മലയാള സിനിമയിൽ കെ.ജി.ജോര്‍ജും അടൂര്‍ ഗോപാലകൃഷ്ണനും താണ്ടിയ റെക്കോര്‍ഡുകളും ഉയരങ്ങളും മറികടക്കാൻ ഭാവി തലമുറയ്ക്ക് കഴിഞ്ഞേക്കാം. അതിനുതക്ക മിടുക്കുള്ള ഓസ്‌കറോളം പ്രതീക്ഷകള്‍ നല്‍കുന്ന ലിജോ ജോസ് പെല്ലിശ്ശേരിമാര്‍ വളർന്നുവരുന്നുമുണ്ട്. പക്ഷേ സംവിധായകനെന്ന നിലയിൽ ശശികുമാറിട്ട റെക്കോര്‍ഡുകൾ അതിജീവിക്കാന്‍ ഇനിയൊരു കാലത്തും ആര്‍ക്കും സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം കാലത്തിന്റെ തിരശ്ശീലയിൽ മറികടക്കാനാവാത്ത സമാനതകളില്ലാത്ത അടയാളങ്ങൾ വരച്ചിട്ടാണ് അദ്ദേഹം ജീവിതത്തിന്റെ പടിയിറങ്ങിയത്. നടനാവാൻ കൊതിച്ചെത്തി സംവിധായകനായ ശശികുമാറിന്റെ ജീവിതം മാറ്റിയത് ആലപ്പുഴ ഉദയാ സ്റ്റുഡിയോയാണ്. നടനാവുക എന്നതായിരുന്നു ശശികുമാറിന്റെ ജീവിതലക്ഷ്യം. അതിനായി പ്രഫഷനല്‍ നാടകപ്രവര്‍ത്തകനായിരുന്ന ശശികുമാര്‍ ആലപ്പുഴ ഉദയാ സ്റ്റുഡിയോയില്‍ എത്തി. എന്നാല്‍ പ്രേംനസീറും മധുവുമെല്ലാം അരങ്ങു തകർക്കുന്ന സിനിമയില്‍ തനിക്ക് എത്രകണ്ട് വിജയിക്കാന്‍ കഴിയുമെന്ന സന്ദേഹം അദ്ദേഹത്തെ അലട്ടി. എന്നിട്ടും പ്രേംനസീറിനൊപ്പം ചില സിനിമകളില്‍ അഭിനയിക്കാൻ അവസരം ലഭിച്ചു. ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയാണ് ശശികുമാറിലെ സംവിധായകനെ ആദ്യമായി കണ്ടെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിൽ കെ.ജി.ജോര്‍ജും അടൂര്‍ ഗോപാലകൃഷ്ണനും താണ്ടിയ റെക്കോര്‍ഡുകളും ഉയരങ്ങളും മറികടക്കാൻ  ഭാവി തലമുറയ്ക്ക് കഴിഞ്ഞേക്കാം. അതിനുതക്ക മിടുക്കുള്ള ഓസ്‌കറോളം പ്രതീക്ഷകള്‍ നല്‍കുന്ന ലിജോ ജോസ് പെല്ലിശ്ശേരിമാര്‍ വളർന്നുവരുന്നുമുണ്ട്. പക്ഷേ സംവിധായകനെന്ന നിലയിൽ ശശികുമാറിട്ട റെക്കോര്‍ഡുകൾ അതിജീവിക്കാന്‍ ഇനിയൊരു കാലത്തും ആര്‍ക്കും സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം കാലത്തിന്റെ തിരശ്ശീലയിൽ മറികടക്കാനാവാത്ത സമാനതകളില്ലാത്ത അടയാളങ്ങൾ വരച്ചിട്ടാണ്  അദ്ദേഹം ജീവിതത്തിന്റെ പടിയിറങ്ങിയത്.

∙ നടനാവാൻ കൊതിച്ചു, സംവിധായകനായി 

ADVERTISEMENT

നടനാവാൻ കൊതിച്ചെത്തി സംവിധായകനായ ശശികുമാറിന്റെ ജീവിതം മാറ്റിയത് ആലപ്പുഴ ഉദയാ സ്റ്റുഡിയോയാണ്.  നടനാവുക എന്നതായിരുന്നു ശശികുമാറിന്റെ ജീവിതലക്ഷ്യം. അതിനായി പ്രഫഷനല്‍ നാടകപ്രവര്‍ത്തകനായിരുന്ന ശശികുമാര്‍ ആലപ്പുഴ ഉദയാ സ്റ്റുഡിയോയില്‍ എത്തി. എന്നാല്‍ പ്രേംനസീറും മധുവുമെല്ലാം അരങ്ങു തകർക്കുന്ന സിനിമയില്‍ തനിക്ക് എത്രകണ്ട് വിജയിക്കാന്‍ കഴിയുമെന്ന സന്ദേഹം അദ്ദേഹത്തെ അലട്ടി. എന്നിട്ടും പ്രേംനസീറിനൊപ്പം ചില സിനിമകളില്‍ അഭിനയിക്കാൻ അവസരം ലഭിച്ചു. ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയാണ് ശശികുമാറിലെ സംവിധായകനെ ആദ്യമായി കണ്ടെത്തിയത്. മികച്ച ആസൂത്രണവൈഭവവും സൗന്ദര്യബോധവും സംഘാടകശേഷിയും ഒത്തിണങ്ങിയ ശശികുമാറിന് അഭിനയത്തേക്കാള്‍ സംവിധായകന്റെ കുപ്പായമാണ് നല്ലതെന്ന് അദ്ദേഹത്തിന് തോന്നി. 

ആലപ്പുഴ ഉദയാ സ്റ്റുഡിയോ (ഫയൽ ചിത്രം: മനോരമ)

∙ തിക്കുറിശ്ശി വന്നു പേരിട്ടു

നമ്പ്യാട്ടുശ്ശേരില്‍ വര്‍ക്കി ജോണ്‍ (എന്‍.വി.ജോണ്‍) എന്നായിരുന്നു ഉദയായിലെത്തുമ്പോൾ ശശികുമാറിന്റെ പേര്. ഈ പേരൊന്നു പരിഷ്കരിക്കണമെന്നായി കുഞ്ചാക്കോ. സിനിമ താരങ്ങൾക്ക്  പേരിടുന്നതില്‍ വിദഗ്ധനായ സാക്ഷാല്‍ തിക്കുറിശ്ശിയെ കുഞ്ചാക്കോ ആ ചുമതല ഏല്‍പ്പിച്ചു. അബ്ദുൽ ഖാദറിനെ പ്രേംനസീറാക്കിയ, ബഹദൂറിനും കെ.പി.ഉമ്മറിനും പേരുകള്‍ ഇട്ട തിക്കുറിശ്ശിക്ക് ജോണിന് യോജിച്ച പേരിടാന്‍ അധികം തലപുകയ്ക്കേണ്ടി വന്നില്ല. വെറുതെ പേര് മാറ്റുകയല്ല തിക്കുറിശ്ശി ചെയ്തത് അതിനുള്ള കാരണങ്ങളും അദ്ദേഹം പറഞ്ഞു.

‘സംവിധാനം: ജോണ്‍’ എന്നത് അത്ര ചേലുളള പേരല്ല. കാരണം രണ്ടുണ്ട്. ഒന്ന്, പേരിന് പഞ്ച് പോരാ. രണ്ട്, അന്ന് സിനിമയിലെ ക്രിയാത്മക മേഖലകളില്‍ ക്രൈസ്തവര്‍ നാമമാത്രമായിരുന്നു. ഒരു ഹിന്ദുനാമധാരിയാവുന്നതാകും ഭാവിക്ക് നല്ലതെന്ന് അദ്ദേഹം ഉപദേശിച്ചു. അങ്ങനെയാണ് ശശികുമാർ എന്ന പേര് പിറന്നത്. (പില്‍ക്കാലത്ത് സാക്ഷാല്‍ പ്രിയദര്‍ശന് പോലും പേരിട്ടത് തിക്കുറിശ്ശിയാണ്) 

തിക്കുറിശ്ശി സുകുമാരൻ നായർ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

തിക്കുറിശ്ശി തൊട്ടതെല്ലാം പൊന്നാവുമെന്ന വിശ്വാസം പുതിയ പേരിനെ സസന്തോഷം സ്വീകരിക്കാൻ ജോണിനെ പ്രേരിപ്പിച്ചു. കലയെ ഉപാസിക്കുന്ന അദ്ദേഹം അങ്ങനെ ശശികുമാറായി മാറി.  അധികം വൈകാതെ ‘കുടുംബിനി’ എന്ന സിനിമയിലൂടെ ആ പേര് സ്‌ക്രീനില്‍ തെളിഞ്ഞു.

∙ ‘സംവിധാനം: ജെ. ശശികുമാര്‍’

പേര് മാറിയെങ്കിലും പൈതൃകമായി തനിക്ക് ലഭിച്ച പേര് കൈവിടാന്‍ അദ്ദേഹം തയാറായില്ല. അങ്ങനെ ശശികുമാറിനൊപ്പം ജോണിലെ ജെ. ഇനീഷ്യലായി കടന്നു കൂടി. പില്‍ക്കാലത്ത് ജെ. മാഞ്ഞ് വെറും ശശികുമാറായി. എന്തായാലും തിക്കുറിശ്ശിയുടെ കരസ്പര്‍ശത്തിനൊപ്പം ശശികുമാറിന്റെ തലവരയും  നല്ലതായിരുന്നു. ദൈവം കയ്യൊപ്പിട്ട ഒരു നിമിഷത്തിലായിരുന്നു ശശികുമാര്‍ സംവിധായകന്റെ തൊപ്പി അണിഞ്ഞത്.

നായകനെന്ന നിലയില്‍ മമ്മൂട്ടിയുടെ ആദ്യ ഹിറ്റായ ‘സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്’ ഒരുക്കിയ പി.ജി.വിശ്വംഭരനും മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ ‘രാജാവിന്റെ മകന്‍’ ഒരുക്കിയ തമ്പി കണ്ണന്താനവും ശശികുമാറിന്റെ ശിഷ്യന്‍മാരായിരുന്നു.

പ്രേംനസീറുമായുളള ആഴത്തിലുള്ള സൗഹൃദം ശശികുമാറിന്റെ സിനിമാ ജീവിതത്തിൽ നിർണായകമായി. നസീര്‍ ബ്ലാങ്ക് ചെക്ക് പോലെയായിരുന്നു ശശികുമാറിന് ഡേറ്റുകള്‍ നല്‍കിയിരുന്നത്. ഇരുവരും ഒന്നിച്ച് ചെയ്ത സിനിമകളിൽ ഒട്ടുമുക്കാലും ഹിറ്റുകളായി. സ്‌നേഹ ബഹുമാനങ്ങളോടെ ‘അസേ...’ എന്നായിരുന്നു അവര്‍ പരസ്പരം അഭിസംബോധന ചെയ്തിരുന്നത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ  പരാജയങ്ങളെ പടിക്ക് പുറത്ത് നിര്‍ത്തിയ ശശികുമാറെന്ന ജോൺ മലയാളത്തില്‍ ഏറ്റവും അധികം ഹിറ്റുകള്‍ നല്‍കിയ സംവിധായകനായി മാറി. 

പ്രേംനസീര്‍ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

പ്രേംനസീറിന് മാത്രമല്ല മറ്റു താരങ്ങള്‍ക്കും ശശികുമാർ ഭാഗ്യസംവിധായകനായി. 1965 ല്‍ സത്യനെയും മധുവിനെയും നായകന്‍മാരാക്കി ശശികുമാര്‍ സംവിധാനം ചെയ്ത ‘തൊമ്മന്റെ മക്കള്‍’ എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം 1984  ല്‍ കളറില്‍ അദ്ദേഹം പുനഃനിര്‍മിച്ചു. 29 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ലാലു അലക്‌സും തകർത്ത് അഭിനയിച്ച ‘സ്വന്തമെവിടെ ബന്ധമെവിടെ’ എന്ന പേരിൽ പുറത്തിറങ്ങിയ ഈ ചിത്രവും ഹിറ്റായി. ഈ രണ്ട് സിനിമകളും ഹിറ്റായി എന്നതാണ് മറ്റൊരു അദ്ഭുതം. ലോക സിനിമയിലെങ്ങും ഒരു സിനിമ ഒരേ ഭാഷയില്‍ ഒരേ സംവിധായകന്‍ തന്നെ റീമേക്ക് ചെയ്തതായി അറിവില്ല. ഇത്തരം മാജിക്കുകളുടെ പരമ്പരയാണ് ശശികുമാർ തന്റെ കരിയറില്‍ തീർത്തത്.

കുടുംബചിത്രങ്ങളും ഹാസ്യസിനിമകളും ആക്‌ഷൻ ചിത്രങ്ങളും തുടങ്ങി എല്ലാത്തരം സിനിമകളും ശശികുമാറിന് വഴങ്ങി.  മോഹന്‍ലാലിന്റെ ആദ്യത്തെ നായകതുല്യവേഷമായ ‘ആട്ടക്കലാശ’വും നായകനെന്ന നിലയിലെ ആദ്യഹിറ്റായ ‘പത്താമുദയ’വും ശശികുമാറാണ് ഒരുക്കിയത്.

ജെ. ശശികുമാര്‍ സംവിധാനം ചെയ്ത ആട്ടക്കലാശം എന്ന സിനിമയിലെ രംഗം (മനോരമ ആർക്കൈവ്)

∙ ലോ ബജറ്റ് വിട്ടൊരു കളിയില്ല

ഐ.വി.ശശിയും ജോഷിയും  ബിഗ്ബജറ്റ് പടങ്ങളിലേക്ക് ചുവട് മാറിയപ്പോഴും ശശികുമാര്‍ അവർക്കൊപ്പം കൂടിയില്ല. വലിയ ബജറ്റില്‍ സിനിമയെടുക്കുന്നത് മഹാകാര്യമായി അദ്ദേഹം വിശ്വസിച്ചിരുന്നില്ല. പകരം ബജറ്റ് പരമാവധി കുറയ്ക്കാനാണ് ശ്രമിച്ചത്. ഏറ്റവും ചെലവ് കുറച്ച് സിനിമയെടുക്കുന്ന രീതി അദ്ദേഹത്തിന് സ്വായത്തമായിരുന്നു. പണം മുടക്കുന്ന നിർമാതാവിന് അത് കൃത്യമായി തിരിച്ചു കിട്ടണമെന്ന് ശശികുമാറിന് നിർബന്ധമുണ്ടായിരുന്നു. ഇതിനായി രണ്ട് കാര്യങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. ഒന്ന്, മുഷിപ്പില്ലാതെ, കണ്ടിരിക്കാവുന്ന, ഒഴുക്കുളള രസാവഹമായ തിരക്കഥ. രണ്ട്,  അനാവശ്യമായി ഫിലിം പാഴാക്കില്ല. സമകാലികരില്‍ പലരും ഒരു സിനിമയ്ക്ക് ഒന്നര സിനിമയുടെ ഫുട്ടേജ് ഷൂട്ട് ചെയ്യുമ്പോള്‍ ശശികുമാര്‍ അളന്നു കുറിച്ച് കൃത്യം വേണ്ടത് മാത്രം ചിത്രീകരിക്കും. കൃത്യമായി എഡിറ്റ് ചെയ്ത സ്‌ക്രിപ്റ്റായിരുന്നു ശശികുമാറിന്റെ വജ്രായുധം.

1977ൽ ജെ. ശശികുമാര്‍ സംവിധാനം ചെയ്ത തുറുപ്പുഗുലാന്‍ എന്ന സിനിമയിലെ രംഗം (മനോരമ ആർക്കൈവ്)

നിര്‍മാണച്ചെലവ് ഗണ്യമായി കുറച്ചിരുന്ന മറ്റൊരു കാര്യം വേഗത്തിലുള്ള ഷൂട്ടിങ്ങായിരുന്നു. ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ക്കുളളില്‍ അദ്ദേഹം സിനിമ പൂര്‍ത്തിയാക്കും. 14 മുതല്‍ പതിനെട്ടും ഇരുപത്തിയൊന്നും ദിവസങ്ങള്‍ കൊണ്ട് ശശികുമാറിന്റെ ചിത്രങ്ങൾ പായ്ക്കപ്പ് പറയും. സിനിമകളില്‍ പടുകൂറ്റന്‍ സെറ്റുകള്‍  ശശികുമാറിന് നിര്‍ബന്ധമായിരുന്നില്ല. ഉയര്‍ന്ന വാടക കൊടുത്ത് പല കെട്ടിടങ്ങള്‍ എടുക്കുന്നതിന് പകരം ഒരു ഗെസ്റ്റ്ഹൗസിലെ  മുറികളില്‍ പല ക്രമീകരണങ്ങള്‍ ഒരുക്കും. ആശുപത്രിയും ഓഫിസും പൊലീസ് സ്‌റ്റേഷനുമെല്ലാം ഒരു കെട്ടിടത്തില്‍  ഒരുക്കും.

 ഞാന്‍ മനസ്സിൽ കണ്ടതിന്റെ ആയിരം ഇരട്ടി ദൈവം എനിക്ക് തന്നു. എന്റെ ജീവിതം ഇത്രകണ്ട് അര്‍ഥപൂര്‍ണമാവുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല. അതിനു തക്ക കഴിവുകളും എനിക്കില്ല.

സംവിധായകൻ ജെ. ശശികുമാർ

ഒരേ വീടിന്റെ പല മുറികളില്‍ പല നിറങ്ങളിലുള്ള  കര്‍ട്ടനുകളിട്ട് വെവ്വേറെ വീടുകളാക്കി മാറ്റുന്ന തന്ത്രവും ശശികുമാറിന് സ്വന്തം. എന്നിട്ട് വ്യത്യസ്ത വീടുകളുടെ വാതില്‍പ്പുറ ദൃശ്യങ്ങള്‍ മാത്രം ഷൂട്ട് ചെയ്തു ചേര്‍ക്കും. വളരെ തുച്ഛമായ തുകയ്ക്ക് പടം തീര്‍ക്കുകയും വലിയ വിജയങ്ങള്‍ സമ്മാനിക്കുകയും ചെയ്ത ശശികുമാറിന് വേണ്ടി നിർമാതാക്കൾ വരിനിന്നു. ഒരു കാലത്തും അദ്ദേഹത്തിന് വെറുതെ ഇരിക്കേണ്ടി വന്നില്ല. 

സംവിധായകൻ ജെ. ശശികുമാര്‍ (മനോരമ ആർക്കൈവ്)

അതേസമയം ചാള്‍സ് ശോഭരാജ്, പത്താമുദയം, മദ്രാസിലെ മോന്‍, ഇത്തിക്കരപക്കി തുടങ്ങിയ ബിഗ്ബജറ്റ് സിനിമകളും ശശികുമാറിന്റെ കയ്യിലൊതുങ്ങി. സാധാരണ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചേരുവകളും പൊടിക്കൈകളും ഉള്‍പ്പെടുത്തി സിനിമയെ നന്നായി പൊലിപ്പിക്കാൻ ശശികുമാറിന് വശമുണ്ടായിരുന്നു. ജനങ്ങളുടെ പള്‍സ് നന്നായി അറിയുന്നതുകൊണ്ടാവാം അദ്ദേഹത്തിന്റെ കരിയറില്‍ പരാജയങ്ങള്‍ നന്നേ കുറവായത്.

∙ ഒരു വര്‍ഷത്തിൽ 15 സിനിമകള്‍! എങ്ങനെ?

ഒരു വര്‍ഷം 15 സിനിമകള്‍ വരെ സംവിധാനം ചെയ്ത് റിലീസാക്കുകയും അതില്‍ ഏറിയ പങ്കും  വിജയിക്കുകയും ചെയ്ത ചരിത്രം ശശികുമാറിനുണ്ട്. ചെന്നൈയില്‍ ഒരേ സ്റ്റുഡിയോയുടെ പല നിലകളിലായി മൂന്നും നാലും സിനിമകള്‍ ഒരേ സമയം ഷൂട്ട് ചെയ്തിട്ടുണ്ട് ശശികുമാര്‍. ഇത് എങ്ങനെ സാധിക്കുമെന്ന് പുതുതലമുറ  അദ്ഭുതപ്പെട്ടേക്കാം. അവിടെയാണ് ശശികുമാറിന്റെ ആസൂത്രണമികവ്. 

സംവിധായകൻ ജെ. ശശികുമാര്‍ (ഫയൽ ചിത്രം: മനോരമ)

ഓരോ പടത്തിന്റെയും തിരക്കഥ നന്നായി പഠിച്ച് അതില്‍ ഷോട്ടുകള്‍ മാര്‍ക്ക് ചെയ്ത് സഹസംവിധായകരെ ഏല്‍പ്പിക്കും. എങ്ങനെ ദൃശ്യവത്കരിക്കണമെന്ന് ക്യാമറാമാന് നിർദേശങ്ങള്‍ നല്‍കും. എന്നിട്ട് ഒരു സെറ്റില്‍ നിന്ന് സ്റ്റാര്‍ട്ടും കട്ടും പറയും. മറ്റ് സെറ്റുകളില്‍ സഹസംവിധായകര്‍ ഷൂട്ടിങ്  നിയന്ത്രിക്കും. ഇടയ്ക്ക് പുരോഗതി വിലയിരുത്താന്‍ ഓരോ സെറ്റിലും അദ്ദേഹം ഓടിയെത്തും. അന്ന് അദ്ദേഹത്തിന്റെ സഹസംവിധായകരായി നിന്ന രണ്ടു പേര്‍ പില്‍ക്കാലത്ത്  സംവിധായകരായി. നായകനെന്ന നിലയില്‍ മമ്മൂട്ടിയുടെ ആദ്യഹിറ്റായ ‘സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്’ ഒരുക്കിയ പി.ജി.വിശ്വംഭരനും മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ ‘രാജാവിന്റെ മകന്‍’ ഒരുക്കിയ തമ്പി കണ്ണന്താനവും ശശികുമാറിന്റെ ശിഷ്യന്‍മാരായിരുന്നു.

∙ അറിയുമോ ഈ റെക്കോർഡുകൾ 

ഇനിയും  മറികടക്കാനാവാത്ത ഒട്ടേറെ ലോകറെക്കോര്‍ഡുകള്‍ സൃഷ്ടിച്ച സംവിധായകനാണ് ശശികുമാർ. ലോകത്ത്  ഏറ്റവും കൂടുതല്‍ സിനിമകള്‍ (141) സംവിധാനം ചെയ്ത് റെക്കോര്‍ഡിട്ടത് ശശികുമാറാണ്. പില്‍ക്കാലത്ത് 150 സിനിമകള്‍ ഒരുക്കിയ തെലുങ്ക് സംവിധായകന്‍ ദാസരി നാരായണ റാവു ഈ റെക്കോര്‍ഡ് മറികടന്നു. എന്നാല്‍ റാവു ഹിന്ദി അടക്കം വിവിധ ഭാഷകളിൽ എടുത്ത സിനിമകളിലൂടെ റെക്കോര്‍ഡ് നേടിയപ്പോള്‍ ശശികുമാര്‍ മലയാളമെന്ന ഒരു ഭാഷയില്‍ 140 പടങ്ങള്‍ ഒരുക്കിയാണ് ചരിത്രം സൃഷ്ടിച്ചത്. (തമിഴിൽ അദ്ദേഹം സംവിധാനം ചെയ്ത ഏകഅന്യഭാഷാ ചിത്രം ഈ പട്ടികയില്‍ ഉൾപ്പെടുത്തിയിട്ടില്ല. അതുകൂടി കണക്കിലെടുത്താല്‍ 141 സിനിമകള്‍).

ഇതിനേക്കാള്‍ കൗതുകമുള്ളതാണ് അടുത്ത റെക്കോര്‍ഡുകൾ.  പ്രേംനസീര്‍ എന്ന  നടനെ നായകനാക്കി ഏറ്റവും കൂടുതല്‍ സിനിമകള്‍ (84) ഒരുക്കി. ഒരേ താരജോടിയെ (നസീര്‍-ഷീല) വച്ച് ഏറ്റവും അധികം സിനിമകള്‍ ഒരുക്കിയതും ശശികുമാറാണ്. 76 സിനിമകള്‍. ഒരു വര്‍ഷം (1977) ഏറ്റവും കൂടുതല്‍ സിനിമകൾ ചെയ്ത സംവിധായകന്‍ എന്ന ലോകറെക്കോര്‍ഡും അദ്ദേഹത്തിനു തന്നെ. 15 എണ്ണം.

∙ കിട്ടിയാല്‍ സന്തോഷം, ഇല്ലെങ്കിൽ പരാതി ഇല്ല

‘കാവാലം ചുണ്ടന്‍’ പോലെ ക്ലാസ് ടച്ചുളള പടങ്ങള്‍ ഒരുക്കിയിട്ടും മികച്ച സംവിധായകനുളള പുരസ്‌കാരം ഒരിക്കല്‍ പോലും ശശികുമാറിന്റെ വീടിന്റെ സ്വീകരണമുറി അലങ്കരിച്ചില്ല. പലരും ഇക്കാര്യം പറഞ്ഞ് പരാതി പറഞ്ഞപ്പോഴും ശശികുമാര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘‘ഞാന്‍ സിനിമകളുണ്ടാക്കുന്നത് സാധാരണ പ്രേക്ഷകര്‍ക്ക് രസിക്കാന്‍ വേണ്ടിയാണ്. എന്നെ വിശ്വസിച്ച് പണം മുടക്കുന്ന നിര്‍മാതാക്കള്‍ക്ക് നഷ്ടം ഉണ്ടാകാനും പാടില്ല. അവാര്‍ഡുകള്‍ ഒരു കാലത്തും എന്റെ വിഷയമായിരുന്നില്ല. കിട്ടിയാല്‍ സന്തോഷം. കിട്ടിയില്ലെന്ന് വച്ച് പരാതിയുമില്ല’’. അതായിരുന്നു ശശികുമാര്‍.

സംവിധായകൻ ജെ. ശശികുമാറും ഭാര്യ ത്രേസ്യാമ്മയും (ഫയൽ ചിത്രം: മനോരമ)

2013 ല്‍ സംസ്ഥാനത്തെ ചലച്ചിത്രപ്രവര്‍ത്തകനു ലഭിക്കാവുന്ന പരമോന്നത ബഹുമതിയായ ജെ.സി.ഡാനിയേല്‍ പുരസ്കാരം നല്‍കി കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗം എന്ന നിലയില്‍ ആ ചടങ്ങ് നേരിട്ട് കാണാന്‍ ഈ ലേഖകനും ഭാഗ്യം ലഭിച്ചു. ചടങ്ങ് കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു.

സംവിധായകൻ ജെ. ശശികുമാര്‍ (മനോരമ ആർക്കൈവ്)

‘‘ജീവിതം അര്‍ഥപൂര്‍ണമായി എന്ന് തോന്നുന്നുണ്ടോ?’’ ശശികുമാര്‍ ചിരിച്ചുകൊണ്ട് മറുപടി നൽകി.  ‘‘ഞാന്‍ മനസ്സില്‍ കണ്ടതിന്റെ ആയിരം ഇരട്ടി ദൈവം എനിക്ക് തന്നു. എന്റെ ജീവിതം ഇത്രകണ്ട് അര്‍ഥപൂര്‍ണമാവുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ല. അതിനു തക്ക കഴിവുകളും എനിക്കില്ല’’. ഈ എളിമയായിരുന്നു ഒരു ജന്മത്തിലുടനീളം ശശികുമാറിന്റെ ഹൈലൈറ്റ്.

ആള്‍ക്കൂട്ടവും ആരവങ്ങളും ആരാധകരും അവകാശവാദങ്ങളുമൊന്നും ശശികുമാറിന്റെ ശൈലിയായിരുന്നില്ല. നിശ്ശബ്ദമായി തന്റെ തൊഴില്‍ ചെയ്ത് മടങ്ങിയ ഒരു കര്‍മയോഗിയായിരുന്നു അദ്ദേഹം. 2014ൽ,  എൺപത്തിയാറാം വയസില്‍ പൂര്‍ണ നിശബ്ദതയുടെ ലോകത്തേയ്ക്ക് യാത്രയായപ്പോള്‍ അദ്ദേഹം സ്ഥാപിച്ച റെക്കോര്‍ഡുകള്‍ ഇപ്പോഴും ബാക്കി. ഒപ്പം, ഇന്നും നമ്മുടെ മനസ്സിൽ ചലിച്ചുകൊണ്ടിരിക്കുന്ന ആ സിനിമാക്കാഴ്ചകളും...

English Summary:

Behind the Scenes with Sasikumar: Sasikumar's Record-Breaking Journey in Malayalam Cinema