റബർ ടാപ്പിങ്ങിനിറങ്ങുമ്പോൾ ആന അടിച്ചു വീഴ്ത്തുമോ? പാൽ വിൽക്കാനിറങ്ങുമ്പോൾ പുലി ആക്രമിക്കുമോ? കൃഷിയിടത്തിലിറങ്ങിയാൽ കാട്ടുപന്നിക്കൂട്ടം കടന്നാക്രമിക്കുമോ? എന്തിനേറെ പറയുന്നു, മൃഗങ്ങളുടെ ആക്രമണം ഭയന്ന് സ്വന്തം വീടിനു പുറത്തിറങ്ങാൻ പോലും ഭയക്കുകയാണ് ഇന്നു ജനം. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് കാടിറങ്ങുന്ന മൃഗങ്ങൾ മാത്രം. ഫെബ്രുവരി ആദ്യവാരത്തിൽ നാട്ടിലിറങ്ങിയ തണ്ണീർ കൊമ്പൻ ചരിഞ്ഞ വാർത്ത സങ്കടകരമായെങ്കിലും പിന്നാലെയെത്തിയ മഖ്നയെന്ന മോഴയാന മാനന്തവാടിയിൽ അജീഷെന്ന കുടുംബനാഥനെ ചവിട്ടിയരച്ചപ്പോൾ നടുങ്ങിയത് നാടാണ്. വന്യമൃഗ ഭീതിയിലാണ് കേരളത്തിലുടനീളമുള്ള മലയോര മേഖലയിലെ ജനവാസ കേന്ദ്രങ്ങൾ. കാടിനോടു ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമല്ല മറ്റു കൃഷിയിടങ്ങളിലേക്കും മൃഗങ്ങൾ എത്തിത്തുടങ്ങിയിരിക്കുകയാണ്. ആനയും കടുവയും പുലിയും കാട്ടുപന്നിയും തുടങ്ങി കുരങ്ങും മലയണ്ണാനും വരെ മനുഷ്യരുടെ ജീവിതത്തിൽ പ്രതിസന്ധികളായി മാറുന്ന കാഴ്ചകളാണ് ദിവസവും കാണുന്നത്. ഈ പ്രശ്നം എങ്ങനെ നേരിടുമെന്നറിയാതെ മേഖലയിലെ ജനങ്ങൾ പകച്ചു നിൽക്കാൻ തുടങ്ങിയിട്ടും നാളുകളേറെയായി. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘട്ടനം പതിവാകുമ്പോൾ പോരാട്ടത്തിൽ പൊലിയുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും എണ്ണം ദിവസം തോറും വർധിക്കുന്നതല്ലാതെ ഇതിനൊരു ശാശ്വതപരിഹാരം എന്ന ലക്ഷ്യം ഇന്നും അകലെ.

റബർ ടാപ്പിങ്ങിനിറങ്ങുമ്പോൾ ആന അടിച്ചു വീഴ്ത്തുമോ? പാൽ വിൽക്കാനിറങ്ങുമ്പോൾ പുലി ആക്രമിക്കുമോ? കൃഷിയിടത്തിലിറങ്ങിയാൽ കാട്ടുപന്നിക്കൂട്ടം കടന്നാക്രമിക്കുമോ? എന്തിനേറെ പറയുന്നു, മൃഗങ്ങളുടെ ആക്രമണം ഭയന്ന് സ്വന്തം വീടിനു പുറത്തിറങ്ങാൻ പോലും ഭയക്കുകയാണ് ഇന്നു ജനം. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് കാടിറങ്ങുന്ന മൃഗങ്ങൾ മാത്രം. ഫെബ്രുവരി ആദ്യവാരത്തിൽ നാട്ടിലിറങ്ങിയ തണ്ണീർ കൊമ്പൻ ചരിഞ്ഞ വാർത്ത സങ്കടകരമായെങ്കിലും പിന്നാലെയെത്തിയ മഖ്നയെന്ന മോഴയാന മാനന്തവാടിയിൽ അജീഷെന്ന കുടുംബനാഥനെ ചവിട്ടിയരച്ചപ്പോൾ നടുങ്ങിയത് നാടാണ്. വന്യമൃഗ ഭീതിയിലാണ് കേരളത്തിലുടനീളമുള്ള മലയോര മേഖലയിലെ ജനവാസ കേന്ദ്രങ്ങൾ. കാടിനോടു ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമല്ല മറ്റു കൃഷിയിടങ്ങളിലേക്കും മൃഗങ്ങൾ എത്തിത്തുടങ്ങിയിരിക്കുകയാണ്. ആനയും കടുവയും പുലിയും കാട്ടുപന്നിയും തുടങ്ങി കുരങ്ങും മലയണ്ണാനും വരെ മനുഷ്യരുടെ ജീവിതത്തിൽ പ്രതിസന്ധികളായി മാറുന്ന കാഴ്ചകളാണ് ദിവസവും കാണുന്നത്. ഈ പ്രശ്നം എങ്ങനെ നേരിടുമെന്നറിയാതെ മേഖലയിലെ ജനങ്ങൾ പകച്ചു നിൽക്കാൻ തുടങ്ങിയിട്ടും നാളുകളേറെയായി. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘട്ടനം പതിവാകുമ്പോൾ പോരാട്ടത്തിൽ പൊലിയുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും എണ്ണം ദിവസം തോറും വർധിക്കുന്നതല്ലാതെ ഇതിനൊരു ശാശ്വതപരിഹാരം എന്ന ലക്ഷ്യം ഇന്നും അകലെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റബർ ടാപ്പിങ്ങിനിറങ്ങുമ്പോൾ ആന അടിച്ചു വീഴ്ത്തുമോ? പാൽ വിൽക്കാനിറങ്ങുമ്പോൾ പുലി ആക്രമിക്കുമോ? കൃഷിയിടത്തിലിറങ്ങിയാൽ കാട്ടുപന്നിക്കൂട്ടം കടന്നാക്രമിക്കുമോ? എന്തിനേറെ പറയുന്നു, മൃഗങ്ങളുടെ ആക്രമണം ഭയന്ന് സ്വന്തം വീടിനു പുറത്തിറങ്ങാൻ പോലും ഭയക്കുകയാണ് ഇന്നു ജനം. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് കാടിറങ്ങുന്ന മൃഗങ്ങൾ മാത്രം. ഫെബ്രുവരി ആദ്യവാരത്തിൽ നാട്ടിലിറങ്ങിയ തണ്ണീർ കൊമ്പൻ ചരിഞ്ഞ വാർത്ത സങ്കടകരമായെങ്കിലും പിന്നാലെയെത്തിയ മഖ്നയെന്ന മോഴയാന മാനന്തവാടിയിൽ അജീഷെന്ന കുടുംബനാഥനെ ചവിട്ടിയരച്ചപ്പോൾ നടുങ്ങിയത് നാടാണ്. വന്യമൃഗ ഭീതിയിലാണ് കേരളത്തിലുടനീളമുള്ള മലയോര മേഖലയിലെ ജനവാസ കേന്ദ്രങ്ങൾ. കാടിനോടു ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമല്ല മറ്റു കൃഷിയിടങ്ങളിലേക്കും മൃഗങ്ങൾ എത്തിത്തുടങ്ങിയിരിക്കുകയാണ്. ആനയും കടുവയും പുലിയും കാട്ടുപന്നിയും തുടങ്ങി കുരങ്ങും മലയണ്ണാനും വരെ മനുഷ്യരുടെ ജീവിതത്തിൽ പ്രതിസന്ധികളായി മാറുന്ന കാഴ്ചകളാണ് ദിവസവും കാണുന്നത്. ഈ പ്രശ്നം എങ്ങനെ നേരിടുമെന്നറിയാതെ മേഖലയിലെ ജനങ്ങൾ പകച്ചു നിൽക്കാൻ തുടങ്ങിയിട്ടും നാളുകളേറെയായി. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘട്ടനം പതിവാകുമ്പോൾ പോരാട്ടത്തിൽ പൊലിയുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും എണ്ണം ദിവസം തോറും വർധിക്കുന്നതല്ലാതെ ഇതിനൊരു ശാശ്വതപരിഹാരം എന്ന ലക്ഷ്യം ഇന്നും അകലെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റബർ ടാപ്പിങ്ങിനിറങ്ങുമ്പോൾ ആന അടിച്ചു വീഴ്ത്തുമോ? പാൽ വിൽക്കാനിറങ്ങുമ്പോൾ പുലി ആക്രമിക്കുമോ? കൃഷിയിടത്തിലിറങ്ങിയാൽ കാട്ടുപന്നിക്കൂട്ടം കടന്നാക്രമിക്കുമോ? എന്തിനേറെ പറയുന്നു, മൃഗങ്ങളുടെ ആക്രമണം ഭയന്ന് സ്വന്തം വീടിനു പുറത്തിറങ്ങാൻ പോലും ഭയക്കുകയാണ് ഇന്നു ജനം. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് കാടിറങ്ങുന്ന മൃഗങ്ങൾ മാത്രം. ഫെബ്രുവരി ആദ്യവാരത്തിൽ നാട്ടിലിറങ്ങിയ തണ്ണീർ കൊമ്പൻ ചരിഞ്ഞ വാർത്ത സങ്കടകരമായെങ്കിലും പിന്നാലെയെത്തിയ മഖ്നയെന്ന മോഴയാന മാനന്തവാടിയിൽ അജീഷെന്ന കുടുംബനാഥനെ ചവിട്ടിയരച്ചപ്പോൾ നടുങ്ങിയത് നാടാണ്. വന്യമൃഗ ഭീതിയിലാണ് കേരളത്തിലുടനീളമുള്ള മലയോര മേഖലയിലെ ജനവാസ കേന്ദ്രങ്ങൾ. 

കാടിനോടു ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമല്ല മറ്റു കൃഷിയിടങ്ങളിലേക്കും മൃഗങ്ങൾ എത്തിത്തുടങ്ങിയിരിക്കുകയാണ്. ആനയും കടുവയും പുലിയും കാട്ടുപന്നിയും തുടങ്ങി കുരങ്ങും മലയണ്ണാനും വരെ മനുഷ്യരുടെ ജീവിതത്തിൽ പ്രതിസന്ധികളായി മാറുന്ന കാഴ്ചകളാണ് ദിവസവും കാണുന്നത്. ഈ പ്രശ്നം എങ്ങനെ നേരിടുമെന്നറിയാതെ മേഖലയിലെ ജനങ്ങൾ പകച്ചു നിൽക്കാൻ തുടങ്ങിയിട്ടും നാളുകളേറെയായി. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘട്ടനം പതിവാകുമ്പോൾ പോരാട്ടത്തിൽ പൊലിയുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും എണ്ണം ദിവസം തോറും വർധിക്കുന്നതല്ലാതെ ഇതിനൊരു ശാശ്വതപരിഹാരം എന്ന ലക്ഷ്യം ഇന്നും അകലെ. 

ADVERTISEMENT

പരിസ്ഥിതിവാദികളും കർഷകരും രാഷ്ട്രീയക്കാരും ഈ പ്രശ്നത്തിന്റെ പേരിൽ പരസ്പരം പോരടിക്കുമ്പോൾ ജീവൻ കയ്യിൽ പിടിച്ച് വീടിനു പുറത്തിറങ്ങാൻ പോലുമാകാതെ ഭീതിയുടെ മുൾമുനയിൽ നിൽക്കുകയാണ് വലിയൊരു വിഭാഗം ജനം. എന്തുകൊണ്ടാണ് മൃഗങ്ങൾ കാടിറങ്ങുന്നത്? എന്താണ് കാടിനുള്ളിൽ സംഭവിക്കുന്നത്? മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുകയാണ് മുൻ ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ഇ.കെ. ഈശ്വരൻ.

വയനാട്ടിലെ മുത്തങ്ങ വനത്തിൽ നിന്നുള്ള കാഴ്ച (ഫയൽ ചിത്രം: മനോരമ)

∙ എന്തുകൊണ്ട് മൃഗങ്ങൾ കാടിറങ്ങുന്നു?

പ്രധാനമായും ഭക്ഷണവും വെള്ളവും ലക്ഷ്യമാക്കിയാണ് മൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്ന് പുറത്ത് വരുന്നത്. പതിവായി മൃഗങ്ങളിറങ്ങുന്നത് ചില പ്രത്യേക ഭൂപ്രദേശങ്ങളിൽ മാത്രമാണെന്നുള്ളതും ശ്രദ്ധേയമാണ്. വയനാട്ടിലും പാലപ്പിള്ളിയിലും അട്ടപ്പാടി മേഖലയിലുമാണ് പതിവായി ഈ സമയങ്ങളിൽ മൃഗശല്യം രൂക്ഷമാകുന്നത്. ഇവിടങ്ങളിലെ ഭൂപ്രകൃതിയും മറ്റു കാടുകളുമായുള്ള ബന്ധവും കൃഷിരീതിയിലുണ്ടായ മാറ്റവുമൊക്കെ പ്രധാന ഘടകങ്ങളാണ്. തമിഴ്നാട്ടിലെ മുതുമലയുമായും കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹോള പ്രദേശങ്ങളുമായും വയനാട് ബന്ധപ്പെട്ടു കിടക്കുന്നതിനാൽ വേനലിൽ മൃഗങ്ങൾ അവിടെനിന്നെത്തുന്നത് പതിവാണ്. 

ഉൾക്കാട്ടിലേക്കുള്ള വിനോദസഞ്ചാര യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം. നമ്മുടെ വീട്ടിൽ നാലോ അഞ്ചോ അതിഥികൾ സ്ഥിരമായി വന്നാൽ വീട്ടുകാര്‍ക്ക് വീടിനുള്ളിലെ സ്ഥലം കുറയുന്നതുപോലെ വിനോദസഞ്ചാരത്തിന്റെ പേരിൽ ആളുകൾ വരുമ്പോൾ വനത്തിലെ അത്രയും സ്ഥലം മൃഗങ്ങൾക്ക് കുറയും.

കർണാടകയിലും മറ്റും വേനലെത്തുന്നത് നേരത്തേയാണ്. ഇത്തരത്തിൽ കാടിനുള്ളിൽ ഭക്ഷ്യക്ഷാമവും ജലക്ഷാമവും രൂക്ഷമാകുന്നതോടെയാണ് പലപ്പോഴും മൃഗങ്ങളുടെ കാടിറക്കം. മറ്റു സ്ഥലങ്ങളിൽനിന്നു കൂടി ആനകൾ എത്തുന്നതോടെ ഇവിടുത്തെ കാടുകൾക്ക് അവയെ ഉൾക്കൊള്ളാനുള്ള സ്ഥലപരിമിതിയുണ്ടാകുന്നു, ഈ സമയത്താണ് ആനകൾ കൂടുതലായി നാട്ടിലേക്ക് ഇറങ്ങുന്നത്. ഒളിച്ചിരിക്കാനുള്ള സ്ഥലവും ഭക്ഷ്യലഭ്യതയുമാണ് വന്യജീവികളെ നാട്ടിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. നാട്ടിലെ കാടുപിടിച്ചു കിടക്കുന്ന ഭൂപ്രദേശങ്ങൾ ധാരാളമുള്ള കൃഷിയിടങ്ങൾ ഇവയ്ക്ക് ഒളിച്ചിരിക്കാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നുമുണ്ട്.

പത്തനംതിട്ട നാരങ്ങാനത്തെ പുന്നോൺ പാടശേഖരത്തിൽ കാട്ടുപന്നിയിറങ്ങി വരമ്പ് കുത്തിമറിച്ച നിലയിൽ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ കൃഷിരീതിയിൽ വന്ന മാറ്റങ്ങൾ

കാടിനോട് ചേർന്നുള്ള ജനവാസകേന്ദ്രങ്ങളിലെ കൃഷിരീതിയിൽ വന്ന മാറ്റങ്ങൾ കാട്ടാനകളെ ഇവിടേക്കാകർഷിക്കുന്ന പ്രധാന ഘടകമാണ്. മുൻപ് കാടിനോടു ചേർന്നുള്ള കൃഷിഭൂമിയിൽ പ്രധാനമായും കൃഷിചെയ്തിരുന്നത് നാണ്യവിളകളായിരുന്നു. അന്ന് വളരെ അപൂർവമായി മാത്രം കാടിറങ്ങിയിരുന്ന ആനകളെ ആകർഷിച്ചിരുന്നത് നെൽകൃഷി മാത്രമായിരുന്നു. കുരുമുളകും കാപ്പിയും ഇഞ്ചിയും മഞ്ഞളും ഏലവുമൊക്കെ വിളഞ്ഞിരുന്ന മണ്ണിൽ വാഴയും തെങ്ങും അടയ്ക്കയും സ്ഥാനം പിടിച്ചതോടെ മൃഗങ്ങളും ആകൃഷ്ടരായി. കാലാവസ്ഥാ വ്യതിയാനവും വിളനാശവുമാണ് കർഷകരെ കൂടുതലായി ഇത്തരം വിളകൾ കൃഷി ചെയ്യാൻ പ്രേരിപ്പിച്ചത്. ഇതോടെ എളുപ്പത്തിൽ ലഭിക്കാവുന്ന ഭക്ഷണം തേടി മൃഗങ്ങൾ കൃഷിയിടങ്ങളിലേക്കെത്തുന്നത് പതിവായി. 

82 ഇനം അധിനിവേശ സസ്യങ്ങളെയാണ് ഈതുവരെ കേരളത്തിലെ വനമേഖലകളിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 30 ഇനങ്ങൾ തനതു വനസസ്യങ്ങൾക്കു കടുത്ത ഭീഷണി ഉയർത്തുന്നതായി കേരള വനഗവേഷണ കേന്ദ്രത്തിലെ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്.

ഡോ. ഇ.കെ. ഈശ്വരൻ

കാടിനുള്ളിലെ ഭക്ഷണത്തെ അപേക്ഷിച്ച് കൂടുതൽ പോഷകഘടകങ്ങളും ജലാംശവും അടങ്ങുന്ന വാഴ പോലുള്ള സസ്യങ്ങൾ ആനകൾക്ക് ഏറെയിഷ്ടമാണ്. ഇതും അവയെ കൃഷിയിടങ്ങളിലേക്ക് ആകർഷിക്കുന്നു. മനുഷ്യരോടുള്ള ഭയം കുറഞ്ഞതും മറ്റൊരു പ്രധാന കാരണമാണ്. കൂർഗ് മേഖലയിലെ ജനവാസകേന്ദ്രങ്ങളിൽ പതിവായി ഇറങ്ങിയിരുന്ന ആനകളാണ് കഴിഞ്ഞ ദിവസം വയനാട്ടിലിറങ്ങിയത്. നാട്ടിലേക്കിറങ്ങിയാൽ എത്രയും വേഗം അവയെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ സ്വീകരിക്കണം. പലപ്പോഴും ഈ നടപടികൾ വൈകുന്നതും പ്രശ്നങ്ങൾ രൂക്ഷമാക്കുന്നുണ്ട്. 

ഡോ. ഇ.കെ. ഈശ്വരൻ (Photo Arranged)

വനംവകുപ്പും പൊലീസും ജനപ്രതിനിധികളും ജനങ്ങളും എൻജിഒകളും ഒന്നിച്ചു പ്രവർത്തിച്ചാൽ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്താനാകും. വാൽപാറ പോലെയുള്ള പ്രദേശങ്ങളിൽ മൃഗങ്ങളിറങ്ങിയാൽ ജനങ്ങളെ മുൻകൂട്ടി അറിയിക്കാൻ എസ്എംഎസ്, ചുവന്ന ലൈറ്റ് കത്തിക്കുക തുടങ്ങി പലവിധത്തിലുള്ള മുന്നറിയിപ്പ് (Early Warning System) സംവിധാനങ്ങളുണ്ട്. ജനങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് അവിടുത്തെ ഇത്തരം സംവിധാനങ്ങളുടെ പ്രവർത്തനം. ഇങ്ങനെയുള്ള മുൻകരുതലുകൾ ഇവിടെയും സ്വീകരിച്ചാൽ അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാനാകും.

ADVERTISEMENT

∙ അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റം

കാടു കവർന്നെടുക്കുന്ന അധിനിവേശ സസ്യങ്ങൾ കാടിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു. ഇതും കാടിന്റെ മക്കളുടെ ഭക്ഷണ സ്രോതസ്സിനെ തകർത്തു. മുളങ്കാടുകളും പുൽനാമ്പുകളും സുലഭമായി ലഭിച്ചിരുന്ന കാടകങ്ങളിൽ കമ്യൂണിസ്റ്റ് പച്ചയും ധൃതരാഷ്ട്രപ്പച്ചയും കൊങ്ങിണിച്ചെടിയും ആനത്തൊട്ടാവാടിയും വരെ പടർന്നു പന്തലിച്ചപ്പോൾ ഇല്ലാതായത് ആനയും കാട്ടുപോത്തും മ്ലാവുകളും മാനുകളും ആഹരിച്ചിരുന്ന സ്വാഭാവിക സസ്യങ്ങളാണ്. അധിനിവേശ സസ്യങ്ങൾ പശ്ചിമഘട്ട വനങ്ങൾ കീഴടക്കിയതോടെ, സസ്യഭുക്കുകളായ മൃഗങ്ങളുടെ ഭക്ഷണലഭ്യത കുത്തനെ കുറഞ്ഞു. ഇതോടെ ആനകളും മറ്റു ജീവജാലങ്ങളും തീറ്റതേടി കാടിനു പുറത്തേക്കു സഞ്ചരിക്കാൻ നിർബന്ധിതരായി. 82 ഇനം അധിനിവേശ സസ്യങ്ങളെയാണ് ഈതുവരെ കേരളത്തിലെ വനമേഖലകളിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 30 ഇനങ്ങൾ തനതു വനസസ്യങ്ങൾക്കു കടുത്ത ഭീഷണി ഉയർത്തുന്നതായി കേരള വനഗവേഷണ കേന്ദ്രത്തിലെ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്.

ചുറ്റുമുള്ള ചെടികളുടെ വളർച്ച തടയുന്ന രാസവസ്തുക്കൾ സ്വയം ഉൽപാദിപ്പിക്കുന്ന കൊങ്ങിണിച്ചെടിയും തേയിലത്തോട്ടങ്ങളിൽ ആവരണ വിളയായി ഉപയോഗിച്ചിരുന്ന ധൃതരാഷ്ട്രപ്പച്ചയും വനഭൂമിയിലെ തദ്ദേശീയ സസ്യങ്ങളെ ഇല്ലാതാക്കി. ആനത്തൊട്ടാവാടിയിലെ മുള്ളുകള്‍ മൃഗങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തിയപ്പോൾ ഇവ ഉൽപാദിപ്പിക്കുന്ന മൈമൊസിൻ എന്ന വിഷവസ്തു പ്രാദേശിക സസ്യങ്ങളുടെ വളർച്ച തടഞ്ഞു. കൃഷിഭൂമിയിലും വനങ്ങളിലും തരിശുഭൂമിയിലും വരെ വേരുപടർത്തി ആധിപത്യമുറപ്പിക്കാൻ കമ്യൂണിസ്റ്റു പച്ചയ്ക്കായി. ശരാശരി എൺപതിനായിരം വിത്തുകൾ വരെ വഹിക്കാൻ കഴിയുന്ന ഒരു ചെടിക്ക് ചുറ്റുമുള്ള ചെടികളെ ഇല്ലാതാക്കാനുള്ള രാസവസ്തുക്കളും ഉൽപാദിപ്പിക്കാൻ കഴിയും. 

വയനാട് ബത്തേരി ഓടപ്പള്ളം പള്ളിപ്പടിക്കു സമീപം കൃഷിയിടത്തിലെ പന്നിക്കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലി (ഫയൽ ചിത്രം: മനോരമ)

പൂമ്പൊടിയിൽ വരെ വിഷം വഹിക്കുന്ന പാർത്തീനിയം ഹിസ്റ്റിറൊഫോറസ് (കോൺഗ്രസ് പച്ച) എന്ന ചെടിയും കാടിന്റെ സ്വാഭാവികതയെ തകർത്തു. ഉമ്മം, തോട്ടപ്പയർ, മഞ്ഞക്കൊന്ന എന്നിവയും വനമേഖലകളിൽ ഉയർത്തുന്ന ഭീഷണി ചെറുതല്ല. ഇത്തരത്തിലുള്ള അധിനിവേശ സസ്യങ്ങൾ തദ്ദേശീയ ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കാൻ കഴിയുന്നവയാണ്. സ്വന്തം സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പുറത്തുള്ള ഒരു അന്തരീക്ഷത്തിൽ സ്വയം ഇടം കണ്ടെത്താനും അവിടെ വ്യാപിക്കാനും കഴിയുന്നവയാണ് ഈ അധിനിവേശ സസ്യങ്ങൾ. അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റം കാരണം ഭക്ഷ്യലഭ്യതയിലുണ്ടായ കുറവും വന്യമൃഗങ്ങളെ നാട്ടിലേക്കാകർഷിച്ച പ്രധാന ഘടകങ്ങളിലൊന്നാണ്.

∙ കാടുകളിൽ മൃഗങ്ങളുടെ എണ്ണം വർധിച്ചോ?

മൃഗങ്ങളുടെ എണ്ണം കാടുകളിൽ കൂടിയോ എന്നുള്ളതിൽ വ്യക്തതയില്ല. മൃഗങ്ങളുടെ സെൻസസ് പ്രകാരമുള്ള കണക്കിലും പലപ്പോഴും വ്യത്യാസം വരാറുണ്ട്. ആന പോലുള്ള ജീവികളുടെ എണ്ണം കൂടിയെന്നു പറയുന്നത് ശരിയല്ല. ആനകളുടെ എണ്ണം കൃത്യമായി എടുക്കാൻ സാധിക്കാറില്ല. ഏകദേശ കണക്കെടുപ്പ് മാത്രമേ ഇവയുടെ കാര്യത്തിൽ നടക്കാറുള്ളൂ. രണ്ട് വർഷത്തോളം ഗർഭകാലമുള്ള ആനകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടില്ല എന്നതാണ് യാഥാർഥ്യം. അഞ്ചോ ആറോ വർഷത്തിൽ ഒരിക്കൽ മാത്രമാണ് ആന പ്രസവിക്കുന്നത്. അതുകൊണ്ട് അവയുടെ എണ്ണത്തിൽ വലിയ വ്യത്യാസമുണ്ടായിട്ടില്ല. എന്നാൽ കടുവകളുടെയും മാനുകളുടെയുമൊക്കെ എണ്ണത്തിൽ പലപ്പോഴും വ്യത്യാസം വരാറുണ്ട്. 

2024 ല്‍ ഒന്നരമാസം പിന്നിട്ടപ്പോഴേക്കും സംസ്ഥാനത്ത് 5 പേരുടെ ജീവന്‍ കാട്ടാന കവർന്നു കഴിഞ്ഞു. 14 വർഷത്തിനിടെ വന്യജീവികളുടെ ആക്രമണത്തിൽ കേരളത്തിൽ ജീവൻ നഷ്ടപ്പെട്ടത് 1478 പേർക്കാണ്.

സ്വാഭാവികമായും മാനുകളുടെ എണ്ണം വർധിച്ചാൽ കടുവകളുടെ എണ്ണവും കൂടും. മാനുകളുടെ എണ്ണം കുറയുന്നതോടെ കടുവകളുടെ എണ്ണത്തിലും വ്യത്യാസം വരും. വയനാട്ടിലും മറ്റും സീസൺ അനുസരിച്ച് മൃഗങ്ങളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുണ്ടാകാം. സമീപത്തുള്ള മറ്റ് സംസ്ഥാനങ്ങളിലെ മൃഗങ്ങൾ കൂടി ഇവിടേക്കെത്തുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അടുത്ത കാടുകളിൽ ഭക്ഷണം കുറയുമ്പോൾ മാനുകളും മറ്റും ജീവികളും ദേശാടനം (Migration) ചെയ്തുവരാറുണ്ട്. പിന്നാലെ അതിനെ പിടിച്ചു ഭക്ഷണമാക്കുന്ന എല്ലാ ജീവികളുമെത്തും. അങ്ങനെവരുമ്പോൾ ഒരു വർഷത്തെ എല്ലാ സീസണിലുമുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ ഇത്തരം മൃഗങ്ങളുടെ കൃത്യമായ കണക്കെടുപ്പ് സാധ്യമാകൂ.

∙ കാടുകയറുന്ന വിനോദ സഞ്ചാരം

വനത്തിലേക്കുള്ള യാത്രകളും കാടുകയറിയുള്ള വിനോദസഞ്ചാരവും ഇന്ന് വലിയ കച്ചവടമായി മാറിയിട്ടുണ്ട്. വനങ്ങളെയും വന്യജീവികളെയും അമൂല്യമായി കാണുന്ന വളരെ ചെറിയൊരു വിഭാഗവും അവയ്‌ക്ക് നിരന്തരം ശല്യംമാത്രം സൃഷ്‌ടിക്കുന്ന ബഹുഭൂരിപക്ഷവുമാണു പലപ്പോഴും വിനോദ സഞ്ചാരത്തിന്റെ പേരിൽ കാടുകളിലേക്കെത്തുന്നത്. വനത്തെ അടുത്തറിയാനുള്ള ആകാംക്ഷയിലല്ല ബഹുഭൂരിപക്ഷവും കാടുകയറുന്നത്. മൃഗങ്ങൾക്കൊപ്പമുള്ള സെൽഫികളും മറ്റു ചിത്രങ്ങളുമൊക്കെയാണ് പലരുടെയും ലക്ഷ്യം. കാട്ടിലേക്കുള്ള മനുഷ്യരുടെ ഇത്തരം കടന്നുകയറ്റങ്ങളും മൃഗങ്ങളുടെ സ്വഭാവത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. 

വയനാട്ടിൽ നിന്ന് പിടികൂടിയ കടുവ. (ഫയൽ ചിത്രം: മനോരമ)

പണ്ട് മനുഷ്യരെ കണ്ട് വഴിമാറി നടന്നിരുന്ന ആനകളും മറ്റു മൃഗങ്ങളുമെല്ലാം മനുഷ്യസാമീപ്യം പതിവായതോടെ അത്രകണ്ടങ്ങു ഗൗനിക്കാതെയായി. മൃഗങ്ങളുടെ ഇത്തരം പേടിയില്ലായ്മയും ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങാൻ കാരണമായിട്ടുണ്ട്. വിനോദസഞ്ചാരം ഉൾപ്പെടെയുള്ള, കാടിനകത്തേക്കുള്ള കടന്നു കയറ്റങ്ങൾക്ക് നിയന്ത്രണം വേണം. കാട്ടിനുള്ളിലേക്ക് പോകുമ്പോൾ മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കാൻ വേണ്ടി വാഹനം ഉൾപ്പെടെ മൃഗങ്ങളുടെ അടുത്തേക്ക് പോകുന്ന പതിവുണ്ട്. പഴയകാലത്ത് ബൈനോക്കുലർ വച്ച് നോക്കുകയോ വലിയ ടെലിലെൻസ് വച്ച് ഫോട്ടോ എടുക്കുകയോ ചെയ്യാറുണ്ടായിരുന്നു. എന്നാൽ മൊബൈൽ വന്നതോടെ പലരും സെൽഫിയെടുക്കാൻ വേണ്ടി വാഹനത്തിനു പുറത്തേക്കിറങ്ങുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളാണ് ഇപ്പോൾ ദൃശ്യങ്ങളിൽ കൂടുതലും കാണുന്നത്. 

കാടിനുള്ളിൽ തടയണ കെട്ടി സംരക്ഷിച്ചാലും വേനൽക്കാലമാകുമ്പോൾ വെള്ളം കുറയും. മറ്റു മൃഗങ്ങൾ ദാഹം ശമിപ്പിക്കാൻ ഈ വെള്ളം കുടിക്കുമെങ്കിലും വൃത്തിയിൽ വിട്ടുവീഴ്ചയില്ലാത്ത ആനകൾ ഒഴുക്കുനിലച്ച ഈ വെള്ളം കുടിക്കാറില്ല. ഇതോടെ നദികളും അരുവികളും ധാരാളമുള്ള മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്ക് ഇവയെത്തിത്തുടങ്ങും.

ഉൾക്കാട്ടിലേക്കുള്ള ഇത്തരം യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം. നമ്മുടെ വീട്ടിൽ നാലോ അഞ്ചോ അതിഥികൾ സ്ഥിരമായി വന്നാൽ വീട്ടുകാര്‍ക്ക് വീടിനുള്ളിലെ സ്ഥലം കുറയുന്നതുപോലെ വിനോദസഞ്ചാരത്തിന്റെ പേരിൽ ആളുകൾ വരുമ്പോൾ വനത്തിലെ അത്രയും സ്ഥലം മൃഗങ്ങൾക്ക് കുറയും. അതിനെയും നമ്മൾ കയ്യേറ്റമായിതന്നെ കാണണം. കൃഷിക്കു വേണ്ടി ഭൂമി കയ്യേറുന്നതു മാത്രം കയ്യേറ്റമായി കണ്ടിട്ടു കാര്യമില്ല.  മൃഗങ്ങളുടെ ആവാസവ്യവസ്ഥയിൽ കുറവു വരുത്തുന്ന എല്ലാ പ്രവർത്തനങ്ങളും, അത് വിനോദസഞ്ചാരമായാലും അണക്കെട്ട് നിർമാണമായാലും പാറമടകളുടെ പ്രവർത്തനമായാലും കയ്യേറ്റം തന്നെയാണ്. 

പാറമടകൾ വലിയ പ്രശ്നമാണ് മൃഗങ്ങൾക്ക് സൃഷ്ടിക്കുന്നത്. അവയുടെ ശബ്ദവും പ്രകമ്പനവുമൊക്കെ വലിയ ഭീതിയാണ് മൃഗങ്ങളിൽ ഉണ്ടാക്കുന്നത്. കാടിനുള്ളിലേക്കുള്ള വിനോദസഞ്ചാരങ്ങളിൽ നിയന്ത്രണം വരുത്തുന്നത് മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സമാധാനത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കും. കാട്ടിലെ സ്വൈര്യവിഹാരത്തിനു തടസ്സം വരുന്ന എല്ലാ പ്രവൃത്തികളും മൃഗങ്ങളെ അസ്വസ്ഥരാക്കും. മനുഷ്യന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തിനെ ബോധവൽക്കരണത്തിലൂടെയും നിയമത്തിലൂടെയും നിയന്ത്രിക്കണം.

∙ മൃഗങ്ങളുടെ കാടിറക്കം എങ്ങനെ നിയന്ത്രിക്കാം?

ഓരോ ജീവികൾക്കും പ്രത്യേക രീതിയിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ ഒരു പരിധിവരെ അവയെ അകറ്റി നിർത്താം. ഉദാഹരണത്തിന് പന്നിയുടെ കാര്യത്തിൽ അടിക്കാടുകൾ വെട്ടിത്തെളിച്ച് ഒളിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാം. ഭക്ഷണമാണ് അവയുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ കൃഷിഭൂമിയിൽ വേലി കെട്ടുകയാണെങ്കിൽ ഭക്ഷണം കിട്ടാത്ത അവസ്ഥ വരും. അതോടെ അവയുടെ എണ്ണം കുറയുകയും ക്രമേണ ആ സ്ഥലത്തേക്കു വരാതാകുകയും ചെയ്യും. എന്നാൽ ആനയുടെ കാര്യത്തിൽ നമുക്ക് അത്തരമൊരു നിയന്ത്രണം പ്രായോഗികമല്ല. 

ബന്ദിപ്പൂർ വനത്തിൽ നിന്നുള്ള കാഴ്ച (File Photo KP Haridas/Manorama Archive)

ആനയിറങ്ങുന്നത് തടയാനാണ് ഏറ്റവും ബുദ്ധിമുട്ട്. പലപ്പോഴും പല കാരണങ്ങൾ കൊണ്ടാകാം ആനകൾ നാട്ടിലേക്കിറങ്ങുന്നത്. ഇവ കാടിറങ്ങുന്നതിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പലപ്പോഴും കഴിയാറില്ല. ചിലപ്പോൾ മുറിവുകളും മറ്റും ശരീരത്തിലുണ്ടാകുമ്പോൾ കാടിറങ്ങുന്നതാകും. അല്ലെങ്കിൽ മറ്റ് ആനകളുമായി സംഘട്ടനമുണ്ടാക്കി കാടിറങ്ങുന്നവയുമുണ്ട്. വേനൽക്കാലത്ത് വെള്ളം ലഭിക്കാത്തത് ഇവയ്ക്ക് വലിയൊരു പ്രശ്നമാണ്. കാടിനുള്ളിൽ തടയണ കെട്ടി സംരക്ഷിച്ചാലും വേനൽക്കാലമാകുമ്പോൾ വെള്ളം കുറയും. മറ്റു മൃഗങ്ങൾ ദാഹം ശമിപ്പിക്കാൻ ഈ വെള്ളം കുടിക്കുമെങ്കിലും വൃത്തിയിൽ വിട്ടുവീഴ്ചയില്ലാത്ത ആനകൾ ഒഴുക്കുനിലച്ച ഈ വെള്ളം കുടിക്കാറില്ല. ഇതോടെ നദികളും അരുവികളും ധാരാളമുള്ള മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്ക് ഇവയെത്തിത്തുടങ്ങും.

∙ ആനയെ തിരിച്ചോടിക്കാം

ജനവാസ മേഖലയിലേക്ക് ആനകൾ എത്തിയാൽ ഉടൻതന്നെ കാടുകയറ്റുക എന്നതേയുള്ളൂ ഫലപ്രദമായ മാർഗം. പിന്നെ ആനയെ ആകർഷിക്കുന്ന ഭക്ഷ്യവസ്തുക്കൾ കഴിയുന്നിടത്തോളം കാലം വനത്തിനു സമീപം കൃഷി ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാം. അതിനുപകരം എന്തു കൃഷിയിറക്കാമെന്നുള്ളത് അവിടെയുള്ള കർഷകരുമായി ചേർന്ന് ചർച്ചചെയ്ത് തീരുമാനിക്കാം. ആനകളെ ഇവിടേക്ക് ആകർഷിക്കാത്ത സാധനങ്ങൾ കൃഷി ചെയ്ത് കർഷകർക്ക് മാന്യമായ വരുമാനം ഉറപ്പു വരുത്തിക്കൊണ്ടുള്ള രീതിലേക്ക് മാറാനുള്ള ശ്രമങ്ങളുണ്ടാകണം. ചെയ്യുന്ന കൃഷിയിൽ നഷ്ടം വരുമ്പോഴാണ് കർഷകരുടെ എതിർപ്പ് കൂടുന്നത്. നഷ്ടം കുറയുകയാണെങ്കിൽ സ്വാഭാവികമായും കർഷകരുടെ എതിർപ്പ് കുറയും. ഇപ്പോൾ വിളകൾക്ക് സംഭവിക്കുന്ന നഷ്ടം വളരെ കൂടുതലാണെന്നുള്ളതാണ് മുഖ്യ പ്രശ്നം. മൃഗങ്ങളുടെ ആക്രമണങ്ങളിൽ സംഭവിക്കുന്ന പരുക്ക് മാത്രമല്ല കൃഷി നഷ്ടവും സൃഷ്ടിക്കുന്നത് വലിയ പ്രതിസന്ധിയാണ്. 

∙ മൃഗങ്ങൾ കവരുന്ന മനുഷ്യജീവനുകൾ

മലയോര മേഖല മാത്രമല്ല കൃഷിയുള്ള പ്രദേശങ്ങളിലെല്ലാം വന്യജീവികളുടെ ആക്രമണം രൂക്ഷമാകുന്ന കാഴ്ചയാണ് നാം കാണുന്നത്. 2024 ആരംഭിച്ച് ഒന്നരമാസം പിന്നിട്ടപ്പോഴേക്കും സംസ്ഥാനത്ത് 5 പേരുടെ ജീവന്‍ കാട്ടാന കവർന്നു കഴിഞ്ഞു. കഴിഞ്ഞ 14 വർഷത്തിനിടെ വന്യജീവികളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടത് 1478 പേർക്കാണ്. 2008–09ൽ 13 പേർക്കാണ് വന്യജീവികളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. തുടർന്നിങ്ങോട്ട് ഓരോ വർഷവും കൊല്ലപ്പെടുന്നവരുടെ എണ്ണം ഉയർന്നു. 2012–13ലാണ് ഏറ്റവുമധികം പേർക്ക് മരണം സംഭവിച്ചത്, 169 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. 2016-17ൽ 33 പേർ കൊല്ലപ്പെട്ടു. 

Show more

2017-18ൽ 15 പേരും 2018-19ൽ 27 പേരും 2019-20ൽ 12 പേരും 2020-21ൽ 20 പേരും കാട്ടാനയുടെ ആക്രമണത്തിനിരയായി. 2019–20 മുതൽ 2022–23 വരെ ആനയുടെ ആക്രമണത്തിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 79 പേരാണ്. യഥാക്രമം 12, 20, 25, 22 പേർക്കാണ് ഓരോ വർഷവും ജീവൻ നഷ്ടപ്പെട്ടത്. 2017 മുതൽ 2022 വരെയുള്ള 5 വർഷത്തിനിടെ കേരളത്തിൽ 107 പേരാണു കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 2023ൽ 25 പേർക്കാണു കാട്ടാനയാക്രമണത്തിൽ ജീവൻ നഷ്ടമായത്. 

തണ്ണീര്‍ക്കൊമ്പൻ. ഫയൽ ചിത്രം: മനോരമ

പണ്ടും ഇത്തരം സംഭവങ്ങളുണ്ടായിരുന്നെങ്കിലും അന്നു മനുഷ്യർക്ക് കുറച്ചുകൂടി ക്ഷമയുണ്ടായിരുന്നു. മനുഷ്യന്റെ സഹിഷ്‌ണുതാ ബോധം വളരെ താഴ്‌ന്നുപോയതിനാൽ ഇന്ന് എവിടെയെങ്കിലും ആന, കടുവ, പുലി എന്നൊക്കെ കേട്ടാൽപ്പിന്നെ അവിടെ തടിച്ചുകൂടുകയും അത് അക്രമത്തിലേക്ക് വളരുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഇത് വന്യജീവികളെ പ്രകോപിപ്പിച്ചു കൂടുതൽ അപകടമുണ്ടാക്കുകയും ചെയ്യാറുണ്ട്. പല കാരണങ്ങളുണ്ടാക്കി മനുഷ്യർ കാടു കയ്യേറിയപ്പോൾ ശോഷിച്ചു പോയത് മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയാണ്. വിശാലമായ കാടുകൾ മനുഷ്യ ഇടപെടലുകൾ മൂലം പല കഷ്ണങ്ങളായി. മൃഗങ്ങൾ സ്വസ്ഥമായും സ്‌ഥിരമായും സഞ്ചരിച്ചിരുന്ന വഴിത്താരകൾ മുറിഞ്ഞുപോയി.

തങ്ങളുടെ സഞ്ചാര പാതയിൽ മനുഷ്യർ വാസമുറപ്പിച്ചിട്ടുണ്ടെന്നും അതുവഴി പോകരുതെന്നും തിരിച്ചറിയാനുള്ള വിവേചന ബുദ്ധി മൃഗങ്ങൾക്കില്ല. എന്നാൽ മൃഗങ്ങളുടെ ആവാസ വ്യവസ്‌ഥയും സഞ്ചാരപാതയും നശിപ്പിക്കരുതെന്നു ചിന്തിക്കാൻ കഴിവുള്ള മനുഷ്യൻ അതിനു നേരെ കണ്ണടയ്ക്കരുത്. പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ല. യുക്തിപൂർവം രണ്ടു ഭാഗത്തുനിന്ന് വ്യക്തമായി ചിന്തിച്ചാൽ ഈ പ്രശ്നത്തിനും നമുക്ക് പരിഹാരം കണ്ടെത്താം. മൃഗങ്ങൾക്കും മനുഷ്യനും കേടില്ലാതെ ഒരുമയോടെ ജീവിക്കാനാകുന്ന ഭൂമിയാകട്ടെ നമ്മുടെ പുതിയ ലക്ഷ്യം.

English Summary:

Rising Fear in Kerala: Human-Animal Conflict At Its Peak In Hilly Regions