2020 ലെ ലോക്ഡൗൺ സമയത്ത് പല ഫുഡ് ബ്ലോഗുകളിലും കണ്ട് പരിചിതമായ ടുമാറ്റോ ജാം രുചിക്കൂട്ടൊരുക്കി ബോളിവുഡ് നടി അനുഷ്ക ശര്‍മ. ഭക്ഷണ കാര്യത്തിൽ ഇഷ്ടങ്ങളെല്ലാം വെടിഞ്ഞ് ആരോഗ്യ പരിപാലനത്തിനു പ്രാധാന്യം കൊടുക്കുന്നവരാണ് അനുഷ്കയും കോലിയും, വീഗൻ ഭക്ഷണരീതിയാണ് ഇവരുടേത്. സമ്പൂർണ വെജിറ്റേറിയനുകളാണ് വീഗനുകൾ. വെജിറ്റേറിയനിൽത്തന്നെ, സസ്യോൽപന്നങ്ങൾ മാത്രം ഉപയോഗിക്കുന്നവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2020 ലെ ലോക്ഡൗൺ സമയത്ത് പല ഫുഡ് ബ്ലോഗുകളിലും കണ്ട് പരിചിതമായ ടുമാറ്റോ ജാം രുചിക്കൂട്ടൊരുക്കി ബോളിവുഡ് നടി അനുഷ്ക ശര്‍മ. ഭക്ഷണ കാര്യത്തിൽ ഇഷ്ടങ്ങളെല്ലാം വെടിഞ്ഞ് ആരോഗ്യ പരിപാലനത്തിനു പ്രാധാന്യം കൊടുക്കുന്നവരാണ് അനുഷ്കയും കോലിയും, വീഗൻ ഭക്ഷണരീതിയാണ് ഇവരുടേത്. സമ്പൂർണ വെജിറ്റേറിയനുകളാണ് വീഗനുകൾ. വെജിറ്റേറിയനിൽത്തന്നെ, സസ്യോൽപന്നങ്ങൾ മാത്രം ഉപയോഗിക്കുന്നവർ. പാലും പാലുൽപന്നങ്ങളും മുട്ടയും തേനും തുകൽ ഉൽപന്നങ്ങളും ഒന്നും ഇവർ ഉപയോഗിക്കില്ല. മൃഗങ്ങളെ ദ്രോഹിച്ചും മ‍ൃഗങ്ങളിൽനിന്ന് എടുക്കുന്നതും ഉപയോഗിക്കാതെ സസ്യോൽപന്നങ്ങളെ മാത്രം ആശ്രയിച്ചാണ് ഇവരുടെ ഭക്ഷണം. ഈ വർഷമെങ്കിലും കൊറോണ മാറും എന്ന പ്രതീക്ഷയും താരം പങ്കുവച്ചു.

വിഡിയോയിൽ വീട്ടിലെ പച്ചക്കറി തോട്ടത്തിലെ തക്കാളി ചെടിയിൽ നിന്നും ഫ്രഷായി പറിച്ച് എടുത്ത പഴങ്ങളാണ് ജാം തയാറാക്കാൻ അനുഷ്ക ഉപയോഗിച്ചിരിക്കുന്നത്.

ADVERTISEMENT

ആദ്യം തക്കാളിയുടെ തൊലി കളയണം. തക്കാളി അൽപസമയം ചൂടുവെള്ളത്തിലിട്ടുവച്ച ശേഷം പെട്ടെന്നു തന്നെ ഐസ് വെള്ളത്തിലേക്ക് മാറ്റണം. എളുപ്പം തൊലി അടർന്നുപോരും. ശേഷം ചെറുതായി കഷ്ണങ്ങളാക്കുക. 

ADVERTISEMENT

ഇത് ചുവട് കട്ടിയുള്ള പാത്രത്തിൽ ഇട്ടു നന്നായി വേവിച്ച് എടുക്കുന്നു. വെള്ളം വറ്റി തുടങ്ങുമ്പോൾ ആവശ്യത്തിന് പഞ്ചസാരയും ഒരു നുള്ള് ഉപ്പും കറുവാപ്പട്ട പൊടിച്ചതും ചേർക്കാം. 

ആവശ്യത്തിനും നാരങ്ങാ നീര് ചേർത്ത് വാങ്ങാം, ടോസ്റ്റഡ് ബ്രഡിനൊപ്പം ഈ ടുമാറ്റോ ജാം  കഴിക്കാം.

ADVERTISEMENT

English Summary : Anushkasharma's Tomat Jam making video.