2023 ഏകദിന ലോകകപ്പ് മത്സരങ്ങൾ പൂർത്തിയായതോടെ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡുമായുള്ള ബിസിസിഐയുടെ കരാർ കാലാവധി അവസാനിച്ചിരുന്നു. പരിശീലകനായി തുടരുന്നതിന് രാഹുൽ താൽപര്യം പ്രകടിപ്പിക്കുകകൂടി ചെയ്യാതെ വന്നതോടെ മറ്റ് പല പേരുകളിലേക്കും ചർച്ചകൾ പോയിരുന്നു. എന്നാൽ, ഇപ്പോൾ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി തുടരുമെന്ന വാർത്തയാണ് ബിസിസിഐയുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത്. ദ്രാവിഡുമായുള്ള കരാർ ബിസിസിഐ നീട്ടാൻ തീരുമാനിച്ചതോടെ ഇന്ത്യയുടെ വൻമതിൽ, അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പ് വരെയെങ്കിലും ടീം ഇന്ത്യയുടെ കൂടെയുണ്ടാകും എന്ന് ഉറപ്പായിരിക്കുകയാണ്.

2023 ഏകദിന ലോകകപ്പ് മത്സരങ്ങൾ പൂർത്തിയായതോടെ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡുമായുള്ള ബിസിസിഐയുടെ കരാർ കാലാവധി അവസാനിച്ചിരുന്നു. പരിശീലകനായി തുടരുന്നതിന് രാഹുൽ താൽപര്യം പ്രകടിപ്പിക്കുകകൂടി ചെയ്യാതെ വന്നതോടെ മറ്റ് പല പേരുകളിലേക്കും ചർച്ചകൾ പോയിരുന്നു. എന്നാൽ, ഇപ്പോൾ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി തുടരുമെന്ന വാർത്തയാണ് ബിസിസിഐയുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത്. ദ്രാവിഡുമായുള്ള കരാർ ബിസിസിഐ നീട്ടാൻ തീരുമാനിച്ചതോടെ ഇന്ത്യയുടെ വൻമതിൽ, അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പ് വരെയെങ്കിലും ടീം ഇന്ത്യയുടെ കൂടെയുണ്ടാകും എന്ന് ഉറപ്പായിരിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 ഏകദിന ലോകകപ്പ് മത്സരങ്ങൾ പൂർത്തിയായതോടെ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡുമായുള്ള ബിസിസിഐയുടെ കരാർ കാലാവധി അവസാനിച്ചിരുന്നു. പരിശീലകനായി തുടരുന്നതിന് രാഹുൽ താൽപര്യം പ്രകടിപ്പിക്കുകകൂടി ചെയ്യാതെ വന്നതോടെ മറ്റ് പല പേരുകളിലേക്കും ചർച്ചകൾ പോയിരുന്നു. എന്നാൽ, ഇപ്പോൾ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി തുടരുമെന്ന വാർത്തയാണ് ബിസിസിഐയുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത്. ദ്രാവിഡുമായുള്ള കരാർ ബിസിസിഐ നീട്ടാൻ തീരുമാനിച്ചതോടെ ഇന്ത്യയുടെ വൻമതിൽ, അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പ് വരെയെങ്കിലും ടീം ഇന്ത്യയുടെ കൂടെയുണ്ടാകും എന്ന് ഉറപ്പായിരിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 ഏകദിന ലോകകപ്പ് മത്സരങ്ങൾ പൂർത്തിയായതോടെ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡുമായുള്ള ബിസിസിഐയുടെ കരാർ കാലാവധി അവസാനിച്ചിരുന്നു. പരിശീലകനായി തുടരുന്നതിന് രാഹുൽ താൽപര്യം പ്രകടിപ്പിക്കുകകൂടി ചെയ്യാതെ വന്നതോടെ മറ്റ് പല പേരുകളിലേക്കും ചർച്ചകൾ പോയിരുന്നു. എന്നാൽ, ഇപ്പോൾ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി തുടരുമെന്ന വാർത്തയാണ് ബിസിസിഐയുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത്. ദ്രാവിഡുമായുള്ള കരാർ ബിസിസിഐ നീട്ടാൻ തീരുമാനിച്ചതോടെ ഇന്ത്യയുടെ വൻമതിൽ, അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പ് വരെയെങ്കിലും ടീം ഇന്ത്യയുടെ കൂടെയുണ്ടാകും എന്ന് ഉറപ്പായിരിക്കുകയാണ്.

∙ ‘ഒന്നാമൻ’ ബേദി

ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ മുഴുവൻ സമയ പരിശീലകൻ എന്ന ബഹുമതി സ്‌പിൻ ബോളിങ് ഇതിഹാസം ബിഷൻ സിങ് ബേദിക്ക് അവകാശപ്പെട്ടതാണ്. ടീം മാനേജർ എന്ന പദവി നേരത്തെയുണ്ടായിരുന്നെങ്കിലും പരിശീലകൻ എന്ന ഔദ്യോഗിക ചുമതല കൈവരുന്നത് ബേദിയുടെ നിയമനത്തോടെയാണ്. 1990 ൽ ആയിരുന്നു ബേദിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചത്. പിന്നെയെത്തിയത് അശോക് മങ്കദും അബ്ബാസ് അലി ബെയ്‌ഗുമായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകൻ ബിഷൻ സിങ് ബേദി. (Photo by: PTI)

ഇരുവരുടെയും കാലാവധി മാസങ്ങൾ മാത്രമേ നീണ്ടുളളൂ. ഇവർക്കുശേഷം ഇന്ത്യൻ പരിശീലകനായത് മുൻ നായകൻകൂടിയായ അജിത് വഡേക്കറാണ്. 1992 മുതൽ 1996 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. മുൻ ക്യാപ്‌റ്റൻ കൂടിയായ വഡേക്കർ പരിശീലകനെന്ന നിലയിലും പ്രശംസനീയമായ പ്രകടനമാണ് കാഴ്ചവച്ചത്. ഇന്ത്യൻ ടീം അദ്ദേഹത്തിന്റെ കീഴിൽ ഒട്ടേറെ മികച്ച വിജയങ്ങൾ സ്വന്തമാക്കി. പരിശീലകൻ എന്ന നിലയിൽ പ്രഫഷനൽ സമീപനം ഇന്ത്യൻ ക്രിക്കറ്റിലേക്ക് കൊണ്ടുവന്നത് വഡേക്കറാണ്.

ക്രിക്കറ്റ് ഭരണാധികാരികളുടെ പൂർണ പിന്തുണ ലഭിക്കാൻ ഭാഗ്യം ലഭിച്ച വഡേക്കർ 1996ൽ ആ സ്‌ഥാനം ഒഴിഞ്ഞതിന് പിന്നാലെ പരിശീലകസ്‌ഥാനത്തെത്തിയത് മുൻ ടെസ്‌റ്റ് താരം സന്ദീപ് പാട്ടീലായിരുന്നു. എന്നാൽ ഒരു വർഷംപോലും പൂർത്തിയാക്കാൻ അദ്ദേഹത്തിനായില്ല. ഇന്ത്യയ്ക്കു പുറമേ കെനിയ, ഒമാൻ എന്നീ ടീമുകളുടെയും പരിശീലകനായിരുന്നു പാട്ടീൽ. 2003 ലോകകപ്പിൽ ഒരു പ്രതീക്ഷയുമില്ലാതെ കളിക്കാനെത്തിയ കെനിയയെ സെമിഫൈനൽ വരെ എത്തിച്ചത് പാട്ടീലിന്റെ പരിശീലനമികവാണ്.

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡും (Photo by Punit PARANJPE / AFP)

പാട്ടീലിനുശേഷം 1983 ലോകകപ്പ് നേടിയ ടീമിലെ മറ്റൊരംഗമായിരുന്ന മദൻലാൽ സ്‌ഥാനമേറ്റു. രണ്ടു വർഷം മദൻലാൽ ആ കസേരയിൽ തുടർന്നു. 1996 ടൊറന്റോ ഏകദിന പരമ്പരയിൽ ഇന്ത്യ പാക്കിസ്‌ഥാനെ തൂത്തെറിഞ്ഞപ്പോൾ മദൻലാലായിരുന്നു പരിശീലകൻ. ആ പരമ്പരയിലെ ഏറ്റവും വലിയ കണ്ടെത്തലായിരുന്നു സൗരവ് ഗാംഗുലി. തുടർന്ന് അൻഷുമാൻ ഗെയ്‌ക്‌വാദ് പരിശീലകനായി. കളിക്കാരെ ഒറ്റക്കെട്ടായി നിർത്തുന്നതിൽ ഗെയ്‌ക്‌വാദ് വിജയിച്ചു. 1998ൽ ഷാജയിൽ ഏകദിന പരമ്പര സ്വന്തമാക്കിയതും 1999ൽ പാക്കിസ്‌ഥാനെ ന്യൂഡൽഹിയിൽ തോൽപ്പിച്ചതും ഗെയ്‌ക്‌വാദിന്റെ തന്ത്രങ്ങളുടെകൂടി വിജയങ്ങളായിരുന്നു.

ADVERTISEMENT

ഗെയ്‌ക്‌വാദിനെ മാറ്റി കപിൽദേവിനെ ആ സ്‌ഥാനത്ത് ഇരുത്താൻ ബോർഡ് എടുത്ത തീരുമാനം പെട്ടെന്നായിരുന്നു. 1999 ഓഗസ്‌റ്റ് മുതൽ 2000 സെപ്‌റ്റംബർവരെ കപിൽ ആ സ്‌ഥാനത്ത് തുടർന്നു. കപിൽ സ്‌ഥാനമൊഴിഞ്ഞശേഷം ഗെയ്‌ക്‌വാദിനെ ഒരിക്കൽക്കൂടി ആ നിയോഗം ഏൽപിച്ചു, കെനിയയിൽ നടന്ന ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ പരിശീലിപ്പിക്കാൻ. ഗെയ്‌ക്‌വാദിനുശേഷം ഇന്ത്യൻ പരിശീലകന്റെ കുപ്പായം ‘വിദേശ കരങ്ങളുടെ കീഴിലായി’.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻമാരായ സച്ചിൻ തെൻഡുൽക്കറും സൗരവ് ഗാംഗുലിയും മുന്‍ പരിശീലകൻ ജോൺ റൈറ്റിനൊപ്പം. (Photo by DESHAKALYAN CHOWDHURY / AFP)

ഇന്ത്യയുടെ ആദ്യത്തെ വിദേശപരിശീലകൻ എന്ന ബഹുമതി ന്യൂസീലൻഡുകാരൻ ജോൺ റൈറ്റിന് അവകാശപ്പെട്ടതാണ് (2000 നവംബർ മുതൽ 2005 മേയ് വരെ). ഗ്രെഗ് ചാപ്പൽ ഇന്ത്യൻ പരിശീലകനാകുന്നത് 2005 മേയ് 20ന് ആണ്. 22 മാസം അദ്ദേഹം ഇന്ത്യയുടെ പരിശീലകസ്‌ഥാനത്തുണ്ടായി. 2008 –11 കാലത്ത് ഗാരി കിർസ്റ്റനും (ദക്ഷിണാഫ്രിക്ക) 2011– 15ൽ ഡങ്കൻ ഫ്ലെച്ചറും (സിംബാബ്‌വെ) ടീം ഇന്ത്യയെ ‘കൈപിടിച്ചു നടത്തി’. ഒന്നര പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയ്ക്ക് വീണ്ടും സ്വന്തം നാട്ടുകാരനായ പരിശീലകനെ ലഭിക്കുന്നത്.

തന്റെ മാന്ത്രിക ബോളിങ് മികവിലൂടെ ഏറെക്കാലം ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്ന അനിൽ കുംബ്ലെ പരിശീലകനാകുന്നത് 2016ൽ ആണ്. കുംബ്ലെ രാജിവച്ചതോടെ 2017 ജൂണിൽ മുഖ്യ പരിശീലകനില്ലാതെയാണ് ഇന്ത്യ വിൻഡീസ് പര്യടനത്തിന് പോയത്. കുംബ്ലെയുടെ പിൻഗാമിയായി ചുമതലയേറ്റത് രവി ശാസ്ത്രിയാണ്, 2017ൽ.

4 വർഷം ഇന്ത്യയുടെ മുഖ്യപരിശീലകനായിരുന്ന ശാസ്ത്രി, മികച്ച നേട്ടവുമായിട്ടാണ് പടിയിറങ്ങിയത്. മൂന്നു ഫോർമാറ്റുകളിലായി 183 മത്സരങ്ങളിൽ ഇന്ത്യയെ പരിശീലിപ്പിച്ചു. 118 ജയം, 53 തോൽവി, അഞ്ചു സമനില. ഏഴു മൽസരങ്ങൾ ടൈയിലോ ഫലമില്ലാതെയോ അവസാനിച്ചു.

നേരത്തെ, 2007ൽ ബംഗ്ലാദേശ് പര്യടനത്തിൽ ടീം മാനേജർ, 2014 – 16ൽ ടീം ഡയറക്ടർ എന്നീ നിലകളിൽ ടീമിന്റെ ഭാഗമായിരുന്നു ശാസ്ത്രി. തുടർന്ന് 2021ലാണ് രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായത്. ദ്രാവിഡിന്റെ പരിശീലനമികവിൽ മിന്നുന്ന ജയങ്ങൾ നേടിയാണ് ഇന്ത്യ ഇത്തവണ ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചതും.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകൻ ഗാരി കിർസ്റ്റൻ. (Photo by: PUNITH PARANJPE/ AFP)
ADVERTISEMENT

∙ ഇന്ത്യൻ ക്രിക്കറ്റ് ‘വിദേശകരങ്ങളിൽ’

ഇന്ത്യയിൽനിന്നുള്ള കോച്ചുമാർ പോരാ എന്നു തുടങ്ങിയതോടെ വിദേശത്തുനിന്ന് പരിശീലകരെ നിയമിച്ചുതുടങ്ങിയത് 2000ൽ ആണ്. 2000 നവംബർ മുതൽ 2005 മേയ് വരെ ഇന്ത്യൻ പരിശീലകനായിരുന്നു ജോൺ റൈറ്റ്. കളിക്കാരുമായി നല്ല ബന്ധം, മികച്ച പരിശീലന മുറകൾ, കംപ്യൂട്ടറിന്റെ സഹായത്തോടെയുളള തന്ത്രങ്ങൾ ആവിഷ്‌കരിക്കൽ, എന്നിവയെല്ലാം റൈറ്റിന്റെ സംഭാവനയായിരുന്നു. 2001ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയുളള ടെസ്‌റ്റ് പരമ്പര വിജയം, പാക്കിസ്‌ഥാനിലെ ചരിത്രവിജയം, ഇംഗ്ലണ്ടിലെ നാറ്റ്‌വെസ്‌റ്റ് ട്രോഫി, 2003ലെ ലോകകപ്പ് ഫൈനൽ ബർത്ത് എന്നിവയെല്ലാം റൈറ്റിന്റെ സംഭാവനയായരുന്നു.

സാങ്കേതിക മികവിലൂന്നിയ പ്രഫഷനലിസം ഇന്ത്യൻ ക്രിക്കറ്റിലേക്ക് ആവാഹിച്ചത് റൈറ്റാണ്. 51 ടെസ്‌റ്റുകളിൽ 20 വിജയങ്ങൾ റൈറ്റ് ഇന്ത്യയ്‌ക്കായി നേടിക്കൊടുത്തു. ഡസ്‌മണ്ട് ഹെയ്‌ൻസ്, മൊഹിന്ദർ അമർനാഥ്, ടോം മൂഡി എന്നിവരെ പിന്തളളി ഗ്രെഗ് ചാപ്പൽ ഇന്ത്യൻ കോച്ചായത് 2005 മേയ് 20ന്. എന്നാൽ, കളിക്കാർക്കിടയിൽ ഐക്യം നിലനിർത്തുന്നതിൽ പരാജയപ്പെട്ട ചാപ്പൽ, എന്നും വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി.തുടർന്നാണ് ദക്ഷിണാഫ്രിക്കയുടെ ഗാരി കിർസ്റ്റനും (2011– 15) സിംബാബ്‌വെയുടെ ഡങ്കൻ ഫ്ലെച്ചറും ടീം ഇന്ത്യയെ ‘കൈപിടിച്ചു നടത്തി’. മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിൽ 2011ൽ ഇന്ത്യ ലോകകപ്പ് ഉയർത്തിയപ്പോൾ ഗാരി കിർസ്റ്റനായിരുന്നു ടീമിന്റെ മുഖ്യപരിശീലകൻ.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ (Photo by Mufti MUNIR / AFP)

∙ ക്യാപ്റ്റൻ v/s കോച്ച്: സൗന്ദര്യപ്പിണങ്ങളുടെ പിന്നാമ്പുറ കഥകൾ

മുഹമ്മദ് അസ്‌ഹറുദ്ദീന്‍– ബിഷൻ സിങ് ബേദി

ക്യാപ്‌റ്റൻ മുഹമ്മദ് അസ്‌ഹറുദ്ദീനുമായുണ്ടായ അഭിപ്രായ വ്യത്യാസം ഇന്ത്യയുടെ ആദ്യ മുഴുവൻസമയ പരിശീലകൻ ബിഷൻ സിങ് ബേദിയുടെ തൊപ്പി തെറിപ്പിച്ചു. ന്യൂസീലൻഡിൽ ഇന്ത്യ ഒരു മത്സരത്തിൽ തോറ്റപ്പോൾ കോച്ച് ബേദി കളിക്കാർക്കെതിരെ തുറന്നടിച്ചു– ‘ഇവരെ പസഫിക്ക് സമുദ്രത്തിൽ എറിയുക’. പിന്നെ 1990ൽ ലോർഡ്‌സിൽ ടോസ് നേടിയിട്ടും കോച്ചിന്റെ ഉപദേശം വകവയ്‌ക്കാതെ അതിന് വിപരീതമായി തീരുമാനെടുത്ത അസ്‌ഹറുമായി ബേദി കൂടുതൽ തെറ്റി. ക്യാപ്‌റ്റൻ മുഹമ്മദ് അസ്‌ഹറുദ്ദീനുമായി ബേദി കൊമ്പുകോർത്തു.

നായകന്റെ തീരുമാനത്തിൽ തനിക്ക് പങ്കില്ലെന്നു പറഞ്ഞ ബേദിയുടെ അഭിപ്രായത്തോട് സുനിൽ ഗാവസ്കർ അടക്കമുള്ളവർ എതിർപ്പ് പ്രകടിപ്പിച്ചു. ബേദി രാജിവയ്ക്കണമെന്ന് ഗാവസ്കർ ആവശ്യപ്പെട്ടു. അസ്‌ഹറും വിട്ടുകൊടുത്തില്ല. ഇന്ത്യയിൽ തിരികെയെത്തി പത്രസമ്മേളനത്തിൽ തുറന്നടിച്ചു- ഇന്ത്യൻ ക്രിക്കറ്റിന് ഒരു മാനേജരെ ആവശ്യമില്ല. അതോടെ ബേദി എന്ന കോച്ചിന്റെ അവസാനവുമായി. പരിശീലകനായിരിക്കെ ക്യാപ്‌റ്റനുമായുണ്ടായ അഭിപ്രായ വ്യത്യാസം ബേദിയുടെ തൊപ്പി തെറിപ്പിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ സൗരവ് ഗാംഗുലിയും മുൻ പരിശീലകൻ ജോൺ റൈറ്റും (Photo by JEWEL SAMAD / AFP)

സൗരവ് ഗാംഗുലി – ജോൺ റൈറ്റ്

ഇന്ത്യയുടെ ആദ്യ വിദേശ കോച്ച് എന്ന ബഹുമതി ജോൺ റൈറ്റിന് (2000–05) അവകാശപ്പെട്ടതാണ്. അന്നത്തെ നായകൻ സൗരവ് ഗാംഗുലിയുടെ കൂടി പൂർണസമ്മതത്തോടെയായിരുന്നു റൈറ്റിന്റെ നിയമനവും. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തു. 2004ൽ ഇംഗ്ലണ്ടിൽ നടന്ന ഐസിസി ചാംപ്യൻസ് ട്രോഫിക്കിടെ റൈറ്റിനെ ഒഴിവാക്കി ഗാംഗുലി ടീം മീറ്റിങ് പോലും നടത്തുകയുണ്ടായി. അതുപോലെ റൈറ്റിന്റെ യാത്രയയപ്പ് ചടങ്ങുകളിൽനിന്ന് നായകൻ വിട്ടുനിൽക്കുകയും ചെയ്തു.

സൗരവ് ഗാംഗുലി– ഗ്രെഗ് ചാപ്പൽ

സൗരവ് ഗാംഗുലിയും ഗ്രെഗ് ചാപ്പലും തമ്മിലുണ്ടായിരുന്ന പരസ്പര ബഹുമാനം ഇന്ത്യൻ ക്രിക്കറ്റിന് ഏറെ മാതൃകയായിരുന്നു. എന്നാൽ ചാപ്പലിനെതിരെ ഗാംഗുലി പരസ്യമായി രംഗത്തെത്തിയത് 2005 സെപ്റ്റംബറിലാണ്. സിംബാബ്‍വെ പര്യടനവേളയിൽ ക്യാപ്‌റ്റൻ സ്‌ഥാനത്തു നിന്ന് മാറണമെന്ന് ഒന്നാം ടെസ്‌റ്റിന് മുൻപ് ചാപ്പൽ തന്നോട് ആവശ്യപ്പെട്ടുവെന്ന് ഗാംഗുലി വെളിപ്പെടുത്തിയത് വൻവിവാദമായി. തന്നെ ടീമിൽനിന്നുതന്നെ ഒഴിവാക്കാൻ ചാപ്പൽ ശ്രമിക്കുന്നതായി ഗാംഗുലിക്കുണ്ടായ തോന്നൽ വൻ പ്രതിസന്ധിക്ക് വഴിവച്ചു.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ സൗരവ് ഗാംഗുലിയും മുൻ പരിശീലകൻ ഗ്രെഗ് ചാപ്പലും. (Photo by DIBYANGSHU SARKAR / AFP)

ഇരുവരുടെയും ഇഷ്ടക്കാരെ ഉൾപ്പെടുത്താനും വിരോധമുള്ളവരെ ഒഴിവാക്കാനും രണ്ടു പേരും പരസ്പരം മത്സരിച്ചു. ഒടുവിൽ ഗാംഗുലിയുടെ നായകസ്ഥാനം തന്നെ തെറിച്ചു. രണ്ടാം വർഷം ടീം ഒന്നടങ്കം ചാപ്പലിനെതിരായതോടെ കരാർ അവസാനിക്കാൻ 26 ദിവസം ബാക്കിനിൽക്കെ അദ്ദേഹം പരിശീലകസ്ഥാനവും രാജിവച്ചു. 2007 ലോകകപ്പിലെ വൻ തോൽവിയാണ് ടീം മുഴുവൻ പരിശീലകനെതിരാകാൻ ഇടയാക്കിയത്.

ചാപ്പലിനെതിരെ സച്ചിൻ തെൻഡുൽക്കർ അടക്കമുള്ള താരങ്ങൾ അന്ന് രംഗത്തുവന്നിരുന്നു. കോച്ചിന്റെ നിലപാടുകളെ സച്ചിൻ കടുത്ത ഭാഷയിലാണ് ഒരു ഇംഗ്ലിഷ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ വിമർശിച്ചത്. ചാപ്പലിന്റെ ശൈലിയോട് അന്ന് കുംബ്ലെയും വിമർശനവുമായെത്തി. ഇതിനെല്ലാം ബിസിസിഐയുടെ പിന്തുണ സച്ചിനുണ്ടായിരുന്നു എന്നാണ് മനസിലാക്കുന്നത്.

മഹേന്ദ്ര സിങ് ധോണി– രവി ശാസ്ത്രി

ഡങ്കൺ ഫ്ലെച്ചർ ഇന്ത്യൻ പരിശീലകനായിരിക്കെ രവി ശാസ്ത്രിയെ ടീം ഡയറക്ടറായി നിയമിച്ചത് നായകൻ എം.എസ്. ധോണിക്ക് രസിച്ചില്ല. 2014ൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്‌ക്കു മുൻപു ധോണി നടത്തിയ വാർത്താസമ്മേളനത്തിൽ ഫ്ലെച്ചറിനെ പിന്തുണച്ചു ധോണി രംഗത്തു വന്നിരുന്നു. ഫ്ലെച്ചറിനെ ഒതുക്കാൻ രവി ശാസ്‌ത്രിയെ ടീം ഡയറക്‌ടറായി നിയമിച്ച നടപടി അതേപടി അംഗീകരിക്കാൻ ഒരുക്കമല്ലെന്ന സൂചനയാണു ധോണി നൽകിയത്.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്.ധോണിയും മുൻ പരിശീലകൻ രവി ശാസ്ത്രിയും. (Photo by Dibyangshu SARKAR / AFP)

ശാസ്‌ത്രി ടീമിന്റെ മേൽനോട്ടം വഹിക്കുമെങ്കിലും ഫ്ലെച്ചർതന്നെയാവും മേധാവിയെന്നു വ്യക്‌തമാക്കിയ ധോണി, പരമ്പരയ്‌ക്കിടെ ഫീൽഡിങ്, ബോളിങ് പരിശീലകരെ നീക്കിയത് കടുത്ത നടപടിയാണെന്നും വ്യക്തിമാക്കിയിരുന്നു. ഫ്ലെച്ചർ തന്റെ കീഴിലായിരിക്കുമെന്നു ചില അഭിമുഖങ്ങളിൽ രവി ശാസ്‌ത്രി പറഞ്ഞതിനു പിന്നാലെയാണു ധോണിയുടെ വാക്കുകൾ.

സച്ചിൻ തെൻഡുൽക്കർ– കപിൽദേവ്

സച്ചിൻ തെൻഡുൽക്കറും കപിൽദേവും നേരിട്ട് ഏറ്റുമുട്ടിയില്ലെങ്കിലും തന്റെ ആത്മകഥയായ പ്ലെയിങ് ഇറ്റ് മൈ വേയിലൂടെയാണ് സച്ചിൻ കപിലിന്റെ കോച്ചിങ് ശൈലിയെ ചെറുതായി വിമർശിച്ചത് . ക്യാപ്റ്റൻ എന്ന നിലയിലുള്ള സച്ചിന്റെ രണ്ടാം വരവിലാണ് കപിൽ ഇന്ത്യയുടെ പരിശീലക സ്ഥാനത്തുണ്ടായിരുന്നത്. കപിലിന്റെ കോച്ചിങ് രീതികളോട് സച്ചിന് തൃപ്തിയില്ലായിരുന്നെന്ന് പുസ്തകത്തിൽ പറയുന്നു. തന്ത്രപരമായ കാര്യങ്ങളൊന്നും കപിൽ നായകനുമായി ചർച്ച ചെയ്തിരുന്നില്ല.

വിരാട് കോലി – അനിൽ കുംബ്ലെ

2017 ജൂണിൽ ഇംഗ്ലണ്ടിൽ നടന്ന ചാംപ്യൻസ് ട്രോഫിക്ക് തൊട്ടുമുൻപാണ് ക്യാപ്റ്റൻ വിരാട് കോലി പരിശീലകൻ അനിൽ കുംബ്ലെയ്ക്കെതിരെ തിരിഞ്ഞത്. ഇതോടെ രഹസ്യമായിരുന്ന കോച്ച്– ക്യാപ്റ്റൻ പോര് പരസ്യമായി. പരിശീലകന്റെ കാലാവധി തീരാറായ കുംബ്ലെയ്ക്ക് ഇതിനിടെ ബിസിസിഐ കാലാവധി നീട്ടിക്കൊടുക്കുകയും ചെയ്തു. എന്നാൽ ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനോടു തോൽവി ഏറ്റുവാങ്ങിയതിനുപിന്നാലെ കുംബ്ലെ രാജിവച്ചു.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലിയും മുൻ പരിശീലകൻ അനിൽ കുംബ്ലെയും. (Photo by NOAH SEELAM / AFP)

കോലിയുമായി ഒത്തുപോകാനാവില്ലെന്നും ബന്ധം മോശമായതുകൊണ്ടുമാണ് താൻ രാജിവയ്ക്കുന്നതെന്നും അദ്ദേഹം ബിസിസിഐയോടു വ്യക്തമാക്കുകയും െചയ്തു. ഇരുവരും തമ്മിൽ സംസാരിച്ചിട്ടുപോലും ആറു മാസത്തോളമായി എന്ന വിവരം ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചു. തുടർന്ന് 2017 ജൂണിൽ കോച്ചില്ലാതെയാണ് ഇന്ത്യ വിൻഡീസ് പര്യടനത്തിനായി പോയത്. കോലി – കുംബ്ലെ പോരിനു പിന്നിൽ ബിസിസിഐയുടെ പങ്കിനെക്കുറിച്ചും വാർത്തകൾ പരന്നിരുന്നു.

∙ തോൽവി, അടിപിടി, രാജി

1992–1996വരെ ഇന്ത്യയുടെ പരിശീലകനായിരുന്നു മുൻ ക്യാപ്‌റ്റൻ കൂടിയായ അജിത് വഡേക്കർ കോച്ചെന്ന നിലയില്‍ വഡേക്കറുടെ പ്രകടനം പ്രശംസനീയമായിരുന്നു. എന്നാൽ, 1996 ലോകകപ്പിന്റെ സെമി ഫൈനലിൽ ടീം ഇന്ത്യ ശ്രീലങ്കയോട് പരാജയപ്പെട്ടതോടെ അദ്ദേഹം പരിശീലകസ്‌ഥാനം രാജിവയ്ക്കുകയായിരുന്നു.

വഡേക്കറിനു പിന്നാലെ പരിശിലകസ്‌ഥാനത്തെത്തിയത് മുൻ ടെസ്‌റ്റ് താരം സന്ദീപ് പാട്ടീലായിരുന്നു. എന്നാൽ ഒരു വർഷംപോലും പൂർത്തിയാക്കാൻ അദ്ദേഹത്തിനായില്ല. കളിക്കാരുമായി പിണങ്ങിയതാണ് പാട്ടീലിന് അടിതെറ്റിയത്. കോച്ചിനെ ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ടു താരങ്ങൾ തന്നെ ബോർഡിന് കത്തെഴുതി. അതോടെ പാട്ടീൽ പുറത്ത്. 6 മാസമേ അദ്ദേഹത്തിന് ഇന്ത്യൻ പരിശീലകന്റെ കസേരയിലിരിക്കാൻ സാധിച്ചുളളൂ.

ഗ്രെഗ് ചാപ്പൽ രാഹുൽ ദ്രാവിഡിനും സൗരവ് ഗാംഗുലിക്കുമൊപ്പം (ഫയൽ ചിത്രം)

കളിക്കാരുമായുള്ള തർക്കങ്ങൾക്ക് പുറമേ 2007 ലോകകപ്പിലെ ഇന്ത്യയുടെ നാണംകെട്ട തോൽവികൂടിയാണ് ഗ്രെഗ് ചാപ്പലിന്റെ ഇന്ത്യൻ പരിശീലക കുപ്പായം നഷ്ടപ്പെടുത്തിയത്. ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കോച്ച് അനിൽ കുംബ്ലെ 2017 ജൂണിൽ രാജിവച്ചത് ഏറെ വിവാദമുയർത്തിയ സംഭവമാണ്. ഇംഗ്ലണ്ടിൽ നടന്ന ചാംപ്യൻസ് ട്രോഫിക്ക് തൊട്ടുമുൻപാണ് കോലി പരിശീലകൻ കുംബ്ലെയ്ക്കെതിരെ തിരിഞ്ഞത്. ഇതോടെയാണ് അതുവരെ രഹസ്യമായിരുന്ന കോച്ച്– ക്യാപ്റ്റൻ പോര് പരസ്യമായത്.

∙ റെക്കോർഡ് നേട്ടവുമായി രവി ശാസ്ത്രി

അനിൽ കുംബ്ലെയുടെ പിൻഗാമിയായി 2017ൽ ചുമതലയേറ്റ രവി ശാസ്ത്രിയാണ് പരിശീകസ്ഥാനത്ത് റെക്കോർഡ് നേട്ടം കൊയ്തത്. നേരത്തെ, 2007ൽ ബംഗ്ലദേശ് പര്യടനത്തിൽ ടീം മാനേജർ, 2014– 16ൽ ടീം ഡയറക്ടർ എന്നീ നിലകളിൽ ടീമിന്റെ ഭാഗമായിരുന്നു ശാസ്ത്രി. 4 വർഷം ഇന്ത്യയുടെ മുഖ്യപരിശീലകനായിരുന്ന ശാസ്ത്രി, മികച്ച നേട്ടവുമായിട്ടാണ് പടിയിറങ്ങിയത്. ഇന്ത്യൻ പരിശീലകനെന്ന നിലയിൽ കൂടുതൽ ജയങ്ങൾ ശാസ്ത്രിയുടെ പേരിലാണ്.

∙ ഇന്ത്യൻ ക്രിക്കറ്റിനെ ‘മാനേജ്’ ചെയ്യാൻ മാനേജർമാർ

പരിശീലകരെ നിയമിക്കുന്നതിന് മുൻപ് വിദേശപര്യടനങ്ങൾക്കു പോകുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം മാനേജർമാരെക്കൂടി അയയ്ക്കുന്ന പതിവുണ്ടായിരുന്നു. ഇന്നത്തെപ്പോലെ പ്രഫഷനൽ സമീപമായിരുന്നില്ല മാനേജർമാരുടേത്. മുൻ ക്രിക്കറ്റ് താരങ്ങളോ ഭരണാധികാരികളോ ആയിരുന്നു മാനേജർമാരായി നിയമിക്കപ്പെടുക. ഏതെങ്കിലും ഒരു പരമ്പരയ്ക്കായി മാത്രം നിയമിക്കപ്പെടുന്ന അവർ ആ പരമ്പര കഴിയുന്നതോടെ ആ ചുമതലയിൽനിന്ന് മാറും. കളിക്കളത്തിനുപുറത്തെ ഇന്ത്യൻ ടീമിന്റെ എല്ലാ കാര്യങ്ങളുടെയും ചുമതലക്കാരൻ മാത്രമായിരുന്നു അക്കാലങ്ങളിലെ മാനേജർമാർ.

എസ്. വെങ്കട്ടരാഘവൻ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മാനേജരായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും അംപയറുമാണ്. (ഫയൽ ചിത്രം)

ഇന്നത്തെപ്പോലെ ടീം സ്റ്റാഫോ സഹായികളോ ഒന്നുമില്ല. ടീമിന്റെ താമസം, ഭക്ഷണം, യാത്രകൾ, ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവ നോക്കുക മാത്രമായിരുന്നു മാനേജർമാരുടെ പ്രധാന ചുമതലകൾ. മുൻ നായകൻമാരായ ഹേമു ആർ.അധികാരി, ജി. എസ്. രാംചന്ദ്, ചന്ദു ബോർഡെ, ഗുണ്ടപ്പ വിശ്വനാഥ്, എസ്.വെങ്കട്ടരാഘവൻ എന്നിവരൊക്കെ പലപ്പോഴായി ടീം ഇന്ത്യയുടെ മാനേജർമാരായവരാണ്.

∙ കളിക്കാർക്ക് 15,000, മാനേജർക്ക് രണ്ടര ലക്ഷം

1981ൽ ന്യൂസീലൻഡ് പര്യടനത്തിനുപോയ ഇന്ത്യൻ ടീമിന്റെ മാനേജർ സലിം എസ്. ദുറാനിയായിരുന്നു. നായകൻ സുനിൽ ഗാവസ്കറും. ടെസ്റ്റ് പരമ്പരയിലും (0–1) ഏകദിനപരമ്പരയിലും (0–2) കിവീസിനോട് തോൽവി ഏറ്റുവാങ്ങി തിരികെ ഇന്ത്യയിലേക്ക് വരും വഴി ടീം ഷാർജയിലിറങ്ങി. രണ്ട് പാക്ക് താരങ്ങളെ സഹായിക്കാൻ ഒരു ബെനിഫിറ്റ് മാച്ച് സംഘടിപ്പിച്ചിരുന്നു. ഗാവസ്കർ ഇലവനും മിയാൻദാദ് ഇലവനും തമ്മിലായിരുന്നു മത്സരം.

ഇന്ത്യ–പാക്ക് മത്സരം എന്ന് അവകാശപ്പെട്ട് നടത്തിയ മത്സരം പക്ഷേ ബിസിസിഐയുടെ സമ്മതത്തോടെയായിരുന്നില്ല. ദുറാനിക്കുപകരം മുംബൈയിൽനിന്ന് പറന്നിറങ്ങിയ മാധവ് മന്ത്രിയായിരുന്നു ‘ഇന്ത്യ’യുടെ മാനേജർ. മുൻ ഇന്ത്യൻ താരവും ബോംബെ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമാണ് മന്ത്രി. അന്നൊരു ആരോപണം ഉയർന്നു. മാനേജർക്ക് ലഭിച്ചത് രണ്ടര ലക്ഷം രൂപ. കളിക്കാർ നേടിയതാവട്ടെ 15,000 രൂപയും. ഈ മത്സരവും മാനേജരുടെ സമ്മാനവും വലിയ വിമർശനത്തിന് ഇടയാക്കി.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻമാരായ സുനിൽ ഗാവസ്കറും കപിൽ ദേവും. (ഫയൽ ചിത്രം)

∙ മാൻസിങ്: ഇന്ത്യയെ ലോകജേതാക്കളാക്കിയ മാനേജർ

1983 ലോകകപ്പ് നേടുമ്പോൾ ഇന്ത്യയ്ക്ക് പരിശീലകനുണ്ടായിരുന്നില്ല. അന്ന് പി.ആർ.മാൻസിങ്ങാണ് ഇന്ത്യയുടെ മാനേജർ. പ്രൂഡൻഷ്യൽ ലോകകപ്പുമായി കപിൽദേവും കൂട്ടരും ഇന്ത്യയിൽ പറന്നിറങ്ങിയശേഷം ടീം ഒന്നാകെ രാഷ്ട്രപതി ഗ്യാനി സെയിൽസിങ്, പ്രധാനമന്ത്രി ഇന്ദിര ഗാന്ധി എന്നിവരെ സന്ദർശിച്ചു. ഇതിനുശേഷം ഹോട്ടലിൽ ‘ടീം മീറ്റിങ്’. നായകൻ കപിൽദേവ് വിളിച്ച യോഗത്തിൽനിന്ന് ‘മാറിനിൽക്കാൻ’ മാൻസിങ്ങിനോട് ആവശ്യപ്പെട്ടു.

നിമിഷങ്ങൾക്കൊണ്ട് യോഗം അവസാനിച്ചു. ജേതാക്കൾ എന്ന നിലയിൽ കളിക്കാർക്ക് ലഭിച്ച സമ്മാനങ്ങളും പ്രതിഫലവുമൊക്കെ മാൻസിങ് കൂടി അവകാശപ്പെട്ടതാണെന്ന് ടീം പ്രഖ്യാപിച്ചു. ഉടൻ മാനേജരോട് മുറിയിൽ വരാൻ ടീം ആവശ്യപ്പെട്ടു. തങ്ങളുടെ വിജയത്തിൽ മുഖ്യ പങ്കുവഹിച്ച മാനേജരെ കപിൽദേവും ചെകുത്താൻമാരും ആദരിക്കാൻ ഇതിലും വലിയൊരു മാർഗമില്ലായിരുന്നു.

English Summary:

From Bishan Singh Bedi to Rahul Dravid, let's get to know the coaches of the Indian men's cricket team