‘ഞാൻ തലയുയർത്തിയാൽ ഇന്ത്യയ്ക്ക് കപ്പ് കിട്ടില്ല’; കോളിസ് സിക്സ് അടിച്ചത് ബ്രാൻഡി അടിച്ച്; ഭാര്യയെ അലമാരയിലടച്ച് പാക്ക് സ്‌പിന്നർ
ആശങ്കകളുടെയും അനിശ്ചിത്വത്തിന്റെയും കളിയാണ് ക്രിക്കറ്റ്. ഒരു ദിവസം മുഴുവൻ നീണ്ടാലും ആവേശച്ചരടു പൊട്ടാതെ കാണികളെ ആവേശത്തിലാഴ്ത്തുന്ന കളിക്കളത്തിന്റെ മാന്ത്രികത ഒരുപക്ഷേ ഏകദിന ക്രിക്കറ്റിന് മാത്രം അവകാശപ്പെട്ടതാവും. 1975 ലെ ആദ്യ ലോകകപ്പ് മുതൽ 140 കോടി ഇന്ത്യൻ ജനതയെ കണ്ണീരിലാഴ്ത്തി അവസാനിച്ച 2023 ലോകകപ്പ് വരെ നോക്കിയാൽ കാണികളെ രസിപ്പിച്ചതും കരയിച്ചതുമായ നിമിഷങ്ങൾ ഒട്ടേറേ. കളിക്കളത്തിൽ നിന്ന് തലയുയർത്തി മടങ്ങിയവരും പൊരുതി വീണവരും ചേർന്ന് രചിച്ചതാണ് ക്രിക്കറ്റിന്റെ ജനകീയമായ ചരിത്രം. അത്തരം ചില മുഹൂർത്തങ്ങളിലൂടെ ഒരു യാത്ര...
ആശങ്കകളുടെയും അനിശ്ചിത്വത്തിന്റെയും കളിയാണ് ക്രിക്കറ്റ്. ഒരു ദിവസം മുഴുവൻ നീണ്ടാലും ആവേശച്ചരടു പൊട്ടാതെ കാണികളെ ആവേശത്തിലാഴ്ത്തുന്ന കളിക്കളത്തിന്റെ മാന്ത്രികത ഒരുപക്ഷേ ഏകദിന ക്രിക്കറ്റിന് മാത്രം അവകാശപ്പെട്ടതാവും. 1975 ലെ ആദ്യ ലോകകപ്പ് മുതൽ 140 കോടി ഇന്ത്യൻ ജനതയെ കണ്ണീരിലാഴ്ത്തി അവസാനിച്ച 2023 ലോകകപ്പ് വരെ നോക്കിയാൽ കാണികളെ രസിപ്പിച്ചതും കരയിച്ചതുമായ നിമിഷങ്ങൾ ഒട്ടേറേ. കളിക്കളത്തിൽ നിന്ന് തലയുയർത്തി മടങ്ങിയവരും പൊരുതി വീണവരും ചേർന്ന് രചിച്ചതാണ് ക്രിക്കറ്റിന്റെ ജനകീയമായ ചരിത്രം. അത്തരം ചില മുഹൂർത്തങ്ങളിലൂടെ ഒരു യാത്ര...
ആശങ്കകളുടെയും അനിശ്ചിത്വത്തിന്റെയും കളിയാണ് ക്രിക്കറ്റ്. ഒരു ദിവസം മുഴുവൻ നീണ്ടാലും ആവേശച്ചരടു പൊട്ടാതെ കാണികളെ ആവേശത്തിലാഴ്ത്തുന്ന കളിക്കളത്തിന്റെ മാന്ത്രികത ഒരുപക്ഷേ ഏകദിന ക്രിക്കറ്റിന് മാത്രം അവകാശപ്പെട്ടതാവും. 1975 ലെ ആദ്യ ലോകകപ്പ് മുതൽ 140 കോടി ഇന്ത്യൻ ജനതയെ കണ്ണീരിലാഴ്ത്തി അവസാനിച്ച 2023 ലോകകപ്പ് വരെ നോക്കിയാൽ കാണികളെ രസിപ്പിച്ചതും കരയിച്ചതുമായ നിമിഷങ്ങൾ ഒട്ടേറേ. കളിക്കളത്തിൽ നിന്ന് തലയുയർത്തി മടങ്ങിയവരും പൊരുതി വീണവരും ചേർന്ന് രചിച്ചതാണ് ക്രിക്കറ്റിന്റെ ജനകീയമായ ചരിത്രം. അത്തരം ചില മുഹൂർത്തങ്ങളിലൂടെ ഒരു യാത്ര...
ആശങ്കകളുടെയും അനിശ്ചിത്വത്തിന്റെയും കളിയാണ് ക്രിക്കറ്റ്. ഒരു ദിവസം മുഴുവൻ നീണ്ടാലും ആവേശച്ചരടു പൊട്ടാതെ കാണികളെ ആവേശത്തിലാഴ്ത്തുന്ന കളിക്കളത്തിന്റെ മാന്ത്രികത ഒരുപക്ഷേ ഏകദിന ക്രിക്കറ്റിന് മാത്രം അവകാശപ്പെട്ടതാവും. 1975 ലെ ആദ്യ ലോകകപ്പ് മുതൽ 140 കോടി ഇന്ത്യൻ ജനതയെ കണ്ണീരിലാഴ്ത്തി അവസാനിച്ച 2023 ലോകകപ്പ് വരെ നോക്കിയാൽ കാണികളെ രസിപ്പിച്ചതും കരയിച്ചതുമായ നിമിഷങ്ങൾ ഒട്ടേറേ. കളിക്കളത്തിൽ നിന്ന് തലയുയർത്തി മടങ്ങിയവരും പൊരുതി വീണവരും ചേർന്ന് രചിച്ചതാണ് ക്രിക്കറ്റിന്റെ ജനകീയമായ ചരിത്രം. അത്തരം ചില മുഹൂർത്തങ്ങളിലൂടെ ഒരു യാത്ര...
∙ ബ്രാൻഡിയുടെ കരുത്തിൽ വിജയം
വെസ്റ്റിൻഡീസിന്റെ 1975 ലോകകപ്പ് ടീമിൽ സ്ഥാനം നേടിയ ഓൾറൗണ്ടർ കോളിസ് കിങ്ങിന് പക്ഷേ ആ ലോകകപ്പിൽ ഒരൊറ്റ മൽസരംപോലും കളിക്കാൻ അവസരം കിട്ടിയില്ല. ക്രിക്കറ്റ് കളത്തിലെ രാജാവ് തന്നെയായിരുന്നു കോളിസ് കിങ് എന്ന ബാർബഡോസുകാരൻ. എന്നാൽ 1979ലെ രണ്ടാം ലോകകപ്പിൽ അദ്ദേഹത്തെ തേടി ഭാഗ്യമെത്തി. ഫൈനലിൽ അന്ന് വിവിയൻ റിച്ചാർഡ്‌സിനൊപ്പം വെസ്‌റ്റിൻഡീസിനെ കിരീടത്തിലേക്കു നയിച്ചത് ഈ ‘രാജാവാ’ണ്. കോളിസ് കിങ്ങും വിവിയൻ റിച്ചാർഡ്‌സും ചേർന്നു നേടിയ 139 റൺസ് ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ, വിൻഡീസ് രണ്ടാം ലോകകിരീടത്തിൽ മുത്തമിടുമായിരുന്നില്ല. പത്തു ബൗണ്ടറികളും മൂന്നു സിക്‌സറുകളും ഉൾപ്പെടെ 66 പന്തിൽ 86 റൺസ് അടിച്ചുകൂട്ടിയ കോളിസ് കിങ്ങിന്റെ ആ കരുത്തിന്റെ രഹസ്യം എന്താണെന്ന് നോക്കാം. അതിനുള്ള മറുപടി കിങ് തന്നെ പലകുറി പറഞ്ഞിട്ടുണ്ട്: ഒന്ന് ദേശസ്‌നേഹം. രണ്ട് ഒരു പെഗ് ബ്രാൻഡി.
1979 ഫൈനലിൽ വിൻഡീസ് നേരിട്ടത് ആതിഥേയരായ ഇംഗ്ലണ്ടിനെ. ടോസ് നേടിയ ഇംഗ്ലണ്ട് എതിരാളികളെയാണ് ബാറ്റിങ്ങിനയച്ചത്. വെസ്‌റ്റിൻഡീസ് വല്ലാത്ത അവസ്‌ഥയിലായിരുന്നു. നായകൻ ക്ലൈവ് ലോയ്ഡ് പുറത്താകുമ്പോൾ നാലു വിക്കറ്റിന് 99 റൺസ്. വിവിയൻ റിച്ചാർഡ്‌സ് ക്രീസിലുണ്ട്. എങ്കിലും സ്‌ഥിതി പരമദയനീയം. അപ്പോഴാണ് കിങ് ക്രീസിലെത്തുന്നത്. ഡെറിക് മുറേ മാത്രമേ പിന്നീട് ബാറ്റു ചെയ്യാനുള്ളൂ. വെസ്‌റ്റിൻഡീസ് ഒരിക്കലും തോൽക്കാൻ പാടില്ല, തളരില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് അന്നു കിങ് പാഡണിഞ്ഞത്. ഗ്ലൗസ് കയ്യിൽ കരുതി ഡ്രസിങ് റൂമിൽനിന്നു നടക്കാൻ തുടങ്ങുമ്പോൾ, ഗ്ലൗസിനുള്ളിൽ എന്തോ തടഞ്ഞു. ചെറിയ കുപ്പി ബ്രാൻഡി. സാധാരണയായി കിറ്റിൽ നാലോ അഞ്ചോ ഇത്തരം കുപ്പികൾ കിങ് കരുതാറുണ്ട്. അതിലൊന്ന് ഗ്ലൗസിൽ കുടുങ്ങിയതായിരുന്നു.
എന്തു ചെയ്യും? സെക്യുരിറ്റിക്കാരനെ ഏൽപിച്ചാലോ എന്നു തോന്നി ആദ്യം. പിന്നെ വേണ്ടെന്നുവച്ചു. രണ്ടും കൽപ്പിച്ച് അടപ്പു തുറന്ന് വായിലേയ്‌ക്കു കമഴ്‌ത്തി. മദ്യം എരിഞ്ഞിറങ്ങുന്നത് ശരിക്കും അറിയാനുണ്ടായിരുന്നു. പുറത്തേക്ക് പോകുന്ന വഴി ഒഴിഞ്ഞ കുപ്പി ഒരു വിൻഡീസ് ആരാധകനെ ഏൽപ്പിച്ചു. ക്രീസിൽ എത്തി. എങ്ങനെ ബാറ്റു ചെയ്യാം എന്ന് ആലോചിക്കുകയായിരുന്നു റിച്ചാർഡ്‌സ്. കിങ് അടുത്തെത്തി സംസാരിക്കാൻ തുടങ്ങിയപ്പോൾ റിച്ചാർഡ്‌സ് ചോദിച്ചു- എന്താണ് കഴിച്ചത്? റം ആണോ? അല്ല ബ്രാൻഡിയാണ്. കിങ് മറുപടി കൊടുത്തു. പരമാവധി പിടിച്ചുനിൽക്കാൻ തീരുമാനിച്ച്, ഇന്നിങ്‌സ് തുടങ്ങിയതേ ബൗണ്ടറിയുമായിട്ടായിരുന്നു.
ആക്രമണം എന്തെന്നുപോലും അറിയാത്ത കാലത്താണ് 66 പന്തിൽ 86 റൺസ് അദ്ദേഹം അടിച്ചുകൂട്ടിയത്. പത്തു ബൗണ്ടറിയും മൂന്നു സിക്‌സറും. എല്ലാത്തിനും ഒരു പെഗ് ബ്രാൻഡിയുടെ ചൂടുണ്ടായിരുന്നു. ശാന്തനാവാൻ ഇടയ്‌ക്ക് വിവി പറഞ്ഞു. ഇല്ല, എനിക്ക് ഷോട്ടുകൾ കളിക്കണം എന്നായിരുന്നു കിങ്ങിന്റെ മറുപടി. എന്തായാലും വെസ്‌റ്റ് ഇൻഡീസ് 286 റൺസിലേക്കു കുതിച്ചു. മറുപടിയായി ഇംഗ്ലണ്ട് 194നു പുറത്താവുകയും ചെയ്‌തു. 92 റൺസിന്റെ ജയവുമായി വിൻഡീസ് നാട്ടിലേക്ക് വിമാനം കയറി
∙ ഇന്ത്യൻ ക്രിക്കറ്റ്, ലോർഡ്‌സ്, ജൂൺ 25
ക്രിക്കറ്റിന്റെ തറവാടായ ലോർഡ്‌സ് എന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗ്യ മണ്ണാണ്. ജൂൺ 25 ഭാഗ്യദിനവും. ഇന്ത്യൻ കായികരംഗത്തെ ഏറ്റവും വലിയ നേട്ടമായി നാം താലോലിക്കുന്ന പ്രൂഡ്യൻഷ്യൽ ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയത് 1983 ജൂൺ 25നാണ്. മൂന്നാമത് ലോകകപ്പിന്റെ ഫൈനൽ നടന്നത് ലോർഡ്‌സ് ക്രിക്കറ്റ് മൈതാനത്തും. ഫൈനലിൽ 43 റൺസിന്റെ അവിശ്വസനീയ ജയം.
വർഷങ്ങൾക്കുമുൻപ്, 1932ൽ ഇന്ത്യ ടെസ്‌റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതും ലോർഡ്‌സിലായിരുന്നു. പിറന്ന മണ്ണിൽ തന്നെ ടെസ്‌റ്റ് അരങ്ങേറ്റം കുറിക്കാനുളള ഭാഗ്യമാണ് ഇന്ത്യൻ ക്രിക്കറ്റിന് ലോർഡ്‌സ് നൽകിയ സമ്മാനം. ഇന്ത്യയുടെ ടെസ്‌റ്റ് അരങ്ങേറ്റവും ഒരു ജൂൺ 25നായിരുന്നു എന്നത് യാദൃശ്‌ചികം. ആ ചരിത്രമുഹൂർത്തത്തിനും വേദിയൊരുക്കിയത് ലോർഡ്‌സ് തന്നെ. അന്ന് സി. കെ. നായിഡുവിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യയ്‌ക്ക് അത്ഭുതമൊന്നും കാട്ടാൻ കഴിഞ്ഞില്ലെങ്കിലും, പക്വതയാർന്ന ക്രിക്കറ്റ് കാഴ്‌ചവയ്‌ക്കാനായി.
∙ ‘അമ്മായിയമ്മയെ ക്രീസിലേക്ക് വിടുക, അവർ നന്നായി ബാറ്റു ചെയ്യും’.
1992 ലോകകപ്പ് ഫൈനൽ. ഏറ്റുമുട്ടുന്നത് ഇംഗ്ലണ്ടും പാക്കിസ്‌ഥാനും. വേദി മെൽബൺ. ഇംഗ്ലണ്ടിന്റെ ഓപ്പണറും ഓൾ റൗണ്ടറുമായ ഇതിഹാസതാരം ഇയാം ബോതം നേരിട്ട ആദ്യ പന്തിൽത്തന്നെ പൂജ്യത്തിന് പുറത്തായി ഗ്രൗണ്ട് വിടുമ്പോൾ പാക്കിസ്‌ഥാൻ കളിക്കാരൻ അമീർ സൊഹെയ്‌ൽ പാസ്സാക്കിയ കമന്റ് ഇതാ- ‘താങ്കളുടെ അമ്മായിയമ്മയെ ക്രീസിലേക്ക് പറഞ്ഞുവിടുക, അവർ ഇതിലും നന്നായി ബാറ്റു ചെയ്യും’. ഇതു പറഞ്ഞ സൊഹെയ്‌ൽ ആ മൽസരത്തിൽ നേടിയത് എത്രയാണന്നറിയണ്ടേ- വെറും നാലു റൺസ്.
∙ ഭാര്യ അലമാരയിൽ
ഭാര്യയെ ഹോട്ടൽ മുറിയിലെ അലമാരിയിൽ ഒളിപ്പിച്ചുവച്ച പാക്ക് ഓഫ് സ്‌പിന്നർ സഖ്‌ലയിൽ മുഷ്‌താഖ് ആ കഥ പറഞ്ഞത് വർഷങ്ങൾക്കുശേഷമാണ്. 1999 ലോകകപ്പ് ഫൈനലിന്റെ തലേന്നാണ് മുഷ്‌താഖിന് അങ്ങനെയൊരു കൊടുംചതി ചെയ്യേണ്ടിവന്നത്. സൂപ്പർ– 6 ഘട്ടം കഴിഞ്ഞതോടെ ഭാര്യമാരെയും കുട്ടികളെയും നാട്ടിലേക്ക് അയയ്‌ക്കാൻ ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു. മാനേജ്‌മെന്റിന്റെ അച്ചടക്കനടപടി ഒഴിവാക്കാൻ മറ്റു മാർഗമില്ലാതെവന്നപ്പോഴാണ് മുഷ്‌താഖ് ഭാര്യയെ ഒളിപ്പിച്ചുതാമസിപ്പിച്ചത്. ഏതായാലും ആ ലോകകപ്പിൽ പാക്കിസ്ഥാന് കിരീടം ഉയർത്താനായില്ല. ഭാര്യയെ അലമാരയിൽ ഒളിപ്പിച്ച കാര്യം മുഷ്‌താഖ് പുറത്തുവിട്ടത് 2011 ലോകകപ്പ് ആരംഭിക്കുന്നതിന്റെ മൂന്നു ദിവസം മുൻപു മാത്രവും.
∙ ഫൈനലിൽ ടോസ് ഇരുവട്ടം
ഒരു കളിയിൽ രണ്ടുവട്ടം ടോസ് ചെയ്യുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യം. എന്നാൽ 2011 ലോകകപ്പിലെ ഫൈനലിൽ അതും സംഭവിച്ചു. മുംബൈ വാങ്കടെ മൈതാനത്ത് നടന്ന ഇന്ത്യ–ശ്രീലങ്ക കലാശപ്പോരാട്ടമൽസരത്തിനു മുന്നോടിയായി ഇന്ത്യൻ ക്യാപ്‌റ്റൻ മഹേന്ദ്രസിങ് ധോണി നാണയം ടോസ് ചെയ്‌തെങ്കിലും ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാര വിളിച്ചത് ഹെഡ് ആണോ ടെയ്‌ൽ ആണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായി. സങ്കീർണമായേക്കാമായിരുന്ന ഈ പ്രതിസന്ധി പക്ഷേ, മാച്ച് റഫറി ജെഫ് ക്രോ ഇരു ക്യാപ്‌റ്റൻമാരുമായും നടത്തിയ ചർച്ചയിൽ പരിഹരിച്ചു. വീണ്ടും ടോസ് ചെയ്‌തപ്പോൾ സംഗക്കാരയ്‌ക്ക് അനുകൂലം. ആദ്യബാറ്റിങ്ങുകാരെ തുണച്ചേക്കുമെന്നു കരുതപ്പെട്ട പിച്ചിൽ, ഒട്ടും മടിക്കാതെ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്‌തു.
∙ കപ്പിനു പിന്നാലെ പിഴയും
2011 ലോകകപ്പ് നേട്ടത്തിന് ലഭിച്ച സമ്മാനപ്പെരുമഴയ്‌ക്കു പിന്നാലെ വന്നു ഐസിസിയുടെ പിഴയും. ഫൈനലിലെ കുറഞ്ഞ ഓവർ നിരക്കിന് ഇന്ത്യയ്‌ക്കും ക്യാപ്‌റ്റൻ മഹേന്ദ്രസിങ് ധോണിക്കുമാണ് ഐസിസിയുടെ പിഴ വന്നത്. അനുവദിച്ച സമയത്തിൽ ഇന്ത്യ ഒരോവർ കുറച്ചാണ് എറിഞ്ഞതെന്ന ഐസിസിയുടെ കണ്ടെത്തൽ ഇന്ത്യ എതിർത്തില്ല. ധോണിക്ക് മാച്ച് ഫീയുടെ 20 ശതമാനവും ടീമിന് 10 ശതമാനവുമാണ് പിഴ. എന്നാൽ, കപ്പ് നേടിയ ഇന്ത്യൻ ടീമിന് സമ്മാനമായി മാത്രം കോടിക്കണക്കിനു രൂപ കിട്ടുമ്പോൾ ഈ പിഴവ് ആരും അത്ര കാര്യമായി എടുത്തില്ല എന്നു മാത്രം.
∙ സച്ചിൻ നേരിട്ടുകാണാത്ത ലോകകപ്പ് വിജയം
2011 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ നായകൻ എം.എസ്. ധോണി സിക്‌സർ പായിച്ചുകൊണ്ടാണ് വിജയം കുറിച്ചത്. ടീമിൽ അംഗമായിരുന്ന സച്ചിൻ പക്ഷേ ആ വിജയനിമിഷം നേരിൽ കണ്ടില്ല! ഇന്ത്യ വിജയം മണത്ത നിമിഷംതന്നെ അദ്ദേഹം ഡ്രസിങ് റൂമിലേക്ക് മടങ്ങി. ഡ്രസിങ് റൂമിൽ കൈകൾ കൂട്ടിപ്പിടിച്ച് കണ്ണടച്ച് തനിയെ പ്രാർഥനയിൽ മുഴുകിയിരിക്കുകയായിരുന്നു സച്ചിൻ. വാങ്കടെ സ്‌റ്റേഡിയത്തിൽ ഉയർന്ന വിജയാഹ്ലാദത്തിൽനിന്നാണ് ഇന്ത്യൻ വിജയം സച്ചിൻ മനസ്സിലാക്കിയത്.
മറ്റൊരു ഗ്രഹത്തിലെത്തിയ പ്രതീതിയായിരുന്നു തനിക്കെന്ന് സച്ചിൻ പിന്നീട് വെളിപ്പെടുത്തി. വായുവിൽ ഉയർന്നു പറക്കുകയാണോ താനെന്ന് അദ്ദേഹം സംശയിച്ചു. കിരീടം ഉറപ്പിച്ചതോടെ അദ്ദേഹം മൈതാനത്തേക്ക് ഇറങ്ങിവരികയായിരുന്നു. കിരീടം നേടി ആഴ്‌ചകൾക്കുശേഷം സ്‌കൈ സ്‌പോർട്‌സ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സച്ചിൻ ഇവ വെളിപ്പെടുത്തിയത്.
∙ ലേലത്തിലൂടെ വൻതുക
2011 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ കിരീടത്തിലെത്തിച്ച ക്യാപ്‌റ്റൻ എം.എസ്. ധോണിയുടെ ബാറ്റിന് ലേലത്തിൽ ലഭിച്ചത് 70 ലക്ഷം രൂപ! ഏപ്രിൽ രണ്ടിനു മുംബൈയിൽ നടന്ന ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരായ മൽസരത്തിൽ ധോണി 91 റൺസെടുത്ത ബാറ്റാണ് റെക്കോർഡ് തുകയ്‌ക്കു ലേലത്തിൽ പോയത്. ഫൈനലിൽ ധോണിയുടെ സിക്‌സറിലാണ് ഇന്ത്യ ലോകകപ്പ് ജേതാക്കളായത്. ധോണി നടത്തുന്ന ജീവകാരുണ്യ ഫൗണ്ടേഷനു വേണ്ടി പണം കണ്ടെത്തുന്നതിനായിരുന്നു ലേലം. മൊത്തം 3.15 കോടി രൂപ ലേലത്തിലൂടെ ലഭിച്ചു. ലോകകപ്പ് കഴിഞ്ഞ് മാസങ്ങൾക്കുശേഷം ലണ്ടനിൽ നടന്ന ലേലത്തിലാണ് ബാറ്റ് ലേലത്തിൽ പോയത്.
∙കേന്ദ്രമന്ത്രിയെ ഷാംപെയ്‌നിൽ കുളിപ്പിച്ചു
1983 ലോകകപ്പ് ഫൈനലിനുശേഷം ലോർഡ്‌സ് മൈതാനിയിൽ വിക്‌ടറി ലാപ്പ് നടത്താനിരുന്ന ഇന്ത്യൻ ടീമിന് അത് സാധിച്ചില്ല. ഗ്രൗണ്ടിലേക്ക് കാണികൾ തള്ളിക്കയറിയതാണ് അതിനു കാരണം. ലോകകപ്പ് നേടിയ ഇന്ത്യൻ താരങ്ങളുടെ ആഘോഷം ഡ്രസിങ് റൂമിൽ പൊടിപൊടിക്കുന്നു. അവിടേക്കെത്തിയ അന്നത്തെ ബിസിസിഐ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ എൻകെപി സാൽവെയെ കളിക്കാർ വട്ടംചുറ്റി ഷാംപെയ്‌നിൽ കുളിപ്പിച്ചു.
ഒപ്പം സമ്മാനമായി ഓരോ ലക്ഷം നൽകണമെന്ന അഭ്യർഥനയും. അന്ന് ബിസിസിഐക്ക് ഇത്ര വലിയൊരു തുകയെപ്പറ്റി ചിന്തിക്കാനേ ആവുമായിരുന്നില്ല. എന്തായാലും ഈ തുക നൽകാമെന്ന സ്‌നേഹപൂർവമായ ഉറപ്പു ലഭിച്ച ശേഷമാണ് സാൽവെയെ ടീമംഗങ്ങൾ ഡ്രസിങ് റൂമിൽനിന്നു പുറത്തുവിട്ടത്. ദ് സ്‌റ്റോറി ഓഫ് ദ് റിലയൻസ് കപ്പ് എന്ന പുസ്‌തകത്തിലാണ് സാൽവെ ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
∙ അത്താഴം കിട്ടാതെ ഇന്ത്യൻ ടീം
1983 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് കപ്പ് കിട്ടിയെങ്കിലും അത്താഴം കിട്ടിയില്ല. ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ ടീമംഗങ്ങളുടെ ആഘോഷങ്ങൾ കഴിഞ്ഞപ്പോഴേക്കും അർധരാത്രി കഴിഞ്ഞു. ലണ്ടനിലാവട്ടെ ഏതാണ്ട് പത്തരയോടുകൂടി ഹോട്ടലുകളെല്ലാം അടയ്‌ക്കുകയും ചെയ്‌തു. പിന്നെ ഏതോ ഒരു ഫാസ്‌റ്റ് ഫുഡ് സെന്ററിൽനിന്ന് ഭക്ഷണം കഴിച്ചാണ് ഇന്ത്യൻ ടീമംഗങ്ങൾ തങ്ങളുടെ വിശപ്പടക്കിയത്.
∙ ഭാര്യമാരുടെ തകർപ്പൻ ആഘോഷം
1983 ലോകകപ്പ് ഫൈനൽ മൽസരം കാണാൻ ഇന്ത്യൻ കളിക്കാരുടെ ഭാര്യമാർ മിക്കവരും ലോർഡ്‌സ് സ്‌റ്റേഡിയത്തിലെത്തിയിരുന്നു. എന്നാൽ തകർന്നടിഞ്ഞ ഇന്ത്യൻ ഇന്നിങ്‌സിനുശേഷം ക്യാപ്‌റ്റൻ കപിലിന്റെ ഭാര്യയും മദൻലാലിന്റെ ഭാര്യയും ഹോട്ടൽ മുറിയിലേക്ക് മടങ്ങി. ഇന്ത്യൻ ബോളർമാരെ വിൻഡീസ് ബാറ്റർമാർ അടിച്ചുതകർക്കുന്നതു കാണാൻ ധൈര്യമില്ലാഞ്ഞിട്ടാണ് ഇവർ പിൻവാങ്ങിയത്. എന്നാൽ ഹോട്ടലിലെത്തി ടിവി വച്ചപ്പോഴാണ് ആറ് വിൻഡീസ് വിക്കറ്റുകൾ വീണത് ഇവർ അറിഞ്ഞത്. വീണ്ടും ടിവി അണച്ചു. ഒരിക്കൽക്കൂടി നോക്കുമ്പോൾ വിക്കറ്റുകളുടെ എണ്ണം എട്ടായി. സന്തോഷംകൊണ്ട് ഇരുവരും മുറിയിൽ വലിയ ബഹളംവച്ചു. ഇതു കേട്ട് ഹോട്ടൽ ജീവനക്കാർ മുറിയിലേക്ക് ഓടിയെത്തി.
∙ ഗാംഗുലിയ്ക്ക് പിഴച്ച 2003
2003 ലോകകപ്പ് ഫൈനൽ. ജൊഹന്നാസ്ബർഗിൽ ഏറ്റുമുട്ടുന്നത് ഇന്ത്യയും ഓസ്ട്രേലിയയും. ടോസ് കിട്ടിയിട്ടും ഫീൽഡ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യൻ ക്യാപ്‌റ്റൻ സൗരവ് ഗാംഗുലിയ്ക്ക് പിഴച്ചു എന്നു പറയണം. ഓസ്ട്രേലിയ 359/2 എന്ന കൂറ്റൻ സ്‌കോറിലേക്കു കുതിച്ചു. തലേന്നു രാത്രി മുഴുവൻ പെയ്ത മഴയും രാവിലെ മൂടിക്കെട്ടിയ ആകാശവുമായിരുന്നു ഗാംഗുലിയുടെ മനസ്സിൽ. ബോൾ ചെയ്യാനുള്ള തീരുമാനം പ്രഖ്യാപിച്ചു തിരിച്ചു നടന്ന ഇന്ത്യൻ ക്യാപ്‌റ്റൻ ബൗണ്ടറി ലൈൻ കടന്നില്ല.
അതിനു മുമ്പ് സൂര്യപ്രകാശം തെളിഞ്ഞു. മൈതാനത്തു വെയിൽ പടർന്നു. അതിനൊപ്പം ഇന്ത്യയുടെ സ്വപ്‌നങ്ങൾ എരിഞ്ഞടങ്ങി. ഓരോ പന്തു കഴിയുംതോറും റൺനിരക്ക് മാനം മുട്ടെ ഉയർന്നു. ഇടയ്ക്ക് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി ചെറിയൊരു ചാറ്റൽ. മഴ വന്നതിനെക്കാൾ അതിവേഗം മാനം വീണ്ടും തെളിഞ്ഞു. വെയിൽ പരന്നു. 40–ാം ഓവറിൽ ഇന്ത്യ വീണു. 125 റൺസിന്റെ കൂറ്റൻ തോൽവി
∙ സച്ചിൻ തലകുനിച്ചു, ഇന്ത്യ ജയിച്ചു
2011 ലോകകപ്പ് ഫൈനലിൽ പുറത്തായശേഷം ഇന്ത്യയുടെ ബാക്കി ഇന്നിങ്‌സ് സച്ചിൻ തെൻഡുൽക്കർ കണ്ടതേയില്ല. സഹതാരം വീരേന്ദ്ര സേവാഗിനെയും ബാക്കി കളി കാണാൻ മാസ്‌റ്റർ ബ്ലാസ്‌റ്റർ സമ്മതിച്ചില്ല. ഒരു അന്ധവിശ്വാസത്തിന്റെ ഭാഗമായിരുന്നു അതെന്ന് പറയാം. അതേ ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അഹമ്മദാബാദിൽ. ഓപ്പണർമാരായ സച്ചിനും സേവാഗും പുറത്താവുന്നു. അതിനുശേഷം തന്റെ തല മസാജ് ചെയ്യാനായി മസാജ് ടേബിളിൽ സച്ചിൻ തലകുനിച്ചിരുന്നു. സേവാഗും സച്ചിന്റെ ഒപ്പമാണ് ഇരുന്നത്.
താൻ തല കുനിച്ചിരുന്നപ്പോൾ അന്ന് ഇന്ത്യ ജയിച്ചു. അതൊരു ഭാഗ്യമായി സച്ചിൻ കരുതി. ഇതിന്റെ തനിയാവർത്തനമായി ഫൈനലിലെ പുറത്താവലിനുശേഷം സച്ചിൻ തലകുനിച്ചിരുന്നു, ഒപ്പം സേവാഗിനൊടും അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടു. ഫലമോ ഇന്ത്യയ്‌ക്ക് ജയവും കിരീടവും. 2014ൽ, തന്റെ ആത്മകഥയായ ‘പ്ലേയിങ് ഇറ്റ് മൈ വേ’യുടെ പ്രകാശന ചടങ്ങിലാണ് സച്ചിൻ ഈ വെളിപ്പെടുത്തൽ നടത്തിയത്.
∙ ഇറ്റ്സ് എ ഡിഫറന്റ് പിച്ച്
പണിയായുധത്തെപ്പറ്റി പരാതി പറയാൻ പരാജിതർക്ക് നൂറു നാവുണ്ടാകും. മൽസരത്തിന് ഒരുക്കിയ പിച്ചിനെപ്പറ്റി ’83 ഫൈനലിനുശേഷം ഇന്ത്യൻ നായകൻ കപിൽദേവിന് പരാതിയൊന്നുമുണ്ടായില്ല. എന്നാൽ വെസ്‌റ്റ് ഇൻഡീസ് നായകൻ ക്ലൈവ് ലോയ്‌ഡിന്റെ അഭിപ്രായം ശ്രദ്ധിക്കൂ: Its a different pitch!