ദക്ഷിണേന്ത്യൻ ഭക്ഷണത്തില്‍ ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വിഭവമാണ് രസം. ഭക്ഷണം ശരിയായി ദഹിക്കാന്‍ രസം സഹായിക്കുന്നു. പുളി, തക്കാളി, കുരുമുളക്, വെളുത്തുള്ളി, കായം, കടുക് എന്നിവയാണ് സാധാരണയായി രസത്തിന്‍റെ പ്രധാന ചേരുവകൾ. എരിവാണ് ഈ രസത്തിന്‍റെ പ്രധാന രുചി. എരിവുള്ള രസം ഇഷ്ടമില്ലാത്തവര്‍ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദക്ഷിണേന്ത്യൻ ഭക്ഷണത്തില്‍ ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വിഭവമാണ് രസം. ഭക്ഷണം ശരിയായി ദഹിക്കാന്‍ രസം സഹായിക്കുന്നു. പുളി, തക്കാളി, കുരുമുളക്, വെളുത്തുള്ളി, കായം, കടുക് എന്നിവയാണ് സാധാരണയായി രസത്തിന്‍റെ പ്രധാന ചേരുവകൾ. എരിവാണ് ഈ രസത്തിന്‍റെ പ്രധാന രുചി. എരിവുള്ള രസം ഇഷ്ടമില്ലാത്തവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു അടിപൊളി രസമാണ് പാല്‍രസം. ഇന്‍റര്‍നെറ്റില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന പാല്‍രസം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

തക്കാളി - മൂന്നോ നാലോ (ചെറുതായി അരിഞ്ഞത്)

ഉപ്പ് - ആവശ്യത്തിന്

ADVERTISEMENT

വെള്ളം - 2 കപ്പ്

നെയ്യ് - 1 ടീസ്പൂൺ

ADVERTISEMENT

കടുക് - ആവശ്യത്തിന്

മല്ലിയില - ആവശ്യത്തിന്

പൊടി തയാറാക്കാൻ

എണ്ണ - ആവശ്യത്തിന് 

ഉഴുന്ന് - 1 ടീസ്പൂൺ

മുളക് - ഒന്നോ രണ്ടോ

കുരുമുളക് - 1/2 ടീസ്പൂൺ

ജീരകം 1/2 ടീസ്പൂൺ

കായം - 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം

- ഒരു ചീനച്ചട്ടിയില്‍ അല്‍പ്പം എണ്ണ ഒഴിച്ച്, പൊടി തയാറാക്കാനുള്ള ചേരുവകള്‍ അതിലേക്കിട്ട് ചെറുതായി ചൂടാക്കി എടുക്കുക. ഇത് മിക്സിയില്‍ ഇട്ടു പൊടിച്ചെടുക്കണം. എന്നിട്ട് ഈ പൊടി മാറ്റി വയ്ക്കുക.

- ഉപ്പും തക്കാളിയും 2 കപ്പ് വെള്ളത്തിൽ 10 മിനിറ്റ് തിളപ്പിക്കുക. തക്കാളി നന്നായി ഉടയ്ക്കുക

- ശേഷം നേരത്തെ പൊടിച്ച പൊടി ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക.

- അതിനുശേഷം 1 കപ്പ് പാൽ ചേർക്കുക.

- നന്നായി നുരഞ്ഞ് വരുംവരെ ഇടത്തരം തീയിൽ വേവിക്കുക.

- മല്ലിയില മുകളില്‍ ഇട്ടശേഷം അടുപ്പില്‍ നിന്നും വാങ്ങിവയ്ക്കാം.

English Summary: milk rasam recipe