എന്നും ദോശയും ഇഡ്ഡലിയും ചപ്പാത്തിയുമെല്ലാം കഴിച്ച് മടുത്തോ? എങ്കില്‍ കിടിലനൊരു മുട്ടപ്പുട്ട് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഈ വിഭവം രുചികരവുമാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഈ രുചിക്കൂട്ട് തയാറാക്കുന്നതെങ്ങനെയെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നും ദോശയും ഇഡ്ഡലിയും ചപ്പാത്തിയുമെല്ലാം കഴിച്ച് മടുത്തോ? എങ്കില്‍ കിടിലനൊരു മുട്ടപ്പുട്ട് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഈ വിഭവം രുചികരവുമാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഈ രുചിക്കൂട്ട് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകള്‍

പുട്ട് തയാറാക്കാൻ

1 കപ്പ് പുട്ടു പൊടി

ADVERTISEMENT

ഉപ്പ് ആവശ്യത്തിന്

1-1.5 കപ്പ് വെള്ളം

3/4 കപ്പ് ചിരകിയ തേങ്ങ

ADVERTISEMENT

മുട്ട മസാലയ്ക്ക്

2 ടീസ്പൂൺ എണ്ണ

1/4 ടീസ്പൂൺ കടുക്

1/4 ടീസ്പൂൺ ജീരകം

2 തണ്ട് കറിവേപ്പില

1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത്

1 പച്ചമുളക് കീറിയത്

1.5 കപ്പ് ഉള്ളി ചെറുതായി അരിഞ്ഞത്

ഉപ്പ് ആവശ്യത്തിന്

1 തക്കാളി ചെറുതായി അരിഞ്ഞത്

1/8 ടീസ്പൂൺ മഞ്ഞൾ പൊടി

1/2 ടീസ്പൂൺ മുളകുപൊടി

1/2 ടീസ്പൂൺ മല്ലിപ്പൊടി

1/4 ടീസ്പൂൺ ഗരം മസാല

4 വലിയ വേവിച്ച മുട്ട

ഉണ്ടാക്കുന്ന വിധം

പുട്ട് പൊടി സാധാരണ കുഴയ്ക്കുന്നത് പോലെ ഉപ്പും വെള്ളവും തേങ്ങയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് മാറ്റി വയ്ക്കുക. ഇനി മുട്ട മസാല ഉണ്ടാക്കാം. അതിനായി എണ്ണ ചൂടാക്കി കടുകും ജീരകവും പൊട്ടിക്കുക. കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, പച്ചമുളക് എന്നിവ ഇടുക.

ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി ഇട്ട്, നേരിയ ബ്രൗൺ നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക. ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക. തക്കാളി നന്നായി വെന്ത ശേഷം, മഞ്ഞൾ, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി കൂട്ടികലർത്തുക. അടച്ച് ഇടത്തരം ചൂടില്‍ 10 മിനിറ്റ് വേവിക്കുക. 

ശേഷം, വേവിച്ച മുട്ട രണ്ടായി മുറിച്ച് ഉള്ളി തക്കാളി മിശ്രിതത്തിന് മുകളിൽ കമിഴ്ത്തി വയ്ക്കുക. ഇത് അടച്ചു വെച്ച് അഞ്ചു മിനിറ്റ് ചെറുതീയിൽ വേവിക്കുക. ശേഷം ഓഫ് ചെയ്‌താല്‍ മസാല റെഡി. ഇനി പുട്ടുണ്ടാക്കാം. ലിഡ് കൊണ്ട് അടച്ച ഒരു പ്രഷർ കുക്കറിൽ വെള്ളം തിളപ്പിക്കുക. മുകളിലുള്ള വെയ്റ്റ് വയ്ക്കരുത്.

ചിരട്ട പുട്ട് മേക്കർ എടുത്ത്, ചില്ല് വെച്ച ശേഷം, ആദ്യം കുറച്ച് തേങ്ങ ഇടുക. ഇതിനു മുകളിലായി പുട്ട് പൊടി ഇട്ട ശേഷം, മുട്ട മസാല വയ്ക്കുക. ഇതിനു മുകളിലേക്ക് വീണ്ടും പുട്ട് മിക്സ് ചേര്‍ക്കാം. ചിരട്ട പുട്ട് മേക്കര്‍ പ്രെഷര്‍ കുക്കറിന്‍റെ ലിഡിന്‍റെ മുകള്‍വശത്തായി ആവി വരുന്ന ഭാഗത്ത് വച്ച് വേവിക്കുക. നന്നായി ആവി വന്നാല്‍ പുറത്തേക്ക് എടുത്ത് ചൂടോടെ വിളമ്പാം.

English Summary: Mutta Puttu Recipes