ഒരു ട്രാൻസ്ജെൻഡറിനെ അധിക്ഷേപിച്ച് നൃത്തവേദിയിൽനിന്ന് ഒഴിവാക്കിയത് ഇന്ത്യയിലാദ്യമായി ട്രാൻസ്ജെൻഡറുകൾക്കായി നയ രൂപീകരണം നടത്തിയെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിലാണ്. അതേ വേദിയിലേയ്ക്ക് സഞ്ജന ചന്ദ്രൻ വീണ്ടും എത്തുമ്പോൾ അതിന് ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. എറണാകുളം സെന്റ് തെരേസാസ് കോളജിലെ വിദ്യാർഥിനിയാണ് സഞ്ജന. കഴിഞ്ഞ എംജി സർവകലാശാല യുവജനോത്സവത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പ്രതിഭാതിലകപ്പട്ടം നേടിയ ശേഷം ഇത്തവണയും അതേ വേദികളിൽ മത്സരിക്കാനൊരുങ്ങുകയാണ്. അരങ്ങും അണിയറയും ഒരുക്കി കോട്ടയം കലയുടെ മാമാങ്കത്തിനായി കാത്തിരിക്കുമ്പോൾ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾക്കൊപ്പം ആത്മവിശ്വാസവും ദൃഢനിശ്ചയവും മുറുകെപ്പിടിച്ചാണ് സഞ്ജന എംജി സർവകലാശാല കലോത്സവത്തിനെത്തുന്നത്. സഞ്ജനയ്ക്ക് പക്ഷേ, യുവജനോത്സവവേദികളോട് വല്ലാത്തൊരിഷ്ടമുണ്ട്. ട്രാൻസ്ജെൻഡറുകളോട് കോളജ് വിദ്യാർഥികൾ പക്ഷഭേദമില്ലാതെ പെരുമാറുന്നതാണ് ഇഷ്ടത്തിന് കാരണം. ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഒരു മലയാള സിനിമയിൽ മുഴുനീള താരമായ ആദ്യ ട്രാൻസ് വിഭാഗ വ്യക്തി എന്ന നേട്ടവും സ്വന്തമാക്കിയാണ് സഞ്ജനയുടെ രണ്ടാമൂഴം. എംജി കലോത്സവത്തിനെത്തുന്ന സഞ്ജന മനസ്സു തുറക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ട്രാൻസ്ജെൻഡറിനെ അധിക്ഷേപിച്ച് നൃത്തവേദിയിൽനിന്ന് ഒഴിവാക്കിയത് ഇന്ത്യയിലാദ്യമായി ട്രാൻസ്ജെൻഡറുകൾക്കായി നയ രൂപീകരണം നടത്തിയെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിലാണ്. അതേ വേദിയിലേയ്ക്ക് സഞ്ജന ചന്ദ്രൻ വീണ്ടും എത്തുമ്പോൾ അതിന് ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. എറണാകുളം സെന്റ് തെരേസാസ് കോളജിലെ വിദ്യാർഥിനിയാണ് സഞ്ജന. കഴിഞ്ഞ എംജി സർവകലാശാല യുവജനോത്സവത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പ്രതിഭാതിലകപ്പട്ടം നേടിയ ശേഷം ഇത്തവണയും അതേ വേദികളിൽ മത്സരിക്കാനൊരുങ്ങുകയാണ്.

സഞ്ജന ചന്ദ്രൻ നൃത്ത വേദിയിൽ (Photo courtesy: instagram/ sanjana_chandran)

അരങ്ങും അണിയറയും ഒരുക്കി കോട്ടയം കലയുടെ മാമാങ്കത്തിനായി കാത്തിരിക്കുമ്പോൾ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾക്കൊപ്പം ആത്മവിശ്വാസവും ദൃഢനിശ്ചയവും മുറുകെപ്പിടിച്ചാണ് സഞ്ജന എംജി സർവകലാശാല കലോത്സവത്തിനെത്തുന്നത്. സഞ്ജനയ്ക്ക് പക്ഷേ, യുവജനോത്സവവേദികളോട് വല്ലാത്തൊരിഷ്ടമുണ്ട്. ട്രാൻസ്ജെൻഡറുകളോട് കോളജ് വിദ്യാർഥികൾ പക്ഷഭേദമില്ലാതെ പെരുമാറുന്നതാണ് ഇഷ്ടത്തിന് കാരണം. ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഒരു മലയാള സിനിമയിൽ മുഴുനീള താരമായ ആദ്യ ട്രാൻസ് വിഭാഗ വ്യക്തി എന്ന നേട്ടവും സ്വന്തമാക്കിയാണ് സഞ്ജനയുടെ രണ്ടാമൂഴം. എംജി കലോത്സവത്തിനെത്തുന്ന സഞ്ജന മനസ്സു തുറക്കുന്നു.

ADVERTISEMENT

? അവഗണന നേരിട്ടിട്ടും എംജി കലോത്സവത്തിൽ പങ്കെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെന്താണ് 

സർവകലാശാല കലോത്സവങ്ങൾ മെച്ചപ്പെട്ടവയാണ്. സർട്ടിഫിക്കറ്റുകൾക്ക് നിലവാരവുമുണ്ട്. നമ്മൾ പ്രതിനിധീകരിക്കുന്ന കോളജും മറ്റുള്ളവരും നമ്മെ നല്ല രീതിയിൽ പരിഗണിക്കുന്നു. ഇവിടെ പങ്കെടുക്കുമ്പോൾ ലഭിക്കുന്ന ആദരവും വലുതാണ്. കലാകാരന്മാർക്ക് ലിംഗഭേദം നിശ്ചയിക്കേണ്ടതില്ല. വേദിയിൽ ആൺകുട്ടി ആയാലും പെൺകുട്ടിയായാലും ട്രാൻസ് ജെൻഡർ ആയാലും സദസ്സിൽ കല ആസ്വദിക്കാനുള്ളതാണ്. അത്തരത്തിൽ ആസ്വദിക്കാൻ കഴിയാത്തവരാണ് കലാകാരന്മാർക്ക് ലിംഗഭേദം നിശ്ചയിക്കുന്നത്.

സഞ്ജന ചന്ദ്രൻ (Photo courtesy: instagram/sanjana_chandran)

തൃശൂരിൽ  നടന്ന ട്രാൻസ്ജെൻഡർ കലോത്സവം നിലവാരം കുറഞ്ഞതായിരുന്നു.  ട്രാൻസ്ജെൻഡർ കലോത്സവങ്ങൾക്ക്  നേതൃത്വം നൽകേണ്ടത് അവരെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ളവർ ആയിരിക്കണം. ഒരു സംഘം സ്ത്രീകളും പുരുഷന്മാരുമാണ് ഇവിടെ കമ്മിറ്റി രൂപീകരിക്കുന്നതും വിധി നിശ്ചയിക്കുന്നതും. ഇതൊരു പാർട്ടി കലോത്സവമാകുന്നതു പോലെ തോന്നി. ഒരു കൂട്ടം ആളുകൾക്ക് വേണ്ടി മാത്രം സംഘടിപ്പിക്കുന്ന പരിപാടി. അതിൽതന്നെ ലിംഗത്തിന്റെയും നിറത്തിന്റെയും മറ്റും പേരിൽ വിവേചനവും.

? ട്രാൻസ്ജെൻഡറുകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ എന്തു മാറ്റമാണ് വന്നിട്ടുള്ളത്

ADVERTISEMENT

ട്രാൻസ്ജെൻഡറുകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് കൊട്ടിഘോഷിക്കുന്ന സമൂഹത്തിൽതന്നെ രാഷ്ട്രീയത്തിന്റെ ഉന്നത തലങ്ങളിലിരിക്കുന്ന ചിലർ അവരെ തഴയുകയാണ്. ഉദാഹരണമാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ ചെയ്തികൾ. അഭിനന്ദനങ്ങൾ ആർക്കും സന്തോഷം നൽകും. എന്നാൽ മന്ത്രി ബിന്ദു ഒരുവശത്ത് അഭിനന്ദിക്കുകയും മറുവശത്ത് അവഗണിക്കുകയും ചെയ്യും. 2023ൽ കോഴിക്കോട് നടന്ന  ട്രാൻസ്ജെൻഡർ കലോത്സവത്തിൽ നേരിട്ടത് വർണവിവേചനത്തിന്റെ മൂർധന്യാവസ്ഥയാണ്.

ആർ.ബിന്ദു (File Photo: Attlee Fernandez / Manorama

‘ദേവിക്ക് ചേർന്ന ആകാരവടിവോ നിറമോ ഇല്ല’ എന്നു പറഞ്ഞാണ് ട്രാൻസ്ജെൻഡർ കലോത്സവത്തിൽ രണ്ടാം സ്ഥാനത്തേയ്ക്ക് ഒതുക്കിയത്. ഈ അനുഭവം മന്ത്രിക്കു മുന്നിൽ അവതരിപ്പിച്ചിട്ടും കേൾക്കാൻ തയാറായില്ല. പരാതികൾ ബോധിപ്പിച്ചിട്ടും മറുപടി ലഭിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് ഈ വർഷം തൃശൂരിൽ നടന്ന ട്രാൻസ്ജെഡർ കലാത്സവം ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ചു. ‘പ്രഹസന കലോത്സവ’ത്തിൽ പങ്കെടുക്കില്ലെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റുമിട്ടു. പിന്നീട് തൃശൂരിലെ കലാമേളയുമായി ബന്ധപ്പെട്ടു കൂടിയ കമ്മിറ്റിയിൽ എന്റെ പേര് നിർദ്ദേശിച്ചു. സംഘാടകർ നേരിട്ടു ക്ഷണിച്ചതുകൊണ്ട് പോകാൻ നിശ്ചയിക്കുകയും ചെയ്തു.

ട്രാൻസ്ജെൻഡറുകളോടുള്ള മനോഭാവത്തിൽ മാറ്റം വരുന്നതിനായി ബാല്യത്തിൽതന്നെ ക്ലാസുകൾ നൽകാൻ കഴിയും. എന്നാൽ അത് എത്രത്തോളം പ്രാബല്യത്തിൽ വരുമെന്നത് സംശയമാണ്. കാരണം, കുട്ടികൾക്ക് പറഞ്ഞുകൊടുത്താലും മാതാപിതാക്കൾ അംഗീകരിക്കണമെന്നില്ല. 

പരിപാടിയുടെ ആരംഭ ദിവസത്തിനുള്ള മൂന്ന് അതിഥി പരിപാടികളിൽ ആദ്യത്തേത് എന്റേതായിരുന്നു. എന്നാൽ എങ്ങനെയെന്നറിയില്ല, പരിപാടി മൂന്നാമതായി. അപ്പോൾതന്നെ എന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പരിപാടിക്ക് ശേഷം എല്ലാവരും അഭിനന്ദിക്കുകയും മന്ത്രിയുടെ ഓഫിസിൽനിന്നു വന്നവർ തന്നോട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തിരുന്നു. അടുത്ത ദിവസം രാവിലെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റ് മന്ത്രിയുടെ ഫെയ്സ്ബുക് പേജിലുണ്ടായിരുന്നു. വൈകുന്നേരത്തോടെ അത് അപ്രത്യക്ഷമായി. 

സഞ്ജന ചന്ദ്രൻ ‘മലൈക്കോട്ടൈ വാലിബനി’ൽ (Photo courtesy: instagram/sanjana_chandran)

അന്ന് സാമൂഹികനീതി വകുപ്പിലെ ട്രാൻസ്ജെൻഡർ സെല്ലിലെ ഒരു ഉദ്യോഗസ്ഥ ഇടപെട്ട് പോസ്റ്റ് പിൻവലിപ്പിക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. എന്നെ കലോത്സവത്തിന് വിളിച്ചതിനോടും ഇവർക്ക് എതിർപ്പുണ്ടായിരുന്നു. മന്ത്രി ആർ. ബിന്ദു ഒരു കഥകളി കലാകാരിയാണ്, ഒരു കലാകാരി ആയിരുന്നിട്ടുകൂടി എനിക്കു നേരെ ഉണ്ടായ വിവേചനത്തെപ്പറ്റി ചോദിക്കാനോ നടപടിയെടുക്കാനോ തയാറായില്ല. എന്നാൽ മുൻമന്ത്രി കെ.കെ. ശൈലജയെപ്പോലുള്ളവർക്ക് ഞങ്ങളെ നന്നായി നയിക്കാൻ കഴിഞ്ഞിട്ടുണ്ട്. 

ADVERTISEMENT

? ‘മലൈക്കോട്ടൈ വാലിബനി’ൽ അഭിനയിച്ചല്ലോ. ട്രാൻസ്ജെൻഡർ വിഭാഗം അനുഭവിക്കുന്ന അവഗണന സംബന്ധിച്ച് എന്തു സന്ദേശമാണ് ഈ സിനിമ നൽകുന്നത്

ചലച്ചിത്രരംഗത്ത് ട്രാൻസ്ജെൻഡർ വിഭാഗത്തോട് ഉണ്ടായിരുന്ന പതിവ് രീതികളെ മലൈക്കോട്ടൈ വാലിബനിലൂടെ മാറ്റുകയായിരുന്നു സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. അവഗണന കാരണം ഏറ്റവും കൂടുതൽ വിഷമിച്ച ഘട്ടത്തിൽ കിട്ടിയ സുവർണാവസരമായിരുന്നു അത്. പലപ്പോഴും ലൈംഗിക തൊഴിലാളികളുടെ  വേഷം ആയിരുന്നു ട്രാൻസ് ജെൻഡറുകളെ  തേടിയെത്തിയിരുന്നത്. ഇതിനു മാറ്റം കൊണ്ടുവന്നത് ലിജോയാണ്. ട്രാൻസ്ജെൻഡർ കലോത്സവത്തിൽ ഉണ്ടായ ദുരനുഭവത്തോടു പ്രതിഷേധിച്ച വിഡിയോ ആണ് ഈ അവസരത്തിലേയ്ക്കു നയിച്ചത്. ആരെങ്കിലും ചവിട്ടിത്താഴ്ത്തിയാലും അത് നല്ല നാളേയ്ക്കുള്ള തുടക്കം കൂടിയാണെന്നു മനസ്സിലായ നിമിഷമായിരുന്നു അത്.  

ലിജോ ജോസ് പെല്ലിശ്ശേരിയോടൊപ്പം സഞ്ജന ചന്ദ്രൻ (Photo courtesy: instagram/sanjana_chandran)

സിനിമയില്‍ നെഗറ്റീവ് കഥാപാത്രം ആയിരുന്നെങ്കിൽക്കൂടി അഭിനയത്തെക്കുറിച്ച് എല്ലാവരും നല്ലതുമാത്രം പറഞ്ഞു. വലിയൊരു ചിത്രത്തിൽ മുഴുനീള കഥാപാത്രമായി അഭിനയിക്കാനും കഴിഞ്ഞു. മറ്റു ട്രാൻസ്ജെൻഡറുകൾക്കും ഇതൊരു പ്രചോദനമാണ്. ട്രാൻസ് വിഭാഗത്തിൽ നല്ല കലാകാരന്മാർ ഇല്ലാത്തതുകൊണ്ടല്ല, അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടാണ് പലർക്കും മുന്നോട്ടു വരാൻ സാധിക്കാത്തത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇവരോടുള്ള സമൂഹത്തിന്റെ  കാഴ്ചപ്പാടിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. സിനിമ പോലുള്ള മാധ്യമങ്ങളാണ് അതിനു കാരണം. സിനിമയിലെ മാറ്റങ്ങൾ സമൂഹത്തിൽ പ്രതിഫലിക്കുന്നുണ്ട്.

? ട്രാൻസ്ജെൻഡർ വിഭാഗത്തിനോടുള്ള സമൂഹത്തിന്റെ മനോഭാവം എങ്ങനെ മാറണം. അതിനുള്ള ശ്രമങ്ങളുണ്ടോ

ട്രാൻസ്ജെൻഡറുകളോടുള്ള മനോഭാവത്തിൽ മാറ്റം വരുന്നതിനായി ബാല്യത്തിൽതന്നെ ക്ലാസുകൾ നൽകാൻ കഴിയും. എന്നാൽ അത് എത്രത്തോളം പ്രാബല്യത്തിൽ വരുമെന്നത് സംശയമാണ്. കാരണം, കുട്ടികൾക്ക് പറഞ്ഞുകൊടുത്താലും മാതാപിതാക്കൾ അംഗീകരിക്കണമെന്നില്ല. ഓരോരുത്തരും സ്വഭാവംകൊണ്ട് വ്യത്യസ്തരാണ്. വലിയ സമൂഹത്തെ പെട്ടെന്ന് മാറ്റുക എന്നത് അസാധ്യമാണ്. അവരെ മനസ്സിലാക്കിക്കുന്നതിനേക്കാൾ സ്വയം മനസ്സിലാക്കുന്നതാണ് നല്ലത്. 

സഞ്ജന ചന്ദ്രൻ (Photo courtesy: instagram/sanjana_chandran)

യുവതലമുറയിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുന്നുണ്ടെന്നത് സ്വാഗതാർഹമാണ്. വിദ്യാർഥി സംഘടനകളുടെ പങ്കാളിത്തവും ട്രാൻസ്ജെൻഡർ വിഭാഗത്തോടുള്ള മനോഭാവത്തിൽ മാറ്റം വരുത്താൻ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. യുവതലമുറ ഞങ്ങളെ കുറച്ചുകൂടി അംഗീകരിക്കുന്നുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗത്തിന് സീറ്റ് സംവരണം വന്നതോടുകൂടി പഠിക്കാനും മറ്റുള്ളവരോട് കൂടുതൽ  ഇടപെടാനുമുഉള്ള സ്വാതന്ത്ര്യവും കിട്ടി. ഈ വിഭാഗത്തിലുള്ളവരെ ചേർത്തുപിടിക്കാൻ സഹപാഠികൾക്കും അധ്യാപകർക്കും സാധിക്കുന്നുണ്ട്. കലാലയങ്ങൾ മാറിയതിന്റെ ഉദാഹരണമാണിത്. 

2023ലെ എംജി സർവകലാശാല പ്രതിഭാതിലകപ്പട്ടം സ്വീകരിക്കുന്ന സഞ്ജന ചന്ദ്രൻ (Photo courtesy: instagram/sanjana_chandran)

സെന്റ് തെരേസാസ് വനിതാ കോളജ് തിരഞ്ഞെടുത്തത് അവരുടെ ക്ഷണപ്രകാരമാണ്. ആ കോളജ് നൽകുന്ന പിന്തുണ വലുതാണ്. പല ട്രാൻസ്ജെൻഡറുകളും അനുഭവിക്കുന്ന കുടുംബ പ്രശ്നങ്ങൾ എനിക്കില്ല. കുടുംബത്തിന്റെ പിന്തുണ എപ്പോഴും ഉണ്ട്. പങ്കാളിയുടെ വീടും സ്വന്തം വീടുപോലെത്തന്നെ. ഒരു രീതിയിലുള്ള വിഷമവും ഇതുവരെ ഉണ്ടായിട്ടില്ല.

English Summary:

Interview with Transgender Actress and Dancer Sanjana Chandran