എല്ലാവര്‍ക്കും പൊതുവേ ഇഷ്ടമുള്ള ഒരു വിഭവമാണ് ചിക്കന്‍ ഫ്രൈഡ് റൈസ്. അത്ര ആരോഗ്യകരമല്ലെങ്കിലും വീക്കെന്‍ഡിലും മറ്റും ചില്‍ ചെയ്യുന്ന സമയത്ത് ഫ്രൈഡ് റൈസ് ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നവരാണ്‌ മിക്കവരും. കണ്ടാല്‍ കുറച്ച് പാടാണെന്ന് തോന്നുമെങ്കിലും ചിക്കന്‍ ഫ്രൈഡ് റൈസ് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. വീട്ടില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാവര്‍ക്കും പൊതുവേ ഇഷ്ടമുള്ള ഒരു വിഭവമാണ് ചിക്കന്‍ ഫ്രൈഡ് റൈസ്. അത്ര ആരോഗ്യകരമല്ലെങ്കിലും വീക്കെന്‍ഡിലും മറ്റും ചില്‍ ചെയ്യുന്ന സമയത്ത് ഫ്രൈഡ് റൈസ് ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നവരാണ്‌ മിക്കവരും. കണ്ടാല്‍ കുറച്ച് പാടാണെന്ന് തോന്നുമെങ്കിലും ചിക്കന്‍ ഫ്രൈഡ് റൈസ് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. വീട്ടില്‍ അതിഥികളും മറ്റും വരുമ്പോള്‍ ഇത് വളരെ എളുപ്പത്തില്‍ത്തന്നെ തയ്യാറാക്കിയെടുക്കാം. എങ്ങനെയാണ് ചിക്കന്‍ ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നത് എന്നറിയാം...

ആവശ്യമായ സാധനങ്ങള്‍:

ADVERTISEMENT

ബസ്‌മതി അരി- രണ്ടു കപ്പ്

എല്ലില്ലാത്ത ചിക്കന്‍ കഷണങ്ങള്‍- 250 ഗ്രാം

മുട്ട - രണ്ട് എണ്ണം

വെളുത്തുള്ളി - നാല് അല്ലി പൊടിയായി അരിഞ്ഞത്

ADVERTISEMENT

ഇഞ്ചി - ഒരു ചെറിയ കഷണം പൊടിയായി അരിഞ്ഞത്

കാപ്‌സിക്കം - ഒന്ന് ചെറുതായി അരിഞ്ഞത്

സവാള - ഒന്ന് ചെറുതായി അരിഞ്ഞത്

ക്യാരറ്റ് - ഒന്ന് ചെറുതായി അരിഞ്ഞത്

ADVERTISEMENT

സെലറി, സ്‌പ്രിംഗ് ഒനിയന്‍, മല്ലിയില - ഇവ മൂന്നും ആവശ്യത്തിന്. സ്‌പ്രിംഗ് ഒനിയന്‍ ചെറുതായി അരിഞ്ഞു വയ്ക്കുക.

നാരങ്ങ നീര് - ഒരു ടേബിള്‍ സ്പൂണ്‍

വൈറ്റ് പെപ്പര്‍ - ആവശ്യത്തിന്

സോയാ സോസ് - ആവശ്യത്തിന്

ചില്ലി സോസ് - ആവശ്യത്തിന്

എണ്ണ - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

- അരി വെള്ളം ഒഴിച്ച് പത്തു പതിനഞ്ചു മിനിറ്റ് കുതിരാന്‍ വയ്ക്കുക. ശേഷം നന്നായി കഴുകി വെള്ളം ഊറ്റി വയ്ക്കുക.

- ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി തീരെ ചെറിയ കഷണങ്ങള്‍ ആയി അരിഞ്ഞു വയ്ക്കുക, ഇതില്‍ കോണ്‍ഫ്ലോര്‍, സോയാസോസ്, കുരുമുളകുപൊടി, ഉപ്പ് എന്നിവ പുരട്ടി പത്തു മിനിറ്റ് വയ്ക്കുക.

- ഒരു പാത്രത്തില്‍ ആവശ്യത്തിനു വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോള്‍ അരി ഇതിലേക്ക് ഇടുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. അരി മുക്കാല്‍ ഭാഗം വെന്താല്‍ ഊറ്റിവയ്ക്കാം.

ഇതല്ലെങ്കില്‍, അരി മുക്കാല്‍ഭാഗം വേവിച്ച്, തലേന്ന് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് പിറ്റേ ദിവസം എടുത്താല്‍ രുചി കൂടും.

- ഒരു പരന്ന പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, നേരത്തെ മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ വറുത്തെടുക്കുക. മൊരിയുന്ന രീതിയില്‍ ഫ്രൈ ചെയ്യേണ്ട ആവശ്യമില്ല. ഈ ചിക്കന്‍ പാനില്‍ നിന്നും കോരി മാറ്റി വയ്ക്കുക. ഇതേ പാനിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് ഒഴിച്ച് പാകത്തിന് കുരുമുളകും ഉപ്പും ചേര്‍ത്ത് ഇളക്കി എടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം.

- ഇതേ പാനിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് അരിഞ്ഞു വച്ചിരിയ്ക്കുന്ന വെളുത്തുള്ളി, ഇഞ്ചി, സവാള മറ്റു പച്ചക്കറികള്‍ എന്നിവ ചേര്‍ത്ത് തീ കൂട്ടി വെച്ച് വഴറ്റുക. ഉയര്‍ന്ന തീയില്‍ വഴറ്റുമ്പോള്‍ പച്ചക്കറികളുടെ നിറം നഷ്ടമാകില്ല. 

- ഇതിലേക്ക്‌ സോയാ സോസ്, ഉപ്പ്, വൈറ്റ്‌പെപ്പര്‍, നാരങ്ങാ നീര്, ചില്ലി സോസ് ഇവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് അരി മിക്‌സ് ചെയ്തു നന്നായി ഇളക്കുക. 

- ഇതിലേക്ക് ചിക്കനും മുട്ടയും കൂടി ചേര്‍ത്ത് സ്പൂണ്‍ ഉപയോഗിക്കാതെ നന്നായി കുലുക്കി ഇളക്കി യോജിപ്പിക്കുക. സ്‌പ്രിംഗ് ഒനിയന്‍, മല്ലിയില, സെലറി എന്നിവ ചേര്‍ത്ത് വീണ്ടും കുലുക്കി ഇളക്കുക. രുചിയേറും ചിക്കന്‍ ഫ്രൈഡ് റൈസ് തയ്യാര്‍!

English Summary:

Easy Chicken Fried Rice Recipe