സൂപ്പർഹിറ്റ് മലയാള സിനിമകളിൽനിന്നു സ്ത്രീകൾ പതിയെ അപ്രത്യക്ഷരാകുകയാണോ? വമ്പൻ വാണിജ്യവിജയം നേടുന്ന പല സിനിമകളിലുമിപ്പോൾ നായികമാരെ പൊടിക്കുപോലും കാണാനില്ലാത്ത സ്ഥിതിയാണ്. ആൺ ജീവിതാഘോഷങ്ങളുടെയും സംഘർഷങ്ങളുടെയും സൂപ്പർ ഹീറോയിസത്തിന്റെയും സമ്പൂർണ പകർന്നാട്ടങ്ങളായി മാറുകയാണു നമ്മുടെ വാണിജ്യവിജയം നേടുന്ന സിനിമകളിലേറെയും. അത്തരം സിനിമകളിലുള്ള മറ്റു സ്ത്രീ കഥാപാത്രങ്ങളാകട്ടെ ഏതാനും മിനിറ്റുകൾ മാത്രം സ്ക്രീൻ സമയം ലഭിച്ചവരും അപ്രധാന വേഷങ്ങൾ ചെയ്തവരും ആയിരിക്കുകയും ചെയ്യും. ഇതെല്ലാം മുൻപും ഇങ്ങനെത്തന്നെയായിരുന്നില്ലേ എന്നു തോന്നാമെങ്കിലും നായികാ പ്രാതിനിധ്യം പേരിനു പോലുമില്ലാത്ത വിധത്തിൽ തുടർസംഭവമായി വരുമ്പോൾ അതിലൊരു അസ്വാഭാവികതയുണ്ട്. ശക്തമായ ആൺകോയ്മ ഇന്നും നിലനിൽക്കുന്ന സമൂഹമാണെങ്കിലും വിവിധ തൊഴിൽ മേഖലകളിലെല്ലാം സ്ത്രീകളുടെ എണ്ണവും നേതൃത്വവും ഇന്ത്യയിലെ മറ്റിടങ്ങളെ അപേക്ഷിച്ചു കൂടുതലുള്ള നാടാണല്ലോ കേരളം. വിദ്യാഭ്യാസരംഗത്തുൾപ്പെടെ പല മേഖലകളിലും ആൺകുട്ടികളേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരായി പെൺകുട്ടികൾ മാറുന്ന കാഴ്ചയും നമ്മൾ കാണുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർഹിറ്റ് മലയാള സിനിമകളിൽനിന്നു സ്ത്രീകൾ പതിയെ അപ്രത്യക്ഷരാകുകയാണോ? വമ്പൻ വാണിജ്യവിജയം നേടുന്ന പല സിനിമകളിലുമിപ്പോൾ നായികമാരെ പൊടിക്കുപോലും കാണാനില്ലാത്ത സ്ഥിതിയാണ്. ആൺ ജീവിതാഘോഷങ്ങളുടെയും സംഘർഷങ്ങളുടെയും സൂപ്പർ ഹീറോയിസത്തിന്റെയും സമ്പൂർണ പകർന്നാട്ടങ്ങളായി മാറുകയാണു നമ്മുടെ വാണിജ്യവിജയം നേടുന്ന സിനിമകളിലേറെയും. അത്തരം സിനിമകളിലുള്ള മറ്റു സ്ത്രീ കഥാപാത്രങ്ങളാകട്ടെ ഏതാനും മിനിറ്റുകൾ മാത്രം സ്ക്രീൻ സമയം ലഭിച്ചവരും അപ്രധാന വേഷങ്ങൾ ചെയ്തവരും ആയിരിക്കുകയും ചെയ്യും. 

ഇതെല്ലാം മുൻപും ഇങ്ങനെത്തന്നെയായിരുന്നില്ലേ എന്നു തോന്നാമെങ്കിലും നായികാ പ്രാതിനിധ്യം പേരിനു പോലുമില്ലാത്ത വിധത്തിൽ തുടർസംഭവമായി വരുമ്പോൾ അതിലൊരു അസ്വാഭാവികതയുണ്ട്. ശക്തമായ ആൺകോയ്മ ഇന്നും നിലനിൽക്കുന്ന സമൂഹമാണെങ്കിലും വിവിധ തൊഴിൽ മേഖലകളിലെല്ലാം സ്ത്രീകളുടെ എണ്ണവും നേതൃത്വവും ഇന്ത്യയിലെ മറ്റിടങ്ങളെ അപേക്ഷിച്ചു കൂടുതലുള്ള നാടാണല്ലോ കേരളം. വിദ്യാഭ്യാസരംഗത്തുൾപ്പെടെ പല മേഖലകളിലും ആൺകുട്ടികളേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരായി പെൺകുട്ടികൾ മാറുന്ന കാഴ്ചയും നമ്മൾ കാണുന്നുണ്ട്. 

മഞ്ഞുമ്മൽ ബോയ്സ് പോസ്റ്റർ. (Photo Arranged)
ADVERTISEMENT

കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലും മലയാളി പെൺകുട്ടികൾ ജോലി ചെയ്യുന്നു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഒരേസമയം രണ്ടു മലയാളി പെൺകുട്ടികൾ അംഗങ്ങളാകുന്നു. വയനാട് സ്വദേശിയായ സജന സജീവിന്റെയും തിരുവനന്തപുരം സ്വദേശി ആശാ ശോഭനയുടെയും സ്വപ്നസമാന നേട്ടം ചരിത്രമാകുന്നത് ഒരേസമയം രണ്ടു മലയാളികളുടെ സാന്നിധ്യം ഇന്ത്യയുടെ ദേശീയ പുരുഷ, വനിതാ ക്രിക്കറ്റ് ടീമിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല എന്നതിനാൽ കൂടിയാണ്. അങ്ങനെയുള്ളപ്പോഴാണ് സിനിമ പോലെ സമൂഹത്തിലാകെ വലിയ സ്വാധീനം ചെലുത്തുന്ന ഒരു മാധ്യമത്തിൽ നിന്നുള്ള സ്ത്രീ കഥാപാത്രങ്ങളുടെ ഈ അപ്രത്യക്ഷമാകൽ ഇനിയും ചർച്ച പോലുമാകാതിരിക്കുന്നത്. 

ആർഡിഎക്സ് പോസ്റ്റർ. (Photo: Kat_Twtz/X)

∙ കഥയ്ക്ക് ആവശ്യമില്ലേ നായികമാരെ?

2023ലെ സൂപ്പർഹിറ്റ് സിനിമകളായി മലയാളം ഇൻഡസ്ട്രി അംഗീകരിച്ചിട്ടുള്ളത് 2018, രോമാഞ്ചം, കണ്ണൂർ സ്ക്വാഡ്, ആർഡിഎക്സ് എന്നിവയാണ്. ഇതിൽ 2018ലാണ് കുറച്ചെങ്കിലും പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളുള്ളത്. ആർഡിഎക്സിൽ ശക്തമായ, മുഴുനീള വേഷമുള്ള നായികമാരെ കാണാനാകില്ല. രോമാഞ്ചം, കണ്ണൂർ സ്ക്വാഡ് എന്നീ സിനിമകളിലാണെങ്കിൽ നായികാ കഥാപാത്രങ്ങളേയില്ല. ഈ വർഷം ഇറങ്ങിയവയിൽ സൂപ്പർഹിറ്റ് ആയ മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം എന്നീ സിനിമകളിലും നായികമാരില്ല. 

2018 സിനിമയിലെ താരങ്ങൾ. (Photo: Arranged)

മറ്റൊരു സൂപ്പർഹിറ്റ് സിനിമയായ പ്രേമലു മാത്രമാണ് നായകനൊപ്പം തുല്യപ്രാധാന്യമുള്ള നായികാ കഥാപാത്രത്തെ സൃഷ്ടിച്ച് ഇതിനൊരു അപവാദം സൃഷ്ടിച്ചത്. അതേസമയം, 2023ൽ ഹിറ്റായ സിനിമകളായ പ്രണയവിലാസം, പാച്ചുവും അദ്ഭുതവിളക്കും, പൂക്കാലം, ഫാലിമി, കാതൽ, മധുര മനോഹര മോഹം തുടങ്ങിയ സിനിമകളൊക്കെ കാമ്പുള്ള നായിക കഥാപാത്രങ്ങളാൽ സമ്പന്നവുമാണെന്നു കാണാം. മലയാളം സിനിമാ ഇൻഡസ്ട്രിയെ പിടിച്ചുകുലുക്കുന്ന പണംവാരി സൂപ്പർഹിറ്റ് സിനിമകളിലാണ് സ്ത്രീ കഥാപാത്രങ്ങൾ അപ്രത്യക്ഷരാകുന്ന ഈ പ്രതിഭാസം കാണുന്നത്. 

‘ഭ്രമയുഗ’ത്തിൽ മമ്മൂട്ടി (Photo: Arranged)
ADVERTISEMENT

കഥയാവശ്യപ്പെടാത്തതിനാലാണ് നായികമാരില്ലാത്തതെന്നു വാദത്തിനു വേണ്ടി സമ്മതിച്ചാൽ പോലും സിനിമാ വ്യവസായത്തിലെ ഏറ്റവും വലിയ വിജയക്കൂട്ട് സൃഷ്ടിക്കുന്ന ചിത്രങ്ങളിൽ തുടർച്ചയായി നായികമാരില്ലാതാകുന്നത് അത്ര നിഷ്കളങ്കമായി തള്ളിക്കളയാവുന്ന ഒന്നല്ല. ജനസംഖ്യയിൽ പകുതിയിലേറെയുള്ള സ്ത്രീ സമൂഹം കൂടി തിയറ്ററിൽപ്പോയി കണ്ടതുകൊണ്ടാണല്ലോ ഈ സിനിമകളെല്ലാം ഇത്ര വലിയ വാണിജ്യ വിജയങ്ങളായി മാറിയത്. അപ്പോൾ മനഃപൂർവമല്ലെങ്കിൽപ്പോലും മലയാളി സമൂഹത്തിന്റെ സ്ത്രീകളോടുള്ള കാഴ്ചപ്പാടിന്റെ ഒരു പ്രതിഫലനം ആയിത്തന്നെ ഇത്തരം സിനിമകളുണ്ടാകുന്ന സാഹചര്യം വിലയിരുത്തപ്പെടേണ്ടിവരും. 

‘രോമാഞ്ചം’ പോസ്റ്റർ (Photo: Arranged)

∙ അങ്ങനെയൊരു ഭർത്താവിനെ കണ്ടിട്ടുണ്ടോ?

‘ഈ സിനിമയിൽ ഞങ്ങളെന്താണില്ലാത്തത്’ എന്നൊന്ന് ആലോചിക്കാൻ പോലും കഴിയാത്തവിധത്തിൽ സോഷ്യൽ കണ്ടീഷനിങ്ങിനു വിധേയരാക്കപ്പെട്ടതുകൊണ്ടാകാം വലിയൊരു സ്ത്രീസമൂഹം ഈ സിനിമകൾ കാണാനെത്തുന്നതും ആസ്വദിക്കുന്നതും പോലും. സമൂഹത്തിലെ അധികാരമില്ലാത്തവരും നൂറ്റാണ്ടുകളായി വർണ, വർഗ, ജാതി വിവേചനം അനുഭവിക്കുന്നവരും സ്ത്രീകളും എങ്ങനെ പൊതുയിടങ്ങളിൽ ‘അപ്രത്യക്ഷരാകുന്നു’ എന്നു വിശദീകരിക്കുന്ന പല സിദ്ധാന്തങ്ങളുമുണ്ട്. 

സവിശേഷാധികാരങ്ങൾ അനുഭവിക്കുന്ന, സമൂഹത്തിൽ തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള ഒരു ചെറുകൂട്ടത്തിന്റെ കണ്ണിൽ (മിക്കപ്പോഴും, അല്ല, എല്ലായ്പ്പോഴും തന്നെ അതൊരു പുരുഷ കൂട്ടമായിരിക്കും) പരിഗണിക്കേപ്പെടേണ്ടവരായി ഈ വിഭാഗങ്ങൾ കാണപ്പെടാത്തതു തന്നെയാണു കാരണമെന്ന് ഈ സിദ്ധാന്തങ്ങൾ പറഞ്ഞുവയ്ക്കുന്നു. അപ്പോൾ ശ്രേണീബദ്ധമായ അധികാരം കൃത്യമായി പാലിക്കപ്പെടുന്ന കലാ, സാഹിത്യ, സാംസ്കാരിക, സിനിമാ മേഖലകളിലും രാഷ്ട്രീയ മേഖലയിലുമൊക്കെ നമ്മുടെ സമൂഹത്തിലെ ഈ ‘അവശ’ വിഭാഗങ്ങളുടെ അപ്രത്യക്ഷമാകൽ തുടർന്നുകൊണ്ടേയിരിക്കും, അവർ അധികാരം നേടി വാണിജ്യ വിജയങ്ങൾക്കും ധാർമിക വിജയങ്ങൾക്കും തങ്ങൾ അത്യന്താപേക്ഷിതരാണെന്ന് തെളിയിക്കും വരെ. 

ഭർത്താവിന്റെ അടിവസ്ത്രം തിര‍ഞ്ഞെടുക്കാൻ തുണിക്കടയിലെത്തുന്ന ഭാര്യയുടെ പരസ്യം ഈയടുത്തു കണ്ടുകാണുമല്ലോ. ഭാര്യയുടെ അടിവസ്ത്രം തിരഞ്ഞെടുക്കാനെത്തുന്ന ഭർത്താവിനെ ഏതെങ്കിലും പരസ്യത്തിൽ കണ്ടിട്ടുണ്ടോ? വിപണി പ്രവർത്തിക്കുന്നത് എന്നും സമൂഹത്തിലെ അധീശശക്തിക്കൊപ്പമാണെന്നതിനു മറ്റെന്തു തെളിവു വേണം. സിനിമ പോലെയോ ഒരുപക്ഷേ, അതിനേക്കാളേറെയോ സ്ത്രീകളുടെ അഭാവം മുന്നിട്ടുനിൽക്കുന്ന കേരളത്തിലെ മറ്റൊരു സുപ്രധാന മേഖലയാണ് രാഷ്ട്രീയം എന്നതും ഈയൊരു പ്രതിഭാസത്തോടു ചേർത്തുവയ്ക്കേണ്ട ഒന്നാണ്. 

ADVERTISEMENT

∙ വോട്ടർമാരിൽ മുന്നിൽ സ്ത്രീകൾ, പക്ഷേ...

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട അന്തിമ വോട്ടർപട്ടിക പ്രകാരം കേരളത്തിൽ 2.77 കോടി വോട്ടർമാരാണുള്ളത്. ഇതിൽ പുരുഷൻമാർ 1.34 കോടിയും സ്ത്രീകൾ 1.43 കോടിയുമാണ്. പുരുഷൻമാരേക്കാൾ കൃത്യം 9,18,206 സ്ത്രീ വോട്ടർമാർ കേരളത്തിൽ കൂടുതലുണ്ട്. ചെറിയ സംഖ്യയല്ല അത്. പല മണ്ഡലങ്ങളിലെയും ജയപരാജയങ്ങളെ വരെ സ്വാധീനിക്കാൻ കഴിയുന്നത്രയാണ് എണ്ണത്തിലുള്ള ആ വ്യത്യാസം. 

എന്നാൽ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികൾ മൽസരരംഗത്തുള്ളതിൽ 169 പേരും പുരുഷൻമാരാണ്. 25 പേർ മാത്രമാണു വനിതാ സ്ഥാനാർഥികൾ. അതായത് ആകെ സ്ഥാനാർഥികളടെ ഏകദേശം 13 ശതമാനം മാത്രം. പ്രമുഖ മുന്നണികളുടെ കാര്യമെടുത്താൽ സ്ഥിതി അതിലും ദയനീയമാകും. മൂന്നു പ്രധാന മുന്നണികളുടെ 20 മണ്ഡലങ്ങളിലുമുള്ള 60 സ്ഥാനാർഥികളിൽ 9 പേർ മാത്രമാണ് വനിതകൾ. ഇവർക്കു നൽകിയിരിക്കുന്ന സീറ്റുകളെപ്പറ്റിയും അവയുടെ ജയപരാജയ സാധ്യതകളെപ്പറ്റിയും ആലോചിച്ചാൽ സ്ഥിതി കൂടുതൽ ദയനീയമാണെന്നു വ്യക്തമാകും. 

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീകളുടെ നീണ്ടനിര. (Photo by AFP)

ഇന്ത്യയിൽ, പ്രത്യേകിച്ചു ദക്ഷിണേന്ത്യയിൽ, ജനങ്ങളുടെ ജീവിതത്തെയും സ്വപ്നത്തെയും നേരിട്ടു സ്വാധീനിക്കുന്ന രണ്ടു പ്രധാന മേഖലകളിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ കണക്കാണിത്. വനിതാ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമുണ്ടായിട്ടുള്ള, നിലവിൽ വനിതാ രാഷ്ട്രപതിയുള്ള രാജ്യമാണ് ഇന്ത്യയെങ്കിലും കേരളത്തിലിതുവരെ വനിതാ മുഖ്യമന്ത്രിയോ വനിതാ സ്പീക്കറോ പോലും ഉണ്ടായിട്ടില്ലായെന്നതും ഇതിനോടു ചേർത്തു വായിക്കാം. 

∙ എത്ര പേർ കണ്ടു ആ സിനിമകൾ?

ഏതൊരു സമൂഹത്തിന്റെയും പുരോഗതിയെ അറിയാനുള്ള ഏറ്റവും മികച്ച അളവുകോലുകളിലൊന്നാണ് ആ സമൂഹത്തിലെ സ്ത്രീകളുടെ സാമൂഹികപദവി. അങ്ങനെ നോക്കുമ്പോൾ സമൂഹ ഭാവനയെ മുന്നോട്ടുനയിക്കുന്ന സാഹിത്യത്തിലെയും സിനിമയിലെയും മറ്റു കലകളിലെയും സ്ത്രീ പ്രാതിനിധ്യം തീർച്ചയായും വിമർശനാത്മകമായി വിലയിരുത്തപ്പെടും. മലയാള സാഹിത്യത്തിൽ സ്ത്രീ വിവേചനം ഉണ്ട് എന്ന് സാഹിത്യകാരിയും അഭിനേത്രിയുമായ യമ ഈയടുത്ത് എഴുതിയത് ഇതിനോടു ചേർത്തുവായിക്കാവുന്ന ഒന്നാണ്. 

മലയാള സാഹിത്യത്തിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്ന രീതിയിൽ കാര്യമായ വിവേചനം ഉണ്ട്. ഒന്നാമത്, നിങ്ങൾ ഒരു സ്ത്രീ ആണെങ്കിൽ ഏറ്റവും മഹത്തായ ഒരു രചനയിൽത്തന്നെ തുടങ്ങി നിങ്ങളെ തെളിയിക്കേണ്ടി വരും. രണ്ട്, നിങ്ങളെ ആരും തഴയില്ല, മറിച്ച് ആക്രമിക്കും. 

യമ, എഴുത്തുകാരി

നൂറ്റാണ്ടുകളായി ഇവിടുത്തെ പുരുഷസമൂഹം കൈവശപ്പെടുത്തി വച്ചിരിക്കുന്ന സവിശേഷാധികാരങ്ങൾ, ജനസംഖ്യയുടെ പാതിയിലേറെ വരുന്നവർക്കു മുൻപിൽ അടിയറ വയ്ക്കേണ്ടി വരുമോയെന്ന ഭയമാണോ ഇത്രയധികം അകറ്റിനിർത്തലുകൾക്കും ആക്രമിക്കലുകൾക്കും അപ്രത്യക്ഷമാക്കലുകൾക്കും സ്ത്രീകളെ വിധേയരാക്കുന്നതിനു പിന്നിലെന്ന് ന്യായമായും സംശയമുണരാവുന്നതാണ്. സിനിമ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി നാമെല്ലാം വാചാലരാണ്. തിരിച്ചു സമൂഹം സിനിമയിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി നമ്മളത്ര ആലോചിക്കാറില്ല. ഓരോ കാലത്തും അക്കാലങ്ങളിലെ സമൂഹത്തിൽ മേൽക്കൈ സ്ഥാപിച്ചിട്ടുള്ള തത്വശാസ്ത്രം തന്നെയാണ് വിജയംവരിച്ച എല്ലാ സിനിമകളിലും ഉപയോഗിച്ചിട്ടുള്ളത്. ഭൂരിപക്ഷ സമൂഹത്തിന്റെ ഒഴുക്കിനെതിരെ നീന്തിയിട്ടുള്ള സിനിമകളെല്ലാംതന്നെ വിമർശനശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും വലിയ ബോക്സ് ഓഫിസ് വിജയങ്ങളായിരുന്നില്ല എന്നും കാണാം. 

‘ആട്ടം’ സിനിമയിലെ താരങ്ങൾ (Photo: aattam.movieയ/instagram)

പുരുഷാസക്തിയുടെ അപകടകരമായ മേഖലകളിലൂടെ സഞ്ചരിച്ച്, അവന്റെ അധീശമനോഭാവങ്ങളെ കൃത്യമായി തുറന്നുകാണിച്ച് കഴിഞ്ഞ വർഷം ഇറങ്ങിയ ‘ആട്ടം’, ഫാമിലി എന്നീ സിനിമകൾ തന്നെ ഉദാഹരണം. ഒടിടി റിലീസ് ചെയ്തു കഴിഞ്ഞപ്പോൾ അഭൂതപൂർവമായ ആസ്വാദകശ്രദ്ധ അവയ്ക്കു ലഭിക്കുകയുമുണ്ടായെങ്കിലും കേരളത്തിലെ ഭൂരിപക്ഷ സിനിമാസ്വാദക സമൂഹത്തിലെ എത്ര ശതമാനം പേർ കലാപരമായും ആസ്വാദനപരമായും മികച്ച രീതിയിൽ നിർമിക്കപ്പെട്ടതെന്നു വിലയിരുത്തപ്പെട്ട, ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ആ സിനിമകൾ കണ്ടുവെന്നതു കൂടി ആലോചിക്കേണ്ടതാണ്.

English Summary:

The Vanishing Act: The Dearth of Women Characters in Malayalam Cinema