തമിഴ്നാടിന്റെ നെല്ലറയാണ് തഞ്ചാവൂർ. കാവേരി നദിയുടെ ഡെൽറ്റ. വർഷങ്ങൾക്കു മുൻപ് അവിടെനിന്ന് അവർ യാത്ര ആരംഭിച്ചു. ആ യാത്ര എത്തിയത് നിളയുടെ തീരങ്ങളിലാണ്. കേരളത്തിന്റെ നെല്ലറകളിലൊന്നായ പാലക്കാട്. പുഴയോരങ്ങളിലും നിളയുടെ കൈവഴികളിലും അവർ നിരവീടുകൾ നിർമിച്ചു, ഒരുമിച്ചു ജീവിച്ചു. ചിട്ടയോടെ വേദം പഠിച്ചു, ശുദ്ധ സംഗീതം ആലപിച്ചു, അഗ്രഹാരങ്ങളിൽ ഗ്രാമദേവതയെ പ്രതിഷ്ഠിച്ച് ഉപാസിച്ചു. അങ്ങനെ തമിഴ് സമൂഹം കേരളത്തിന്റെ ഭാഗമായി. കൽപ്പാത്തിക്കും ചുറ്റുമായി 96 അഗ്രഹാരങ്ങൾ കേരളത്തിന് സ്വന്തമായി. വീടിനുള്ളിൽ തമിഴും വീടിനു പുറത്ത് മലയാളവും അവർ സംസാരിച്ചു. എല്ലാ വർഷവും തമിഴ്നാട്ടിൽ തങ്ങളുടെ വേരുകളിലേക്ക് അവർ തിരിച്ചു യാത്ര ചെയ്യുന്നു. കൽപ്പാത്തിയിൽ വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമിയെ ഉപാസിക്കുന്നവർ രഥോത്സവത്തിന് മുന്‍പ് കൽപ്പാത്തിയുടെ പൂർവദേശമായ മായാവരത്തെത്തി മയൂരനാഥനെ വണങ്ങുന്നു. മയൂരനാഥൻ രഥത്തിൽ മായാവരത്തെ ഗ്രാമവീഥികളിൽ എഴുന്നള്ളുമ്പോൾ വിശാലാക്ഷീ സമേത വിശ്വനാഥൻ കൽപ്പാത്തിയുടെ വീഥികളിൽ അനുഗ്രഹം ചൊരിയുന്നു.

തമിഴ്നാടിന്റെ നെല്ലറയാണ് തഞ്ചാവൂർ. കാവേരി നദിയുടെ ഡെൽറ്റ. വർഷങ്ങൾക്കു മുൻപ് അവിടെനിന്ന് അവർ യാത്ര ആരംഭിച്ചു. ആ യാത്ര എത്തിയത് നിളയുടെ തീരങ്ങളിലാണ്. കേരളത്തിന്റെ നെല്ലറകളിലൊന്നായ പാലക്കാട്. പുഴയോരങ്ങളിലും നിളയുടെ കൈവഴികളിലും അവർ നിരവീടുകൾ നിർമിച്ചു, ഒരുമിച്ചു ജീവിച്ചു. ചിട്ടയോടെ വേദം പഠിച്ചു, ശുദ്ധ സംഗീതം ആലപിച്ചു, അഗ്രഹാരങ്ങളിൽ ഗ്രാമദേവതയെ പ്രതിഷ്ഠിച്ച് ഉപാസിച്ചു. അങ്ങനെ തമിഴ് സമൂഹം കേരളത്തിന്റെ ഭാഗമായി. കൽപ്പാത്തിക്കും ചുറ്റുമായി 96 അഗ്രഹാരങ്ങൾ കേരളത്തിന് സ്വന്തമായി. വീടിനുള്ളിൽ തമിഴും വീടിനു പുറത്ത് മലയാളവും അവർ സംസാരിച്ചു. എല്ലാ വർഷവും തമിഴ്നാട്ടിൽ തങ്ങളുടെ വേരുകളിലേക്ക് അവർ തിരിച്ചു യാത്ര ചെയ്യുന്നു. കൽപ്പാത്തിയിൽ വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമിയെ ഉപാസിക്കുന്നവർ രഥോത്സവത്തിന് മുന്‍പ് കൽപ്പാത്തിയുടെ പൂർവദേശമായ മായാവരത്തെത്തി മയൂരനാഥനെ വണങ്ങുന്നു. മയൂരനാഥൻ രഥത്തിൽ മായാവരത്തെ ഗ്രാമവീഥികളിൽ എഴുന്നള്ളുമ്പോൾ വിശാലാക്ഷീ സമേത വിശ്വനാഥൻ കൽപ്പാത്തിയുടെ വീഥികളിൽ അനുഗ്രഹം ചൊരിയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്നാടിന്റെ നെല്ലറയാണ് തഞ്ചാവൂർ. കാവേരി നദിയുടെ ഡെൽറ്റ. വർഷങ്ങൾക്കു മുൻപ് അവിടെനിന്ന് അവർ യാത്ര ആരംഭിച്ചു. ആ യാത്ര എത്തിയത് നിളയുടെ തീരങ്ങളിലാണ്. കേരളത്തിന്റെ നെല്ലറകളിലൊന്നായ പാലക്കാട്. പുഴയോരങ്ങളിലും നിളയുടെ കൈവഴികളിലും അവർ നിരവീടുകൾ നിർമിച്ചു, ഒരുമിച്ചു ജീവിച്ചു. ചിട്ടയോടെ വേദം പഠിച്ചു, ശുദ്ധ സംഗീതം ആലപിച്ചു, അഗ്രഹാരങ്ങളിൽ ഗ്രാമദേവതയെ പ്രതിഷ്ഠിച്ച് ഉപാസിച്ചു. അങ്ങനെ തമിഴ് സമൂഹം കേരളത്തിന്റെ ഭാഗമായി. കൽപ്പാത്തിക്കും ചുറ്റുമായി 96 അഗ്രഹാരങ്ങൾ കേരളത്തിന് സ്വന്തമായി. വീടിനുള്ളിൽ തമിഴും വീടിനു പുറത്ത് മലയാളവും അവർ സംസാരിച്ചു. എല്ലാ വർഷവും തമിഴ്നാട്ടിൽ തങ്ങളുടെ വേരുകളിലേക്ക് അവർ തിരിച്ചു യാത്ര ചെയ്യുന്നു. കൽപ്പാത്തിയിൽ വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമിയെ ഉപാസിക്കുന്നവർ രഥോത്സവത്തിന് മുന്‍പ് കൽപ്പാത്തിയുടെ പൂർവദേശമായ മായാവരത്തെത്തി മയൂരനാഥനെ വണങ്ങുന്നു. മയൂരനാഥൻ രഥത്തിൽ മായാവരത്തെ ഗ്രാമവീഥികളിൽ എഴുന്നള്ളുമ്പോൾ വിശാലാക്ഷീ സമേത വിശ്വനാഥൻ കൽപ്പാത്തിയുടെ വീഥികളിൽ അനുഗ്രഹം ചൊരിയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്നാടിന്റെ നെല്ലറയാണ് തഞ്ചാവൂർ. കാവേരി നദിയുടെ ഡെൽറ്റ. വർഷങ്ങൾക്കു മുൻപ് അവിടെനിന്ന് അവർ യാത്ര ആരംഭിച്ചു. ആ യാത്ര എത്തിയത് നിളയുടെ തീരങ്ങളിലാണ്. കേരളത്തിന്റെ നെല്ലറകളിലൊന്നായ പാലക്കാട്. പുഴയോരങ്ങളിലും നിളയുടെ കൈവഴികളിലും അവർ നിരവീടുകൾ നിർമിച്ചു, ഒരുമിച്ചു ജീവിച്ചു. ചിട്ടയോടെ വേദം പഠിച്ചു, ശുദ്ധ സംഗീതം ആലപിച്ചു, അഗ്രഹാരങ്ങളിൽ ഗ്രാമദേവതയെ പ്രതിഷ്ഠിച്ച് ഉപാസിച്ചു. അങ്ങനെ തമിഴ് സമൂഹം കേരളത്തിന്റെ ഭാഗമായി. കൽപ്പാത്തിക്കും ചുറ്റുമായി 96 അഗ്രഹാരങ്ങൾ കേരളത്തിന് സ്വന്തമായി. 

വീടിനുള്ളിൽ തമിഴും വീടിനു പുറത്ത് മലയാളവും അവർ സംസാരിച്ചു. എല്ലാ വർഷവും തമിഴ്നാട്ടിൽ തങ്ങളുടെ വേരുകളിലേക്ക് അവർ തിരിച്ചു യാത്ര ചെയ്യുന്നു. കൽപ്പാത്തിയിൽ വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമിയെ ഉപാസിക്കുന്നവർ രഥോത്സവത്തിന് മുന്‍പ് കൽപ്പാത്തിയുടെ പൂർവദേശമായ മായാവരത്തെത്തി മയൂരനാഥനെ വണങ്ങുന്നു. മയൂരനാഥൻ രഥത്തിൽ മായാവരത്തെ ഗ്രാമവീഥികളിൽ എഴുന്നള്ളുമ്പോൾ വിശാലാക്ഷീ സമേത വിശ്വനാഥൻ കൽപ്പാത്തിയുടെ വീഥികളിൽ അനുഗ്രഹം ചൊരിയുന്നു.

മന്ദക്കര മഹാഗണപതി ക്ഷേത്രം (ചിത്രം: മനോരമ)
ADVERTISEMENT

കാവേരിയും  നിളയും കടന്ന് ആ സമൂഹം ജീവിത രഥയാത്ര തുടരുകയാണ്. എന്നാൽ മുറ തെറ്റാതെ രഥോത്സവം തമിഴ് ബ്രാഹ്മണ സമൂഹത്തെ ചേർത്തു നിർത്തുന്നു. ഐപ്പശി മാസത്തിലെ അവസാന മൂന്നു ദിവസം ഈ സമൂഹം കൽപ്പാത്തിയിൽ എത്തുന്നു. ലോകത്തിന്റെ ഏതു കോണിലായാലും. മനസ്സുകൊണ്ടെങ്കിലും. അന്നാണ് കൽപ്പാത്തി രഥോത്സവം. ഗ്രാമ ഭാഷയിൽ തേര്. ലോകത്തിലെ പൈതൃക മേഖലകളിലൊന്നാണ് കൽപ്പാത്തി ഗ്രാമം. സംഗീതോത്സവം ദേശീയ സംഗീതതോത്സവത്തിന്റെ ഭാഗവും. ദേശങ്ങൾ ഏറെ താണ്ടിയെങ്കിലും കാലങ്ങൾ പലതു കടന്നെങ്കിലും തനിമ ചോരാതെ നില നിൽക്കുന്നതാണ് കൽപ്പാത്തിയുടെ പൈതൃകം. ഇന്നലെകളിൽ കൽപ്പാത്തിയെ ചേര്‍ത്തു നിർത്തിയത് കൂട്ടായ്മയുടെ മുദ്ര അണിഞ്ഞ ഈ തേരാണ്. രഥചക്രം ഈ സമൂഹത്തിന്റെ പ്രയാണങ്ങളുടെ അടയാളമായി. ദേശങ്ങൾ താണ്ടി രഥചക്രം പ്രയാണം തുടരുമ്പോൾ തേരിലെ വടം സ്വസമൂഹത്തെ പൈതൃകത്തിലേക്ക് പിടിച്ചു നിർത്തുന്നു. 

∙ വേദ മന്ത്രങ്ങളുടെ ഗ്രാമം, ദേവ സംഗമ ഭൂമി 

വർഷങ്ങള്‍ക്കു മുൻപ് മായാവരത്തുനിന്നു കൽപ്പാത്തിയിലേക്ക് വന്നവരാണ് ഗ്രാമവാസികളുടെ പൂർവികർ. കൽപ്പാത്തിയുടെ ചരിത്രം ഇങ്ങനെ ചുരുക്കാം. മായാവരം, കുംഭകോണം, തഞ്ചാവൂർ എന്നിവിടങ്ങളിൽനിന്ന് എത്തിയവരാണ് തമിഴ് ഗ്രാമങ്ങളുടെ പൂർവികർ. ദേശ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് വന്നത്. അവരിലൂടെ കൽപ്പാത്തിയുടെ സ്വന്തമായ അദ്ധ്യാത്മ- ജ്ഞാന- ഭക്തി-സംസ്കാര-ജീവിത മാതൃക ഇവിടെ എത്തി. വേദ പണ്ഡിതര്‍ അഗ്രഹാരങ്ങൾ നിർമിച്ചു. ക്ഷേത്രങ്ങളും രഥോത്സവവും ആഘോഷിച്ചു. കുടിയേറ്റ സമൂഹത്തോടൊപ്പം കൃഷിയും നിർമാണവും ഇവിടെ എത്തി. മാതൃദേശത്തെ സംസ്കാരം ഇവിടെ തുടർന്നു. 

കൽപ്പാത്തിയിൽനിന്നുള്ള ദൃശ്യം (ചിത്രം: മനോരമ)

കൽപ്പാത്തിയുടെ അടയാളമാണ് മൂന്നു ദിവസം നീളുന്ന രഥോത്സവം. കൽപ്പാത്തി രഥോത്സവം പാലക്കാട് ജില്ലയിലെ മറ്റ് അഗ്രഹാരങ്ങളിലെ രഥോത്സവങ്ങൾക്ക് തുടക്കം കുറിക്കും. കാശിയിൽ പാതി കൽപ്പാത്തി എന്നാണ് ചൊല്ല്. ദക്ഷിണകാശിയെന്നും പറയും. 1425 ൽ പാലക്കാട് രാജാവായിരുന്ന കോമ്പി അച്ചനാണ് ക്ഷേത്രം നിര്‍മിച്ചത്. ഗ്രാമവാസിയും ശിവഭക്തയുമായ ലക്ഷ്മി അമ്മാൾ കാശിയിൽനിന്ന് കൊണ്ടു വന്ന ശിവലിംഗമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. 

കൽപ്പാത്തിയുടെ ജീവനും സ്വത്തും വേദവും സംഗീതവുമാണ്. ഉണരുന്നതും ഉറങ്ങുന്നതും ശുദ്ധ സംഗീതത്തിലും കീർത്തനങ്ങളിലും. പറയുന്ന വാക്കുകളേക്കാൾ കൂടുതൽ ചൊല്ലുന്ന വേദമന്ത്രങ്ങൾ. പാട്ടിൽ പങ്കു കൂടുതലും കീർത്തനങ്ങൾക്കും ഭജനകൾക്കും. 

ADVERTISEMENT

പഴയ കൽപ്പാത്തി, പുതിയ കൽപ്പാത്തി, മന്ദക്കര, ചാത്തപുരം അഗ്രഹാരങ്ങളാണ് രഥോത്സവത്തിൽ പങ്കെടുക്കുന്നത്. ആദ്യ ദിനത്തിൽ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ മൂന്ന് തേരുകളും മന്ദക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം എന്നിവിടങ്ങളിലെ തേരുകളും മൂന്നു ദിവസങ്ങളിൽ ഗ്രാമവീഥികളിൽ പ്രയാണം നടത്തുന്നു. അവസാന ദിവസം രഥസംഗമത്തോടെ രഥോത്സവത്തിന് സമാപനം.

രഥോത്സവത്തിനുള്ള തേര് അണിയിച്ചൊരുക്കുന്നു (ചിത്രം: മനോരമ)

‘വികാരം, വിചാരം, വിനിമയം, വിജ്ഞാനം ഇവയാണ് രഥോത്സവത്തിന്റെ പൊരുൾ’ ന്യൂ കൽ‍പാത്തി ഗ്രാമജന സമൂഹം പ്രസിഡന്റും കൽപാത്തി രഥോത്സവ ചതുർ ക്ഷേത്രസംയുക്തം കൺവീനറുമായ കെ.എസ്. കൃഷ്ണ പറഞ്ഞു. ‘‘തമിഴ് ആചാരമാണ് രഥോത്സവം. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലാണ് രഥങ്ങളുള്ളത്. എന്നാൽ ഇന്ന് രഥോത്സവം എല്ലാ വിഭാഗക്കാരുടെയും ഉത്സവമാണ്. എല്ലാവർക്കും പങ്കെടുക്കാം. ഗ്രാമ ദേവത തങ്ങളുടെ ജനങ്ങളെ തേരിൽ കാണാനെത്തുന്നു. കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് രഥം നിർമിക്കുന്നത്. കൊത്തുപണികളുണ്ട്. എല്ലാവരും ചേർന്ന് അലങ്കരിക്കും. വടം കെട്ടി ജനങ്ങൾ ഒരുമയോടെ രഥം വലിക്കുന്നു’’, കൃഷ്ണ പറഞ്ഞു. 

∙ കൈകോർത്തു വാസം, മനസ്സു ചേർത്ത് ജീവിതം

‘ഒരു ചുമരാണ് ഒരു കുടുംബത്തിന് സ്വന്തമായുള്ളത്. പരസ്പരം കൈകോർത്തു നിൽക്കുന്നവരെ പോലെ തോന്നും ഈ വീടുകൾ’ പാലക്കാട് ഹരിഹരപുത്ര ഹോട്ടൽ ഉടമയും കൊടുന്തിരപ്പുള്ളി ഗ്രാമ സമൂഹം അംഗവുമായ കെ.എസ്. സുബ്രഹ്മണ്യൻ പറയുന്നു. തമിഴ് ഗ്രാമങ്ങളുടെ രൂപവും ഭാവവുമാണ് അഗ്രഹാരങ്ങൾ. ഒന്നിനൊന്നായി അടുപ്പിച്ച് നിർമിച്ച വീടുകൾ. ഇടയിൽ വീഥി. തെരുവ് എന്ന് പറയാം. രണ്ട് അഗ്രത്തിലും ക്ഷേത്രങ്ങൾ. ഗ്രാമദേവത. ‘അഗ്രൗ ഹര ഹരിശ്ച’ എന്നു വിശദീകരിക്കാം. ഹാരം പോലെ (മാല) കിടക്കുന്ന വീടുകളുടെ ഇരുഭാഗത്തും ഹരനും ഹരിയും. ഒരു ഗ്രാമത്തിൽ നിന്ന് അടുത്ത ഗ്രാമത്തിലേക്ക് യാത്ര തുടരാം. 

കൽപ്പാത്തി രഥോത്സവത്തിനായുള്ള തേര് ഒരുക്കുന്നു. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽനിന്നുള്ള ദൃശ്യം (ചിത്രം: മനോരമ)
ADVERTISEMENT

കുടിയേറ്റ സമൂഹം ഒരുമയോടെ വാസം തുടങ്ങിയെന്ന് വീടുകളുടെ ചരിത്രം പറയുന്നു. ആ ഒരുമ ഇന്നും തുടരുന്നുവെന്ന് കാലപ്പഴക്കത്തിൽ നിലംപൊത്താത്ത അഗ്രഹാരങ്ങൾ ആവർത്തിക്കുന്നു. ‌ട്രെയിൻ പോലെ മുറികൾ ചേർത്താണ് നിർമാണം. തിണ്ണ, കൂടം, രേഴി, അടുക്കള, അങ്ങനെ നീളും. വീട്ടിലെ ഏറ്റവും പ്രധാന ഭാഗമാണ് കൂടം. ഗോത്ര ദേവതയുണ്ട്, പൂജയും. കുട്ടി ജനിക്കുന്നതിനു മുൻപുള്ള സീമന്തവും ഇവിടെ. വീട്ടിൽ ആരെങ്കിലും മരിച്ചാലും ഇവിടെ കിടത്തും. നേരം വൈകിയാൽ ഗ്രാമവാസികൾ വീടിനു വെളിയിൽ ഇറങ്ങി ഇരിക്കും. പരസ്പരം സംസാരിച്ചും, തമാശ പങ്കിട്ടും ജീവിതം തുടരും. 

നിരവീടുകൾ (റോ വീടുകൾ) തമിഴ്നാട്ടിൽനിന്ന് കേരളത്തിൽ എത്തിയ രൂപകൽപ്പനയാണെന്ന് ഹബിറ്റാറ്റ് സീനിയർ ആർക്കിടെക്റ്റായ ഡി. അജിത് പറയുന്നു. ‘‘അനുപമമാണ് ഈ രൂപകൽപ്പന. കുടിയേറ്റ സമൂഹം സുരക്ഷയ്ക്ക് വേണ്ടി ഒരുമിച്ച് താമസിച്ചതാകാം. കൂട്ടായ്മയുടെ അടയാളമാണിത്. വീടുകൾക്കുള്ളിൽ വെളിച്ചവും വായു സഞ്ചാരവും കുറവാണെന്നത് ഒരു ന്യൂനതയാണ്. കൂട്ടായ്മ ബോധം തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നു. അതുകൊണ്ടാണ് ഇപ്പോഴും ഈ രീതി നിൽക്കുന്നത്. ആധുനിക കെട്ടിട നിർമാണ രീതിയിലേക്ക് മാറാത്തതിനു കാരണം ഒന്നു കൂടിയുണ്ട്. കൽപ്പാത്തി പൈതൃക മേഖലയാണ്. നിർമാണത്തിന് നിയന്ത്രണങ്ങളുണ്ട്’’, അജിത് പറഞ്ഞു. 

കൽപ്പാത്തി രഥോൽസവത്തിന്റെ ഭാഗമായി തേര് വലിച്ചു തുടങ്ങുമ്പോൾ ഒപ്പം തള്ളുന്ന ആന (ചിത്രം: മനോരമ)

‘‘ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗ്രാമവാസികൾ എത്തി. എങ്കിലും ഭൂരിപക്ഷവും വാർധക്യത്തിൽ ഗ്രാമത്തിൽ തിരികെ എത്തും’’ കുമരപുരം സ്വദേശി ഉമാമഹേശ്വരൻ കുമരപുരം പറയുന്നു. ‘‘എല്ലായിടത്തും കാണുന്നതു പോലെ പുതിയ തലമുറ ഇവിടം വിട്ടു പോകുന്നില്ല. ഈ വൈദിക അന്തരീക്ഷത്തിൽ ജീവിക്കുന്നു. പഴയ വീടുകൾക്ക് പകരം ഇപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങളും ഫ്ലാറ്റുകളും വരുന്നു. പക്ഷേ ഗ്രാമത്തിന്റെ സ്വഭാവം മാറുന്നില്ല’’, ഉമാ മഹേശ്വരൻ പറഞ്ഞു. 

∙ ഭൂപാളത്തിൽ  ഉണരുന്ന കൽപ്പാത്തി, സ്വാതി സഭയെ അലങ്കരിച്ച ആചാര്യപ്പെരുമ

കൽപ്പാത്തിയുടെ ജീവനും സ്വത്തും വേദവും സംഗീതവുമാണ്. ഉണരുന്നതും ഉറങ്ങുന്നതും ശുദ്ധ സംഗീതത്തിലും കീർത്തനങ്ങളിലും. പറയുന്ന വാക്കുകളേക്കാൾ കൂടുതൽ ചൊല്ലുന്ന വേദമന്ത്രങ്ങൾ. പാട്ടിൽ പങ്കു കൂടുതലും കീർത്തനങ്ങൾക്കും ഭജനകൾക്കും. തലമുറകൾ കൈമാറിയതാണ് ഈ പൈതൃകം. വാമൊഴിയായും വരമൊഴിയായും. പട്ടുടുത്ത് പൂചൂടി ശാസ്ത്രീയ സംഗീതം തെറ്റാതെ ചൊല്ലുന്ന കുരുന്നുകളെ കാണാം. പല ഗ്രാമങ്ങളിലായി അഞ്ച് വേദപാഠശാലകൾ. മൂന്നോ നാലോ ഗ്രാമങ്ങൾക്കായി ഒരു പാഠശാല. തേരോടുന്നതു പോലെ ഈ പൈതൃകവും പ്രയാണം തുടരുന്നു. ഈശ്വരനൊപ്പം ത്യാഗരാജ സ്വാമികളെയും ഇവർ ആരാധിക്കുന്നു.

തിരുനെല്ലായി നാരായണ അയ്യർ ശേഷൻ എന്നു കേട്ടാൽ പെട്ടെന്ന് മനസ്സിലാകില്ല. എന്നാൽ ടി.എൻ. ശേഷനെ എല്ലാവർക്കും അറിയാം. ഗ്രാമജനത തങ്ങളുടെ പേരിനൊപ്പം ഗ്രാമത്തിന്റെ പേരും ഇനിഷ്യലായി ഇന്നും വയ്ക്കുന്നു. 

‘‘ഒരിക്കൽ കൽപ്പാത്തിയിലെ സംഗീത ആചാര്യന്മാർക്ക് തിരുവൈയ്യാറിൽ ത്യാഗരാജ ആരാധനയിൽ പങ്കെടുക്കാൻ സാധിച്ചില്ല. ആ വർഷം രാമധ്യാന മഠത്തിൽ ത്യാഗരാജ ആരാധന ആരംഭിച്ചു. ആ പൈതൃകം ഇന്നും തുടരുന്നു’’, കൽപ്പാത്തി സംഗീതോത്സവം സംഘാടകരിൽ ഒരാളായ ജി. വിജയാംബിക പറഞ്ഞു. ‘‘പറഞ്ഞാൽ തീരാത്തതാണ് സംഗീത പൈതൃകം. തമിഴ്നാട്ടിൽനിന്നു കുടിയേറിയ സമൂഹം അവർക്കൊപ്പം കർണാടക സംഗീത പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നു. സ്വാതി തിരുനാളിന്റെ സംഗീത സദസ്സിൽ കൽപ്പാത്തിയുടെ സംഗീതം ഇടം തേടി. മൈസൂർ രാജാവിന്റെ സദസ്സിലും പാലക്കാട് സംഗീതം ആസ്ഥാന സ്ഥാനത്തെത്തി. ആ പൈതൃകത്തിന്റെ തുടർച്ചയാണ് കൽപ്പാത്തി സംഗീതോത്സവം’’, ജി. വിജയാംബികയുടെ വാക്കുകൾ. 

കൽപ്പാത്തി രഥോൽസവത്തിന്റെ ഭാഗമായുള്ള തേര് ഒരുക്കുന്നു (ചിത്രം: മനോരമ)

പാടുന്നവർക്ക് പ്രോത്സാഹനം. അറിഞ്ഞാസ്വദിക്കുന്ന ആസ്വാദകർ. പാട്ടുനന്നായാൽ കൈയടിയും തെറ്റിയാൽ ചൂണ്ടു വിരലും മുന്നിൽ. കെ.വി. നാരായണ സ്വാമി, പാലക്കാട് മണി അയ്യർ, സി.എസ്. കൃഷ്ണയ്യർ തുടങ്ങിയ സംഗീത ആചാര്യന്മാർ കൽപ്പാത്തിയുടെ സ്വന്തമാണ്. ചെമ്പൈ വൈദ്യ നാഥ ഭാഗവതർ കോട്ടായി ഗ്രാമക്കാരനാണ്. സംഗീത രഥങ്ങളുടെ സംഗമം കൂടിയാണ് രഥോത്സവം. സംഗീത പ്രതിഭകളും സംഗീത പ്രേമികളും കൽപ്പാത്തി സംഗീതോത്സവത്തിന് ഒത്തു ചേരുന്നു. ‘‘വേദ പഠനത്തിനൊപ്പം സംഗീതവും ഞങ്ങളിലുണ്ട്. സാമവേദത്തിൽ നിന്നാണ് സംഗീതം രൂപപ്പെട്ടത്’’, കുമരപുരം ഗ്രാമം അംഗം ഇന്ദിരാ രാമസ്വാമി പറയുന്നു. 

∙ രാവിലെ ഊണ് കഴിക്കാം, വൈകിട്ട് ടിഫിനും!

കുംഭകോണം ഫിൽട്ടർ കാപ്പി കുടിക്കാൻ കുംഭകോണത്തു പോകണോ? വേണ്ട. കൽപ്പാത്തിയിൽ പോയാലും മതി. തമിഴ് ഭക്ഷണ രീതിയും ഇവിടെ എത്തി. കേരളത്തിൽ അവീൽ ചോറിനൊപ്പം കഴിക്കുമ്പോൾ കൽപ്പാത്തിക്കാർ ഉഴുന്നടയും അവീലും കഴിക്കും. കൊഴുക്കട്ടയും സേവയും തൈർ സാദവും ശീലം. ഊണും കാപ്പികുടിയും എന്നു പറഞ്ഞാൽ കുഴങ്ങും. ശാപ്പാടും ടിഫിനും എന്നു പറയണം. ‘‘ഏറെ പ്രത്യേകതകളുണ്ട് തമിഴ് ഭക്ഷണ രീതിക്ക്’’ പാലക്കാട് കാവേരി പ്രിന്റേഴ്സ് ഉടമ കെ.കെ. കൃഷ്ണകുമാർ  പറഞ്ഞു. ‘‘സീസണലാണ്, കാലത്തിന് അനുസരിച്ചാണ് ഭക്ഷണം. അതും സസ്യാഹാരം ദിവസം രണ്ടു നേരം മാത്രം. രാവിലെ 10 മണിയോടെ പ്രധാന ഭക്ഷണം. അത് ഊണാണ്. ശാപ്പാട്. വൈകിട്ട് ചെറിയ ചായ മാത്രം. രാത്രി ഏഴു മണിയോടെ അത്താഴം, ലഘുഭക്ഷണം. ഇതും കാലങ്ങളും ചുരവും കടന്ന ശീലമാണ്’’. 

കൽപ്പാത്തി രഥോൽസവത്തിൽ തേര് വലിക്കുന്ന ഭക്തർ (ചിത്രം: മനോരമ)

‘‘ആടിയിൽ ചീര വേണ്ടെന്നത് വാമൊഴിയാണ്. ആടി എന്നാൽ കർക്കടക മാസം. ഇലക്കറികളിൽ ചെറുപ്രാണികൾ  ഉണ്ടാകാം. ഈ സമയം വഴുതനങ്ങ പോലുള്ള ഭക്ഷണങ്ങളാണ് മുഖ്യം. ഭക്ഷണത്തിൽ ചില കാര്യങ്ങളിൽ ഒരുമയുണ്ട്. പക്ഷേ ചില മാറ്റങ്ങളും’’, കെ.എസ്. സുബ്രഹ്മണ്യൻ തുടരുന്നു. ‘‘ഓരോ ഗ്രാമത്തിനും സ്വന്തമായ ഭക്ഷണമുണ്ട്. കൊടുന്തിരപ്പുള്ളിയിൽ മാത്രമാണ് മണ്‍കൽ ദോശ ഉള്ളത്. മണ്ണുകൊണ്ട് നിർമിച്ച കല്ലിൽ ചുട്ടെടുക്കുന്നത്. അങ്ങനെ ഓരോ ഗ്രാമത്തിനും ഭക്ഷണമുണ്ട്’’. രഥോത്സവം വന്നാൽ തനതു ഭക്ഷണം എല്ലാവരും തയാറാക്കും. പങ്കിടും. രഥങ്ങൾക്കൊപ്പം കൽപ്പാത്തി ഭക്ഷണവും പ്രയാണം തുടരുന്നു. ആ പ്രയാണത്തിലൂടെ കേരളത്തിലെത്തിയത് സ്വാദിഷ്ടമായ ഒരു പിടി വിഭവങ്ങളാണ്. സേവയും തൈര് സാദവും മലയാളിയുടെ ശീലമായി. 

∙ തലമുറകളുടെ സംഗമം ഈ രഥോത്സവം 

കേരള കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടും ഗണപതി ഇൻസ്റ്റിറ്റ്യൂട്ടും. ഒരുകാലത്ത് കൽപ്പാത്തിയുടെ നളന്ദയും തക്ഷശിലയുമായിരുന്നുവെന്നു പറഞ്ഞാൽ അതിശയോക്തിയല്ല. രണ്ടും ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടുകളാണ്. രാവിലെ ഗ്രാമങ്ങളിൽ വേദവും സംഗീതവും പിൻവലിയുമ്പോൾ ടൈപ്പിന്റെ കൊട്ട് തുടങ്ങും. പത്താംക്ലാസ് കഴിഞ്ഞാൽ ‘കൊട്ട് പഠനം’ നിർബന്ധം. ‘‘10 രൂപയാണ് ഫീസ്. ഞാൻ ഹയർ പാസായി’’ മന്ദക്കര സ്വദേശിയ ശേഖർ പറയുന്നു. ‘‘ടൈപ്പ് പഠിച്ച മുൻ തലമുറ ജോലി തേടി മറുനാടുകളിൽ എത്തി. കൽപ്പാത്തിയുടെ ആദ്യകാല നിത്യവൃത്തിക്ക് ഇതു വഴിയൊരുക്കി, എന്നാൽ ഇപ്പോൾ ടൈപ്പ് പഠനത്തിന്റെ പ്രാധാന്യം കുറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടുകൾ പൂട്ടി’’, ശേഖറിന്റെ വാക്കുകൾ. 

കൽപ്പാത്തി രഥോത്സവത്തിൽനിന്ന് (ചിത്രം: മനോരമ)

പാലക്കാട്ടെ തമിഴ് ബ്രാഹ്മണ സമൂഹത്തിന്റെ ദീർഘ വീക്ഷണത്തെ കുറിച്ചുള്ള തമാശക്കഥയും ടൈപ്പ് റൈറ്റിങ്ങുമായി ചേർന്നതാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാൻ സൈന്യവും സുഭാഷ് ചന്ദ്ര ബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയും മുന്നേറിയപ്പോൾ പാലക്കാട്ടുകാർ ജപ്പാനീസ് ഭാഷയിൽ ടൈപ്പ് റൈറ്റിങ് പഠിച്ചുവത്രേ. തഞ്ചാവൂരിൽനിന്ന് കുടിയേറിയ സമൂഹത്തിന്റെ യാത്ര ഇപ്പോഴും തുടരുകയാണ്. ടൈപ്പ് സാധ്യത കുറഞ്ഞപ്പോൾ ഐടി മേഖലയിലേക്ക് അവർ ചേക്കേറി. കേന്ദ്ര സർവീസിലൂടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ജീവിതം കെട്ടിപ്പടുക്കുന്നു. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വിവേക് രാമസ്വാമിയുടെ വേരുകൾ വടക്കഞ്ചേരി ഗ്രാമത്തിലാണ്. ഇന്ദ്ര നൂയിക്കും പാലക്കാട് ബന്ധമുണ്ട്. വേദവും സംഗീതവും കടന്ന് കൽപ്പാത്തിയുടെ ജീവിത രഥം പ്രയാണം തുടരുന്നു. 

പുതിയ തലമുറ ജോലി തേടി മറുനാട്ടിലാണ്. ഇവിടെ അവർക്ക് ജോലിസാധ്യത കുറവ്. കൽപ്പാത്തിയുടെ ഭാവി എന്തെന്ന ചോദ്യം ഇതാണ്. ആ ചോദ്യത്തിനുള്ള ഉത്തരം രഥോത്സവമാണ്.

തിരുനെല്ലായി നാരായണ അയ്യർ ശേഷൻ എന്നു കേട്ടാൽ പെട്ടെന്ന് മനസ്സിലാകില്ല. എന്നാൽ ടി.എൻ. ശേഷനെ എല്ലാവർക്കും അറിയാം. ഗ്രാമജനത തങ്ങളുടെ പേരിനൊപ്പം ഗ്രാമത്തിന്റെ പേരും ഇനിഷ്യലായി ഇന്നും വയ്ക്കുന്നു. വീടിനു മുന്നിൽ കോലം ഇടും. വീടിനുള്ളിൽ തമിഴ് സംസാരിക്കും. വേദം പഠിക്കും. ശാസ്ത്രീയ സംഗീതം മൂളും. വർഷത്തിലൊരിക്കൽ എല്ലാവരും ചേർന്ന് തേരു വലിക്കും. തേരും അതു വലിക്കുന്ന വടവുമാണ് ഈ സമൂഹത്തെ ഒരുമിച്ച് നിർത്തിയത്. തേരും അഗ്രഹാരവും വേദവും സംഗീതവും ഇന്നും കൽപ്പാത്തിയിലുണ്ട്. 

കൽപ്പാത്തി രഥോത്സവത്തിന്റെ സായാഹ്ന ദൃശ്യം (ചിത്രം: മനോരമ)

‘‘പുതിയ തലമുറ ജോലി തേടി മറുനാട്ടിലാണ്. ഇവിടെ അവർക്ക് ജോലിസാധ്യത കുറവ്. കൽപ്പാത്തിയുടെ ഭാവി എന്തെന്ന ചോദ്യം ഇതാണ്. ആ ചോദ്യത്തിനുള്ള ഉത്തരം രഥോത്സവമാണ്. ലോകമെങ്ങും ചിതറിക്കിടക്കുന്ന ഗ്രാമ സമൂഹത്തെ കൽപ്പാത്തിയിലേക്ക് ചേർത്തു നിർത്തുന്നത് ഈ രഥോത്സവമാണ്. ഈ ദിവസം കൽപ്പാത്തിയിൽ എത്താൻ എല്ലാവരും ആഗ്രഹിക്കുന്നു. വരാൻ കഴിയാത്തവർക്കായി തൽസമയം സംപ്രേഷണവും നടത്തുന്നു’’, കെ.എസ്. കൃഷ്ണ പറഞ്ഞു. പുതിയ ദൗത്യങ്ങളുമായി രഥപ്രയാണം തുടരുകയാണ്. 

English Summary:

History of Kalpathi and The Chariot Festival That Annually Brings Everyone Back to Their Homeland.