അറിവിനെ വണങ്ങുന്ന, ഗ്രന്ഥപ്രതിഷ്ഠയുള്ള, പുരോഹിതനില്ലാത്ത, വഴിപാടും പ്രസാദവും പുസ്തകങ്ങളായ ഒരു ദേവാലയം. മതങ്ങൾക്ക് അതീതമായ അവിടെ ആർക്കും പ്രവേശിക്കാം, അറിവിനെ ആരാധിക്കാം, ഗ്രന്ഥപ്രതിഷ്ഠയ്ക്കു മുമ്പിൽ വണങ്ങാം. കണ്ണൂർ ചെറുപുഴയിലെ പ്രാപ്പൊയിൽ കക്കോടാണ് നവപുരം മതാതീത ദേവാലയം എന്ന ഈ വ്യത്യസ്തമായ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ‘വിജ്ഞാനമാണ് ദൈവം, വിശാല ചിന്തയും വിചിന്തനബോധവുമാണ് മതം, വിനയമാർന്ന വിവേകമാണ് വഴി’- മനസ്സിൽ കുറിച്ചിടേണ്ട മൂന്ന് വാചകങ്ങൾ ഇവിടെ കൊത്തി വച്ചിരിക്കുന്നു. കവിയും ഗ്രന്ഥകാരനും ചെറുപുഴ പീയെൻസ് കോളജ് പ്രിൻസിപ്പലുമായ പ്രാപ്പൊയിൽ നാരായണനാണ് ഈ ദേവാലയത്തിന്റെ സ്ഥാപകൻ. ഈ ദേവാലയത്തിലേക്ക് ആർക്കും കടന്നുവരാമെന്നും അറിവിനെ ആരാധിക്കാമെന്നും നാരായണൻ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറിവിനെ വണങ്ങുന്ന, ഗ്രന്ഥപ്രതിഷ്ഠയുള്ള, പുരോഹിതനില്ലാത്ത, വഴിപാടും പ്രസാദവും പുസ്തകങ്ങളായ ഒരു ദേവാലയം. മതങ്ങൾക്ക് അതീതമായ അവിടെ ആർക്കും പ്രവേശിക്കാം, അറിവിനെ ആരാധിക്കാം, ഗ്രന്ഥപ്രതിഷ്ഠയ്ക്കു മുൻപിൽ വണങ്ങാം. കണ്ണൂർ ചെറുപുഴയിലെ പ്രാപ്പൊയിൽ കക്കോടാണ് നവപുരം മതാതീത ദേവാലയം എന്ന ഈ വ്യത്യസ്തമായ ദേവാലയം സ്ഥിതിചെയ്യുന്നത്. ‘വിജ്ഞാനമാണ് ദൈവം, വിശാല ചിന്തയും വിചിന്തനബോധവുമാണ് മതം, വിനയമാർന്ന വിവേകമാണ് വഴി’- മനസ്സിൽ കുറിച്ചിടേണ്ട മൂന്ന് വാചകങ്ങൾ ഇവിടെ കൊത്തി വച്ചിരിക്കുന്നു. കവിയും ഗ്രന്ഥകാരനും ചെറുപുഴ പീയെൻസ് കോളജ് പ്രിൻസിപ്പലുമായ പ്രാപ്പൊയിൽ നാരായണനാണ് ഈ ദേവാലയത്തിന്റെ സ്ഥാപകൻ. ഈ ദേവാലയത്തിലേക്ക് ആർക്കും കടന്നുവരാമെന്നും അറിവിനെ ആരാധിക്കാമെന്നും നാരായണൻ പറയുന്നു.

∙ ആരാധന അറിവിനോട്

ADVERTISEMENT

ആർക്കും എപ്പോഴും വന്ന് അറിവിനെ ആരാധിക്കാൻ പറ്റുന്ന ഒരു ദേവാലയമാണിത്. ഏതു മതത്തിൽപ്പെട്ടവർക്കും ഏതു ലിംഗത്തിൽപ്പെട്ടവർക്കും ഇവിടേക്കു വരാം. ഗ്രന്ഥമാണ് പ്രതിഷ്ഠ. ജ്ഞാനത്തിന്റെ മൂർത്തീഭാവമെന്ന രീതിയിലാണു ഗ്രന്ഥം പ്രതിഷ്ഠിച്ചിരിക്കുന്നത്. അതൊരു പ്രതീകം മാത്രമാണ്. വഴിപാടായി സ്വീകരിക്കുന്നതും പ്രസാദമായി കൊടുക്കുന്നതും പുസ്തകങ്ങളാണ്. വിദ്യാരംഭത്തോട് അനുബന്ധിച്ച് കുട്ടികളെ എഴുത്തിനിരുത്തും. പുസ്തക പ്രകാശനങ്ങൾ, കലാപരിപാടികൾ, സെമിനാറുകൾ തുടങ്ങിയവ ഇവിടെ നടത്താറുണ്ട്. വരുന്ന ആളുകൾക്ക് താമസിക്കാൻ ചെറിയ മൂന്നു വീടുകളും കലാപരിപാടികൾ നടത്താൻ സ്റ്റേജും ചെറിയ ഭക്ഷണശാലയും സെമിനാർ ഹാളുമുണ്ട്.

നവപുരം മതാതീത ദേവാലയത്തിലെ പുസ്തക പ്രതിഷ്ഠയ്ക്ക് മുന്നിലെ പുസ്തക സമർപ്പണം (Photo credit:നവപുരം മതാതീത ദേവാലയം /facebook)

സ്വതന്ത്ര ചിന്തകർക്കും മതാതീത ദേവാലയത്തിലേക്കു പ്രവേശനമുണ്ട്. സ്വതന്ത്ര ചിന്തയിൽ അധിഷ്ഠിതമായ കാര്യങ്ങളും ഇവിടെ ചർച്ച ചെയ്യും. തങ്ങൾ മാത്രമാണു ശരിയെന്ന ശാഠ്യമില്ല. വ്യത്യസ്തങ്ങളായ ശരികളെ ഒരേപോലെ സ്വീകരിക്കാനും സംവദിക്കാനും പറ്റിയ ഒരിടം എന്ന നിലയിലാണ് ഇവിടം രൂപപ്പെടുത്തിയിരിക്കുന്നത്.

കക്കോട് നവപുരം മതാതീത ദേവാലയത്തില്‍ സംഘടിപ്പിച്ച ജ്ഞാനക്കൂട്ടായ്മ (Photo credit:നവപുരം മതാതീത ദേവാലയം /facebook)

∙ ഗ്രന്ഥപ്രതിഷ്ഠ

2021 മാർച്ചിലായിരുന്നു ക്ഷേത്രത്തിന് തറക്കല്ലിട്ടത്. ഒക്ടോബറിൽ ഒരു ചെറിയ കെട്ടിടമുണ്ടാക്കി ആളുകൾക്ക് പ്രവേശനത്തിനായി തുറന്നു കൊടുത്തു. പ്രവേശനക്കെട്ടിടം പുസ്തകാലയമാണ്. അതിനെ ദേവാലയം എന്ന് വിളിക്കുന്നു. അവിടെനിന്നു പടികൾ കയറി ചെല്ലുന്നിടത്താണു ഗ്രന്ഥപ്രതിഷ്ഠ. 30 അടി ഉയരമുള്ള ഒറ്റക്കല്ലിനു മുകളിലാണ് പ്രതിഷ്ഠ. അതിൽ വിജ്ഞാനമാണ് ദൈവം, വിശാല ചിന്തയും വിചിന്തനബോധവുമാണ് മതം, വിനയമാർന്ന വിവേകമാണ് വഴി- എന്നീ മൂന്ന് ദർശനങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.

ADVERTISEMENT

അയ്യായിരത്തോളം പുസ്തകങ്ങൾ നിലവിൽ ലൈബ്രറിയിലുണ്ട്. എല്ലാത്തരം വായനയെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. പള്ളിയിൽനിന്നു ബൈബിളും മുസ്‍ലിം പള്ളിയിൽനിന്ന് ഖുർആനും ക്ഷേത്രത്തിൽനിന്നു ഗീതയും സമ്മാനമായി ലഭിച്ചിട്ടുണ്ട്. ചെറുശ്ശേരിയുടെ പ്രതിഷ്ഠയുമുണ്ട് ഇവിടെ. ഇതിന്റെ  ഭാഗമായി ഒരു പ്രസാധനാലയമുണ്ട്– ചെറുശ്ശേരി പ്രസാധനാലയം. ചെറുശ്ശേരി ഗ്രാമമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ചെറുശ്ശേരിഗ്രാമമെന്ന് ഇവിടം ഇപ്പോൾത്തന്നെ അറിയപ്പെട്ടു തുടങ്ങി.

നവപുരം മതാതീത ദേവാലയത്തിലെ പുസ്തക പ്രതിഷ്ഠയ്ക്ക് മുന്നിലെ പുസ്തക സമർപ്പണം (Photo credit:നവപുരം മതാതീത ദേവാലയം /facebook)

∙ നാരായണന്റെ വ്യക്തിപരമായ ദൗത്യം

‘ക്ഷേത്രം സ്ഥാപിക്കുക എന്നത് ചെറുപ്പത്തിലെയുള്ള ആഗ്രഹമായിരുന്നു. 30ൽ  അധികം വർഷത്തെ അധ്വാനമുണ്ട് ആരാധനാലയത്തിനു പിന്നിൽ. ആദ്യഘട്ടത്തിൽ ചെറുപ്പക്കാരെ കൂട്ടിച്ചേർത്ത് നവപുരം സംസ്കാരിക വേദിയെന്ന ഒരു സാംസ്കാരിക സമിതി രൂപീകരിച്ചു. അഞ്ച് വർഷത്തോളം അതുമായി ബന്ധപ്പെട്ടു പരിപാടികൾ നടത്തി. പക്ഷേ ലക്ഷ്യത്തിലേക്കെത്താനായില്ല. ഇങ്ങനെ ഒരു ലക്ഷ്യത്തിലേക്കായി ആളുകളെ കണ്ടെത്താനും ആ കാലഘട്ടത്തിൽ പ്രയാസമുണ്ടായിരുന്നു. അങ്ങനെ ഒന്നാംഘട്ടത്തിൽ ശ്രമം പരാജയപ്പെട്ടു. പിന്നീട് വ്യക്തിപരമായ ഒരു ദൗത്യമായി ഇതിനെ ഏറ്റെടുത്തു.

മതാതീത ദേവാലയം സ്ഥാപിക്കുകയായിരുന്നു ജീവിതലക്ഷ്യം. അതിനുവേണ്ടി പ്രധാനമായും അധ്യാപനത്തിൽ ഏർപ്പെട്ടു. ചെറുപുഴയിൽ സമാന്തര കലാലയം സ്ഥാപിച്ചു. പീയെൻസ് കോളജ് എന്നാണ് കോളജിന്റെ പേര്. അതിൽനിന്നുള്ള വരുമാനം കൊണ്ടാണു ഗ്രന്ഥപ്രതിഷ്ഠയുള്ള ദേവാലയം ഉണ്ടാക്കാൻ സാധിച്ചത്. ഞങ്ങൾ മാത്രമാണ് ശരിയെന്ന ശാഠ്യബോധ്യമില്ല. ഞങ്ങൾ പൂർണമായും ശരിയാണെന്നും മറ്റുള്ളവർ മോശക്കാരാണെന്നും വാദിക്കുന്നില്ല. എഴുത്തുകാർ ധാരാളം വരുന്നുണ്ട്. ക്യാംപുകളും നടത്താറുണ്ട്. സാബു മാളിയേക്കൽ അടക്കമുള്ള സുഹൃത്തുക്കളാണ് ശക്തി’– നാരായണൻ പറഞ്ഞു.

ഗ്രന്ഥ പ്രതിഷ്ഠയുള്ള നവപുരം മതാതീത ദേവാലയത്തിൽ അക്ഷരദീപം തെളിഞ്ഞപ്പോൾ (Photo credit:PrapoilNarayanan/facebook)
ADVERTISEMENT

∙ പ്രസാദം പുസ്തകം

മതാതീത ദേവാലയം തുടങ്ങിയപ്പോൾ ആദ്യം ആളുകൾക്ക് അമ്പരപ്പായിരുന്നു. പക്ഷേ പ്രതീക്ഷിക്കാത്ത ആളുകൾ വരെ താൽപര്യത്തോടെ എത്തി. കൗതുകം കൊണ്ട് എത്തുന്നവരുമുണ്ട്. എഴുത്തുകാർ എത്താറുണ്ട്. വൈജ്ഞാനിക കാര്യങ്ങളോടു താൽപര്യമുള്ളവർ തുടർച്ചയായി വരാറുണ്ട്. പുസ്തകം വഴിപാടു നൽകുന്നവർക്ക് പുസ്തകം പ്രസാദമായി നൽകും. ജ്ഞാനാരാധനയ്ക്കുള്ള വഴിയെന്ന രീതിയിലാണു വഴിപാട്. വിദ്യാരംഭത്തിനു കുട്ടികൾക്കു പുസ്തകമാണു പ്രസാദമായി കൊടുക്കുന്നത്. സ്കൂളിൽനിന്നു കുട്ടികൾ വന്നു പ്രസാദമായി പുസ്തകം വാങ്ങിപ്പോകാറുണ്ട്. എല്ലാ മതത്തിലുമുള്ള കുട്ടികളെ എഴുത്തിനിരുത്താൻ ഇവിടെ കൊണ്ടുവരാറുണ്ട്. സ്കൂളുകളിൽനിന്ന് വിദ്യാർഥികൾ വന്ന് ചെറുശ്ശേരിയുടെ പ്രതിഷ്ഠയ്ക്കു മുൻപിൽനിന്നു കൃഷ്ണ ഗാഥയിലെ വരികൾ ആലപിക്കാറുണ്ട്. കർണാടകയിൽനിന്നും ആളുകൾ വരുന്നു.

നവപുരം മതാതീത ദേവാലയത്തിലെ ചെറുശ്ശേരിയുടെ പ്രതിഷ്ഠ (Photo credit:PrapoilNarayanan/facebook)

ഈ വർഷം മുതൽ ഇവിടേക്ക് തീർഥാടനം തുടങ്ങും. അറിവിന്റെ ദേശത്തേക്കുള്ള തീർഥയാത്ര എന്ന രീതിയിൽ ഇതു മാറുമെന്നാണു കരുതുന്നത്. ലോകത്തിന് ആവശ്യമെങ്കിൽ ഇത് സ്വീകരിക്കപ്പെടും. അല്ലെങ്കിൽ ഒടുങ്ങും. കാലം ഇതിനെ സ്വീകരിക്കുമെന്നാണു കരുതുന്നത്. സ്ഥാപകനിലേക്ക് ഒതുങ്ങേണ്ട ഒന്നല്ല ഇത്. സ്ഥാപകനിലേക്ക് ഒതുങ്ങിയാൽ പ്രസക്തയുമില്ല. അതിനപ്പുറത്തേക്ക് സഞ്ചരിക്കുകയാണെങ്കിൽ മാത്രമേ നമ്മുടെ ഉദ്ദേശ്യം ഫലപ്രദമാവൂ. ഞായറാഴ്ച മാത്രമാണ് ഇപ്പോൾ ക്ഷേത്രം തുറക്കുന്നത്. സ്ഥിരം തുറക്കാനുള്ള പദ്ധതിയുണ്ട് – നാരായണൻ പറയുന്നു.

പ്രാപ്പൊയിൽ നാരായണൻ (Photo credit:PrapoilNarayanan/facebook)

∙ പ്രാപ്പൊയിൽ നാരായണൻ

കവിയും ഗ്രന്ഥകാരനും അധ്യാപകനുമാണ് പ്രാപ്പൊയിൽ നാരായണൻ. മതാതീത ദേവാലയത്തിന്റെ സ്ഥാപകനായ നാരായണൻ ഇംഗ്ലിഷിലും മലയാളത്തിലുമായി 27 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മുപ്പതിൽ അധികം വർഷമായി ചെറുപുഴയിൽ പീയെൻസ് കോളജ് നടത്തുകയാണ്. ‘‘അറിവുകളെ ആരാധിക്കുന്ന, ജ്ഞാനിയായ ഒരാളുടെ കാലുതൊട്ട് വന്ദിക്കുന്നതിൽ, അറിവിനെ നമസ്കരിക്കുന്നതിൽ, അറിവിനോട് പ്രാർഥിക്കുന്നതിൽ തെറ്റില്ല. എങ്കിൽ മാത്രമേ ജ്ഞാനത്തെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. ലോകത്തിൽ ജ്ഞാനമല്ലാതെ മറ്റെന്താണ് ആരാധിക്കാനുള്ളത്. അറിവുണ്ടാകുമ്പോൾ സ്വഭാവികമായി തെറ്റുകളിൽനിന്ന് അകന്നുനിൽക്കും’’-. പ്രാപ്പൊയിൽ നാരായണൻ പറയുന്നു.

English Summary:

Navapuram Mathaatheetha Devalayam in Kannur, where people worship book diety