മുഖം മനസിന്റെ കണ്ണാടിയെന്നാണ് നാം പഠിച്ചത്. എന്നാൽ രക്തം പരിശോധിച്ചാൽ മനസിലുള്ളത് എന്താണെന്ന് അറിയാൻ കഴിയുമോ ? അല്ലെങ്കിൽ നിങ്ങൾക്കു വിഷാദ രോഗമുണ്ടെന്നു സംശയമുണ്ടോ ? ഈ സംശയം എങ്ങനെ തീർക്കും. ഒന്നുകിൽ മനഃശാസ്ത്രജ‍്ഞരുടെ സഹായത്തോടെ വിഷാദ രോഗം കണ്ടെത്താം. അല്ലെങ്കിൽ ഏതെങ്കിലും ലാബിൽ രക്തം പരിശോധിച്ചാൽ മതി. വൈദ്യശാസ്ത്രത്തിലെ നിർണായക ചുവടുവയ്പ് എന്നു വിളിക്കാവുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് കേരളത്തിലെ ഒരു കൂട്ടം വിദ്യാർഥികൾ. കേരളത്തിന് അഭിമാനം മാത്രമല്ല ലോകത്തെ വിഷാദരോഗം മൂലം വലയുന്ന രോഗികൾക്ക് ആശ്വാസവുമാകുന്നതാണ് ഈ കണ്ടെത്തൽ. പരിശോധനയിലൂടെ വിഷാദരോഗം നിർണയിക്കാമെന്ന് വിദ്യാർഥികൾ കണ്ടെത്തിയത് ഇവരാണ്. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (ഐസർ) 16 വിദ്യാർഥികളുടെ സംഘം. തങ്ങളുടെ കണ്ടത്തലിന് അവർ നൽകിയ പേരാണ് ‘ഒയാസിസ്’. രക്തത്തിലെ മൂലകങ്ങളുടെ ഏറ്റക്കുറച്ചിലുകളും അവ മൂലം ഉണ്ടാകാൻ ഇടയുള്ള രോഗ സാധ്യതകളെയും രോഗങ്ങളെയും രക്ത പരിശോധനയിലൂടെ അറിയാൻ സാധിക്കുമെന്നാണ് ശാസ്ത്രം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖം മനസിന്റെ കണ്ണാടിയെന്നാണ് നാം പഠിച്ചത്. എന്നാൽ രക്തം പരിശോധിച്ചാൽ മനസിലുള്ളത് എന്താണെന്ന് അറിയാൻ കഴിയുമോ ? അല്ലെങ്കിൽ നിങ്ങൾക്കു വിഷാദ രോഗമുണ്ടെന്നു സംശയമുണ്ടോ ? ഈ സംശയം എങ്ങനെ തീർക്കും. ഒന്നുകിൽ മനഃശാസ്ത്രജ‍്ഞരുടെ സഹായത്തോടെ വിഷാദ രോഗം കണ്ടെത്താം. അല്ലെങ്കിൽ രക്തം പരിശോധിച്ചാൽ മതി. വൈദ്യശാസ്ത്രത്തിലെ നിർണായക ചുവടുവയ്പ് എന്നു വിളിക്കാവുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് കേരളത്തിലെ ഒരു കൂട്ടം വിദ്യാർഥികൾ. കേരളത്തിന് അഭിമാനം മാത്രമല്ല ലോകത്തെ വിഷാദരോഗം മൂലം വലയുന്ന രോഗികൾക്ക് ആശ്വാസവുമാകുന്നതാണ് ഈ കണ്ടെത്തൽ.

പരിശോധനയിലൂടെ വിഷാദരോഗം നിർണയിക്കാമെന്ന് വിദ്യാർഥികൾ കണ്ടെത്തിയത് ഇവരാണ്. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (ഐസർ) 16 വിദ്യാർഥികളുടെ സംഘം. തങ്ങളുടെ കണ്ടത്തലിന് അവർ നൽകിയ പേരാണ് ‘ഒയാസിസ്’. രക്തത്തിലെ മൂലകങ്ങളുടെ ഏറ്റക്കുറച്ചിലുകളും അവ മൂലം ഉണ്ടാകാൻ ഇടയുള്ള രോഗ സാധ്യതകളെയും രോഗങ്ങളെയും രക്ത പരിശോധനയിലൂടെ അറിയാൻ സാധിക്കുമെന്നാണ് ശാസ്ത്രം.

പാരിസിൽ നടന്ന രാജ്യാന്തര ജനറ്റിക്കലി എൻജിനീയേഡ് മെഷീൻ (ഐജെം) സിന്തറ്റിക് ബയോളജി മത്സരത്തിൽ ഒയാസിസ് എന്ന രോഗനിർണയ സംവിധാനം അവതരിപ്പിച്ചു സമ്മാനം നേടിയ തിരുവനന്തപുരം ഐസർ ടീം (Photo Credit: IISERTVMofficial/facebook)
ADVERTISEMENT

അങ്ങനെയെങ്കിൽ മനസിക ആരോഗ്യത്തിന്റെ ഏറ്റക്കുറച്ചിലുകൾക്ക് ഇടയാക്കുന്ന വിഷാദ രോഗത്തെ എന്തുകൊണ്ട് രക്ത പരിശോധനയിലൂടെ കണ്ടെത്തിക്കൂടാ? ഐസർ ശാസ്ത്ര സംഘം തേടിയത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. അവിടെ നിന്നാണ് മനസ്സ് നോവുന്നവർക്കായി ‘ഒയാസിസ്’ എന്ന രോഗനിർണയ സംവിധാനം പിറവിയെടുത്തത്. രക്തപരിശോധനയിലൂടെ വിഷാദരോഗം കണ്ടുപിടുത്തവും അതിനുള്ള വഴിയും അങ്ങനെ തുറന്നു. മാനസികമായല്ല, ശാരീരികമായിത്തന്നെയാണു വിഷാദവും തിരിച്ചറിയേണ്ടത് എന്ന് ഒയാസിസ് പരിശോധന കണ്ടെത്തി. ഒരു തുള്ളി രക്തത്തിൽ നിന്ന് ഇനി വിഷാദ രോഗമുണ്ടോ എന്നു കണ്ടെത്താം, അതു മാത്രമല്ല രോഗമുള്ളവരിൽ രോഗത്തിന്റെ തീവ്രതയും രക്ത സാംപിൾ പറയും. ചോദ്യവലികളും നിരീക്ഷണവും ചേർന്ന സങ്കീർണമായ പ്രക്രിയയിലൂടെയാണ് ഇതുവരെ രോഗ നിർണയം നടത്തിയിരുന്നത്. ഇനി തികച്ചും ലളിതമായി രോഗ നിർണയം നടത്താം. ആ കണ്ടുപിടുത്തം എന്താണെന്ന് ഗവേഷകരുടെ സംഘം വിശദമാക്കുന്നു.

പഠനത്തിന്റെ ഭാഗമായി വിഷാദാവസ്ഥ നേരിടുന്ന ധാരാളം പേരെ കണ്ടിട്ടുണ്ട്. ഭൂരിഭാഗം പേരുടെയും പ്രശ്നം ഒന്നായിരുന്നു; ഈ രോഗത്തെപ്പറ്റി ഉറ്റവരെപ്പോലും പറഞ്ഞു മനസ്സിലാക്കാൻ പറ്റുന്നില്ല

ആഭ ഷാംസ്

∙ രക്തത്തിലെ ഈ അഞ്ചു ഘടകങ്ങൾ പറയും, നിങ്ങൾ സന്തോഷവാനാണോ?

എന്താണ് ഒയാസിസ് ? ‘രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ടെത്തുന്നതു പോലെ വ്യക്തമായി വിഷാദ രോഗത്തിന്റെ അളവ് കണ്ടെത്താൻ കഴിയുമോ എന്നതായിരുന്നു ഞങ്ങളുടെ മുന്നിലെ ചോദ്യം’ ഐസർ ഗവേഷക സംഘത്തിന് നേതൃത്വം നൽകുന്ന ആഭ ഷാംസ് വിശദീകരിക്കുന്നു. ‘വിഷാദ രോഗമുള്ളവരുടെ അവസ്ഥയായ ‘മേജർ ഡിപ്രസീവ് ഡിസോർഡർ, ക്ലിനിക്കൽ ഡിപ്രഷൻ’ എന്നിവയ്ക്കുള്ള രോഗ നിർണയം നടത്താനുള്ള ഉപകരണമാണിത്. രക്തത്തിന്റെ സാംപിൾ എടുക്കാൻ കഴിയുന്ന ‘മൈക്രോ ഫ്ലൂയിഡിക് ചിപ്’ ആണു പ്രധാന ഭാഗം. രക്തത്തിലെ 5 ഘടകങ്ങൾ ചിപ്പിൽ ഉൾപ്പെടുത്തി. രക്തത്തിലെ എംഐആർഎൻഎ 124, എംഐആർഎൻഎ –132, സെറട്ടോണിൻ, കോർട്ടിസോൾ, ജിഎസ് ആൽഫ പ്രോട്ടീൻ എന്നിവയുടെ അളവാണു ചിപ്പിൽ രേഖപ്പെടുത്തുന്നത്. ഇതിലെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് വിഷാദ രോഗം, രോഗത്തിന്റെ തീവ്രത എന്നിവ അറിയാം. രോഗനിർണയത്തിനും ചികിത്സയുടെ പുരോഗതി അറിയാനും ഒയാസിസ് ഉപയോഗിക്കാം. ആഭ പറഞ്ഞു.

‘ഒരു മില്ലിലീറ്റർ പോലെ കുറഞ്ഞ അളവിൽ രക്തം ഉപയോഗിച്ചും പരിശോധന നടത്താം. പേറ്റന്റിനുള്ള ശ്രമത്തിൽ കൂടിയാണു ഞങ്ങൾ. ജൈവ ഘടകങ്ങൾക്കായുള്ള ഫ്ലൂറസൻസ് അടിസ്ഥാനമാക്കിയുള്ള മൈക്രോ ഫ്ലൂയിഡിക് ഉപകരണമാണിത്. നിലവിൽ വിഷാദ നിർണയത്തിനു രക്തപരിശോധനയെന്ന മേഖലയിൽ ഏറെ ഗവേഷണങ്ങൾ നടന്നിട്ടില്ല. വിഷാദ രോഗനിർണയത്തിനുള്ള നിലവിലെ രീതികളിൽ ആശ്രയിക്കുന്നതു ചോദ്യാവലികളെയും ക്ലിനിക്കൽ അഭിമുഖങ്ങളെയുമാണ്. ഈ ഫലങ്ങളിൽ വ്യതിയാനം വരാം. മേജർ ഡിപ്രസീവ് ഡിസോർഡർ നിർണയിക്കാൻ ഒറ്റ ജൈവ ഗുണത്തെ മാത്രം ആശ്രയിക്കുന്ന മാർഗങ്ങളുണ്ട്. എന്നാൽ ഒയാസിസിൽ 5 ജൈവഗുണങ്ങളുടെ അടിസ്ഥാനത്തിലാണു രോഗം കണ്ടെത്തുന്നത്, ബിരുദ വിദ്യാർഥികൾ ആയതിനാൽ മനുഷ്യരക്തം ഉപയോഗിക്കാൻ അനുമതിയില്ലായിരുന്നു. അതിനാൽ കൃത്രിമ ഘടകങ്ങൾ ഉപയോഗിച്ചാണു പഠന പരീക്ഷണങ്ങൾ നടത്തിയത് ’ ആഭ പറഞ്ഞു.

Representative image by triloks/istockphoto)
ADVERTISEMENT

∙ കിലോമീറ്ററുകൾ യാത്ര ചെയ്തു, ബോധവൽക്കരണത്തിന് ഫ്ലാഷ് മോബ്

വിഷാദമെന്ന രോഗത്തെ മറ്റുള്ളവർ തിരിച്ചറിയാൻ വേണ്ടിയാണ് ഈ പഠനവും ഗവേഷണവുമെന്നും ആഭ പറയുന്നു. ‘മാനസിക സമ്മർദം വിദ്യാർഥികളിലും കൂടുതലാണ്. ഡിപ്രഷൻ ഉള്ളവർക്ക് എഴുന്നേറ്റു ഭക്ഷണം കഴിക്കാൻ പോലുമുള്ള ശക്തിയില്ലാതെ വരും.‘ഭക്ഷണം കഴിക്കാൻ പോലും എഴുന്നേൽക്കാൻ വയ്യേ’ എന്നു ചോദിക്കുന്നവരെ പറഞ്ഞു മനസ്സിലാക്കാൻ പോലും കഴിയാത്തവർ. അതിനുള്ള ശക്തി പോലുമില്ലേ എന്നു സ്വയം പുച്ഛം തോന്നുന്നവർ. അവർക്കുള്ള ആശ്വാസമാണു രക്തപരിശോധനയിലൂടെ വിഷാദമറിയാം എന്നത്. ലളിതമായ ഫലം കിട്ടിയാൽ ചികിത്സ എങ്ങനെ തേടാമെന്നുള്ള മാർഗനിർദേശവും ലഭിക്കും. രോഗം ഹൈ റിസ്ക് ആണോ ലോ റിസ്ക് ആണോ എന്നും തിരിച്ചറിയാനാകും.

പഠനത്തിന്റെ ഭാഗമായി വിഷാദാവസ്ഥ നേരിടുന്ന ഒട്ടേറെ പേരെ കണ്ടിട്ടുണ്ട്. ഭൂരിഭാഗം പേരുടെയും പ്രശ്നം ഒന്നായിരുന്നു; ഈ രോഗത്തെപ്പറ്റി ഉറ്റവരെപ്പോലും പറഞ്ഞു മനസ്സിലാക്കാൻ പറ്റുന്നില്ല, ആഭ പറഞ്ഞു. രക്തപരിശോധനാ ഫലം വിഷാദമെന്ന രോഗത്തെക്കുറിച്ചുള്ള അജ്ഞത ഇല്ലാതാക്കുമെന്നും അത് ഇരുൾ വീണ ഒരുപാടു മനസ്സുകൾക്ക് ആശ്വാസമേകുമെന്നും ഈ വിദ്യാർഥി സംഘം വിശ്വസിക്കുന്നു. ഒയാസിസിലേക്കുള്ള യാത്ര വലുതായിരുന്നു. വിദ്യാർഥികൾ ബൈക്കുകളിൽ 600 കിലോമീറ്ററിലേറെ സഞ്ചരിച്ച് ആളുകളുമായി ഇടപെട്ടു. ഒട്ടേറെ സെമിനാറുകളും വർക് ‌ഷോപ്പുകളും ക്യാംപുകളും നടത്തി. തിരുവനന്തപുരം ടെക്നോപാർക്ക് ക്യാംപസിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി നടത്തിയ ഫ്ലാഷ്മോബും ഇതിന്റെ ഭാഗമായിട്ടാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും വൃദ്ധസദനങ്ങളും സന്ദർശിച്ചു. ഒപ്പം യുവർ ദോസ്ത് എന്ന ഓൺലൈൻ കൗൺ‍സലിങ് പ്ലാറ്റ്ഫോമും ഐസറിന്റേതായി സജ്ജീകരിച്ചു.

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ആസ്ഥാനം (Photo Credit: IISERTVMofficial/facebook)

ആഭ ഷാംസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ തെലങ്കാന, കർണാടക, യുപി, ബിഹാർ, ബംഗാൾ, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളും‌ണ്ട്. ആഭയ്ക്കൊപ്പം എം. വിഭാവരി, എം.റോഷിദ, എച്ച്. നയന, എം.അനുഗ്രഹ, പി.സമീക്ഷ, എസ്.പ്രിയാൻഷി, ഹന ലുക്മാൻ, വിഘ്നേഷ് ജയൻ, ഉമാശങ്കർ ചെല്ലം, അഭിനന്ദ് ലാൽ, സൂര്യാസിസ് ദത്ത, കെ.നവനീത്, സാർഥക് തൊറാട്ട്, ഒ.എസ്.യശ്വന്ത്, രുചി ആര്യ എന്നിവരാണു ടീമിലുള്ളത്. ഡോ. നിഷ.എൻ.കണ്ണൻ, ഡോ. ആർ. നടേഷ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. ഒടുവിൽ അവർ എത്തിയത് നിർണായക കണ്ടെത്തതിൽ.

ADVERTISEMENT

∙ രോഗികൾക്ക് ആശ്വാസം, ഐസറിനും കേരളത്തിനും അഭിമാനം

ഐസർ ഗവേഷകരുടെ കണ്ടെത്തലിന് രാജ്യാന്തര അംഗീകാരം ലഭിച്ചുവെന്ന് അറിയുമ്പോഴാണ് ഇതിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാകുക. ആ യാത്ര ഇങ്ങനെയാണ്. ജീവജാലങ്ങളെ കേന്ദ്രീകരിച്ചുള്ള വിവിധ മേഖലകളെ കൂട്ടിച്ചേർത്തുകൊണ്ട് പ്രവർത്തിക്കുന്ന ശാസ്ത്ര ശാഖയാണ് സിന്തറ്റിക് ബയോളജി. എൻജിനീയറിങ് സിദ്ധാന്തങ്ങൾ ഉപയോഗിച്ച് പുതിയ ജൈവ ഭാഗങ്ങൾ, ഉപകരണങ്ങൾ, സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനും പ്രകൃതിയിൽ നിലവിലുള്ള സംവിധാനങ്ങൾ പുനഃരൂപകൽപന ചെയ്യുന്നതിനും സഹായിക്കുന്ന ശാസ്ത്രശാഖയാണിത്. വിവിധ മേഖലകളിൽ നിന്നുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി സിന്തറ്റിക് ബയോളജി സംഘടിപ്പിക്കുന്ന മത്സരമാണ് രാജ്യാന്തര ജനറ്റിക് എൻജിനീയറിങ് മെഷീൻ കോംപറ്റീഷൻ.

Representative image by RyanKing999/istockphoto)

പാരിസിൽ നടന്ന രാജ്യാന്തര ജനറ്റിക്കലി എൻജിനീയേഡ് മെഷീൻ (ഐജെം) സിന്തറ്റിക് ബയോളജി മത്സരത്തിൽ ‘ഒയാസിസ്’ സംവിധാനം അവതരിപ്പിച്ച ഐസർ സംഘം മികച്ച രോഗനിർണയ പ്രോജക്ടിനുള്ള അവാർഡും സ്വർണ മെഡലുമാണ് സ്വന്തമാക്കിയത്. നേട്ടം ചില്ലറയല്ലെന്നു ചുരുക്കം. ‘ഇന്റഗ്രേറ്റഡ് ഹ്യുമൻ പ്രാക്ടീസ്’ എന്ന വിഭാഗത്തിൽ രാജ്യാന്തര തലത്തിലെ ആദ്യ 5 ടീമുകളിലും ഐസർ ഇടം നേടി. കേരളത്തിൽനിന്നു പങ്കെടുക്കുന്ന ഏക ഐജെം ടീമാണ് തിരുവനന്തപുരം ഐസർ. 20 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ടീമിന് ഈ മത്സരത്തിലെ മികച്ച രോഗനിർണയ വിഭാഗത്തിൽ സമ്മാനം കിട്ടുന്നതെന്നതും ആഹ്ലാദം ഇരട്ടിയാക്കുന്നു.

ഇതുകൊണ്ടു ശരിയായ ഫലം കിട്ടുമെന്ന് ഉറപ്പില്ലായിരുന്നു. അതു കൊണ്ടാണ് രോഗനിർണയ സംവിധാനത്തെ റിസർച് ടൂൾ ആയി ഉപയോഗിക്കാൻ പറ്റുന്ന തരത്തിലേക്കും മാറ്റിയതെന്ന് ഗവേഷകർ പറഞ്ഞു. ഗവേഷകർക്ക് അവരുടെ പരീക്ഷണങ്ങളിൽ രക്ത സാംപിൾ ഉപയോഗിച്ചു ഫലം കണ്ടെത്താം. ശരിയാണോ തെറ്റാണോ എന്നും കണ്ടെത്താം. വേറെ ജൈവഗുണങ്ങൾ ഉപയോഗിച്ചു ഗവേഷണം നടത്തണമെങ്കിൽ ഇതിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാലും മതിയാകും. പല രോഗനിർണയത്തിനും ഈ റിസർച് ടൂൾ ഉപയോഗിക്കാം. രോഗം ഇല്ലാത്തവരുടെ രക്തത്തിലെ 5 ഘടകങ്ങളുടെയും അളവുമായി താരതമ്യം ചെയ്താണ് രോഗികളിൽ അളവ് കണ്ടെത്തുന്നത്. ഇതിന്റെ കൃത്യതയ്ക്കും  ഒയാസിസ് വിപണിയിൽ ഇറക്കാനുമുള്ള ശ്രമങ്ങളിലുമാണ് ഐസർ ടീം.

English Summary:

IISER TVM team was successful in Diagnosing Depression through Blood Check