‘ഭീരുക്കൾ പ്രതികരിക്കുന്നത് ഇമോജികളിലൂടെയാണ്. മികച്ച പദവികളും ശമ്പളവും നൽകി കൂട്ടിലടച്ച അടിമകൾ. അവരോടു സഹതപിക്കുക. അവർ മനുഷ്യ പുരോഗതിക്ക് എതിരാണെന്നു പ്രത്യേകം പറയേണ്ടതില്ല, അവരെ അവഗണിക്കുക. അധികാര കേന്ദ്രങ്ങളോടു ചേർന്നിനിൽക്കുന്നവർക്ക് കണ്ണു തുറക്കുന്നതിലല്ല, കണ്ണുകൾ അടച്ചു വയ്ക്കുന്നതിലാണു താൽപര്യം.’ സാമ്പത്തിക ശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന ഡോ.എം. കുഞ്ഞാമൻ മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണിത്. അരനൂറ്റാണ്ടിലേറെയായി സമൂഹത്തിലെ ചലനങ്ങൾ സസ്സൂക്ഷ്മം നോക്കിക്കണ്ടിരുന്ന അദ്ദേഹം എക്കാലവും വ്യവസ്ഥാപിത സംവിധാനങ്ങൾക്കു പുറത്തു നിൽക്കാനാണ് ആഗ്രഹിച്ചത്. അധികാരങ്ങളോടുള്ള നിരന്തര കലഹമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം. അധികാര കേന്ദ്രങ്ങളെ വാഴ്ത്തുകയല്ല അവരെ വിമർശനാത്മകമായി നോക്കിക്കാണുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. സാമൂഹിക ജീവിതത്തിന്റെ കയ്പു നിറഞ്ഞ യാഥാർഥ്യങ്ങളോടു പൊരുതി മുന്നേറി ഉന്നതിയിലേക്കു നടന്നു നീങ്ങിയ ഒരു വ്യക്തിക്ക് ഒരുപക്ഷേ വ്യത്യസ്തമായ ചില നിലപാടുകൾ സ്വീകാര്യമല്ലാതെയുമാവാം. കടന്നുവന്ന വഴികളിൽ സുഗന്ധം നിറഞ്ഞ സ്മരണകൾ ഏറെയില്ല അദ്ദേഹത്തിന്. ‘എതിര്’ എന്ന ആത്മകഥയിൽ കയ്പു നിറഞ്ഞ ആ ജീവിതത്തിന്റെ ചിത്രങ്ങളേറെയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഭീരുക്കൾ പ്രതികരിക്കുന്നത് ഇമോജികളിലൂടെയാണ്. മികച്ച പദവികളും ശമ്പളവും നൽകി കൂട്ടിലടച്ച അടിമകൾ. അവരോടു സഹതപിക്കുക. അവർ മനുഷ്യ പുരോഗതിക്ക് എതിരാണെന്നു പ്രത്യേകം പറയേണ്ടതില്ല, അവരെ അവഗണിക്കുക. അധികാര കേന്ദ്രങ്ങളോടു ചേർന്നു നിൽക്കുന്നവർക്ക് കണ്ണു തുറക്കുന്നതിലല്ല, കണ്ണുകൾ അടച്ചു വയ്ക്കുന്നതിലാണു താൽപര്യം.’ സാമ്പത്തിക ശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന ഡോ.എം. കുഞ്ഞാമൻ മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണിത്. 

അരനൂറ്റാണ്ടിലേറെയായി സമൂഹത്തിലെ ചലനങ്ങൾ സസ്സൂക്ഷ്മം നോക്കിക്കണ്ടിരുന്ന അദ്ദേഹം എക്കാലവും വ്യവസ്ഥാപിത സംവിധാനങ്ങൾക്കു പുറത്തു നിൽക്കാനാണ് ആഗ്രഹിച്ചത്. അധികാരങ്ങളോടുള്ള നിരന്തര കലഹമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം. അധികാര കേന്ദ്രങ്ങളെ വാഴ്ത്തുകയല്ല അവരെ വിമർശനാത്മകമായി നോക്കിക്കാണുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. സാമൂഹിക ജീവിതത്തിന്റെ കയ്പു നിറഞ്ഞ യാഥാർഥ്യങ്ങളോടു പൊരുതി മുന്നേറി ഉന്നതിയിലേക്കു നടന്നു നീങ്ങിയ ഒരു വ്യക്തിക്ക് ഒരുപക്ഷേ വ്യത്യസ്തമായ ചില നിലപാടുകൾ സ്വീകാര്യമല്ലാതെയുമാവാം. കടന്നുവന്ന വഴികളിൽ സുഗന്ധം നിറഞ്ഞ സ്മരണകൾ ഏറെയില്ല അദ്ദേഹത്തിന്. ‘എതിര്’ എന്ന ആത്മകഥയിൽ കയ്പു നിറഞ്ഞ ആ ജീവിതത്തിന്റെ ചിത്രങ്ങളേറെയുണ്ട്.

ഡോ.എം.കുഞ്ഞാമൻ

∙ പാലക്കാട് പട്ടാമ്പി വാടാനാംകുറിശ്ശി സ്വദേശിയായ ഡോ.എം. കുഞ്ഞാമൻ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽനിന്ന് എംഫിലും പിഎച്ച്ഡിയും നേടി.

∙ കേരള സർവകലാശാല സാമ്പത്തികശാസ്ത്രം വകുപ്പിൽ 27 വർഷം അധ്യാപകൻ.

∙ 2005ൽ മഹാരാഷ്ട്രയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ചേർന്നു.

∙ ഡവലപ്മെന്റ് ഓഫ് ട്രൈബൽ ഇക്കണോമി, സ്റ്റേറ്റ് ലെവൽ പ്ലാനിങ് ഇൻ ഇന്ത്യ, ഗ്ലോബലൈസേഷൻ എ സബാൾട്ടേൺ പെർസ്പെക്ടീവ്, ഇക്കണോമിക്  ഡവലപ്മെന്റ് ആൻഡ് സോഷ്യൽ ചേഞ്ച്, കേരളത്തിന്റെ വികസന പ്രതിസന്ധി എന്നിവയാണ് പ്രധാന കൃതികൾ. 

ADVERTISEMENT

∙ ഇരുട്ടു നിറഞ്ഞ ബാല്യം

പാലക്കാട് ജില്ലയിലെ വാടനാംകുറിശിയിൽ അയ്യപ്പന്റെയും ചെറോണയുടെയും മകനായിട്ടാണു ജനനം. ഒരു ഓലക്കൂരയ്ക്കു കീഴെ ഒരു മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഒരു ബാലൻ പുസ്തകം വായിക്കുകയാണ്. ഇടയ്ക്ക് ആ വിളക്കുമായി അമ്മ അടുക്കളയിലേക്കു പോകും. ‘അപ്പോൾ എന്നിലേക്ക് ഇരുട്ട് അരിച്ചിറങ്ങാൻ തുടങ്ങും. ലോകം ഇരുട്ടായി എന്നെ ചുറ്റിവരിയാൻ തുടങ്ങും.’ ആ ഇരുട്ട് ജീവിതത്തിലുടനീളം കുഞ്ഞാമനെ ചുറ്റി വരിഞ്ഞിട്ടുണ്ട്. ജന്മിയുടെ വീട്ടിലെ നായയ്ക്കൊപ്പം കഞ്ഞിക്കുവേണ്ടി മത്സരിക്കേണ്ടിവന്നതിനു പിന്നിൽ അന്നത്തെ സാമൂഹിക സാഹചര്യങ്ങളിലെ ഇരുട്ടായിരുന്നു. ‘പതിനാലു വയസ്സുള്ളപ്പോഴാണ്. വീടിനടുത്തുള്ള ഒരു ജന്മിയുടെ വീട്ടിൽ കഞ്ഞികുടിക്കാൻ ചെന്നു. മുറ്റത്തെ മണ്ണിൽ കുഴികുത്തി കഞ്ഞി ഒഴിച്ചു തന്നു. ആ വീട്ടിൽ ഒരു ഭയങ്കരൻ പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം കഞ്ഞികുടിക്കാൻ വന്ന അവൻ കഞ്ഞികുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചു മാറ്റി..’– കുഞ്ഞാമൻ ആത്മകഥയിൽ എഴുതി.

∙ ലക്ഷ്മിയേടത്തിയും ഉപ്പുമാവും

ഉപ്പുമാവിനും കഞ്ഞിക്കും മാത്രമായി സ്കൂളിൽ പോയ ബാല്യവും അതിന്റെ പേരിൽകേട്ട അപമാനങ്ങളും എതിരിൽ അദ്ദേഹം തുറന്നെഴുതിയിട്ടുണ്ട്. ജാതി പറഞ്ഞ് അധിക്ഷേപിച്ചവരിൽ അധ്യാപകരുമുണ്ടായിരുന്നു. ഹൈസ്കൂൾ ജീവിതത്തെക്കുറിച്ചുള്ള ഓർമകളിൽ ഉപ്പുമാവുണ്ടാക്കുന്ന ലക്ഷ്മി‌യേടത്തിയുണ്ട്. അക്കാലത്ത് ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഉപ്പുമാവില്ല. പക്ഷേ ലക്ഷ്മിയേടത്തി ഉപ്പുമാവുണ്ടാക്കി ഒരുപേപ്പറിൽ പൊതിഞ്ഞ് ഒളിച്ചു വയ്ക്കും. അതു രഹസ്യമായി കഴിക്കും. ഉപ്പുമാവും കഞ്ഞിയുമില്ലാത്ത ദിവസങ്ങളിൽ മാങ്ങ തിന്നു വിശപ്പടക്കും. 

ഡോ.എം.കുഞ്ഞാമൻ തിരുവനന്തപുരത്തെ വീടിനു മുന്നിൽ. (ഫയൽ ചിത്രം∙മനോരമ)
ADVERTISEMENT

∙ കെ.എൻ രാജുമായുള്ള സംവാദം

പിൽക്കാലത്ത് സിഡിഎസിൽ (Centre for Development Studies) വച്ചുണ്ടായ ഒരു സംഭാഷണത്തിൽ സാമ്പത്തിക വിദഗ്ധൻ കെ.എൻ. രാജിനോടു താൻ കടന്നുവന്ന വഴികളെക്കുറിച്ച്   കുഞ്ഞാമന് ഓർമിപ്പിക്കേണ്ടി വന്നു. ‘താങ്കൾ ബ്രിട്ടിഷ് ഭരണകാലത്തെ ജഡ്ജിയുടെ മകനാണ്. താങ്കൾ ഇങ്ങനെ ഉയർന്നുവന്നത് അനുകൂല സാഹചര്യങ്ങളിൽ നിന്നാണ്. ഞാനൊക്കെ ഭക്ഷണം കഴിക്കാതെ ഇരന്നിരന്ന് നിങ്ങളെപ്പോലുള്ളവരുടെ അടികൊണ്ടു വന്നവരാണ്. അതുകൊണ്ടുതന്നെ എനിക്ക് നിങ്ങളെപ്പോലുള്ളവരോട് എതിർപ്പുണ്ട്. അത് എനിക്ക് പ്രകടിപ്പിച്ചേ മതിയാകൂ. അതെന്റെ ധാർമികവും സാമൂഹികവുമായ ഉത്തരവാദിത്തമാണ്. താങ്കൾ എന്റെ സ്ഥാനത്തായിരുന്നെങ്കിൽ സ്കൂൾ ഫൈനൽ പരീക്ഷ പാസാവില്ലായിരുന്നു. ഞാൻ താങ്കളുടെ സ്ഥാനത്തായി‌രുന്നെങ്കിൽ ഒരു നൊബേൽ സമ്മാന ജേതാവായേനേ. ആ വ്യത്യാസം നമ്മൾ തമ്മിലുണ്ട്..’

∙ സർവകലാശാല നിയമനത്തിലെ അനീതി

ധനതത്വ ശാസ്ത്രത്തിലും കേരള സർവകലാശാല അധ്യാപക നിയമനത്തിലും ഒന്നാം റാങ്ക് ജേതാവായിട്ടും സംവരണത്തിന്റെ ആനുകൂല്യം വേണ്ടിവന്നു കുഞ്ഞാമന് നിയമനം ലഭിക്കാൻ. ജനറൽ ക്വോട്ടയിൽ മത്സരപരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചയാൾക്ക് സംവരണ സീറ്റിൽ നിയമനം നൽകുന്നതിനെക്കുറിച്ച് നിയമസഭയിൽപോലും ചർച്ച നടന്നു. എന്നാൽ കേരള സർവകലാശാലയുടെ സവിശേഷമായ കല്ലേപ്പിളർക്കുന്ന ആ ചട്ടങ്ങളുടെ യുക്തി കേരള സമൂഹത്തിന് ഇന്നും അജ്ഞാതമാണ്. പ്രതാപികളായ രാഷ്ട്രീയ നേതാക്കൾക്കുപോലും അതിന്റെ ചുവപ്പുനാട അഴിക്കാൻ കഴിഞ്ഞില്ലെന്നത് കേരള ചരിത്രത്തിലെതന്നെ വിചിത്രമായ ഒരു സ്മരണയും അധ‌്യായവും സമസ്യയുമായിരുന്നു. 

പുരസ്കാരങ്ങൾക്കോ അംഗീകാരത്തിനോ വേണ്ടിയല്ല ഞാന്‍ ആത്മകഥ എഴുതിയത്. എന്റെ ജീവിതാനുഭവങ്ങൾ അതിലുണ്ടെന്നതു ശരിയാണ്. എന്നാൽ അത് എന്റെ മാത്രം കഥയല്ല. പരാജയപ്പെട്ട ഒരു സമൂഹത്തിന്റെ ചരിത്രമാണ്.

ഡോ.എം.കുഞ്ഞാമൻ

ADVERTISEMENT

∙ ‘പദവിക്കു വേണ്ടി ഞാൻ താങ്കളെ സമീപിച്ചിരുന്നോ?’

പിൽക്കാലത്ത് മകളുടെ മരണം ഉണ്ടാക്കിയ ആഘാതത്തിൽനിന്നുള്ള മോചനമായിട്ടാണ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ പ്രഫസറായി പോകാൻ കുഞ്ഞാമൻ തീരുമാനിച്ചത്. അന്ന് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയാണ്. യാത്ര പറയാൻ ചെന്നപ്പോൾ വിഎസ് പറഞ്ഞു: ‘‘കുഞ്ഞാമനെ ആസൂത്രണ ബോർഡിൽ എടുക്കണം അല്ലെങ്കിൽ വൈസ് ചാൻസലർ ആക്കണമെന്നു ഞാൻ വിചാരിച്ചിരിക്കുകയാണ്. തിരിച്ചുവരാൻ കഴിയുമെങ്കിൽ വരണം.’’. കുഞ്ഞാമൻ അത്തരം അവസരങ്ങൾക്കായി കാത്തു നിന്നില്ല. 

ഡോ.എം.കുഞ്ഞാമൻ. (ഫയൽ ചിത്രം∙മനോരമ)

കേരളത്തിൽനിന്ന് ഒരു പിൻവിളി ഉണ്ടായതുമില്ല. വർഷങ്ങൾക്കു ശേഷം, സ്നേഹിതനും ധനമന്ത്രിയുമായിരുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ മുംബൈയിൽ വച്ചു കണ്ടപ്പോൾ പറഞ്ഞു: ‘‘ഞാൻ കുഞ്ഞാമനെ കേരള സർവകലാശാല വൈസ് ചാൻസലറാക്കണമെന്നു വിചാരിച്ചതാണ്’’. അതിനുള്ള അദ്ദേഹത്തിന്റെ മറുപടി പദവികൾക്കു പിന്നാലെ നടക്കുന്ന  അക്കാദമിക് സമൂഹത്തിനുകൂടിയുള്ള ഓർമപ്പെടുത്തലാണ് : ‘ഞാൻ ചായയ്ക്കും കഞ്ഞിക്കും വേണ്ടി മറ്റുള്ളവരോട് ഇരന്നിട്ടുള്ളവനാണ്. ഈ പദവിക്കുവേണ്ടി ഞാൻ താങ്കളെ സമീപിച്ചിരുന്നുവോ? ഇമ്മാതിരി ആത്മാർഥതയില്ലാത്ത വാക്കുകൾ പറയുന്നതെന്തിനാണ്? നമ്മൾ സുഹൃത്തുക്കളല്ലേ?’’ 

∙ കൃതജ്ഞതയോടെ  നിരസിച്ച അക്കാദമി പുരസ്കാരം!

തൊണ്ടയിലുടക്കുന്ന കയ്പുനീരോടെ മാത്രമേ എതിരെന്ന ആ ആത്മകഥ വായിച്ചു പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. മികച്ച കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ആ പുസ്തകത്തെ തേടിവന്നപ്പോൾ ‘കൃതജ്‍ഞതയോടെ നിരസിക്കുന്നുവെന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.

‘‘കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം നിരസിക്കാൻ കാരണം വ്യക്തിപരമാണ്. പുരസ്കാരങ്ങൾക്കോ അംഗീകാരത്തിനോ വേണ്ടിയല്ല ഞാനത് എഴുതിയത്. എന്റെ ജീവിതാനുഭവങ്ങൾ അതിലുണ്ടെന്നതു ശരിയാണ്. എന്നാൽ അത് എന്റെ മാത്രം കഥയല്ല. പരാജയപ്പെട്ട ഒരു സമൂഹത്തിന്റെ ചരിത്രമാണ്. അവഗണനകൾ മാത്രം പൈതൃകമായി കിട്ടിയ ഒരു സമൂഹത്തിന്റെ ഇതിവൃത്തമാണ്. അതിൽ പറഞ്ഞിരിക്കുന്ന പലകാര്യങ്ങൾക്കും പരിഹാരമുണ്ടായിയെന്ന തോന്നൽ എനിക്കില്ല. അങ്ങനെ സംഭവിച്ചാൽ അതായിരിക്കും എനിക്കുള്ള പുരസ്കാരവും അംഗീകാരവും’’. അന്നു കുഞ്ഞാമൻ പറഞ്ഞു.

∙ വിമർശിക്കപ്പെടേണ്ട കേരള മാതൃക

കടന്നുവന്ന വഴികളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് അദ്ദേഹം കൊട്ടിഘോഷിക്കപ്പെട്ട കേരള വികസന മാതൃകയെ നോക്കിക്കണ്ടത്. മനോരമ ഓൺലൈനിനോടു നടത്തിയ ഒരു സംഭാഷണത്തിൽ അതിനെപ്പറ്റി വിശദീകരിക്കുന്നത് ഇങ്ങനെയാണ്: കേരളത്തിന്റെ മാനവിക വികസന സൂചിക ലോകത്തെ വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യാറുണ്ട്. എന്നാൽ ആദിവാസികളുടെയും പാർശ്വവൽക്കരിക്കപ്പെടുന്നവരുടെയും ദാരിദ്ര്യം, പട്ടിണി, പോഷകാഹാരക്കുറവ് എന്നിവയൊന്നും ഈ സൂചികയിൽ വരില്ല. കാരണം വികസന സൂചിക എപ്പോഴും ശരാശരിയിൽ അധിഷ്ഠിതമായിരിക്കും. 

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം കേരള വികസന മാതൃകയിൽ ഒരിക്കലും ഉണ്ടാകാറില്ല. അവർ സമൂഹത്തിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവർക്കു വേണ്ടത് സാമ്പത്തിക സുരക്ഷിതത്വമാണ്. അവർക്കുവേണ്ടത് പ്രത്യേക അവകാശങ്ങളല്ല, തുല്യ അവകാശങ്ങളാണ്. മുഖ്യധാരയിൽനിന്നു പുറത്താക്കപ്പെട്ടവരെയും സമൂഹത്തിന്റെ മുഖ്യധാര സാമ്പത്തിക പ്രക്രിയയിലും നയരൂപീകരണത്തിലും പങ്കാളികളാക്കണം. അത്തരക്കാരിൽ നിന്നുകൊണ്ടുള്ളതാകണം ഇനിയുള്ള വികസനം. വ്യവസായ വികസനം, തൊഴിലില്ലായ്മ, പൊതുമേഖലയുടെ തകർച്ച എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹത്തിനു മൗലികമായ കാഴ്ചപ്പാടാണുണ്ടായിരുന്നത്. 

∙ മുന്നണി രാഷ്ട്രീയമെന്ന നിസ്സഹായത

ഭരണത്തുടർച്ചയെന്നതിന്റെ അപകടത്തെക്കുറിച്ചും മുന്നണി രാഷ്ട്രീയത്തിലെ പൊരുത്തക്കേടുകളെ കുറിച്ചുമൊക്കെയുള്ള തന്റെ കാഴ്ചപ്പാടുകൾ  അവസാനകാലത്തെ സമൂഹ മാധ്യമ കുറിപ്പുകളിൽ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ‘വല്യേട്ടൻ വച്ചു നീട്ടുന്നത് സ്വീകരിക്കാൻ മുന്നണിയിലെ ഘടക കക്ഷികൾ നിർബന്ധിതരാവുകയാണ്. അതു സ്വീകരിക്കണോ മുന്നണി വിടണോയെന്ന രണ്ടു സാധ്യതകൾ മാത്രമേ അവർക്കു മുന്നിലുള്ളൂ. നിസ്സഹായരായ അവർക്കു മുന്നിൽ മറ്റു വഴികളൊന്നുമില്ല’’. അദ്ദേഹം എഴുതി. 

വ്യക്‌തിബന്ധങ്ങളും ആശയപരമായ നിലപാടുകളും ഡോ.എം.കുഞ്ഞാമൻ ഒരിക്കലും കൂട്ടിക്കുഴച്ചിട്ടില്ല. സാമ്പത്തിക ഉദാരവൽക്കരണം ഇന്ത്യയിൽ അവതരിപ്പിച്ച 90കളിൽ വ്യത്യസ്‌ത അഭിപ്രായങ്ങളുമായി ഞങ്ങൾ പല വേദികളിലും ഒന്നിച്ചു നിന്നിട്ടുണ്ട്. വേദികളിലേക്ക് പോയതും മടങ്ങിവന്നിരുന്നതും പലപ്പോഴും ഒരേ വാഹനത്തിലായിരുന്നു. വേദിയിൽ നിന്നിറങ്ങിയാൽ പഴയ സൗഹൃദ സംഭാഷണങ്ങളിലേക്കു തിരിച്ചു വരാൻ കഴിയുന്നത്ര സവിശേഷമായ വ്യക്തിത്വം അദ്ദേഹത്തിനുണ്ടായിരുന്നു.

ഡോ.ബി.എ.പ്രകാശ് (സാമ്പത്തിക വിദഗ്ധൻ)

∙ അക്കാദമിക രംഗത്തെ രാഷ്ട്രീയങ്ങൾ

ഐഐഎം അഹമ്മദാബാദ്, ലോകത്തിലെതന്നെ രണ്ടാമത്തെ മികച്ച മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടാണ്. ഇന്ത്യയിലെ ഐഐടികളും മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. അതിനു കാരണം അവർക്കു ലഭിക്കുന്ന പ്രവർത്തന സ്വാതന്ത്ര്യമാണ്. എന്നാൽ സംസ്ഥാനത്തെ സർവകലാശാലകൾക്ക് അത്തരം സ്വാതന്ത്ര്യമില്ല. അവ രാഷ്ട്രീയ നിയന്ത്രണങ്ങൾക്ക് വിധേയമാണ്. അക്കാദമിക പരിഗണനകൾ രണ്ടാമതേ വരുന്നുള്ളൂ.

∙ വ്യവസായ വികസനവും തൊഴിലില്ലായ്മയും

‘കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചു വരികയാണെന്നതു ശരിയാണ്. എന്നാൽ തൊഴിലുകൾ ഇല്ലാത്തതല്ല ഇവിടുത്തെ പ്രശ്നം. അഭ്യസ്തവിദ്യർക്ക് അവർ അഗ്രഹിക്കുന്ന വിധത്തിലുള്ള തൊഴിലുകൾ ലഭിക്കുന്നില്ലെന്നതാണ്. ഒരു സർക്കാരിനും ജനങ്ങൾക്കാവശ്യമായ തൊഴിലുകൾ നൽകുക സാധ്യമല്ല, സർക്കാർ തൊഴിൽദായകരുമല്ല. സർക്കാർ ചെയ്യേണ്ടത് തൊഴിൽദായകരായ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയെന്നതാണ്. ഇക്കാര്യത്തിൽ ശുഭകരമായ ചിലത് കേരളത്തിൽ നടക്കുന്നുണ്ട്. അതിൽ എടുത്തു പറയേണ്ടത് കേരള സ്റ്റാർട്ടപ് മിഷനെക്കുറിച്ചാണ്. 

പൊതുമേഖലയെ ഘടനാപരമായും മൗലികമായും പുനഃസംഘടിപ്പിക്കണം. അവർക്ക് പ്രഫഷനലായ സ്വാതന്ത്ര്യം നൽകണം. പിൻവാതിൽ നിയമനം, ബന്ധു നിയമനം എന്നിവയുടെ കേന്ദ്രമായി പൊതുമേഖലാ സംവിധാനങ്ങളെ  കാണുന്ന സമീപനം മാറണം. ഇവിടെ ചെറുകിട സംരംഭകർ വലിയ പ്രതിബന്ധങ്ങൾ നേരിടുകയാണ്. വൻകിട സംരംഭകർക്ക് പക്ഷേ, അത്തരം പ്രശ്നങ്ങളില്ല’’. അദ്ദേഹം ഒരിക്കൽ പറഞ്ഞു.  ഇത്തരം വ്യത്യസ്തവും മൗലികവുമായ സമീപനങ്ങൾക്കു പിന്നിലെ രാഷ്ട്രീയ ദർശനത്തെപ്പറ്റി ‘എതിര്’ എന്ന ആത്മകഥയിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ‘വ്യവസ്ഥിതിയോട് ഓച്ചാനിച്ചു നിൽക്കാൻ എനിക്കു കഴിയില്ല. വ്യവസ്ഥിതികളെ വെല്ലുവിളിക്കുന്നവരെ എനിക്ക് ഇഷ്ടമാണ്. ഞാൻ ഇഷ്ടപ്പെടുന്നത് നിഷേധികളെയും ധിക്കാരികളെയുമാണ്.’ എന്നാണ് അദ്ദേഹം കുറിച്ചത്. 

ഇത്തരം ആശയപരമായ വ്യത്യസ്തത പുലർത്തുമ്പോഴും സംവാദത്തിന്റെ സാധ്യതകൾ അദ്ദേഹം എക്കാലവും തുറന്നുവച്ചു. ആശയപരമായ വിയോജിപ്പുകൾ വ്യക്തിബന്ധങ്ങളെ ബാധിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആർക്കും എപ്പോഴും കടന്നുവരാനും സംവദിക്കാനും മനസ്സിന്റെ വാതിലുകൾ തുറന്നിട്ടു. പ്രായമോ പദവിയോ അതിനു തടസ്സമായില്ല. ഡോ. കുഞ്ഞാമൻ വിടപറയുമ്പോൾ ബാക്കിയാകുന്നത് ഈ സ്മരണകളാണ്.

English Summary:

In Memoriam: Dr.M Kunhaman- A Maverick Who Defied the System