ഗുണ്ടപ്പ വിശ്വനാഥ് 44 വർഷം മുൻപെടുത്ത മാന്യമായ ഒരു തീരുമാനം ക്രിക്കറ്റ് പാഠപുസ്തകങ്ങളിൽ ഇന്നും മായാതെ നിൽപുണ്ട്. ക്രിക്കറ്റ് പ്രേമികൾ മറക്കാത്ത ഒരു സ്‌പോർട്‌സ്‌മാൻ സ്‌പിരിറ്റിന്റെ കഥയാണ് അത്. 1980 ഫെബ്രുവരി 15ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള സുവർണ ജൂബിലി ടെസ്‌റ്റ് മത്സരം മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ ആരംഭിക്കുന്നു. ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായി ടെസ്‌റ്റ് അരങ്ങേറ്റം കുറിച്ചതിൻറെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആ ടെസ്‌റ്റ് മത്സരം. ഗുണ്ടപ്പ വിശ്വനാഥ് ആയിരുന്നു ഇന്ത്യൻ നായകൻ. സുനിൽ ഗാവസ്‌കർ, കപിൽദേവ്, റോജർ ബിന്നി തുടങ്ങിയവർ അണിനിരന്ന ഇന്ത്യയും ഇയാൻ ബോതത്തെപ്പോലുളള പ്രഗത്ഭരുടെ നിരയുമായി ഇംഗ്ലണ്ടും നേർക്കുനേർ. അന്ന് ഇംഗ്ലണ്ടിനായിരുന്നു വിജയം– പത്ത് വിക്കറ്റിന്റെ തകർപ്പൻ വിജയം. പക്ഷേ ആ വിജയത്തിന് ഇംഗ്ലീഷ് ടീം കടപ്പെട്ടിരിക്കുന്നത് നായകൻ ഗുണ്ടപ്പ വിശ്വനാഥ് എടുത്ത ധീരമായ തീരുമാനത്തിന്. ക്രിക്കറ്റ് മാന്യൻമാരുടെ കളിയാണെങ്കിൽ ഗുണ്ടപ്പ വിശ്വനാഥ് ആ മത്സരത്തിൽ നൂറു ശതമാനവും മാന്യത പുലർത്തി. ഫലമോ ഇന്ത്യയുടെ തോൽവിയും.

ഗുണ്ടപ്പ വിശ്വനാഥ് 44 വർഷം മുൻപെടുത്ത മാന്യമായ ഒരു തീരുമാനം ക്രിക്കറ്റ് പാഠപുസ്തകങ്ങളിൽ ഇന്നും മായാതെ നിൽപുണ്ട്. ക്രിക്കറ്റ് പ്രേമികൾ മറക്കാത്ത ഒരു സ്‌പോർട്‌സ്‌മാൻ സ്‌പിരിറ്റിന്റെ കഥയാണ് അത്. 1980 ഫെബ്രുവരി 15ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള സുവർണ ജൂബിലി ടെസ്‌റ്റ് മത്സരം മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ ആരംഭിക്കുന്നു. ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായി ടെസ്‌റ്റ് അരങ്ങേറ്റം കുറിച്ചതിൻറെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആ ടെസ്‌റ്റ് മത്സരം. ഗുണ്ടപ്പ വിശ്വനാഥ് ആയിരുന്നു ഇന്ത്യൻ നായകൻ. സുനിൽ ഗാവസ്‌കർ, കപിൽദേവ്, റോജർ ബിന്നി തുടങ്ങിയവർ അണിനിരന്ന ഇന്ത്യയും ഇയാൻ ബോതത്തെപ്പോലുളള പ്രഗത്ഭരുടെ നിരയുമായി ഇംഗ്ലണ്ടും നേർക്കുനേർ. അന്ന് ഇംഗ്ലണ്ടിനായിരുന്നു വിജയം– പത്ത് വിക്കറ്റിന്റെ തകർപ്പൻ വിജയം. പക്ഷേ ആ വിജയത്തിന് ഇംഗ്ലീഷ് ടീം കടപ്പെട്ടിരിക്കുന്നത് നായകൻ ഗുണ്ടപ്പ വിശ്വനാഥ് എടുത്ത ധീരമായ തീരുമാനത്തിന്. ക്രിക്കറ്റ് മാന്യൻമാരുടെ കളിയാണെങ്കിൽ ഗുണ്ടപ്പ വിശ്വനാഥ് ആ മത്സരത്തിൽ നൂറു ശതമാനവും മാന്യത പുലർത്തി. ഫലമോ ഇന്ത്യയുടെ തോൽവിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുണ്ടപ്പ വിശ്വനാഥ് 44 വർഷം മുൻപെടുത്ത മാന്യമായ ഒരു തീരുമാനം ക്രിക്കറ്റ് പാഠപുസ്തകങ്ങളിൽ ഇന്നും മായാതെ നിൽപുണ്ട്. ക്രിക്കറ്റ് പ്രേമികൾ മറക്കാത്ത ഒരു സ്‌പോർട്‌സ്‌മാൻ സ്‌പിരിറ്റിന്റെ കഥയാണ് അത്. 1980 ഫെബ്രുവരി 15ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള സുവർണ ജൂബിലി ടെസ്‌റ്റ് മത്സരം മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ ആരംഭിക്കുന്നു. ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായി ടെസ്‌റ്റ് അരങ്ങേറ്റം കുറിച്ചതിൻറെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആ ടെസ്‌റ്റ് മത്സരം. ഗുണ്ടപ്പ വിശ്വനാഥ് ആയിരുന്നു ഇന്ത്യൻ നായകൻ. സുനിൽ ഗാവസ്‌കർ, കപിൽദേവ്, റോജർ ബിന്നി തുടങ്ങിയവർ അണിനിരന്ന ഇന്ത്യയും ഇയാൻ ബോതത്തെപ്പോലുളള പ്രഗത്ഭരുടെ നിരയുമായി ഇംഗ്ലണ്ടും നേർക്കുനേർ. അന്ന് ഇംഗ്ലണ്ടിനായിരുന്നു വിജയം– പത്ത് വിക്കറ്റിന്റെ തകർപ്പൻ വിജയം. പക്ഷേ ആ വിജയത്തിന് ഇംഗ്ലീഷ് ടീം കടപ്പെട്ടിരിക്കുന്നത് നായകൻ ഗുണ്ടപ്പ വിശ്വനാഥ് എടുത്ത ധീരമായ തീരുമാനത്തിന്. ക്രിക്കറ്റ് മാന്യൻമാരുടെ കളിയാണെങ്കിൽ ഗുണ്ടപ്പ വിശ്വനാഥ് ആ മത്സരത്തിൽ നൂറു ശതമാനവും മാന്യത പുലർത്തി. ഫലമോ ഇന്ത്യയുടെ തോൽവിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാന്യന്മാരുടെ കളിയാണ് ക്രിക്കറ്റെന്ന് ഇന്ന് താരങ്ങൾ മറന്നു തുടങ്ങിയിടത്താണ് ഗുണ്ടപ്പയും ധോണിയും സച്ചിനുമെല്ലാം പ്രസക്തരാകുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിനിടെ ക്രിക്കറ്റിൻറെ മാന്യതയ്ക്ക് നിരക്കാത്തവിധം  ജസ്പ്രീത് ബുമ്രയെ പുറത്താക്കാൻ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് ശ്രമിച്ചതും ആഷസ് ടെസ്റ്റിനിടെ ഇംഗ്ലീഷ് താരം ജോണി ബെയർ സ്റ്റോയെ ഓസീസ് വിക്കറ്റ് കീപ്പർ അലക്സ് ക്യാരി ഇതേ രീതിയിൽ പുറത്താക്കിയതുമെല്ലാം ക്രിക്കറ്റിൻറെ ശരിയായ സ്പിരിറ്റിന് മങ്ങലേൽപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളുടെ ചരിത്രം ഇതിൽനിന്നും തികച്ചും വിഭിന്നമാണ്. ക്രിക്കറ്റിൻറെ മാന്യന്മാരുടെ കളിയെന്ന വിശേഷണത്തിന് തിലകം ചാർത്തിയ ഒട്ടേറെ മുഹൂർത്തങ്ങൾക്ക് ഈ മത്സരങ്ങൾ വേദിയായിരുന്നു. അത്തരം ചില മനോഹര മുഹൂർത്തങ്ങളിലൂടെ...

സച്ചിൻ തെൻഡുൽക്കർ, സുനിൽ ഗാവസ്കർ, ഗുണ്ടപ്പ വിശ്വനാഥ്. ( PTI Photo)

∙ ഗുണ്ടപ്പ വിശ്വനാഥ്, ദ് റിയൽ ജെൻറിൽമാൻ

ADVERTISEMENT

ഗുണ്ടപ്പ വിശ്വനാഥ് 44 വർഷം മുൻപെടുത്ത മാന്യമായ ഒരു തീരുമാനം ക്രിക്കറ്റ് പാഠപുസ്തകങ്ങളിൽ ഇന്നും മായാതെ നിൽപുണ്ട്. ക്രിക്കറ്റ് പ്രേമികൾ മറക്കാത്ത ഒരു സ്‌പോർട്‌സ്‌മാൻ സ്‌പിരിറ്റിന്റെ കഥയാണ് അത്. 1980 ഫെബ്രുവരി 15ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള സുവർണ ജൂബിലി ടെസ്‌റ്റ് മത്സരം മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ ആരംഭിക്കുന്നു.

ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായി ടെസ്‌റ്റ് അരങ്ങേറ്റം കുറിച്ചതിൻറെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആ  മത്സരം. ഗുണ്ടപ്പ വിശ്വനാഥായിരുന്നു  ഇന്ത്യൻ നായകൻ.  സുനിൽ ഗാവസ്‌കർ, കപിൽദേവ്, റോജർ ബിന്നി തുടങ്ങിയവർ അണിനിരന്ന ഇന്ത്യയും ഇയാൻ ബോതത്തെപ്പോലുളള പ്രഗത്ഭരുടെ നിരയുമായി ഇംഗ്ലണ്ടും നേർക്കുനേർ. 

1980 ഫെബ്രുവരി 15ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള സുവർണ ജൂബിലി ടെസ്‌റ്റ് മത്സരം മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ ആരംഭിക്കുന്നു. അന്ന് ഇംഗ്ലണ്ടിനായിരുന്നു വിജയം– പത്ത് വിക്കറ്റിന്റെ തകർപ്പൻ വിജയം. പക്ഷേ ആ വിജയത്തിന് ഇംഗ്ലീഷ് ടീം കടപ്പെട്ടിരിക്കുന്നത് നായകൻ ഗുണ്ടപ്പ വിശ്വനാഥ് എടുത്ത ധീരമായ തീരുമാനത്തോടും.

ക്രിക്കറ്റ് മാന്യൻമാരുടെ കളിയാണെങ്കിൽ ഗുണ്ടപ്പ വിശ്വനാഥ് അതിനോട് നൂറു ശതമാനവും മാന്യത പുലർത്തി. ഫലം ഇന്ത്യയുടെ തോൽവിയും. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്ക്ക് 242 റൺസ് മാത്രമേ നേടാനായിരുന്നുള്ളൂ. ഗാവസ്‌കർ നേടിയ 46 റൺസും കിർമാനിയുടെ 46 റൺസും മാത്രമായിരുന്നു ഇന്ത്യയ്‌ക്ക് എടുത്തുപറയാവുന്ന സ്‌കോറുകൾ.

ഇയാൻ ബോതം അന്ന് മിന്നുന്ന ഫോമിലായിരുന്നു, ആറ് ഇന്ത്യൻ വിക്കറ്റുകളാണ് ബോതം ആദ്യ ഇന്നിങ്‌സിൽ പിഴുതത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കവും മികച്ചതായിരുന്നില്ല. ഇംഗ്ലണ്ടിൻറെ വിക്കറ്റ് കീപ്പർ– ബാറ്റ്‌സ്‌മാൻ ബോബ് ടെയ്‌ലർ ഏഴ് റൺസുമായി നിൽക്കെ,  കപിൽദേവിന്റെ പന്ത് ഉയർത്തിയടിച്ചത് ഫീൽഡറുടെ കൈയിൽ. അംപയർ ഔട്ട് വിധിച്ചു. എന്നാൽ കപിലിന്റെ ഡെലിവറി ശരിയായില്ലെന്നു പറഞ്ഞ് ടെയ്‌ലർ ക്രീസ് വിടാൻ വിസമ്മതിച്ചു.

ഇയാൻ ബോതം (FILE PHOTO: Reuters/ Philip Brown Livepic)
ADVERTISEMENT

നീണ്ട ചർച്ചകൾക്കുശേഷം ഇന്ത്യൻ നായകൻ അംപയറുടെ തീരുമാനത്തെ മറികടന്ന്  ബോബ് ടെയ്‌ലറെ തിരിച്ചുവിളിച്ച് ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ക്യാച്ച് ക്ലീൻ അല്ലായിരുന്നു എന്നാണ് വിശ്വനാഥ് പിന്നീട് അറിയിച്ചത്. നായകന്റെ ഈ തീരുമാനത്തിന്  ഇന്ത്യ കനത്ത വില നൽകേണ്ടിവന്നു.  അന്ന് ബോബ് ടെയ്‌ലർ നേടിയ 43 റൺസിന്റെ ബലത്തിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സിൽ മികച്ച സ്‌കോർ കണ്ടെത്തി. ഇയാൻ ബോതവുമൊത്ത് ടെയ്‌ലർ സെഞ്ചുറി കൂട്ടുകെട്ടുതന്നെ പടുത്തുയർത്തി. ബോതം നേടിയ സെഞ്ചുറിയുടെ ബലത്തിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി.

ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സും ചീട്ടുകൊട്ടാരം പോലെ തകർന്നു. ഇന്ത്യ നേടിയത് വെറും 149 റൺസ്. ഇയാൻ ബോതം ഇക്കുറിയും വില്ലനായി. രണ്ടാം ഇന്നിങ്‌സിൽ ബോതം തെറിപ്പിച്ചത് ഏഴ് ഇന്ത്യൻ വിക്കറ്റുകളായിരുന്നു. തുടർന്ന് ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്‌ടപ്പെടാതെ ലക്ഷ്യം കണ്ടു. ഇംഗ്ലണ്ടിന് പത്ത് വിക്കറ്റ് വിജയം. ‘ഇയാൻ ബോതം ടെസ്‌റ്റ് മാച്ച്’എന്ന് ഇന്നും ആ മത്സരം അറിയപ്പെടുന്നു. 

വിശ്വനാഥ് എടുത്ത മാന്യമായ തീരുമാനത്തിന് ക്രിക്കറ്റ് ലോകം മുഴുവൻ അദ്ദേഹത്തെ അഭിനന്ദിച്ചു. ഇന്നും വിശ്വനാഥ് അറിയപ്പെടുന്നത് അന്ന് ‘ക്ലാസിക്ക്’ തീരുമാനമെടുത്ത ക്യാപ്‌റ്റൻ എന്ന നിലയ്‌ക്കാണ്. ഈ ഒരൊറ്റ തീരുമാനത്തിലൂടെ വിശ്വനാഥ് ക്രിക്കറ്റിലെ ജന്റിൽമാൻ ക്രിക്കറ്റിന്റെ വക്‌താവായി. വർഷങ്ങൾക്കുശേഷം വിസ്‌ഡൻ നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്ററെ തിരഞ്ഞെടുത്ത വേളയിൽ വിശ്വനാഥിനെ ആദരിക്കാനും അവർ മറന്നില്ല. ‘സ്‌പിരിറ്റ് ഓഫ് ദ് ഗെയിം‘ എന്ന ബഹുമതി നൽകിയാണ് വിശ്വനാഥിന്റെ അന്നത്തെ സത്യസന്ധതയെ വിസ്‌ഡൻ മാനിച്ചത്. 

മുഹമ്മദ് അസ്ഹറുദ്ദീൻ (ഫയൽ ചിത്രം)

∙ അരങ്ങേറ്റം ഗംഭീരം, ചരിത്രമായി അസ്ഹർ

ADVERTISEMENT

അരങ്ങേറ്റത്തിലെ ആദ്യ മൂന്നു ടെസ്‌റ്റുകളിലും ഓരോ സെഞ്ചുറി വീതംനേടി മുഹമ്മദ് അസ്‌ഹറുദ്ദീൻ ക്രിക്കറ്റിന്റെ ഭാഗമായതും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാണ്. ക്രിക്കറ്റ് ചരിത്രത്തിൽ ലോകത്ത് ഇന്നുവരെ ഒരു താരത്തിനും അവകാശപ്പെടാനാവാത്ത മഹത്തായ നേട്ടമാണ് അസ്ഹർ കുറിച്ചത്. 1984–85ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനവേളയിലായിരുന്നു അസ്‌ഹറുദ്ദീൻ എന്ന ടെക്‌നിക്കൽ ബാറ്റ്‌സ്‌മാന്റെ കടന്നുവരവ്. പരമ്പരയിലെ മൂന്നാം ടെസ്‌റ്റിലൂടെയായിരുന്നു അസ്‌ഹറിന്റെ അരങ്ങേറ്റം.

1984 ഡിസംബർ 31. വേദി: കൊൽക്കത്ത ഈഡൻ ഗാർഡൻസ്. സുനിൽ ഗാവസ്‌കറുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീമിൽ അസ്‌ഹറിനെയും ഉൾപ്പെടുത്തിയിരുന്നു. അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങിയ അസ്‌ഹർ ഇന്ത്യൻ ക്രിക്കറ്റിനെ നിരാശപ്പെടുത്തിയില്ല. 4/127 എന്ന നിലയിൽ പതറിയ ഇന്ത്യൻ ഇന്നിങ്‌സിന് ജീവൻ നൽകിയത് അസ്‌ഹറും രവി ശാസ്‌ത്രിയും ചേർന്നായിരുന്നു. 443 മിനിട്ട് ക്രീസിൽനിന്ന് 332 പന്തുകളിൽനിന്ന് അസ്‌ഹർ നേടിയത് 110 റൺസ്. 

ചെന്നൈയിലും കാൻപുരിലും നടന്ന അടുത്ത ടെസ്‌റ്റുകളിലും അസ്‌ഹർ തകർത്തു. ചെന്നൈയിലെ ഇന്നിങ്‌സുകളിൽ അസ്‌ഹറിന്റെ സ്‌കോർ ഇപ്രകാരമായിരുന്നു: 48, 105. തൊട്ടടുത്ത കാൻപുർ ടെസ്‌റ്റിലും സെഞ്ചുറി നേട്ടം ആവർത്തിച്ചു– 122, പുറത്താവാതെ 54. അരങ്ങേറ്റത്തിലെ ആദ്യ മൂന്നു ടെസ്‌റ്റുകളിലും സെഞ്ചുറി എന്നത് ഇന്നും റെക്കോർഡാണ്.

 ലോകക്രിക്കറ്റിൽ സമാനതകളില്ലാത്ത നേട്ടം. അരങ്ങേറ്റ പരമ്പരയിലെ അസ്‌ഹറിന്റെ നേട്ടം ഇങ്ങനെ സംഗ്രഹിക്കാം. മൂന്നു ടെസ്‌റ്റുകളിൽനിന്നായി 439 റൺസ്, മൂന്നു സെഞ്ചുറികൾ, ഒരു അർധസെഞ്ചുറി, ഉയർന്ന സ്‌കോർ– 122, ശരാശരി – 109.75. സുനിൽ ഗാവസ്‌കർ അസ്‌ഹറിനെ അന്ന് ഇങ്ങനെ വിശേഷിപ്പിച്ചു – ‘ഇന്ത്യൻ ക്രിക്കറ്റിന് ദൈവത്തിന്റെ വരദാനം’.

∙ വീണ്ടും ലോർഡ്സ്, ബിഗ് സല്യൂട്ട് കേണൽ

ലോകകപ്പിൽ മുത്തമിട്ടശേഷം ലോർഡ്സിലേക്കുള്ള ഇന്ത്യയുടെ ആദ്യ വരവ് 1986ലായിരുന്നു. വിജയശിൽപികളായി നായകൻ കപിൽദേവും ദിലീപ് വെങ്സർക്കാറും. ‘ഞാൻ എവിടെ പോയാലും ലോർഡ്സിലെ പിച്ചും കൊണ്ടുപോകും’ എന്നു പറഞ്ഞ ‘കേണൽ’ വെങ്സർക്കാർ ഇത്തവണയും കളി ഉജ്വലമാക്കി. ക്രിക്കറ്റിന്റെ മക്കയിൽ തുടർച്ചയായ മൂന്നാം സെഞ്ചുറി നേട്ടം എന്ന അപൂർവ റെക്കോർഡും സ്വന്തമാക്കി. സമനിലയിലേക്കു നീങ്ങുകയായിരുന്ന മൽസരത്തെ കപിൽ ഉജ്വല സ്പെല്ലിൽ ആവേശകരമാക്കി.

ദിലീപ് വെങ്സർക്കാർ (ഫയൽ ചിത്രം)

19 പന്തിനിടെ ഒരു റൺ മാത്രം വഴങ്ങി ഇംഗ്ലണ്ടിന്റെ മുൻനിരയിലെ മൂന്നുപേരെ അരിഞ്ഞ കപിലിന്റെ പ്രകടനത്തിൽ ആതിഥേയർ 180നു പുറത്തായി. 134 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ കപിൽ തന്നെ നാലു ഫോറുകളിലൂടെയും മിഡ്‌വിക്കറ്റിനു മുകളിലൂടെയുള്ള ഒരു സിക്സിലൂടെയും വിജയത്തിലേക്ക് ഉയർത്തി. ഇന്ത്യയ്കക് 5 വിക്കറ്റിന്റെ ജയം. ലീഡ്സിലെ അടുത്ത മൽസരം 279 റൺസിനു ജയിച്ച ഇന്ത്യ 2–0ന് പരമ്പരയും സ്വന്തമാക്കി. 

∙ പറന്നുവീണ ജെല്ലി ബീനുകൾ, ജയം ഇന്ത്യയ്ക്ക്

2007ലെ ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തിലെ രണ്ടാം ടെസ്റ്റിന് വിവാദങ്ങളുടെ കൂടി അകമ്പടിയുണ്ടായിരുന്നു. മൽസരത്തിന് വേദിയൊരുക്കിയത് നോട്ടിങ്ങാം ട്രെന്റ്ബ്രിജ്. മൈക്കൽ വോൺ, രാഹുൽ ദ്രാവിഡ് എന്നിവരാണ് നായകൻമാർ. പരസ്‌പരം എതിരാളികളെ പ്രകോപിപ്പിച്ചും ചീത്ത വിളിച്ചും കളി ജയിക്കുന്ന ഓസ്‌ട്രേലിയൻ രീതി പകർത്താൻ ഇന്ത്യയും ഇംഗ്ലണ്ടും ശ്രമിക്കുകയായിരുന്നു എന്നാണ് താരങ്ങളുടെ പെരുമാറ്റങ്ങളിൽനിന്ന് കരുതപ്പെടേണ്ടത്. സഹീർ ഖാൻ - കെവിൻ പീറ്റേഴ്‌സൻ ഏറ്റുമുട്ടലും എസ്. ശ്രീശാന്തിന്റെ അതിരുവിട്ട പ്രകടനങ്ങളും നോട്ടിങ്ങാം ടെസ്‌റ്റിനെ ഏറെ ശ്രദ്ധേയമാക്കി.

എവിടെ നിന്നാണ് ജെല്ലി ബീനുകൾ വന്നതെന്ന് എനിക്കറിയില്ല. ഒരുപക്ഷേ, തെറ്റായ ആളോടാകാം ഞാൻ ദേഷ്യപ്പെട്ടത്. ഞാൻ ആ സമയത്ത് അതിനെക്കുറിച്ചൊന്നും ഏറെ ആലോചിച്ചില്ല. എന്നെ അവഹേളിക്കുന്നതായിരുന്നു ഫീൽഡർമാരുടെ നടപടി. എന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനങ്ങളിലൊന്നിനു പ്രചോദനമായത് ഈ സംഭവമാണ്

സഹീർ ഖാൻ

ബാറ്റു ചെയ്യാനെത്തിയ  സഹീർ ഖാനുനേരെ പിച്ചിലേക്കു ഇംഗ്ലീഷ് താരങ്ങൾത്തന്നെ മിഠായി വലിച്ചെറിഞ്ഞതാണ് വിവാദത്തിന് തുടക്കമിട്ടത്. എതിർ ടീമിലെ ആരോ ആണ് അവ വലിച്ചെറിഞ്ഞതെന്നാണ് സഹീർ പരാതിപ്പെട്ടത്. സഹികെട്ട സഹീർ ഖാൻ അവരുടെ അടുത്തേക്കു ചെന്നു. ‘എന്താണു ചെയ്യുന്നത് സുഹൃത്തുക്കളേ, ഞാൻ ഇവിടെ ക്രിക്കറ്റ് കളിക്കാൻ വന്നതാണ്’. ഇങ്ങനെ പറഞ്ഞപ്പോൾ തീർത്തും മോശമായിരുന്നു പ്രതികരണം. രോഷാകുലനായ സഹീർ ഗള്ളിയിൽ നിന്ന കെവിൻ പീറ്റേഴ്‌സനു നേരേ ബാറ്റുയർത്തി കാണിച്ചു.

‘‘എവിടെ നിന്നാണു ജെല്ലി ബീനുകൾ വന്നതെന്ന് എനിക്കറിയില്ല. ഒരുപക്ഷേ, തെറ്റായ ആളോടാകാം ഞാൻ ദേഷ്യപ്പെട്ടത്. ഞാൻ ആ സമയത്ത് അതിനെക്കുറിച്ചൊന്നും ഏറെ ആലോചിച്ചില്ല. എന്നെ അവഹേളിക്കുന്നതായിരുന്നു ഫീൽഡർമാരുടെ നടപടി. അറിയാതെയാണ് അവിടെ ജെല്ലി ബീനുകൾ വന്നതെങ്കിൽ, വീണ്ടും അവിടെ ജെല്ലി ബീനുകൾ കാണില്ലല്ലോ. എന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനങ്ങളിലൊന്നിനു പ്രചോദനമായത് ഈ സംഭവമാണ്.’’ - സഹീർ പിന്നീട് പറഞ്ഞു.

സഹീർ ഖാൻ ( ഫയൽ ചിത്രം)

അതേ മൽസരത്തിൽ  ക്യാപ്‌റ്റൻ മൈക്കൽ വോണിന്റെ ദേഹത്തു തട്ടിയതാണ് എസ് ശ്രീശാന്തിനെ വിവാദത്തിലാക്കിയത്. ബോൾ ചെയ്‌തു മടങ്ങുമ്പോഴായിരുന്നു ഇത്. വോൺ അസ്വസ്‌ഥനായി ശ്രീശാന്തിനെ നോക്കി. പിന്നീടു കമന്റേറ്റർമാരും മുൻ ക്രിക്കറ്റ് താരങ്ങളുമടക്കം ഒട്ടേറെപ്പേർ ഈ പെരുമാറ്റത്തെ വിമർശിച്ചു. ശ്രീശാന്തിന്റെ മാച്ച് ഫീയുടെ പകുതി പിഴ വിധിച്ചാണ് ഐസിസി ഇതിനോടു പ്രതികരിച്ചത്.  ഏതായാലും ഇന്ത്യ ആ മൽസരം വിജയിച്ചു, സഹീർ ഖാൻ തന്നെയായിരുന്നു കളിയിലെ കേമനും.  മൈക്കൽ വോണിന്റെ സെഞ്ചുറിയിൽ മൂന്നിന് 287 എന്ന നിലയിലായിരുന്ന അവർക്ക് പിന്നീടുള്ള എഴു വിക്കറ്റുകൾ 68 റൺസെടുക്കുന്നതിനിടെ നഷ്ടമായി. രണ്ട് ഇന്നിങ്സിലുമായി ഒൻപതു വിക്കറ്റുകളാണ് സഹീർ വീഴ്ത്തിയത്.  

∙ ധോണിയുടെ തീരുമാനം, പിന്നണിയിൽ സച്ചിൻ

ഇനി 2011ലെ ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തിലേക്ക്. പരമ്പരയിലെ രണ്ടാം ടെസ്‌റ്റ് നോട്ടിങ്ങാമിൽ നടക്കുന്നു. ടെസ്‌റ്റിന്റെ മൂന്നാം ദിവസമാണ് ക്രിക്കറ്റ് ലോകത്തിന് മൊത്തം മാതൃകയായ തീരുമാനം. റൺ ഔട്ടായ ഇംഗ്ലീഷ് ബാറ്റ്‌സ്‌മാൻ ഇയാൻ ബെല്ലിനെ തിരിച്ചുവിളിച്ച ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിക്ക് ക്രിക്കറ്റ് ലോകത്തുനിന്നു ലഭിച്ചത് അഭിനന്ദനങ്ങളുടെ തിരമാലകളാണ്.   

എം.എസ്. ധോണി (ഫയൽ ചിത്രം)

ക്രിക്കറ്റ് നിയമപ്രകാരം ഒരിക്കൽ പുറത്തായ ബാറ്റ്‌സ്‌മാനെ എതിർടീമിന്റെ ക്യാപ്‌റ്റൻ അപ്പീൽ പിൻവലിച്ചാൽപോലും തിരിച്ചുവിളിക്കാനാവില്ല. എന്നാൽ ക്യാപ്‌റ്റനോ കളിക്കാരോ കളിയുടെ മാന്യത ഉയർത്തുന്ന ഒരു തീരുമാനമെടുത്താൽ നിയമങ്ങളിൽ മുറുകെപ്പിടിക്കരുതെന്ന് ഐസിസി എല്ലാ മാച്ച് ഒഫിഷ്യലുകൾക്കും മുൻപു സന്ദേശം അയച്ചിരുന്നു. ചായയ്‌ക്കു പിരിയുന്നതിനു തൊട്ടുമുൻപുള്ള പന്ത്. ബോളർ ഇഷാന്ത് ശർമ. ലെഗ്‌സൈഡിൽ എത്തിയ പന്ത് ഇയാൻ മോർഗൻ ഫ്ലിക്ക് ചെയ്‌തത് ബൗണ്ടറിക്കു നേരെയാണു പോയത്. ഫീൽഡർ ഡൈവ് ചെയ്യുന്നതു റണ്ണറായ ബെൽ കണ്ടു. പന്ത് ബൗണ്ടറി കടന്നെന്നാണ് അദ്ദേഹം കരുതിയതും. ഫീൽഡറുടെ ഭാവവും അങ്ങനെയായിരുന്നു.

ഇതിനിടെ അംപയർ ആസാദ് റൗഫ് ജംപർ കയ്യിലെടുത്തിരുന്നു. ബോളർക്ക് കൈമാറാനാണെന്നാണ് കരുതിയത്. ചായയ്‌ക്ക്  സമയമായെന്നു തെറ്റിദ്ധരിച്ച് ക്രീസിൽ നിന്നു ബെൽ നടന്നു നീങ്ങി. മോർഗന്റെ അടുത്തു വരെ എത്തി. റണ്ണിനായി ശ്രമിച്ചതുമില്ല. ബൗണ്ടറി ലൈനിന് അടുത്തെത്തിയപ്പോഴാണ് എന്തൊക്കെയോ പിച്ചിൽ സംഭവിക്കുന്നതായി മനസിലാക്കിയത്. ചായസമയത്തു ധോണിയും ഇംഗ്ലിഷ് ക്യാപ്‌റ്റൻ ആൻഡ്രു സ്‌ട്രോസും വിഷയം ചർച്ചചെയ്‌തു. ഇന്ത്യൻ ടീം ഡ്രസിങ് റൂമിൽ ചർച്ചനടത്തിയ ശേഷമാണു ബെല്ലിനെ തിരിച്ചുവിളിക്കാമെന്ന തീരുമാനമായത്.

ഇയാൻ ബെൽ (Photo by: AFP/ PAUL ELLIS

റൺ ഔട്ട് വിളിക്കുമ്പോൾ ബെൽ നേടിയിരുന്നത‌് 137 റൺസ്. തിരിച്ചുവിളിക്കപ്പെട്ട ബെൽ 22 റൺസ് കൂടി കൂട്ടിച്ചേർത്തു. മോർഗൻ 70 റൺസും നേടി. കളിയിൽ ഇന്ത്യ 319 റൺസിന് തോറ്റെങ്കിലും കളിയുടെ മാന്യത ഉയർത്തി. എന്നാൽ ബെല്ലിനെ തിരികെ വിളിക്കാനുള്ള ഇന്ത്യൻ തീരുമാനത്തിനു പിന്നിലെ മഹാശക്‌തി സച്ചിൻ തെൻഡുൽക്കർ എന്ന മാന്യനായ ക്രിക്കറ്റ് താരമായിരുന്നു എന്നതാണ് വാസ്‌തവം.

English Summary:

India test cricket history against england gundappa viswanath