ഇതൊക്കെയാണ് സ്വപ്ന നേട്ടമെന്നു പറയുന്നത്. തകർന്ന് താഴോട്ടു പോയ സ്ഥാപനത്തെ പ്രതീക്ഷയുടെ ഉയരങ്ങളിലേക്കു തിരിച്ചുകൊണ്ടുവന്ന് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുക, ലോകകോടീശ്വരൻമാരുടെ പട്ടികയിൽ വീണ്ടും പഴയ സ്ഥാനത്ത് ഇടംനേടുക, അതും കമ്പനി സ്ഥാപിച്ച അതേദിനത്തിൽ, 20–ാം വാർഷികം ആഘോഷിക്കുമ്പോൾ. അതെ, മെറ്റ മേധാവി മാർക്ക് സക്കർബർഗ് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ചിരിക്കുന്നു. 2022 സക്കർബർഗിന് ഇരുട്ടടിയുടെ വർഷമായിരുന്നെങ്കിൽ 2023–24 നേട്ടങ്ങളുടേതാണ്. കേവലം ഒരു വർഷത്തിനുള്ളിൽ 8400 കോടി ഡോളറാണ് സക്കർബർഗ് സ്വന്തം ആസ്തിയിലേക്ക് ചേർത്തത്. ഇത് റെക്കോർഡ് നേട്ടം കൂടിയാണ്. കഴിഞ്ഞ ആഴ്ചയിലായിരുന്നു വൻ മുന്നേറ്റം. ഫെബ്രുവരി 2ന് വെള്ളിയാഴ്ച 24 മണിക്കൂറിനിടെ മെറ്റ മേധാവിയുടെ അക്കൗണ്ടിലേക്ക് എത്തിയത് 2800 കോടി ഡോളർ (ഏകദേശം 2.32 ലക്ഷം കോടി രൂപ) ആണ്. കണക്കുകൾ പരിശോധിച്ചാൽ 2023 ലെ ഓരോ മണിക്കൂറിലും സക്കർബർഗ് വാരിക്കൂട്ടിയത് 96 ലക്ഷം ഡോളർ, അതായത് ദിവസവും ഏകദേശം 23.06 കോടി ഡോളർ! എല്ലാം ‘നിർമിത ബുദ്ധി ദൈവത്തിന്റെ’ ഐശ്വര്യമെന്ന് പറയാം.

ഇതൊക്കെയാണ് സ്വപ്ന നേട്ടമെന്നു പറയുന്നത്. തകർന്ന് താഴോട്ടു പോയ സ്ഥാപനത്തെ പ്രതീക്ഷയുടെ ഉയരങ്ങളിലേക്കു തിരിച്ചുകൊണ്ടുവന്ന് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുക, ലോകകോടീശ്വരൻമാരുടെ പട്ടികയിൽ വീണ്ടും പഴയ സ്ഥാനത്ത് ഇടംനേടുക, അതും കമ്പനി സ്ഥാപിച്ച അതേദിനത്തിൽ, 20–ാം വാർഷികം ആഘോഷിക്കുമ്പോൾ. അതെ, മെറ്റ മേധാവി മാർക്ക് സക്കർബർഗ് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ചിരിക്കുന്നു. 2022 സക്കർബർഗിന് ഇരുട്ടടിയുടെ വർഷമായിരുന്നെങ്കിൽ 2023–24 നേട്ടങ്ങളുടേതാണ്. കേവലം ഒരു വർഷത്തിനുള്ളിൽ 8400 കോടി ഡോളറാണ് സക്കർബർഗ് സ്വന്തം ആസ്തിയിലേക്ക് ചേർത്തത്. ഇത് റെക്കോർഡ് നേട്ടം കൂടിയാണ്. കഴിഞ്ഞ ആഴ്ചയിലായിരുന്നു വൻ മുന്നേറ്റം. ഫെബ്രുവരി 2ന് വെള്ളിയാഴ്ച 24 മണിക്കൂറിനിടെ മെറ്റ മേധാവിയുടെ അക്കൗണ്ടിലേക്ക് എത്തിയത് 2800 കോടി ഡോളർ (ഏകദേശം 2.32 ലക്ഷം കോടി രൂപ) ആണ്. കണക്കുകൾ പരിശോധിച്ചാൽ 2023 ലെ ഓരോ മണിക്കൂറിലും സക്കർബർഗ് വാരിക്കൂട്ടിയത് 96 ലക്ഷം ഡോളർ, അതായത് ദിവസവും ഏകദേശം 23.06 കോടി ഡോളർ! എല്ലാം ‘നിർമിത ബുദ്ധി ദൈവത്തിന്റെ’ ഐശ്വര്യമെന്ന് പറയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതൊക്കെയാണ് സ്വപ്ന നേട്ടമെന്നു പറയുന്നത്. തകർന്ന് താഴോട്ടു പോയ സ്ഥാപനത്തെ പ്രതീക്ഷയുടെ ഉയരങ്ങളിലേക്കു തിരിച്ചുകൊണ്ടുവന്ന് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുക, ലോകകോടീശ്വരൻമാരുടെ പട്ടികയിൽ വീണ്ടും പഴയ സ്ഥാനത്ത് ഇടംനേടുക, അതും കമ്പനി സ്ഥാപിച്ച അതേദിനത്തിൽ, 20–ാം വാർഷികം ആഘോഷിക്കുമ്പോൾ. അതെ, മെറ്റ മേധാവി മാർക്ക് സക്കർബർഗ് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ചിരിക്കുന്നു. 2022 സക്കർബർഗിന് ഇരുട്ടടിയുടെ വർഷമായിരുന്നെങ്കിൽ 2023–24 നേട്ടങ്ങളുടേതാണ്. കേവലം ഒരു വർഷത്തിനുള്ളിൽ 8400 കോടി ഡോളറാണ് സക്കർബർഗ് സ്വന്തം ആസ്തിയിലേക്ക് ചേർത്തത്. ഇത് റെക്കോർഡ് നേട്ടം കൂടിയാണ്. കഴിഞ്ഞ ആഴ്ചയിലായിരുന്നു വൻ മുന്നേറ്റം. ഫെബ്രുവരി 2ന് വെള്ളിയാഴ്ച 24 മണിക്കൂറിനിടെ മെറ്റ മേധാവിയുടെ അക്കൗണ്ടിലേക്ക് എത്തിയത് 2800 കോടി ഡോളർ (ഏകദേശം 2.32 ലക്ഷം കോടി രൂപ) ആണ്. കണക്കുകൾ പരിശോധിച്ചാൽ 2023 ലെ ഓരോ മണിക്കൂറിലും സക്കർബർഗ് വാരിക്കൂട്ടിയത് 96 ലക്ഷം ഡോളർ, അതായത് ദിവസവും ഏകദേശം 23.06 കോടി ഡോളർ! എല്ലാം ‘നിർമിത ബുദ്ധി ദൈവത്തിന്റെ’ ഐശ്വര്യമെന്ന് പറയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതൊക്കെയാണ് സ്വപ്ന നേട്ടമെന്നു പറയുന്നത്. തകർന്ന് താഴോട്ടു പോയ സ്ഥാപനത്തെ പ്രതീക്ഷയുടെ ഉയരങ്ങളിലേക്കു തിരിച്ചുകൊണ്ടുവന്ന് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുക, ലോകകോടീശ്വരൻമാരുടെ പട്ടികയിൽ വീണ്ടും പഴയ സ്ഥാനത്ത് ഇടംനേടുക, അതും കമ്പനി സ്ഥാപിച്ച അതേദിനത്തിൽ, ഇരുപതാം വാർഷികം ആഘോഷിക്കുമ്പോൾ. അതെ, മെറ്റ മേധാവി മാർക്ക് സക്കർബർഗ് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ചിരിക്കുന്നു. 2022 സക്കർബർഗിന് ഇരുട്ടടിയുടെ വർഷമായിരുന്നെങ്കിൽ 2023–24 നേട്ടങ്ങളുടേതാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കേവലം ഒരു വർഷത്തിനുള്ളിൽ 8400 കോടി ഡോളറാണ് സക്കർബർഗ് സ്വന്തം ആസ്തിയിലേക്ക് ചേർത്തത്. ഇത് റെക്കോർഡ് നേട്ടം കൂടിയാണ്. 

ഫെബ്രുവരി ആദ്യ ആഴ്ചയിലായിരുന്നു വൻ മുന്നേറ്റം. ഫെബ്രുവരി 2ന് വെള്ളിയാഴ്ച 24 മണിക്കൂറിനിടെ മെറ്റ മേധാവിയുടെ അക്കൗണ്ടിലേക്ക് എത്തിയത് 2800 കോടി ഡോളർ (ഏകദേശം 2.32 ലക്ഷം കോടി രൂപ) ആണ്. കണക്കുകൾ പരിശോധിച്ചാൽ 2023ലെ ഓരോ മണിക്കൂറിലും സക്കർബർഗ് വാരിക്കൂട്ടിയത് 96 ലക്ഷം ഡോളർ, അതായത് ദിവസവും ഏകദേശം 23.06 കോടി ഡോളർ! എല്ലാം ‘നിർമിത ബുദ്ധി ദൈവത്തിന്റെ’ ഐശ്വര്യമെന്ന് പറയാം. നിർമിത ബുദ്ധിയിൽ എതിരാളികളെ മറികടക്കാനുള്ള മെറ്റയുടെ തന്ത്രങ്ങളെല്ലാം ഉപയോക്താക്കൾ ‘മനസ്സോടെ നൽകുന്ന’ കോടിക്കണക്കിന് ചിത്രങ്ങളുടെയും പോസ്റ്റുകളുടെയും വിഡിയോകളുടെയും വിശാലമായ ശേഖരത്തെ ആശ്രയിച്ചിരിക്കുന്നു എന്നത് മറ്റൊരു വസ്തുത. എന്താണ് സക്കർബർഗിന്റെ പുതിയ വിപണന തന്ത്രം? വിശദമായി പരിശോധിക്കാം.

മെറ്റ മേധാവി മാർക്ക് സക്കർബർഗ് ഓഫിസിൽ (Photo courtesy: zuck/facebook)
ADVERTISEMENT

∙ 20 വർഷം: എവിടെയായിരുന്നു ഫെയ്സ്ബുക്കിന്റെ സ്ഥാനം?

ഫെയ്സ്ബുക്കിനു കീഴിൽ മാർക്ക് സക്കർബർഗ് പടുത്തുയർത്തിയ സോഷ്യൽ നെറ്റ്‌വർക്കിങ് സാമ്രാജ്യം അതിവേഗമാണ് ലോകം കീഴടക്കിയത്. ലോകജനതയിൽ നല്ലൊരു പങ്കും എന്തു വായിക്കണം, എന്തു ചെയ്യണം, എന്തു പോസ്റ്റ് ചെയ്യണം, ആരെയൊക്കെ സുഹൃത്താക്കണം, സ്നേഹിക്കണം തുടങ്ങി കുഞ്ഞു കാര്യങ്ങൾ വരെ സക്കർബർഗിന്റെ നെറ്റ്‌വർക്കാണ് നിയന്ത്രിക്കുന്നത്. ലോകത്തെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയക്കാരനും എഡിറ്ററും സക്കർബർഗ് തന്നെ. ലോകശക്തികളെ പോലും നിയന്ത്രിക്കാൻ ശേഷിയുള്ള ടെക്കിയായാണ് സക്കർബർഗ് വളർന്നുവന്നത്.  എന്നാൽ രാജ്യങ്ങൾതന്നെ ആ കുതിപ്പിന് പിന്നീടു തടയിട്ടു. 

ചിത്രീകരണം: ജെയിൻ എം. ഡേവിഡ് ∙ മനോരമ ഓൺലൈൻ

കഴിഞ്ഞ 20 വർഷവും സക്കര്‍ബർഗിന്റെ നെറ്റ്‌വർക്കുകളെല്ലാം ഉപഭോക്താവിനെ വിറ്റ് പണമുണ്ടാക്കുക എന്ന ഒരൊറ്റ ചിന്തയിലായിരുന്നു. പ്രത്യക്ഷത്തിൽ വരിക്കാർക്ക് നഷ്ടമുണ്ടാക്കാതെ സേവനങ്ങളെല്ലാം സൗജന്യമായി നല്‍കി ഏതു വഴിക്കായാലും പണമുണ്ടാക്കുക എന്നതായിരുന്നു സക്കർബർഗ് എന്നും ആലോചിച്ചിരുന്നതും പ്രവർത്തിച്ചിരുന്നതും. ഇതോടെ അദ്ദേഹത്തിന്റെ സമയവും തെളിഞ്ഞു. പെട്ടെന്ന് കോടീശ്വരൻമാരായവരുടെ പട്ടികയില്‍ ഇടംനേടുന്ന പ്രായം കുറഞ്ഞ ആദ്യ ടെക്കി എന്ന നേട്ടവും സക്കർബർഗിനെ തേടിയെത്തി.

∙ തകർച്ചയുടെ നാളുകൾ

ADVERTISEMENT

സമൂഹമാധ്യമ ലോകത്തെ ഒന്നടങ്കം നിയന്ത്രിച്ചിരുന്ന ടെക് സാമ്രാജ്യത്തിന്റെ ചക്രവർത്തി കുറച്ചുകാലമായി സാമ്പത്തിക പ്രതിസന്ധികളാലും വിവിധ രാജ്യങ്ങളിലെ നിയമക്കുരുക്കുകളാലും തളർന്നിരിക്കുകയായിരുന്നു. കോവിഡിന് ശേഷം കാര്യമായ മുന്നേറ്റം നടത്താൻ സാധിക്കാതെ വന്നതോടെ വരുമാനം കുത്തനെ കുറഞ്ഞു, ചെലവു കൂടുകയും ചെയ്തു. ഡേറ്റ ചോർത്തൽ വിവാദങ്ങളും മറ്റു നിയമ പ്രശ്നങ്ങളും മൂലം തുടർച്ചയായി പിഴയടച്ച് സക്കർബർഗും കമ്പനിയും തളർന്നു. കോവിഡിന് ശേഷമാണ് സക്കർബർഗിന്റെ ടെക് സാമ്രാജ്യത്തിന്റെ അടിത്തറ ഇളകിത്തുടങ്ങിയത്. ഫെയ്സ്ബുക്കിന്റെ സമയം അവസാനിച്ചെന്നു വരെ വിലയിരുത്തലുകൾ വന്നു. ഓഹരി വിപണിയിലും ഉപയോക്താക്കളുടെ എണ്ണത്തിലും വൻ ഇടിവ് സംഭവിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ ചെലവ് വെട്ടിച്ചുരുക്കാൻ പലതും ആസൂത്രണം ചെയ്തു.

ചിത്രീകരണം: ജെയിൻ എം. ഡേവിഡ് ∙ മനോരമ ഓൺലൈൻ

∙ തന്ത്രപരമായ നീക്കങ്ങൾ ആദ്യം പാളി, പിന്നെ വിജയത്തിലേക്ക്

2021-ൽ, ഫെയ്‌സ്ബുക്കിന്റെ മെറ്റ എന്ന റീബ്രാൻഡിങ്, മെറ്റാവേഴ്സിലേക്കുള്ള മാറ്റം എന്നിവയെല്ലാം തന്ത്രപരമായ നീക്കങ്ങളായിരുന്നു. 2022 ൽ കുത്തനെ താഴോട്ട് പോയെങ്കിലും 2023 ൽ വൻ തിരിച്ചുവരവാണ് നടത്തിയതെന്ന് പറയാം. വെർച്വൽ സ്‌പെയ്‌സുകൾ, ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി (വിആർ) സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടുന്ന ഭാവിയിലേക്കുള്ള കമ്പനിയുടെ ശ്രദ്ധയോടെയുള്ള നീക്കത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. 2023 ലെ നാലാം പാദ ഫലങ്ങൾ പുറത്തുവിട്ടതിനു തൊട്ടുപിന്നാലെ മെറ്റ ഓഹരികൾ 20 ശതമാനം ഉയർന്നു. ഇതോടെ മെറ്റ മേധാവി മാർക്ക് സക്കർബർഗിന്റെ ആസ്തി 16,900 കോടി ഡോളർ കടന്നു, ഇതോടെ ബിൽ ഗേറ്റ്‌സിനെ മറികടന്ന് ബ്ലൂംബെർഗ് ബില്യനയർ സൂചികയിൽ നാലാം സ്ഥാനത്തെത്തി. പണപ്പെരുപ്പവും പലിശ നിരക്ക് വർധനയും കാരണം ടെക് ഓഹരികൾ തകർന്നതിനാൽ 2022 അവസാനത്തോടെ സമ്പത്ത് 3500 കോടി ഡോളറിന് താഴെയായിരുന്നു. ഇതെല്ലാം മറികടക്കാൻ പുതിയ വഴികൾ തേടിയ സക്കർബർഗിന് വലിയ തിരിച്ചുവരവാണ് നടത്താനായത്.

മെറ്റ മേധാവി മാർക്ക് സക്കർബർഗ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുന്നു (File Photo Credit: zuck/facebook)

∙ ആസ്തിയുടെ പകുതിയും നഷ്ടപ്പെട്ടിടത്തു നിന്നൊരു തിരിച്ചുവരവ്

ADVERTISEMENT

ഒരുകാലത്ത് ടെക് ലോകത്തെ അടക്കിഭരിച്ചിരുന്ന മാർക്ക് സക്കർബർഗ് തകർന്നപ്പോൾ അതൊരു കുതിപ്പിന് മുൻപുള്ള ചെറിയൊരു ഇറക്കമായിരുന്നു എന്നു വേണം കരുതാൻ. രണ്ടു വർഷത്തിനിടെ (2000 മുതൽ 2022 വരെ) സക്കർബർഗിന്റെ ആസ്തിയുടെ 50 ശതമാനവും നഷ്ടപ്പെട്ടിരുന്നു. അവിടെ നിന്നാണ് എല്ലാം തിരിച്ചുപിടിച്ച് 2024 ൽ വീണ്ടും കോടീശ്വരന്‍മാരുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തിയത്. കോടീശ്വരൻമാരുടെ പട്ടികയില്‍ ആദ്യ അഞ്ചിൽ സ്ഥിരമായി ഇടംപിടിച്ചിരുന്ന മെറ്റ സ്ഥാപകൻ ഒരു സമയത്ത് പട്ടികയിൽ 22-ാം സ്ഥാനത്തേക്ക് വരെ പോയത് ടെക് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. 2022 ന്റെ മൂന്നാം പാദത്തിൽ സക്കർബർഗിന്റെ സമ്പത്തിന്റെ 50 ശതമാനമാണ് നഷ്ടപ്പെട്ടത്. വരാനിരിക്കുന്ന ദിനങ്ങൾ ഇതിലും ബുദ്ധിമുട്ടായിരിക്കുമെന്നാണ് അന്ന് ടെക് വിദഗ്ധർ പോലും വിധിയെഴുതിയത്.

ഫെയ്‌സ്ബുക്, ഇൻസ്റ്റഗ്രാം, മെസഞ്ചർ, വാട്സാപ് എന്നിവയുൾപ്പെടുന്ന പ്ലാറ്റ്ഫോമുകൾ പ്രതിദിനം 319 കോടി പേർ ഉപയോഗിക്കുന്നുണ്ടെന്നാണ് മെറ്റായുടെ നാലാം പാദത്തിൽ പറയുന്നത്. 2023 സെപ്റ്റംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ഇത് 314 കോടി ആയിരുന്നു. 

∙ വാർഷിക ദിനത്തിൽ റെക്കോർഡ് നേട്ടം

എന്നാൽ, എല്ലാം നഷ്ടപ്പെട്ടവന്റെ വേദനകളെല്ലാം മറികടന്ന് ഫീനിക്സ് പക്ഷിയെ പോലെ അത്യുന്നതങ്ങളിലേക്ക് കുതിക്കുന്ന ടെക് മേധാവിയെയാണ് കഴിഞ്ഞ ആഴ്ച സിലിക്കൺ വാലി കണ്ടത്. 20–ാം വാർഷികം ആഘോഷിക്കുന്ന വേളയിൽത്തന്നെ മെറ്റയുടെ ഓഹരികൾ, കഴിഞ്ഞ ആഴ്ചയിൽ 20.3 ശതമാനം വരെയാണ് ഉയർന്നത്. ഒരു വർഷത്തിലെ ഏറ്റവും വലിയ ഏകദിന വർധനയും രേഖപ്പെടുത്തി. 2012 വാൾ സ്ട്രീറ്റ് വിപണിയിൽ ലിസ്റ്റ് ചെയ്തതിനു ശേഷമുള്ള കമ്പനിയുടെ മൂന്നാമത്തെ ഏറ്റവും വലിയ വർധനയും ഇതായിരുന്നു. മെറ്റയുടെ ഓഹരി വിപണി മൂല്യം ഇപ്പോൾ 1.22 ട്രില്യൻ ഡോളറിൽ (122 ലക്ഷം കോടി ഡോളർ) കൂടുതലാണ്. നൂതന ടെക്നോളജി പരീക്ഷണങ്ങളും പുതിയ വരിക്കാരെ ആകർ‍ഷിക്കാനുള്ള തന്ത്രങ്ങളും കാര്യമായി നടപ്പിലാക്കാൻ തന്നെയാണ് മെറ്റയുടെ നീക്കം. ഇതെല്ലാം കമ്പനിയുടെ ഭാവി സുരക്ഷിതമാക്കുമെന്ന് കരുതാം.   

Show more

∙ 24 മണിക്കൂറിനിടെ സക്കർബർഗിന്റെ അക്കൗണ്ടിലേക്ക് വന്നത് 2800 കോടി ഡോളർ

സിഇഒയും സഹസ്ഥാപകനുമായ മാർക് സക്കർബർഗിന്റെ ആസ്തിയിലേക്ക് 24 മണിക്കൂറിനിടെ 28 കോടി ഡോളറിന്റെ വിറ്റുവരവ് ലഭിച്ചതാണ് മെറ്റയുടെ ഈ കുതിച്ചുചാട്ടം ആഘോഷിക്കാൻ മറ്റൊരു പ്രധാന കാരണം. മെറ്റ മേധാവിക്ക് ഇപ്പോൾ 16500 കോടി ഡോളറിന്റെ ആസ്തിയുണ്ട്, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനേക്കാൾ മുന്നിലെത്തിയിരിക്കുന്നു. സിഎൻബിസിയുടെ റിപ്പോർട്ട് അനുസരിച്ച്, മാർച്ചിൽ കമ്പനി ആദ്യമായി ലാഭവിഹിതം നൽകുമ്പോൾ സക്കർബർഗിന് ഏകദേശം 17.4 കോടി ഡോളർ ലഭിക്കുമെന്നാണ്. ഇതോടെ വരുമാനം വീണ്ടും കൂടും.

∙ എല്ലാം നിർമിത ബുദ്ധിയുടെ അനുഗ്രഹം

നിർമിത ബുദ്ധിയിൽ കമ്പനിയുടെ വലിയ സ്വപ്നങ്ങളും പദ്ധതികളുമെല്ലാം മെറ്റ മേധാവി മാർക് സക്കർബർഗ് വിശദീകരിച്ചതോടെ നിക്ഷേപകരുടെയും ഓൺലൈൻ ഉപയോക്താക്കളുടെയും പ്രതീക്ഷ വാനോളം ഉയർന്നു. മെറ്റ ‘ജയിക്കാനാണ് കളിക്കുന്നത്’ എന്നാണ് സക്കർബര്‍ഗ് പറഞ്ഞത്. ഓപ്പൺഎഐ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ ടെക് വ്യവസായ ഭീമന്മാരിൽ നിന്നുള്ള ശക്തമായ വെല്ലുവിളി നേരിടുകതന്നെയാണ് ലക്ഷ്യമെന്ന് സക്കർബർഗ് പ്രഖ്യാപിച്ചതോടെ അത് വിപണിയിലും പ്രതിഫലിച്ചു. മെറ്റയുടെ വിപണി മൂല്യത്തിലെ കഴിഞ്ഞ ആഴ്ചയിലെ വർധന ആമസോണിന്റെ മുൻ റെക്കോർഡിനെ മറികടന്നതും ശ്രദ്ധേയമായി. നിർമിത ബുദ്ധിയുടെ സാധ്യതയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസമാണ് മെറ്റയുടെ കുതിപ്പിന്റെ പ്രധാന കാരണങ്ങളിലൊന്നെന്നു വ്യക്തമാണ്. മെറ്റയ്ക്ക് പുറമെ എൻവിഡിയ, മൈക്രോസോഫ്റ്റ്, ബ്രോഡ്‌കോം എന്നിവയാണ് അടുത്തിടെ റെക്കോർഡ് ഉയരങ്ങളിലെത്തിയ മറ്റു കമ്പനികൾ. 

മെറ്റ കമ്പനി വികസിപ്പിച്ച വിഷൻ പ്രോ ഹെ‍ഡ്സെറ്റ് ധരിച്ച് മാർക്ക് സക്കർബർഗ് (Photo Credit: zuck/facebook)

∙ പ്രതീക്ഷ മുഴുവൻ ഉപയോക്താക്കളുടെ ഡേറ്റയിൽ തന്നെ

ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെ മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിലുടനീളം ഉപയോക്താക്കൾ സൃഷ്‌ടിച്ച ഡേറ്റയുടെ വിശാലമായ ശേഖരം ഊന്നിപ്പറഞ്ഞുകൊണ്ട് മെറ്റയുടെ എഐ തന്ത്രത്തിന്റെ നിരവധി സാധ്യതകളാണ് സക്കർബർഗ് വിശദീകരിച്ചത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു വ്യക്തികൾ പോസ്റ്റുകൾ, കമന്റുകൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവയുടെ രൂപത്തിൽ അവരുടെ ഡേറ്റ സംഭാവന ചെയ്തിട്ടുണ്ട്. ഇത് എഐ വികസനത്തിൽ മെറ്റയ്ക്ക് കാര്യമായ നേട്ടം നൽകുന്നു. ഇതെല്ലാം ഉപയോഗപ്പെടുത്തി മെറ്റയുടെ പുതിയ ഉൽപന്നങ്ങളിലെല്ലാം എഐ സാധ്യതകൾ കൂടുതൽ പരീക്ഷിക്കുമെന്ന സക്കർബർഗിന്റെ പ്രഖ്യാപനമാണ് വൻ തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് പറയാം. ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും മെറ്റ സേവനങ്ങൾക്ക് സാധിച്ചു. 

∙ 300 കോടി വരിക്കാർ

ഫെയ്‌സ്ബുക്, ഇൻസ്റ്റഗ്രാം, മെസഞ്ചർ, വാട്സാപ് എന്നിവയുൾപ്പെടുന്ന പ്ലാറ്റ്ഫോമുകൾ പ്രതിദിനം 319 കോടി പേർ ഉപയോഗിക്കുന്നുണ്ടെന്നാണ് മെറ്റയുടെ നാലാം പാദത്തിൽ പറയുന്നത്. 2023 സെപ്റ്റംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ഇത് 314 കോടി ആയിരുന്നു. പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം മുൻപാദത്തിലെ 396 കോടിയിൽ നിന്ന് 398 ആയി ഉയർന്നു. റജിസ്റ്റർ ചെയ്ത 100 കോടി അക്കൗണ്ടുകൾ മറികടക്കുന്ന ആദ്യത്തെ സോഷ്യൽ നെറ്റ്‌വർക്കാണ് ഫെയ്സ്ബുക്. ഫെയ്സ്ബുക്, വാട്സാപ്, ഫെയ്സ്ബുക് മെസഞ്ചർ, ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിൽ ഓരോന്നിനും 100 കോടി പ്രതിമാസ സജീവ ഉപയോക്താക്കളുണ്ട്. ഓരോ പ്ലാറ്റ്ഫോമിലും പുതിയ വരിക്കാരെ ആകർഷിക്കാനും നിലവിലുള്ളവരെ പിടിച്ചുനിർത്താനും നിരവധി ഫീച്ചറുകളാണ് പരീക്ഷിക്കുന്നത്. ഇതിൽ മിക്കതും വരിക്കാരുടെ ആവശ്യങ്ങൾ മുന്‍കൂട്ടി കണ്ടറിഞ്ഞ് നൽകിയതുമായിരുന്നു. സോഷ്യൽ മീഡിയ ഭീമൻ ഇതിനകം തന്നെ അമ്പരപ്പിക്കുന്ന തരത്തിൽ പ്ലാറ്റ്‌ഫോമുകളിലുടനീളം പുതിയ ഉപയോക്താക്കളെ ചേർക്കുന്നത് തുടരുകയാണ്. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ്, മെസഞ്ചർ എന്നീ ആപ്പുകളിലായി പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 2023 അവസാനത്തോടെ 398 കോടിയിലെത്തി. പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണത്തിൽ വർഷം തോറും 6 ശതമാനമാണ് വർധന രേഖപ്പെടുത്തിയത്. 

സഹപ്രവർത്തകർക്കൊപ്പം മെറ്റ കമ്പനി മേധാവി മാർക്ക് സക്കർബർഗ് (Photo Credit:zuck/facebook)

∙ പ്രവചനങ്ങളെ മറികടന്ന് വരുമാനം മൂന്നിരട്ടിയായി

2023-ന്റെ നാലാം പാദത്തിലെ വാൾസ്ട്രീറ്റ് പ്രവചനങ്ങളെ മറികടന്ന് മെറ്റയുടെ അറ്റവരുമാനം മൂന്നിരട്ടിയായി ഉയർന്നതോടെയാണ് മൊത്ത വരുമാനം 4010 കോടി ഡോളർ നേടി റെക്കോർഡിട്ടത്. 2022 ലെ നാലാം പാദത്തിൽ ഇത് 3216.5 കോടി ഡോളറായിരുന്നു. 2022-ലെ മാന്ദ്യത്തിനു ശേഷം ഡിജിറ്റൽ പരസ്യങ്ങളിലൂടെ വരുമാനം തിരിച്ചുപിടിക്കാൻ നിരവധി തന്ത്രങ്ങളാണ് മെറ്റ നടപ്പിലാക്കിയത്. ഇതോടൊപ്പം തന്നെ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നതും ചെലവു ചുരുക്കാൻ സഹായിച്ചു. മൊത്തത്തിൽ, മെറ്റയുടെ നാലാംപാദ വിൽപന മുൻവർഷത്തേക്കാൾ 25 ശതമാനം ഉയർന്നു. കമ്പനിയുടെ അറ്റവരുമാനം 201 ശതമാനം വർധിച്ചു 1400 കോടി ഡോളറായി. 2022 ലെ നാലാം പാദത്തിൽ ഇത് കേവലം 465 കോടി ഡോളറായിരുന്നു.

∙ എആർ/വിആർ ഹെഡ്‌സെറ്റും മെറ്റാവേഴ്സ് സംരംഭങ്ങളും കുതിപ്പിലാണ്

എആർ/വിആർ ഹെഡ്‌സെറ്റും മെറ്റാവേഴ്സ് സംരംഭങ്ങളും ഉൾക്കൊള്ളുന്ന മെറ്റയുടെ റിയാലിറ്റി ലാബ്സ് വിഭാഗത്തിൽ നിന്നുള്ള വരുമാനം 32 ശതമാനം വർധിച്ച് 107 കോടി ഡോളർ ആയി. എന്നിരുന്നാലും, 465 കോടി ഡോളറിന്റെ റിയാലിറ്റി ലാബ്സിന്റെ പ്രവർത്തന നഷ്ടം മുൻവർഷത്തേക്കാൾ 8 ശതമാനം വർധിച്ചത് കമ്പനിക്ക് മറ്റൊരു തിരിച്ചടി തന്നെ. ഓഗ്മെന്റഡ് റിയാലിറ്റി/വെർച്വൽ റിയാലിറ്റിയിൽ നടന്നുകൊണ്ടിരിക്കുന്ന ഉൽപന്ന വികസന ശ്രമങ്ങളും കൂടുതൽ പരീക്ഷണങ്ങളും ഗവേഷണങ്ങളും കാരണം 2024-ൽ  റിയാലിറ്റി ലാബ്സിന്റെ പ്രവർത്തന നഷ്ടം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി വക്താവ് അറിയിച്ചു. മെറ്റാവേഴ്സ് ആത്യന്തികമായി ദീർഘകാലാടിസ്ഥാനത്തിൽ വിജയിക്കുമെന്ന വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണ് സക്കർബർഗ്.

മെറ്റ കമ്പനി മേധാവി മാർക്ക് സക്കർബർഗ് ഫെയ്സ്ബുക്ക് ലൈവിൽ (Photo Credit:zuck/facebook)

∙ എല്ലാം രക്ഷിച്ചത് പരസ്യവരുമാനം, വളർച്ച 23% 

2023 ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ മെറ്റയുടെ പരസ്യ വരുമാനം 23 ശതമാനമാണ് വർധിച്ചത്. 3125 കോടിയിൽ നിന്ന് 3871 കോടി ഡോളറായി. 2022 ൽ മെറ്റ കമ്പനിയുടെ മൊത്തം പരസ്യ വരുമാനം 11364 കോടി ഡോളറായിരുന്നു. 2023 ൽ ഇത് 13195 കോടി ഡോളറായി ഉയർന്നു. അതായത് മെറ്റയുടെ മൊത്തം വരുമാനം 4011 കോടി ഡോളറാണെങ്കിൽ 3871 കോടി ഡോളറും വന്നത് പരസ്യത്തിൽ നിന്നാണ്. അടിസ്ഥാന ഉൽപന്നങ്ങളിൽ എഐ ടൂളുകൾ സംയോജിപ്പിക്കുന്നതിനുള്ള മെറ്റയുടെ വിശാലമായ തന്ത്രമാണ് വരുമാനത്തിന്റെ അതിവേഗ കുതിപ്പിന് പിന്നിലെന്ന് കരുതുന്നു. ‘എഐയും മെറ്റാവേഴ്സും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഞങ്ങൾ വളരെയധികം പുരോഗതി കൈവരിച്ചു’ എന്നാണ് മാർക് സക്കർബർഗ് പറഞ്ഞത്. 2022 ലെ ടിക് ടോക്കിന്റെ അതിവേഗ കുതിപ്പും ആപ്പിളിന്റെ സ്വകാര്യതാനയ മാറ്റങ്ങളുമാണ് മെറ്റയുടെ പരസ്യ ബിസിനസിനെ തകർത്തത്.

Show more

∙ പരസ്യ ബിസിനസിൽ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും കുതിക്കുന്നു

ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടുന്ന മെറ്റയുടെ പരസ്യ ബിസിനസ് ഒരു വർഷത്തിനുള്ളിൽ 24 ശതമാനം വളർച്ച രേഖപ്പെടുത്തി എന്നത് ചില്ലറക്കാര്യമല്ല. ഫെയ്സ്ബുക്കിന്റെ എതിരാളികളായ സ്‌നാപ്പ് വർഷം തോറും വെറും 5 ശതമാനം വർധന മാത്രമാണ് റിപ്പോർട്ട് ചെയ്തത്. വലിയ കമ്പനികൾ വലുതാകുന്നതും ചെറിയ കമ്പനികൾ തിരിച്ചുവരാൻ ബുദ്ധിമുട്ടുന്നതുമാണ് രാജ്യാന്തര ടെക് വിപണിയിൽ ഇപ്പോൾ കാണുന്നതെന്ന് ഇൻസൈഡർ ഇന്റലിജൻസിലെ പ്രിൻസിപ്പൽ അനലിസ്റ്റ് ജാസ്മിൻ എൻബർഗ് പറഞ്ഞു. കുതിച്ചുയരുന്ന പണപ്പെരുപ്പവും ഉയർന്ന പലിശനിരക്കും ബ്രാൻഡുകളെ പ്രതിസന്ധിയിലേക്ക് നയിച്ച 2022-ൽ നിന്ന് ഡിജിറ്റൽ പരസ്യ വിപണി കരകയറുകയാണെന്ന് ചുരുക്കം.

മെറ്റ കമ്പനി മേധാവി മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാൻ (Photo Credit:zuck/facebook)

കമ്പനിയുടെ പ്രധാന ബിസിനസായ പരസ്യത്തിൽ നിന്നുള്ള വരുമാനം 3870 കോടി ഡോളറായിരുന്നു, മുൻ വർഷം ഇതേ കാലയളവിൽ ഇത് 3125 കോടി ഡോളറായിരുന്നു. ക്വസ്റ്റ് 3 വിആർ ഹെഡ്‌സെറ്റ് (റിയാലിറ്റി ലാബ്‌സ് വികസിപ്പിച്ചെടുത്ത വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റാണ് മെറ്റ ക്വസ്റ്റ് 3) പോലുള്ള ഹാർഡ്‌വെയർ ഉൽപന്നങ്ങൾ കമ്പനിയുടെ വരുമാനത്തിലേക്ക് ഗണ്യമായ വിഹിതമൊന്നും ഇതുവരെ സംഭാവന ചെയ്തിട്ടില്ല. വരും മാസങ്ങളിൽ മെറ്റ എഐ സേവനങ്ങൾ കൂടുതൽ വ്യാപകമായി പുറത്തിറക്കാൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി സക്കർബർഗ് പറഞ്ഞു.

∙ പാരിസ് ഒളിംപിക്‌സും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും

2024 ലെ പാരിസ് ഒളിംപിക്‌സും ഈ വർഷാവസാനം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഇന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പും പോലുള്ള വരാനിരിക്കുന്ന ഇവന്റുകളിൽ നിന്ന് ലാഭംകൊയ്യാൻ നൂതന സംവിധാനങ്ങൾ ഇപ്പോൾത്തന്നെ മെറ്റ  ഉൾപ്പെടെയുള്ള പരസ്യ പ്ലാറ്റ്‌ഫോമുകൾ സജ്ജമാക്കാൻ തുടങ്ങിയിട്ടുണ്ട്. പരസ്യ ക്യാംപെയ്‌നുകൾ വർധിപ്പിച്ച് വരുമാനം ഉയർത്തുന്നതിനും ചാറ്റ്‌ബോട്ടുകൾ ഉൾപ്പെടെയുള്ള പുതിയ മെറ്റ ഉൽപന്നങ്ങളെ പിന്തുണയ്ക്കുന്നതിനും എഐ ഉപയോഗിക്കുമെന്ന് സക്കർബർഗ് പറഞ്ഞു. 

മെറ്റ കമ്പനി മേധാവി മാർക്ക് സക്കർബർഗ് കൃഷിയിടത്തിൽ (Photo Credit: zuck/facebook)

∙ കൂട്ടപ്പിരിച്ചുവിടലും ലാഭത്തിലേക്ക് വഴിവെട്ടി

ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി സക്കർബർഗ് കഴിഞ്ഞ വര്‍ഷങ്ങളിൽ നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. 2023-ൽ 20,000 ത്തിലധികം തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. 2022 ലെ അതേ പാദത്തിൽ മെറ്റയുടെ പ്രവർത്തന മാർജിൻ 20 ശതമാനത്തിൽ നിന്ന് 41 ശതമാനമായി. പിരിച്ചുവിടൽ ശ്രമങ്ങൾ ഫലം കണ്ടുവെന്ന് ചുരുക്കം. നാലാം പാദത്തിന്റെ അവസാനത്തിൽ മെറ്റയ്ക്ക് 67,300 ലധികം ജീവനക്കാരുണ്ടായിരുന്നുവെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫിസർ സൂസൻ ലി കോളിൽ പറഞ്ഞു. ജോലിക്കാരുടെ എണ്ണം ഒരു വർഷം മുൻപുള്ള അതേ സമയത്തേക്കാൾ 22 ശതമാനം കുറഞ്ഞു. 2022 നവംബറിലാണ് മെറ്റയുടെ 13 ശതമാനം വരുന്ന 11,000 ജീവനക്കാരെ ആദ്യമായി പിരിച്ചുവിട്ടത്. 2023 മാർച്ചിൽ രണ്ടാം റൗണ്ടിൽ 10,000 പേരെ പറഞ്ഞുവിട്ടു. ഇതിനു പുറമെ 2023 അവസാനത്തിൽ മറ്റൊരു 6,000 പേരെയും പിരിച്ചുവിട്ടയച്ചതായി റിപ്പോർട്ടുണ്ട്.

Show more

∙ മെറ്റയുടെ ഭാവി

മറ്റു പല ടെക് ഭീമന്മാരെപ്പോലെ, മെറ്റയും എഐ പദ്ധതികൾ നടപ്പിലാക്കാൻ വളരെയധികം നിക്ഷേപം നടത്തുന്നു. ഈ വർഷാവസാനം ആർട്ടെമിസ് എന്ന് വിളിക്കപ്പെടുന്ന എഐ ചിപ്പുകൾ പുറത്തിറക്കാൻ മെറ്റ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. ഇത് ജനറേറ്റീവ് എഐ ഉൽപന്നങ്ങളിൽ ഉപയോഗിക്കുമെന്നാണ് കരുതുന്നത്. കൂടാതെ നിർമിത ബുദ്ധി ഉൽപന്നങ്ങളെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് എന്നിവയിൽ സംയോജിപ്പിക്കാനും പദ്ധതിയിടുന്നുമുണ്ട്.

ഫെയ്സ്ബുക്കിന് 20 വയസ്സ് തികയുമ്പോൾ, അതിന്റെ യാത്ര ശ്രദ്ധേയമായ ഒന്നാണെന്ന് വ്യക്തമാണ്. കോളജ് റൂമിലെ ഒരു ലളിതമായ പ്രോജക്ടിൽ നിന്ന് ഒരു ആഗോള വിപണിയിലേക്കുള്ള മാറ്റം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്ത പരമ്പരാഗത രീതിയെ ഫെയ്സ്ബുക് മാറ്റിമറിച്ചു. ലോകത്തെ ബന്ധിപ്പിക്കുന്നതിനും കമ്യൂണിറ്റികൾ കെട്ടിപ്പടുക്കുന്നതിനുമുള്ള വൻ കുതിപ്പാണ് പോയ 20 വർഷത്തിനിടെ സക്കർബർഗും ടീമും നടത്തിയതെന്ന് പറയാം.