ആരോഗ്യത്തിന് ഏറെ ഗുണകരമാണ് റാഗി. മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ–ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ– ഇവ റാഗിയിലുണ്ട്. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറു ധാന്യം. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്. ജീവകം സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യത്തിന് ഏറെ ഗുണകരമാണ് റാഗി. മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ–ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ– ഇവ റാഗിയിലുണ്ട്. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറു ധാന്യം. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്.

ജീവകം സി പ്രത്യേകിച്ചും വിറ്റമിൻ ബി6, ഫോളിക് ആസിഡ് എന്നിവ റാഗിയിലുണ്ട്. ഡയറ്ററി ഫൈബറും നാരുകളും പോളിഫിനോളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ആന്റിഓക്സിഡന്റ്, ആന്റിഡയബറ്റിക്, ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഇതിനുണ്ട്. പോഷകസമൃദ്ധമായ റാഗി സൂപ്പ് ശീലമാക്കിയാൽ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാം. എളുപ്പത്തിൽ റാഗി സൂപ്പ് തയാറാക്കാം.

ADVERTISEMENT

ചേരുവകൾ 

•മുളപ്പിച്ച റാഗിപ്പൊടി - മൂന്ന് ടേബിൾ സ്പൂൺ
•ബീൻസ് അരിഞ്ഞത് - ഒരു കപ്പ് 
•കാരറ്റ് അരിഞ്ഞത് - അരക്കപ്പ് 
•ചെറിയ ഉള്ളി അരിഞ്ഞത് - പത്തെണ്ണം 
•ഇഞ്ചി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ 
•വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ 
•പച്ചമുളക് - 1
•ബ്രക്കോളി അരിഞ്ഞത് - 1 കപ്പ് 
•ക്യാപ്സിക്കം അരിഞ്ഞത് - 1 കപ്പ് സ്പ്രിങ് ഒണിയൻ •അരിഞ്ഞത് - അരക്കപ്പ് 
•മല്ലിയില അരിഞ്ഞത് - അരക്കപ്പ് 
•നാരങ്ങാനീര് - ഒരു ടേബിൾ സ്പൂൺ
•പൊടിച്ച കുരുമുളകുപൊടി - അര ടീസ്പൂൺ 
•മഞ്ഞൾപ്പൊടി - അര ടീസ്പൂൺ 
•ഉപ്പ് - ഒരു ടീസ്പൂൺ 
•ചതച്ച കുരുമുളകുപൊടി - അര ടീസ്പൂൺ
•വെള്ളം മൂന്ന് കപ്പ്
•വെളിച്ചെണ്ണ - ഒരു ടീസ്പൂൺ 
•ജീരകം - ഒരു ടീസ്പൂൺ
•മുളപ്പിച്ച റാഗിപ്പൊടി - 3 ടേബിൾ സ്പൂൺ 

ADVERTISEMENT

തയാറാക്കുന്ന വിധം

മുളപ്പിച്ച റാഗിപ്പൊടി മുക്കാൽ കപ്പ് വെള്ളത്തിൽ നന്നായി കലക്കി വയ്ക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒരു ടീസ്പൂൺ ഒഴിച്ചുകൊടുക്കണം. ഇത് ചൂടായിട്ട് വരുമ്പോൾ ഒരു ടീസ്പൂൺ ജീരകം കൂടി ഇട്ടു കൊടുക്കാം.ശേഷം നമ്മൾ അരിഞ്ഞുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും പച്ചമുളകും കൂടിയിട്ട് കുറച്ചു നേരം വഴറ്റി കൊടുക്കുക. കുറച്ചു വഴന്നു കഴിഞ്ഞാൽ ഇതിലേക്ക് അരിഞ്ഞുവെച്ച ബീൻസ്, ക്യാരറ്റ്, ബ്രോക്കോളിയുടെ തണ്ട്, ഉപ്പ് എന്നിവ ചേർത്ത് കുറച്ചു കൂി നേരം വഴറ്റി കൊടുക്കാം. 

ADVERTISEMENT

മഞ്ഞൾപൊടിയും, ഉപ്പും, കുരുമുളക് പൊടിയും ചേർത്ത് വീണ്ടും വഴറ്റുക. ശേഷം ബ്രോക്കോളി അരിഞ്ഞതും 3 കപ്പ് വെള്ളവും കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് നേരത്തെ കലക്കി വച്ച റാഗിപ്പൊടി ചേർത്ത് വീണ്ടും രണ്ടുമിനിറ്റ് തിളപ്പിച്ച ശേഷം ക്യാപ്സിക്കം അരിഞ്ഞതും, സ്പ്രിങ് ഒണിയൻ അരിഞ്ഞതും, ചതച്ച കുരുമുളകുപൊടിയും കൂടി ചേർത്ത് തിളക്കുമ്പോൾ തീ ഓഫ് ചെയ്യാം തീ ഓഫ് ചെയ്തതിനു ശേഷം ഒരു ടീസ്പൂൺ നാരങ്ങാനീരും മല്ലിയില അരിഞ്ഞതും കൂടി ചേർത്ത് ചൂടോടെ വിളമ്പാം. ഇത്തരത്തിലുള്ള സൂപ്പുകൾ കുടിക്കുന്നത് മൂലം നമ്മുടെ തടി കുറയുന്നു എന്നുള്ളത് മാത്രമല്ല ഷുഗർ ലെവലും കൊളസ്ട്രോളും കുറയാനും ഇത് നന്നായി സഹായിക്കുന്നു.

English Summary:

Ragi Soup Recipe