പൂവിളികള്‍ക്കും പൂക്കളത്തിനുമൊപ്പം മാബലിയെ വരവേല്‍ക്കാന്‍ രുചികരമായ പൂവടയുണ്ടാക്കാം. വളരെ എളുപ്പത്തില്‍ ഇത് എങ്ങനെ തയാറാക്കി എടുക്കാമെന്ന് നോക്കാം. ചേരുവകൾ നന്നായി വറുത്ത പച്ചരിപ്പൊടി - 1 കപ്പ് തിളച്ച വെള്ളം - 1 കപ്പ് ഉപ്പ് – ആവശ്യത്തിന് നെയ്യ് - 1 ടീസ്പൂൺ നന്നായി പഴുത്ത ഏത്തപ്പഴം – ഒന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂവിളികള്‍ക്കും പൂക്കളത്തിനുമൊപ്പം മാബലിയെ വരവേല്‍ക്കാന്‍ രുചികരമായ പൂവടയുണ്ടാക്കാം. വളരെ എളുപ്പത്തില്‍ ഇത് എങ്ങനെ തയാറാക്കി എടുക്കാമെന്ന് നോക്കാം.

ചേരുവകൾ 

ADVERTISEMENT

നന്നായി വറുത്ത പച്ചരിപ്പൊടി - 1 കപ്പ് 

തിളച്ച വെള്ളം - 1 കപ്പ് 

ഉപ്പ് – ആവശ്യത്തിന് 

നെയ്യ് - 1 ടീസ്പൂൺ 

ADVERTISEMENT

നന്നായി പഴുത്ത ഏത്തപ്പഴം – ഒന്ന് , ചെറിയ കഷണങ്ങളാക്കിയത്

ശർക്കര – 100 ഗ്രാം പൊടിച്ചത്

തേങ്ങ – 4 ടീസ്പൂണ്‍ ചുരണ്ടിയത്

ഏലയ്ക്കാപ്പൊടി – ഒരു വലിയ ന‍ുള്ള്

ADVERTISEMENT

തയാറാക്കുന്ന വിധം

വറുത്തുവച്ച അരിപ്പൊടിയിലേക്ക്, ആവശ്യത്തിന് ഉപ്പും തിളച്ച വെള്ളവും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. കുറച്ചു ലൂസായി വേണം കുഴയ്ക്കാന്‍. നന്നായി വൃത്തിയാക്കിയ വാഴയിലയിൽ  അല്പം നെയ്യ് തടവുക. ഇതിനു മുകളില്‍വച്ച്, മാവ് പരത്തി പത്തിരി ഉണ്ടാക്കുക. തേങ്ങ, ശര്‍ക്കര, ഏലക്കാപ്പൊടി, ഏത്തപ്പഴം എന്നിവ നന്നായി മിക്സ് ചെയ്യുക. പത്തിരിക്ക് മുകളിലേക്ക് ഈ കൂട്ട് വെച്ച് വാഴയില കൂട്ടി നടു മടക്കിയെടുക്കുക. ഒരു അപ്പച്ചെമ്പില്‍ വെള്ളമൊഴിച്ച്, തട്ടില്‍ വെച്ച് അട ആവി കയറ്റി 15–20 മിനിറ്റ് വേവിക്കുക. വിളമ്പുന്ന സമയം വരെ ഈ പൂവട വാഴയിലയിൽ തന്നെ സൂക്ഷിക്കുക.

English Summary: Onam Special Poovada Recipe