തിരുവനന്തപുരത്തെ ഒരു വിവാഹ സദ്യയിൽ ആണ് ഈ ഐറ്റത്തെ കണ്ടത്. ഒരുപാടു കറികൾകൾക്കിടയിൽ വേറിട്ടു നിൽക്കുന്ന ഒരു മധുരക്കറി. കാഴ്ച്ചയിൽ പഴനി പഞ്ചാമൃതത്തിൽ മുന്തിയിട്ടതുപോലെ. രുചിയും ഏകദേശം അതുതന്നെ.. പക്ഷേ, പാചകക്കാരനോട് അന്വേഷിച്ചപ്പോഴാണ് പഴവും പഞ്ചാമൃതവും അല്ല, പൈനാപ്പിൾ ആണെന്ന്...കറിയായി മാത്രമല്ല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരത്തെ ഒരു വിവാഹ സദ്യയിൽ ആണ് ഈ ഐറ്റത്തെ കണ്ടത്. ഒരുപാടു കറികൾകൾക്കിടയിൽ വേറിട്ടു നിൽക്കുന്ന ഒരു മധുരക്കറി. കാഴ്ചയിൽ പഴനി പഞ്ചാമൃതത്തിൽ മുന്തിരിയിട്ടതുപോലെ. രുചിയും ഏകദേശം അതുതന്നെ..  പക്ഷേ, പാചകക്കാരനോട് അന്വേഷിച്ചപ്പോഴാണ് പഴവും പഞ്ചാമൃതവും അല്ല, പൈനാപ്പിൾ ആണെന്ന്...കറിയായി മാത്രമല്ല, ബ്രെഡ്, ചപ്പാത്തി എന്നിവയിലും ജാം ആയും ഉപയോഗിക്കാം.

ചേരുവകൾ

ADVERTISEMENT

∙ പൈനാപ്പിൾ – 1 എണ്ണം
∙ശർക്കര – അര കിലോ
∙മുന്തിരി (കറുത്തത്) – 10 എണ്ണം
∙നെയ്യ് – 2/3 ടീസ്പൂൺ

തയാറാക്കുന്ന വിധം

ADVERTISEMENT

∙ പഴുത്ത പൈനാപ്പിൾ തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ അരച്ചെടുക്കുക.
∙ ശർക്കര  നല്ലതുപോലെ പൊടിക്കുക.
∙മുന്തിരി കഴുകി വെള്ളം കളഞ്ഞ് മാറ്റിവയ്ക്കുക.
∙ ഉരുളിയിൽ പൈനാപ്പിൾ മിശ്രിതം ഒഴിച്ച് ചെറിയ തീയിൽ ഇളക്കുക. ഇതിലേക്ക് പൊടിച്ച ശർക്കര ചേര്‍ക്കുക.
∙ചെറിയ തീയിൽ വച്ചുതന്നെ കുറുക്കിയെടുക്കണം. (എളുപ്പം പണി തീർക്കാൻ തീ കൂട്ടിയാൽ കരിഞ്ഞുപോകാൻ സാധ്യതയുണ്ട്)
∙ കുറുകി വരുന്ന സമയത്ത് നെയ് കൂടി ചേർത്ത് ഇളക്കി കൊടുക്കുക.
∙ ജാം പരുവത്തിൽ ആകുമ്പോൾ തീ ഓഫ് ചെയ്യുക. മുന്തിരിയിടുക.
∙ ചൂടാറിയതിനുശേഷം വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം.
∙ ഫ്രിജിനുള്ളിൽ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം.
∙ കറിയായും ബ്രെഡിനൊപ്പം ജാം ആയും കഴിക്കാം.

English Summary : Pineapple Grapes sweet curry special recipe.