ദിനംപ്രതി കൂടുന്ന ഇന്ധനവിലയും പരിസ്ഥിതി മലിനീകരണവും ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് കൂടുതൽ അടുപ്പിക്കുകയാണ്. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണത്തിലുള്ള അതിവേഗ വളർച്ചയും വൈദ്യുത വാഹനങ്ങളുടെ സ്വീകാര്യത വർധിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. ഇന്ത്യൻ നിരത്തുകൾ ഇനി കീഴടക്കാൻ പോകുന്നത് ഇലക്ട്രിക്ക് കാറുകളായാരിക്കുമെന്നു പറയുന്നതിൽ അതിശയോക്തി ഒട്ടുംതന്നെയില്ലെന്നു തെളിയിക്കുകയാണ് ഓരോ ദിവസവും വിപണിയിലിറങ്ങുന്ന ‘ഇ’ വാഹനങ്ങളും അവ പങ്കുവയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങളും. സൗകര്യങ്ങളിൽ മാത്രമല്ല, റേഞ്ചിലും കരുത്തിലുമെല്ലാം പെട്രോൾ-ഡീസൽ വാഹനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് അതിവേഗമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ കുതിപ്പ്. ‌ ഭൂതകാല ചരിത്രം ഏറെ പറയാനുണ്ടെങ്കിലും ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ന് ലഭിക്കുന്ന സ്വീകാര്യത പണ്ടുണ്ടായിരുന്നില്ലെന്നതാണ് സത്യം. പെട്രോൾ കാറുകളേക്കാൾ മൂന്നോ നാലോ ലക്ഷം രൂപ അധികം മുടക്കി വൈദ്യുത വാഹനങ്ങൾ വാങ്ങുന്നത് ശരിക്കും ലാഭകരമാണോ? എന്തുകൊണ്ടാണ് ഇലക്ട്രിക് വാഹനങ്ങൾ ഇന്നിത്രയും ആഘോഷിക്കപ്പെടുന്നത്?

ദിനംപ്രതി കൂടുന്ന ഇന്ധനവിലയും പരിസ്ഥിതി മലിനീകരണവും ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് കൂടുതൽ അടുപ്പിക്കുകയാണ്. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണത്തിലുള്ള അതിവേഗ വളർച്ചയും വൈദ്യുത വാഹനങ്ങളുടെ സ്വീകാര്യത വർധിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. ഇന്ത്യൻ നിരത്തുകൾ ഇനി കീഴടക്കാൻ പോകുന്നത് ഇലക്ട്രിക്ക് കാറുകളായാരിക്കുമെന്നു പറയുന്നതിൽ അതിശയോക്തി ഒട്ടുംതന്നെയില്ലെന്നു തെളിയിക്കുകയാണ് ഓരോ ദിവസവും വിപണിയിലിറങ്ങുന്ന ‘ഇ’ വാഹനങ്ങളും അവ പങ്കുവയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങളും. സൗകര്യങ്ങളിൽ മാത്രമല്ല, റേഞ്ചിലും കരുത്തിലുമെല്ലാം പെട്രോൾ-ഡീസൽ വാഹനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് അതിവേഗമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ കുതിപ്പ്. ‌ ഭൂതകാല ചരിത്രം ഏറെ പറയാനുണ്ടെങ്കിലും ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ന് ലഭിക്കുന്ന സ്വീകാര്യത പണ്ടുണ്ടായിരുന്നില്ലെന്നതാണ് സത്യം. പെട്രോൾ കാറുകളേക്കാൾ മൂന്നോ നാലോ ലക്ഷം രൂപ അധികം മുടക്കി വൈദ്യുത വാഹനങ്ങൾ വാങ്ങുന്നത് ശരിക്കും ലാഭകരമാണോ? എന്തുകൊണ്ടാണ് ഇലക്ട്രിക് വാഹനങ്ങൾ ഇന്നിത്രയും ആഘോഷിക്കപ്പെടുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിനംപ്രതി കൂടുന്ന ഇന്ധനവിലയും പരിസ്ഥിതി മലിനീകരണവും ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് കൂടുതൽ അടുപ്പിക്കുകയാണ്. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണത്തിലുള്ള അതിവേഗ വളർച്ചയും വൈദ്യുത വാഹനങ്ങളുടെ സ്വീകാര്യത വർധിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. ഇന്ത്യൻ നിരത്തുകൾ ഇനി കീഴടക്കാൻ പോകുന്നത് ഇലക്ട്രിക്ക് കാറുകളായാരിക്കുമെന്നു പറയുന്നതിൽ അതിശയോക്തി ഒട്ടുംതന്നെയില്ലെന്നു തെളിയിക്കുകയാണ് ഓരോ ദിവസവും വിപണിയിലിറങ്ങുന്ന ‘ഇ’ വാഹനങ്ങളും അവ പങ്കുവയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങളും. സൗകര്യങ്ങളിൽ മാത്രമല്ല, റേഞ്ചിലും കരുത്തിലുമെല്ലാം പെട്രോൾ-ഡീസൽ വാഹനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് അതിവേഗമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ കുതിപ്പ്. ‌ ഭൂതകാല ചരിത്രം ഏറെ പറയാനുണ്ടെങ്കിലും ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ന് ലഭിക്കുന്ന സ്വീകാര്യത പണ്ടുണ്ടായിരുന്നില്ലെന്നതാണ് സത്യം. പെട്രോൾ കാറുകളേക്കാൾ മൂന്നോ നാലോ ലക്ഷം രൂപ അധികം മുടക്കി വൈദ്യുത വാഹനങ്ങൾ വാങ്ങുന്നത് ശരിക്കും ലാഭകരമാണോ? എന്തുകൊണ്ടാണ് ഇലക്ട്രിക് വാഹനങ്ങൾ ഇന്നിത്രയും ആഘോഷിക്കപ്പെടുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിനംപ്രതി കൂടുന്ന ഇന്ധനവിലയും പരിസ്ഥിതി മലിനീകരണവും ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് കൂടുതൽ അടുപ്പിക്കുകയാണ്. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണത്തിലുള്ള അതിവേഗ വളർച്ചയും വൈദ്യുത വാഹനങ്ങളുടെ സ്വീകാര്യത വർധിക്കുന്നതിന്റെ ലക്ഷണങ്ങളാണ്.  ഇന്ത്യൻ നിരത്തുകൾ ഇനി കീഴടക്കാൻ പോകുന്നത് ഇലക്ട്രിക് കാറുകളായാരിക്കുമെന്നു പറയുന്നതിൽ അതിശയോക്തി ഒട്ടുംതന്നെയില്ലെന്നു തെളിയിക്കുകയാണ് ഓരോ ദിവസവും വിപണിയിലിറങ്ങുന്ന ‘ഇ’ വാഹനങ്ങളും അവ പങ്കുവയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങളും. സൗകര്യങ്ങളിൽ മാത്രമല്ല, റേഞ്ചിലും കരുത്തിലുമെല്ലാം പെട്രോൾ-ഡീസൽ വാഹനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് അതിവേഗമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ കുതിപ്പ്. ‌

ഭൂതകാല ചരിത്രം ഏറെ പറയാനുണ്ടെങ്കിലും ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ന് ലഭിക്കുന്ന സ്വീകാര്യത പണ്ടുണ്ടായിരുന്നില്ലെന്നതാണ് സത്യം. പെട്രോൾ കാറുകളേക്കാൾ മൂന്നോ നാലോ  ലക്ഷം രൂപ അധികം മുടക്കി വൈദ്യുത വാഹനങ്ങൾ വാങ്ങുന്നത് ശരിക്കും ലാഭകരമാണോ? എന്തുകൊണ്ടാണ് ഇലക്ട്രിക് വാഹനങ്ങൾ ഇന്നിത്രയും ആഘോഷിക്കപ്പെടുന്നത്? 

ഫ്ലോക്കൻ ഇലക്ട്രോവാഗൻ, ലോകത്തിലെ ആദ്യത്തെ നാലു ചക്രങ്ങളുള്ള ഇലക്ട്രിക് കാർ (Photo Credit : captsingh/X)
ADVERTISEMENT

∙ ചരിത്രമേറെയുണ്ട് പറയാൻ 

നമ്മുടെയൊക്കെ ധാരണകൾക്കു വിപരീതമായി ഇലക്ട്രിക് വാഹനങ്ങൾക്കു ആന്തരദഹന വാഹനങ്ങളേക്കാൾ ചരിത്രമുണ്ട്. ഏകദേശം നൂറു വർഷത്തിൽ അധികം ചരിത്രം പറയാനുണ്ട് ആദ്യത്തെ ഇലക്ട്രിക് വാഹനത്തിന്. 1800 കളിലാണ് ആദ്യ  ഇലക്ട്രിക് വാഹനം എത്തുന്നത്. ആ നൂറ്റാണ്ടിന്റെ ആരംഭകാലത്താണ് ഹംഗറി, നെതർലൻഡ്‌സ്‌, അമേരിക്ക എന്നിവിടങ്ങളിൽ ബാറ്ററിയിൽ ഓടുന്ന കാറുകൾക്കായുള്ള കണ്ടുപിടുത്തങ്ങൾ നടന്നത്. അക്കാലത്ത് ആവി എൻജിൻ വാഹനങ്ങളായിരുന്നു കൂടുതൽ. എന്നാൽ അവ പ്രവർത്തിപ്പിക്കാനുള്ള പ്രയാസവും മറ്റ് പ്രശ്നങ്ങളും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളിലേയ്ക്ക് ആളുകളെ എത്തിച്ചു.

1828 ൽ ഹംഗറിയിൽ അന്യോസ് ജെദ്‌ലിക് വൈദ്യുതിയിൽ ചലിക്കുന്ന ആദ്യകാർ നിർമിച്ചതായി രേഖയുണ്ട്. പിന്നീട് സമാന കാലഘട്ടത്തിൽ യൂറോപ്പിൽ പരക്കെ അനേകം ഇലക്ട്രിക് വാഹനങ്ങൾ രൂപകൽപന ചെയ്യപ്പെട്ടു, സ്കോട്‌ലൻഡുകാരനായ റോബർട്ട് ആൻഡേഴ്സൻ 1832 മുതൽ കുറേയേറെ വർഷങ്ങൾ പ്രായോഗികമായ ഇലക്ട്രിക് വാഹനങ്ങൾ ഇറക്കി. ഇലക്ട്രിക് ട്രെയിനുകളും ട്രാമുകളുമൊക്കെ ഏതാണ്ട് അന്നത്തെ സാങ്കേതികതയിൽത്തന്നെ ഇന്നും പഴമയുടെ പ്രൗഢിയോടെ യൂറോപ്യൻ നഗരങ്ങളിൽ ഓടുന്നു.

ഫോഡ് മോഡൽ ടി (Photo Credit : ClassicsJipe/X)

അക്കാലത്ത്, ധനികരായ അമേരിക്കക്കാരുടെ വീടുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു വൈദ്യുത കാറുകള്‍. 1900ല്‍ അമേരിക്കയില്‍ ആകെ റജിസ്റ്റര്‍ ചെയ്ത 4192 കാറുകളില്‍ 1500ലേറെയും വൈദ്യുത കാറുകളായിരുന്നു. അക്കാലത്ത് ആവിയന്ത്രം, ഗ്യാസൊലിന്‍, വൈദ്യുതി എന്നിവ മാത്രമായിരുന്നു വാഹനം ഓടിക്കാനുള്ള ഇന്ധന സാധ്യതകള്‍. ആവിയന്ത്രങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും എന്‍ജിനുകള്‍ വലുപ്പം കൂടിയതായിരുന്നു. മാത്രമല്ല തണുത്ത കാലാവസ്ഥയില്‍ സ്റ്റാര്‍ട്ടാക്കുക വലിയ ബുദ്ധിമുട്ടുമായിരുന്നു. ഗ്യാസൊലിന്‍ വാഹനങ്ങളാകട്ടെ അഴുക്കും ശബ്ദവും അപകടവുമെല്ലാം നിറഞ്ഞതായിരുന്നു. മാത്രമല്ല ഇവ നിയന്ത്രിക്കാനും പ്രവര്‍ത്തിപ്പിക്കാനും കൂടുതല്‍ കരുത്തും വേണ്ടിയിരുന്നു. വൈദ്യുത വാഹനങ്ങൾ വൃത്തിയുള്ളതും സുരക്ഷിതവും ശബ്ദമില്ലാത്തവയും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നവയുമായിരുന്നു. അതുകൊണ്ടൊക്കെ സ്ത്രീകള്‍ക്കിടയില്‍ വലിയ പ്രചാരം അക്കാലത്ത് ഇലക്ട്രിക് കാറുകള്‍ക്ക് ലഭിച്ചു. 1909ല്‍ ഒറ്റ ചാര്‍ജില്‍ 100 മൈല്‍ റേഞ്ചുള്ള വൈദ്യുത കാര്‍ വരെ ഫ്രിച്ചല്‍ ഓട്ടമൊബീൽ കമ്പനി കണ്ടു പിടിച്ചിരുന്നു.

ജനറൽ മോട്ടോഴ്സ് ഇവി 1 (Photo Credit : ClassicsJipe/X)
ADVERTISEMENT

വൈദ്യുത കാറുകളുടെ ഈ വസന്തകാലം ഫോഡ് മോഡൽ ടിയുടെ വരവോടെയാണ് അസ്തമിച്ചു തുടങ്ങിയത്. 1908 ൽ പുറത്തിറങ്ങിയ ഈ പെട്രോൾ കാർ അമേരിക്കക്കാരുടെ  ഇഷ്ടവാഹനമായി മാറി. വൈദ്യുത വാഹനത്തിന്റെ പകുതി വിലയ്ക്ക് മോഡൽ ടി വാങ്ങാം എന്നത് ജനപ്രീതി വർധിപ്പിച്ചു. ഇതോടെ പെട്രോള്‍ കാറുകളുടെ ആധിപത്യം ആരംഭിച്ചു. പിന്നീട് വൈദ്യുത വാഹനങ്ങളുടെ ഇരുണ്ട യുഗമായിരുന്നു. 1970 കളില്‍ അറബ്-ഇസ്രയേൽ യുദ്ധത്തെ തുടർന്ന് ഒപെക് രാജ്യങ്ങൾ ഏർപ്പെടുത്തിയ ‘ഓയിൽ എംബാർഗോ’ വൈദ്യുത വാഹനങ്ങളുടെ പരീക്ഷണങ്ങൾക്ക് പുതു ജീവൻ നൽകി. യുദ്ധത്തിൽ ഇസ്രയേലിന് യുഎസ് സൈനിക പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് ഒപെക്കിലെ അറബ് രാജ്യങ്ങൾ യുഎസിലേക്കുള്ള ഇന്ധനകയറ്റുമതി വിലക്കിയതാണ് ഓയിൽ എംബാർഗോ. തുടർന്ന് 1973 ല്‍  ജനറൽ മോട്ടോഴ്സ് അർബൻ ഇലക്ട്രിക് കാർ പ്രോട്ടോ ടൈപ് പുറത്തിറക്കി. 1975 ൽ അമേരിക്കൻ മോട്ടർ കമ്പനി പരീക്ഷണ അടിസ്ഥാനത്തിൽ പോസ്റ്റൽ ഡിപ്പാർട്ടുമെന്റിനായി ഇലക്ട്രിക് ഡെലിവറി ജീപ്പ് വരെ നിർമിച്ചു നൽകി.

ഇലക്ട്രിക് കാറുകളിൽ എന്തൊക്കെയുണ്ട്

1) ബാറ്ററി

ആന്തരിക ദഹനയന്ത്ര കാറുകളിൽ ലക്ഷക്കണക്കിന് ഘടകങ്ങളുണ്ട്. എന്നാൽ വൈദ്യുത വാഹനങ്ങളിൽ ഇവ താരതമ്യേന കുറവാണ്. ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന ഘടകങ്ങൾ ബാറ്ററിയും മോട്ടറുമാണ്. ഒട്ടുമിക്ക വാഹനങ്ങളിലും ലിഥിയം അയൺ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. കൂടാതെ ലിഥിയം ഫെറോഫോസ്ഫേറ്റ്, ലിഥിയം മാംഗനീസ് ഓക്സൈഡ്, ലിഥിയം നിക്കൽ മാംഗനീസ് കൊബാൾട്ട് ഓക്സൈഡ് എന്നിവയും നിലവിൽ പ്രചാരത്തിലുണ്ട്.

2) ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം

ഓരോ സെല്ലിലും ഒരു ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ഇണക്കിച്ചേർത്തിരിക്കും. ഇവയിൽനിന്നുള്ള വിവരങ്ങൾ (വോൾട്ടേജ് വ്യതിയാനം, ചാർജിങ് നിരക്ക്) ശേഖരിച്ചാണ് ബാറ്ററി മാനേജ്മെന്റ്  സിസ്റ്റം എന്ന കേന്ദ്രീകൃത ഇലക്ട്രോണിക് നിയന്ത്രണ യൂണിറ്റ് പ്രവർത്തിക്കുന്നത്. 

3) മോട്ടറുകൾ

വൈദ്യുത വാഹനത്തെ (ഇവി) ചലിപ്പിക്കുന്നത് മോട്ടർ ആണ്. ഇതിനായി ഡിസി മോട്ടറുകളും എസി മോട്ടറുകളും ഉപയോഗിക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ ഡിസി സീരീസ് മോട്ടറുകൾ  ഉപയോഗിച്ചിരുന്നു. എന്നാൽ, ഇവയിലുള്ള കമ്യൂട്ടേറ്റർ, ബ്രഷുകൾ എന്നിവയുടെ തേയ്മാനം മൂലം പ്രായോഗികത കുറവായതിനാൽ പിന്തള്ളപ്പെട്ടു.‌ ബ്രഷുകൾ ഉപയോഗിക്കാത്ത ബ്രഷ്‌ലെസ് ഡിസി മോട്ടർ (ബിഎൽഡിസി) ആണ് ഇപ്പോൾ ഇരുചക്ര വൈദ്യുത വാഹനങ്ങളിൽ പരക്കെ കാണപ്പെടുന്നത്. ഇതു നേരിട്ടു വീലുമായി യോജിപ്പിച്ച ഹബ് മോട്ടർ ആയോ (ഉദാ: ടിവിഎസ് ഐക്യൂബ്) അല്ലെങ്കിൽ വീലിൽ ഘടിപ്പിച്ച പൽച്ചക്രം ബെൽറ്റുപയോഗിച്ചു കറക്കുന്ന മോട്ടറായോ (ഉദാ: ഏഥർ) ഉപയോഗിക്കുന്നു. ടെസ്‌ലയുടേതു സങ്കീർണമായ ഒരിനം ഡിസി മോട്ടറാണ്. പെർമനന്റ് മാഗ്‌നറ്റ് റിലക്ടൻസ് മോട്ടർ എന്നറിയപ്പെടുന്ന ഇത് ഉപയോഗിക്കുമ്പോൾ റീജനറേറ്റീവ് ബ്രേക്കിങ് ഏറെ കാര്യക്ഷമമായി നടത്താൻ കഴിയും. 

വേഗവും റേഞ്ചുമായിരുന്നു വൈദ്യുത വാഹനങ്ങളെ അക്കാലത്തും പിന്നോട്ട് വലിച്ചത്. 1996 ൽ ജനറൽ മോട്ടോഴ്സ് ഇവി 1 എന്ന അവരുടെ ആദ്യ ഇലക്ട്രിക് കാർ വിപണിയിൽ എത്തിച്ചു. പെട്ടെന്നു തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും 2001 ൽ കാറിന്റെ നിർമാണം കമ്പനി അവസാനിപ്പിച്ചു. 1996 മുതൽ 1998 വരെ പുറത്തിറങ്ങിയ മോഡലിന് 127 കിലോമീറ്റർ റേ‍ഞ്ചും 1999 മുതൽപുറത്തിറങ്ങിയ മോഡലിന് 169 കിലോമീറ്റർ റേ‍ഞ്ചുമുണ്ടായിരുന്നു. കനത്ത നിർമാണ ചെലവിൽ ഇവി 1 നിർമിക്കുന്നത് ലാഭകരമായിരിക്കില്ല എന്ന തിരിച്ചറിവാണ് കാറിനെ പിൻവലിച്ചതിന്റെ പ്രധാന കാരണം. ഒരു നൂറ്റാണ്ടിനു ശേഷം 2008ല്‍ ടെസ്‌ലയിലൂടെ വൈദ്യുത കാറുകള്‍ തിരിച്ചുവരവ് ആരംഭിച്ചുവെന്നതും ചരിത്രം.

∙ റീജനറേറ്റീവ് ബ്രേക്കിങ് എന്ന സവിശേഷത

ഇവികളുടെ ഒരു സവിശേഷതയാണ് റീജനറേറ്റീവ് ബ്രേക്കിങ്. സാധാരണ വാഹനത്തിൽ വേഗം കുറയ്ക്കാനായി ബ്രേക്ക് ഉപയോഗിക്കുമ്പോൾ ഗതികോർജം ബ്രേക്ക് സംവിധാനത്തിൽ ഘർഷണത്തിലൂടെ താപമായി മാറുകയാണു ചെയ്യുന്നത്. എന്നാൽ, ഇവികളിൽ ഈ നഷ്ടപ്പെടുന്ന ഊർജം നല്ലൊരു പങ്കും തിരിച്ചെടുത്ത് ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കും. ചലിപ്പിക്കുന്ന മോട്ടർ, വാഹനത്തിന്റെ ഗതികോർജം ഉപയോഗിച്ച് ഒരു ജനറേറ്ററായി പ്രവർത്തിക്കുമ്പോൾ വേഗം കുറയുകയും വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.  ഇതിനെയാണ് റീജനറേറ്റീവ് ബ്രേക്കിങ് എന്നു പറയുന്നത്.

ടാറ്റ നെക്‌സോൺ ഇവി ഇലക്ട്രിക് കാർ പുറത്തിറക്കിയപ്പോൾ (File Photo by INDRANIL MUKHERJEE/AFP)
ADVERTISEMENT

ഡ്രൈവർ ആക്സിലറേറ്ററിൽനിന്നു കാലെടുക്കുകയോ ബ്രേക്കിൽ ചവിട്ടുകയോ ചെയ്യുമ്പോൾ ഇവിയിലെ ഇലക്ട്രോണിക് നിയന്ത്രണ സംവിധാനം മോട്ടർ ഉപയോഗിച്ച് വേഗം കുറയ്ക്കുകയും അതോടൊപ്പം ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതി ബാറ്ററി ചാർജ് ചെയ്യാൻ ഉപയോഗിക്കുകയും ചെയ്യും. ഈ പ്രക്രിയയുടെ തീവ്രത (റീജനറേറ്റീവ് ബ്രേക്കിങ്ങിന്റെ അളവ്) പല വാഹനങ്ങളിലും ക്രമീകരിക്കാനാവും. ഏറ്റവും ശക്തമായ ലെവലിൽ ആക്സിലറേറ്റർ മാത്രം ഉപയോഗിച്ച് വേഗം കൂടുന്നതിനോടൊപ്പം ബ്രേക്ക് ചെയ്യാനും സാധിക്കും. ഇതിനു ‘സിംഗിൾ പെഡൽ ഡ്രൈവിങ്’ എന്നാണു പറയുക. 

∙ ഇലക്ട്രിക് വാഹനങ്ങള്‍ ലാഭമാണോ?

വൈദ്യുത വാഹനങ്ങൾക്ക് ഐസ് (ICE- Internal Combustion Engine) വാഹനങ്ങളേക്കാൾ വില കൂടുതലാണ്. ഇലക്ട്രിക് സ്കൂട്ടറുകളുടെ കാര്യം നോക്കിയാൽ ശരാശരി 45 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്ന ഹോണ്ട ആക്ടിവയുടെ ഏകദേശ ഓൺറോഡ് വില 1.05 ലക്ഷം രൂപയാണ്. അതേ സമയം 70 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന ഏഥറിന്റെ ഇലക്ട്രിക് സ്കൂട്ടറിന്1.45 രൂപ മടക്കണം. അതായത് തുടക്കത്തിൽ 40,000 രൂപ അധികം നൽകണം. ശരാശരി 50 കിലോമീറ്റർ ദിവസവും സഞ്ചരിക്കുന്ന ഒരാൾ അഞ്ച് വർഷം കൊണ്ട് 75,000 കിലോമീറ്റർ ഓടും. 45 കി.മീ ഇന്ധനക്ഷമതയുള്ള സ്കൂട്ടറിന് 75,000 കിലോമീറ്റർ സഞ്ചരിക്കാൻ വേണ്ടേത് 1670 ലീറ്റർ പെട്രോൾ. ഇപ്പോഴത്തെ വില 108 രൂപ വച്ച് അഞ്ചുവർഷം ഇന്ധനത്തിന് മാത്രം 1.80 ലക്ഷം രൂപ. അതേസമയം 70 കിലോമീറ്റർ റേഞ്ചുള്ള ഏഥറിന് 75,000 കിലോമീറ്റർ സഞ്ചരിക്കാൻ 1070 യൂണിറ്റ് വൈദ്യുതി വേണം. യൂണിറ്റിനു 8 രൂപ വച്ച് കണക്കുകൂട്ടിയാൽ 22,500 രൂപ മാത്രം. അതായത് ഇന്ധന ചെലവ് മാത്രം കണക്കാക്കിയാൽ 1,57,550 രൂപ ലാഭം. അഞ്ചുവർഷത്തെ പരിപാലന ചെലവിലുമുണ്ട് ലാഭം. 

ചിത്രീകരണം: മാർട്ടിൻ പി. സി. ∙ മനോരമ

ഇനി കാറിന്റെ കാര്യമെടുത്താൽ നെക്സോൺ ഇവിതന്നെ നോക്കാം. ആദ്യ തലമുറ നെക്സോൺ ഇവി ഏകദേശം 30 യൂണിറ്റ് വൈദ്യുതിയാണ് ഫുൾ ചാർജിനു വേണ്ടത്. യൂണിറ്റിന് 8 രൂപ വച്ചു കൂട്ടിയാലും ഫുൾ ചാർജ് ചെയ്യാൻ 240 രൂപ ചെലവാകും. ഒറ്റ ചാർജിങ്ങിൽ 240 കിലോമീറ്റർ വരെ വാഹനം ഓടിക്കാനാ‍കുന്നുണ്ട്. അപ്പോൾ ഒരു കിലോമീറ്ററിന് ചെലവാകുന്നത് ഒരു രൂപ മാത്രം. 20 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന പെട്രോൾ കാറിന് 5.60 രൂപയാണ് ഒരു കിലോമീറ്റർ യാത്രയ്ക്കു വേണ്ടി വരുന്ന ചെലവ്.

ചിത്രീകരണം: ജെയിൻ എം. ഡേവിഡ് ∙ മനോരമ

മൂന്നുവർഷം കൊണ്ട് 1.45 ലക്ഷം കിലോമീറ്റർ ഓടിയ ഇലക്ട്രിക്  കാറിന്റെ ഉടമയുടെ കണക്കുകൾ പ്രകാരം. ചാർജിങ് കോസ്റ്റായി 1,92,333 രൂപയാണ് (ഫാസ്റ്റും സ്ലോ ചാർജിങ്ങും അടക്കം) വരുന്നത്. സർവീസ് ചാർജായി 1,00,177 രൂപയും (ടയർ മാറ്റിയതും വാഷിങ് ചാർജും വീൽബാലൻസിങ് ചാർജും എല്ലാമടക്കം). അതായത് വൈദ്യുത കാർ 1.4 ലക്ഷം കിലോമീറ്റർ ഓടിച്ചപ്പോൾ ഉടമയ്ക്ക് ചെലവ് വന്നത് ഒരു കിലോമീറ്ററിന് 2.06 രൂപ (സർവീസ് കോസ്റ്റും ഇൻഷുറൻസും ബാക്കി ചെലവുകളും ചാർജിങ് കോസ്റ്റും അടക്കം). 

∙ വൈദ്യുത വാഹനങ്ങളും മലിനീകരണം ഉണ്ടാക്കും

വൈദ്യുത വാഹനങ്ങൾ വാങ്ങുന്നവർ പലപ്പോഴും ടെയിൽ പൈപ്പ് മലിനീകരണങ്ങളാണ് പരിഗണിക്കുന്നത്. എന്നാൽ വൈദ്യുത വാഹനങ്ങളുടെ ബാറ്ററികളുടെ പ്രധാന ഘടകമായ ലിഥിയം ഖനനം ചെയ്യുമ്പോഴും വൈദ്യുത വാഹനങ്ങൾ നിർമിക്കുമ്പോഴും ധാരാളം മലിനീകരണമുണ്ടാകുന്നുണ്ട്. നിലവിലെ ഇലക്ട്രോണിക് മാലിന്യങ്ങൾ പോലെ ഭാവിയിൽ വന്നേക്കാവുന്ന മറ്റൊരു പ്രതിസന്ധിയായിരിക്കും ഉപയോഗ ശൂന്യമായ ബാറ്ററികൾ. ലോകത്തെ മിക്ക രാജ്യങ്ങളും വൈദ്യുതി ഉണ്ടാക്കുന്നത് കൽക്കരി കത്തിച്ചോ അല്ലെങ്കിൽ ആണവ നിലയങ്ങളിൽനിന്നോ ആയിരിക്കും. കൂടുതൽ വൈദ്യുത വാഹനങ്ങൾ പുറത്തിറങ്ങുന്നതോടെ വൈദ്യുതി ഉൽപാദിപ്പിക്കുന്നതുവഴിയുള്ള മലിനീകരണവും കൂടും.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വൈദ്യുത കാറുകള്‍ക്കു ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒന്നുമില്ലാതിരുന്ന സ്ഥാനത്ത് ഇന്ന് നഗരങ്ങളിലെ പ്രധാന ഭാഗങ്ങളില്‍ എവിടെയും ചാര്‍ജിങ് സ്റ്റേഷനുകള്‍ കാണാം. ഫാസ്റ്റ് ചാര്‍ജിങ് മാത്രമല്ല വയര്‍ലെസ് ചാര്‍ജിങും വൈദ്യുത കാറുകളുടെ ഉപയോഗത്തില്‍ കൂടുതല്‍ അനായാസത കൊണ്ടുവരും. 

വൈദ്യുതി ഉൽപാദനത്തിൽ ലോകത്തിലെ ഏറ്റവും മികച്ച മാതൃകയായ സ്വിറ്റ്സർലൻഡിനാണു വൈദ്യുത വാഹനങ്ങളുടെ കാര്യത്തിലും ലോകത്തിലെ ഏറ്റവും മികച്ച നിലവാരമുള്ളത്. അവർ പ്രധാനമായും വൈദ്യുതി ഉൽപാദിപിക്കുന്നത് പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളിൽനിന്നോ ആണവ പ്ലാന്റുകളിൽ നിന്നോ ആണ്. പെട്രോളിയം ഇന്ധനങ്ങളിൽ ഓടുന്ന വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്വിറ്റ്സർലൻഡിലെ ഇലക്ട്രിക് വാഹനങ്ങൾ 100% ആണു മലിനീകരണം കുറയ്ക്കുന്നത്. നോർവേ 98%, ഫ്രാൻസ് 96%, സ്വീഡൻ 95% എന്നിങ്ങനെയാണു പട്ടിക. ജർമനിയിലും സ്പെയിനിലും വൈദ്യുതി ഉൽപാദനത്തിന്റെ 55% പുനരുപയോഗിക്കാവുന്ന മാർഗങ്ങളും ബാക്കി കൽക്കരി അധിഷ്ഠിതവുമാണ്. ഇത്തരം രാജ്യങ്ങളിൽ വാഹനം ചാർജ് ചെയ്യുന്ന സമയത്തെ ആശ്രയിച്ചാണ് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിലൂടെ മലിനീകരണം കുറയുമോ എന്നതു തീരുമാനിക്കപ്പെടുക.

(Representative image by Just_Super/istockphoto)

∙ ബാറ്ററി മാറേണ്ടി വന്നാൽ

‘ഐസിഇ’ വാഹനങ്ങള്‍ ഓടിച്ചു നോക്കി മനസ്സി‌ലാക്കുന്നതു പോലെ ശബ്ദവ്യത്യാസങ്ങളോ പവറിലുള്ള ഏറ്റക്കുറച്ചിലുകളോ നോക്കി വൈദ്യുത വാഹനങ്ങളുടെ ബാറ്ററിയുടെ മികവ് തിരിച്ചറിയാനാവില്ല. കാലപ്പഴക്കം കൊണ്ട് സ്വാഭാവികമായ പ്രശ്‌നങ്ങളും ചാര്‍ജ് നില്‍ക്കുന്നതിലുള്ള കുറവും വാഹനങ്ങളുടെ ബാറ്ററിക്ക് സംഭവിക്കും. അധികമായി ചാര്‍ജു ചെയ്യുന്നതും ഉയര്‍ന്ന അളവിലുള്ള വോള്‍ട്ടേജ് വ്യതിയാനങ്ങളുമെല്ലാം ബാറ്ററിക്ക് ദോഷം ചെയ്യും.  ഉപയോഗത്തിന് അനുസരിച്ച് വർഷത്തിൽ മൂന്നു മുതൽ അഞ്ചു ശതമാനം വരെ ചാർജിൽ വരെ കുറയാൻ സാധ്യതയുണ്ട്. മാറേണ്ടിവന്നാൽ പൂർണമായും മാറ്റാതെ കുറച്ചു സെല്ലുകളായി മാറ്റാൻ സാധിക്കും അതുകൊണ്ടുതന്നെ ചെലവ് കുറയ്ക്കാനും പറ്റും.

∙ ഇലക്ട്രിക് കാറിന് തീപിടിക്കുമോ?

ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുമോ? സംഭവിക്കും എന്നു തന്നെയാണ് ഉത്തരം. ഓല അടക്കം നിരവധി സ്കൂട്ടറുകൾക്ക് തീപിടിച്ച വാർത്തകൾ നാം കണ്ടിട്ടുണ്ട്. സ്കൂട്ടറുകളിൽ ഉപയോഗിക്കുന്ന ബാറ്ററിയുടേയും ബാറ്ററി മാനേജ്മെന്റ് സിസ്റ്റത്തിന്റേയും നിലവാരമില്ലായ്മ തന്നെയായിരുന്നു ആ തീപിടിത്തത്തിനു പിന്നിൽ. എന്നാൽ കാറുകളിൽ ഇത്തരം തീപിടിത്തങ്ങൾ കുറവാണ്. എങ്കിലും ഇലക്ട്രിക് കാറുകൾ കത്തുമ്പോൾ ലഭിക്കുന്ന വാർത്താ പ്രാധാന്യം അതിനെ കൂടുതൽ വലുതാക്കുന്നു. വൈദ്യുത വാഹനങ്ങളെ അപേക്ഷിച്ച് പെട്രോളില്‍ ഓടുന്ന വാഹനങ്ങള്‍ തീ പിടിക്കാനുള്ള സാധ്യത പത്തിരട്ടിയാണെന്ന് പഠനം. പെട്രോള്‍, വൈദ്യുതി, ഹൈബ്രിഡ് എന്നീ വാഹനങ്ങളായിരുന്നു പഠനവിധേയമാക്കിയത്. അമേരിക്കയിലെ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (NTBS), ബ്യൂറോ ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് (BTS), Recalls.gov എന്നിവയിലെ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് AutoInsuranceEZ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

കണ്ണൂർ താഴെചൊവ്വയിലെ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള കെഎസ്ഇബിയുടെ ചാർജിങ് സ്റ്റേഷൻ. (ഫയൽ ചിത്രം: മനോരമ)

ബിടിഎസ് പ്രകാരം ഒരു ലക്ഷം ഫ്യൂവൽ കാറുകളിൽ 1530 എണ്ണത്തിന് തീപിടിക്കുന്നുണ്ട്. എന്നാൽ ഒരു ലക്ഷം ഇലക്ട്രിക് കാറുകളിൽ തീപിടിക്കുന്നത് 25 എണ്ണത്തിനു മാത്രം. 2010 മുതൽ 2023 ജൂലൈ വരെയുള്ള കാലത്തെ കണക്കുകൾ പ്രകാരം ലോകത്ത് ആകെ തീപിടിച്ചത് 393 വൈദ്യുത കാറുകൾക്കാണ്.  രണ്ടു സാധ്യതകളിലാണ് ഇലക്ട്രിക് കാറുകൾ തീ പിടിക്കുന്നതുമായി ബന്ധപ്പെട്ടു രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്ന് കൂടിയ അന്തരീക്ഷ ഊഷ്മാവ്. രണ്ട്. അപകടങ്ങൾ. കൂട്ടിയിടികളിൽ 50 ശതമാനത്തിലധികം ഇലക്ട്രിക് വാഹനങ്ങൾക്കും തീപിടിച്ചിട്ടുണ്ട്.

∙ ഭാവിയിലെ ടെക്നോളജികൾ

വൈദ്യുത വാഹനങ്ങള്‍ മാത്രമല്ല അതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളും അതിവേഗത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുൻപ് വൈദ്യുത കാറുകള്‍ക്കു ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒന്നുമില്ലാതിരുന്ന സ്ഥാനത്ത് ഇന്ന് നഗരങ്ങളിലെ പ്രധാന ഭാഗങ്ങളില്‍ എവിടെയും ചാര്‍ജിങ് സ്റ്റേഷനുകള്‍ കാണാം. ഫാസ്റ്റ് ചാര്‍ജിങ് മാത്രമല്ല വയര്‍ലസ് ചാര്‍ജിങും വൈദ്യുത കാറുകളുടെ ഉപയോഗത്തില്‍ കൂടുതല്‍ അനായാസത കൊണ്ടുവരും. കൂടാതെ ലിഥിയം അയൺ ബാറ്ററികളുടെ സ്ഥാനത്ത് കൂടുതൽ കാര്യക്ഷമമായ പുതിയ ബാറ്ററികളെക്കുറിച്ചുള്ള പരീക്ഷണവും നടക്കുന്നുണ്ട്. വലിയൊരു മാറ്റത്തിലേക്കു തന്നെയാണ് വാഹനലോകം ഓടിക്കൊണ്ടിരിക്കുന്നത്.

English Summary:

Benefits of buying electric cars and scooters compared with petrol cars and scooters