ഹൃദയം സിനിമയിൽ ‘നഗുമോ...’ എന്ന ഗാനത്തിൽ ഭക്ഷണപ്രേമികളുടെ കണ്ണുടക്കുന്ന ഒരു രംഗമാണ് പ്രണവ് മോഹൻലാലിന്റെ പാസ്ത പാചകം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രുചിയിൽ എളുപ്പത്തിൽ തയാറാക്കാം ഈ ക്രീമി പാസ്ത. ചേരുവകൾ വെള്ളം – 5–6 ഗ്ലാസ് ഉപ്പ്– 2 ടീസ്പൂൺ എണ്ണ– 2 ടീസ്പൂൺ പാസ്ത – 11/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദയം സിനിമയിൽ ‘നഗുമോ...’ എന്ന ഗാനത്തിൽ ഭക്ഷണപ്രേമികളുടെ കണ്ണുടക്കുന്ന ഒരു രംഗമാണ് പ്രണവ് മോഹൻലാലിന്റെ പാസ്ത പാചകം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രുചിയിൽ എളുപ്പത്തിൽ തയാറാക്കാം ഈ ക്രീമി പാസ്ത.

ADVERTISEMENT

ചേരുവകൾ

  • വെള്ളം – 5–6 ഗ്ലാസ്
  • ഉപ്പ്– 2 ടീസ്പൂൺ
  • എണ്ണ– 2 ടീസ്പൂൺ
  • പാസ്ത – 11/2 കപ്പ്
  • വെളുത്തുള്ളി അരിഞ്ഞത് –1 ടേബിൾ സ്പൂൺ
  • പച്ചമുളക് – 1 എണ്ണം
  • കാരറ്റ് പൊടിയായി അരിഞ്ഞത് – 3 ടേബിൾ സ്പൂൺ
  • സവാള പൊടിയായി അരിഞ്ഞത് – 3 ടേബിൾ സ്പൂൺ
  • കാപ്സിക്കം പൊടിയായി അരിഞ്ഞത് – 3 ടേബിൾ സ്പൂൺ
  • തക്കാളി പൊടിയായി അരിഞ്ഞത് – 3 ടേബിൾ സ്പൂൺ
  • വറ്റൽ മുളക് ചതച്ചത് – 1 ടേബിൾ സ്പൂൺ
  • കുരുമുളകു പൊടി – 1 ടീസ്പൂൺ
  • ഫ്രെഷ് ക്രീം

തയാറാക്കുന്ന വിധം

ADVERTISEMENT

ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ ഒരോ ടീസ്പൂൺ വീതം ഉപ്പും എണ്ണയും (സൺഫ്ലവർ ഓയിൽ /വെജിറ്റബിൾ ഓയിൽ) ഒഴിച്ച് വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ഒന്നര കപ്പ് പാസ്ത ഇട്ട് വേവിക്കുക. ഇനി മറ്റൊരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും (1 ടേബിൾ സ്പൂൺ) പച്ചമുളകും (1 എണ്ണം) ഒന്നു വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് പൊടിയായി അരിഞ്ഞ കാരറ്റും സവാളയും ഇട്ട് രണ്ടു മൂന്നു മിനിറ്റ് വഴറ്റുക. ഇതൊന്നു വാടി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന കാപ്സിക്കവും തക്കാളിയും (3 ടേബിൾ സ്പൂൺ വീതം) കൂടി ചേർത്ത് ഇത് ചെറുതായൊന്നു വഴറ്റുക. ഇതിന്റെ കൂടെ കാബേജ്, മഷ്റും, പനീർ ഏതു വേണമെങ്കിൽ ചേർക്കാം.

ഓയിലിനു പകരം ബട്ടറുപയോഗിച്ചും ഇത് തയാറാക്കാം. ഇതിന്റെ കൂടെ ഉപ്പും (1 ടീസ്പൂൺ) കുരുമുളകും (1 ടീസ്പൂൺ) വറ്റൽമുളക് ചതച്ചതും (1 ടേബിൾ സ്പൂൺ) കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം വെന്ത് വെള്ളം ഊറ്റി വച്ചിരിക്കുന്ന പാസ്റ്റ (പാസ്റ്റ വെന്തുകഴിയുമ്പോൾ കുറച്ചു വെള്ളമൊഴിച്ചു ഒന്നു കൂടി കഴുകി ഊറ്റി എടുക്കുക) ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്കു ഫ്രഷ് ക്രീം കുറച്ച് കുറച്ചായി ചേർത്തു യോജിപ്പിക്കുക. ഇതൊരു രണ്ടു മിനിറ്റ് േനരം അടച്ചു വച്ച് വേവിക്കുക. എളുപ്പം തയാറാക്കാവുന്ന ക്രീമി പാസ്ത റെഡി.

ADVERTISEMENT

Content Summary : Simple and delicious creamy garlic Pasta.