എട്ടു മുടികളെ തൊട്ടുരുമ്മിയുള്ള കിടപ്പ്. 15 കിലോമീറ്റർ നീളം. കൂടിയും കുറഞ്ഞും ഇടുപ്പ് ഇടുങ്ങിയും ഒക്കെയാണ് വീതി. ഉദയത്തിലും അസ്തമയത്തിലും സിന്ദൂരച്ചേല അണിഞ്ഞ ശോഭ. കഥകളിവേഷം പോലെ ചുറ്റും കണ്ടൽക്കാടുകളും തെങ്ങിൻ തോപ്പുകളും നിറഞ്ഞ സസ്യസമൃദ്ധി. അതിനു നടുവിൽ പച്ചിലക്കുമ്പിളിൽ കോരിയെടുത്തതു പോലെ വലിയൊരു ജലസ്ഫടികം. അതാണ് അഷ്ടമുടിക്കായൽ; എട്ടു ശാഖകൾ (മുടി) അഥവാ കൈവഴികൾ ചേർന്ന കായൽ. കൊല്ലത്തിന്റെ അക്ഷയപാത്രം. ആ കായലിനെ കാണാൻ, അതിന്റെ സൗന്ദര്യം നുകരാൻ, അതിന്റെ ഓളപ്പരപ്പിലൂടെ ഉല്ലസിച്ച് ഒരു യാത്രയ്ക്ക് ആരാണ് കൊതിക്കാത്തത്?‘സീ അഷ്ടമുടി’ യാത്ര തുടങ്ങുന്നത് ആ അനുഭവത്തിൽ നിന്നാണ്, ആ അനുഭവത്തിലേക്കാണ്. സംസ്ഥാന ജലഗതാഗത വകുപ്പ് നടത്തുന്ന ഈ ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിച്ചത് 2023 മാർച്ചിൽ. പ്രതീക്ഷകളൊന്നും തെറ്റിയില്ല, യാത്രക്കാർ ഇരച്ചെത്തി. ഏഴു മാസത്തിനിടെ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം ലഭിച്ചത് അരക്കോടിയിലേറെ രൂപ! എങ്ങനെ ‘സീ അഷ്ടമുടി’യിൽ ഒരു സീറ്റ് ബുക്ക് ചെയ്യാം? എന്തെല്ലാം സൗകര്യങ്ങളാണ് യാത്രയിൽ ഒരുക്കിയിരിക്കുന്നത്? എന്തെല്ലാം കാഴ്ചകളാണ് നിങ്ങളെ കാത്തിരിക്കുന്നത്? കാണാം, അഷ്ടമുടി...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എട്ടു മുടികളെ തൊട്ടുരുമ്മിയുള്ള കിടപ്പ്. 15 കിലോമീറ്റർ നീളം. കൂടിയും കുറഞ്ഞും ഇടുപ്പ് ഇടുങ്ങിയും ഒക്കെയാണ് വീതി. ഉദയത്തിലും അസ്തമയത്തിലും സിന്ദൂരച്ചേല അണിഞ്ഞ ശോഭ. കഥകളിവേഷം പോലെ ചുറ്റും കണ്ടൽക്കാടുകളും തെങ്ങിൻ തോപ്പുകളും നിറഞ്ഞ സസ്യസമൃദ്ധി. അതിനു നടുവിൽ പച്ചിലക്കുമ്പിളിൽ കോരിയെടുത്തതു പോലെ വലിയൊരു ജലസ്ഫടികം. അതാണ് അഷ്ടമുടിക്കായൽ; എട്ടു ശാഖകൾ (മുടി) അഥവാ കൈവഴികൾ ചേർന്ന കായൽ. കൊല്ലത്തിന്റെ അക്ഷയപാത്രം. 

ആ കായലിനെ കാണാൻ, അതിന്റെ സൗന്ദര്യം നുകരാൻ, അതിന്റെ ഓളപ്പരപ്പിലൂടെ ഉല്ലസിച്ച് ഒരു യാത്രയ്ക്ക് ആരാണ് കൊതിക്കാത്തത്? ‘സീ അഷ്ടമുടി’ യാത്ര തുടങ്ങുന്നത് ആ അനുഭവത്തിൽ നിന്നാണ്, ആ അനുഭവത്തിലേക്കാണ്. സംസ്ഥാന ജലഗതാഗത വകുപ്പ് നടത്തുന്ന ഈ ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിച്ചത് 2023 മാർച്ചിൽ. പ്രതീക്ഷകളൊന്നും തെറ്റിയില്ല, യാത്രക്കാർ ഇരച്ചെത്തി. ഏഴു മാസത്തിനിടെ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം ലഭിച്ചത് അരക്കോടിയിലേറെ രൂപ! എങ്ങനെ ‘സീ അഷ്ടമുടി’യിൽ ഒരു സീറ്റ് ബുക്ക് ചെയ്യാം? എന്തെല്ലാം സൗകര്യങ്ങളാണ് യാത്രയിൽ ഒരുക്കിയിരിക്കുന്നത്? എന്തെല്ലാം കാഴ്ചകളാണ് നിങ്ങളെ കാത്തിരിക്കുന്നത്? കാണാം, അഷ്ടമുടി...

അഷ്ടമുടിക്കായലിലൂടെ പോകുന്ന മത്സ്യബന്ധന വള്ളം (ചിത്രം: മനോരമ)
ADVERTISEMENT

∙ എന്താണ് സീ അഷ്ടമുടി?

യാത്ര സുന്ദരമാകണമെങ്കിൽ കാഴ്ച ആനന്ദമാകണം. ഓരോ സഞ്ചാരിയും ആഗ്രഹിക്കുന്നത് അത്തരമൊരു ആനന്ദമാണ്. അഷ്ടമുടി അതു നൽകും. അതുകൊണ്ടാണ് കൊല്ലം കണ്ട സ്വദേശികളും വിദേശികളും വീണ്ടും ഇവിടേക്കു വരുന്നത്. അവരെ അഷ്ടമുടിയുടെ ഹൃദയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ആ സൗന്ദര്യം കാണിച്ചു കൊടുക്കുന്നതാണ് ‘സീ അഷ്ടമുടി’. 

‘സീ അഷ്ടമുടി’ സർവീസിനുള്ള ബോട്ട് (ചിത്രം: മനോരമ)

അഷ്ടമുടിക്കായൽ സൗന്ദര്യം ആസ്വദിക്കുന്നതിന് വിനോദ സഞ്ചാരികൾക്ക് വേണ്ടി സംസ്ഥാന ജലഗതാഗത വകുപ്പ് നീറ്റിൽ ഇറക്കിയതാണ് സീ അഷ്ടമുടി എന്ന ടൂറിസ്റ്റ് ബോട്ട്. കണ്ടാൽ ഒരു ചെറു കപ്പൽ ഒഴുകി വരുന്നതു പോലെ തോന്നും. രണ്ടു നിലയുണ്ട്– ലോവർ ഡെക്കും അപ്പർ ഡെക്കും. താഴത്തെ നിലയിൽ 60 പേർക്കുള്ള ഇരിപ്പിടം. മുകളിൽ (അപ്പർ ഡെക്കിൽ) 30 ഇരിപ്പിടമുണ്ട്. രണ്ടു നിലകളിലും പ്രകൃതി സൗഹാർദ ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യം. 1.90 കോടി രൂപയാണ് ബോട്ടിന്റെ നിർമാണ ചെലവ്.

∙ കായലും കാഴ്ചകളും

ADVERTISEMENT

വിനോദ സഞ്ചാരികളുമായി 5 മണിക്കൂർ ആണ് ദിവസവും സീ അഷ്ടമുടി കായൽയാത്ര നടത്തുന്നത്. രാവിലെ 11.30ന് കൊല്ലം കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള  ജലഗതാഗത വകുപ്പിന്റെ ഓഫിസിനു മുന്നിൽനിന്നാണ് യാത്ര തുടങ്ങുന്നത്. 4.30നു മടങ്ങിയെത്തും. അഷ്ടമുടി വീരഭദ്ര ക്ഷേത്രം, പെരുമൺ, മൺറോതുരുത്ത്, കോയിവിള, സാമ്പ്രാണിക്കോടി, പെരുങ്ങാലം, പെരുമൺ പാലം, കാക്കത്തുരുത്ത് തുടങ്ങിയ സ്ഥലങ്ങളിലൂടെ ആണ് യാത്ര. ഇതിൽ പലയിടത്തും ഭക്തിയും പ്രകൃതിയും അദ്വൈത ഭാവത്തിൽ നിൽക്കുന്നത് കാണാം. വഴിയിൽ സ്വാഗതം ചെയ്യാൻ കണ്ടലും കിളികളും കാക്കക്കൂട്ടങ്ങളും ഒക്കെയുണ്ട്. ആ യാത്രാവഴിയിലൂടെ...

അഷ്ടമുടിക്കായലിലെ ചീനവലകൾ (ചിത്രം: മനോരമ)

∙ അഷ്ടമുടി

കൊല്ലത്തുനിന്നു യാത്ര തുടങ്ങിയാൽ ആദ്യം തീരം തൊടുന്നത് അഷ്ടമുടിയിൽ ആണ്. അവിടെയാണ് തെക്കൻ കേരളത്തിലെ ഏക വീരഭദ്ര ക്ഷേത്രം. ഉരുൾ വഴിപാടിലൂടെ പ്രസിദ്ധി നേടിയ ക്ഷേത്രം. വയ്ക്കോൽ ചിത്രനിർമാണത്തിലും അഷ്ടമുടി പ്രസിദ്ധമാണ്. അഷ്ടമുടി ക്ഷേത്രത്തിനു സമീപം 15 മിനിറ്റ് ബോട്ട് നിർത്തിയിടും.

∙ കൊല്ലത്തിന്റെ കാക്കക്കൂട്

ADVERTISEMENT

കാക്കത്തുരുത്താണ് മറ്റൊരു പ്രധാന ആകർഷണ കേന്ദ്രം. കൊല്ലത്തിന്റെ കാക്കക്കൂട് എന്ന് ഈ തുരുത്തിനെ വിളിക്കാം. ജനവാസം ഇല്ല. അനേകം കാക്കകളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. രാവിലെ ഇവിടെനിന്നു പറന്നു പോകുന്ന കാക്കകൾ വൈകിട്ടോടെ മടങ്ങിയെത്തും. കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളും നിറഞ്ഞ തുരുത്തിൽ ഇഴജന്തുക്കളും ഏറെയുണ്ടെന്നാണ് പറയുന്നത്. യാത്രക്കാരെ ഇവിടെ ഇറക്കില്ല. കാക്കത്തുരുത്ത് കാണിച്ച് മടങ്ങും. സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ് കാക്കത്തുരുത്ത്.

അഷ്ടമുടിക്കായലിലെ സായാഹ്നക്കാഴ്ച (ചിത്രം: മനോരമ)

∙ പെരുങ്ങാലം 

അഷ്ടമുടി കായലിനെ തൊട്ടുരുമ്മി നിൽക്കുന്ന മറ്റൊരു തുരുത്താണ് പെരുങ്ങാലം. മുന്നൂറോളം കുടുംബങ്ങളും സർക്കാർ സ്കൂളും പെരുങ്ങാലത്ത് ഉണ്ട്. ജലഗതാഗതം മാത്രമാണ് തുരുത്തിൽ എത്താനുള്ള മാർഗം. ഇവിടെ ധ്യാനകേന്ദ്രം ഉണ്ട്. കായലിനോടു ചേർന്ന തുരുത്താണെങ്കിലും ഒരു മലയുമുണ്ട് ഇവിടെ.  

∙ പട്ടംതുരുത്ത്

ഡച്ച് പള്ളിയും ക്ഷേത്രങ്ങളും ഉള്ള തുരുത്ത്. 1870കളിലാണ് ഡച്ച് പള്ളി നിർമിച്ചത്. ഓട് മേഞ്ഞ മേൽക്കൂരയുള്ള പള്ളി വാസ്തുശിൽപ ഭംഗികൊണ്ടു ശ്രദ്ധേയമാണ്.

പേഴുംതുരുത്ത് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ഇടച്ചാൽ നീന്തിക്കടന്ന് എത്തുന്ന ആനകൾ (ഫയൽ ചിത്രം: മനോരമ)

∙ പേഴുംതുരുത്ത്‌

പട്ടംതുരുത്തിനോടു ചേർന്നതാണ് പേഴുംതുരുത്ത്. പേഴുംതുരുത്ത് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ആനകൾ എത്തുന്നത് അഷ്ടമുടിക്കായലിലെ ഇടച്ചാൽ നീന്തിക്കടന്നാണ്. ആനകൾ കായൽ നീന്തിക്കടക്കുന്നത് നല്ലൊരു കാഴ്ചാനുഭവമാണ്. 

∙ പെരുമൺ

കേരളത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തം ഉണ്ടായത് പെരുമണിനെയും പേഴുംതുരുത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് അഷ്ടമുടിക്കായലിന് കുറുകെയുള്ള പെരുമൺ പാലത്തിൽ ആണ്. തെക്കൻ കേരളത്തിൽ തേര് കെട്ട് ഉത്സവം നടത്തുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്ന് പെരുമണിൽ ആണ്.‌

∙ മൺറോതുരുത്ത് 

അഷ്ടമുടിക്കായലും കല്ലടയാറും ഒന്നായി മാറുന്നതിനു സമീപമുള്ള തുരുത്തുകളുടെ കൂട്ടമാണ് മൺറോതുരുത്ത്. വിനോദ സഞ്ചാരികളുടെ പറുദീസ എന്നു പറയാം. ഒരുകാലത്ത് വലിയ കൃഷി ഇടമായിരുന്നു മൺറോതുരുത്ത്. ഉപ്പുവെള്ളം കയറിയും വീടുകൾ താഴ്ന്നും പഞ്ചായത്തിലെ പല വാർഡുകളും ജനവാസയോഗ്യമല്ലാതായി. ഈ  പ്രതിസന്ധിയെ ടൂറിസത്തിലൂടെയും മത്സ്യക്കൃഷി നടത്തിയും അതിജീവിക്കുന്ന നാട്. ഇവിടെ ഹോം സ്റ്റേ, റിസോർട്ട് സൗകര്യം ഉണ്ട്. ബോട്ടിൽ എത്തുന്നവർക്ക് ചെറുവള്ളങ്ങളിലൂടെ (ശിക്കാര വള്ളം)  കൈത്തോടുകളിൽ സഞ്ചരിക്കാം. കൊഞ്ച് കൃഷിയും കരിമീൻ വളർത്തുന്ന ഫാമും കാണാം. കണ്ടലിന്റെ ഹരിത ഭംഗി ആസ്വദിക്കാം. അതിവേഗം വികസിക്കുന്ന വിനോദ സഞ്ചാര ഭൂമികയാണ് മൺറോതുരുത്തിലേത്. 

മൺറോ തുരുത്തിലെ കണ്ടൽക്കാട് (ചിത്രം: മനോരമ)

∙ സാമ്പ്രാണിക്കോടി തുരുത്ത് 

സാമ്പ്രാണിക്കോടി തുരുത്ത് കാണാതെ പൂർത്തിയാക്കാനാകില്ല ഈ യാത്ര. കായൽ മധ്യത്തിൽ അപകട ഭീതിയില്ലാതെ നൂറുകണക്കിന് ആളുകൾ വെള്ളത്തിൽ ഇറങ്ങി നിന്ന് ഉല്ലസിക്കുന്ന കേരളത്തിലെ ഏക സ്ഥലം ആയിരിക്കും സാമ്പ്രാണിക്കോടി തുരുത്ത്. തുരുത്ത് എന്നു പറയുമെങ്കിലും കര കാണാനാകില്ല. സാമ്പ്രാണിക്കോടി ബോട്ട് ജെട്ടിയിൽ വലിയ ബോട്ടുകൾ അടുപ്പിച്ച ശേഷം അവിടെനിന്ന്  ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ചെറിയ ബോട്ടിലാണ് സാമ്പ്രാണിക്കോടി തുരുത്തിൽ എത്തുന്നത്. ഇവിടെ ഒരു മണിക്കൂറോളം സമയം ചെലവഴിക്കാൻ അവസരമുണ്ട്. സ്വകാര്യ ബോട്ടുകളും ഇവിടെ സർവീസ് നടത്തുന്നുണ്ട്. അവിടെ ഫ്ലോട്ടിങ് ജെട്ടിയിലാണ് ഇറങ്ങേണ്ടത്.  

സാമ്പ്രാണിക്കോടി തുരുത്ത് (ചിത്രം: മനോരമ)

കരയിൽനിന്ന് തുരുത്തിലേക്ക് പോകുന്നതിനു 100 രൂപയാണ് ടിക്കറ്റ് നിരക്ക്. മരങ്ങൾക്കും കണ്ടലിനും ഇടയിൽ മുട്ടോളം വെള്ളത്തിൽ നിന്ന് ഉല്ലസിക്കാം. നേരത്തേ ഇവിടെ തുരത്തുണ്ടായിരുന്നില്ല. ഒന്നരപ്പതിറ്റാണ്ടിന് ഇപ്പുറമാണ് തുരുത്ത് രൂപപ്പെട്ടത്. ദേശീയ ജലപാതയുടെ ഭാഗമായി കായൽ ഡ്രജ് ചെയ്ത മണ്ണ് കൂടിക്കിടക്കുകയും പിന്നീട് വേലിയേറ്റത്തിലും മറ്റും കൂടുതൽ മണ്ണ് അടിഞ്ഞുകൂടുകയും ചെയ്തതോടെയാണ് തുരുത്ത് രൂപപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു  കണ്ടൽ ചെടികൾ വളർന്നതോടെയാണ് തുരുത്ത് ശ്രദ്ധാകേന്ദ്രമായത്. ആയിരങ്ങളാണ് ദിവസവും ഇവിടെ എത്തുന്നത്. 

∙ ഭക്ഷണം

സീ അഷ്ടമുടിയിൽ ഭക്ഷണം ഒരുക്കുന്നത് കുടുംബശ്രീ ആണ്. മീൻ കറി, മീൻ വറുത്തത് ഉൾപ്പെടെയുള്ള ഊണിന് 100 രൂപയാണ്. കരിമീൻ, കക്ക തുടങ്ങിയ സ്പെഷൽ ഇനങ്ങളും ലഭിക്കും. അതിനു പ്രത്യേകമായി വില നൽകണം. കൂടാതെ ചായ, ലഘുപലഹാരം എന്നിവയും ബോട്ടിൽ ലഭിക്കും. ടിക്കറ്റ് നിരക്കിന് പുറമെയാണ് ഭക്ഷണത്തിനുള്ള നിരക്ക്. 

∙ 60 ലക്ഷം വരവ് 

2023 മാർച്ച് 13ന് തുടങ്ങിയ സീ അഷ്ടമുടി യാത്ര പെട്ടെന്നാണ് ഹിറ്റായത്. ഏഴര മാസത്തിനിടയിൽ ടിക്കറ്റ് നിരക്ക് ഇനത്തിൽ ലഭിച്ചത് 60 ലക്ഷത്തോളം രൂപ.  ഒക്ടോബർ 31 വരെ 50,09,371 രൂപയാണ് വരവ്. നവംബറിലെ വരവു കൂടി കൂട്ടിയാൽ 60 ലക്ഷത്തോളം ആകും. യാത്ര ആരംഭിച്ചപ്പോൾ മുതൽ മിക്ക ദിവസവും മുഴുവൻ സീറ്റിലേക്കും മുൻകൂർ ബുക്കിങ് ആണ്. കാലാവസ്ഥ പ്രതികൂലം ആകുമ്പോൾ യാത്രാ വിലക്ക് ഏർപ്പെടുത്തുന്ന ദിനങ്ങളിൽ ഒഴികെ എല്ലാ ദിവസവും യാത്രയുണ്ട്. ബോട്ടിൽ 5 ജീവനക്കാർ– ബോട്ട് മാസ്റ്റർ, സ്രാങ്ക്, ഡ്രൈവർ, 2 ലസ്കർമാർ.

‘സീ അഷ്ടമുടി’ (Photo: SeeAshtamudi/FB)

∙ എങ്ങനെ ബുക്ക് ചെയ്യാം?

‘സീ അഷ്ടമുടി’യുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും 9400050390 എന്ന നമ്പരിൽ വിളിക്കുക. നേരിട്ട് എത്തിയും ടിക്കറ്റ് എടുക്കാമെങ്കിലും നേരത്തെ വിളിച്ച് ബുക്ക് ചെയ്ത് പോകുന്നതാണ് നല്ലത്.  അതുപോലെ 10ൽ കൂടുതൽ ടിക്കറ്റുകൾ ബുക്കു ചെയ്യുകയാണെങ്കിൽ ബുക്ക് ചെയ്യുന്ന സമയത്ത് തുകയുടെ ചെറിയൊരു ശതമാനം സ്റ്റേഷൻ മാസ്റ്ററുടെ അക്കൗണ്ടിൽ നൽകണം. ഇതിൽ താഴെയാണ് ടിക്കറ്റുകളെങ്കിൽ നേരത്തെ പണം നൽകേണ്ടതില്ല.

English Summary:

'See Ashtamudi' Boat Service | How to Book and Price | All You Need to Know