ദോശകൾ പലതരത്തിലുണ്ട്. മസാല ദോശയും ഒനിയൻ ദോശയും നെയ് റോസ്റ്റും നീർദോശയുമടക്കം പല തരത്തിൽ, കൂട്ടുകളിൽ ചെറുവ്യത്യാസങ്ങൾ വരുത്തി ചുട്ടെടുക്കുന്നവ. പ്രഭാതങ്ങളെ രുചികരവും പോഷക സമ്പുഷ്ടവുമാക്കുന്നിതിൽ ദോശയും ചമ്മന്തിയും സാമ്പാറും ചേരുന്ന കോംബോയുടെ പങ്ക് ചെറുതല്ല. എന്നാൽ മേൽപറഞ്ഞ ദോശയിൽ നിന്നും രുചിയിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോശകൾ പലതരത്തിലുണ്ട്. മസാല ദോശയും ഒനിയൻ ദോശയും നെയ് റോസ്റ്റും നീർദോശയുമടക്കം പല തരത്തിൽ, കൂട്ടുകളിൽ ചെറുവ്യത്യാസങ്ങൾ വരുത്തി ചുട്ടെടുക്കുന്നവ. പ്രഭാതങ്ങളെ രുചികരവും പോഷക സമ്പുഷ്ടവുമാക്കുന്നിതിൽ ദോശയും ചമ്മന്തിയും സാമ്പാറും ചേരുന്ന കോംബോയുടെ പങ്ക് ചെറുതല്ല. എന്നാൽ മേൽപറഞ്ഞ ദോശയിൽ നിന്നും രുചിയിലും കാഴ്ചയിലും ഏറെ വ്യത്യസ്തമായ സിൽക്ക് ദോശ അല്ലെങ്കിൽ ടിഷ്യു പേപ്പർ ദോശ തയാറാക്കിയാലോ? 

ആവശ്യമായ ചേരുവകൾ 

ADVERTISEMENT

ജീരകശാല അരി  - ഒരു കപ്പ് ( ബസ്മതി അരിയോ മറ്റേതെങ്കിലും പച്ചരിയോ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്)

തേങ്ങാപ്പാൽ - ഒന്നര കപ്പ് 

ADVERTISEMENT

മുട്ട - ഒരെണ്ണം 

ഉപ്പ് - ആവശ്യത്തിന് 

ADVERTISEMENT

വെള്ളം - ഒന്നര കപ്പ് 

തയാറാക്കുന്ന വിധം 

ജീരകശാല അരി കഴുകിയതിനു ശേഷം ഒരുമണിക്കൂർ വെള്ളത്തിൽ കുതിർത്തു വെയ്ക്കുക. ഇനി അതിലേക്കു ഒരു മുട്ട പൊട്ടിച്ചത്, ഒന്നര കപ്പ് തേങ്ങാപാൽ, മുക്കാൽ ടീസ്പൂൺ ഉപ്പ്  എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം. ആവശ്യത്തിന് വെള്ളമൊഴിച്ചു അരച്ച മാവ് അയവുള്ളതാക്കണം. ഇനി ചൂടായ പാനിലേക്കു മാവ് കോരിയൊഴിച്ചു വൃത്താകൃതിയിൽ ചുറ്റിച്ചെടുക്കാം. അടുപ്പ് മീഡിയം തീയിലേക്ക് മാറ്റാനും മറക്കരുത്. രണ്ടു മിനിട്ടു മൂടിവെച്ചു ദോശ പാകമായി കഴിയുമ്പോൾ അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്. ചിക്കനോ മട്ടനോ മുട്ടക്കറിയോ എന്തിനൊപ്പവും ഈ ദോശ അതീവ രുചികരമാണ്.

English Summary:

Tissue Paper Dosa Making