ഇന്ത്യൻ ഹോക്കി ഇതിഹാസം എന്ന വിശേഷണം ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന് അവകാശപ്പെട്ടതാണ്. എന്നാൽ അദ്ദേഹത്തിന് സമാനമായ രീതിയിൽ ഇന്ത്യൻ ഹോക്കിയെ വളർത്തിയ മറ്റൊരു മഹാനായ താരമാണ് ബൽബീർ സിങ് ധോസാഞ്ജ് എന്ന ബൽബീർ സിങ് സീനിയർ. ഒളിംപിക്സ് ഹോക്കിയിൽ 3 തവണ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയും നായകനെന്ന നിലയിൽ ഒരിക്കൽ സ്വർണ നേട്ടത്തിലേക്ക് ദേശീയ ടീമിനെ നയിക്കുകയും ചെയ്ത താരമാണ് ധ്യാൻചന്ദ്. സ്വാതന്ത്ര്യലബ്ദിക്കു മുൻപായിരുന്നു ധ്യാൻചന്ദിന്റെ ഒളിംപിക്സ് (1928, 32, 36) നേട്ടങ്ങളെങ്കിൽ സ്വതന്ത്ര ഇന്ത്യയുടെ വിജയങ്ങളിലാണ് ബൽബീർ തിലകം ചാർത്തിയത്. ധ്യാൻചന്ദിന്റെ ഹോക്കിനാളുകൾക്കു ശേഷമാണ് ബൽബീർ സിങ് സീനിയറിന്റെ സുവർണകാലം ആരംഭിച്ചത്. ധ്യാൻചന്ദിനെപ്പോലെത്തന്നെ ലോക ഹോക്കി കണ്ട ഏറ്റവും മികച്ച സെന്റർ ഫോർവേഡുകളിൽ ഒരാളായിരുന്നു ബൽബീർ സിങ്ങും. പഞ്ചാബിലെ ഹരിപുർ ഖൽസയിൽ 1923 ഡിസംബർ 31ന് ജനിച്ച അദ്ദേഹം ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ ഇന്ന്, ഡിസംബർ 31ന്, നൂറു വയസ്സ് പൂർത്തിയാകുമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഹോക്കി ഇതിഹാസം എന്ന വിശേഷണം ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന് അവകാശപ്പെട്ടതാണ്. എന്നാൽ അദ്ദേഹത്തിന് സമാനമായ രീതിയിൽ ഇന്ത്യൻ ഹോക്കിയെ വളർത്തിയ മറ്റൊരു മഹാനായ താരമാണ് ബൽബീർ സിങ് ധോസാഞ്ജ് എന്ന ബൽബീർ സിങ് സീനിയർ. ഒളിംപിക്സ് ഹോക്കിയിൽ 3 തവണ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയും നായകനെന്ന നിലയിൽ ഒരിക്കൽ സ്വർണ നേട്ടത്തിലേക്ക് ദേശീയ ടീമിനെ നയിക്കുകയും ചെയ്ത താരമാണ് ധ്യാൻചന്ദ്. സ്വാതന്ത്ര്യലബ്ദിക്കു മുൻപായിരുന്നു ധ്യാൻചന്ദിന്റെ ഒളിംപിക്സ് (1928, 32, 36) നേട്ടങ്ങളെങ്കിൽ സ്വതന്ത്ര ഇന്ത്യയുടെ വിജയങ്ങളിലാണ് ബൽബീർ തിലകം ചാർത്തിയത്.

ധ്യാൻചന്ദിന്റെ ഹോക്കിനാളുകൾക്കു ശേഷമാണ് ബൽബീർ സിങ് സീനിയറിന്റെ സുവർണകാലം ആരംഭിച്ചത്. ധ്യാൻചന്ദിനെപ്പോലെത്തന്നെ ലോക ഹോക്കി കണ്ട ഏറ്റവും മികച്ച സെന്റർ ഫോർവേഡുകളിൽ ഒരാളായിരുന്നു ബൽബീർ സിങ്ങും. പഞ്ചാബിലെ ഹരിപുർ ഖൽസയിൽ 1923 ഡിസംബർ 31ന് ജനിച്ച അദ്ദേഹം ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ ഇന്ന്, ഡിസംബർ 31ന്, നൂറു വയസ്സ് പൂർത്തിയാകുമായിരുന്നു.

ന്യൂഡൽഹിയിലെ ധ്യാൻചന്ദ് രാജ്യാന്തര ഹോക്കി സ്റ്റേഡിയത്തിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ധ്യാൻചന്ദിന്റെ പ്രതിമ. (Photo by PRAKASH SINGH / AFP)
ADVERTISEMENT

∙ ബർലിനിൽ ആവേശംകൊണ്ട്...

രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് രണ്ട് ഒളിംപിക്സ് മേളകൾ (1940, 44) മുടങ്ങിയതോടെ ധ്യാൻചന്ദിന്റെ കരിയർ ഏകദേശം അവസാനിച്ചിരുന്നു. 1947ൽ രാജ്യത്തിന് സ്വാതന്ത്ര്യം പ്രാപിച്ചതോടെ മറ്റൊരു ഹോക്കി യുഗത്തിനാണ് ഇന്ത്യ തുടക്കം കുറിച്ചത്. ആ നേട്ടങ്ങളിലേക്ക് ഇന്ത്യയെ നയിക്കുന്നതിൽ ബൽബീർ സിങ് ഒന്നാം സ്ഥാനത്തായിരുന്നു. 61 രാജ്യാന്തര മത്സരങ്ങളിൽനിന്ന് ബൽബീർ നേടിയത് 246 ഗോളുകൾ. ഒരു മത്സരത്തിൽനിന്ന് ശരാശരി നാലു ഗോളുകൾ വീതം എന്ന അതുല്യ ഗോൾ നേട്ടത്തോടെയാണ് അദ്ദേഹം കളിക്കളം ഒഴിഞ്ഞത്.

ഗോൾകീപ്പറായി കളി തുടങ്ങി മധ്യനിരയിലേക്ക് മാറിയ ബൽബീർ പിന്നീട് ഇന്ത്യ കണ്ട ഏറ്റവും മികച്ച സെന്റർ ഫോർവേഡായി മാറുകയായിരുന്നു. 1936 ബർലിൻ ഒളിംപിക് മേളയിൽ ഇന്ത്യ നേടിയ സ്വർണത്തിന്റെ കഥയിൽ ആകർഷിക്കപ്പെട്ടതോടെയാണ് തന്റെ 12–ാം വയസ്സിൽ കൊച്ചു ബൽബീർ ഹോക്കിയിലേക്ക് ചുവടുവച്ചത്. ഖൽസ കോളജിന്റെ ഹോക്കി ടീമിലെത്തിയതോടെ ബൽബീറിലെ കളിക്കാരനെ പരിശീലകർ ശ്രദ്ധിച്ചുതുടങ്ങി.

1948, 52, 56 വർഷങ്ങളിൽ നടന്ന ഒളിംപിക്സുകളിൽ നിന്ന് ബൽബീർ സിങ് സീനിയർ സ്വന്തമാക്കിയ സ്വർണ മെഡലുകൾ. (Photo courtesy: x/ @BalbirSenior)

നായകനെന്ന നിലയിൽ 3 തവണ കോളജിനെ ചാംപ്യൻമാരാക്കി. തുടർന്ന് പഞ്ചാബ് സംസ്ഥാന ടീമിലെത്തി. 1946ലും 1947ലും പഞ്ചാബ് ദേശീയ ചാംപ്യൻമാരായി. പിന്നീട് പഞ്ചാബ് പൊലീസ് ടീമിലും ഇടംകണ്ടെത്തി. സ്വാതന്ത്ര്യാനന്തരം രാജ്യം വിഭജിക്കപ്പെടുന്നതിന് ബൽബീർ സിങ് സാക്ഷിയായി. അതിർത്തി പ്രദേശമായ പഞ്ചാബിന്റെ ഭാഗങ്ങൾ പാക്കിസ്ഥാനോട് കൂട്ടിച്ചേർക്കപ്പെട്ടത് ദുഃഖത്തോടെയാണ് ബൽബീർ കണ്ടത്. പട്ടിണിയും അക്രമങ്ങളും നേരിട്ടു കാണേണ്ടിവന്നു അദ്ദേഹത്തിന്. തനിക്കൊപ്പം കളിച്ചുവളർന്ന പലരും പാക്കിസ്ഥാന്റെ ഭാഗമായി മാറിയത് അദ്ദേഹം ദുഃഖത്തോടെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ADVERTISEMENT

∙ ഒളിംപിക് അരങ്ങേറ്റംതന്നെ ആഘോഷം

സ്വാതന്ത്ര്യാനന്തരം നടന്ന 3 ഒളിംപിക്സ് മേളകളിലും ഇന്ത്യയ്ക്കായിരുന്നു സ്വർണം. ആ 3 സംഘത്തിലും ബൽബീർ അംഗമായിരുന്നു. 1948ൽ താരമെന്ന നിലയിലും 52ൽ ഉപനായകൻ എന്ന നിലയിലും 1956ൽ നായകനെന്ന നിലയിലും ബൽബീർ ഇന്ത്യൻ ജയങ്ങൾക്ക് ചുക്കാൻ പിടിച്ചു. ഒളിംപിക് ഹോക്കിയിൽ കൂടുതൽ ഗോളുകൾ (39 ഗോളുകൾ), ഫൈനലിൽ കൂടുതൽ ഗോളുകൾ (മൂന്നു ഫൈനലുകളിൽ നിന്നായി 13 ഗോളുകൾ) എന്നീ റെക്കോർഡുകൾ ധ്യാൻചന്ദിന് സ്വന്തമാണ്. 8 മത്സരങ്ങളിൽനിന്ന് 22 ഗോളുകൾ എന്നതാണ് ബൽബീറിന്റെ ഒളിംപിക് കരിയർ. എന്നാൽ ബൽബീർ സിങ്ങിന്റെ പേരിലും ഇനിയും മായാതെ കിടക്കുന്ന ചില റെക്കോർഡുകളുണ്ട്.

ബൽബീർ സിങ് സീനിയർ (Photo by MANAN VATSYAYANA / AFP)

1948ലെ ലണ്ടൻ മേളയിലായിരുന്നു ബൽബീർ സിങ്ങിന്റെ ഒളിംപിക്സ് അരങ്ങേറ്റം. ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രിയയ്ക്കെതിരെ. പക്ഷേ ആ മത്സരത്തിൽ ബൽബീറിനെ കളിപ്പിച്ചിരുന്നില്ല. ഇന്ത്യയ്ക്ക് 8–0ന്റെ വിജയം. അർജന്റീനയ്ക്കെതിരെ കളിക്കാനിരുന്ന റോണി റോഡ്രിഗ്രസിന് പരുക്കേറ്റതോടെ ബൽബീറിനായി വാതിലുകൾ തുറക്കപ്പെട്ടു. ഇന്ത്യയുടെ ജയം 9–1ന്. ആ മത്സരത്തിൽ ബൽബീറിന്റെ വകയായിരുന്നു ആറു ഗോളുകൾ. ഇതോടെ ഒരു നേട്ടം അദ്ദേഹം സ്വന്തമാക്കി. ഒളിംപിക്സിലെ അരങ്ങേറ്റ മത്സരത്തിൽ കൂടുതൽ ഗോളുകൾ നേടിയ താരം എന്ന നേട്ടം.

1948ലെ ഇന്ത്യയുടെ ഹോക്കി നിരയിൽ മലയാളികൾ ആരും ഉണ്ടായിരുന്നില്ല. എങ്കിലും സ്വതന്ത്ര ഇന്ത്യയുടെ ആ ജയത്തിനുപിന്നിൽ ഒരു മലയാളിയുടെ അദൃശ്യമായ കരങ്ങളുണ്ടായിരുന്നു. വി.കെ.കൃഷ്ണമേനോൻ എന്ന കേരളത്തിന്റെ വിശ്വപൗരന്റെ ഇടപെടലുകൾ ടീമിനു ഗുണം ചെയ്തു. കൃഷ്ണമേനോൻ അന്നു ബ്രിട്ടനിൽ ഹൈക്കമ്മിഷണറാണ്. ഇന്ത്യൻ ടീമിന് എല്ലാ പിന്തുണയും അദ്ദേഹം നൽകി. ടീമിന്റെ സൗകര്യങ്ങളും യാത്രകളുമൊക്കെ അദ്ദേഹം ശ്രദ്ധിച്ച് ആവശ്യമായ നിർദേശങ്ങളും പ്രോത്സാഹനങ്ങളും നൽകി.

ബൽബീർ സിങ് സീനിയർ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ബിഷൻ സിങ് ബേധിക്കൊപ്പം. (Photo courtesy: x/ @BalbirSenior)
ADVERTISEMENT

എല്ലാ താരങ്ങളെയും കളിപ്പിക്കുക എന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ റൊട്ടേഷൻ വ്യവസ്ഥയിലാണ് കളിക്കാരെ നിശ്ചയിച്ചിരുന്നത്. പ്രാഥമിക റൗണ്ടിൽ അർജന്റീനയെ 9–1ന് ഇന്ത്യ തകർത്തപ്പോൾ 6 ഗോളുമായി തിളങ്ങി നിന്ന ബൽബീർ സിങ്ങിന് ഫൈനലിൽ സ്ഥാനം ഇല്ലെന്ന് അറിഞ്ഞതോടെ ബ്രിട്ടനിലെ ഇന്ത്യൻ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. അവരെ ശാന്തരാക്കി ടീം അധികൃതരുമായി സംസാരിച്ച് ബൽബീറിന് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത് കൃഷ്ണമേനോനാണ്. അതു ഫലം കണ്ടു.

∙ ‘സ്വാതന്ത്ര്യ’ സമ്മാനം

നിർണായകമായ ഫൈനലിൽ രണ്ടു ഗോളുകൾ പിറന്നത് ബൽബീറിന്റെ സ്റ്റിക്കിൽനിന്നാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഹോക്കി സ്വർണം എന്ന നേട്ടത്തിനാണ് 1948 ലണ്ടൻ മേള സാക്ഷ്യംവഹിച്ചത്. അന്നു ഫൈനലിൽ ഇന്ത്യ നേരിട്ടത് തങ്ങളെ അടക്കിഭരിച്ച ബ്രിട്ടനെയാണ്. ബൽബീർ 2 ഗോളടിച്ചപ്പോൾ ഇന്ത്യൻ ജയം 4–0ന്. സ്വാതന്ത്ര്യസമര സേനാനികൂടിയായ പിതാവ് ദാലിപ് സിങ് ദോസാഞ്ജിന്റെ മകന് മറ്റൊന്നുണ്ടായിരുന്നില്ല രാജ്യത്തിന്റെ സമ്മാനമായി നൽകാൻ. ഇതിലും വലിയ റെക്കോർഡിനാണ് 1952ലെ ഹെൽസിങ്കി ഒളിംപിക്സ് വേദിയൊരുക്കിയത്. ഫൈനലിൽ ഹോളണ്ടിനെ ഇന്ത്യ തോൽപിച്ചത് 6–1 എന്ന സ്കോറിൽ. അന്ന് 5 ഗോളുകളും പിറന്നത് ബൽബീറിന്റെ സ്റ്റിക്കിൽനിന്നാണ്.

ഒളിംപിക് ഹോക്കി ഫൈനലിൽ കൂടുതൽ ഗോൾ നേടിയ താരം എന്ന നിലയിൽ ബൽബീർ സിങ് സീനിയറിന് ലഭിച്ച ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ്. (Photo courtesy: x/ @BalbirSenior)

ഇതോടെ മറ്റൊരു നേട്ടവും അദ്ദേഹം സ്വന്തമാക്കി. ഒളിംപിക് ഹോക്കി ഫൈനലിൽ കൂടുതൽ ഗോൾ നേടിയ താരം. ഏഴു പതിറ്റാണ്ടിനുശേഷവും ഈ റെക്കോർഡിന് മാറ്റമില്ല. 1908 ഒളിംപിക് ഫൈനലിൽ ഇംഗ്ലണ്ടിന്റെ റിഗ്ഗി പ്രിഡ്മോറിന്റെ േപരിലുണ്ടായിരുന്ന നാലു ഗോളുകൾ എന്ന നേട്ടമാണ് 44 വർഷങ്ങൾക്കുശേഷം ബൽബീർ മറികടന്നത്. ആ ഫൈനലിൽ ഇംഗ്ലണ്ട് അയർലൻഡിനെ തോൽപ്പിച്ചത് 8–1 എന്ന സ്കോറിനായിരുന്നു. തുടർച്ചയായി 3 ഒളിംപിക്സ് സ്വർണങ്ങൾ നേടിയ ബൽബീർ തന്റെ ആത്മകഥയ്ക്കും സമാനമായ പേരാണ് നൽകിയത്: ദ് ഗോൾഡൻ ഹാട്രിക്ക്. 1982ൽ ന്യൂഡൽഹി വേദിയൊരുക്കിയ ഏഷ്യൻ ഗെയിംസ് ഉദ്ഘാടനവേളയിൽ ദീപശിഖയ്ക്ക് തിരികൊളുത്തിയത് ബൽബീർ ആയിരുന്നു.

∙ ആദ്യ പത്മശ്രീ

രാജ്യത്തിനകത്തും രാജ്യാന്തരവേദികളിലും ഒട്ടേറെ ബഹുമതികൾ സ്വന്തമാക്കിയ താരമാണ് അദ്ദേഹം. രാജ്യത്തിന് പുറത്തും ബൽബീറിനോളം ഇത്രയേറെ ആദരിക്കപ്പെട്ട മറ്റൊരു ഇന്ത്യൻ ഹോക്കി താരമേ ഉണ്ടായിരിക്കുകയുള്ളൂ. അത് സാക്ഷാൽ ധ്യാൻചന്ദാണ്. 1956 ഒളിംപിക്സ് മേളയുടെ സ്മരണാർഥം ഡൊമിനിക്കൻ റിപ്പബ്ലിക്ക് 1958ൽ സ്റ്റാംപ് പുറത്തിറക്കിയപ്പോൾ അതിൽ ഇടംപിടിച്ചത് രണ്ട് ഇന്ത്യൻ കളിക്കാരാണ്: ഒരാൾ ബൽബീർ സിങ്, മറ്റൊരാൾ ഗുർദേവ് സിങ്. പത്മശ്രീ പുരസ്കാരം സ്വന്തമാക്കിയ ആദ്യ കായികതാരവും ബൽബീറാണ് (1957).

ബൽബീർ സിങ് സീനിയറിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്ന പഞ്ചാബ് കായിക മന്ത്രി ഗുർമിത് സിങ് സോധി. (File Photo courtesy: x/ @DWalmiki)

ധ്യാൻചന്ദും ഇന്ത്യൻ ക്രിക്കറ്റ് നായകനായിരുന്ന സി. കെ. നായിഡുവും 1956ൽ പത്മഭൂഷൺ നേടിയവരാണെങ്കിലും പത്മശ്രീ നേടിയ ആദ്യ കായിക താരമാണ് ബൽബീർ. രാജ്യാന്തര കായികവേദിയിൽ വലിയൊരു നേട്ടമാണ് ബൽബീറിനെ പിന്നീട് തേടിയെത്തിയത്. 2012 ലണ്ടൻ ഒളിംപിക്സിനോടനുബന്ധിച്ച് തയാറാക്കിയ ഒളിംപിക് മ്യൂസിയം പ്രദർശനത്തിൽ ആദരിക്കപ്പെട്ട 16 ഒളിംപ്യൻമാരിലെ ഏക ഇന്ത്യക്കാരനാണ് അദ്ദേഹം. പ്രാചീന ഒളിംപിക്സിന് തുടക്കമിട്ട 776 ബിസി മുതൽ 2012 വരെയുള്ള ഒളിംപിക് വേദികളിൽ ഇതിഹാസം രചിച്ച താരങ്ങളാണ് അന്ന് ആദരിക്കപ്പെട്ടത്. 

കഠിനാധ്വാനം കൊണ്ടും നിശ്ചയദാർഢ്യംകൊണ്ടും ഉയർന്ന മൂല്യങ്ങൾക്കൊണ്ടും ഒളിംപിക് പ്രസ്ഥാനത്തിന് പ്രകാശമേകിയ 16 പേരെയാണ് അന്ന് സംഘാടകർ അവതരിപ്പിച്ചത്. അക്കൂട്ടത്തിലെ ഏക ഇന്ത്യക്കാരനായി ബൽബീർ തലയുർത്തി നിന്നു. 2015ൽ, ആജീവനാന്ത സംഭാവനയ്ക്കുള്ള മേജർ ധ്യാൻചന്ദ് പുരസ്കാരം നൽകിയും അദ്ദേഹത്തെ രാഷ്ട്രം ആദരിച്ചിരുന്നു. പ്രായാധിക്യത്തെത്തുടർന്ന് ബൽബീർ സിങ് അന്തരിച്ചത് 2020 മേയ് 25ന് തന്റെ 96–ാം വയസിലാണ്. ബൽബീറിന്റെ ഒന്നാം ചരമവാർഷികത്തിൽ മൊഹാലിയിലുള്ള രാജ്യാന്തര ഹോക്കി സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് സമ്മാനിച്ചാണ് പഞ്ചാബ് ഹോക്കി ഈ മഹാനായ താരത്തെ ആദരിച്ചത്.

ബൽബീർ സിങ് സീനിയർ. (Photo courtesy: x/ @BalbirSenior)

∙ എന്തുകൊണ്ട് ബൽബീർ സിങ് ‘സീനിയർ’?

ഇന്ത്യയിലെ പല ഹോക്കി കളിക്കാർക്കും ബൽബീർ സിങ് എന്ന പേരുണ്ടായിരുന്നു. ഒരോരുത്തരെയും തിരിച്ചറിയാൻ പേരിനൊപ്പം ചെല്ലപ്പേരുകൂടി ചേർക്കുന്ന പതിവ് അങ്ങനെ വന്നു ചേർന്നു. ഉദാഹരണത്തിന് 1958ലെ ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്ന ബൽബീർ സിങിന് ‘ജൂനിയർ: എന്ന വിശേഷണമാണ് പേരിനൊപ്പം നൽകിയത്. ഇന്ത്യൻ ഹോക്കിയുടെ നഴ്സറിയായി അറിയപ്പെട്ടിരുന്ന ജലന്ധറിലെ സൻസാർപുറിൽ 1932 മേയ് 2ന് ജനിച്ച ബൽബീർ സിങ് ജൂനിയർ 1951ലാണ് ഇന്ത്യൻ ദേശീയ ഹോക്കി ടീമിലെത്തിയത്. 1962ൽ കരസേനയിൽ ചേർന്ന സിങ് സർവീസസ് ടീമിനായും ഒട്ടേറെ മത്സരങ്ങൾ കളിച്ചു. 1984ൽ വിരമിച്ച ശേഷം ചണ്ഡിഗഡിൽ താമസമാക്കിയ സിങ് പിന്നീടു ഗോൾഫ് കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 2021ലാണ് അദ്ദേഹം അന്തരിച്ചത്.