എന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ ഹരികുമാറിനു നേരെ മരണത്തിന്റെ കാറ്റു വീശിയിരിക്കുന്നു എന്ന ദുഃഖ സൂചക വാർത്ത എന്നെ ഫോണിൽ വിളിച്ച് ആദ്യം അറിയിക്കുന്നത് ആൽവിൻ ആന്റണിയാണ്. പെട്ടെന്നുള്ള ആന്റണിയുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ വല്ലാതെ ഞെട്ടുന്നതറിഞ്ഞ്, താൻ കൃത്യമായി ഒന്നന്വേഷിച്ച് കണ്‍ഫേം ചെയ്തിട്ടു വിളിക്കാമെന്നും പറഞ്ഞു അവൻ വേഗംതന്നെ ഫോൺ വയ്ക്കുകയും ചെയ്തു. നിമിഷനേരത്തേക്ക് ഞാൻ സ്തബ്ധനായി ഇരുന്നുപോയി. അപ്പോൾ തന്നെ വീണ്ടും ഫോൺ ബെല്ലടിക്കുന്നതു കേട്ട് നമ്പർ നോക്കിയപ്പോൾ സംവിധായകൻ ബാലചന്ദ്രമേനോനാണ് വിളിക്കുന്നത്. ഞാൻ ഫോണെടുത്തപ്പോൾ മേനോന്റെ ശബ്ദത്തിൽ ദുഃഖമയം. ‘‘ഒരു ട്രാജിക് ന്യൂസുണ്ട് ഡെന്നിസ്, ഹരികുമാർ പോയി.’’ നിമിഷനേരത്തേക്ക് ഇരുവരിലും നിശബ്ദത പരന്നു. തുടർന്ന് ഹരികുമാറുമായുള്ള സൗഹൃദത്തെക്കുറിച്ചും പെട്ടെന്നുള്ള മരണത്തിന്റെ കടന്നു വരവിനെക്കുറിച്ചും പറഞ്ഞു കൊണ്ടാണ് മേനോൻ ഫോൺ വച്ചത്. ‘‘നമ്മൾ ജനിക്കുമ്പോൾ തന്നെ പിന്തുടർച്ചക്കാരനെപ്പോലെ മരണവും നമ്മോടൊപ്പം കൂടിയിട്ടുണ്ട്. നമ്മൾക്ക് എന്തിനെയും പ്രതിരോധിക്കാം. പക്ഷേ മൃത്യുവിനെ മാത്രം നമുക്ക് ഒന്നും ചെയ്യാനാവില്ലല്ലോ? "

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ ഹരികുമാറിനു നേരെ മരണത്തിന്റെ കാറ്റു വീശിയിരിക്കുന്നു എന്ന ദുഃഖ സൂചക വാർത്ത എന്നെ ഫോണിൽ വിളിച്ച് ആദ്യം അറിയിക്കുന്നത് നിർമാതാവ് ആൽവിൻ ആന്റണിയാണ്. പെട്ടെന്നുള്ള ആന്റണിയുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ വല്ലാതെ ഞെട്ടുന്നതറിഞ്ഞ്, താൻ കൃത്യമായി ഒന്നന്വേഷിച്ച് കണ്‍ഫേം ചെയ്തിട്ടു വിളിക്കാമെന്നും പറഞ്ഞു അവൻ വേഗംതന്നെ ഫോൺ വയ്ക്കുകയും ചെയ്തു. നിമിഷനേരത്തേക്ക് ഞാൻ സ്തബ്ധനായി ഇരുന്നുപോയി. അപ്പോൾ തന്നെ വീണ്ടും ഫോൺ ബെല്ലടിക്കുന്നതു കേട്ട് നമ്പർ നോക്കിയപ്പോൾ സംവിധായകൻ ബാലചന്ദ്രമേനോനാണ് വിളിക്കുന്നത്. ഞാൻ ഫോണെടുത്തപ്പോൾ മേനോന്റെ ശബ്ദത്തിൽ ദുഃഖമയം. 

‘‘ഒരു ട്രാജിക് ന്യൂസുണ്ട് ഡെന്നിസ്, ഹരികുമാർ പോയി.’’ നിമിഷനേരത്തേക്ക് ഇരുവരിലും നിശബ്ദത പരന്നു. തുടർന്ന് ഹരികുമാറുമായുള്ള സൗഹൃദത്തെക്കുറിച്ചും പെട്ടെന്നുള്ള മരണത്തിന്റെ കടന്നു വരവിനെക്കുറിച്ചും പറഞ്ഞു കൊണ്ടാണ് മേനോൻ ഫോൺ വച്ചത്. ‘‘നമ്മൾ ജനിക്കുമ്പോൾ തന്നെ പിന്തുടർച്ചക്കാരനെപ്പോലെ മരണവും നമ്മോടൊപ്പം കൂടിയിട്ടുണ്ട്. നമ്മൾക്ക് എന്തിനെയും പ്രതിരോധിക്കാം. പക്ഷേ മൃത്യുവിനെ മാത്രം നമുക്ക് ഒന്നും ചെയ്യാനാവില്ലല്ലോ?"

സംവിധായകൻ ഹരികുമാറിൻെറ മകളും കഥാകൃത്തുമായ ഗീതാഞ്ജലി. (ചിത്രം: മനോരമ ആർക്കൈവ്‌സ്)
ADVERTISEMENT

മേനോൻ എപ്പോഴും അങ്ങനെയാണ്. എന്തെങ്കിലും വിഷയങ്ങൾ പറയുമ്പോൾ അതിൽ ചെറിയ ചെറിയ ഫിലോസഫി ടച്ചുണ്ടാകും. മൂന്നാലു ദിവസം മുൻപ് ഞാൻ ഹരികുമാറിനെ വിളിച്ചപ്പോൾ അയാളുടെ ഇളയമകളാണ് ഫോണെടുത്തത്. "അച്ഛൻ ആശുപത്രിയിലാണ് അങ്കിൾ. വീണ്ടും ഇന്നലെ കൊണ്ടു വന്നു. ഞാൻ ഫോൺ കൊടുക്കാം." മകളുടെ ഫോൺ വാങ്ങി ഹരി പതുക്കെ സംസാരിക്കാൻ തുടങ്ങി. ശബ്ദത്തിന് തളർച്ച ബാധിച്ചതു പോലെ തോന്നിയെങ്കിലും ആശുപത്രിയിൽ അഡ്മിറ്റായ കാര്യം ഒറ്റ വാചകത്തിൽ പറഞ്ഞു കൊണ്ട്, പുതിയ സിനിമ റിലീസായതിനെക്കുറിച്ചും പടം എങ്ങനെയുണ്ട് വിജയിക്കുമോ അതോ മോശമാകുമോ തുടങ്ങിയ കാര്യങ്ങളെല്ലാം പറഞ്ഞ ശേഷം, രണ്ടു ദിവസം കഴിഞ്ഞ് വീട്ടിൽ വന്നിട്ട് എന്നെ വിളിക്കാമെന്നും പറഞ്ഞാണ് ഹരി ഫോൺ വച്ചത്. 

ഹരി മൂന്നു ദിവസം കഴിഞ്ഞ് വീട്ടില്‍ വന്നെങ്കിലും എന്നെ വിളിച്ചില്ല. ആശുപത്രിയിൽനിന്ന് പോന്നു കാണില്ലെന്നാണ് വിചാരിച്ചത്. പിന്നെ വിളിക്കാമെന്നു ഞാൻ കരുതി. പക്ഷേ ഹരി തലേദിവസംതന്നെ വീട്ടിൽ വന്നിരുന്നു, പിന്നെ ഹരിയുടെ ശബ്ദം ഞാൻ കേട്ടിട്ടില്ല. പിറ്റേന്ന് രാവിലെ പെട്ടെന്നാണ് ആ ആഘാതം ഉണ്ടായത്.  "കലൂരേ" എന്നുള്ള വിളി എന്നന്നേക്കുമായി അവസാനിപ്പിച്ച ദിവസമായിരുന്നു അത്. ഹരി ഇത്ര പെട്ടെന്ന് പോകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഹരിയും അങ്ങനെതന്നെയാണ് വിശ്വസിച്ചിരുന്നത്. തന്നെ ബാധിച്ചിരിക്കുന്നത് മാരകമായ അസുഖമാണെന്നറിയാമായിരുന്നെങ്കിലും ആരെയും അറിയിക്കാതെ, രോഗം ഭേദമായി പുറത്തു വരുമ്പോൾ എല്ലാം തുറന്ന് പറയാമെന്നാണ് ഹരി കരുതിയിരുന്നത്. 

സംവിധായകൻ ഹരികുമാർ. (ചിത്രം: മനോരമ ആർക്കൈവ്‌സ്)
ADVERTISEMENT

ഹരി എന്നും നല്ല സിനിമയുടെ വക്താവായിരുന്നു. ജനകീയ സിനിമകളോട് അകലം പാലിച്ചു നിൽക്കുമ്പോഴും കച്ചവട സിനിമ ചെയ്യണമെന്ന് എന്നോട് ഇടയ്ക്കിടയ്ക്കു പറയാറുണ്ട്. കച്ചവട സിനിമ ചെയ്താലേ ജനം കൂടുതൽ അറിയൂ എന്ന് ഹരി എപ്പോഴും പറയും. നീണ്ട നാൽപത്തി മൂന്നു വർഷത്തിനിടയിൽ പതിനെട്ടു സിനിമകൾ മാത്രമേ ഹരി ചെയ്തിട്ടുള്ളൂ. എന്തിനധികം പറയുന്നു എം.ടിയുടെ രചനയിൽ ചെയ്ത ‘സുകൃതം’ മാത്രം മതിയല്ലോ ഹരിക്ക് എന്നും അഭിമാനിക്കാൻ. അന്നേവരെ മലയാളത്തിൽ വരാത്ത ഏറെ പുതുമയുള്ള ഒരു പ്രമേയം വളരെ കാവ്യഭംഗിയോടെയാണ് ഹരി അഭ്രപാളിയിൽ അവതരിപ്പിച്ചത്. മലയാളത്തിലും ദേശീയ തലത്തിലും ഇത്രയധികം അവാർഡുകൾ വാരിക്കൂട്ടിയ സിനിമ സുകൃതമല്ലാതെ വേറെ ഉണ്ടാകുമെന്നു തോന്നുന്നില്ല. 

1996ൽ പുറത്തിറങ്ങിയ ഉദ്യാനപാലകൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ലക്ഷ്മി കൃഷ്ണമൂർത്തി, മമ്മൂട്ടി, നെടുമുടി വേണു എന്നിവർക്കൊപ്പം ഹരികുമാർ. (ചിത്രം: മനോരമ ആർക്കേവ്സ്)

ഞാനും ഹരികുമാറും തമ്മിലുള്ള നീണ്ട 39 വർഷക്കാലത്തെ സൗഹൃദത്തിനിടയിൽ ഒരു സിനിമ മാത്രമേ ഞങ്ങൾ ഒരുമിച്ച് ചെയ്തിട്ടുള്ളൂ. സുരേഷ് ഗോപിയും ലക്ഷ്മി ഗോപാലസ്വാമിയും അഭിനയിച്ച 'പറഞ്ഞു തീരാത്ത വിശേഷങ്ങൾ'. ഏറെ പുതുമയുള്ള ഇതിവൃത്തമായിരുന്നെങ്കിലും ആ സമയത്ത് സുരേഷ് ഗോപിയുടെ മാർക്കറ്റിടിഞ്ഞ സമയമായതുകൊണ്ട് ചിത്രം സാമ്പത്തികമായി വിജയിച്ചില്ല. നല്ല സിനിമകൾ വിജയിക്കാതിരുന്നതിൽ ഹരി ഒരിക്കലും നിരാശനായിട്ടില്ല. സിനിമയുടെ അതിശയങ്ങളിൽ ലയിച്ചു പുതിയ പരീക്ഷണങ്ങളിലൂടെ മുന്നോട്ടു പോകുകയായിരുന്നു ഹരി. എം. മുകുന്ദന്റെ ‘ഒരു ഓട്ടോക്കാരന്റെ ഭാര്യ’യ്ക്ക് ശേഷം സാഹിത്യകാരൻ സേതുവിന്റെ ഒരു നോവൽ സിനിമയാക്കാനുള്ള ആലോചനയിലായിരുന്നു ഹരി. 

ചെറുപ്പം മുതലേ നല്ല വായനാശീലമുള്ളതുകൊണ്ടായിരിക്കാം ലബ്ധപ്രതിഷ്ഠരായ സാഹിത്യകാരന്മാരുടെ കൃതികൾ സിനിമയാക്കണമെന്നായിരുന്നു ഹരിയുടെ ആഗ്രഹം. എം.ടി. വാസുദേവൻ നായർ, പെരുമ്പടവം ശ്രീധരൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, എം. മുകുന്ദൻ, എം. ശ്രീധരൻ തുടങ്ങിയ സാഹിത്യകാരന്മാരുടെ കഥകളാണ് ഹരി കൂടുതലും സിനിമയാക്കിയിട്ടുള്ളത്. 

ADVERTISEMENT

ആദ്യമായി ഞാൻ ഹരികുമാറിനെ കാണുന്നത് 1985ലാണ്. ഞാൻ തിരക്കഥ എഴുതിയ ‘വൈസ് ചാൻസലർ’ എന്ന സിനിമയുടെ ഷൂട്ടിങ് എറണാകുളത്ത് നടക്കുമ്പോൾ ജഗദീഷാണ് ഹരിയെ പരിചയപ്പെടുത്തുന്നത്. അന്നു മുതൽ തുടങ്ങിയ സൗഹൃദം 1993ൽ മാക്ട എന്ന സാംസ്കാരിക സംഘടനയുടെ തുടക്കത്തോടെ കൂടുതൽ കൂടുതൽ വലുതാകുകയായിരുന്നു. തുടർന്ന് മാക്ടയുടെ ചെയർമാന്‍ പദവി വരെ അലങ്കരിക്കാനുള്ള അവസരവും ഹരിയെ തേടി എത്തി. കെ.ജി. ജോർജ് സാർ മാക്ടയുടെ ചെയർമാനായിരിക്കുമ്പോൾ എക്സിക്യൂട്ടിവ് യോഗം ഉള്ള ദിവസങ്ങളിൽ തിരുവനന്തപുരത്ത് നിന്ന് രാവിലെയുള്ള വേണാട് എക്സ്പ്രസിൽ രണ്ടു പേരും കൂടി ഓടിപ്പിടിച്ച് എറണാകുളത്തെ ഞങ്ങളുടെ ഓഫിസിൽ കയറിവരുന്ന രംഗം ഇന്നും എന്റെ ഓർമത്താവളത്തില്‍ ചാരം മൂടി കിടക്കുന്നുണ്ട്. 

അങ്ങനെ എത്രയെത്ര മീറ്റിങ്ങുകൾ, താരനിശകൾ. മാക്ട പിളർന്നതിനു ശേഷമുള്ള ഫെഫ്കയുടെ രൂപീകരണം, പല പല പ്രതിസന്ധികൾ. എല്ലാത്തിലും സഹകരണ മനോഭാവത്തോടെ സംഘടനയിൽ പ്രവർത്തിച്ചുപോന്ന മിതഭാഷിയായ ഒരു ചലച്ചിത്രകാരനായിരുന്നു ഹരികുമാർ. ഒരു വർഷം മുൻപ് ഞങ്ങൾ തമ്മിലുണ്ടായ ഒരു ഫോൺ സംഭാഷണം ഞാൻ ഇപ്പോള്‍ ഓർത്തുപോകുകയാണ്. ഞങ്ങളുടെ രണ്ടു പേരുടെയും സുഹൃത്തായ ഒരു ചലച്ചിത്രകാരൻ മരണപ്പെട്ടപ്പോൾ ഹരി എന്നെ തിരുവനന്തപുരത്തു നിന്നു വിളിച്ചിരുന്നു. ഞങ്ങളെ വിട്ടുപോയ ചലച്ചിത്രകാരന്റെ വ്യക്തിത്വത്തെക്കുറിച്ചും മറ്റും സംസാരിച്ചു കഴിഞ്ഞപ്പോൾ പിന്നെ ഞങ്ങളുടെ മരണത്തെക്കുറിച്ചായി സംസാരം. സ്വന്തം മരണത്തെക്കുറിച്ച് ആർക്കും പ്രവചിക്കാനാകില്ലെങ്കിലും ചുമ്മാ തമാശയ്ക്ക് ഞാൻ പറഞ്ഞു, "ആദ്യം മരിക്കുന്നത് ഞാനായിരിക്കും".

ക്ലിന്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ സംവിധായകൻ ഹരികുമാറും മാസ്റ്റർ അലോകും. (Photo Arranged)

അതു കേട്ട് ഹരി തമാശരൂപേണ പറഞ്ഞു. ‘‘ആദ്യം മരിക്കുമെന്നു കരുതി താൻ വിഷമിക്കേണ്ടടോ, കുടുംബസമേതം എന്ന ചിത്രത്തിന് ഏറ്റവും മികച്ച തിരക്കഥാകാരനുള്ള സംസ്ഥാന അവാർഡ് തനിക്ക് ലഭിച്ചിട്ടുള്ളതുകൊണ്ടു താൻ മരിക്കുമ്പോൾ എല്ലാവിധ സർക്കാർ ബഹുമതികളോടും കൂടി പൊലീസുകാരെക്കൊണ്ട് ആകാശത്തേക്ക് ഞാൻ നാലഞ്ച് വെടിവെപ്പിച്ചോളാമെടോ’’. അതിനു മറുപടിയായി ഞാനൊരു കൗണ്ടർ കോമഡിയാണ് പറഞ്ഞത്. "തനിക്കും സർക്കാരിന്റെ അഞ്ചാറ് അവാർഡുകൾ കിട്ടിയിട്ടുള്ളതല്ലേ. താൻ കഥാവശേഷനാകുമ്പോൾ പൊലീസിന്റെ ആകാശത്തേക്കുള്ള വെടിയുടെ എണ്ണം മൂന്നാലെണ്ണം കൂടുതൽ കിട്ടുമല്ലോ. ഇതിൽ കൂടുതൽ തനിക്കെന്തു ഭാഗ്യമാണ് വേണ്ടത്?"

English Summary:

Tribute to Harikumar: The Filmmaker Who Enriched Malayalam Cinema with Literary Gems