‘‘ടഗോറിൽ സിനിമ ഇല്ലായിരുന്നു. അത് സിനിമയുടെ കാലമായിരുന്നില്ല. സംഗീതം, എഴുത്ത്, ചിത്രകല തുടങ്ങി എല്ലായിടത്തും ടാഗോർ ഉണ്ടായിരുന്നു. കാലം വളർന്നപ്പോൾ, തിരശ്ശീലയിലേക്കുള്ള കഥയുടെ കാലം വന്നു. കൽക്കട്ടയിൽ സത്യജിത് റായ് ജനിച്ചു. കലയുടെ എല്ലാ ദേശങ്ങളിലൂടെയും റേ സഞ്ചരിച്ചു. പുതിയ കലാദേശങ്ങൾ സൃഷ്ടിച്ചു. ഒരു തുള്ളി ടഗോർ ആയിരുന്നു സത്യജിത് റായ്’’ - എഴുത്തുകാരൻ ഉണ്ണി. ആറിന്റെ സത്യജിത് റായ് ഇങ്ങനെയാണ്. പക്ഷേ കാലാന്തരങ്ങളിൽ, ദേശാന്തരങ്ങളിൽ പലർക്കും ആ മനുഷ്യൻ പലതായിരുന്നു. അദ്ദേഹത്തിന്റെ കലയും കാഴ്ചയും ഓരോ മനുഷ്യരിലൂടെയും സഞ്ചരിച്ചത് പലതായാണ്. ഇന്ത്യൻ സിനിമയെ ലോക സിനിമയുമായി ബന്ധിപ്പിക്കുക എന്ന വലിയ ദൗത്യമാണ് സത്യജിത് റായിയിൽ നിക്ഷിപ്തമായിരുന്നതെന്ന് നിരൂപകർ പറയുന്നു. യഥാർഥത്തിൽ റായ് ഇന്ത്യൻ സിനിമയെ എങ്ങും കൊണ്ടുപോയില്ല. പ്രാദേശികസിനിമകളെ ഹോളിവുഡിൽ എത്തിക്കുകയെന്ന രീതി തച്ചുടച്ച് അദ്ദേഹം ഇന്ത്യയുടെ നാഡീഞരമ്പുകളിലെത്തി, അതിന്റെ ആത്മാവിലേക്ക് ലോകത്തെയാകെ ക്ഷണിക്കുകയായിരുന്നു. ‘‘റായിയുടെ സിനിമ കാണാതിരിക്കുകയെന്നു പറഞ്ഞാൽ, സൂര്യനെയോ ചന്ദ്രനെയോ കാണാതെ ലോകത്തു നിലനിൽക്കുകയെന്നാണ് അർഥം’’ എന്ന അകിര കുറസോവയുടെ വാക്കുകൾ വ്യക്തമാക്കുന്നതും അതുതന്നെ. ബംഗാളിന്റെ മണ്ണിനെയും മനുഷ്യനെയും കലയോട് ചേർത്തുവച്ചൊരുക്കിയ മുപ്പത്തിയഞ്ചിലധികം സിനിമകൾ, അതിലുമേറെ ബഹുമതികൾ... ഒരുപക്ഷേ, ഇത്രയേറെ പുസ്തകങ്ങൾ രചിച്ചതും രചിക്കപ്പെട്ടതുമായ മറ്റൊരു ചലച്ചിത്രകാരൻ ഇവിടെയുണ്ടായിക്കാണില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ടഗോറിൽ സിനിമ ഇല്ലായിരുന്നു. അത് സിനിമയുടെ കാലമായിരുന്നില്ല. സംഗീതം, എഴുത്ത്, ചിത്രകല തുടങ്ങി എല്ലായിടത്തും ടാഗോർ ഉണ്ടായിരുന്നു. കാലം വളർന്നപ്പോൾ, തിരശ്ശീലയിലേക്കുള്ള കഥയുടെ കാലം വന്നു. കൽക്കട്ടയിൽ സത്യജിത് റായ് ജനിച്ചു. കലയുടെ എല്ലാ ദേശങ്ങളിലൂടെയും റേ സഞ്ചരിച്ചു. പുതിയ കലാദേശങ്ങൾ സൃഷ്ടിച്ചു. ഒരു തുള്ളി ടഗോർ ആയിരുന്നു സത്യജിത് റായ്’’ - എഴുത്തുകാരൻ ഉണ്ണി. ആറിന്റെ സത്യജിത് റായ് ഇങ്ങനെയാണ്. പക്ഷേ കാലാന്തരങ്ങളിൽ, ദേശാന്തരങ്ങളിൽ പലർക്കും ആ മനുഷ്യൻ പലതായിരുന്നു. അദ്ദേഹത്തിന്റെ കലയും കാഴ്ചയും ഓരോ മനുഷ്യരിലൂടെയും സഞ്ചരിച്ചത് പലതായാണ്. 

ഇന്ത്യൻ സിനിമയെ ലോക സിനിമയുമായി ബന്ധിപ്പിക്കുക എന്ന വലിയ ദൗത്യമാണ് സത്യജിത് റായിയിൽ നിക്ഷിപ്തമായിരുന്നതെന്ന് നിരൂപകർ പറയുന്നു. യഥാർഥത്തിൽ റായ് ഇന്ത്യൻ സിനിമയെ എങ്ങും കൊണ്ടുപോയില്ല. പ്രാദേശികസിനിമകളെ ഹോളിവുഡിൽ എത്തിക്കുകയെന്ന രീതി തച്ചുടച്ച് അദ്ദേഹം ഇന്ത്യയുടെ നാഡീഞരമ്പുകളിലെത്തി, അതിന്റെ ആത്മാവിലേക്ക് ലോകത്തെയാകെ ക്ഷണിക്കുകയായിരുന്നു. ‘‘റായിയുടെ സിനിമ കാണാതിരിക്കുകയെന്നു പറഞ്ഞാൽ, സൂര്യനെയോ ചന്ദ്രനെയോ കാണാതെ ലോകത്തു നിലനിൽക്കുകയെന്നാണ് അർഥം’’ എന്ന അകിര കുറസോവയുടെ വാക്കുകൾ വ്യക്തമാക്കുന്നതും അതുതന്നെ. 

അകിര കുറസോവ (Photo by AFP FILES / AFP)
ADVERTISEMENT

ബംഗാളിന്റെ മണ്ണിനെയും മനുഷ്യനെയും കലയോട് ചേർത്തുവച്ചൊരുക്കിയ മുപ്പത്തിയഞ്ചിലധികം സിനിമകൾ, അതിലുമേറെ ബഹുമതികൾ... ഒരുപക്ഷേ, ഇത്രയേറെ പുസ്തകങ്ങൾ രചിച്ചതും രചിക്കപ്പെട്ടതുമായ മറ്റൊരു ചലച്ചിത്രകാരൻ ഇവിടെയുണ്ടായിക്കാണില്ല. രബീന്ദ്ര സംഗീതത്തിന്റെ ശാസ്ത്രീയ ശൈലികളിൽ നിന്നും സംഗീതത്തെ മോചിപ്പിച്ച് അദ്ദേഹം  ‘ചിന്നി ഗോ ചിന്നി ഗോ മാരേ’ എന്ന് പാടിപ്പിച്ചു. ഷെർലക് ഹോംസ് ട്രെൻഡുകൾക്കിടയിൽ ബ്യോംകേഷ് ബക്ഷി എന്ന തനത് ഇന്ത്യൻ കുറ്റാന്വേഷകനെ അവതരിപ്പിച്ച് ത്രില്ലടിപ്പിച്ചു. ഇന്നും സ്ത്രീകൾ വീടുവിട്ടിറങ്ങാത്ത നാട്ടിൽ ആരതിയെന്ന സാധാരണക്കാരിയായ സ്ത്രീയുടെ ആർജ്ജവം കൊണ്ട് പുരുഷാധികാരത്തെ ചോദ്യം ചെയ്തതും അദ്ദേഹത്തിന്റെ ചുരുക്കം ചില ദൃഷ്ടാന്തങ്ങൾ മാത്രം.

∙ സർവവ്യാപിയായ റായ് 

ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരിക്കൽ തന്റെ പഠനകാലം ഓർത്തെടുത്തത് ഇങ്ങനെയാണ്:  ‘‘ഒരു ദിവസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കന്റീനിൽ ഇരിക്കുമ്പോൾ ഇന്നത്തെ പ്രശസ്ത സംവിധായകൻ (അന്നത്തെ അപ്രശസ്ത സഹസംവിധായകൻ) കമൽ സ്വരൂപ് കയ്യിലിരുന്ന സിഗരറ്റ് പായ്ക്കറ്റ് അൽപം നാടകീയമായി ഉയർത്തിപ്പിടിച്ചിട്ട് ഈ പായ്ക്കറ്റിന്റെ ഡിസൈൻ എങ്ങനെയുണ്ട് എന്നു ചോദിച്ചു. വളരെക്കാലമായി പ്രചാരത്തിലുള്ള, എല്ലാവർക്കും സുപരിചിതമായ ഒരു ബ്രാൻഡായിരുന്നു അത്. കൊള്ളാമെന്നു ഞാൻ പറഞ്ഞു. ആരാ ഇതു ഡിസൈൻ ചെയ്തത് എന്നറിയാമോ? ഇല്ലെന്നു ഞാൻ.  'സത്യജിത് റായ്' - അയാൾ കള്ളം പറഞ്ഞു. ഞാനതു വിശ്വസിച്ചു. മാത്രമല്ല, മറ്റു പലരെയും പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. വിൽസ് നേവി കട്ടിന്റെ വെളുപ്പും ചുവപ്പുമുള്ള പാക്കറ്റിന്റെ ഡിസൈനർ സത്യജിത് റായ് ആണെന്ന വ്യാജവാർത്ത കുറച്ചുപേരെങ്കിലും വിശ്വസിച്ചിട്ടുണ്ട്. അവരത് അവിശ്വസിക്കാതിരിക്കാനുള്ള കാരണം, ആ കഥയിലെ നായകൻ സത്യജിത് റായ് ആയിരുന്നു എന്നതാണ്. അസാധ്യമായി ഒന്നുമില്ലാത്ത കലാകാരൻ. " ചലച്ചിത്രകാരനായും സംഗീതജ്ഞനായും ചിത്രകാരനായും ക്രിക്കറ്ററായും പ്രസാധകനായും അയാൾ എടുത്തണിയാത്ത വേഷങ്ങളില്ല.

‘അമ്മ അറിയാൻ’ സിനിമയുടെ ചിത്രീകരണത്തിനിടെ ജോൺ ഏബ്രഹാം, ഛായാഗ്രാഹകൻ വേണു, ജോയ് മാത്യു. വേണുവിന്റെ കലക്‌ഷനിലെ ചിത്രം.

ഇന്നും വിൽസ് നേവി കട്ടിന്റെ ഡിസൈൻ റായ് ചെയ്തതാണെന്ന് വിശ്വസിക്കുന്നവരുണ്ട്. അതിനേക്കാൾ കൗതുകമുണർത്തുന്നതാണ്, ജവാഹർലാൽ നെഹ്‌റുവിന്റെ ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’യുടെ പുറം ചട്ടയും, കേന്ദ്ര സാഹിത്യ അക്കാഡമിയുടെ പുരസ്‌കാര ഫലകവും രൂപകൽപന ചെയ്ത റായിയുടെ പ്രാഗത്ഭ്യം. "സിനിമകൾ സംവിധായകന്റേത് മാത്രമായി കാണുന്ന പ്രവണത തെറ്റാണ്. അത് ഒരു കൂട്ടുത്തരവാദിത്തമാണ്. പ്രശംസിക്കപ്പെടുമ്പോൾ അവരെ എല്ലാവരെയും ചേർത്തുകൊണ്ട് വേണമെന്ന് " പറയുന്ന അതെ റായ്, തന്റെ സിനിമകൾ തന്റേത് മാത്രമാക്കുന്നത് അതിലെ മുഴുവൻ വ്യവഹാരങ്ങളെയും സ്വയം ചുമലിൽ വഹിച്ചുകൊണ്ടാണ്. തിരക്കഥ മുതൽ പോസ്റ്റർ ഡിസൈനിങ് വരെയും അദ്ദേഹം സ്വന്തമായൊരുക്കും. 

1992ൽ മോഷൻ പിക്ചർ അക്കാദമിയുടെ ഓസ്‌കർ സത്യജിത് റേ സ്വീകരിച്ചത് കൽക്കട്ടയിലെ തന്റെ ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ടാണ്. അന്ന് വീഡിയോ കോൺഫറൻസിങ്ങിലൂടെ സത്യജിത് റേ അമേരിക്കൻ സിനിമകൾക്ക് നന്ദി പറഞ്ഞത് പലരെയും ചൊടിപ്പിച്ചിരുന്നു. "വിദ്യാർഥിയായിരിക്കെ എനിക്ക് സിനിമയോട് വല്ലാത്ത അഭിനിവേശമായിരുന്നു, പിന്നീട് ഒരു സിനിമ ആരാധകനായി. പല സംവിധായകർക്കും എഴുത്തുകളെഴുതി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടന്നില്ല. എങ്കിലും, സിനിമാ നിർമാണത്തെക്കുറിച്ചുള്ളതെല്ലാം ഞാൻ പഠിച്ചത് അമേരിക്കൻ സിനിമകളെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടായിരുന്നു. പ്രേക്ഷകരെ രസിപ്പിക്കുന്നതിലാണ് ഞാൻ ആദ്യം ആകർഷിക്കപ്പെട്ടത്, പിന്നീട് അതിനു പുറകിലെ ചിന്തകളിലും. 

ADVERTISEMENT

ഇന്ത്യൻ സിനിമയുടെ അതിവൈകാരികതകളിൽനിന്ന് മാറി നിന്നിരുന്നു റായിയുടെ ആ സിനിമകൾ. ചുരുക്കം ഫ്രെയിമുകളിൽ, ചെറിയ സംസാരങ്ങളിൽ, മറഞ്ഞു വീഴുന്ന തോണിയായും, ഒത്തുചേരാതെ പോകുന്ന വിരൽ തുമ്പുകളായും, ഷെഹനായിയുടെയോ സിതാറിന്റെയോ വിതുമ്പലായും സംഭാഷണങ്ങൾക്ക് ബദലൊരുങ്ങി. ഒരു കഥാപാത്രം പോലുമില്ലാതെ അദ്ദേഹം യാഥാർഥ്യങ്ങളുടെ ദൃശ്യം മനസ്സിലുണർത്തി. സർക്കാർ ചെലവിൽ പുറത്തിറക്കിയ സിനിമ ആയിരുന്നിട്ടും പഥേർ പാഞ്ജലിയിൽ നാടിന്റെ ദുരവസ്ഥ ചിത്രീകരിക്കാൻ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. കണിശക്കാരനായ മാണിക് സിനിമയുടെ മുകളിലാണ് തന്നെപ്പോലും നിർത്തിയത്. മുഹൂർത്തങ്ങളിലുണ്ടാവുന്ന സത്യങ്ങളാണ് തനിക്ക് സിനിമയിലൂടെ കാണിക്കേണ്ടതെന്ന് പറഞ്ഞ റായ്, ഒരു ഫ്രെയിമിലൂടെ പോലും പറഞ്ഞു തീർത്തത് ഒന്നിലധികം ചിന്തകളാണ്. സമകാലിക മലയാള സിനിമയിലേക്കെത്തുമ്പോൾ ഈ തുടർച്ച അവകാശപ്പെടുന്നത് കൃഷാന്തിന്റെ സിനിമകളിലാണെന്ന് കാണാം. 

പഥേർ പാഞ്ജലിയിൽ നിന്നൊരു രംഗം. (Photo Arranged)

∙ മലയാള സിനിമയിലേക്ക് കൃഷാന്ത് കൊണ്ടുവരുന്ന റായിയുടെ ആധുനികത

സത്യജിത് റായിയുടെ ചിത്രീകരണരീതികളുമായി ഏറെ ബന്ധം പുകലർത്തുന്ന മലയാള സിനിമകളാണ് കൃഷാന്തിന്റേതെന്ന പൊതു അഭിപ്രായം നിലനിൽക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ സ്വതസിദ്ധതയും, ഫ്രെയിമുകളിൽ ആവർത്തിക്കുന്ന വസ്തുക്കളും പശ്ചാത്തല സംഗീതം നൽകുന്ന തീവ്രതയും അവിടെ എടുത്തുപറയാം. ഉദാഹരണത്തിന്, അപുത്രയങ്ങളിൽ അപ്പുവിന്റെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്ന ട്രെയിൻ പാഥേർ പാഞ്ചലിയിൽ തുടങ്ങി, അപുൻ സൻസാർ വരെയും ആവർത്തിക്കുന്നുണ്ട്. ആവാസവ്യൂഹമെന്ന ചിത്രത്തിലേക്ക് വന്നാൽ അവിടെ ആവർത്തിക്കുന്ന റാന്തൽ വിളക്കും വെളിച്ചങ്ങളും കാണാം. ട്രെയിൻ അപ്പുവിന്റെ ജീവിതത്തിൽ നൽകുന്ന മാറ്റങ്ങളും അവന്റെ നഷ്ടങ്ങളുമാണ് ഒരു ട്രെയിനായി റായ് അവതരിപ്പിക്കുന്നതെങ്കിൽ പകുതി തവളയായ കേന്ദ്ര കഥാപാത്രത്തെ രാത്രി കാലങ്ങളിൽ പാടങ്ങളിൽ തെളിയുന്ന റാന്തൽ വിളക്കും ടോർച്ച് വെളിച്ചവും എങ്ങനെ സ്വാധീനിക്കുന്നു എന്നതിന് പ്രത്യേക വിവരണം ആവശ്യമില്ലല്ലോ. കഥാപാത്രങ്ങളിലെ സങ്കീർണതയും ഇരുവരുടെയും സിനിമാനിർമാണത്തിലെ പൊതുഘടകമാണ്. 

മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള (ആവാസവ്യൂഹം) ദേശീയ അവാർഡ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങുന്ന സംവിധായകൻ കൃഷാന്ത്. (Photo: instagram/krishand)

ഏറെ സ്വാധീനിച്ചിട്ടുള്ള സത്യജിത് റായ് എന്ന സംവിധായകൻ വർഷങ്ങൾക്ക് മുൻപ് തന്റെ സിനിമകളിൽ പകർത്തിയ ദൃശ്യങ്ങളെ എങ്ങനെ തന്റെ സിനിമകളിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് ചിന്തിക്കുകയാണെന്ന് കൃഷാന്ത്‌ പറയുന്നു. കഥാപാത്രങ്ങളുടെ മനസ്സിലേക്ക് ആളുകളെ എത്തിക്കുന്നവിധവും അതിനു സംഗീതം നൽകുന്ന തീവ്രതയും അതിശയിപ്പിച്ചിട്ടുണ്ടെന്നു പറയുന്ന കൃഷാന്ത് അതേസമയം റായിയിലെ സവർണ കാഴ്ചപ്പാടുകളെ ചൂണ്ടിക്കാട്ടുന്നുമുണ്ട്. 

ADVERTISEMENT

∙ കൃഷാന്തിന്റെ സത്യജിത് റേ

മാസ്റ്റേഴ്സ് ചെയ്യുന്ന കാലത്താണ് സത്യജിത് റായി‌യെ എന്റെ അധ്യാപകനായിരുന്ന സുധീഷ് ബാലൻ സാർ പരിചയപ്പെടുത്തുന്നത്. അതിനു മുൻപും ദൂരദർശനിലൂടെയും മറ്റും അപുത്രയങ്ങളൊക്കെ കണ്ടിട്ടുണ്ടെങ്കിലും അത്ര പ്രേരിപ്പിക്കുന്നതായായി തോന്നിയിട്ടില്ല. ആദ്യത്തെ പ്രോജക്റ്റ് ചെയ്യുമ്പോഴാണ് സാർ എനിക്ക് സത്യജിത് റേ എഴുതിയ 'ഔർ ഫിലിംസ് ദെയർ ഫിലിംസ്' ( OUR FILMS THEIR FILMS ) വായിക്കാൻ തരുന്നത്. ഞാനതിനെ ഒരു ബൈബിൾ ആയിട്ടാണ് കണ്ടത്. അതിലൂടെ റായ് പരിചയപ്പെടുത്തുന്ന, അദ്ദേഹത്തിനു കടന്നു പോകേണ്ടി വന്ന സാഹചര്യങ്ങളും ചിന്തകളും എല്ലാ ഫിലിം മേക്കേഴ്‌സും അനുഭവിക്കുന്നതാണെന്ന് എനിക്ക് തോന്നി. അവിടെ നിന്നാണ് റായിയുടെ മറ്റ് സിനിമകളെ അതിസൂക്ഷ്മമായി കണ്ടുതുടങ്ങുന്നത്. ഏതാണ്ട് 12 മുതൽ 18 സിനിമകൾ വരെ സിനിമകൾ ഞാൻ അക്കാലത്ത് കണ്ടിട്ടുണ്ട്. അതിൽ 'ആരണ്യേർ ദിൻ രാത്രി' എന്ന സിനിമ എന്നെ ഏറെ സ്വാധീനിച്ചിരുന്നു. അതിലെ പല സംഗതികളും ഞാൻ എന്റെ പല സിനിമകളിലുമായി കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. 

ഔർ ഫിലിംസ് ദെയർ ഫിലിംസ് പുസ്തകത്തിന്റെ കവർ ചിത്രം. (Photo Arraged)

ഒരു യൂറോപ്യൻ അപ്പർ ക്ലാസ് കോണിൽനിന്നും മൈക്രോസ്കോപ് വച്ച് നോക്കുന്ന രീതിയൊക്കെ റായിയിൽ ഉണ്ടെങ്കിലും, അദ്ദേഹത്തിന്റെ കഥപറച്ചിൽ അതിശയിപ്പിക്കുന്നതാണ്. നവ തരംഗത്തിന്റെ (ന്യൂ വേവ്) തുടക്കക്കാരൻ എന്ന നിലയ്ക്ക്, വിവരണങ്ങൾക്ക് (നരേറ്റിവുകൾ) കൂടുതൽ പ്രാധാന്യം നൽകി എടുക്കുന്ന അദ്ദേഹത്തിന്റെ സിനിമകൾ രസകരമാണ്. ഒരുപാടു സങ്കീർണതകൾ നിറഞ്ഞ മനുഷ്യരും, അവരുടെ മനസ്സുകളിലേക്ക് പ്രേക്ഷകൻ കയറിച്ചെല്ലുന്നതും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. 

അതിൽ ഏറ്റവും മനോഹരമായി ഒരുക്കിയ ചിത്രമാണ് 'ചാരുലത'. അതിലെ നായികയുടെ മനസ്സിലേക്ക് നമുക്ക് കയറിച്ചെല്ലാൻ സാധിക്കും വിധമാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഒപ്പം സംഗീതവും. സത്യജിത് റായിയുടെ സിനിമകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, പൂപ്പാടത്തിനിടയിലൂടെ ട്രെയിൻ വരുന്ന ആ ഷോട്ട് ഒക്കെ എങ്ങനെ എന്റെ സിനിമകളിലേക്ക് കൊണ്ടുവരാനാകും എന്ന ചിന്തയിലാണ് ഞാൻ ഇപ്പോഴും’’.  

ചാരുലതയിൽ നിന്നൊരു രംഗം. (Photo Arranged)

തുടക്കത്തിൽ സൂചിപ്പിച്ച ഉണ്ണി ആറിന്റെ വാക്കുകൾ പോലെ, സത്യജിത് റായിയിലെ ടഗോർ അംശം ഒഴിച്ചുനിർത്താനാവില്ല. ബംഗാള്‍ സാഹിത്യലോകത്ത് ടാഗോർ പടർന്നു പിടിച്ചതിലും വേഗത്തിലാണ് മാണിക് ദാ തന്റെ സാന്നിധ്യം അവിടുത്തെ സാംസ്കാരിക ലോകത്തിൽ തുന്നിച്ചേർത്തത്. ടഗോറിന്റെ മരണത്തിന് ഒരു വർഷം മുൻപ് ശാന്തി നികേതൻ സർവകലാശാലയിൽ പഠനത്തിന് പ്രവേശിച്ച റായിക്ക് സാംസ്കാരിക ലോകത്തെ ഒത്തുചേരലുകളുടെ വില അറിയാമായിരുന്നു. 

സത്യജിത് റായ് താമസിച്ചിരുന്ന കൊല്‍ക്കത്ത ബിഷപ്പ് ലെഫ്രോയ് റോഡിലെ ഫ്ലാറ്റ്. (ഫയൽ ചിത്രം: മനോരമ)

കൊൽക്കത്ത ഫിലിം സൊസൈറ്റിയുടെ രൂപീകരണം മുതൽ, കഥാപശ്ചാത്തലത്തിൽ കൊണ്ടുവന്ന സൂക്ഷമായ രൂപകങ്ങൾ (മെറ്റഫറുകൾ) വരെയും അദ്ദേഹത്തിന് ടഗോറിൽ നിന്ന് കിട്ടിയതാവാം. രബീന്ദ്രസംഗീതം കൊണ്ട് സമ്പന്നമായ റായ് സിനിമകൾ ഒന്നുംതന്നെ ടാഗോർ കഥകളുടെ അടിസ്ഥാനത്തിൽ പുറത്തു വന്നില്ല. ഒരുപക്ഷേ, ടഗോറിന്റെ സൃഷ്ടിക്കുമേൽ റായിക്ക് പേന വയ്ക്കാനാവില്ല എന്നതുകൊണ്ടാവാം എന്ന് പലരും പരിഹാസപൂർവം അഭിപ്രായപ്പെട്ടു. എങ്കിലും, ഇന്നും ഇന്ത്യൻ സാഹിത്യലോകത്തിനു മറുപേര് പറയാൻ ടഗോർ ഇല്ലെന്നപോലെ, മറ്റൊരു സത്യജിത് റായിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നത് മറക്കരുത്.

English Summary:

Satyajit Ray: The Iconic Filmmaker Who Globalized Indian Cinema