ഏഷ്യന്‍ വിഭവങ്ങളുടെ രുചിരഹസ്യങ്ങളിലൊന്നാണ് സോയാ സോസ്. മിക്ക ഇന്ത്യന്‍ വീടുകളിലും ഫ്രിജില്‍ ഒരു കുപ്പി സോയ സോസ് കാണും. ഇങ്ങനെ കടയില്‍ നിന്നും വാങ്ങിക്കുന്ന സോയ സോസിന് പകരം, പ്രിസര്‍വേറ്റീവുകള്‍ ഒന്നും ചേര്‍ക്കാത്ത നല്ല സോയ സോസ് വീട്ടില്‍ ഉണ്ടാക്കിയാലോ? സോയാബീൻ, ഗോതമ്പ്, ഉപ്പ്, വെള്ളം എന്നിവയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഷ്യന്‍ വിഭവങ്ങളുടെ രുചിരഹസ്യങ്ങളിലൊന്നാണ് സോയാ സോസ്. മിക്ക ഇന്ത്യന്‍ വീടുകളിലും ഫ്രിജില്‍ ഒരു കുപ്പി സോയ സോസ് കാണും. ഇങ്ങനെ കടയില്‍ നിന്നും വാങ്ങിക്കുന്ന സോയ സോസിന് പകരം, പ്രിസര്‍വേറ്റീവുകള്‍ ഒന്നും ചേര്‍ക്കാത്ത നല്ല സോയ സോസ് വീട്ടില്‍ ഉണ്ടാക്കിയാലോ?

ADVERTISEMENT

സോയാബീൻ, ഗോതമ്പ്, ഉപ്പ്, വെള്ളം എന്നിവയാണ് സോസ് തയാറാക്കാന്‍ ഉപയോഗിക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ADVERTISEMENT

സോയാ സോസ് തയാറാക്കുന്ന വിധം

ADVERTISEMENT

ഒരു പാത്രത്തില്‍, നാലു ടീസ്പൂണ്‍ വീതം ഗോതമ്പും സോയാബീന്‍സും എടുക്കുക. ഇതില്‍ വെള്ളമൊഴിച്ച് 12 മണിക്കൂര്‍ നേരം കുതിര്‍ക്കാന്‍ വയ്ക്കുക. ഇത് അരിച്ച ശേഷം, വൃത്തിയുള്ള ഒരു കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് വയ്ക്കുക. പന്ത്രണ്ടു മണിക്കൂര്‍ കഴിഞ്ഞ് നോക്കുമ്പോള്‍, ഗോതമ്പും സോയാബീന്‍സും മുള വന്നതായി കാണാം. ഇത് മിക്സിയുടെ ജാറില്‍ ഇട്ടു കുറേശ്ശെ വെള്ളമൊഴിച്ച് നന്നായി അടിച്ചെടുക്കുക. ദോശമാവിന്‍റെ പരുവത്തില്‍ വേണം ഇത് അടിച്ചെടുക്കാന്‍.  ഇനി ഒരു പാന്‍ ചൂടാക്കി, അതിലേക്ക് 1/3 കപ്പ് പഞ്ചസാര ഇടുക. കുറഞ്ഞ തീയില്‍ ഇത് കാരമലൈസ് ചെയ്യുക. വെള്ളമൊഴിക്കാതെ വേണം ഇങ്ങനെ ചെയ്യാന്‍. കട്ടന്‍കാപ്പിയുടെ നിറമാകുന്നത് വരെ ഇങ്ങനെ ഇളക്കിയ ശേഷം, അതിലേക്ക് നേരത്തെ അടിച്ചുവെച്ച മിശ്രിതം കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക്, ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി, , അര കപ്പ് വിനാഗിരി, കുറച്ച് ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. ബ്രൌണ്‍ നിറമുള്ള വിനാഗിരി ചേര്‍ത്താല്‍ സോസിന് നല്ല നിറം ലഭിക്കും. ഈ ലായനി ഒരു അരിപ്പ എടുത്ത് നന്നായി അരിച്ചെടുക്കുക. സ്പൂണ്‍ കൊണ്ട് ഇളക്കി കൊടുത്താല്‍ സോസ് എളുപ്പത്തില്‍ താഴെയുള്ള പാത്രത്തിലേക്ക് വീഴും. ഈ സോസ് ഒരു കുപ്പിയിലാക്കി അടച്ച് സൂക്ഷിക്കാം. ഇങ്ങനെ ഉണ്ടാക്കിയെടുത്ത സോസ് ഒരു വര്‍ഷം വരെ സൂക്ഷിച്ചു വയ്ക്കാന്‍ പറ്റും.

Engliash Summary: homemade soya Sauce Recipe