പഴയ വടക്കന്‍പാട്ട് സിനിമകളുടെ കാലത്തോളം പഴക്കമുണ്ട് പാലക്കാട്ടുകാരന്‍ പി.ഗോപാലനും സിനിമയും തമ്മിലുള്ള ബന്ധത്തിന്. സിനിമാ ലോകത്ത് ഗോപാലന്റെ വേഷമെന്തായിരുന്നെന്നു ചോദിച്ചാല്‍ സഹായി, മസാജര്‍, അണിയറ പ്രവര്‍ത്തകന്‍, നടന്‍ എന്നിങ്ങനെ ഒരു ഓള്‍റൗണ്ടര്‍ എന്നു പറയാം. പക്ഷേ, ഇത്രയൊക്കെ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഗോപാലന്‍ പ്രശസ്തനല്ല, സിനിമയുടെ അരികുചേര്‍ന്നു സിനിമയ്ക്കൊപ്പം ജീവിതം ഉന്തിനീക്കിയ വെറും സാധാരണക്കാരന്‍ മാത്രം. അതേസമയം, രജനീകാന്തിനും മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ ഗോപാലന്‍ സുപരിചിതനാണ്. ഇവരുടെയൊക്കെ വീടുകളില്‍ നേരിട്ടു കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നു ഗോപാലന്‍ പറയുന്നു. ബഡായിയാണെന്നു കരുതരുത്. പൊങ്ങച്ചം എന്ന വാക്ക് ഗോപാലനു ‘പൊക്കച്ച’മാണ്. അതായത്, ഗോപാലൻ പൊക്കച്ചം പറയാറില്ല. പറയാനാണെങ്കിൽ ആറരപ്പതിറ്റാണ്ടു കാലം സിനിമാ ലോകത്തെ ചുറ്റിപ്പറ്റി ജീവിച്ച ഗോപാലനു പറഞ്ഞുതീർക്കാൻ കഴിയാത്തത്ര അനുഭവങ്ങളും ഓർമകളുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയ വടക്കന്‍പാട്ട് സിനിമകളുടെ കാലത്തോളം പഴക്കമുണ്ട് പാലക്കാട്ടുകാരന്‍ പി.ഗോപാലനും സിനിമയും തമ്മിലുള്ള ബന്ധത്തിന്. സിനിമാ ലോകത്ത് ഗോപാലന്റെ വേഷമെന്തായിരുന്നെന്നു ചോദിച്ചാല്‍ സഹായി, മസാജര്‍, അണിയറ പ്രവര്‍ത്തകന്‍, നടന്‍ എന്നിങ്ങനെ ഒരു ഓള്‍റൗണ്ടര്‍ എന്നു പറയാം. പക്ഷേ, ഇത്രയൊക്കെ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഗോപാലന്‍ പ്രശസ്തനല്ല, സിനിമയുടെ അരികുചേര്‍ന്നു സിനിമയ്ക്കൊപ്പം ജീവിതം ഉന്തിനീക്കിയ വെറും സാധാരണക്കാരന്‍ മാത്രം.

അതേസമയം, രജനീകാന്തിനും മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ ഗോപാലന്‍ സുപരിചിതനാണ്. ഇവരുടെയൊക്കെ വീടുകളില്‍ നേരിട്ടു കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നു ഗോപാലന്‍ പറയുന്നു. ബഡായിയാണെന്നു കരുതരുത്. പൊങ്ങച്ചം എന്ന വാക്ക് ഗോപാലനു ‘പൊക്കച്ച’മാണ്. അതായത്, ഗോപാലൻ പൊക്കച്ചം പറയാറില്ല. പറയാനാണെങ്കിൽ ആറരപ്പതിറ്റാണ്ടു കാലം സിനിമാ ലോകത്തെ ചുറ്റിപ്പറ്റി ജീവിച്ച ഗോപാലനു പറഞ്ഞുതീർക്കാൻ കഴിയാത്തത്ര അനുഭവങ്ങളും ഓർമകളുമുണ്ട്.

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഗോപാലന്റെ കൈത്തരിപ്പറിഞ്ഞവർ പലരുമുണ്ട്. സത്യനും പ്രേംനസീറും ജയനും രജനീകാന്തും മോഹൻലാലും ഉൾപ്പെടെയുള്ള പ്രമുഖർ. തല്ലല്ല, ഉഴിച്ചിൽ വിദ്യയുടെ തലോടലാണത്.

ADVERTISEMENT

∙ സത്യന്റെ കൈപിടിച്ച് തുടക്കം

ചെറിയ പ്രായത്തില്‍ നടന്‍ സത്യന്റെ കൈപിടിച്ചാണു ഗോപാലന്‍ മദ്രാസിലെത്തിയത്. 1964, പാലക്കാട്ട് ‘തൊമ്മന്റെ മക്കൾ’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന കാലം. പാലക്കാട് മിഷൻ സ്കൂളിൽ പഠിച്ചിരുന്ന ഗോപാലൻ ക്ലാസിൽ കയറാതെ ഷൂട്ടിങ് കാണാൻ പോയതാണ്. 14 വയസ്സുകാരന്റെ സിനിമാ കമ്പം, ഇഷ്ട ന‌ടനായ സത്യനെ ഒന്നു തൊടണമെന്നു മോഹിച്ചു. ആൾക്കൂട്ടത്തിനിടയിൽ ശങ്കിച്ചുശങ്കിച്ചു നിൽക്കെ രണ്ടും കൽപിച്ച് ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ഗോപാലന്‍ പ്രിയ നടന്റെ കാലിൽതൊട്ടു. അപ്രതീക്ഷിതമായുണ്ടായ കാല്‍തൊട്ടു വന്ദിക്കല്‍ സത്യന്റെ മനസ്സില്‍ അലിവുണര്‍ത്തി.

നടൻ സത്യൻ (ചിത്രീകരണം∙മനോരമ)

അദ്ദേഹം ഗോപാലനെ അരികിൽ ചേർത്തു‍നിർത്തി കുടുംബ വിവരങ്ങൾ ചോദിച്ചു. ഗോപാലൻ പറഞ്ഞു, ‘‘അച്ഛൻ മരിച്ചു, അമ്മ മാത്രമേയുള്ളൂ’’. സത്യൻ ചോദിച്ചു: ‘‘എന്റെ കൂടെ പോരുന്നോ?’’ ഗോപാലൻ സങ്കടത്തോടെ പറഞ്ഞു; ‘‘ഞാൻ വന്നാൽ അമ്മ ഒറ്റയ്ക്കാവും’’. എന്നാൽ അമ്മയെയും കൂടെ കൂട്ടാമെന്നായി സത്യൻ. ഗോപാലനു സന്തോഷമായി. ഗോപാലനെ മദ്രാസിലെ വീട്ടിലേക്കും അമ്മയെ സത്യന്റെ തിരുവനന്തപുരം മണക്കാട്ടെ വീട്ടിലേക്കും കൊണ്ടുപോയി. സത്യൻ മരിക്കുന്നതുവരെ സഹായിയായി ഗോപാലൻ കൂടെയുണ്ടായിരുന്നു.

∙ സിനിമാ ലോകത്ത് ഗോപാലന്റെ ‘കൈത്തരിപ്പറിഞ്ഞവർ’ ഒട്ടേറെ

ADVERTISEMENT

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഗോപാലന്റെ ‘കൈത്തരിപ്പറിഞ്ഞവർ’ പലരുമുണ്ട്. സത്യനും പ്രേംനസീറും ജയനും രജനീകാന്തും മോഹൻലാലും ഉൾപ്പെടെയുള്ള പ്രമുഖർ. തല്ലല്ല, ഉഴിച്ചിൽ വിദ്യയുടെ തലോടലാണത്. തെളിച്ചുപറഞ്ഞാൽ, സിനിമാ ഷൂട്ടിങ്ങിൽ സംഘട്ടന രംഗങ്ങളും നൃത്ത രംഗങ്ങളുമൊക്കെ കഴിഞ്ഞു ക്ഷീണിതരായി വരുന്ന നടീനടൻമാർക്ക് ആശ്വാസം പകരുന്ന ബോഡി മസാജിങ്. നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍ എഴുതിയ ‘വേറിട്ട കാഴ്ചകള്‍’ പരമ്പരയില്‍ ഗോപാലന്റെ മസാജിങ്ങിനെക്കുറിച്ചു പറയുന്നുണ്ട്.

ഈ എക്സ്പ്രഷനൊക്കെ ക്യാമറേടെ മുൻപിലുവച്ചു വന്നൂച്ചാ നീയ്യ് രക്ഷപ്പെട്ടേർന്നു ശ്രീരാമാ...

വി.കെ.ശ്രീരാമന്റെ വിവരണം: ‘ഞാന്‍ ഒരിക്കലേ ഗോപാലന്റെ പി‌ടിത്തത്തിൽ പെട്ടിട്ടുള്ളൂ. നടുവിനൊരു ചെറിയ വേദന തോന്നിയപ്പോൾ ഇന്നസന്റാണ് പറഞ്ഞത്, ഗോപാലനെക്കൊണ്ടു തടവിച്ചാൽ മതിയെന്ന്. ഗോപാലനും ഇന്നസന്റും കൂടി മുറിയിൽ വന്നു (കോഴിക്കോട് മഹാറാണിയിൽ വച്ചായിരുന്നു). എന്നോട് നിർവസ്ത്രനായി കട്ടിലിൽ കമിഴ്ന്നു കിടക്കാൻ പറഞ്ഞു. അനുസരിക്കണോ വേണ്ടയോ എന്ന് ആദ്യമൊരു സംശയം തോന്നി. അപ്പോൾ ഇന്നസന്റ് പറഞ്ഞു: ‘‘അതൊന്നും കുഴപ്പമില്ല ശ്രീരാമാ, തൈലം മുണ്ടിലാവണ്ടാച്ചിട്ട് പറേണതല്ലേ..! ഗോപാലാ, നീ ആദ്യം ആ വാതിലടച്ചു കുറ്റിയിട്ടേ, ഇയാൾക്കു നാണംകൊണ്ടാ..’’

ഗോപാലൻ വാതിലടച്ചു കുറ്റിയിട്ടതും എന്നെ അൽപം ബലമായിത്തന്നെ ക‌ട്ടിലിൽ കമിഴ്ത്തിക്കിടത്തിയതും ഒരുമിച്ചായിരുന്നു. അത്ര വലിയ വേദനയൊന്നുമില്ല. തൈലം ഞാൻതന്നെ പുരട്ടിക്കോളാം എന്നു ഞാൻ പറഞ്ഞുനോക്കിയതാണ്. അതിനു മുൻപ് ആനപ്പുറത്തിരിക്കുന്നതുപോലെ എന്റെ മുതുകിൽ കയറിയിരുന്ന് ഗോപാലൻ തൈലം തേച്ചു പ്രയോഗം തുടങ്ങിയിരുന്നു. എനിക്ക് ആദ്യം ചിരിയും പിന്നെ കരച്ചിലും വന്നു. ചിലപ്പോൾ രണ്ടുംകൂടി ഒരുമിച്ചും. അതുകണ്ട് ഇന്നസന്റ് പറഞ്ഞു; ‘‘ഈ എക്സ്പ്രഷനൊക്കെ ക്യാമറേടെ മുൻപിലുവച്ചു വന്നൂച്ചാ നീയ്യ് രക്ഷപ്പെട്ടേർന്നു ശ്രീരാമാ...’’

വി.കെ.ശ്രീരാമൻ. (മനോരമ)

പതിനഞ്ച് മിനിട്ടോളം നീണ്ടുനിന്ന ‘പാലാഴി മഥനം’ കഴിഞ്ഞ് ഗോപാലൻ എഴുന്നേൽക്കുമ്പോഴേക്കും എനിക്കു സ്വയം ഇല്ലാതിരുന്ന മതിപ്പു പൂർണമായും നശിച്ചു. മേൽപറഞ്ഞത് എന്റെ അനുഭവമാണെങ്കിൽ പലർക്കും അങ്ങനെയായിക്കൊള്ളണമെന്നില്ലല്ലോ. ചെറിയൊരു വേദനയ്ക്ക് ഇത്ര വലിയൊരു പീഡനമാണോ ചികിത്സ?, അതായിരുന്നു എന്റെ സന്ദേഹം. പക്ഷേ, ഗോപാലന് അക്കാര്യത്തിൽ സംശയം തെല്ലുമില്ല. മാംസപേശികളിൽ വേദന തോന്നുന്നുണ്ടോ എന്നായിരുന്നു ചോദ്യം. തന്റെ പ്രയോഗം പിഴയ്ക്കില്ലെന്ന ഉത്തമ ബോധ്യമുണ്ടയാൾക്ക്’.

ADVERTISEMENT

∙ ശോഭനയെ തോളിലെടുത്തു നടന്ന കാലം!

തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന, നർത്തകിമാരും അഭിനേതാക്കളുമായിരുന്ന ലളിത-പത്മിനി-രാഗിണി-സഹോദരിമാരുടെ വീട്ടിലൊക്കെ അനുവാദം കൂടാതെ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു ഗോപാലന്. അവരുടെ സഹോദരീപുത്രിയായ ശോഭനയെ കുഞ്ഞുപ്രായത്തിൽ തോളിലെടുത്തു നടന്നിരുന്ന ഓർമകൾ പറയുമ്പോൾ ഗോപാലന്റെ വാക്കുകളിൽ വാത്സല്യം തുളുമ്പും. അതെ, പിൽക്കാലത്ത് പ്രശസ്തയായ നടിയും നർത്തകിയുമായ ശോഭന തന്നെയാണ് ഗോപാലൻ തോളിലെടുത്തു നടന്നിരുന്ന കുഞ്ഞ്.

നടി ശോഭന. (ചിത്രം∙മനോരമ)

∙ മേക്കപ് ആർട്ടിസ്റ്റ്, നടൻ, സഹായി... വേഷങ്ങളും ഭാവങ്ങളും പലത്

ബോഡി മസാജർ മാത്രമായിരുന്നില്ല, മേക്കപ് ആർട്ടിസ്റ്റ്, നടൻ, സഹായി എന്നിങ്ങനെ‍ ജീവിതത്തിൽ പല വേഷങ്ങളും കെട്ടിയിട്ടുണ്ട് ഗോപാലൻ. ആലപ്പുഴയിലെ പഴയ ഉദയാ സ്റ്റുഡിയോയുടെയും ചെന്നൈയിലെ എവിഎം, ജെമിനി, ഭരണി, വാഹിനി സ്റ്റുഡിയോകളുടെയുമൊക്കെ മുക്കും മൂലയും അദ്ദേഹത്തിനു കൈവെള്ള പോലെ സുപരിചിതം. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ അദ്ദേഹം സിനിമാ രംഗത്തു സജീവമായിരുന്നു.

ഗോപാലൻ. (ചിത്രം∙മനോരമ)

സമീപകാലം വരെ ഒട്ടേറെ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. പക്ഷേ, നടൻ എന്ന നിലയിൽ ഗോപാലനെ തിരിച്ചറിഞ്ഞ പ്രേക്ഷകർ‍ ചുരുക്കം. നടി സീമയും തമിഴ് നടൻ ജയശങ്കറും ആദ്യമായി അഭിനയിച്ചതു തന്റെ കൂടെയാണെന്നു പറയുമ്പോഴും ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളുടെ പേരുകൾ ചോദിച്ചാൽ ‘‘പേരൊക്കെ ആരു ചോദിക്കുന്നു? അഭിനയിക്കും, പോരും, അത്രതന്നെ’’ എന്നായിരിക്കും ഗോപാലന്റെ പ്രതികരണം.

∙ സൂപ്പർ താരങ്ങളുടെ വലംകൈ

പഴയകാലത്തെ പ്രമുഖ മേക്കപ് ആർട്ടിസ്റ്റായിരുന്ന എം.ഒ.ദേവസ്യയുടെ (നിർമാതാവും മമ്മൂട്ടിയുടെ വ്യക്തിഗത ചമയക്കാരനുമായ എസ്.ജോർജിന്റെ പിതാവ്) ശിക്ഷണത്തിലാണു ചമയം പഠിച്ചത്. ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്നവർക്കും നൃത്തരംഗങ്ങളിൽ അഭിനയിക്കാനെത്തുന്നവർക്കും ഗോപാലൻ മേക്കപ് മാനായി. ഇതിനു പിന്നാലെയാണു സിനിമാക്കാരുടെ ബോഡി മസാജറുമായത്.

ഗോപാലന്റെ പഴയകാല ചിത്രം

പ്രിയദർശൻ സംവിധാനം ചെയ്ത ‘തേൻമാവിൻ കൊമ്പത്തി’ന്റെ തമിഴ് റീമേക്കായ ‘മുത്തു’ സിനിമയുടെ ഷൂട്ടിങ് ഒറ്റപ്പാലത്തു നടന്നിരുന്ന കാലത്ത് ഷൊർണൂർ ഗെസ്റ്റ് ഹൗസിൽ രജനീകാന്തിന്റെ സഹായിയായി കൂടെയുണ്ടായിരുന്നു ഗോപാലൻ. രജനീകാന്തുമായുള്ള ബന്ധം പഴയ മദ്രാസ് ജീവിതകാലത്തു തുടങ്ങിയതാണ്. അതിനു മുൻപേ, എംജിആർ, ശിവാജി ഗണേശൻ തുടങ്ങിയവർക്കും ഗോപാലൻ പരിചിതനായിരുന്നു. 

∙ ഗോപാലന്റെ തങ്കക്കുടങ്ങൾ

സിനിമാ രംഗത്തെ പ്രമുഖർക്കു സുപരിചിതനായ ഗോപാലനു‍ പ്രേക്ഷകര്‍ കണ്ടാലറിയുന്ന ‍താരമാകാൻ കഴിയാതെ പോയതിൽ നിരാശയൊന്നുമില്ല. സിനിമയുടെ ഓരംചേർന്നു ജീവിച്ച കാലംകൊണ്ടു നേടിയതാണു പാലക്കാട് വ‌ടക്കന്തറയിലെയും ചെന്നൈയിലെ വടവള്ളിയിലെയും വീടുകൾ. ഭാര്യ ശാന്തിയോടൊപ്പം പാലക്കാട് വടക്കന്തറയിലെ വീട്ടിലാണു താമസം. ഏകമകൾ ഗോപികയുടെ പേരാണു വീടിനും- ഗോപികാ നിവാസ്. ‘പൊക്കച്ചം’ പറയാത്ത ഗോപാലൻ ആരെക്കുറിച്ചും ദുഷിപ്പും പറയാറില്ല.

ഏറെ പ്രിയപ്പെട്ടവരുമായുള്ള ബന്ധങ്ങളെക്കുറിച്ചു പറയുമ്പോൾ അവരുടെ പേരിനൊപ്പം അത്രമേൽ സ്നേഹത്തോടെ ഒരു വിശേഷണവും ചേർക്കും- ‘തങ്കക്കുടം. രജനീകാന്തും മോഹൻലാലും മമ്മൂട്ടിയും നിർമാതാവ് ആന്റണി പെരുമ്പാവൂരുമൊക്കെ ഗോപാലനു തങ്കക്കുടങ്ങളാണ്. ഇപ്പോള്‍ പ്രായമേല്‍പിച്ച പോറലുകളുമായി വിശ്രമ ജീവിതത്തിലാണ് ഗോപാലന്‍. പ്രായം എത്രയായി എന്നൊന്നും ഗോപാലനു കൃത്യമായി അറിയില്ല. മനഃക്കണക്കില്‍ ഗണിച്ചെ‌ടുക്കുന്നൊരു പ്രായം പറയും. ഏകദേശക്കണക്കില്‍ പറയുന്ന പ്രായത്തിനൊപ്പം, ‘അതൊക്കെയൊരു കാലം’ എന്ന ആത്മഗതവുമുണ്ടാകും.

English Summary:

Gopalan speaks about his friendship with famous film stars in South India