‘മേലെ മേലേ മാനം... മാനംനീളെ മഞ്ഞിൻ കൂടാരം’ ‘പൊന്നമ്പിളിപ്പൊട്ടും തൊട്ട് മലർമഞ്ഞുമാലയിട്ട് നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ’ തൊണ്ണൂറുകളിൽ മാത്രമല്ല, ഇന്നും ഈ പാട്ടുകളൊക്കെ മൂളാതെയോ ആസ്വദിക്കാതെയോ നമ്മുടെ ദിവസങ്ങൾ കടന്നുപോകാറില്ല.. ഒരുപക്ഷേ, ഈ പാട്ട് കേൾക്കുമ്പോൾതന്നെ രണ്ട് കുട്ടികളായിരിക്കും മനസ്സിലേക്കോടിയെത്തുക. അനുവും സുധിയും. ക്ലൈമാക്സ് വരെ മമ്മൂട്ടിയുടെ മക്കളാണെന്ന് പ്രേക്ഷകർ കരുതിയ അനാഥക്കുട്ടികൾ. ഇവരൊക്കെ ഇപ്പോൾ എവിടെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? 1995 ൽ പുറത്തിറങ്ങിയ നമ്പർ 1 സ്നേഹ തീരം ബാംഗ്ലൂർ നോർത്ത് എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ അനുവിനെ അവതരിപ്പിച്ചത് ലക്ഷ്മി മരയ്ക്കാർ ആയിരുന്നു. യുവനടി അനാർക്കലി മരയ്ക്കാരുടെ സഹോദരി. അഭിനേത്രിയായും മോഡലായും സമൂഹമാധ്യമങ്ങളിൽ താരം സജീവമാണെങ്കിലും ചിത്രത്തിൽ സുധിയായെത്തിയ ശരത്ത് പ്രകാശിനേക്കുറിച്ചു പ്രേക്ഷകർക്കു കാര്യമായ അറിവില്ലായിരുന്നു. എങ്ങനെയാണ് ശരത്ത് നമ്പർ 1 സ്നേഹതീരത്തേക്കെത്തിയത്? എന്തെല്ലാമാണ് മമ്മൂട്ടിയോടൊത്തുള്ള ആ അഭിനയ നാളുകളിലെ ഓർമകൾ? തിരുവനന്തപുരം സ്വദേശിയാണ് ശരത്ത് പ്രകാശ്. ഇപ്പോൾ കുടുംബത്തോടൊപ്പം എറണാകുളത്ത് താമസം. അദ്ദേഹത്തെ ഒരിക്കൽ കൂടി പ്രേക്ഷകർക്കു മുന്നിലെത്തിക്കുകയാണ് മനോരമ ഓൺലൈനിന്റെ ‘ഓർമയുണ്ടോ ഈ മുഖം’ എന്ന പരിപാടിയിലൂടെ... ആ വിശേഷങ്ങളിലേക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേലെ മേലേ മാനം...
മാനംനീളെ മഞ്ഞിൻ കൂടാരം’

‘പൊന്നമ്പിളിപ്പൊട്ടും തൊട്ട് മലർമഞ്ഞുമാലയിട്ട് 
നിലാവു പോൽ മെല്ലെയന്നവൾ മുന്നിൽ വന്നപ്പോൾ’

ADVERTISEMENT

തൊണ്ണൂറുകളിൽ മാത്രമല്ല, ഇന്നും ഈ പാട്ടുകളൊക്കെ മൂളാതെയോ ആസ്വദിക്കാതെയോ നമ്മുടെ ദിവസങ്ങൾ കടന്നുപോകാറില്ല.. ഒരുപക്ഷേ, ഈ പാട്ട് കേൾക്കുമ്പോൾതന്നെ രണ്ട് കുട്ടികളായിരിക്കും മനസ്സിലേക്കോടിയെത്തുക. അനുവും സുധിയും. ക്ലൈമാക്സ് വരെ മമ്മൂട്ടിയുടെ മക്കളാണെന്ന് പ്രേക്ഷകർ കരുതിയ അനാഥക്കുട്ടികൾ. ഇവരൊക്കെ ഇപ്പോൾ എവിടെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?  

1995 ൽ പുറത്തിറങ്ങിയ  നമ്പർ 1 സ്നേഹ തീരം  ബാംഗ്ലൂർ നോർത്ത് എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ അനുവിനെ അവതരിപ്പിച്ചത് ലക്ഷ്മി മരയ്ക്കാർ ആയിരുന്നു. യുവനടി അനാർക്കലി മരയ്ക്കാരുടെ സഹോദരി. അഭിനേത്രിയായും മോഡലായും സമൂഹമാധ്യമങ്ങളിൽ താരം സജീവമാണെങ്കിലും ചിത്രത്തിൽ സുധിയായെത്തിയ ശരത്ത് പ്രകാശിനേക്കുറിച്ചു പ്രേക്ഷകർക്കു കാര്യമായ അറിവില്ലായിരുന്നു. 

എങ്ങനെയാണ് ശരത്ത് നമ്പർ 1 സ്നേഹതീരത്തേക്കെത്തിയത്? എന്തെല്ലാമാണ് മമ്മൂട്ടിയോടൊത്തുള്ള ആ അഭിനയ നാളുകളിലെ ഓർമകൾ? തിരുവനന്തപുരം സ്വദേശിയാണ് ശരത്ത് പ്രകാശ്. ഇപ്പോൾ കുടുംബത്തോടൊപ്പം എറണാകുളത്ത് താമസം. അദ്ദേഹത്തെ ഒരിക്കൽ കൂടി പ്രേക്ഷകർക്കു മുന്നിലെത്തിക്കുകയാണ് മനോരമ ഓൺലൈനിന്റെ ‘ഓർമയുണ്ടോ ഈ മുഖം’ എന്ന പരിപാടിയിലൂടെ... ആ വിശേഷങ്ങളിലേക്ക്...

∙ എവിടെയായിരുന്നു ഇത്രയും കാലം?

ADVERTISEMENT

ഞാൻ എവിടെയും പോയിട്ടില്ല, കൊച്ചിയിൽതന്നെയുണ്ട്. നമ്പർ 1 സ്നേഹതീരം കഴിഞ്ഞ ശേഷം ലാൽ സാറിനൊപ്പം 1996 ൽ ‘ദ് പ്രിൻസ്’ എന്ന സിനിമയിലും വിജയ രാഘവനൊപ്പം അടിവാരം എന്ന സിനിമയിലും ബാലതാരമായി വേഷമിട്ടു. പിന്നീട് ചില സീരിയലുകളിലും പരസ്യങ്ങളിലുമൊക്കെ അഭിനയിച്ചിരുന്നു. നമ്പർ വൺ സ്നേഹ തീരത്തിന്റെ  ഷൂട്ട് ഏകദേശം രണ്ട് മാസം ഉണ്ടായിരുന്നു. ആ സമയത്ത് ഞാൻ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. സ്കൂളിൽ പോകാനും പഠിക്കാനുമൊക്കെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. 

ശരത്ത് പ്രകാശും മകനും (ചിത്രം: മനോരമ ഓൺലൈൻ)

ഷൂട്ടൊക്കെ കഴിഞ്ഞു ക്ലാസിൽ ചെല്ലുമ്പോൾ ഒരുപാട് നോട്ടുകളൊക്കെ മിസ്സായിട്ടുണ്ടാകും. അതൊക്കെ വലിയ ബുദ്ധിമുട്ടായി തോന്നി. അതുകൊണ്ട് അഭിനയിക്കേണ്ട, സ്കൂളിൽ പോയി പഠിച്ചാൽ മതിയെന്ന് അമ്മയോടും അച്ഛനോടും പറഞ്ഞു. പിന്നീട് വന്ന ചാൻസൊക്കെ ഞാൻതന്നെ ഒഴിവാക്കാൻ തുടങ്ങി. അങ്ങനെ പതിയെ പതിയെ സിനിമയിൽനിന്ന് പൂർണമായും മാറി നിന്നു. പഠനത്തിൽ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി. സ്കൂൾ പഠനം കഴിഞ്ഞു ബെംഗളൂരുവിലേക്കു പോയി. കോളജ് ജീവിതമത്രയും അവിടെയായിരുന്നു. ഇക്കണോമിക്സാണ് പഠിച്ചത്. 2 വർഷം അവിടെത്തന്നെ ജോലി ചെയ്ത ശേഷമാണ് നാട്ടിലേക്കു തിരിച്ചു വന്നത്.

∙ ഇപ്പോൾ എന്തു ചെയ്യുന്നു?

ബെംഗളൂരുവിൽനിന്ന് നാട്ടിൽ തിരിച്ചെത്തിയ ശേഷം അച്ഛന്റെ പരസ്യക്കമ്പനിയിൽ ചേർന്നു. ഇപ്പോൾ അച്ഛനൊപ്പം കൊച്ചിയിൽ 'ഐഡന്റിറ്റി ' എന്ന പരസ്യക്കമ്പനി നടത്തുകയാണ്. ക്ലയൻറ് മാനേജ്മെന്റ്, പരസ്യങ്ങളുടെ സ്ക്രിപ്റ്റിങ് ഇതൊക്കെ ചെയ്യുന്നുണ്ട്. കൂടാതെ ചില പരസ്യങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. അഭിനയത്തെ പൂർണമായും മാറ്റി നിർത്തിയിട്ടില്ല. സിനിമയുമായി ഏറെ ചേർന്നു നിൽക്കുന്ന ഫീൽഡിൽ തന്നെയാണ് ഇപ്പോഴും. 

ADVERTISEMENT

∙ ‘എനിക്കഭിനയിക്കാൻ ഞാനുണ്ടാക്കിയ ഷോർട്ട് ഫിലിം’

കോളജ് കഴിഞ്ഞ് ബെംഗളൂരുവിൽ ജോലി ചെയ്യുമ്പോഴാണ് ഞാൻ സ്വന്തമായി ഒരു ലാപ്ടോപ് വാങ്ങിയത്. അതിനു ശേഷമാണ് സിനിമകൾ കാണാൻ തുടങ്ങിയതും സിനിമയെ ഇഷ്ടപ്പെട്ടു തുടങ്ങിയതും. പല സിനിമകളും ഞാൻ അതുവരെ കണ്ടിട്ടുപോലും ഇല്ലായിരുന്നു. സിനിമ കണ്ടുകണ്ട് അഭിനയിക്കാനും ആഗ്രഹം വന്നു. എന്നാൽ അപ്പോഴേക്കും സിനിമയിലേക്കുള്ള വഴികളൊക്കെ അടഞ്ഞു. ഞാൻ പണ്ട് മമ്മൂക്കയുടെ മകനായി അഭിനയിച്ചിട്ടുണ്ടെന്നു പറഞ്ഞാൽ ചാൻസൊന്നും കിട്ടില്ലല്ലോ. നല്ല കഴിവുള്ള അഭിനേതാക്കൾ ഇപ്പോൾ ഇൻഡസ്ട്രിയിൽ ഒരുപാടുണ്ടല്ലോ. 

ശരത്ത് പ്രകാശ് (ചിത്രം: മനോരമ ഓൺലൈൻ)

അവസരങ്ങൾക്കു വേണ്ടി കുറേ അന്വേഷണങ്ങളൊക്കെ നടത്തി. അങ്ങനെ ഒരു സിനിമയിൽ അഭിനയിച്ചെങ്കിലും അത് പുറത്തിറങ്ങിയില്ല. ആ സമയത്ത് എല്ലായിടത്തും ഷോർട്ട്ഫിലിം ട്രെൻഡ് ആയിരുന്നു. സുഹൃത്ത് ഗ്രൂപ്പുകൾ ചേർന്ന് ഷോർട്ട് ഫിലിമുണ്ടാക്കി യൂട്യൂബിലൊക്കെ ഇടുമായിരുന്നു. പക്ഷേ എനിക്കങ്ങനെ ഒരു സൗഹൃദ വലയം പോലും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് എനിക്കഭിനയിക്കാൻ സ്വന്തമായൊരു ഷോർട്ട് ഫിലിം ഉണ്ടാക്കുന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കുന്നത്. 

മലയാളത്തിൽ പ്രിയാ രാമൻ തരംഗമായി നിൽക്കുമ്പോഴാണ് സ്നേഹ തീരത്തിന്റെ ചിത്രീകരണം നടക്കുന്നത്. ‘ബാഗി ജീൻസും’ എന്ന പാട്ടൊക്കെ വലിയ ഹിറ്റായി നിൽക്കുന്ന സമയമായിരുന്നു അത്. നീലു അന്ന് അവരുടെ കട്ട ഫാനായിരുന്നു.

എനിക്കൊരു ഐഡിയ ഉണ്ടായിരുന്നു പക്ഷേ തിരക്കഥ എഴുതാനൊന്നും അറിയില്ലായിരുന്നു. പിന്നെ ഗൂഗിളിൽ നോക്കിയാണ് സ്ക്രിപ്റ്റിങ്ങും സ്ക്രീൻപ്ലേയുമൊക്കെ ചെയ്യാൻ പഠിച്ചത്. ബോംബെയിൽ എന്റെ ഒരു സുഹൃത്തുണ്ട്. അവന്റെ അച്ഛൻ ഛായാഗ്രാഹകന്‍ ആണ് അദ്ദേഹത്തിനു സംവിധാനത്തിൽ താൽപര്യമുണ്ടായിരുന്നു. അങ്ങനെ എനിക്കഭിനയിക്കാൻ ഞാൻ സ്വന്തമായി ഉണ്ടാക്കിയ ഷോർട്ട് ഫിലിമാണ് ‘ബനോഫീ പൈ’. ഹിന്ദിയിലും ഇംഗ്ലിഷിലുമാണ് ചിത്രം നിർമിച്ചത്. ദാദാ സാഹിബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവലിലും ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിലുമൊക്കെ ആ സിനിമ സിലക്ടായി. ഹൈദരാബാദ് ഫിലിം ഫെസ്റ്റിൽ ബെസ്റ്റ് സ്ക്രീൻപ്ലേ അവാർഡും കിട്ടിയിരുന്നു. 

ശരത്ത് പ്രകാശ് ഭാര്യയ്ക്കും മകനുമൊപ്പം (ചിത്രം: മനോരമ ഓൺലൈൻ)

അങ്ങനെ സ്ക്രിപ്റ്റ് എഴുതുന്നതിൽ ഒരു ആത്മവിശ്വാസമൊക്കെ വന്നു. നല്ല വേഷങ്ങളിലൂടെ മലയാള സിനിമയിലേക്കു തിരിച്ചു വരണം എന്നാഗ്രഹമുണ്ട്. അന്നു പാഴാക്കിക്കളഞ്ഞ അവസരങ്ങളെക്കുറിച്ചോർക്കുമ്പോൾ ഇപ്പോൾ കുറ്റബോധം തോന്നാറുണ്ട്. കാരണം അന്നു ഞാൻ സിനിമയിൽ തുടർന്നെങ്കിൽ ചിലപ്പോൾ അവസരങ്ങൾ കിട്ടാൻ കുറച്ചുകൂടി എളുപ്പമായേനെ. പക്ഷേ എന്റെ പഴ്സനൽ ജീവിതത്തിൽ ഞാൻ വളരെ ഹാപ്പിയാണ്. ഇഷ്ടത്തിനനുസരിച്ച് പഠിക്കാനും ജോലി ചെയ്യാനുമൊക്കെ എനിക്കു സാധിച്ചു. മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ.

∙ സുധിയായത് അച്ഛനയച്ചു കൊടുത്ത ഫോട്ടോയിലൂടെ

ബാലതാരത്തെ ആവശ്യമുണ്ടെന്ന പത്ര പരസ്യം കണ്ട് അച്ഛനാണ് ഫോട്ടോ അയച്ചത്. എനിക്ക് അതിനേക്കുറിച്ച് അറിയില്ലായിരുന്നു. ഒരു ദിവസം ഇന്റർവ്യൂ ഉണ്ടെന്നു പറഞ്ഞ് അച്ഛൻ കൂട്ടിക്കൊണ്ടു പോയി. സത്യൻ അന്തിക്കാട് അങ്കിളും ഫാസിൽ സാറുമായി സംസാരിച്ചു. അപ്പോഴാണ് മമ്മൂട്ടി സാറിന്റെ കൂടെ അഭിനയിക്കാൻ ആണെന്ന് അറിയുന്നത്. എന്നെ സിലക്ട് ചെയ്തു. വൈകാതെ ഷൂട്ട് തുടങ്ങി. സെറ്റിൽ എല്ലാവർക്കും വലിയ സ്നേഹമായിരുന്നു. കവിയൂർ പൊന്നമ്മ ചേച്ചിയെ ‘അച്ഛമ്മേ’ എന്നു വിളിച്ച് ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്നതായിരുന്നു അദ്യത്തെ ഷോട്ട്. 

ശരത്ത് പ്രകാശ് (ഇടത്), നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് സിനിമയിൽ ശരത്ത് (വലത്)

‘അച്ഛമ്മേ’ എന്ന് വിളിക്കണം എന്നു പറഞ്ഞപ്പോൾ ‘അമ്മൂമ്മേ’ എന്നു വിളിച്ചോട്ടെ എന്നു ഞാൻ ചോദിച്ചു. കാരണം ഞാൻ എന്റെ അമ്മൂമ്മയെ അങ്ങനെയാണ് വിളിച്ചിരുന്നത്. പക്ഷേ അച്ഛമ്മ എന്നു തന്നെ വിളിക്കണം എന്ന് സാർ പറഞ്ഞു. ആ സിനിമയിലെ എന്റെ അഭിനയത്തിന്റെ മൊത്തം ക്രെഡിറ്റും സത്യൻ സാറിനും ഫാസിൽ സാറിനുമാണ്. ഓരോ സീനും അവരുടെ നിർദേശം അനുസരിച്ചാണ് ചെയ്തത്. സെറ്റിലെ എന്റെ കൂട്ട് നീലു (ലക്ഷ്മി മരയ്ക്കാർ) ആയിരുന്നു. സെറ്റിൽ വേറെ കുട്ടികൾ ഒന്നും ഉണ്ടായിരുന്നില്ല. എന്റെയും ലക്ഷ്മിയുടെയും കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പമുണ്ടായിരുന്നു.

∙ മമ്മൂക്ക പറഞ്ഞു, എന്റെ മകന് ഈ ഭാഗ്യം കിട്ടാറില്ല

മമ്മൂട്ടിക്കൊപ്പമാണ് അഭിനയിക്കേണ്ടത് എന്ന് അച്ഛൻ പറഞ്ഞപ്പോഴും ആദ്യമായി അദ്ദേഹത്തെ നേരിട്ടു കണ്ടപ്പോഴും അതിശയമായിരുന്നു. എപ്പോഴും വിളിച്ച് അടുത്തിരുത്തിയും വിശേഷങ്ങൾ തിരക്കിയും അദ്ദേഹം ഞങ്ങളുടെ പേടി മാറ്റി. സാധാരണക്കാരനായ ഒരു മനുഷ്യനെ പോലെയാണ് മമ്മൂക്ക ഞങ്ങളോട് പെരുമാറിയിരുന്നത്. ഞാൻ മമ്മൂക്കയുടെ ദേഹത്ത് കാലെടുത്ത് വച്ച് ഉറങ്ങുന്ന ഒരു സീനുണ്ട് ആ സിനിമയിൽ. അതെടുക്കും മുൻപ് മമ്മൂക്ക ചോദിച്ചു, വീട്ടിൽ അച്ഛന്റെ കൂടെ കിടന്നുറങ്ങുന്നത് എങ്ങനെയാണ് എന്ന്. അച്ഛൻറെ ദേഹത്ത് കാലെടുത്തു വച്ചാണ് ഉറങ്ങുന്നതെന്ന് പറഞ്ഞപ്പോൾ അതുപോലെ ചെയ്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ആ ഷോട്ട് കഴിഞ്ഞപ്പോൾ എന്റെ മകന് ഈ ഭാഗ്യം കിട്ടാറില്ല എന്നാണ് ദുൽഖറിനെക്കുറിച്ച് മമ്മൂക്ക പറഞ്ഞത്.

മമ്മൂട്ടിയും ദുൽഖർ സൽമാനും (Photo courtesy: instagram/dqsalmaan)

∙ ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന്റെ മുഖത്തടിച്ചപ്പോൾ

സ്നേഹ തീരത്തിന്റെ സെറ്റ് വളരെ രസകരമായിരുന്നു. ഇന്നസെന്റേട്ടനും ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടനും അങ്ങനെ എത്രയെത്ര സൂപ്പർ താരങ്ങൾ. പലരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നത് ഏറെ വിഷമം ഉണ്ടാക്കാറുണ്ട്. ഇന്നസെന്റേട്ടൻ കാറിൽ കയറാൻ വരുന്നൊരു സീനുണ്ട്  ഓരോ ഡോറിനടുത്തേക്ക് വരുമ്പോഴും സ്ഥലമില്ല എന്നു പറഞ്ഞ് ഓടിക്കുന്നതാണ് സീൻ. ചേട്ടൻ അത് ചെയ്യുന്നതു കാണുമ്പോൾ ഞങ്ങൾക്കുതന്നെ ചിരി വരുമായിരുന്നു. അത്ര രസമായിരുന്നു അഭിനയം. 

രണ്ടു വർഷം മുൻപ് ചേട്ടനെ വച്ചൊരു പരസ്യം ചെയ്യാൻ സാധിച്ചു. അത് വലിയ ഭാഗ്യമായി കരുതുന്നു. അന്ന് ആ പഴയ സുധിയാണ് ഞാൻ എന്നു പറഞ്ഞപ്പോൾ നീയായിരുന്നോ അതെന്ന് അതിശയത്തോടെ ചോദിച്ചു. അതുപോലെ ഓർമയിലുള്ള മറ്റൊരു സീൻ ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന്‍റെ മുഖത്തടിക്കുന്നതാണ്. പൊന്നമ്പിളി പൊട്ടും തൊട്ട് എന്ന പാട്ടിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന്റെ മുഖത്ത് ചെറുതായൊന്ന് അടിക്കണമെന്ന് എന്നോട് പറഞ്ഞിരുന്നു. എന്നാൽ ഞാൻ അത് ചെയ്തപ്പോൾ ശരിക്കുമുള്ള അടിയായി പോയി. ‘എടാ, നീ ഭയങ്കര അടിയാണല്ലോ അടിച്ചത്’ എന്നു പറഞ്ഞ് സെറ്റിലെല്ലാവരും അന്നു ചിരിയായിരുന്നു.

നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് സിനിമയിൽ പ്രിയ രാമന്‍ (Image Cpurtesy: Khais & Swargachithra Release)

∙ ബാഗി ജീന്‍സും പ്രിയാ രാമനും

മലയാളത്തിൽ പ്രിയാ രാമൻ തരംഗമായി നിൽക്കുമ്പോഴാണ് സ്നേഹ തീരത്തിന്റെ ചിത്രീകരണം നടക്കുന്നത്. ‘ബാഗി ജീൻസും’ എന്ന പാട്ടൊക്കെ വലിയ ഹിറ്റായി നിൽക്കുന്ന സമയമായിരുന്നു അത്. നീലു അന്ന് അവരുടെ കട്ട ഫാനായിരുന്നു. ആ സിനിമയ്ക്കു ശേഷം ചേച്ചിയുമായി എനിക്ക് വലിയ ബന്ധങ്ങളൊന്നും ഇല്ലായിരുന്നു. എന്നാൽ കുറച്ചു മാസങ്ങൾക്ക് മുൻപ് ഞാൻ മമ്മൂക്കയെ പോയി കണ്ട ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. ആ ഫോട്ടോ വൈറലായി. അതിനു ശേഷം ചേച്ചിയുടെ ഫോളോ നോട്ടിഫിക്കേഷൻ വന്നിരുന്നു. ഞാൻ തിരിച്ചും ഫോളോ ചെയ്ത് അന്ന് മെസേജൊക്കെ ചെയ്തിരുന്നു. 

∙ എന്റെ ചെറിയ വലിയ കുടുംബം

കുടുംബത്തോടൊപ്പം എറണാകുളം കടവന്ത്രയിലാണ് താമസം. തിരുവനന്തപുരമാണ് സ്വദേശമെങ്കിലും അച്ഛനും അമ്മയും സഹോദരനുമടക്കം ഞങ്ങളെല്ലാവരും എറണാകുളത്താണിപ്പോൾ. ഭാര്യ വൈഷ്ണവി ഐടി ഫീൽഡിലാണ്. 3 വയസ്സുള്ള ഒരു മകനുമുണ്ട്.

English Summary:

Sarath Prakash Shares His Nostalgic Memories of Working With Mammootty in the Film 'No.1 Snehatheeram Bangalore North'.