കുമരകം കേരളത്തിലെ എണ്ണം പറഞ്ഞ വിനോദ സഞ്ചാരകേന്ദ്രമാണ്. പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്പേയി തന്റെ സന്ദർശനത്തിലൂടെ ലോകത്തിന്റെ നെഞ്ചിലേക്ക് എയ്തുവിട്ടൊരു അമ്പിന്റെ അറ്റത്തു തങ്ങിനിന്ന വെള്ളത്തുള്ളിയാണ് കുമരകം. ലോകം വിമാനം പിടിച്ച് കുമരകത്തെത്തുന്നു; കായൽ കാണാൻ, ഹൗസ്ബോട്ടിൽ കറങ്ങാൻ, കരിമീനും കപ്പയും കഴിക്കാൻ!! ചെളി നിറഞ്ഞ നാട്ടു വഴികളിലൂടെ നടന്ന് അവർ നാട്ടു കാഴ്ചകളും വീട്ടു കാഴ്ചകളും കാണുന്നു. ചെത്തിയിറക്കിയയുടൻ കള്ളുകുടിക്കുന്നു, അരകല്ലിലരയ്ക്കുന്ന ചമ്മന്തി രുചിക്കുന്നു, കയർ പിരിക്കുന്നു, തെങ്ങിൽ കയറുന്നു, ഓല മെടയുന്നു, പശുവിനെ കറക്കുന്നു... കേരളത്തിനു പുറത്തും ഇന്ത്യയ്ക്കപ്പുറവുമുള്ള വിനോദ സഞ്ചാരികൾ ഹാപ്പി, നമ്മളും ഹാപ്പി. കൈ നിറയെ കാശുമായി വരുന്നവർക്ക് പഞ്ചനക്ഷത്രം മുതൽ താഴോട്ടുള്ള ധാരാളം റിസോർട്ടുകൾ കായലോരത്തും കരയിലുമായി ഉണ്ട്, പോരാത്തതിന് സ്വന്തം ബന്ധുക്കളെപ്പോലെ സ്വീകരിക്കാനും താമസിപ്പിക്കാനുമായി എണ്ണിയാൽ തീരാത്തത്ര ഹോം സ്റ്റേകളുമുണ്ട്. പക്ഷേ സാധാരണക്കാർക്കും മധ്യവര്‍ഗത്തിനും ഒരു തവണയിൽ കൂടുതലെത്തിയാൽ കുമരകത്തു കാണാൻ എന്തുണ്ട് എന്നത് ഒരു ചോദ്യമാണ്. പക്ഷികളില്ലാത്ത ഒരു പക്ഷിസങ്കേതവും പഴ്സിനൊതുങ്ങാത്ത ബില്ലു തരുന്ന ‘ആധുനിക’കള്ളുഷാപ്പുകളും പൊതു യാത്രാസൗകര്യങ്ങളുടെ അപര്യാപ്തതയും ഒക്കെ തുടർ സന്ദർശനത്തിൽനിന്ന് സഞ്ചാരികളെ പിന്നോട്ടു വലിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം കേരളത്തിലെ എണ്ണം പറഞ്ഞ വിനോദ സഞ്ചാരകേന്ദ്രമാണ്. പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്പേയി തന്റെ സന്ദർശനത്തിലൂടെ ലോകത്തിന്റെ നെഞ്ചിലേക്ക് എയ്തുവിട്ടൊരു അമ്പിന്റെ അറ്റത്തു തങ്ങിനിന്ന വെള്ളത്തുള്ളിയാണ് കുമരകം. ലോകം വിമാനം പിടിച്ച് കുമരകത്തെത്തുന്നു; കായൽ കാണാൻ, ഹൗസ്ബോട്ടിൽ കറങ്ങാൻ, കരിമീനും കപ്പയും കഴിക്കാൻ!! ചെളി നിറഞ്ഞ നാട്ടു വഴികളിലൂടെ നടന്ന് അവർ നാട്ടു കാഴ്ചകളും വീട്ടു കാഴ്ചകളും കാണുന്നു. ചെത്തിയിറക്കിയയുടൻ കള്ളുകുടിക്കുന്നു, അരകല്ലിലരയ്ക്കുന്ന ചമ്മന്തി രുചിക്കുന്നു, കയർ പിരിക്കുന്നു, തെങ്ങിൽ കയറുന്നു, ഓല മെടയുന്നു, പശുവിനെ കറക്കുന്നു...

കേരളത്തിനു പുറത്തും ഇന്ത്യയ്ക്കപ്പുറവുമുള്ള വിനോദ സഞ്ചാരികൾ ഹാപ്പി, നമ്മളും ഹാപ്പി. കൈ നിറയെ കാശുമായി വരുന്നവർക്ക് പഞ്ചനക്ഷത്രം മുതൽ താഴോട്ടുള്ള ധാരാളം റിസോർട്ടുകൾ കായലോരത്തും കരയിലുമായി ഉണ്ട്, പോരാത്തതിന് സ്വന്തം ബന്ധുക്കളെപ്പോലെ സ്വീകരിക്കാനും താമസിപ്പിക്കാനുമായി എണ്ണിയാൽ തീരാത്തത്ര ഹോം സ്റ്റേകളുമുണ്ട്. പക്ഷേ സാധാരണക്കാർക്കും മധ്യവര്‍ഗത്തിനും ഒരു തവണയിൽ കൂടുതലെത്തിയാൽ കുമരകത്തു കാണാൻ എന്തുണ്ട് എന്നത് ഒരു ചോദ്യമാണ്. പക്ഷികളില്ലാത്ത ഒരു പക്ഷിസങ്കേതവും പഴ്സിനൊതുങ്ങാത്ത ബില്ലു തരുന്ന ‘ആധുനിക’കള്ളുഷാപ്പുകളും പൊതു യാത്രാസൗകര്യങ്ങളുടെ അപര്യാപ്തതയും ഒക്കെ തുടർ സന്ദർശനത്തിൽനിന്ന് സഞ്ചാരികളെ പിന്നോട്ടു വലിക്കുന്നു.

കുമരകത്തെ കായൽ കാഴ്ച. (ചിത്രം∙മനോരമ)
ADVERTISEMENT

‘അത്യാവശ്യം’ സാധിക്കണമെങ്കിൽ ഒരു പൊതു ശുചിമുറി പോലുമില്ലാത്ത കുമരകത്തിനു തൊട്ടടുത്തുള്ള വാഗമണ്ണും തേക്കടിയും ആലപ്പുഴയും ഒക്കെ തന്റെ ചന്തം കാട്ടി കാന്തം പോലെ സഞ്ചാരികളെ ആകർഷിക്കുമ്പോൾ സ്വന്തം സൗന്ദര്യത്തെ മറച്ചു വച്ചൊരു ജീവിതമാണ് കുമരകസുന്ദരിയുടേത്!! ഈയിടെ ഗോവ യാത്രയ്ക്കിടെ ‘ബിഗ് ഫുട്ട്’ മ്യൂസിയം സന്ദർശിച്ചപ്പോഴാണ് അതുപോലൊന്ന് കുമരകത്തുണ്ടായിരുന്നെങ്കിലെത്ര നന്നായേനേ എന്നോർത്തത്.

∙ പരശുരാമനും മീരാബായിയും പറയുന്ന കഥകൾ കേട്ടാലോ...

ADVERTISEMENT

ഗോവൻ യാത്രയിലെ സാരഥിയായ മൻജിത്ത് ആണ് ബിഗ് ഫുട്ടിനെപറ്റി പറഞ്ഞത്. രണ്ടു മണിക്കൂറിലേറെ സമയം ആസ്വദിച്ച കാഴ്ചയായിരുന്നു അത്. എന്താണ് യഥാർഥ ഗോവ എന്ന് അവിടെ കാണാനുണ്ട്. ചരിത്രവും വർത്തമാനവും ശിൽപങ്ങളായി അവിടെ ജനിച്ചിരിക്കുകയാണ്. ഒരു വലിയ പ്രദേശം മുഴുവൻ ജീവനില്ലാത്ത പ്രതിമകൾ, എന്നാൽ ജീവനുള്ളതു പോലെ അവർ കഥ പറയുന്നു. ഗോവയുടെ കൃഷിയും മത്സ്യ ബന്ധനവും മതവും പ്രാർഥനയും ജീവിതവും ജോലികളും ഫെനിയും എല്ലാം അതിൽ നിറയുന്നു.

മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ സഹ്യാദ്രി മലനിരകളിൽ നിന്ന് അറബിക്കടലിലേക്ക് അമ്പെയ്ത് സൃഷ്ടിച്ചതാണ് ഗോവ എന്നാണ് വിശ്വാസം. മ്യൂസിയത്തിലെ പരശുരാമന്റെ പ്രതിമ. (ചിത്രം∙മനോരമ)

ഓരോന്നും വിശദമാക്കിത്തരാൻ ഗൈഡുകളെപ്പോലെ ആളുകൾ, വിശദമായ കഥ എഴുതി വച്ചിരിക്കുന്ന ബോർഡുകൾ, ശരിക്കും ആ കാലഘട്ടത്തിന്റെ അനുഭവം തരാൻ പറ്റുന്ന രീതിയിലെ ആർക്കിടെക്ചർ. എത്ര കണ്ടാലും കണ്ടാലും മതിയാകാത്തത്ര കാഴ്ചകളാണ് അവിടെ നിറച്ചിരിക്കുന്നത്. പരശുരാമൻ അമ്പ് എയ്തുണ്ടാക്കിയ ഗോവയുടെ പൗരാണികതയ്ക്കൊപ്പം ബിഗ് ഫുട്ടിന്റെ ഐതീഹ്യവും മീരാബായിയുടെ വലിയ ശിൽപവും അവിടെ കാഴ്ചയ്ക്കായി ഒരുക്കിയിരിക്കുന്നു.

ADVERTISEMENT

∙ ഈ മഹാദറിന്റെ കഥ കേരളത്തിൽ കേട്ടിട്ടുണ്ടോ!

മഹാദർ എന്നു പേരായ ഭൂഉടമ ആളുകളെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുമായിരുന്നു. മഹാദറിന്റെ അയൽവാസി അദ്ദേഹത്തിന്റെ ഹൃദയവിശാലതയെ ചൂഷണം ചെയ്തുകൊണ്ട് സ്വത്ത് മുഴുവൻ കൈക്കലാക്കി. മഹാദറിന് എല്ലാം നഷ്ടമായി. തനിക്ക് ചവുട്ടി നിന്ന് പ്രാർഥിക്കാൻ ഉള്ള സ്ഥലം ദൈവത്തോടു ചോദിച്ചെന്നും അപ്പോൾ ഒരു പാറ നൽകിയെന്നും അതിൽ ഒറ്റക്കാലിൽ നിന്ന് പ്രാർഥിച്ചു എന്നും കഥ തുടരുന്നു. പ്രാർഥനയിൽ സംപ്രീതനായ ദൈവം അദ്ദേഹത്തെ സ്വർഗത്തിലേക്ക് കൊണ്ടു പോയി എന്നും പോയപ്പോൾ തന്റെ കാൽപാദമുദ്ര പ്രാർഥിച്ച സ്ഥലത്ത് അടയാളപ്പെടുത്തി എന്നുമാണ് ഗോവയിൽ ഇതു സംബന്ധിച്ച വിശ്വാസം. 

മഹാദറിന്റെ കാൽപാദ മുദ്ര. ഇതാണ് ബിഗ് ഫുട്ട് എന്നറിയപ്പെടുന്നത്. (ചിത്രം∙മനോരമ)

∙ ഇതെല്ലാം നമുക്കുണ്ട്, പക്ഷേ എങ്ങനെ പറയണം എന്നറിയില്ല

നമുക്കുമില്ലേ ഇങ്ങനെ പരശുരാമനും മഹാബലിയുമായി ബന്ധമുള്ള ധാരാളം സ്ഥലങ്ങൾ. നാം പോകാൻ ആഗ്രഹിക്കുന്ന ഇടങ്ങൾ. മറ്റുള്ളവർ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ. കേരളം എന്ന പേരിനൊപ്പം വയ്ക്കാവുന്നത്ര മനോഹരമായവ. നമുക്കുമില്ലേ കടലും കായലും കല്യാണവും പല്ലക്കും കാടും മേടും എല്ലാം. ബിഗ് ഫുട്ട് കാഴ്ചയ്ക്കിടെ അവർ നാടൻ പാനീയങ്ങൾ, ഭക്ഷണം കരകൗശല വസ്തുക്കൾ, മെമന്റോകൾ, ചരിത്ര ശേഷിപ്പുകൾ എല്ലാം വിൽക്കുന്നു. കുമരകത്തിനും കോട്ടയത്തിനും കേരളത്തിനുമില്ലേ ഇതിന്റെ നൂറിരട്ടി കാഴ്ചകളും രുചികളും ഇങ്ങനെ അവതരിപ്പിക്കാൻ. എന്നാകും ബിഗ് ഫുട്ട് പോലെ നമ്മുടെ സ്ഥലങ്ങളും മാറുക? 

∙ ബിഗ് ഫുട്ടിനെ വെല്ലുന്ന ചുണ്ടനും നെറ്റിപ്പട്ടവും, എന്നിട്ടും...

ലോകത്തിന്റെ അതിർവരമ്പുകളെ മായ്ച്ച് ആകാശത്തിന്റെ വിശാലതയുമായി വന്നിറങ്ങുന്ന സഞ്ചാരികൾക്കും കേരളത്തെ അറിയാനെത്തുന്ന സ്കൂൾ കുട്ടികൾ മുതലുള്ളവർക്കും പണക്കാർക്കും പാവങ്ങൾക്കും എല്ലാം കുമരകത്തു വന്ന്, കണ്ട്, കേട്ടിഷ്ടപ്പെട്ടു പോകാൻ, വീണ്ടും വീണ്ടും വരാൻ ഇതൊരു കാരണമായെങ്കിൽ എത്ര നന്നായേനേ. ബിഗ് ഫുട്ടിലെ കാഴ്ചകൾ ചുവടെ നൽകുന്നു. ഇതിനോടു ചേർന്നു നിൽക്കുന്ന എന്തു കാഴ്ചയാണ് കേരളത്തിന്റേതായി നമുക്ക് ഒരുക്കാൻ പറ്റുന്നതെന്ന് ആലോചിക്കാം. ചുണ്ടൻമാർ കുതിച്ചുപായുന്ന വള്ളംകളിയും ആനകൾ ആഘോഷത്തിന്റെ അതിരുതീർക്കുന്ന തൃശൂർപൂരവും കടുവയും വേഴാമ്പലും പാടവരമ്പും ചൂണ്ടയിടീലും റബർ ടാപ്പിങ്ങും ആദ്യത്തെ അച്ചടിയും പുക പിടിച്ച അടുക്കളയും തുമ്പയിലെ റോക്കറ്റ് യാത്രയും കൊട്ടാരവും രാജാവും കളരിപ്പയറ്റും അക്ഷരക്കളരിയും തുടങ്ങി പകരം വയ്ക്കാനില്ലാത്ത ആയിരക്കണക്കിനു ദൃശ്യങ്ങൾ നമുക്കുണ്ടല്ലോ, നമുക്കവ ഒരുക്കാം ലോകമതു കാണട്ടെ.

മ്യൂസിയത്തിലെ ഒരു ഇൻസ്റ്റലേഷൻ.
വിവിധ ഗോവൻ മദ്യങ്ങൾ സൂക്ഷിച്ചിരുന്ന കുപ്പികളും പാത്രങ്ങളും.
പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കടയുടെ മാതൃക.
ചകിരി പിരിച്ച് കയറുണ്ടാക്കുന്ന രീതി വിശദമാക്കുന്ന സൃഷ്ടി.
ലോക പ്രശസ്തരായ ഇടംകയ്യൻമാരുടെ ശിൽപങ്ങൾ.
പണ്ടുകാലത്ത് ഗ്രാമത്തിലൊരു മരണം ഉണ്ടായാൽ കയ്യിലെ മണി കിലുക്കി കബായ് എന്ന വെളുത്ത അയഞ്ഞ വസ്ത്രം അണിഞ്ഞ ‘ഡ്രമ്മർ ബോയ്’ ഗ്രാമത്തിലെങ്ങും ചെല്ലും, മരിച്ച ആളുടെ പേരും മരണാനന്തര വിവരവും ഏവരെയും അറിയിക്കാൻ.
മത്സ്യത്തൊഴിലാളികൾ വലയൊരുക്കുന്ന കാഴ്ച സൃഷ്ടിച്ചിരിക്കുന്നു.
കശുവണ്ടിച്ചാറ് ഉപയോഗിച്ച് ഫെനി നിർമിക്കുന്ന കാഴ്ച.
ഗോവയിലെ പരമ്പരാഗത നൃത്തത്തിന്റെ മാതൃക.
പതിനാറാം നൂറ്റാണ്ടിലെ ഭക്ത കവിയായ മീരാബായിയുടെ 14 x 5 മീറ്റർ വലുപ്പമുള്ള, ഗ്രീക്കോ–റോമൻ രീതിയിലുള്ള ശിൽപം.
മ്യൂസിയത്തിന്റെ ഉൾവശത്തെ കാഴ്ച
നാടൻ മുടിവെട്ടൽ.
പരമ്പരഗത ബോർമയുടെ മാതൃക
പല്ലക്കിന്റെ രൂപം. ഇതിലിരുന്ന് ചിത്രമെടുക്കാൻ അവസരം ഉണ്ട്.
വീടുകളിലെത്തി വള വിൽക്കുന്ന കാഴ്ച
English Summary:

Scenes From Goa Big foot Museum: A Picture Story