മലയാള കവിതയിൽ പ്രണയത്തിനു പുതുഭാവം പകർന്ന കവിയാണ് മുരുകൻ കാട്ടാക്കട. പ്രണയം ഇറ്റുവീഴുന്ന ഒട്ടേറെ കവിതകളുടെ രചയിതാവ് മാത്രമല്ല, പ്രണയഭാവത്തോടെ കവിത ചൊല്ലാൻ മലയാളികളെ പഠിപ്പിച്ച കവികൂടിയാണ് അദ്ദേഹം. കവിതയുടെ മഴച്ചൊല്ലലിൽ പ്രണയത്തിന്റെ നിറഭേദ മിന്നലുകളും മഴമുഴക്കങ്ങളും ചേർത്തുവച്ചൊരാൾ. ലോകമെമ്പാടുമുള്ള പ്രണയിനികൾ കൈമാറുന്ന സ്നേഹക്കത്തുകളിൽ മിക്കപ്പോഴും മയിൽപ്പീലിത്തുണ്ടുപോലെ ഒളിച്ചു വയ്ക്കും, മുരുകന്റെ വരികളിൽ ചിലത്. കത്ത് വിടർത്തുന്നതിനൊപ്പം ആ മയിൽപ്പീലി വരികളും പീലിവിടർത്തും. പിന്നെ മനസ്സുകളിൽ പ്രണയത്തിന്റെ വസന്തോത്സവം. പീലിവിരിച്ചാടുകയായി. മനസ്സിന്റെ കാണാവേദികളിൽ പ്രണയത്തിന്റെ അടങ്ങാമയിൽനൃത്തം. സ്നേഹ സംഭാഷണങ്ങളിൽ കാതിൽ മറ്റാരും കേൾക്കാതെ ചൊല്ലിപ്പകരും പ്രണയത്തിന്റെ, പകരം വയ്ക്കാനാകാത്ത പണയക്കൈമാറ്റങ്ങൾ..! മനസ്സും കണ്ണും കുളിർപ്പിക്കുന്ന അനുഭവച്ചൂടിൽ ഓരോ കാലത്തിനും അനുയോജ്യമായ വിധം വിരിയിച്ചെടുത്ത തന്റെ മായാവരികളെക്കുറിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള കവിതയിൽ പ്രണയത്തിനു പുതുഭാവം പകർന്ന കവിയാണ് മുരുകൻ കാട്ടാക്കട. പ്രണയം ഇറ്റുവീഴുന്ന ഒട്ടേറെ കവിതകളുടെ രചയിതാവ് മാത്രമല്ല, പ്രണയഭാവത്തോടെ കവിത ചൊല്ലാൻ മലയാളികളെ പഠിപ്പിച്ച കവികൂടിയാണ് അദ്ദേഹം. കവിതയുടെ മഴച്ചൊല്ലലിൽ പ്രണയത്തിന്റെ നിറഭേദ മിന്നലുകളും മഴമുഴക്കങ്ങളും ചേർത്തുവച്ചൊരാൾ.

ലോകമെമ്പാടുമുള്ള പ്രണയിനികൾ കൈമാറുന്ന സ്നേഹക്കത്തുകളിൽ മിക്കപ്പോഴും മയിൽപ്പീലിത്തുണ്ടുപോലെ ഒളിച്ചു വയ്ക്കും, മുരുകന്റെ വരികളിൽ ചിലത്. കത്ത് വിടർത്തുന്നതിനൊപ്പം ആ മയിൽപ്പീലി വരികളും പീലിവിടർത്തും. പിന്നെ മനസ്സുകളിൽ പ്രണയത്തിന്റെ വസന്തോത്സവം. പീലിവിരിച്ചാടുകയായി. മനസ്സിന്റെ കാണാവേദികളിൽ പ്രണയത്തിന്റെ അടങ്ങാമയിൽനൃത്തം.

(Photo by: Joe Raedle/Getty Images/AFP)
ADVERTISEMENT

സ്നേഹ സംഭാഷണങ്ങളിൽ കാതിൽ മറ്റാരും കേൾക്കാതെ ചൊല്ലിപ്പകരും പ്രണയത്തിന്റെ, പകരം വയ്ക്കാനാകാത്ത പണയക്കൈമാറ്റങ്ങൾ..!  മനസ്സും കണ്ണും കുളിർപ്പിക്കുന്ന അനുഭവച്ചൂടിൽ ഓരോ കാലത്തിനും അനുയോജ്യമായ വിധം വിരിയിച്ചെടുത്ത തന്റെ മായാവരികളെക്കുറിച്ച് പ്രണയദിനത്തിൽ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സ് തുറക്കുകയാണ് മുരുകൻ കാട്ടാക്കട.

? ഒട്ടേറെ പ്രണയ കവിതകളും സിനിമാഗാനങ്ങളും രചിച്ച മുരുകൻ കാട്ടാക്കടയ്ക്ക് ഇഷ്ടപ്പെട്ട പ്രണയവരികൾ എന്താകും.

ഓർമിക്കുവാൻ ഞാൻ
നിനക്കെന്ത് നൽകണം
ഓർമിക്കണം എന്ന വാക്കുമാത്രം!
എന്നെങ്കിലും, വീണ്ടും എവിടെവച്ചെങ്കിലും
കണ്ടുമുട്ടാമെന്ന വാക്കുമാത്രം!
നാളെ പ്രതീക്ഷതൻ കുങ്കുമപ്പൂവായി
നാം കടം കൊള്ളുന്നതിത്രമാത്രം...

എന്റെ ഹൃദയംകൊണ്ട് ഞാൻ എഴുതിയ വരികൾ ഇതാണ്. ഏറ്റവും ഇഷ്ടമായ പ്രണയ വരികളും മറ്റൊന്നല്ല. ബാല്യം മുതലുണ്ടായ പലതരത്തിലുള്ള പ്രണയ ബോധവും അനുഭവങ്ങളും ഉരുവപ്പെടുത്തിയ വരികളാണിത്. എന്റെയും മറ്റുള്ളവരുടെയും അനുഭവങ്ങളുടെ നിറക്കൂട്ടിൽ നിന്നാണ് ഈ വരികൾ രൂപം കൊണ്ടത്. കുങ്കുമപ്പൂ എന്ന വാക്ക് ഇതിൽ ബോധപൂർവം എഴുതിയതാണ്. ഏറ്റവും വിലയേറിയ പൂവുകളിലൊന്നാണല്ലോ അത്. കുങ്കുമപ്പൂ പോലെ വിലയേറിയതാണ് സത്യത്തിൽ യഥാർഥ പ്രണയം.

ADVERTISEMENT

പ്രണയം മനോഹരമായ ഒരു പൂ പോലെ വിരിഞ്ഞു സുഗന്ധം പരത്താം. ചിലപ്പോൾ ബാല്യത്തിലേ കൊഴിയാം. വിരിഞ്ഞാലും കൊഴിഞ്ഞാലും പ്രണയത്തിന്റെ വില ഒരിക്കലും നഷ്ടമാകുന്നില്ല. സത്യത്തിൽ ഏവർക്കും പ്രണയവും പ്രണയ നഷ്ടങ്ങളും ഉണ്ടാകണം എന്നാണ് കവി പറയുന്നത്. എങ്കിൽ മാത്രമേ കുങ്കുമപ്പൂ പോലെ, യഥാർഥ പ്രണയത്തിന്റെ വില നാം മനസ്സിലാക്കൂ. ഒരിക്കലും മറക്കരുതാത്ത ഒന്നുണ്ട്. പ്രണയത്തെക്കുറിച്ചുള്ള ഒരു സങ്കൽപം. അതു മറ്റൊന്നല്ല, പ്രതീക്ഷയാണ്. വിലയേറിയ പ്രതീക്ഷ– അതാണല്ലോ ശരിക്കും പ്രണയം. ഓരോ ഹൃദയകവാടങ്ങളിലും പ്രണയം കൊളുത്തി വയ്ക്കുന്നത് ഒരിക്കലും കെടാത്ത പ്രതീക്ഷയുടെ വിളക്കാണ്. കാലങ്ങളോളം മുനിഞ്ഞുകത്താനുള്ള പ്രണയത്തിന്റെ കെടാവിളക്ക്..!

മുരുകൻ കാട്ടാക്കട. (ചിത്രം: മനോരമ)

? പ്രണയം ശരിക്കും എന്താണ്.

അതിഗംഭീരവും മധുരകരവുമായ നഷ്ടപ്പെടലിന്റെ ഓർമകളാണെനിക്ക് പ്രണയം. നഷ്ടപ്രണയത്തിന് ഒരു സൗന്ദര്യമുണ്ട്. പുതിയ തലമുറയ്ക്ക് അത് എങ്ങനെ എത്രമാത്രം മനസ്സിലാകും എന്നറിയില്ല. പ്രണയം നഷ്ടപ്പെട്ടാൽ അതിനെ അങ്ങേയറ്റം സ്വാർഥതയോടെ എടുക്കുന്നതും പിന്നെ പ്രതികാരത്തിന്റെയും പകവീട്ടലിന്റെയും ഭാഗമാക്കുന്നതുമാണ് ഇന്നു നാം പരക്കെ കാണുക. പ്രത്യേകിച്ചും പുതുതലമുറക്കാരുടെ ഇടയിൽ. ആനുകാലിക സംഭവങ്ങൾ നിരീക്ഷിച്ചാൽ ഇത് വ്യക്തമാകും. നഷ്ടപ്രണയത്തിന്റെ സൗന്ദര്യം പുതിയ തലമുറ മനസ്സിലാക്കുന്നുണ്ടോ എന്ന് അറിയില്ല.

നഷ്ടപ്രണയം മനുഷ്യനെ വിടാതെ ചുറ്റിപ്പടരുന്നു. ഓർമകളിലേക്കു പറന്നിറങ്ങി കൂട് കൂട്ടുന്നു. അനുവാദം ചോദിക്കാതെ ചേക്കേറിയെത്തുന്നു

‘നഷ്ടപ്പെടുംവരെ
നഷ്ടപ്പെടുന്നതിൻ
നഷ്ടമെന്താണെന്ന്
ഓർത്തതില്ല നാം..’

ADVERTISEMENT

ഈ വരികൾ നോക്കുക. ഇതിൽ നഷ്ട പ്രണയത്തിന്റെ തീക്ഷ്ണഭാവം ഒളിഞ്ഞിരിപ്പുണ്ട്. നഷ്ടമാകുമ്പോഴാണ് പലതിന്റെയും യഥാർഥ സൗന്ദര്യം മനസ്സിലാകുക. നിസ്സാരമായി കിട്ടിയിരുന്ന അതിഗംഭീരമായ അനുഭവങ്ങളെ, നമ്മുടെ കയ്യിൽതന്നെയുണ്ടല്ലോ എന്ന തോന്നലിൽ നാം നഷ്ടപ്പെടുത്തും. നഷ്ടമാകുന്ന ആ നിമിഷങ്ങൾ. അതുവരെ ഒന്നും ഗൗനിക്കില്ല. ഒരു ഭാവമാറ്റവും ഉണ്ടാകില്ല.

എന്നാൽ നഷ്ടപ്പെട്ടു കഴിയുമ്പോഴാണ് ഒരു രക്ഷയുമില്ല, ഇനി അവയൊന്നും തിരിച്ചുകിട്ടില്ലെന്നു മനസ്സിലാക്കുക. പിന്നെ മെല്ലെത്തുടങ്ങും ആ വേട്ടയാടൽ. നഷ്ടമായതിന്റെ മൂല്യം നമ്മെ ഓരോ നിമിഷവും പിന്നാലെയെത്തി വേട്ടയാടും. ഇനി അഥവാ അവയൊക്കെ തിരിച്ചുകിട്ടിയെന്നു വരാം. പക്ഷേ, ഓർക്കുക അതു വേറൊന്നായിരിക്കുമല്ലോ. നഷ്ടങ്ങളാണ് നമ്മെ യഥാർഥത്തിൽ ഒന്നിന്റെ വില മനസ്സിലാക്കിത്തരിക. പ്രണയത്തിനും മറ്റൊരു അവസ്ഥയില്ല.

പ്രണയദിനങ്ങൾ പ്രണയിക്കുന്നവരുടെ മാത്രമല്ല. മുൻപെങ്ങോ പ്രണയിച്ചവരുടെയും ഇനി പ്രണയിക്കാനുള്ളവരുടെയുമാണ്

മുരുകൻ കാട്ടാക്കട

‘നീ അടുത്തുണ്ടായിരുന്ന കാലം’ എന്ന കവിത കേൾക്കുക:
‘നഷ്ടപ്രണയത്തിനോർമപോൽ
ഇത്രമേൽ മധുരിക്കും
അനുഭൂതി വേറെയുണ്ടോ
മഴപെയ്തുതോർന്നതിൽ ശേഷമൊരു
ചെറുകാറ്റ് കവിളിൽ തലോടും
തണുപ്പുപോലെ...

മഴപെയ്തു തോർന്ന ശേഷവും കവിളിൽ തലോടുന്നൊരു ചെറുകാറ്റിന്റെ തണുപ്പ്. ഓർക്കുന്തോറും ഓർമയിൽ മധുരിക്കുന്ന അനുഭൂതികളുടെ രസം. നഷ്ടപ്രണയം മനുഷ്യനെ വിടാതെ ചുറ്റിപ്പടരുന്നു. ഓർമകളിലേക്കു പറന്നിറങ്ങി കൂട് കൂട്ടുന്നു. അനുവാദം ചോദിക്കാതെ ചേക്കേറിയെത്തുന്നു. ഈ വരികളിൽ താൻ പകർത്തിയത് മറ്റൊരു ചിന്തയുമല്ലെന്നു കവി പറയുന്നു.

‘എപ്പോഴോ തട്ടിത്തകർന്നു വീഴുന്നു നാം
നഷ്ടങ്ങളറിയാതെ നഷ്ടപ്പെടുന്നു..’

മനസ്സിനെ വല്ലാതെ ഭ്രമിപ്പിക്കുന്ന വരികളാണിവ. പ്രണയത്തെകുറിച്ചുള്ള വരികൾ ആരെയും ആകർഷിക്കും. എല്ലാവരിലും പ്രണയഭാവമുണ്ട്. പ്രണയവരികളുടെ സൗന്ദര്യം എളുപ്പത്തിൽ മനസ്സിലാക്കുക പ്രയാസം. അവ എല്ലാക്കാലവും നിലകൊള്ളുന്ന താജ്മഹലുകളാണ്. പ്രണയ സ്മാരകങ്ങൾ, അല്ലെങ്കിൽ പ്രണയത്തിന്റെ സ്മാരക ശിലകൾ ഇതാണ് സത്യത്തിൽ ഓരോ മനുഷ്യനും. നിതാന്ത പ്രണയത്തിന്റെ അടയാളങ്ങൾ പേറിയും അവ ഹൃദയത്തിൽ വഹിച്ചുമാണ് മനുഷ്യരുടെ നടപ്പ്.

(Representative image by: iStock/ triloks)

ഏകാന്തതയിൽ, സായാഹ്നത്തിലെ വഴിയോരനടപ്പുകളിൽ ഒരു പ്രണയഗീതം മനസ്സിൽ മൂളാത്തവർ ആരുണ്ട്. പ്രണയദിനങ്ങൾ പ്രണയിക്കുന്നവരുടെ മാത്രമല്ല. മുൻപെങ്ങോ പ്രണയിച്ചവരുടെയും ഇനി പ്രണയിക്കാനുള്ളവരുടെയുമാണ്. കാരണം നാം ജീവിതത്തിൽ കടം കൊള്ളുന്നത് ആ വാക്കുകൾ മാത്രമാണ്. എന്നെങ്കിലും, വീണ്ടും എവിടെവച്ചെങ്കിലും കണ്ടുമുട്ടാമെന്ന വാക്ക്. നാളെ വിടരുമെന്ന പ്രതീക്ഷയുടെ കുങ്കുമപ്പൂവായി കടം കൊള്ളുന്ന ആ വാക്ക്. വിലയിടാനാകാത്ത കുങ്കുമനിറമുള്ള, വക്കുകളിൽ ചോരച്ചുവപ്പുള്ള സ്നേഹവാക്ക്.

English Summary:

Lyricist Murukan Kattakada shares his views on love in his life and poetry