കിടിലോൽക്കിടിലൻ സ്മാഷുകളും ഇടിമിന്നൽ ജംപ് സർവീസുകളും നെഞ്ചു കിടുക്കുന്ന ബ്ലോക്കുകളും കടുകിട തെറ്റാത്ത പ്ലേസിങ്ങുകളുമൊക്കെയായി ചെന്നൈയിലെ ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ ഒരു പൂരം തുടങ്ങിക്കഴിഞ്ഞു; ഇനി, പ്രൈം വോളിബോൾ ലീഗിന്റെ പോരാട്ട കാലം! കൈക്കരുത്തു കൊണ്ടു കിരീടം അടിച്ചു നേടാൻ പട വെട്ടുന്നത് 9 ടീമുകൾ. കേരളത്തിന്റെ കണ്ണും കാതും രണ്ടു ടീമുകളിലേക്കാണ്. കേരളത്തിന്റെ മണ്ണിൽ പിറന്ന കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, കാലിക്കറ്റ് ഹീറോസ് ടീമുകൾ ലീഗിൽ പ്രകമ്പനം സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എല്ലാം ഒത്തു വന്നാൽ കലാശക്കളിയിൽ കൊച്ചി – കാലിക്കറ്റ് പോരാട്ടവും അവർ കിനാവു കാണുന്നു. ഇന്നലെ ആരംഭിച്ച ലീഗിൽ, നിലവിലെ ജേതാക്കളായ അഹമ്മദാബാദ് ഡിഫൻഡേഴ്സും ബെംഗളൂരു ടോർപിഡോസും ആദ്യ ജയ മധുരം നുകർന്നു കഴിഞ്ഞു. കേരളം കാത്തിരിക്കുന്ന പോരാട്ടത്തിൽ സ്വന്തം ടീമുകളായ കാലിക്കറ്റും കൊച്ചിയും ആദ്യ പോരാട്ടത്തിൽ ഇന്നു പരസ്പരം ഏറ്റുമുട്ടും. രാത്രി 8.30 നാണു കേരള ഡാർബി! കളി ലൈവായി കാണാം, സോണി ടെൻ 1,3 ചാനലുകളിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിടിലോൽക്കിടിലൻ സ്മാഷുകളും ഇടിമിന്നൽ ജംപ് സർവീസുകളും നെഞ്ചു കിടുക്കുന്ന ബ്ലോക്കുകളും കടുകിട തെറ്റാത്ത പ്ലേസിങ്ങുകളുമൊക്കെയായി ചെന്നൈയിലെ ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ ഒരു പൂരം തുടങ്ങിക്കഴിഞ്ഞു; ഇനി, പ്രൈം വോളിബോൾ ലീഗിന്റെ പോരാട്ട കാലം! കൈക്കരുത്തു കൊണ്ടു കിരീടം അടിച്ചു നേടാൻ പട വെട്ടുന്നത് 9 ടീമുകൾ. കേരളത്തിന്റെ കണ്ണും കാതും രണ്ടു ടീമുകളിലേക്കാണ്. കേരളത്തിന്റെ മണ്ണിൽ പിറന്ന കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, കാലിക്കറ്റ് ഹീറോസ് ടീമുകൾ ലീഗിൽ പ്രകമ്പനം സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എല്ലാം ഒത്തു വന്നാൽ കലാശക്കളിയിൽ കൊച്ചി – കാലിക്കറ്റ് പോരാട്ടവും അവർ കിനാവു കാണുന്നു.

പ്രൈം വോളിബോൾ ലീഗ് ടീം ക്യാപ്റ്റൻമാർ ട്രോഫിക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ. ചിത്രം: മനോരമ

∙ പ്രൈം വോളിയിലെ മലയാളിപ്പെരുമ!

ADVERTISEMENT

ലോകം വാഴ്ത്തിയ ജിമ്മി ജോർജിനും മുൻപും ശേഷവും വോളിയിൽ കളിച്ചു തെളിഞ്ഞ കേരളം പാരമ്പര്യം തുടരുകയാണ്. ലീഗിൽ കളിക്കുന്ന താരങ്ങളിൽ ഏറെയും മലയാളികൾ! 9 ടീമുകളിലായി 25 മലയാളി താരങ്ങളുണ്ട്. 4 പരിശീലകരും 4 സഹപരിശീലകരും മലയാളികൾ! കേരളത്തിന്റെ മുദ്ര പേറുന്ന 2 ടീമുകളേ ഉള്ളൂവെങ്കിലും എല്ലാ ടീമുകളിലും മലയാളി സാന്നിധ്യമുണ്ട്. ഡൽഹി തൂഫാൻ മലയാളിപ്പെരുമയിൽ കേരള ടീമുകളെ വെല്ലും; അടിമുടി മലയാളി ടീം! പുതിയ ടീമായ ഡൽഹി കളിക്കുന്നതു മലയാളി എൻജിൻ കരുത്തിലാണ്. അനു ജയിംസ്‌, യു.ജെൻഷാദ്‌, കെ.ആനന്ദ്‌, അമൽ കെ.തോമസ്‌, അലൻ, ഇൻസമാം, ഫായിസ്‌ എന്നീ 7 മലയാളി താരങ്ങളാണു ഡൽഹിയുടെ കൊടുങ്കാറ്റ്! ടീമിന്റെ മുഖ്യപരിശീലകൻ എസ്‌.മനോജും സഹപരിശീലകരായ വി.വി.ജയകുമാറും ക്രിസ്‌റ്റോ ബേബിയും മലയാളികളാണ്‌.

പ്രൈം വോളിബോൾ ലീഗിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ആശംസയുമായി നടി കല്യാണി പ്രിയദർശൻ എത്തിയപ്പോൾ. (ഫയൽ ചിത്രം: മനോരമ)

മുംബൈ മെറ്റീയേഴ്‌സിൽ അജിത്‌ ലാൽ, അരവിന്ദൻ, എ.ഷമിമുദ്ദീൻ എന്നിവരാണു മലയാളികൾ. പരിശീലകനും മലയാളി; സണ്ണി ജോസഫ്‌. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിൽ എൻ.ജിതിൻ, സി.കെ.രതീഷ്‌, കെ.സച്ചിൻ, എറിൻ വർഗീസ്‌, ജോർജ് ആന്റണി, ജിബിൻ സെബാസ്റ്റ്യൻ, ബി.എസ്.അഭിനവ്, വിശാൽ കൃഷ്ണ എന്നിവരാണു മലയാളിക്കരുത്ത്. ബോബി സേവ്യറാണ് സഹപരിശീലകൻ. കൊൽക്കത്ത തണ്ടർബോൾട്സിൽ കെ.രാഹുലും അർജുൻ നാഥുമുണ്ട്. ഹൈദരാബാദ്‌ ബ്ലാക്ക്‌ ഹോക്‌സിൽ ലാൽ സുജൻ, ജോൺ ജോസഫ്‌, പി.ഹേമന്ത്‌ എന്നിവരാണു മലയാളികൾ. ചെന്നൈ ബ്ലിറ്റ്‌സിലെ മലയാളികൾ ജി.എസ്‌.അഖിൻ, ടി.സായന്ത്‌, ജോബിൻ വർഗീസ്‌ എന്നിവരാണ്.

കാലിക്കറ്റ്‌ ഹീറോസിൽ മുൻ ഇന്ത്യൻ നായകൻ ജെറോം വിനീതും ഷഫീഖ്‌ റഹ്മാനും അലൻ ആഷിഖുമാണു മലയാളി കളിക്കാർ. മുൻ ദേശീയ താരം കൂടിയായ മുഖ്യ പരിശീലകൻ കിഷോർ കുമാറും സഹപരിശീലകൻ പി.എ.അഹമ്മദ്‌ ഫായിസും മലയാളികൾ. ബെംഗളൂരു ടോർപിഡോസ് മലയാളി താരങ്ങളാൽ സമ്പന്നം; 6 പേർ. ഐബിൻ ജോസ്‌, പി.വി.ജിഷ്‌ണു, മുഹമ്മദ്‌ ഇഖ്‌ബാൽ, എം.സി മുജീബ്‌, നിസാം മുഹമ്മദ്‌, ടി.ആർ.സേതു. കോഴിക്കോട്‌ സായി സെന്ററിലെ പരിശീലകൻ മലയാളിയായ ലിജോ ജോണാണു സഹപരിശീലകൻ. അഹമ്മദാബാദ്‌ ഡിഫൻഡേഴ്സിൽ ഷോൺ ടി.ജോണാണു മലയാളി മുഖം.

∙ ദേശീയ താരങ്ങളും വിദേശിക്കരുത്തും

ADVERTISEMENT

‌‌‌‌‌ഡൽഹി തൂഫാൻസിൽ ഇന്ത്യൻ രാജ്യാന്തര താരം രോഹിത്‌ കുമാറിനൊപ്പം സെർബിയൻ അറ്റാക്കർ ലാസർ ഡോഡികും കൊളംബിയൻ ബ്ലോക്കർ അപ്പോൻസ ഡാനിയേലും നിറഞ്ഞു കളിക്കും. മുംബൈ മെറ്റിയേഴ്‌സിന്റെ സെറ്റർ വിപുൽ കുമാർ, ബ്ലോക്കർമാരായ കാർത്തിക്‌ മധു, സൗരബ്‌ മാൻ തുടങ്ങിയവർക്കൊപ്പം റഷ്യൻ താരം ക്രിസ്ത്യൻ സോത്‌നികോവ്‌, വെനസ്വേല താരം ഹെറ്റർ മെറ്റാ എന്നിവർ കൂടി ചേരുമ്പോൾ കളി മിന്നിക്കും. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ വിദേശിക്കരുത്തു ബ്രസീലിയൻ ബ്ലോക്കർ അതോസ്‌ കോസ്‌റ്റയും പോളണ്ട്‌ താരം യാൻ ക്രോളുമാണ്.

കൊൽക്കത്ത തണ്ടർബോൾട്സിൽ ദേശീയ താരങ്ങളായ അശ്വൽ റായ്‌, വിനീത്‌ കുമാർ, ദീപക്‌ കുമാർ എന്നിവരുണ്ട്. തുർക്കിയുടെ ഓണുർ കുക്കൂർ, പോളണ്ടിന്റെ ഡേവിഡ്‌ കിസിയേൽ എന്നിവരാണു വിദേശീയർ. ഹൈദരാബാദ്‌ ബ്ലാക്ക്‌ ഹോക്‌സിൽ സെർബിയൻ താരം സ്‌റ്റീഫൻ കോവസ്വിക്‌ (ബ്ലോക്കർ), വെനസ്വേലക്കാരൻ ഇവാൻ ഫെർണാണ്ടസ്‌ (അറ്റാക്കർ) എന്നിവരാണ് ഇറക്കുമതി കളിക്കാർ. ചെന്നൈ ബ്ലിറ്റ്‌സിൽ രാജ്യാന്തര താരങ്ങളായ പ്രഭാകരൻ, രാമനാഥൻ രാമമൂർത്തി എന്നിവരുണ്ട്. കരുത്തു കൂട്ടാൻ കൊളംബിയൻ ബ്ലോക്കർ ലിയാൻഡ്രോ മെജിയയും ബ്രസീൽ താരം ഡൗഗ്ലസ്‌ ബ്യൂണോയുമുണ്ട്.

കാലിക്കറ്റ്‌ ഹീറോസിൽ മോഹൻ ഉക്രപാണ്ഡ്യൻ, അമാൻ കുമാർ, മുകേഷ്‌ കുമാർ, ചിരാഗ്‌ യാദവ്‌, പ്രവീൺ കുമാർ, പ്രിൻസ്‌, അശോക്‌ ബിഷ്‌ണോയി തുടങ്ങിയ ദേശീയ താരങ്ങളുണ്ട്. ഇറാനിയൻ ബ്ലോക്കർ ഡാനിയേൽ മൊതാസദിയാണു വിദേശ സാന്നിധ്യം.

ബെംഗളൂരു ടോർപിഡോസിൽ ഇന്ത്യൻ താരങ്ങളായ പങ്കജ്‌ ശർമ, താനിഷ്‌ ചൗധരി എന്നിവർ പ്രമുഖർ. ബ്രസീലിയൻ താരം പൗലോ ലാമൗനിയർ, ഓസ്ട്രേലിയൻ താരം തോമസ്‌ ഹെപ്റ്റിൻസ്റ്റാൾ എന്നിവരാണു വിദേശി താരങ്ങൾ. അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിൽ സെറ്റർ മുത്തുസാമി, അംഗമുത്തു രാമസാമി, എൽ.എം.മനോജ്‌, നവീൻ രാജ, ഹർഷ്‌ ചൗധരി എന്നിവരാണ് ഇന്ത്യൻ പുലികൾ. ഓസീസ് താരം മാക്സ് സെനിക, ബെലാറസിന്റെ ഇല്യ ബൂറ എന്നിവരാണു വിദേശത്തു നിന്നെത്തിയത്.

കാലിക്കറ്റ് ഹീറോസ് ടീം പരിശീലനത്തിനിടെ. (Picture courtesy X / @calicutheroess)

∙ കാലിക്കറ്റിന്റെ ചെമ്പട

ADVERTISEMENT

രണ്ടു ഘട്ടമായി പരിശീലനം. മലയാളിയായ മുഖ്യ പരിശീലകനു പിന്തുണയ്ക്കായി വിദേശ പരിശീലകൻ. പരിചയ സമ്പന്നനായ ക്യാപ്റ്റൻ. അനുഭവസമ്പത്തും യുവത്വവും ചേർന്ന ടീം. കാലിക്കറ്റ് ഹീറോസ് പ്രതീക്ഷിക്കുന്നതു മികച്ച പ്രകടനം മാത്രം. ആദ്യം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ വിപുലമായ പരിശീലന ക്യാംപ് നടത്തിയ ടീം അന്തിമഘട്ട ഒരുക്കം നടത്തിയതു കോഴിക്കോട് ദേവഗിരി കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ. കഴിഞ്ഞ ലീഗിൽ സെമിയിൽ വീണുപോയ കാലിക്കറ്റ് ഇക്കുറി മോഹിക്കുന്നത് കിരീടം തന്നെയാണ്.

കോച്ച് കിഷോർ കുമാറിന്റെ വാക്കുകളിൽ അതു തെളിയുന്നുമുണ്ട് – ‘‘ ഇക്കുറി പരിശീലനത്തിന് ഏറെ സമയം ലഭിച്ചതു നേട്ടമാകും. കളിക്കാരെ അടുത്തറിയുന്നതിനും ഫിറ്റ്നസ് മെച്ചപ്പെടുത്താനും കഴിയും. ടീമിന്റെ ഒത്തിണക്കം വർധിച്ചെന്നതാണു പ്രധാന നേട്ടം. തഴക്കവും പഴക്കവുമുള്ള സീനിയർ കളിക്കാർക്കൊപ്പം യുവ താരങ്ങളുമുണ്ട്. ഒരേ പോലെ കളിക്കുന്ന ഒരു സംഘം കളിക്കാരാണ് ഇത്തവണ ടീമിന്റെ കരുത്ത്. ആർക്കെങ്കിലും പരുക്കേറ്റാൽ അതേ നിലവാരമുള്ളവരെ കളത്തിലിറക്കാൻ കഴിയും. അതു ചെറിയ കാര്യമല്ലല്ലോ. പകരമിറങ്ങാൻ അതേ നിലവാരമുള്ള കളിക്കാരുണ്ടെങ്കിൽ ടീമിന്റെ സാധ്യത വർധിപ്പിക്കും. സർവീസ് മികവാണു ഞങ്ങളുടെ ഏറ്റവും പ്രധാനമായ കരുത്ത്. അറ്റാക്കിങ്ങും മികച്ചത്. പിന്നെ, ബ്ലോക്കിങ്. സന്തുലിതമാണു ടീമെന്നു പറയാം.’’

കാലിക്കറ്റ് ഹീറോസ് ക്യാപ്റ്റൻ ജെറോം വിനീത്. (Picture courtesy X / @calicutheroess)

∙ ‘ഉപദേശമില്ല, അനുഭവം പങ്കിടൽ’

മുൻ ഇന്ത്യൻ ക്യാപ്റ്റൻ ജെറോം വിനീതാണ് കാലിക്കറ്റിന്റെ ക്യാപ്റ്റനും അവരുടെ വജ്രായുധവും. ‘‘പ്രതിഭാസമ്പന്നരായ യുവതാരങ്ങളെ ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. അവരെ ഞാൻ ഉപദേശിക്കാറില്ല. പക്ഷേ, എന്റെ അനുഭവസമ്പത്തു പങ്കുവയ്ക്കുക മാത്രമാണു ചെയ്യുന്നത്. ക്ഷമ വിടാതെ കളിക്കുക, ഒരു ഘട്ടത്തിലും പോരാട്ട വീര്യം കൈവിടരുത്, തിരിച്ചടികൾ ഉൾക്കൊള്ളാൻ കഴിയണം എന്നൊക്കെ അവരോടു പറയാറുണ്ട്. പ്രകടന സ്ഥിരത നിലനിർത്തുകയാണ് ഏതു കളിക്കാരനെ സംബന്ധിച്ചും പ്രധാനം.’’ – ജെറോമിന്റെ വാക്കുകൾ. ഓപ്പോസിറ്റ് പൊസിഷനിലെ സൂപ്പർ താരമായ ജെറോമിനെപ്പോലെ തന്നെ ടീമിനെ പ്രചോദിപ്പിക്കുന്ന സീനിയർ താരവും സെറ്ററുമായ ഉക്രപാണ്ഡ്യനാണു ടീമിന്റെ ‘ബ്രെയിൻ.’ വലിയ ആരാധക നിരയുള്ള കാലിക്കറ്റ് ഹീറോസ് ചെന്നൈയിലും ഗാലറികളിൽ പ്രതീക്ഷിക്കുന്നതു ചുവപ്പണിഞ്ഞ ആരാധകരെ.

∙ നീലപ്പടയുടെ സെർബിയൻ തന്ത്രജ്ഞൻ

കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് നീലപ്പട ഇക്കുറി പ്രതീക്ഷ വയ്ക്കുന്നതു താരക്കരുത്തിൽ മാത്രമല്ല; വിദേശ പരിശീലകൻ ദെയൻ വുലിസെവിച്ചിന്റെ തന്ത്രങ്ങളുടെ മികവിൽ കൂടിയാണ്. സെർബിയക്കാരനായ ദെയൻ പരിശീലന രീതിയിൽ വരുത്തിയ മാറ്റങ്ങളിൽ കളിക്കാർക്കും ആവേശം. സെർബിയൻ കോച്ച് കളിയെക്കുറിച്ചുള്ള പരമ്പരാഗത ചിന്തകൾ പോലും മാറ്റിമറിച്ചുവെന്നും അവർ സാക്ഷ്യം പറയുന്നു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സെർബിയൻ കോച്ച് ഇവാൻ വുക്കോമനോവിച്ചിന്റെ കൂടി ശുപാർശയിലാണു വുലിസെവിച്ച് കൊച്ചിയിലെത്തുന്നത്.

കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീം ഹെഡ് കോച്ച് ദെയൻ വുലിസെവിച്ചിന്റെ നേതൃത്വത്തിൽ പരിശീലനം നടത്തുന്നു. (ചിത്രം: മനോരമ)

ഇന്ത്യയിൽ ആദ്യമായാണു പരിശീലകനായി എത്തുന്നതെങ്കിലും ഇന്ത്യൻ വോളിബോളിനെക്കുറിച്ചു വ്യക്തമായ ധാരണയുണ്ട്, അദ്ദേഹത്തിന്. ‘‘ഞാൻ കളിക്കാരനായിരുന്ന കാലത്ത് ഇന്ത്യയ്ക്കെതിരെ കളിച്ചിട്ടുണ്ട്. ഇന്ത്യൻ താരങ്ങൾക്കു നല്ല കരുത്തുണ്ട്. ആക്രമണമാണ് ഇന്ത്യൻ ശൈലി. പക്ഷേ, ആഗോളതലത്തിൽ വോളി തന്ത്രങ്ങളിൽ വലിയ മാറ്റം വന്നിട്ടുണ്ട്. അറ്റാക്കിങ് മാത്രമല്ല, റിസപ്ഷൻ, ഡിഫൻസ് തുടങ്ങി കളിയുടെ എല്ലാ മേഖലകളിലും ഊന്നൽ നൽകുകയാണു ചെയ്യുന്നത്. അറ്റാക്കിങ്ങാണ് ഇന്ത്യയുടെ പരമ്പരാഗത രീതിയെങ്കിലും ഡിഫൻസ് കൂടി നന്നായി ശ്രദ്ധിക്കണം. പലപ്പോഴും, അറ്റാക്ക് ചെയ്യുന്നതിലേറെ പോയിന്റുകൾ കിട്ടുന്നതു മികച്ച ഡിഫൻസിലൂടെയാകും!’’ – അദ്ദേഹത്തിന്റെ വാക്കുകൾ.

പ്രൈം വോളി ലീഗിലെ സാധ്യതയെക്കുറിച്ചു ചോദിച്ചാൽ അദ്ദേഹം പറയും: ‘‘ സാധ്യത പ്രവചിക്കാൻ ഞാനില്ല! പക്ഷേ, ഒന്നുറപ്പ്. മികച്ച പ്രകടനം പുറത്തെടുക്കും. അറ്റാക്കിങ്ങാണു കരുത്തെങ്കിലും മറ്റു മേഖലകളിലും ടീമിനു മികവുണ്ട്. കഴിഞ്ഞ ലീഗിലെ ചില മത്സരങ്ങളുടെ വിഡിയോ ഞാൻ കണ്ടിരുന്നു. അതല്ലാതെ ടീമുകളുടെ കരുത്തിനെക്കുറിച്ച് അറിയില്ല. എങ്കിലും, നമ്മുടെ ടീം മികച്ചു കളിക്കുമെന്നാണ് എന്റെ പ്രതീക്ഷ.’’

കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് പരിശീലകൻ ദെയൻ വുലിസെവിച്ച്. (Picture courtesy X / @@KBS_VC)

ഇന്ത്യൻ വോളിബോളിനു മുന്നേറാൻ കൂടുതൽ ചിട്ടയോടെയുള്ള പരിശീലനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ‘‘ ഇന്ത്യയ്ക്കു വലിയ സാധ്യതയുണ്ട്. പൊതുവിൽ കരുത്തുള്ള കളിക്കാരാണ് ഇന്ത്യയുടേത്. അവർക്കു യൂറോപ്യൻ നിലവാരത്തിലേക്ക് ഉയരാൻ കഴിയും. ഇതിനു പക്ഷേ, മികച്ച അക്കാദമികൾ വരണം. കുട്ടികൾക്കു ശാസ്ത്രീയ പരിശീലനം നൽകണം. അവർക്കു വിദേശ ടീമുകളുമായി കളിക്കാനുള്ള അവസരം നൽകണം.’’

∙ താരക്കരുത്ത്

ബ്ലൂ സ്പൈക്കേഴ്സിലെ മിക്ക താരങ്ങളും ആദ്യമായാണു വിദേശ കോച്ചിനു കീഴിൽ കളിക്കുന്നത്. അതൊരു മികച്ച അനുഭവമാണെന്നു ലീഗിലെ ഏറ്റവും താരമൂല്യമുള്ള കളിക്കാരനായ അമൻ കുമാർ പറയുന്നു. ദേശീയ താരമായ അമനെ 18 ലക്ഷം രൂപയ്ക്കാണ് ബ്ലൂ സ്പൈക്കേഴ്സ് ലേലത്തിൽ സ്വന്തമാക്കിയത്. അറ്റാക്കറാണ് അമൻ. എറിൻ വർഗീസും ജോർജ് ആന്റണിയുമെല്ലാം കോച്ച് ദെയന്റെ ശൈലി മികച്ചതെന്നു കരുതുന്നു. കോച്ചിന്റെ പ്ലാൻ കളത്തിൽ അതേപടി നടപ്പാക്കുകയാണു പ്രധാനമെന്ന് അവർ പറയുന്നു. ബ്ലൂ സ്പൈക്കേഴ്സാണു ലീഗിൽ ഏറ്റവും കൂടുതൽ മലയാളി താരങ്ങളുള്ള ടീം; 8 പേർ. സെറ്റർ എൻ.ജിതിനാണു ടീം ക്യാപ്റ്റൻ. കളം സെറ്റ്! കളിയും തുടങ്ങി. ഇനി, ആരവങ്ങളോടെ കണ്ടിരിക്കാം, ആർത്തു വിളിക്കാം, ഇഷ്ട ടീമിന്റെ ജയത്തിനായി!

English Summary:

Prime Volleyball League; Malayali Players are Present in All Nine Teams, Calicut Heroes and Kochi Blue Spikers are the hopes of Kerala