ഒരു സുഖം തോന്നുന്നില്ല ! ഇങ്ങനെ തോന്നാറുണ്ടോ ? ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ട സമയമായി എന്ന സന്ദേശമാണിത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി പ്രൊഫസർ, ഒാണററി കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുമായ ഡോ. അരുൺ ബി. നായർ പറയുന്നു. മാനസിക സമ്മർദ്ദത്തെ അതിജീവിക്കാനാകാതെ മരണത്തിൽ അഭയം കണ്ടെത്തുന്നവരുടെ എണ്ണം കേരളത്തിൽ വർധിച്ച് വരികയാണ്. 2023–ലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഒരുലക്ഷം ജനസംഖ്യയിൽ 28.5 പേർ കേരളത്തിൽ ആത്മഹത്യ ചെയ്യുന്നു. കഴിഞ്ഞ വർഷം മാത്രം 10,162പേരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്.

ഒരു സുഖം തോന്നുന്നില്ല ! ഇങ്ങനെ തോന്നാറുണ്ടോ ? ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ട സമയമായി എന്ന സന്ദേശമാണിത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി പ്രൊഫസർ, ഒാണററി കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുമായ ഡോ. അരുൺ ബി. നായർ പറയുന്നു. മാനസിക സമ്മർദ്ദത്തെ അതിജീവിക്കാനാകാതെ മരണത്തിൽ അഭയം കണ്ടെത്തുന്നവരുടെ എണ്ണം കേരളത്തിൽ വർധിച്ച് വരികയാണ്. 2023–ലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഒരുലക്ഷം ജനസംഖ്യയിൽ 28.5 പേർ കേരളത്തിൽ ആത്മഹത്യ ചെയ്യുന്നു. കഴിഞ്ഞ വർഷം മാത്രം 10,162പേരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സുഖം തോന്നുന്നില്ല ! ഇങ്ങനെ തോന്നാറുണ്ടോ ? ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ട സമയമായി എന്ന സന്ദേശമാണിത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി പ്രൊഫസർ, ഒാണററി കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുമായ ഡോ. അരുൺ ബി. നായർ പറയുന്നു. മാനസിക സമ്മർദ്ദത്തെ അതിജീവിക്കാനാകാതെ മരണത്തിൽ അഭയം കണ്ടെത്തുന്നവരുടെ എണ്ണം കേരളത്തിൽ വർധിച്ച് വരികയാണ്. 2023–ലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഒരുലക്ഷം ജനസംഖ്യയിൽ 28.5 പേർ കേരളത്തിൽ ആത്മഹത്യ ചെയ്യുന്നു. കഴിഞ്ഞ വർഷം മാത്രം 10,162പേരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനസിക സമ്മർദത്തെ അതിജീവിക്കാനാകാതെ മരണത്തിൽ അഭയം കണ്ടെത്തുന്നവരുടെ എണ്ണം കേരളത്തിൽ വർധിച്ച് വരികയാണ്. 2023ലെ നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളത്തിലെ ഒരുലക്ഷം ആളുകളെ എടുത്താൽ, അവരിൽ  28.5 പേർ  ആത്മഹത്യ ചെയ്യുന്നു. കഴിഞ്ഞ വർഷം മാത്രം 10,162 പേരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്. ആത്മഹത്യാശ്രമം നടത്തിയ ആളുകൾ ഇതിന്റെ 15 മടങ്ങ് വരും. ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്നത് സ്ത്രീകൾക്കും കൗമാരക്കാർക്കും ഇടയിലാണ്. തൊഴിൽ സമ്മർദം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, മാനസിക സമ്മർദം തുടങ്ങിയവയെ അതിജീവിക്കാനാകാതെ  ജീവിതം അവസാനിപ്പിക്കുന്നവർ ഒട്ടേറെയാണ്.

കൂടുതൽ തിരക്കുള്ളതും സമയബന്ധിതമല്ലാത്ത കഠിനമായ ജോലികൾ ചെയ്യാൻ നിർബന്ധിതരാകുന്ന വിഭാഗങ്ങൾക്കിടയിലുമാണ് തൊഴിൽ സമ്മർദവുമായി ബന്ധപ്പെട്ട ആത്മഹത്യകൾ കൂടുതലായി കാണപ്പെടുന്നത്. ഡോക്ടര്‍മാർ, ആരോഗ്യപ്രവർത്തകർ, കോടതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികൾ, ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്നവർ, ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർ, എന്നിവരുടെ ഇടയിൽ മറ്റുള്ളവരെ അപേക്ഷിച്ച് തൊഴിൽ സമ്മർദം കൂടുതലാണെന്നാണ് കണക്കാക്കപ്പെടുന്നത്. സ്വാഭാവികമായും ഈ വിഭാഗങ്ങളിൽ നിന്നുള്ളവരിൽ മറ്റുള്ളവരേക്കാൾ ആത്മഹത്യാനിരക്ക് കൂടി നിൽക്കുന്നതായും കാണാം. ജോലി സ്ഥലത്ത് ഉണ്ടാകുന്ന സമ്മർദങ്ങൾ എല്ലാവരെയും ഒരുപോലെ ബാധിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഒന്നു മനസ്സുവച്ചാൽ ലളിതമായ ശ്രമങ്ങളിലൂടെ മാനസിക സമ്മർദം മറികടക്കാൻ കഴിയുമെന്നതാണ് സത്യം. അതിന് ഉപകരിക്കുന്ന ചില വഴികൾ പരിചയപ്പെടുത്തുകയാണ്  തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്യാട്രി പ്രഫസർ, ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ ഓണററി കൺസൽറ്റന്റ് സൈക്യാട്രിസ്റ്റുമായ ഡോ. അരുൺ ബി. നായർ.

ഡോ. അരുൺ ബി. നായർ
ADVERTISEMENT

∙ ഉറക്കമില്ലായ്മയും നെഞ്ചിടിപ്പും ഉണ്ടോ, എങ്കിൽ ശ്രദ്ധിക്കുക

എപ്പോഴാണ് ഒരു വ്യക്തി സമ്മർദത്തിന് അടിപ്പെടുന്നത്. സാഹചര്യത്തിന്റെ തീവ്രത, ദൈർഘ്യം, പുതുമ എന്നിവയ്ക്കൊപ്പം  സമ്മർദം അനുഭവിക്കുന്ന വ്യക്തിയുടെ വ്യക്തിത്വം എന്നിങ്ങനെ 4 ഘടകങ്ങളെ ആശ്രയിച്ചാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. രാവിലെ മുതൽ വൈകുന്നേരം വരയോ അല്ലെങ്കിൽ അതിനു ശേഷവും തുടരുന്ന ജോലിഭാരം ഉള്ളവർക്കാണ് ഏറ്റവും കൂടുതൽ അപകട സാധ്യത. ചില വ്യക്തികൾ അവരുടെ വ്യക്തിത്വത്തിന്റെ സവിശേഷത കൊണ്ട് ചെറുപ്പകാലം മുതൽതന്നെ സമ്മർദത്തെ അതിജീവിക്കാൻ ശേഷിയുള്ളവരായിരിക്കും.  ജനിതകമായി തന്നെ സമ്മർദ അതിജീവന ശേഷി കൂടുതലുള്ള ആളുകൾ അനായാസം സമ്മർദ സാഹചര്യങ്ങളെ തരണം ചെയ്യും. എന്നാൽ പാരമ്പര്യമായി മാനസ്സിക പ്രശ്നങ്ങൾ ഉള്ളവർക്ക് സമ്മർദത്തെ അതിജീവിക്കാനുള്ള ശേഷി കുറവായിരിക്കും.

കുട്ടിക്കാലത്തുതന്നെ തീവ്രമായ ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്നവർ, വേദനാജനകമായ സാഹചര്യത്തിലോ മാതാപിതാക്കളിൽ നിന്ന് വേണ്ടത്ര സ്േനഹമോ, അടുപ്പമോ, പിന്തുണയോ കിട്ടാത്ത സാഹചര്യത്തിൽ വളരേണ്ടി വരികയോ ചെയ്യുന്ന കുട്ടികൾ എന്നിവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ സമ്മർദത്തിന് അടിപ്പെടാനുള്ള  സാധ്യത വളരെക്കൂടുതലാണ്.  മാനസിക സമ്മർദം അനുഭവിക്കുന്ന വ്യക്തികളിൽ വ്യത്യസ്തമായ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. അമിതമായ നെഞ്ചിടിപ്പ്, ഉറക്കമില്ലായ്മ, വയറ്റിൽ എരിച്ചിലുണ്ടാകുക, രക്തസമ്മർദം കൂടുക, കൈകാലുകൾ വിറയ്ക്കുക, രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുക, ‌‌‌എന്നുള്ളവയൊക്കെയാണ് സാധാരണ കണ്ടുവരുന്ന ശാരീരികമായ ബുദ്ധിമുട്ടുകൾ. വയറ്റിൽ അമിതമായി ആസിഡ് ഉൽപാദിപ്പിക്കുന്നത് മൂലം അൾസർ പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.

(Representative image by xijian/istockphoto)

സമ്മർദത്തിന്റെ മാനസികമായ പ്രതികരണങ്ങൾ വ്യത്യസ്തമാണ്. സമ്മർദത്തിന് കാരണമായ ജോലി സ്ഥലത്തേക്ക് പോകാതിരിക്കാനുള്ള പ്രവണതയാണ് പലപ്പോഴും ഇതിൽ മുന്നില്‍ നിൽക്കുന്നത്. ജോലി സ്ഥലത്ത്‌വച്ച് അസുഖകരമായ അനുഭവവമുണ്ടായാൽ എല്ലാ ദിവസവും ആ അനുഭവം ആവർത്തിക്കുമോ എന്ന അമിത ഉത്കണ്ഠ ഇവരെ തളർത്തും. ഇതുമൂലം ആരോടും ഇടപെടാതെ, ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും സംസാരിക്കാതെ വീട്ടിൽ ചടഞ്ഞുകൂടാൻ ഇവർ താല്പര്യപ്പെട്ടേക്കും. പലപ്പോഴും ഇത് ക്രമേണ വിഷാദരോഗം പോലുള്ളവയിലേക്ക് നീങ്ങാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

(Representative image by Delmaine Donson/istockphoto)
ADVERTISEMENT

∙ ആ സുഹൃത്തിനെ നിങ്ങൾക്ക് സഹായിക്കാം, ഒരു പ്രാഥമിക ശുശ്രൂഷ നൽകാം

സഹപ്രവർത്തകർക്ക് ആർക്കെങ്കിലും ഇത്തരത്തിൽ മാനസിക സമ്മർദം ഉണ്ടെന്ന് കണ്ടാൽ ചെയ്യാവുന്ന ഒരു പ്രധാന കാര്യമാണ് മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ അഥവാ മെന്റൽ ഹെൽത്ത് ഫസ്റ്റ് എയ്ഡ്. മാനസികാരോഗ്യ പ്രഥമ ശുശ്രൂഷയിൽ 5 ഘട്ടങ്ങളാണുള്ളത്.

1. പ്രയാസം അനുഭവിക്കുന്ന വ്യക്തിയെ അങ്ങോട്ട് സമീപിച്ച് എന്താണ് അയാളുടെ പ്രയാസമെന്ന് ആരായുക. അയാൾ ഇങ്ങോട്ട് വന്ന് സംസാരിക്കുമെന്ന് പ്രതീക്ഷിക്കരുത്. മാനസികമായി തളർന്നിരിക്കുന്ന ഒരാൾക്ക് മറ്റൊരാളോട് വിശ്വസിച്ച് കാര്യങ്ങൾ തുറന്നുപറയാൻ ബുദ്ധിമുട്ട് വരും.

2. അയാൾ മനസ്സ് തുറന്ന് സംസാരിക്കുമ്പോൾ മുൻവിധികളില്ലാതെ അയാളെ തടസ്സപ്പെടുത്താതെ പ്രശ്നങ്ങളെ നിസാരവൽകരിച്ച് തള്ളാതെ പരിഹസിക്കാതെ കുറ്റപ്പെടുത്താതെ ക്ഷമയോടെ അവസാനം വരെ അയാളെ കേൾക്കുക. അയാള്‍ക്ക് പറയാനുള്ളതെല്ലാം അവസാനിപ്പിക്കാതെ ഒരു സംഭാഷണവും നമ്മുടെ ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല.

(Representative image by triloks/istockphoto)
ADVERTISEMENT

3. അയാൾ എന്തെങ്കിലും തെറ്റായ ധാരണമൂലമാണ് ഈ പ്രയാസം അനുഭവിക്കുന്നതെങ്കിൽ ശരിയായ വിവരങ്ങൾ പകർന്നുകൊടുത്ത് അയാളുടെ മനസ്സിന് ആശ്വാസം കൈവരിക്കാൻ അവസരം നൽകുക. ഇനി യഥാർഥമായ ചില വിഷയങ്ങൾ കൊണ്ടായിരിക്കാം ഒരുപക്ഷേ അയാൾ പ്രയാസപ്പെടുന്നത്. അത്തരം സന്ദർഭങ്ങളിൽ പോലും നമ്മൾ കൂടെയുണ്ട് എന്ന ഒരു ഉറപ്പ് നൽകി അയാളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രതിസന്ധിഘട്ടങ്ങളുണ്ടെങ്കിൽ നമ്മളെ കൊണ്ട് ആവുംവിധം വേണ്ട സഹായങ്ങവുമായി ഒപ്പമുണ്ടാകുമെന്ന വിശ്വാസം വളർത്തുക. ഈ മൂന്നു കാര്യങ്ങൾ ചെയ്യുമ്പോൾ തന്നെ ഒട്ടേറെ പേരുടെ മാനസിക സമ്മർദം ലഘൂകരിക്കപ്പെടും.

4. ഈ മൂന്നുഘട്ടം പിന്നിട്ടിട്ടും അവരുടെ മാനസിക സമ്മർദം മാറുന്നില്ലെങ്കിൽ നാലാമത്തെഘട്ടം വിദഗ്ധ സഹായത്തിന് അവരെ കൊണ്ടുപോവുക എന്നതാണ്. ഒരു മാനസികാരോഗ്യ വിദഗ്ധനെ കണ്ട് കൃത്യമായ ചികിത്സയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുക. ഒരുപക്ഷേ, വിഷാദരോഗമോ അമിത ഉത്കണ്ഠയോ പോലുള്ള വിഷയങ്ങൾ അവരുടെ പ്രയാസത്തിന് പിന്നിലുണ്ടാകാം. അത് ഒരു മനഃശാസ്ത്ര വിദഗ്ധനെ കണ്ട് കൃത്യമായ ചികിത്സയിലൂടെ ഭേദപ്പെടുത്തിയെടുക്കാൻ സാധിക്കും.

5. കൃത്യമായ സാമൂഹിക പിന്തുണ ഉറപ്പുവരുത്തുക. മാനസിക സമ്മർദം അനുഭവിക്കുന്ന വ്യക്തികൾക്ക് ഒറ്റപ്പെടൽ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ആരും അവരെ മനസ്സിലാക്കുന്നില്ല, ആരും അവരെ സഹായിക്കുന്നില്ലെന്ന് അവർക്ക് തോന്നും. എന്നാൽ അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, എല്ലാം അവരോടൊപ്പം നിന്നാൽ ഈ പ്രശ്നത്തിൽ നിന്ന് മറികടന്നുവരാൻ അവർക്ക് സാധിക്കും.

(Representative image bymegaflopp/istockphoto)

∙ ഇക്കാര്യങ്ങൾ ചെയ്യൂ, സമ്മർദം അകറ്റൂ

1. കൃത്യമായ തൊഴിൽ – സ്വകാര്യ ജീവിത സന്തുലിതാവസ്ഥ നിലനിർത്തുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ജോലി സ്ഥലത്തെ കാര്യങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകാതിരിക്കുക. ജോലി സ്ഥലത്തുവച്ചുതന്നെ അത് പൂർത്തിയാക്കാൻ ശ്രമിക്കുക. ജോലി സമയത്തിന് ശേഷമുള്ള നമ്മുടെ സ്വകാര്യ സമയം ആരോഗ്യകരമായ രീതിയിൽ നമ്മൾ ഉപയോഗപ്പെടുത്തണം. ഉദാഹരണത്തിന് ഒരു മണിക്കൂർ നേരമെങ്കിലും കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവിടാൻ നാം അവസരം കണ്ടെത്തേണ്ടതുണ്ട്. ഈ ഒരു മണിക്കൂർ നേരം അതത് ദിവസം തൊഴിൽ സ്ഥലത്ത് നടന്ന കാര്യങ്ങൾ തുറന്ന് സംസാരിക്കാം. വിദ്യാലയത്തിൽ നടന്ന കാര്യങ്ങൾ കുട്ടികളോട് സംസാരിക്കാം. ഇങ്ങനെ ഓരോ ദിവസവും ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ, സാഹചര്യങ്ങൾ, സമ്മർദങ്ങൾ ഇതൊക്കെ തുറന്നു സംസാരിക്കുക വഴി നമ്മുടെ ഏറ്റവും വലിയ അഭ്യുതയകാംക്ഷികളായ കുടുംബാംഗങ്ങളുടെ ഭാഗത്ത് നിന്ന് അവർക്ക് പറയാനുള്ള ചില പരിഹാര മാർഗങ്ങൾ നമുക്ക് കിട്ടും തീർച്ചയായിട്ടും അത് വളരെ ഗുണകരമായി മാറാനുള്ള സാഹചര്യങ്ങൾ വളരെയധികം കൂടുതലാണ്.

2. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾക്കുവേണ്ടി ഒരു മണിക്കൂറെങ്കിലും ദിവസേന മാറ്റിവയ്ക്കണം. കലാപരമോ, കായികമോ മറ്റുതരത്തിലുള്ള വിനോദമോ ആകാം. ഇതുവഴി ജീവിതത്തിൽ സന്തോഷം കണ്ടെത്താനുള്ള അവസരം ലഭിക്കും.

3. ചിട്ടയായ ഉറക്കമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. എട്ടുമണിക്കൂർ നേരമെങ്കിലും തുടർച്ചയായ ഉറക്കം രാത്രിയിൽ ലഭിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഊർജിതമാക്കാൻ സഹായിക്കും. തുടർച്ചയായ, തടസ്സമില്ലാത്ത ഉറക്കം ലഭിക്കുക വഴി പകൽസമയത്ത് നമ്മൾ ചെയ്ത കാര്യങ്ങൾ, വായിച്ച കാര്യങ്ങൾ തലച്ചോറിൽ കൃത്യമായി ഉറയ്ക്കുകയും അത് നമ്മുടെ ഓർമ മെച്ചപ്പെടാൻ സഹായിക്കുകയും ചെയ്യും. പകൽ സമയത്ത് നടത്തുന്ന പ്രവർത്തനങ്ങൾ മൂലം തലച്ചോറിൽ നടക്കുന്ന ചയാപചയ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന മാലിന്യങ്ങൾ പുറന്തള്ളുന്നത് രാത്രിയിൽ ഉറക്കത്തിന്റെ സമയത്താണ്. ഇതിനും തുടർച്ചയായ ഉറക്കം സഹായകമാണ്. നല്ല ഉറക്കം കിട്ടാൻ വേണ്ടി നമുക്ക് ശീലിക്കാവുന്ന നല്ല മാർഗങ്ങളുണ്ട്. നിദ്രാശുചിത്വ വ്യായാമങ്ങൾ എന്നുപറയും.

∙ കൃത്യമായ സമയത്ത് എന്നും ഉറങ്ങാൻ കിടക്കുക. കൃത്യമായ സമയത്ത് ഉണരുക.

∙ വൈകുന്നേരം 4 മണിക്ക് ശേഷം ചായ, കാപ്പി, കോള തുടങ്ങിയ മസ്തിഷ്ക ഉത്തേജക ഘടകങ്ങൾ അടങ്ങിയിട്ടുള്ള പാനീയങ്ങൾ ഒഴിവാക്കുക.

∙ ഉറങ്ങുന്നതിന് 5 മണിക്കൂർ മുൻപ് സൂര്യപ്രകാശം കൊണ്ട് നല്ല വേഗത്തിൽ നടക്കുന്നതുപോലെ 45 മിനിട്ട് വ്യായാമം ചെയ്യുക.

∙ വ്യായാമം കഴിഞ്ഞുടനെ തണുത്ത െവള്ളത്തിൽ കുളിക്കുക.

∙ കിടക്കുന്നതിന് തൊട്ടുമുമ്പുള്ള ഒരു മണിക്കൂർ മൊബൈൽ ഫോൺ അടക്കമുള്ള ദൃശ്യമാധ്യമങ്ങൾ ഒഴിവാക്കുക.

∙ കിടക്കുന്നതിന് തൊട്ടുമുമ്പായി 25 തവണ ദീർഘ ശ്വസന വ്യായാമങ്ങൾ ചെയ്തിട്ട് ഉറങ്ങുക. കണ്ണുകൾ അടച്ച് ഒരു കസേരയിൽ ഇരുന്ന് ശ്വാസം ഉള്ളിലേക്ക് വലിക്കുകയും വളരെ സാവധാനം പുറത്തേക്ക് വിടുകയും ചെയ്യുന്ന വ്യായാമം കിടക്കാൻ നേരം 25 പ്രാവശ്യം ചെയ്യുക. രാവിലെ എഴുന്നേൽക്കുമ്പോഴും 25 പ്രാവശ്യം ഇത് െചയ്യുക.

∙ ഉറങ്ങാൻ കിടക്കുന്ന സമയം വ്യത്യാസപ്പെടുത്തരുത്. കൃത്യമായ സമയം തന്നെ ഉറങ്ങാൻ കിടക്കുക. കൃത്യമായ സമയത്ത് ഉണരുക.

4. സമ്മർദം മറികടക്കാനുള്ള അടുത്ത വഴി ചിട്ടയായ വ്യായാമമാണ്. ദിവസം 45 മിനിട്ട് എങ്കിലും സൂര്യപ്രകാശംകൊണ്ട് വ്യായാമം ചെയ്യുന്ന ആളുകളുടെ തലച്ചോറിൽ നാലു തരത്തിലുള്ള രാസവസ്തുക്കളുടെ ഉൽപാദനം ഉണ്ടാകും.

∙ തലച്ചോറിലെ ഡോപമിന്റെ അളവ് കൂടുക വഴി അവരുടെ ഏകാഗ്രതയും ശ്രദ്ധയും മെച്ചപ്പെടും.

∙തലച്ചോറിലെ എൻഡോർഫിനുകളുടെ അളവ് കൂടുക വഴി അവർക്ക് സന്തോഷം ലഭിക്കുന്നു. 

∙തലച്ചോറിലേക്കുള്ള രക്തയോട്ടം കൂടുക വഴി അവർ കൂടുതൽ ഊർജസ്വലരാകുന്നു. 

∙സൂര്യപ്രകാശം കൊണ്ട് വ്യായാമം ചെയ്യുമ്പോൾ ശരീരത്തിലെ വൈറ്റമിൻ ഡിയുടെ അളവ് കൂടുക വഴി തലച്ചോറിന്റെ വിജ്ഞാന വിശകലന ശേഷി വർധിക്കുകയും രോഗപ്രതിരോധ ശേഷി കൂടുകയും ചെയ്യും.

5. സമ്മർദം നിയന്ത്രിക്കാനുള്ള അടുത്ത മാർഗം വ്യക്തിബന്ധങ്ങളാണ്. നമ്മുടെ ജീവിതത്തിൽ അഞ്ചുകൂട്ടം സൗഹൃദങ്ങളെങ്കിലും നമുക്കുണ്ടാകണം. തൊഴിലിടങ്ങളിൽ സൗഹൃദമുണ്ടാകണം. അയൽവീടുകളിൽ സൗഹൃദമുണ്ടാകണം. ബന്ധുക്കളുടെ ഇടയിൽ ചില സുഹൃത്തുക്കളുണ്ടാകണം. നമ്മൾ സ്കൂളിൽ പഠിച്ചിരുന്നപ്പോൾ കൂടെ പഠിച്ചിരുന്ന ചില ആളുകളെയെങ്കിലും സുഹൃത്തുക്കളായി നിലനിർത്താം.

(Representative image by triloks/istockphoto)

കോളജിൽ പഠിച്ചിരുന്ന ചിലരെയും സുഹൃത്തുക്കളായി നിലനിർത്താം. വ്യത്യസ്ത സൗഹൃദ വലയങ്ങൾ തീർച്ചയായിട്ടും നമുക്ക് ഗുണം ചെയ്യും. ജോലി സ്ഥലത്ത് മാത്രമാണ് സുഹൃത്തുക്കൾ ഉള്ളതെങ്കിൽ അവിടെ  ഒരു പ്രശ്നമുണ്ടായി ഈ സുഹൃത്തുക്കൾ നമ്മോട് മിണ്ടാതായാൽ നമ്മുടെ മനസ്സ് വിഷാദഭരിതമാകും. എന്നാൽ അയൽവീട്ടിൽ നല്ല സുഹൃത്തുക്കളുണ്ടെങ്കിൽ അവരോട് സംസാരിച്ചുകഴിയുമ്പോൾ നമ്മുടെ മനസ്സിലെ വിഷാദത്തിന്റെ കാർമേഘങ്ങൾ അകലും. നമ്മളെ നമ്മളായി അംഗീകരിക്കാൻ കഴിയുന്ന ചിലർ ലോകത്തുണ്ടെന്ന തിരിച്ചറിവ് ഉണ്ടാകും. അത് നമ്മെ കൂടുതൽ ഊർജസ്വലരാക്കും.

∙ അടുക്കളപ്പണി എല്ലാവർക്കും ചെയ്യാം

ജോലിചെയ്യുന്ന വനിതകളെ സംബന്ധിച്ചിടത്തോളം ആവശ്യമായ വിശ്രമം കിട്ടാൻ വേണ്ടി ഭർത്താവും മറ്റ് കുടുംബാംഗങ്ങളും സഹകരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് പാചകവും വീട്ടുജോലികളുമൊക്കെ പൂർണമായും സ്ത്രീയെ തന്നെ ഏൽപ്പിക്കാതെ അതെല്ലാവരും ചേർന്ന് സഹകരിച്ച് ചെയ്യുകയാണെങ്കിൽ അവരുടെ സമ്മർദം ലഘൂകരിക്കാൻ സാധിക്കും. വീട്ടിലുള്ളവർ എല്ലാവരും കൂടെ ഒരുമിച്ച് ചേർന്ന് സംസാരിച്ചും തമാശകൾ പറഞ്ഞും കഥകൾ പറഞ്ഞും ഉല്ലാസത്തോടെ വീട്ടുജോലികൾ പങ്കിട്ട് ചെയ്യുമ്പോൾ ആ ജോലി ചെയ്യുന്ന പ്രക്രിയ തന്നെ ആസ്വാദ്യകരമാക്കാൻ സാധിക്കും. ആഴ്ചയിൽ ഒരു ദിവസമെങ്കിലും എവിടെയെങ്കിലും വിനോദയാത്ര പോവുക, മാസത്തിൽ ഒരു ദിവസമെങ്കിലും ബന്ധുക്കളെ കാണാൻ അല്ലെങ്കിൽ പഴയ പരിചയക്കാരെ കാണാൻ യാത്ര നടത്തുക തുടങ്ങിയ കാര്യങ്ങളും പ്രധാനപ്പെട്ട കാര്യങ്ങളാണ്.

ജോലി ചെയ്യുന്ന സ്ത്രീ അവരുടെ ഒൗദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ പറയുമ്പോൾ അതിനെ അവഗണിച്ചുകൊണ്ട് നീങ്ങുന്നതിന് പകരം ഭർത്താക്കന്മാർ നല്ല ശ്രോതാക്കളായി ഇരിക്കേണ്ടതുണ്ട്. അവരെ പൂർണമായി കേൾക്കേണ്ടതുണ്ട്.  ഔദ്യോഗിക തലത്തിൽ തന്നെ സ്ത്രീകൾക്ക് അനുകൂലമായി നിയമങ്ങൾ ഇന്ന് നിലവിലുണ്ട്. സ്ത്രീകളെ ബുദ്ധിമുട്ടിക്കുകയോ, ലൈംഗികമായി ചൂഷണം ചെയ്യുകയോ ചെയ്യുന്നത് അറിയാൻ സഹായകമായ നിയമങ്ങൾ ഇന്ന് നിലവിലുണ്ട്. ഈ നിയമങ്ങളുടെ സഹായം ഉപയോഗപ്പെടുത്തേണ്ടതും ആവശ്യമാണ്. ഇത്തരം കാര്യങ്ങളിലൊക്കെ കാര്യമായ ബുദ്ധിമുട്ട് ജോലിയുടെ ഭാഗമായി നേരിടേണ്ടി വരുന്നുണ്ടെങ്കിൽ സ്ത്രീകൾക്ക് നിയമ സഹായം ലഭിക്കാൻ വേണ്ടി ഭർത്താവും കുടുംബാംഗങ്ങളും വേണ്ട പിന്തുണ കൊടുക്കേണ്ടത് അത്യാവശ്യമാണ്.

∙ വിഷാദത്തിലേക്ക് പോകുന്നുണ്ടോ, ശ്രദ്ധിക്കണം

സമ്മർദത്തിന് അടിപ്പെടുന്ന വ്യക്തി വിഷാദ രോഗത്തിലേക്ക് പോകുന്നുണ്ടോ എന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. തനിക്കോ അല്ലെങ്കിൽ തന്റെ കുടുംബാംഗങ്ങൾക്കോ, സഹപ്രവർത്തകർക്കോ വിഷാദ രോഗമുണ്ടോ എന്ന് തിരിച്ചറിയാൻ 9 ലക്ഷണങ്ങളാണ് ഉള്ളത്.

1. രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന തുടർച്ചയായ സങ്കട ഭാവം
2. മുന്‍പ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ താൽപര്യമില്ലായ്മ
3. അകാരണമായ ക്ഷീണം
4. ഉറക്കക്കുറവ്
5. വിശപ്പില്ലായ്മ‌
6. ഏകാഗ്രതയില്ലായ്മ
7. ചിന്തകളുടെയും പ്രവൃത്തികളുടെയും വേഗത കുറയുന്നു
8. നിരാശയും പ്രതീക്ഷയില്ലായ്മയും, താൻ ഒറ്റപ്പെട്ടുപോയി ആരും മനസ്സിലാക്കുന്നില്ല, സഹായിക്കാനില്ല. ബന്ധുക്കൾക്ക് താനൊരു ഭാരമാണ് എന്ന തരത്തിലുള്ള ചിന്തകൾ.
9. മരിക്കണമെന്നുള്ള ആഗ്രഹവും ആത്മഹത്യാപ്രവണതയും.

ഈ 9 ലക്ഷണങ്ങളിൽ അഞ്ച് ലക്ഷണമെങ്കിലും തുടർച്ചയായി നീണ്ടുനിന്നാൽ അത് ചികിത്സ ആവശ്യമുള്ള വിഷാദരോഗമാണ്. വിഷാദ രോഗമുള്ളവരുടെ തലച്ചോറിലെ ചില രാസവസ്തുക്കളുടെ അളവ് ക്രമം തെറ്റിക്കിടക്കുകയായിരിക്കും. അത് ക്രമീകരിക്കാനുള്ള മരുന്നുകളും ചിന്തകളുടെ വൈകല്യങ്ങൾ പരിഹരിക്കാനുള്ള മനഃശാസ്ത്ര ചികിത്സകളും നൽകിയാൽ വിഷാദരോഗം ഭേദപ്പെടുത്തിയെടുക്കാം. എന്നാൽ വിഷാദരോഗം അവഗണിച്ചുകഴിഞ്ഞാൽ അത്തരം വ്യക്തികൾ ആത്മഹത്യയിൽ അഭയം പ്രാപിക്കാറുണ്ട് എന്നത് മറന്നുകൂടാ.

English Summary:

How to identify and overcome Depression and Make Life Happy: Dr. Arun B. Nair Explains