മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണ് ചോറ്. തലേന്നത്തെ ചോറ് ബാക്കി വന്നാല്‍ അത് കളയേണ്ട ആവശ്യമില്ല. നല്ല കിടിലന്‍ വിഭവങ്ങള്‍ ഈ ചോറ് വച്ച് ഉണ്ടാക്കാം. ചോറും മുട്ടയും ഉപയോഗിച്ച് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു അടിപൊളി പ്രാതല്‍ വിഭവം ഇതാ. ആവശ്യമുള്ള ചേരുവകൾ ചോറ് - 1 കപ്പ് മുട്ട - 2 ഉപ്പ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എന്തു കഴിച്ചാലും ചോറ് കഴിച്ചില്ലെങ്കിൽ എന്തോ പോലെയാണ്’ – നമ്മൾ സ്ഥിരമായി കേൾക്കുന്ന ഈ വാചകം തന്നെയാണ് ചോറിനോടുള്ള മലയാളിയുടെ കൂറിനു തെളിവ്.. പക്ഷേ പുറത്തുനിന്നു ഭക്ഷണം കഴിച്ച് വീട്ടിലെത്തിയാൽ ചിലപ്പോൾ ചോറിനോടു നാം മുഖം തിരിക്കും. മറ്റുള്ളവർക്ക് ചോറിനെ സൗകര്യപൂർവം മറക്കാമെങ്കിലും വീട്ടമ്മമാരുടെ കഥയങ്ങനെയല്ലല്ലോ. തലേന്നത്തെ ചോറ് ബാക്കി വന്നാല്‍ കളയുകയല്ലാതെ മറ്റു മാർഗമില്ലെന്നു കരുതേണ്ട. പ്രാതലിനു ചോറും മുട്ടയും ചേർന്നൊരു വിഭവം പരീക്ഷിച്ചാലോ?

ആവശ്യമുള്ള ചേരുവകൾ

ADVERTISEMENT

ചോറ് - 1 കപ്പ്
മുട്ട - 2
ഉപ്പ് - ആവശ്യത്തിന് 
ചെറിയ ഉള്ളി - 4 എണ്ണം അരിഞ്ഞത്
തേങ്ങ ചിരവിയത് - 3 ടേബിള്‍സ്പൂണ്‍
ചെറിയ ജീരകം - അര ടീസ്പൂണ്‍ 
അരിപ്പൊടി - 1 ടേബിള്‍സ്പൂണ്‍
മൈദ - 1 ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം

ADVERTISEMENT

മിക്സിയിലേക്ക് ചോറ്, മുട്ട എന്നിവ ഇട്ടു നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ഉപ്പ്, ചെറിയ ഉള്ളി, തേങ്ങ, ജീരകം എന്നിവ ചേര്‍ത്ത് ഇളക്കുക. ശേഷം, അരിപ്പൊടി, മൈദ എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക. ദോശയുടെ മാവിന്‍റെ സ്ഥിരത കിട്ടാന്‍ അല്‍പ്പാല്‍പ്പമായി വെള്ളം ചേര്‍ത്ത് നന്നായി വീണ്ടും ഇളക്കുക. ഒരുപാടു വെള്ളം ഒരുമിച്ച് ഒഴിക്കരുത്. ഇത് ഒരു ദോശക്കല്ലില്‍ ഒഴിച്ച് ദോശ പോലെ ചുട്ടെടുത്ത് ചട്ണി, ചമ്മന്തി എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ്.

English Summary:

Easy Breakfast Recipes with Rice