കേരളത്തിൽ ‘കാതലി’ന്റെ ആദ്യ പ്രദർശനം കഴിഞ്ഞ നിമിഷം പ്രൊഡക്‌ഷൻ കൺട്രോളർ ഡിക്സൻ സുധി കോഴിക്കോടിനെ വിളിച്ചു പറഞ്ഞു, "പടം സൂപ്പർഹിറ്റാടാ... നിനക്ക് ഗംഭീര കയ്യടിയാണ്"! അതുകേട്ട്, ഗോവയിലിരുന്ന് സുധി പൊട്ടിക്കരഞ്ഞു. കാതൽ എന്ന സിനിമയെ പ്രതിനിധീകരിച്ച് ചലച്ചിത്രമേളയിൽ എത്തിയതായിരുന്നു അദ്ദേഹം. ചലച്ചിത്രമേളയിൽ കാതൽ പ്രദർശിപ്പിച്ചതും കേരളത്തിൽ സിനിമ റിലീസ് ചെയ്തതും ഒരേ ദിവസം. കാതൽ പ്രദർശനത്തിനെത്തി രണ്ടാഴ്ചയാകുമ്പോൾ, ചിത്രത്തിൽ തങ്കൻ എന്ന സ്വവർഗാനുരാഗിയെ അവിസ്മരണീയമാക്കിയ സുധി കോഴിക്കോടിന്റെ ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾ സംഭവിച്ചു. 15 വർഷം നീണ്ട സിനിമാ ജീവിതത്തിൽ ഇതുവരെ നാൽപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരു അനുഭവം സുധിക്ക് മുൻപുണ്ടായിട്ടില്ല. ഇതുപോലെ സന്തോഷം വന്നു കണ്ണു നിറഞ്ഞിട്ടില്ല. ഇങ്ങനെയൊരു വേഷത്തിനായിരുന്നു നാളിതു വരെ അലഞ്ഞതെന്നു പറയുമ്പോൾ സുധി കോഴിക്കോടിന്റെ കണ്ണുകളിൽ നനവുള്ള തിളക്കം. കരഞ്ഞും ചിരിച്ചും നിർത്താതെ വർത്തമാനം പറഞ്ഞും തന്റെ കരിയറിലെ ഏറ്റവും മനോഹരമായ കഥാപാത്രത്തെ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് സുധി. അഭിമുഖങ്ങൾ, സ്വീകരണങ്ങൾ, തീയറ്റർ സന്ദർശനങ്ങൾ, എന്നിങ്ങനെ ഉണർവിന്റെ ഏറിയ പങ്കും തിരക്കുകൾക്ക് നടുവിൽ തന്നെ. "കാതൽ എനിക്ക് ഇമോഷനൽ പ്രോസസ് ആയിരുന്നു. ആ ഇമോഷനു പിന്നിൽ എന്റെ യാത്രയുണ്ട്. സിനിമയ്ക്കു പിന്നാലെ യാത്ര ചെയ്തതിന്റെ കഷ്ടപ്പാടുകളുണ്ട്. വ്യക്തിപരമായി പറഞ്ഞാൽ ചിലർക്കു വേദനിക്കും. സഹായിച്ചവരെ പറഞ്ഞാൽ ചിലരെ വിട്ടുപോയെന്ന പരിഭവം കേൾക്കേണ്ടി വന്നേക്കാം," ഒരു ദീർഘനിശ്വാസമെടുത്ത് സുധി പറഞ്ഞു തുടങ്ങി. മനോരമ പ്രീമിയത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലേക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ ‘കാതലി’ന്റെ ആദ്യ പ്രദർശനം കഴിഞ്ഞ നിമിഷം പ്രൊഡക്‌ഷൻ കൺട്രോളർ ഡിക്സൻ സുധി കോഴിക്കോടിനെ വിളിച്ചു പറഞ്ഞു, "പടം സൂപ്പർഹിറ്റാടാ... നിനക്ക് ഗംഭീര കയ്യടിയാണ്"!  അതുകേട്ട്, ഗോവയിലിരുന്ന് സുധി പൊട്ടിക്കരഞ്ഞു. കാതൽ എന്ന സിനിമയെ പ്രതിനിധീകരിച്ച് ചലച്ചിത്രമേളയിൽ എത്തിയതായിരുന്നു അദ്ദേഹം. ചലച്ചിത്രമേളയിൽ കാതൽ പ്രദർശിപ്പിച്ചതും കേരളത്തിൽ സിനിമ റിലീസ് ചെയ്തതും ഒരേ ദിവസം. കാതൽ പ്രദർശനത്തിനെത്തി രണ്ടാഴ്ചയാകുമ്പോൾ, ചിത്രത്തിൽ തങ്കൻ എന്ന സ്വവർഗാനുരാഗിയെ അവിസ്മരണീയമാക്കിയ സുധി കോഴിക്കോടിന്റെ ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾ സംഭവിച്ചു.

15 വർഷം നീണ്ട സിനിമാ ജീവിതത്തിൽ ഇതുവരെ നാൽപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരു അനുഭവം സുധിക്ക് മുൻപുണ്ടായിട്ടില്ല. ഇതുപോലെ സന്തോഷം വന്നു കണ്ണു നിറഞ്ഞിട്ടില്ല. ഇങ്ങനെയൊരു വേഷത്തിനായിരുന്നു നാളിതു വരെ അലഞ്ഞതെന്നു പറയുമ്പോൾ സുധി കോഴിക്കോടിന്റെ കണ്ണുകളിൽ നനവുള്ള തിളക്കം. കരഞ്ഞും ചിരിച്ചും നിർത്താതെ വർത്തമാനം പറഞ്ഞും തന്റെ കരിയറിലെ ഏറ്റവും മനോഹരമായ കഥാപാത്രത്തെ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് സുധി. അഭിമുഖങ്ങൾ, സ്വീകരണങ്ങൾ, തീയറ്റർ സന്ദർശനങ്ങൾ, എന്നിങ്ങനെ ഉണർവിന്റെ ഏറിയ പങ്കും തിരക്കുകൾക്ക് നടുവിൽ തന്നെ. 

കാതൽ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും സുധി കോഴിക്കോടും.(Photo Credit: Sudhikathal/instagram)
ADVERTISEMENT

"കാതൽ എനിക്ക് ഇമോഷനൽ പ്രോസസ് ആയിരുന്നു. ആ ഇമോഷനു പിന്നിൽ എന്റെ യാത്രയുണ്ട്. സിനിമയ്ക്കു പിന്നാലെ യാത്ര ചെയ്തതിന്റെ കഷ്ടപ്പാടുകളുണ്ട്. വ്യക്തിപരമായി പറഞ്ഞാൽ ചിലർക്കു വേദനിക്കും. സഹായിച്ചവരെ പറഞ്ഞാൽ ചിലരെ വിട്ടുപോയെന്ന പരിഭവം കേൾക്കേണ്ടി വന്നേക്കാം," ഒരു ദീർഘനിശ്വാസമെടുത്ത് സുധി പറഞ്ഞു തുടങ്ങി. മനോരമ പ്രീമിയത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലേക്ക്... 

∙ ഈ വിജയം ഇമോഷനലാണ്

ഉമേഷ് വള്ളിക്കുന്ന് എന്ന എന്റെ സുഹൃത്തിനെ ഒരിക്കൽ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്, ഉമേഷേ... ഞാൻ നിർത്താൻ പോകുവാടാ! എനിക്ക് മടുത്തു. ഇനി വയ്യ. ചടച്ചു," എന്ന്! എല്ലാവരും എന്റെ മനസ്സിലുണ്ട്. എന്നെ ദ്രോഹിച്ചതൊന്നുമല്ല. ചില സിനിമകളുടെ സാഹചര്യം അങ്ങനെയായിരുന്നു. അക്കാര്യം ഞാൻ മനസ്സിലാക്കുന്നു. ഞാൻ അങ്ങനെയേ കരുതുന്നുള്ളൂ. ഒരു ഫ്രെയിമിൽ മുഖം കാണിക്കാൻ തള്ളവിരലൂന്നി നിന്നിട്ടുണ്ട് ഞാൻ. എനിക്ക് ഉയരം കുറവല്ലേ! തല കാണിക്കാൻ വേണ്ടിയുള്ള ഓരോ പരിപാടികളാണ്. കാരണം, നാട്ടിൽനിന്ന് സിനിമയെന്നും പറഞ്ഞ് ഇറങ്ങിയതല്ലേ. നീയെവിടെടാ സിനിമയിൽ എന്ന് ആളുകൾ ചോദിക്കില്ലേ! അതിനു വേണ്ടിയുള്ള നെട്ടോട്ടങ്ങൾ! കാതലിൽ എന്റെ മുഖത്തിന്റെ ക്ലോസ് വയ്ക്കാൻ ക്യാമറ സെറ്റ് ചെയ്തപ്പോൾ ഞാൻ ഇമോഷനലായി.

സുധി കോഴിക്കോട് (Photo Credit:sudhikathal/instagram)

ഞാൻ മനസിൽ പറഞ്ഞു, "ഇവിടെ നീ ചെയ്യ്... ഇതാ നിനക്ക് ദൈവം ഒരു അവസരം തന്നിരിക്കുന്നു." ഇതൊക്കെ ആലോചിക്കുമ്പോൾതന്നെ കരച്ചിൽ വരും. ഈ സിനിമയിൽ വരുന്നതിനു മുന്‍പ് എനിക്ക് ലൈംഗികന്യൂനപക്ഷങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നില്ല. അതൊരു രോഗാവസ്ഥയാണെന്നൊക്കെയായിരുന്നു ഞാൻ കരുതിയിരുന്നത്. അവരുടെ പ്രണയം എന്താണ്? അവർ അനുഭവിക്കുന്ന മാനസികപീഡനം എന്താണ്? അതിന്റെ ഭയം എന്താണ്? അതെല്ലാം ഈ സിനിമയിലൂടെയാണ് ഞാൻ മനസ്സിലാക്കിയത്. വ്യക്തി എന്ന നിലയിൽ ആ മാറ്റം എന്നിലുണ്ടായിട്ടുണ്ട്. അങ്ങനെയൊരു മാറ്റം സമൂഹത്തിലും ഈ സിനിമ ഉണ്ടാക്കുന്നുണ്ടെന്നാണ് സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്നു വ്യക്തമാകുന്നത്. പ്രേക്ഷകർ ഈ സിനിമ ഏറ്റെടുത്തു. ആ നിലയിൽ ഈ സിനിമ ഒരു വിപ്ലവമാണ്. അങ്ങനെയൊരു സിനിമയുടെ ഭാഗമാകുക എന്നത് ഒരു രാഷ്ട്രീയപ്രവർത്തനമാണ്. 

ADVERTISEMENT

∙ കാഴ്ചപ്പാട് മാറ്റിയ പാലേരി മാണിക്യം 

നാട്ടിലെ ചെറിയ നാടകങ്ങളിൽ അഭിനയിച്ചാണ് തുടക്കം. എന്റെ അച്ഛന്റെ ജ്യേഷ്ഠൻ നാടകക്കാരനായിരുന്നു. അവിടെ സ്ഥിരം നാടകങ്ങളാണ്. അതു കണ്ടും കേട്ടുമൊക്കെയാണ് ഞാൻ വളരുന്നത്. സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ അവിടെയും നാടകങ്ങളുടെ ഭാഗമായി. പിന്നീട് കോഴിക്കോട് നാടക സംഘത്തിൽ സജീവമായി. ധാരാളം അമച്വർ നാടകങ്ങൾ ചെയ്തു. ജോലി കോഴിക്കോട് കിട്ടിയതോടെ ധാരാളം നാടകസുഹൃത്തുക്കളെ കിട്ടി. അങ്ങനെയാണ്, എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജയൻ ശിവപുരത്തിന്റെ നാടകത്തിൽ ഞാൻ അഭിനയിക്കുന്നത്. അതു വഴിത്തിരിവായി. അദ്ദേഹമാണ് എന്നെ സിനിമയിലേക്ക് കൊണ്ടു വരുന്നത്. ‘സുൽത്താൻ’ ആണ് ആദ്യചിത്രം. ആ സമയത്ത് സത്യത്തിൽ ഞാൻ സിനിമയിലാണ് അഭിനയിക്കുന്നതെങ്കിലും, അഭിനയത്തിൽ നല്ല നാടകമായിരുന്നു.

നടൻ ഹരീഷ് പേരടിക്കൊപ്പം സുധി (Photo Credit:sudhikathal/instagram)

ഇപ്പോൾ അതു കാണുമ്പോൾ മനസ്സിലാകും. അതു കുറച്ചെങ്കിലും മാറിയത് പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന രഞ്ജിത് സിനിമയിൽ അവസരം ലഭിച്ചപ്പോഴാണ്. മുരളി മേനോൻ സാറിന്റെ നേതൃത്വത്തിൽ ഞങ്ങൾക്ക് ആക്ടിങ് വർക്‌ഷോപ് ഉണ്ടായിരുന്നു. സിനിമാഭിനയത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് തിരുത്തിക്കുറിച്ചത് ആ ശിൽപശാലയാണ്. പാലേരി മാണിക്യത്തിൽ മമ്മൂക്കയ്ക്കൊപ്പമുള്ള വേഷമായിരുന്നു എന്റേത്. 13 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. പക്ഷേ, സിനിമ ഇറങ്ങിയപ്പോൾ എന്റെ ഭാഗങ്ങൾ കുറേ കട്ട് ആയിപ്പോയി. വലിയ സങ്കടമായിരുന്നു. മൂന്നു ദിവസം പുറത്തേക്കൊന്നും പോയില്ല.

∙ മമ്മൂക്കയ്‌ക്കൊപ്പം നാലാം തവണ

ADVERTISEMENT

മമ്മൂക്കയ്ക്കൊപ്പം ഇതെന്റെ നാലാമത്തെ സിനിമയാണ്. പാലേരി മാണിക്യത്തിനു ശേഷം ബാവൂട്ടിയുടെ നാമത്തിൽ, അങ്കിൾ എന്നീ സിനിമകളിലും ഞാൻ അഭിനയിച്ചിരുന്നു. പക്ഷേ, ആ വേഷങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. പാലേരി മാണിക്യത്തിലൂടെ ശ്രദ്ധേയനായ ശശി കലിംഗയെ കാണുമ്പോഴൊക്കെ ഞാൻ പറയാറുണ്ട്, എടോ മനുഷ്യാ... എനിക്ക് നിങ്ങളോട് മുടിഞ്ഞ അസൂയയാണ്, എന്ന്! കാരണം, അദ്ദേഹത്തിന്റെ മുഖം പോലെ പ്രത്യേക ഫീച്ചറുകളുള്ള മുഖം ആയിരുന്നെങ്കിൽ സിനിമയിൽ ഞാനും ശ്രദ്ധിക്കപ്പെട്ടേനെ എന്നു തോന്നിയിട്ടുണ്ട്. എങ്ങനെയെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യാൻ അത്രമാത്രം ആഗ്രഹിച്ചു മോഹിച്ചു നടന്നിരുന്ന ഒരു നടനായിരുന്നു ഞാൻ.

സംവിധായകൻ ജിയോ ബേബിക്കൊപ്പം സുധി (Photo Credit:sudhi.act.5/facebook)

ജിയോ ബേബിയുമായുള്ള സൗഹൃദമാണ് കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ എനിക്ക് കിട്ടാൻ കാരണമായത്. ഐൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ആദ്യ സിനിമകളിലൊന്നും എനിക്ക് വേഷമുണ്ടായിരുന്നില്ല. കോവിഡ് സമയത്തായിരുന്നു ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഷൂട്ട് ചെയ്തത്. കോഴിക്കോട്ടുനിന്നുള്ള അഭിനേതാക്കളായിരുന്നു അതിലധികവും. അങ്ങനെ എനിക്കും അതിലൊരു വേഷം കിട്ടി. സുരാജിന്റെ സുഹൃത്തിന്റെ കഥാപാത്രം എനിക്ക് അഭിനന്ദനങ്ങൾ നേടിത്തന്നു. അതുപോലെത്തന്നെ ഫ്രീഡം ഫൈറ്റിലും ശ്രീധന്യ കാറ്ററിങ്ങിലും എനിക്ക് വേഷങ്ങൾ തന്നു. അപ്പോഴൊക്കെ ഒരു നല്ല വേഷം എപ്പോഴാകും എനിക്ക് നൽകുകയെന്ന് ഞാൻ ചോദിച്ചുകൊണ്ടേയിരുന്നു. അത് ഇത്രയും വലിയ വേഷമാകുമെന്ന് ഒരിക്കലും കരുതിയില്ല. 

∙ 'സുധിയേട്ടാ, ഒരു പടമുണ്ട്, നായകൻ മമ്മൂട്ടി' 

"സുധിയേട്ടാ... ഒരു ക്യാരക്ടറുണ്ട്. ഓഡിഷൻ ഒന്നുമല്ല. വന്നു ചെയ്തു നോക്ക്," എന്നു പറഞ്ഞ് ഒരു ദിവസം ജിയോ ബേബി എന്നെ വിളിച്ചു. ജിയോയുടെ സിനിമയിൽ എനിക്ക് ഓഡിഷന്റെ ആവശ്യമില്ല. കാരണം, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കഴിഞ്ഞ സമയത്ത് അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്, "സുധിയേട്ടാ... ഇനി എന്റെ എല്ലാ പടത്തിലും സുധിയേട്ടൻ ഉണ്ടാകും," എന്ന്. കാതലിലേക്ക് വിളിച്ചപ്പോൾ ഓഡിഷൻ എന്ന വാക്ക് ഉപയോഗിച്ചില്ലെങ്കിലും അത് ശരിക്ക് ഓഡിഷൻ ആയിരുന്നു. കാരണം, മമ്മൂക്കയുടെ പടമാണല്ലോ. അദ്ദേഹത്തിന് ബോധ്യപ്പെടണമല്ലോ. തങ്കന്റെ മീറ്ററിലേക്ക് വരാൻ നന്നായി ബുദ്ധിമുട്ടി. ബാറിലെ സീൻ ആണ് ഓഡിഷനു വേണ്ടി എടുത്തത്. ഡയറക്‌ഷൻ  ഡിപാർട്ട്മെന്റിലെ എല്ലാവരും ഉണ്ടായിരുന്നു അവിടെ.

നടൻ സൂര്യയ്ക്കൊപ്പം സുധി (Photo Credit:sudhikathal/instagram)

ആദ്യം ഞാൻ ചെയ്തപ്പോൾ ലൗഡ് ആയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. അതിൽനിന്നു ജിയോ ബേബി സൃഷ്ടിച്ചെടുത്തതാണ് കഥാപാത്രത്തിന്റെ മീറ്റർ. ഞാൻ ഓരോ വേരിയേഷൻ ചെയ്യുമ്പോഴും ഡയറക്‌ഷൻ ടീമിൽ വലിയ ചർച്ചകൾ നടക്കുകയായിരുന്നു. ഏതാണ്ട് ആ കഥാപാത്രത്തിലേക്ക് ലാൻഡ് ചെയ്തപ്പോൾ ജിയോ മേക്കപ് ആർടിസ്റ്റിനെ വിളിച്ചു. അമൽ ചന്ദ്രനായിരുന്നു മേക്കപ്. എനിക്ക് അദ്ദേഹത്തെ മുൻപരിചയം ഉണ്ട്. എന്നെക്കണ്ടതും അമൽ, ജിയോ ബേബിയോടു ചോദിച്ചു, "സുധിയേട്ടനാണോ ഈ ക്യാരക്ടർ ചെയ്യണേ,"? എന്നിട്ട് എന്റെ മുഖത്തേക്ക് നോക്കി. ഞാൻ ആണെങ്കിൽ മുടിയൊക്കെ കറുപ്പിച്ച്, ടി- ഷർട്ടൊക്കെ ഇട്ട് ഫ്രഷ് ലുക്കിലാണ് നിൽക്കുന്നത്. അവരുടെ നോട്ടം കണ്ടപ്പോൾ ഞാൻ പതിയെ ജിയോയെ അടുത്തു വിളിച്ചു ചോദിച്ചു, ‘‘എന്താണ് പ്രോസസ്? എനിക്കൊന്നും മനസ്സിലാകുന്നില്ല’’.

കാതൽ ഇപ്പോഴെന്റെ മേൽവിലാസം ആയിക്കഴിഞ്ഞല്ലോ! സിനിമയിൽ മമ്മൂക്കയുമായി ഇന്റിമേറ്റ് സീൻ ഇല്ല. അതിനായി ഇനിയും ഞാൻ കാത്തിരിക്കുകയാണ്. അതു ഞാൻ ചോദിച്ചു വാങ്ങും. മമ്മൂക്കയുടെ അടുത്ത പടത്തിൽ ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ട്. 

അപ്പോൾ ജിയോ എന്നോട് പറഞ്ഞു, "സുധിയേട്ടാ...ഒരു പടമുണ്ട്. അതിൽ അഭിനയിക്കുന്നത് മമ്മൂട്ടിയാണ്. നായികയായി വരുന്നത് ജ്യോതികയും." ആ നിമിഷം ജിയോയുടെ കൈ പിടിച്ച് ഞാൻ പറഞ്ഞു, "എടാ... എന്നെ എങ്ങനെയെങ്കിലും ഒന്നു ഇൻ ആക്കെടാ. ഒരുപാടു നല്ല വേഷങ്ങൾ തെറിച്ചു പോയിട്ടുള്ള ആളാടാ ഞാൻ!'’ ഇതു പറയുമ്പോൾ പോലും എന്റെ കണ്ണു നിറയുന്നുണ്ട്. ശബ്ദം ഇടറുന്നുണ്ട്. ജിയോ പറഞ്ഞു, "സുധിയേട്ടാ... സ്ക്രിപ്റ്റ് കയ്യിൽ കിട്ടിയതു മുതൽ തങ്കൻ എന്ന കഥാപാത്രമായി എന്റെ മനസ്സിൽ ഒറ്റ ഒരാളേ ഉള്ളൂ. അത് സുധിയേട്ടനാണ്. നമുക്ക് നോക്കാം," എന്ന്. 

∙ മേക്കപ് ടെസ്റ്റ് എന്ന കടമ്പ

കൊച്ചിയിൽ വച്ചാണ് ജിയോയെ കണ്ടത്. അതിനുശേഷം ഞാൻ കോഴിക്കോട്ടേക്ക് പോകാൻ ഇരുന്നതായിരുന്നു. പക്ഷേ, ഈ സിനിമയുടെ കാര്യം കേട്ടതും ആകെ എരിപൊരി സഞ്ചാരമായി. ഞാൻ നേരെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് വച്ചു പിടിച്ചു. പ്ലാറ്റ്ഫോമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കുറേ നടന്നു. എങ്ങനെയാണ് മേക്കപ് ടെസ്റ്റ് പാസാകുക എന്നതു മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. ഒടുവിൽ, ഞാൻ കൊച്ചിയിൽതന്നെ നിൽക്കാൻ തീരുമാനിച്ചു. ചെറിയൊരു ലോഡ്ജിൽ മുറിയെടുത്തു. കുറച്ച് വെളിച്ചെണ്ണ വാങ്ങി. അതു തലയിൽ പുരട്ടി മുടിയൊക്കെ കച്ചറയാക്കി പല പോസിൽ ഫോട്ടോകൾ എടുത്ത് ജിയോയ്ക്കും മേക്കപ് ആർടിസ്റ്റ് അമലിനും അയയ്ക്കാൻ തുടങ്ങി. ഓരോ മണിക്കൂറിലും ഓരോ ഫോട്ടോ വീതമെന്ന നിലയ്ക്ക് ആണ് ഫോട്ടോ അയപ്പ്. ഒടുവിൽ, ജിയോ പറഞ്ഞു, "എന്റെ പൊന്നു സുധിയേട്ടാ... ഈ സിനിമയിൽ പറ്റിയില്ലെങ്കിൽ വേണ്ട. അടുത്ത സിനിമയിൽ നോക്കാം. ടെൻഷനാവേണ്ട," എന്ന്.

സംവിധായകൻ ജിയോ ബേബി (ഫയൽ ചിത്രം : മനോരമ)

ഒടുവിൽ, എല്ലാം ദൈവത്തിനു വിട്ട്, ഞാൻ കോഴിക്കോട്ടേക്ക് ട്രെയിൻ കയറി. തൃശൂർ എത്താറായപ്പോൾ അമലിന്റെ കോൾ. അടുത്ത ദിവസം മേക്കപ് ടെസ്റ്റ് നടത്താമെന്നു പറഞ്ഞ്! അടുത്ത ദിവസം ഞാൻ ലുക്കൊക്കെ മാറ്റി കൊച്ചിയിൽ വീണ്ടുമെത്തി. അമൽ മേക്കപ് ചെയ്തു. ജിയോ നിർദേശിച്ച ചില മാറ്റങ്ങൾ വരുത്തി. എന്നിട്ട് ഫോണിൽ വിഡിയോ എടുത്തു നോക്കി. നേരിൽ കാണുന്നതു പോലെയായിരുന്നില്ല. സ്ക്രീനിൽ കാണുമ്പോൾ നല്ല വ്യത്യാസം ഫീൽ ചെയ്തു. അങ്ങനെ, തങ്കന്റെ ലുക്ക് ഓകെ ആയി.  

∙ നന്ദി പറയേണ്ടത് ജിയോ ബേബിയോട്

തങ്കൻ നന്നായെന്ന് പ്രേക്ഷകർ പറയുമ്പോൾ സത്യത്തിൽ അതെങ്ങനെ സംഭവിച്ചു എന്നു പറയാൻ എനിക്ക് അറിയില്ല. കാരണം, ആ കഥാപാത്രത്തെ നിരന്തരമായ സംഭാഷണങ്ങളിലൂടെയും നിർദേശങ്ങളിലൂടെയും ജിയോ ബേബി എന്നിൽ സൃഷ്ടിച്ചെടുത്തതാണ്. നോട്ടവും ഇമവെട്ടൽ പോലും ജിയോ പറഞ്ഞത് അനുസരിച്ച് ഞാൻ ചെയ്തെന്നേയുള്ളൂ. പോൾസണും ആദർശിനും അപ്പോഴും സംശയങ്ങളുണ്ടായിരുന്നു. എന്നെക്കൊണ്ട് ആ കഥാപാത്രത്തെ ചെയ്തു ഫലിപ്പിക്കാൻ കഴിയുമോയെന്ന ആശയക്കുഴപ്പം അവർക്കുണ്ടായിരുന്നു. അവരുടെ ഡ്രീം പ്രോജക്ട് ആണല്ലോ. പക്ഷേ, ഇന്റർവൽ സീക്വൻസിനു മുൻപുള്ള ആ രംഗം ഞാൻ ചെയ്തതു കണ്ടപ്പോൾ അവർക്ക് സമാധാനമായി. ആദർശ് വന്ന് എന്റെ തോളിൽ മുറുക്കെ പിടിച്ചു. ഒന്നും പറഞ്ഞില്ല. പക്ഷേ, അതിൽ എല്ലാം ഉണ്ടായിരുന്നു.

സിനിമയുടെ തുടക്കത്തിൽ മമ്മൂക്ക ഒരു പ്രശ്നം പറഞ്ഞുതീർക്കാൻ ഒരു വീട്ടിലേക്ക് വരുന്ന രംഗമുണ്ട്. നാട്ടുകാരൊക്കെ കൂടി നിൽക്കുന്നതിന് ഇടയിലേക്കാണ് മമ്മൂക്കയുടെ മാത്യു വരുന്നത്. ആ വൈഡ് ഫ്രെയിമിൽ ഞാനുമുണ്ട്. മമ്മൂക്ക നടന്നു പോകുമ്പോൾ ഞാൻ പതുക്കെ ഒഴിഞ്ഞുമാറിയൊരു നിൽപ്പുണ്ട്. സത്യത്തിൽ, ആ സീനിൽ എന്റെ കഥാപാത്രത്തിലേക്ക് ഫോക്കസ് വരുന്നില്ല. എങ്കിലും, തങ്കന്റെ ശരീരഭാഷയിലാണ് ഞാൻ ആ രംഗത്തിലും പെർഫോം ചെയ്തത്. എഡിറ്റർ അക്കാര്യം ശ്രദ്ധിച്ചു. ‘‘സൂചന തന്നു തുടങ്ങിയല്ലേ. കൊള്ളാം’’ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. അതോടെ, എനിക്ക് ആത്മവിശ്വാസം വന്നു. മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ എനിക്ക് ടെൻഷൻ ഉണ്ടായിരുന്നില്ല. 

∙ എനിക്ക് സിനിമ വേണം

ഷൂട്ടിനിടയിൽ മമ്മൂക്കയോടൊപ്പം അതിഗംഭീര നിമിഷങ്ങൾ പിറന്നിരുന്നു. ആ ചിത്രങ്ങൾ ഒന്നും എനിക്ക് ഷൂട്ട് നടക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടാൻ അനുവാദം ഉണ്ടായിരുന്നില്ല. മമ്മൂക്ക എന്റെ കൈ പിടിച്ചു നിൽക്കുന്നതും എന്റെ തലയിൽ കൈ വച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രങ്ങൾ ഒരു അമൂല്യനിധി പോലെ ഞാൻ സൂക്ഷിച്ചു വച്ചു. വീട്ടിൽ അത് ഫ്രെയിം ചെയ്തു സൂക്ഷിച്ചെങ്കിലും സമൂഹമാധ്യമത്തിൽ പങ്കുവച്ചത് സിനിമ റിലീസ് ആയതിനു ശേഷമാണ്. അതിനൊപ്പം എന്റെ പേരും ഒന്നു പരിഷ്കരിച്ചു. സുധികാതൽ എന്നാണ് ഇൻസ്റ്റഗ്രാമിൽ എന്റെ ഹാൻഡിൽ നെയിം. കാരണം, കാതൽ ഇപ്പോഴെന്റെ മേൽവിലാസം ആയിക്കഴിഞ്ഞല്ലോ! സിനിമയിൽ മമ്മൂക്കയുമായി ഇന്റിമേറ്റ് സീൻ ഇല്ല. അതിനായി ഇനിയും ഞാൻ കാത്തിരിക്കുകയാണ്. അതു ഞാൻ ചോദിച്ചു വാങ്ങും. മമ്മൂക്കയുടെ അടുത്ത പടത്തിൽ ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ട്. ടർബോയിൽ ഒരു സീനെങ്കിലും തരുമോ എന്നു ചോദിച്ചു.

സുധി കോഴിക്കോട് (Photo Credit:sudhikathal/instagram)

പാലേരി മാണിക്യത്തിന്റെ സമയത്ത് ആക്ടിങ് വർക്‌ഷോപ് നടത്തിയ മുരളി മേനോൻ എന്നോടു പറഞ്ഞിട്ടുണ്ട്, chance seeking is an art! മമ്മൂക്ക ഇപ്പോഴും ചാൻസ് ചോദിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം പറയാറുണ്ട്, സിനിമയ്ക്ക് മമ്മൂട്ടിയെ അല്ല, മമ്മൂട്ടിക്കാണ് സിനിമയെ വേണ്ടതെന്ന്! അതുപോലെ, എനിക്ക് സിനിമ വേണം. അതുകൊണ്ട്, ഞാൻ അവസരം ചോദിച്ചുകൊണ്ടേയിരിക്കും. ഉളുപ്പില്ലാതെ!

English Summary:

Interview with Kaathal Movie Actor Sudhi Kozhikode