‘‘തകർക്കാനാകാത്തത് (Unbreakable) എന്നാണു ഞാൻ എന്റെ ആത്മകഥയ്ക്കു പേരിട്ടത്. ബോക്സിങ്ങിൽ നേടിയ വിജയങ്ങളോ മെഡലുകളോ അല്ല അതുകൊണ്ടു പ്രധാനമായി ഉദ്ദേശിച്ചത്. വെല്ലുവിളികൾക്കോ പ്രതിസന്ധികൾക്കോ എന്നെ തളർത്താനോ തകർക്കാനോ ആകില്ല എന്നാണ്. നമ്മുടെ ആത്മവിശ്വാസത്തെ ഉലയ്ക്കുന്ന പല പ്രശ്നങ്ങളും ഉണ്ടായേക്കാം. നമുക്കുതന്നെ നമ്മളിൽ ചിലപ്പോൾ സംശയം തോന്നാം. പക്ഷേ, അതിൽ നിന്ന് അതിവേഗം പുറത്തുകടക്കണം. ആത്മവിശ്വാസത്തെ തിരികെപ്പിടിക്കണം. Rest if you must, but don't quit. Don't give up, as there is always a next time. Don't let anyone tell you you’re weak because you are a woman.’’

‘‘തകർക്കാനാകാത്തത് (Unbreakable) എന്നാണു ഞാൻ എന്റെ ആത്മകഥയ്ക്കു പേരിട്ടത്. ബോക്സിങ്ങിൽ നേടിയ വിജയങ്ങളോ മെഡലുകളോ അല്ല അതുകൊണ്ടു പ്രധാനമായി ഉദ്ദേശിച്ചത്. വെല്ലുവിളികൾക്കോ പ്രതിസന്ധികൾക്കോ എന്നെ തളർത്താനോ തകർക്കാനോ ആകില്ല എന്നാണ്. നമ്മുടെ ആത്മവിശ്വാസത്തെ ഉലയ്ക്കുന്ന പല പ്രശ്നങ്ങളും ഉണ്ടായേക്കാം. നമുക്കുതന്നെ നമ്മളിൽ ചിലപ്പോൾ സംശയം തോന്നാം. പക്ഷേ, അതിൽ നിന്ന് അതിവേഗം പുറത്തുകടക്കണം. ആത്മവിശ്വാസത്തെ തിരികെപ്പിടിക്കണം. Rest if you must, but don't quit. Don't give up, as there is always a next time. Don't let anyone tell you you’re weak because you are a woman.’’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘തകർക്കാനാകാത്തത് (Unbreakable) എന്നാണു ഞാൻ എന്റെ ആത്മകഥയ്ക്കു പേരിട്ടത്. ബോക്സിങ്ങിൽ നേടിയ വിജയങ്ങളോ മെഡലുകളോ അല്ല അതുകൊണ്ടു പ്രധാനമായി ഉദ്ദേശിച്ചത്. വെല്ലുവിളികൾക്കോ പ്രതിസന്ധികൾക്കോ എന്നെ തളർത്താനോ തകർക്കാനോ ആകില്ല എന്നാണ്. നമ്മുടെ ആത്മവിശ്വാസത്തെ ഉലയ്ക്കുന്ന പല പ്രശ്നങ്ങളും ഉണ്ടായേക്കാം. നമുക്കുതന്നെ നമ്മളിൽ ചിലപ്പോൾ സംശയം തോന്നാം. പക്ഷേ, അതിൽ നിന്ന് അതിവേഗം പുറത്തുകടക്കണം. ആത്മവിശ്വാസത്തെ തിരികെപ്പിടിക്കണം. Rest if you must, but don't quit. Don't give up, as there is always a next time. Don't let anyone tell you you’re weak because you are a woman.’’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘തകർക്കാനാകാത്തത് (Unbreakable) എന്നാണു ഞാൻ എന്റെ ആത്മകഥയ്ക്ക് പേരിട്ടത്. ബോക്സിങ്ങിൽ നേടിയ വിജയങ്ങളോ മെഡലുകളോ അല്ല അതുകൊണ്ടു പ്രധാനമായി ഉദ്ദേശിച്ചത്. വെല്ലുവിളികൾക്കോ പ്രതിസന്ധികൾക്കോ എന്നെ തളർത്താനോ തകർക്കാനോ ആകില്ല എന്നാണ്. നമ്മുടെ ആത്മവിശ്വാസത്തെ ഉലയ്ക്കുന്ന പല പ്രശ്നങ്ങളും ഉണ്ടായേക്കാം. നമുക്കുതന്നെ നമ്മളിൽ ചിലപ്പോൾ സംശയം തോന്നാം. പക്ഷേ, അതിൽ നിന്ന് അതിവേഗം പുറത്തുകടക്കണം. ആത്മവിശ്വാസത്തെ തിരികെപ്പിടിക്കണം. Rest if you must, but don't quit. Don't give up, as there is always a next time. Don't let anyone tell you you’re weak because you are a woman.’’

ഇന്ത്യയിൽ ഇത്ര ധൈര്യത്തോടെ പറയാൻ കഴിയുന്ന ഒരേയൊരു വനിതാ കായികതാരമേയുള്ളൂ; ഇടിക്കൂട്ടിലെ ഉരുക്കുവനിത: എം.സി.മേരി കോം. കൈക്കരുത്തു മാത്രമല്ല മനക്കരുത്തും ആയുധമാക്കി ബോക്സിങ് റിങ്ങിൽ നിന്ന് സ്വർണമെഡലുകൾ വാരിക്കൂട്ടിയ മേരി ഇന്ത്യൻ സ്ത്രീ സമൂഹത്തിനു വെറും മാതൃകയല്ല, പോരാട്ടത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തിളക്കമേറിയ പൊൻമാതൃകയാണ്.

എം.സി.മേരി കോം പരിശീലനത്തിൽ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

പാതിരാത്രിയിൽ പുറത്തുവന്ന വിരമിക്കൽ വാർത്തയെ പിറ്റേന്നു രാവിലെ തിരുത്തി മേരി വീണ്ടുമൊരിക്കൽക്കൂടി വാർത്തകളുടെ റിങ്ങിൽ നിറയുന്നു. രാജ്യാന്തര മത്സരങ്ങൾക്കുള്ള പ്രായപരിധി 40 ആക്കിയതിനാൽ മേരി റിങ്ങിനോടു വിടപറയുന്നു എന്ന വാർത്ത പാതിരാവിൽ പുറത്തുവിട്ടതു വാർത്താ ഏജൻസിയായിരുന്നു. അസമിലെ ഒരു സ്കൂൾ പരിപാടിയിൽ മേരി നടത്തിയ പ്രസംഗത്തെ അടിസ്ഥാനമാക്കിയായിരുന്നു ഏജൻസിയുടെ വാർത്ത. ദൃശ്യ, പത്ര മാധ്യമങ്ങൾ ആ വാ‍ർത്ത ഏറ്റെടുത്തതോടെ നാൽപത്തൊന്നുകാരിയായ മേരിയെപ്പറ്റി ചർച്ചകൾ സജീവമായി. എന്നാൽ, 25–ാം തീയതി രാവിലെതന്നെ മേരി നയം വ്യക്തമാക്കി: ‘‘എല്ലാ മാധ്യമങ്ങളെയും അറിയിച്ചായിരിക്കും എന്റെ വിരമിക്കൽ പ്രഖ്യാപനം. അതിന് ഇനിയും സമയമുണ്ട്. ഇപ്പോഴും ഫിറ്റ്നസ് ശ്രദ്ധിച്ചാണു മുന്നോട്ടുപോകുന്നത്.’’

ബോക്സിങ്ങ് താരം എം.സി.മേരി കോം (ഫയൽ ചിത്രം: മനോരമ)

റിങ്ങിലും റിങ്ങിനു പുറത്തും വേറിട്ട വഴിയിലൂടെയാണ് എന്നും മേരിയുടെ പഞ്ചുകൾ. ഗോദയിൽ എതിരാളികൾ മേരിയുടെ കൈക്കരുത്തിന്റെ പഞ്ച് അറിഞ്ഞു. ഗോദയ്ക്കു പുറത്ത് അനാവശ്യ ഇടപെടലുകൾ നടത്തുന്ന കായികസംഘടനാ മേധാവികൾ മേരിയുടെ നാക്കിന്റെ പഞ്ചിൽ വാടിവീണു. തനിക്കു ശരിയല്ലെന്നു തോന്നുന്ന കാര്യങ്ങൾ, അതു ബോക്സിങ് റിങ്ങിലായാലും പുറത്തായാലും, മേരി ആർജവത്തോടെ തുറന്നുപറഞ്ഞു. എല്ലാത്തിനും ഒരു ‘മേരി ടച്ച്’ ഇന്ത്യൻ കായികലോകം കണ്ടു. പ്രതിസന്ധികളും പ്രാരബ്ധവും നിറഞ്ഞ കൗമാരവും അതിനെ പോരാടിത്തോൽപിച്ച യൗവനവുമാണു മേരി കോം എന്ന ബോക്സറെ ഒളിംപിക് മെഡൽ ജേത്രി വരെയാക്കിയത്.

എന്റെ ജീവിതത്തിലെ അല്ലെങ്കിൽ കരിയറിലെ ഏറ്റവും പ്രയാസമേറിയ കാലഘട്ടം ഏതെന്നു ചോദിച്ചാൽ ഒരു സംശയവുമില്ലാതെ എനിക്കു പറയാൻ കഴിയും, ഒരു വയസ്സു വീതമുള്ള എന്റെ ഇരട്ടക്കുട്ടികളെ വീട്ടിൽ നിർത്തി പരിശീലനത്തിനും മത്സരത്തിനും പോയ കാലഘട്ടമാണ് അതെന്ന്. അവരെ പിരിഞ്ഞിരിക്കുക എന്നത് എന്നെ സംബന്ധിച്ച് ഏറ്റവും സങ്കടകരമായ കാര്യമായിരുന്നു.

മേരി കോം

ADVERTISEMENT

കുട്ടിക്കാലത്ത് ഓട്ടത്തിലും ചാട്ടത്തിലുമായിരുന്നു കുഞ്ഞു മേരിയുടെ ശ്രദ്ധ. ഇടയ്ക്കു ജാവലിൻ ത്രോയിലും പയറ്റി നോക്കി. സ്വന്തം നാട്ടുകാരൻ (മണിപ്പുർ) കൂടിയായ ഡിങ്കോ സിങ് ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയതോടെ ഗ്ലൗവ് അണിഞ്ഞു റിങ്ങിലേക്കു കയറി. പരിശീലനത്തിലൂടെ അതിവേഗം വളർച്ച നേടിയ മേരി ഇടിക്കൂട്ടിലെ പൊൻമേരി ആകുന്ന കാഴ്ചയാണു രാജ്യം പിന്നീടു കണ്ടത്. എത്രയെത്ര ചാംപ്യൻഷിപ്പുകൾ, എത്രയെത്ര മെഡലുകൾ... മേരിയിലൂടെ ഇന്ത്യൻ വനിതാ ബോക്സിങ് ലോക കായികവേദിയുടെ നെറുകയിലേക്ക് ഇടിച്ചുകയറി.

ലോക ബോക്സിങ് ചാംപ്യൻഷിപ്പുകളിൽനിന്ന് 8 മെഡലുകൾ: 6 സ്വർണവും ഒന്നുവീതം വെള്ളിയും വെങ്കലവും. ഏഷ്യൻ ചാംപ്യൻഷിപ്പുകളിൽ 7 മെഡലുകൾ. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡലുകൾ. ഇതിനെല്ലാം തിലകം ചാർത്തി 2012ലെ ലണ്ടൻ ഒളിംപിക്സിൽ വെങ്കലവും. വനിതാ ബോക്സിങ് ആദ്യമായി അരങ്ങേറിയ ഒളിംപിക്സിൽത്തന്നെ മേരിയിലൂടെ ഇന്ത്യ മെഡൽ പോഡിയത്തിൽ കയറി.

2021ൽ ദുബായിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ബോക്സിങ്ങ് താരം എം.സി.മേരി കോമിന്റെ പ്രകടനം. (ഫയൽ ചിത്രം)
ADVERTISEMENT

റിങ്ങിലെ തന്റെ ദൗർബല്യങ്ങളെപ്പറ്റി തികഞ്ഞ ബോധ്യമുള്ള ബോക്‌സറാണു മേരി. അഞ്ചടി രണ്ടിഞ്ചു മാത്രം ഉയരമുള്ള മേരി ഉയരക്കുറവ് എന്ന തന്റെ പരിമിതി മറികടക്കാൻ വേറിട്ട തന്ത്രമാണു റിങ്ങിൽ പയറ്റിയിരുന്നത്. എതിരാളിയെ കുഴക്കുന്ന നൃത്തച്ചുവടുകളോ, അതിവേഗത്തിലുള്ള റിഫ്ലക്‌സ് പഞ്ചുകളോ അല്ല മേരിയെ മെഡലുകളിലേക്കു നയിച്ചത്; എതിരാളിയെ അറിഞ്ഞുള്ള ബുദ്ധിപൂർവമായ നീക്കങ്ങളാണു പല മത്സരങ്ങളിലും മേരിയെ തുണച്ചത്. മേരിയുടെ പരിശീലകർ പലതവണ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ടോക്കിയോ ഒളിംപിക്‌സിലേക്കുള്ള യോഗ്യതാനിർണയ മത്സരമായി നടത്തിയ ട്രയൽസിൽ യുവതാരം നിഖാത് സരിനെ മറികടന്ന പ്രകടനം മേരിയുടെ ‘റിങ് ഇന്റലിജൻസി’ന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു. തന്റെ മുഖത്ത് കനത്ത പഞ്ചുതിർക്കാൻ റിങ്ങിൽ പാഞ്ഞുനടന്ന നിഖാത്തിനെ വെട്ടിയൊഴിഞ്ഞ്, മാറിമാറി ചുവടുവച്ച് പതുങ്ങിനിന്നു മേരി. കരുതിനിന്ന്, തക്കം കിട്ടിയപ്പോൾ നാലോ അഞ്ചോ പഞ്ചുകൾ നിഖാത്തിന്റെ മുഖത്ത് കൃത്യമായി കൊള്ളിക്കാൻ മേരിക്കായി. ഫലമോ, മത്സരം അവസാനിച്ചപ്പോൾ വിജയം മേരിക്കൊപ്പം. ബോക്‌സിങ് റിങ്ങിലെ ഈ ബുദ്ധികൂർമതയാണു മേരിയുടെ പ്രധാന കരുത്തുകളിലൊന്ന്.

കോമൺവെൽത്ത് ഗെയിംസ് ബോക്സിങ്ങ് ട്രയൽ മത്സരത്തിനിടെ മത്സരത്തിനിടെ പരുക്കേറ്റ എം.സി.മേരി കോം (File Photo by PTI)

ഇരട്ടക്കുട്ടികളുടെ അമ്മയായശേഷമുള്ള തിരിച്ചുവരവിലുമുണ്ടായിരുന്നു ഈ ‘മേരി മോഡൽ.’ പ്രസവവും അതിനെ തുടർന്നുള്ള ശിശുപരിചരണവുമൊന്നും മേരിയുടെ നിശ്ചയദാർഢ്യത്തെ ഇളക്കിയില്ല. 2007ൽ ഇരട്ടക്കുട്ടികൾക്കു ജന്മം കൊടുത്തശേഷമുള്ള മടങ്ങിവരവിലാണു ലോക ചാംപ്യൻഷിപ്പിലും ലണ്ടൻ ഒളിംപിക്‌സിലുമൊക്കെ മേരി ഇന്ത്യയുടെ അഭിമാനമായത്. 2013ൽ വീണ്ടുമൊരു കുഞ്ഞിനു മേരി ജന്മം കൊടുത്തു. അതിനുശേഷവും മേരിക്കു റിങ്ങിലേക്കെത്താനായി. സെറീന വില്യംസിനെയും കിം ക്ലൈസ്‌റ്റേഴ്‌സിനെയും ഷെല്ലി ആൻ ഫ്രേസറെയുമൊക്കെ കളിക്കളത്തിലെ തിളങ്ങും അമ്മമാരായി വാഴ്ത്തുന്നവർ പക്ഷേ, നമ്മുടെ മേരിയുടെ കാര്യം ചിലപ്പോഴെങ്കിലും സൗര്യപൂർവം മറന്നുകളയുന്നു.

ബോക്സിങ്ങ് താരം എം.സി.മേരി കോം (ഫയൽ ചിത്രം: മനോരമ)

കുഞ്ഞുങ്ങളെപ്പറ്റി മേരി മുൻപു പറഞ്ഞതിങ്ങനെ - ‘‘എന്റെ ജീവിതത്തിലെ അല്ലെങ്കിൽ കരിയറിലെ ഏറ്റവും പ്രയാസമേറിയ കാലഘട്ടം ഏതെന്നു ചോദിച്ചാൽ ഒരു സംശയവുമില്ലാതെ എനിക്കു പറയാൻ കഴിയും, ഒരു വയസ്സു വീതമുള്ള എന്റെ ഇരട്ടക്കുട്ടികളെ വീട്ടിൽ നിർത്തി പരിശീലനത്തിനും മത്സരത്തിനും പോയ കാലഘട്ടമാണ് അതെന്ന്. അവരെ പിരിഞ്ഞിരിക്കുക എന്നത് എന്നെ സംബന്ധിച്ച് ഏറ്റവും സങ്കടകരമായ കാര്യമായിരുന്നു. അവർക്കൊപ്പമായിരിക്കാൻ ഞാൻ ഏറെ ആഗ്രഹിച്ചു. റിങ്ങിലേക്കു തിരിച്ചെത്താൻ കഠിനാധ്വാനം ചെയ്യുമ്പോഴും എന്റെ മനസ്സ് അവർക്കൊപ്പമായിരുന്നു. വായുവിലേക്ക് പഞ്ച് ചെയ്യുമ്പോഴെല്ലാം എന്റെ കുഞ്ഞുങ്ങളുടെ കരച്ചിൽ എന്റെ ചെവിയിൽ വന്നലച്ചു. ഭർത്താവിനെയും വീട്ടുകാരെയും അടിക്കടി ഞാൻ വിളിച്ചു. എനിക്ക് എന്റെ കുഞ്ഞുങ്ങളുടെ ശബ്ദം കേൾക്കണമായിരുന്നു. എനിക്ക് അവരുടെ മുഖം കാണണമായിരുന്നു. അവരെ എങ്ങനെ നോക്കണമെന്ന് ഓരോ നിമിഷവും ഞാൻ വീട്ടുകാരെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഒരുപക്ഷേ, എനിക്കു വട്ടായെന്ന് അവർ ചിന്തിച്ചാൽപ്പോലും അതിശയം പറയാനില്ലാത്ത കാലമായിരുന്നു അത്.

പക്ഷേ, അതിനെയെല്ലാം ഞാൻ അതിജീവിച്ചു. കാരണം, ബോക്‌സിങ് റിങ്ങിലേക്കു ഞാൻ കയറിയതു വലിയൊരു ലക്ഷ്യവുമായിട്ടായിരുന്നു. ലോകമറിയുന്ന ഒരു ബോക്‌സർ ആവുക എന്ന ലക്ഷ്യം. രാജ്യത്തിനായി മെഡലുകൾ കഴുത്തിലണിയുക എന്ന ലക്ഷ്യം. ആ ലക്ഷ്യബോധം എന്നെ നയിച്ചു. എന്റെ ഏകാഗ്രത തിരിച്ചുപിടിക്കാൻ എനിക്കു കഴിഞ്ഞു. ഗർഭം ധരിച്ചതുകൊണ്ട് എന്റെ വലിയ സ്വപ്‌നങ്ങളിൽനിന്നു പിന്നാക്കം പോകാൻ എനിക്കു കഴിയുമായിരുന്നില്ല.

മണിപ്പുരിലെ സംഘർഷഭരിതമായ സാഹചര്യവും ഒരുവേള എന്നെ അലോസരപ്പെടുത്തി. ഡൽഹിയിലും മറ്റുമായി ഞാൻ പരിശീലനം തുടരുമ്പോൾ കുഞ്ഞുങ്ങൾ എന്റെ ഭർത്താവിനും കുടുംബത്തിനുമൊപ്പം മണിപ്പുരിലായിരുന്നു. സംഘർഷം മൂലം കടകൾ ദീർഘകാലം അടഞ്ഞുകിടന്നു. കുഞ്ഞുങ്ങൾക്കുള്ള പാൽപ്പൊടി പോലും മുടങ്ങുന്ന അവസ്ഥ വന്നു. സങ്കടവും ആശങ്കയും മൂലം ഞാൻ നീറിപ്പുകഞ്ഞു. ഒടുവിൽ എനിക്ക് എന്റെ സ്‌പോൺസർമാരെ ബന്ധപ്പെടേണ്ടി വന്നു. ഭാഗ്യം. അവർ മണിപ്പുരിലെ എന്റെ വീട്ടിലേക്ക്, എന്റെ കുഞ്ഞുങ്ങൾക്കായി പാൽപ്പൊടി ടിന്നുകൾ എത്തിച്ചുകൊടുത്തു. അൽപമെങ്കിലും മനസ്സമാധാനത്തോടെ എനിക്കു പരിശീലനം തുടരാൻ കഴിഞ്ഞു.’’

2023 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസിലെ ഭാഗ്യമുദ്രയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന എം.സി.മേരി കോം (ഫയൽ ചിത്രം: മനോരമ)

ഇടയ്ക്കിടെ നേരിട്ട പരുക്കുകളെയും അതിജീവിച്ചായിരുന്നു റിങ്ങിൽ താരത്തിന്റെ സ്വപ്നസമാനമായ കുതിപ്പ്. കോമൺവെൽത്ത് ഗെയിംസ് ഉൾപ്പെടെയുള്ള മേജർ ചാംപ്യൻഷിപ്പുകൾ ഒരുഘട്ടത്തിൽ പരുക്കുമൂലം മേരിക്കു നഷ്ടപ്പെട്ടിരുന്നു. എന്നാൽ, അവിടെയും നിശ്ചയദാർഢ്യം കൈമുതലാക്കി മേരി റിങ്ങിലേക്കു തിരിച്ചെത്തി. ടോക്കിയോ ഒളിംപിക്സിന് ഉൾപ്പെടെ യോഗ്യത നേടി. ടോക്കിയോയിൽ പ്രീക്വാർട്ടറിൽ മേരിയുടെ പുറത്താകൽ വിവാദമാകുന്നതും ലോകം കണ്ടു. രാജ്യസഭാ എംപിയായും പ്രവർത്തിച്ച മേരിക്ക് ഇപ്പോഴും ബോക്സിങ് റിങ് വെറുമൊരു മത്സരക്കളം മാത്രമല്ല; ആത്മധൈര്യത്തിന്റെയും പ്രചോദനത്തിന്റെയും വറ്റാത്ത സ്രോതസ്സ് കൂടിയാണ്.

English Summary:

Legendary boxer Mary Kom rejects retirement reports