ഊണിനെക്കുറിച്ച് പറയുമ്പോഴും കരിമീനിന് നല്ല ഡിമാൻഡാണ്. വാഴയിലയിൽ പൊള്ളിച്ച കരിമീനിനോടും പൊരിച്ചെടുത്തതിനോടുമൊക്കെ എല്ലാവർക്കും പ്രിയമാണ്. വിദേശികളുടെ മുമ്പില്‍ കേരളത്തിന്റെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്ന കരിമീനിന് ആരാധകരേറെയുണ്ട്. നല്ല കരിമീൻ രുചിക്കാനായി മിക്കവരും ഷാപ്പിലേക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊണിനെക്കുറിച്ച് പറയുമ്പോഴും കരിമീനിന് നല്ല ഡിമാൻഡാണ്. വാഴയിലയിൽ പൊള്ളിച്ച കരിമീനിനോടും പൊരിച്ചെടുത്തതിനോടുമൊക്കെ എല്ലാവർക്കും പ്രിയമാണ്. വിദേശികളുടെ മുമ്പില്‍ കേരളത്തിന്റെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്ന കരിമീനിന് ആരാധകരേറെയുണ്ട്. നല്ല കരിമീൻ രുചിക്കാനായി മിക്കവരും ഷാപ്പിലേക്കും പോകാറുണ്ട്. ഹോട്ടലിലെ അതേ രുചിയിൽ കരിമീന്‍ എങ്ങനെയൊക്കെ വയ്ക്കാൻ പഠിച്ചാലും ശരിയാകില്ലെന്നാണ് മിക്ക വീട്ടമ്മമാരും പറയുന്നത്. അടുത്ത പ്രശ്നം കരിമീൻ വെട്ടിയെടുക്കാൻ ബുദ്ധിമുട്ട് എന്നുള്ളതാണ്. എത്ര ഉപ്പിട്ട് കല്ലിൽ ഉരച്ച് കഴുകിയാലും കരിമീനിന് പുറത്തെ ആ കറുപ്പ് പോകാൻ പ്രയാസമാണ്. ഇനി എളുപ്പത്തിൽ തന്നെ കരിമീൻ വൃത്തിയാക്കി എടുക്കാം. അതും തൂവെള്ള നിറത്തിൽ. ഈ സൂത്രവിദ്യ പ്രയോഗിക്കാം.

ആദ്യം കരിമീൻ ചട്ടിയിൽ വെള്ളത്തിലിടാം. കത്രികയോ കത്തിയോ ഉപയോഗിച്ച് തലയും വശങ്ങളിലെ മുള്ളും വാലും കളയാം. ശേഷം കഴുകിയെടുക്കാം. ചട്ടിയിൽ വെള്ളം എടുത്ത് വീണ്ടും വെട്ടിയ കരിമീന്‍ എടുത്തിടും. അതിലേക്ക് ചെറുനാരങ്ങാ വലുപ്പത്തിൽ പിഴുപുളി നന്നായി ഞെരടി വെള്ളത്തിൽ യോജിപ്പിക്കാം. 20 മിനിറ്റ് നേരം വയ്ക്കാം ശേഷം കത്തി കൊണ്ട് ചെറുതായി ഉരച്ചാൽ പാട പോലെ കറുത്ത ഭാഗം ഇളകിവരും. 

ADVERTISEMENT

ശക്തിയായി ഉരക്കേണ്ട. ശേഷം വെള്ളത്തിൽ നന്നായി കഴുകിയെടുക്കാം. കല്ലിൽ ഉരച്ചെടുക്കാതെ തന്നെ വളരെ സിംപിളായി തന്നെ കരിമീന്‍ തൂവെള്ള നിറത്തിൽ വൃത്തിയാക്കി എടുക്കാം. ഇനി കരിമീൻ വാങ്ങുമ്പോൾ ഇങ്ങനെ വൃത്തിയാക്കാം. കുറഞ്ഞ സമയം കൊണ്ട് ഈസിയായി വെട്ടി കഴുകി എടുക്കാം. 

തേങ്ങാപ്പാലിൽ കുറുകിയ ഈ കരിമീൻ കറി 

ADVERTISEMENT

വൃത്തിയാക്കിയ കരിമീനിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, 1/2 ടീസ്പൂൺ ലെമൺ ജ്യൂസ് പേസ്റ്റ് പരുവത്തിലാക്കിയത് മീനിൽ തേച്ചു പിടിപ്പിച്ച് അൽപ നേരം വയ്ക്കുക. ഒരു ഫ്രൈയിങ് പാൻ എടുത്ത് എണ്ണ ഒഴിച്ച് മീൻ കഷണങ്ങൾ െചറുതായി ഫ്രൈ ചെയ്തെടുക്കാം. അതേ പാനിൽ തന്നെ അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ഒന്നു മൂപ്പിക്കുക. വല്ലാതെ ഫ്രൈ ആവാതെ നോക്കണം. സവാള വഴന്നു കഴിയുമ്പോൾ ഇതിലേക്ക് തക്കാളി ചേർക്കുക. സവാളയും തക്കാളിയും നന്നായി വഴന്നു കഴിയുമ്പോൾ മീൻ ചേർത്ത് വേവിക്കാം. മസാലയിൽ മീൻ നന്നായി യോജിപ്പിച്ച് എടുക്കാം. മസാലയിൽ മീൻ റെഡിയാകുമ്പോൾ തേങ്ങാപ്പാൽ ഒഴിച്ച് ചെറിയ തിള വരുമ്പോൾ ഓഫാക്കാം. രുചിയൂറും കരിമീൻ തേങ്ങാപ്പാലിൽ കുറുക്കിയത് റെഡി.

English Summary:

Food News, Karimeen Easily Cleaning Tip