കപ്പയും ബീഫും എല്ലും കപ്പയും മുളകരച്ച മീൻകറിയും കപ്പയും എന്നു വേണ്ട സകലതും മിക്ക ഞായറാഴ്ചകളിലും വീടുകളിൽ തയാറാക്കാറുണ്ട്. കപ്പയ്ക്ക് ബീഫാണ് ചിലര്‍ക്ക് പ്രിയം. ഞൊട‍ിയിടയിൽ ഒരു ബീഫ് റോസ്റ്റ് തയാറാക്കിയാലോ? കപ്പയും ബീഫും സൂപ്പർ കോമ്പിനേഷനാണ്. ചേരുവകൾ ∙ബീഫ്–500ഗ്രാം ∙സവാള്– 2എണ്ണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കപ്പയും ബീഫും എല്ലും കപ്പയും മുളകരച്ച മീൻകറിയും കപ്പയും എന്നു വേണ്ട സകലതും മിക്ക ഞായറാഴ്ചകളിലും വീടുകളിൽ തയാറാക്കാറുണ്ട്. കപ്പയ്ക്ക് ബീഫാണ് ചിലര്‍ക്ക് പ്രിയം. ഞൊട‍ിയിടയിൽ ഒരു ബീഫ് റോസ്റ്റ് തയാറാക്കിയാലോ? കപ്പയും ബീഫും സൂപ്പർ കോമ്പിനേഷനാണ്.

ADVERTISEMENT

ചേരുവകൾ

∙ബീഫ്–500ഗ്രാം

∙സവാള്– 2എണ്ണം വലുത്

ADVERTISEMENT

∙ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്–കാൽകപ്പ്

∙മഞ്ഞപ്പൊടി– അര ടീസ്പൂൺ

∙കശ്മീരി മുളക്പൊടി– 2ടേബിള്‍ സ്പൂൺ

∙മല്ലിപ്പൊടി –1ടേബിള്‍ സ്പൂൺ

ADVERTISEMENT

∙ഗരം മസാല–1ടീസ്പൂൺ

∙കുരുമുളക് ചതച്ചത്– 1ടേബിള്‍ സ്പൂൺ

∙തേങ്ങ കഷ്ണം– കാൽ കപ്പ്

∙കറിവേപ്പില– ആവശ്യത്തിന് 

∙ഉപ്പ്– ആവശ്യത്തിന്

∙വെളിച്ചെണ്ണ–11ടേബിള്‍ സ്പൂൺ

∙വിനാഗിരി– അര ടീസ്പൂൺ

പെരുംജീരകം–അര ടീസ്പൂൺ

തയാറാക്കുന്ന വിധം

ബീഫ് ചെറിയ കഷ്ണങ്ങളാക്കി നുറുക്കി, കഴുകി വൃത്തിയാക്കി എടുക്കാം. അതിലേക്ക് അരിഞ്ഞ സവാള, ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്,അര ടീസ്പൂൺ, 1 ടേബിള്‍ സ്പൂൺ, കശ്മീരി മുളക്പൊടി, 1ടേബിള്‍ സ്പൂൺ, മല്ലിപ്പൊടി, 1ടീസ്പൂൺ ഗരം മസാല, കുരുമുളക് ചതച്ചത്, കറിവേപ്പില, ആവശ്യത്തിന് ഉപ്പ്,അര ടീസ്പൂൺ വിനാഗിരി എന്നിവ ചേർത്ത് നന്നായി ബീഫ് യോജിപ്പിച്ചിട്ട് ആവശ്യത്തിനുള്ള ചൂടുവെള്ളവും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കാം. 

നന്നായി വെന്ത ബീഫ് അടപ്പ് മാറ്റിയതിനു ശേഷം ചെറിയ തീയിൽ വച്ച് വറ്റിച്ചെടുക്കാം. അതിലേക്ക് ഇത്തിരി കുരുമുളകും പെരുംജീരകം ചതച്ചതും ചേർത്ത് കൊടുക്കാം. മറ്റൊരു പാനിൽ ആവശ്യത്തിനുള്ള വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് അരിഞ്ഞു വച്ച തേങ്ങാകൊത്തുകളും ബാക്കി പെരുംജീരകം ചതച്ചതും ചേർത്ത് വഴറ്റാം. പാകമാകുമ്പോൾ ഇൗ വറ്റിച്ച ബീഫും ചേർത്തു കൊടുക്കാം. നന്നായി വഴറ്റിയെടുക്കാം. നല്ല രൂചിയൂറും ബീഫ് റോസ്റ്റ് തയാർ. കപ്പയ്ക്കും സൂപ്പർ കോമ്പിനേഷനാണിത്.

English Summary: Easy roast beef recipe