കാട്ടാനയും കടുവയും കാട്ടുപന്നിയും കാട്ടുപോത്തും മാത്രമല്ല, മലയണ്ണാന്‍ വരെ കാടിറങ്ങിവന്ന് മനുഷ്യന്മാരെ ആക്രമിക്കുന്ന നാടായിരിക്കുകയാണു വയനാട്. കഴിഞ്ഞ കുറച്ചുനാളുകളായി പുലര്‍കാലത്തും സന്ധ്യമയങ്ങുമ്പോഴും വയനാട്ടുകാര്‍ പൊതുവേ പുറത്തിറങ്ങാറില്ല. ഏതുനിമിഷവും ഹിംസ്രജീവികള്‍ ദേഹത്തേക്കു ചാടിവീഴാമെന്ന സ്ഥിതി. രാവിലെ തോട്ടത്തിലെ പണിക്ക് ആളെ വിളിക്കാന്‍ പോകുമ്പോഴാണു കഴിഞ്ഞ ദിവസം പനച്ചിയില്‍ അജീഷിനെ വഴിയരികില്‍ നിന്ന കാട്ടാന വീട്ടുമുറ്റത്തേക്ക് പിന്തുടര്‍ന്നെത്തി നെഞ്ചില്‍ ചവിട്ടിക്കൊന്നത്. ഇതേ അനുഭവം എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ക്കുമുണ്ടാകാമെന്ന ഭീതിയിലാണ് ഓരോ വയനാട്ടുകാരനും ഇരുട്ടിവെളുപ്പിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളെ സ്കൂളില്‍ വിടാന്‍ മാതാപിതാക്കള്‍ക്കു പേടിയാണ്. സന്ധ്യമയങ്ങുമ്പോഴോ പാതിരാത്രിയിലോ മാത്രമല്ല, പട്ടാപ്പകല്‍ പോലും വന്യജീവികള്‍ മുന്നിലേക്കു ചാടിവീഴാമെന്ന ഭീതിയിലാണ് ഇരുചക്രവാഹനയാത്രക്കാര്‍. കഴിഞ്ഞ 5 മാസത്തിനിടെ 6 പേരാണു വയനാട്ടിൽ വന്യജീവി ആക്രമണത്തില്‍ മരിച്ചത്. ഇതില്‍ ഒരാളെ കടുവ കൊന്നുതിന്നു. മറ്റുള്ളവര്‍ കാട്ടാനയ്ക്കും ഇരയായി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് 54 പേരുടെ ജീവന്‍. ഇതില്‍ 42 പേരെയും കാട്ടാനയാണു കൊലപ്പെടുത്തിയത്. കടുവ ഏഴു പേരുടെയും കാട്ടുപോത്ത് രണ്ടു  പേരുടെയും കാട്ടുപന്നി ഒരാളുടെയും ജീവനെടുത്തു.

ADVERTISEMENT

വന്യജീവികളുടെ ആക്രമണത്തിൽ ദാരുണമായി പരുക്കേറ്റവരുടെ ജീവിതം അതിലും നിസ്സഹായമാണ്. കാടും മലയും അരുവികളും ചേർ‌ന്ന പ്രകൃതിഭംഗി മാത്രമല്ല വയനാട്, കാടിനും നാടിനുമിടയിൽ പകച്ച് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥ കൂടിയാണ്. വന്യജീവി ആക്രമണം തടയാൻ പദ്ധതികളും നഷ്ടപരിഹാരവും ഒക്കെ പ്രഖ്യാപനങ്ങളായുണ്ടെങ്കിലും അതൊന്നും ഇവർക്ക് അരികിലേക്ക് എത്തുന്നില്ലെന്നതാണ് യാഥാർഥ്യം. വയനാട്ടിലെ ജനവാസമേഖലകളെ വന്യജീവികൾ കയ്യേറുന്നതെങ്ങനെയെന്ന് കാണാം, മലയാള മനോരമ  ഫൊട്ടോഗ്രഫർ ജിതിൻ ജോയൽ ഹാരിം പകർത്തിയ ചിത്രങ്ങളിലൂടെ...

മാനന്തവാടി തലപ്പുഴയ്ക്കു സമീപം പുതിയിടം മൂത്തേടത്ത് ജോസിന്റെ കിണറ്റില്‍ അകപ്പെട്ട പുലി. കിണറ്റിലകപ്പെട്ടതറിഞ്ഞ് എത്തിയ വനപാലകർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ പുറത്തെടുത്തത്. (ചിത്രം: മനോരമ)

വൈത്തിരി വട്ടവയലിൽ കെ.ഗോപിയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുലി. വിവരമറിഞ്ഞ് എത്തിയ വനപാലകർ പുലിയെ രക്ഷിക്കാനായി കിണറ്റിൽ ഇട്ട വലയും കാണാം (ചിത്രം: മനോരമ)
വയനാട് ചീരാലിൽ കടുവ കടിച്ചു കൊന്ന പശുവിന് സമീപം പശുക്കിടാവ് (ചിത്രം: മനോരമ)
വയനാട് കുറുക്കുംമൂലയിൽ കടുവയിറങ്ങിയ വിവരം അറിഞ്ഞ്, വീട്ടുകാർ തൊഴുത്ത് വീടിനുള്ളിലേക്ക് മാറ്റിയപ്പോൾ (ചിത്രം: മനോരമ)
വയനാട് കുറുക്കുംമൂലയിൽ കണ്ടെത്തിയ കടുവയുടെ കാൽപ്പാട് (ചിത്രം: മനോരമ)
വയനാട് മാനന്തവാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടികൂടി ബത്തേരിയിലെ വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചപ്പോൾ (ചിത്രം: മനോരമ)
വയനാട് കൃഷ്ണഗിരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ വനപാലകർ കൂട്ടിലാക്കിയപ്പോൾ (ചിത്രം: മനോരമ)
ജനവാസമേഖലകളിൽ വന്യമൃഗങ്ങൾ ഇറങ്ങുമ്പോൾ പിടികൂടാൻ വനപാലകർ ഒരുക്കുന്ന കൂടും, മൃഗങ്ങളുടെ ചലനങ്ങൾ അറിയാൻ സ്ഥാപിക്കുന്ന ക്യാമറയും. വയനാട്ടിലെ പുൽപ്പള്ളിയിലെ കാഴ്ച(ചിത്രം: മനോരമ)
English Summary:

Wayanad's Battle with the Wild Animal-Photo Story