കേരളീയരുടെ പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ നെയ്യപ്പം. പണ്ട് നെയ്യിൽ മുക്കി പൊരിച്ചെടുത്തിരുന്ന നെയ്യപ്പം ഇന്ന് എണ്ണയിൽ ആണല്ലോ മിക്കവരും തയാറാക്കുന്നത്. നെയ്യപ്പം കഴിക്കാൻ ബഹുരസം ആണെങ്കിലും അത് തയാറാക്കി എടുക്കൽ അത്ര എളുപ്പമുള്ള കാര്യമല്ല. ഉണ്ണിയപ്പത്തിനോട് ഏറെ സാദൃശ്യം തോന്നുമെങ്കിലും പലപ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളീയരുടെ പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ നെയ്യപ്പം. പണ്ട് നെയ്യിൽ മുക്കി പൊരിച്ചെടുത്തിരുന്ന നെയ്യപ്പം ഇന്ന് എണ്ണയിൽ ആണല്ലോ മിക്കവരും തയാറാക്കുന്നത്. നെയ്യപ്പം കഴിക്കാൻ ബഹുരസം ആണെങ്കിലും അത് തയാറാക്കി എടുക്കൽ അത്ര എളുപ്പമുള്ള കാര്യമല്ല. ഉണ്ണിയപ്പത്തിനോട് ഏറെ സാദൃശ്യം തോന്നുമെങ്കിലും പലപ്പോഴും നെയ്യപ്പം ഉണ്ടാക്കുമ്പോൾ ശരിയാകണമെന്നില്ല. അരി അരച്ചും മറ്റു ചേരുവകൾ ചേർത്തും ഒക്കെ നെയ്യപ്പത്തിന്റെ കൂട്ട് തയാറാക്കി എടുക്കുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഇനിമുതല്‍ ഒരു ബുദ്ധമുട്ടുമില്ലാതെ നല്ല കിടിലന്‍ രുചിയില്‍ നെയ്യപ്പമുണ്ടാക്കാം അതും അരി അരയ്ക്കാതെ. 

വേണ്ട ചേരുവകള്‍

ADVERTISEMENT

അരിപ്പൊടി – 1 കപ്പ്
മൈദ – 3/4 കപ്പ്
റവ – 1/2 കപ്പ്
ശര്‍ക്കര – 2 വലുത്
തേങ്ങാക്കൊത്ത് – 2 ടേബിള്‍ സ്പൂണ്‍
നെയ്യ് – 1 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ – വറുത്തെടുക്കാന്‍ ആവശ്യത്തിന്
ബേക്കിങ് സോഡാ – ഒരു നുള്ള്
ഉപ്പ് – ഒരു നുള്ള്

തയറാക്കുന്ന വിധം

ADVERTISEMENT

നമ്മൾ സാധാരണ നെയ്യപ്പം ഉണ്ടാക്കുന്നത് പോലെ തന്നെയാണ് ഇതും പക്ഷേ ഒരു വ്യത്യാസം എന്താണെന്ന് വച്ചാൽ ഇതിൽ അരി അരയ്ക്കുന്നില്ല പകരം പൊടികൾ ചേർത്താണ് നെയ്യപ്പം ഉണ്ടാക്കുന്നത്. ആദ്യം ശർക്കര ഉരുക്കി നന്നായി അരിച്ചെടുക്കാം. ഇനി അരിപ്പൊടിയും മൈദയും റവയും എടുത്ത് അതിലേക്ക് ശര്‍ക്കരപ്പാനി കുറേശ്ശേ ഒഴിച്ച് കൊടുക്കുക. ഒഴിച്ചു കൊടുക്കുന്നതിനോടൊപ്പം തന്നെ ഇളക്കുകയും വേണം അല്ലെങ്കിൽ കട്ട പിടിക്കും. വെള്ളം കുറവാണെന്ന് തോന്നിയാൽ ആവശ്യത്തിന് ഒഴിച്ച് നല്ലതുപോലെ ഇളക്കിയെടുക്കാം. ചിലപ്പോൾ കൈകൊണ്ട് ഇളക്കുമ്പോൾ അത്ര സുഖമായി മാവ് ലഭിക്കുന്നില്ല എന്നുണ്ടെങ്കിൽ മിക്സിയിൽ ഒരല്പ സമയം ഇതെല്ലാം കൂടി ചേർത്ത് അരച്ചെടുത്താലും മതി. 

അടുത്ത പടി തേങ്ങാക്കൊത്തും കറുത്ത എള്ളും നെയ്യിൽ വറുത്തെടുക്കുക എന്നുള്ളതാണ്. വറുത്തെടുത്ത ഇവ രണ്ടും നമ്മൾ ഇളക്കി വച്ചിരിക്കുന്ന കൂട്ടിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു നുള്ള് ഉപ്പും ബേക്കിങ് സോഡയും ചേർത്തു കൊടുത്ത് ഒന്നുകൂടി മാവ് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ചീനച്ചട്ടി ചൂടാക്കി എണ്ണ നല്ലതുപോലെ ചൂടായതിനു ശേഷം മാവ് കോരി ഒഴിച്ച് സൂപ്പർ നെയ്യപ്പം ചുട്ടെടുക്കാം. അരികുതിർക്കൽ, അരയ്ക്കൽ തുടങ്ങിയ വിഷമമുള്ള പണികൾ ഒന്നും തന്നെ ഇല്ലാതെ വളരെ എളുപ്പത്തിൽ നമുക്ക് അടിപൊളി നെയ്യപ്പം തയാറാക്കി എടുക്കാം.