ആറടി 9 ഇഞ്ച് പൊക്കമുള്ള ഫാസ്റ്റ് ബോളർ പാട്രിക് പാറ്റേഴ്സനും അഞ്ചടി നാലിഞ്ച് പൊക്കമുള്ള വിക്കറ്റ് കീപ്പർ ഡേവിഡ് വില്യംസും ഒരുമിച്ച് നിൽക്കുന്ന വെസ്റ്റ് ഇൻഡീസ് ടീമിന്റെ ചിത്രം കണ്ടാൽ ആരും ഒന്നു നോക്കിപ്പോകും. വെസ്റ്റ് ഇൻഡീസ് ടീമിന്റെ തൊണ്ണൂറുകളിലെ കരുത്തായിരുന്നു ഈ ‘വലിയ’ പാറ്റേഴ്സനും ‘ചെറിയ’ വില്യംസും ചേർന്നുള്ള കൂട്ടുകെട്ട്. ആ പഴയ കാഴ്ചയെ വെല്ലുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ ടീം ഒരുക്കിയതെന്നു പറയാം. അനുഭവ സമ്പത്തിൽ പാറ്റേഴ്സന്റെ പൊക്കമുള്ള അശ്വിൻ തുടങ്ങിവച്ച വെടിക്കെട്ട് പൂർത്തിയാക്കിയത് പരിചയത്തിൽ വില്യംസിന്റെ പൊക്കത്തോളം വരുന്ന യശസ്വി ജയ്സ്വാളും സംഘവും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

37 വയസ്സുകാരൻ രവിചന്ദ്ര അശ്വിൻ മുതൽ 22 വയസ്സുകാരൻ യശസ്വി ജയ്സ്വാൾ വരെയുള്ള 11 ഇന്ത്യൻ താരങ്ങൾ രാജ്കോട്ടിലെ ക്രിക്കറ്റ് മൈതാനത്ത് കൈകോർത്തപ്പോൾ ഇന്ത്യയ്ക്കു സ്വന്തമായ വിജയം ഇതിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ്. ആദ്യ ഇന്നിങ്സിൽ, സീനിയർ താരങ്ങളായ നായകൻ രോഹിത് ശർമയും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും തുടങ്ങിവച്ച പോരാട്ടം കളിയുടെ രണ്ടാം ഇന്നിങ്സിലേക്ക് എത്തിയപ്പോൾ കന്നിക്കാർ ഉൾപ്പെടെയുള്ള യുവാക്കൾ ഏറ്റെടുക്കുകയായിരുന്നു. വിജയത്തിനായി കോർത്തിണക്കിയ ഒരു മനോഹര സംഗീതം പോലെ... രാജ്കോട്ട് ടെസ്റ്റിൽ ഇന്ത്യയ്ക്കായി അണിനിരന്നത്ര യുവ താരങ്ങൾ ഒന്നിച്ചെത്തിയ ഒരു മത്സരം സമീപകാലത്ത് വേറെയുണ്ടാകില്ല. മത്സര വിജയത്തിൽ നിർണായക ശക്തികളായി മാറിയ ഇവർ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ശോഭനമായ ഭാവിയിലേക്കാണ് വെളിച്ചം വീശുന്നതും.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇരട്ട സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളിന്റെ ആഹ്ലാദം (Photo by Punit PARANJPE / AFP)
ADVERTISEMENT

∙ ‘കലി’ തീർത്ത് യശസ്വി ജയ്സ്വാൾ

ഇംഗ്ലണ്ടിനെതിരായ 5 ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിലെ ആദ്യ 3 ടെസ്റ്റുകളിലെ 6 ഇന്നിങ്സുകൾ പൂർത്തിയാകുമ്പോൾ, 545 റൺസ് സ്വന്തമാക്കിയ യശസ്വി പരമ്പരയിലെ റൺനേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. വിശാഖപട്ടണം ടെസ്റ്റിലെ ഇരട്ട സെഞ്ചറി നേട്ടത്തിന്റെ തുടർച്ച രാജ്കോട്ട് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ പുറത്തെടുക്കാൻ കഴിയാതെ പോയതിന്റെ ക്ഷീണം മുഴുവൻ തീർക്കുന്ന പ്രകടനമായിരുന്നു രണ്ടാം ഇന്നിങ്സിൽ ജയ്സ്വാൾ പുറത്തെടുത്തത്. മത്സരത്തിന്റെ മൂന്നാം ദിവസം സെഞ്ചറി തികച്ചതിനു പിന്നാലെ പുറംവേദന മൂലം റിട്ടയേഡ് ആയി മടങ്ങിയ ജയ്സ്വാൾ, നാലാം ദിനം ക്രീസിലെത്തിയത് പഴയതിലും കൂടിയ വീര്യത്തോടെയാണ്. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ യശസ്വി ജയ്സ്വാളിന്റെ ബാറ്റിങ്ങ് (Photo by Punit PARANJPE / AFP)

ആദ്യ ദിവസം 133 പന്തുകളിൽനിന്ന് 104 റൺസായിരുന്നു സമ്പാദ്യമെങ്കില്‍ രണ്ടാം ദിവസം നേരിട്ട 103 പന്തുകളിൽനിന്ന് അടിച്ചുകൂട്ടിയത് 110 റൺസ്. ഇതിൽ ഇംഗ്ലണ്ടിന്റെ സീനിയർ താരം ജയിംസ് ആൻഡേഴ്സനെതിരെ തുടർച്ചയായി അടിച്ചുകൂട്ടിയ 3 സിക്സറുകളും ഉൾപ്പെടും. ഇന്നിങ്സിൽ ആകെ 12 സിക്സറുകൾ അടിച്ചുകൂട്ടിയ ജയ്സ്വാൾ പുറത്താകാതെ സ്വന്തമാക്കിയത് 214 റൺസാണ്. ഒരു രാജ്യാന്തര ടെസ്റ്റ് ഇന്നിങ്സിൽ ഏതൊരു താരവും അടിച്ചുകൂട്ടിയ സിക്സറുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പ്രകടനമാണിത്. പാക്കിസ്ഥാൻ മുൻ നായകൻ വസിം അക്രം 1996ൽ സിംബാബ്‌വെയ്ക്കെതിരെ ഒരു ഇന്നിങ്സിൽ 12 സിക്സറുകൾ അടിച്ചിട്ടുണ്ട്. മുൻപ് വിനോദ് കാംബ്ലിയും വിരാട് കോലിയും ഇന്ത്യയ്ക്കായി അടുത്തടുത്ത ടെസ്റ്റ് മത്സരങ്ങളിൽ ഇരട്ട സെഞ്ചറി നേടിയിട്ടുണ്ട്.

ഈ പ്രകടനത്തോടെ മറ്റൊരു റെക്കോർഡും ജയ്സ്വാൾ സ്വന്തം പേരില്‍ എഴുതിച്ചേർത്തു, ഒരു ടെസ്റ്റ് പരമ്പരയിൽനിന്ന് ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കുന്ന താരം. 22 സിക്സറുകളാണ് ഈ യുവ ബാറ്റർ ഇതുവരെ ഇംഗ്ലണ്ടിനെതിരെ അതിർത്തി കടത്തിയത്. രാജ്യത്തിനായി ആദ്യമായി ബാറ്റേന്തിയ നാൾ മുതൽ തുടങ്ങിയ അങ്കക്കലിക്ക് ഈ 22 വയസ്സുകാരന് ഇപ്പോഴും കുറവൊന്നും വന്നിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ മികച്ച ഫോം തെളിയിക്കുന്നത്. 2023 ജൂലൈയിൽ ആദ്യമായി ദേശീയ കുപ്പായത്തിൽ ഇറങ്ങിയ ടെസ്റ്റ് മത്സരത്തിൽതന്നെ യശസ്വി വരവറിയിച്ചിരുന്നു. അന്ന് വെസ്റ്റ് ഇൻഡീസിന് എതിരെ 171 റൺസാണ് അദ്ദേഹം സ്കോർ ചെയ്തത്. മാത്രമല്ല, കന്നി മത്സരത്തിൽതന്നെ കളിയിലെ കേമന്റെ കപ്പും യശസ്വി സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരം ജയിച്ചപ്പോൾ സഹതാരങ്ങൾക്കൊപ്പം സന്തോഷം പങ്കിടുന്ന ക്യാപ്റ്റൻ രോഹിത്ത് ശർമ (Photo by Punit PARANJPE / AFP)
ADVERTISEMENT

വിശാഖപട്ടണം ടെസ്റ്റിലും രാജ്കോട്ട് ടെസ്റ്റിലും ഇരട്ട സെഞ്ചറി നേടിയതോടെ, തുടർച്ചയായ 2 ടെസ്റ്റ് മത്സരങ്ങളിൽ ഇരട്ട സെഞ്ചറി തികയ്ക്കുന്ന താരമെന്ന അപൂർവ നേട്ടവും ഈ യുവതാരം സ്വന്തമാക്കി. ഇത്തവണത്തെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ റൺനേട്ടക്കാരുടെ പട്ടികയിലും ജയ്സ്വാളിനു തന്നെയാണ് ഒന്നാം സ്ഥാനം. 7 മത്സരങ്ങളിൽനിന്നായി 861 റൺസാണ് ജയ്സ്വാൾ സ്വന്തമാക്കിയിട്ടുള്ളത്. ഏഴ് രാജ്യാന്തര ടെസ്റ്റ് മത്സരങ്ങളിലെ 13 ഇന്നിങ്സുകളിൽനിന്ന് 2 ഇരട്ട സെഞ്ചറി, ഒരു 150 പ്ലസ് സ്കോർ. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ റൺവേട്ടയ്ക്ക് അടിത്തറ പാകാൻ ഈ യുവാവ് ഏറെക്കാലം മുൻനിരയിൽ ഉണ്ടാകുമെന്ന് ഉറപ്പിക്കാൻ മറ്റെന്ത് തെളിവാണ് വേണ്ടത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ സർഫറാസ് ഖാന്‍ ബാറ്റ് ചെയ്യുന്നു (Photo by Punit PARANJPE / AFP)

∙ സർഫറാസ് ഖാനെന്ന വജ്രായുധം

‘ബാസ്ബോൾ’ ക്രിക്കറ്റ് എന്നത് ഇംഗ്ലണ്ടിന്റെയും അവരുടെ പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിന്റെയും കളിരീതി ആണെങ്കിൽ, അവർക്കെതിരെ ടീം ഇന്ത്യ പുറത്തിറക്കിയ ‘ബാസ്ബോൾ’ വജ്രായുധമാണ് സർഫറാസ് ഖാൻ. അണ്ടർ 19 ലോകകപ്പുകളിൽ രാജ്യത്തിന് വേണ്ടിയും അഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഏറെ നാളത്തെ മത്സര പരിചയം ഉണ്ടെങ്കിലും ദേശീയ സീനിയർ ടീമിലേക്ക് സർഫറാസ് ഖാന് അവസരം കിട്ടിയത് രാജ്കോട്ട് ടെസ്റ്റിലാണ്. ടീമിലേക്കുള്ള വരവ് അൽപം വൈകിയെങ്കിലും ശരിക്കും വരവറിയിക്കുന്ന പ്രകടനമാണ് സർഫറാസ് പുറത്തെടുത്തത്. 

ആദ്യ ഇന്നിങ്സിൽ 66 ബോളുകൾ മാത്രം നേരിട്ട് 9 ഫോറുകളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 62 റൺസ് സ്വന്തമാക്കിയ സർഫറാസ് രണ്ടാം ഇന്നിങ്സിലും ‘ബാസ്ബോൾ’ പ്രകടനമാണ് പുറത്തെടുത്തത്. 72 ബോളുകളിൽനിന്ന് 6 ഫോറുകളും 3 സിക്സറുകളും ഉൾപ്പെടെ 68 റൺസ് സ്വന്തമാക്കി, ഇന്നിങ്സ് ഡിക്ലയർ ചെയ്യുന്നതുവരെ ജയ്സ്വാളിനൊപ്പം അപരാജിത കൂട്ടുകെട്ട് തീർത്തു. തുടക്കക്കാരന്റെ പതർച്ചയില്ലാതെ ഏകദിന ശൈലിയിൽ ബാറ്റുവീഴുന്ന ഈ 26 വയസ്സുകാരനും ദേശീയ ടീമിന്റെ ഭാവി വാഗ്ദാനമാണെന്ന് നിസ്സംശയം പറയാം. അരങ്ങേറ്റ ടെസ്റ്റിലെ 2 ഇന്നിങ്സുകളിലും അതിവേഗം ഹാഫ് സെഞ്ചറി തികച്ച ഈ താരം, ടീമിന്റെ സ്കോറിങ് ടോപ് ഗിയറിലാക്കാൻ കഴിയുന്ന വജ്രായുധമാണ്.

ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ (Photo by Punit PARANJPE / AFP)
ADVERTISEMENT

∙ ധ്രുവ് ‘നക്ഷത്രം’

സർഫറാസ് ഖാനോടൊപ്പം രാജ്കോട്ട് ടെസ്റ്റിലൂടെ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം നടത്തിയ താരമാണ് ധ്രുവ് ജുറേൽ. ബാറ്റുകൊണ്ടും വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം നടത്തിയ ജുറേൽ ഇന്ത്യൻ ടീമിന്റെ വിശ്വസ്തനായ വിക്കറ്റ് കീപ്പർ ബാറ്ററായി വളരും എന്നു നിസ്സംശയം പറയാം. അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ വെറും 4 റൺസ് മാത്രം അകലെയാണ് ജുറേലിന് ഹാഫ് സെഞ്ചറി നഷ്ടമായത്. 106 ബോളുകളിൽനിന്ന് 3 സിക്സറുകളും 2 ഫോറുകളും ഉൾപ്പെടെ 46 റൺസാണ് ഈ 23 വയസ്സുകാരൻ അടിച്ചുകൂട്ടിയത്. 

വിക്കറ്റിന് മുന്നിലെ പ്രകടനത്തേക്കാൾ ജുറേൽ ശ്രദ്ധ നേടിയത് വിക്കറ്റിന് പിന്നിലെ പ്രകടനംകൊണ്ടാണ്. ഒന്നാം ഇന്നിങ്സിൽ ‘ബാസ്ബോൾ’ ക്രിക്കറ്റിലൂടെ അതിവേഗ സെഞ്ചറി നേടി ഇംഗ്ലണ്ട് സ്കോറിങ്ങിന്റെ നെടുന്തൂണായി മാറിയ ബെൻ ഡക്കറ്റിനെ പുറത്താക്കാൻ ജുറേൽ നടത്തിയ പ്രകടനമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത്. വിക്കറ്റിനെ ലക്ഷ്യമാക്കി മുഹമ്മദ് സിറാജ് എറിഞ്ഞ പന്ത്, ജുറേൽ നിമിഷംനേരംകൊണ്ട് 30 അടിയോളം പാഞ്ഞെത്തി കൈപ്പിടിയിലൊതുക്കി സ്റ്റംപ് തെറിപ്പിക്കുമ്പോഴും ബെൻ ഡക്കറ്റിനും ക്രീസിനും ഇടയിൽ ദൂരം പിന്നെയും ബാക്കിയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ താരം ശുഭ്മൻ ഗിൽ (Photo by Punit PARANJPE / AFP)

∙ ഒടുവിൽ ‘ശുഭം’ ശുഭ്മൻ ഗിൽ 

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ഹൈദരാബാദ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്ങ്സുകളിലും പരാജയപ്പെട്ടപ്പോള്‍ മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരമാണ് ശുഭ്മൻ ഗിൽ. എന്നാൽ, രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലെ സെഞ്ചറി നേട്ടത്തോടെ ഈ വിമർശകരുടെ എല്ലാവരുടെയും വായടപ്പിക്കാൻ ഗില്ലിന് സാധിച്ചു. ബാറ്റിങ്ങിൽ മാത്രമല്ല, ഫീൽഡിങ്ങിലും ഗിൽ മികവു പുലർത്തി എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്. 

രണ്ടാം ടെസ്റ്റിലെ മികവിന്റെ തുടർച്ച മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഉണ്ടായില്ലെങ്കിലും ആ കുറവ് രണ്ടാം ഇന്നിങ്സിൽ വീണ്ടും പരിഹരിച്ചു. 91 റൺസ് നേടിയ ഗിൽ അനാവശ്യ റൺസിനായുള്ള ശ്രമത്തിനിടെ ഔട്ട് ആകുകയായിരുന്നു. എന്നാലും ഗില്ലിന്റെ തിരിച്ചുവരവ് ടീം ഇന്ത്യയ്ക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. മൂന്ന് ടെസ്റ്റുകളിൽനിന്ന് 252 റൺസ് സ്വന്തമാക്കിയ ഗിൽ, പരമ്പരയിലെ റൺനേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ്.

English Summary:

Rising Stars Shine Bright: Yashasvi Jaiswal, Dhruv Jurel, Shubman Gill, and Sarfaraz Khan Illuminate India's Test Match Against England