ആരാടാ എന്നെ വിളിച്ചത് ഗർ... കുറച്ചു നാൾ മുൻപാണ് സംഭവം. തിരുവനന്തപുരത്തെ മൃഗശാല, ഉച്ച കഴിഞ്ഞ സമയം. ഭക്ഷണം കഴിച്ച് വയറു നിറഞ്ഞ് ഉച്ചമയക്കത്തിന് തയാറെടുക്കുകയാണ് കടുവാക്കൂട്ടിലെ ഒരു ഒരു ‘ഘടാഘടിയൻ’ കടുവ. സ്കൂളിൽനിന്ന് പഠനയാത്രയ്‌ക്കെത്തിയ കുട്ടികൾ ‘മനൂ... മനൂ...’ എന്ന് ഉറക്കെ വിളിക്കുന്നതു കേട്ട് തെല്ല് ദേഷ്യത്തോടെ കടുവച്ചാർ തലപൊക്കി നോക്കി മുരണ്ടു. ആരാണ് ‘മനു’ എന്ന സംശയം കടുവക്കൂടിന് മുന്നിൽ പ്രദർശിപ്പിച്ച ബോർഡിൽ നോക്കിയപ്പോൾ മനസ്സിലായി. സാമാന്യം ഉയരവും ശരീരവുമുള്ള കടുവയ്ക്ക് മനു എന്ന പേരാണ് മൃഗശാല അധികൃതർ സമ്മാനിച്ചത്. ഒരു കടുവയ്ക്ക് യോജിച്ച പേരാണോ മനു എന്നത്? ആരാകാം ആ പേരിട്ടത്? ഇത്തരം സംശയങ്ങൾ ഇപ്പോൾ വീണ്ടും തോന്നാൻ ഒരു കാരണമുണ്ട്. മൃഗശാലകളിൽ മൃഗങ്ങൾക്ക് പേരിടുന്നത് വിവാദത്തിരകളിലാണിപ്പോൾ. സംഗതി കോടതി വരെ കയറിയിരിക്കുന്നു! പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നിങ്ങനെ പേരിട്ടതില്‍ വിയോജിപ്പ് അറിയിച്ച് കല്‍ക്കട്ട ഹൈക്കോടതി കൂടി രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചിരിക്കുകയാണ്. പേരിട്ടതു ത്രിപുര സര്‍ക്കാരാണെന്നും മാറ്റാമെന്നുമാണ് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

ആരാടാ എന്നെ വിളിച്ചത് ഗർ... കുറച്ചു നാൾ മുൻപാണ് സംഭവം. തിരുവനന്തപുരത്തെ മൃഗശാല, ഉച്ച കഴിഞ്ഞ സമയം. ഭക്ഷണം കഴിച്ച് വയറു നിറഞ്ഞ് ഉച്ചമയക്കത്തിന് തയാറെടുക്കുകയാണ് കടുവാക്കൂട്ടിലെ ഒരു ഒരു ‘ഘടാഘടിയൻ’ കടുവ. സ്കൂളിൽനിന്ന് പഠനയാത്രയ്‌ക്കെത്തിയ കുട്ടികൾ ‘മനൂ... മനൂ...’ എന്ന് ഉറക്കെ വിളിക്കുന്നതു കേട്ട് തെല്ല് ദേഷ്യത്തോടെ കടുവച്ചാർ തലപൊക്കി നോക്കി മുരണ്ടു. ആരാണ് ‘മനു’ എന്ന സംശയം കടുവക്കൂടിന് മുന്നിൽ പ്രദർശിപ്പിച്ച ബോർഡിൽ നോക്കിയപ്പോൾ മനസ്സിലായി. സാമാന്യം ഉയരവും ശരീരവുമുള്ള കടുവയ്ക്ക് മനു എന്ന പേരാണ് മൃഗശാല അധികൃതർ സമ്മാനിച്ചത്. ഒരു കടുവയ്ക്ക് യോജിച്ച പേരാണോ മനു എന്നത്? ആരാകാം ആ പേരിട്ടത്? ഇത്തരം സംശയങ്ങൾ ഇപ്പോൾ വീണ്ടും തോന്നാൻ ഒരു കാരണമുണ്ട്. മൃഗശാലകളിൽ മൃഗങ്ങൾക്ക് പേരിടുന്നത് വിവാദത്തിരകളിലാണിപ്പോൾ. സംഗതി കോടതി വരെ കയറിയിരിക്കുന്നു! പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നിങ്ങനെ പേരിട്ടതില്‍ വിയോജിപ്പ് അറിയിച്ച് കല്‍ക്കട്ട ഹൈക്കോടതി കൂടി രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചിരിക്കുകയാണ്. പേരിട്ടതു ത്രിപുര സര്‍ക്കാരാണെന്നും മാറ്റാമെന്നുമാണ് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരാടാ എന്നെ വിളിച്ചത് ഗർ... കുറച്ചു നാൾ മുൻപാണ് സംഭവം. തിരുവനന്തപുരത്തെ മൃഗശാല, ഉച്ച കഴിഞ്ഞ സമയം. ഭക്ഷണം കഴിച്ച് വയറു നിറഞ്ഞ് ഉച്ചമയക്കത്തിന് തയാറെടുക്കുകയാണ് കടുവാക്കൂട്ടിലെ ഒരു ഒരു ‘ഘടാഘടിയൻ’ കടുവ. സ്കൂളിൽനിന്ന് പഠനയാത്രയ്‌ക്കെത്തിയ കുട്ടികൾ ‘മനൂ... മനൂ...’ എന്ന് ഉറക്കെ വിളിക്കുന്നതു കേട്ട് തെല്ല് ദേഷ്യത്തോടെ കടുവച്ചാർ തലപൊക്കി നോക്കി മുരണ്ടു. ആരാണ് ‘മനു’ എന്ന സംശയം കടുവക്കൂടിന് മുന്നിൽ പ്രദർശിപ്പിച്ച ബോർഡിൽ നോക്കിയപ്പോൾ മനസ്സിലായി. സാമാന്യം ഉയരവും ശരീരവുമുള്ള കടുവയ്ക്ക് മനു എന്ന പേരാണ് മൃഗശാല അധികൃതർ സമ്മാനിച്ചത്. ഒരു കടുവയ്ക്ക് യോജിച്ച പേരാണോ മനു എന്നത്? ആരാകാം ആ പേരിട്ടത്? ഇത്തരം സംശയങ്ങൾ ഇപ്പോൾ വീണ്ടും തോന്നാൻ ഒരു കാരണമുണ്ട്. മൃഗശാലകളിൽ മൃഗങ്ങൾക്ക് പേരിടുന്നത് വിവാദത്തിരകളിലാണിപ്പോൾ. സംഗതി കോടതി വരെ കയറിയിരിക്കുന്നു! പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നിങ്ങനെ പേരിട്ടതില്‍ വിയോജിപ്പ് അറിയിച്ച് കല്‍ക്കട്ട ഹൈക്കോടതി കൂടി രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചിരിക്കുകയാണ്. പേരിട്ടതു ത്രിപുര സര്‍ക്കാരാണെന്നും മാറ്റാമെന്നുമാണ് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരാടാ എന്നെ വിളിച്ചത് ഗർ...

കുറച്ചു നാൾ മുൻപാണ് സംഭവം. തിരുവനന്തപുരത്തെ മൃഗശാല, ഉച്ച കഴിഞ്ഞ സമയം. ഭക്ഷണം കഴിച്ച് വയറു നിറഞ്ഞ് ഉച്ചമയക്കത്തിന് തയാറെടുക്കുകയാണ് കടുവാക്കൂട്ടിലെ ഒരു ‘ഘടാഘടിയൻ’ കടുവ. സ്കൂളിൽനിന്ന് പഠനയാത്രയ്‌ക്കെത്തിയ കുട്ടികൾ ‘മനൂ... മനൂ...’ എന്ന് ഉറക്കെ വിളിക്കുന്നതു കേട്ട് തെല്ല് ദേഷ്യത്തോടെ കടുവച്ചാർ തലപൊക്കി നോക്കി മുരണ്ടു. ആരാണ് ‘മനു’ എന്ന സംശയം കടുവക്കൂടിന് മുന്നിൽ പ്രദർശിപ്പിച്ച ബോർഡിൽ നോക്കിയപ്പോൾ മനസ്സിലായി. സാമാന്യം ഉയരവും ശരീരവുമുള്ള കടുവയ്ക്ക് മനു എന്ന പേരാണ് മൃഗശാല അധികൃതർ സമ്മാനിച്ചത്. ഒരു കടുവയ്ക്ക് യോജിച്ച പേരാണോ മനു എന്നത്? ആരാകാം ആ പേരിട്ടത്? ഇത്തരം സംശയങ്ങൾ ഇപ്പോൾ വീണ്ടും തോന്നാൻ ഒരു കാരണമുണ്ട്. മൃഗശാലകളിൽ മൃഗങ്ങൾക്ക് പേരിടുന്നത് വിവാദത്തിരകളിലാണിപ്പോൾ. സംഗതി കോടതി വരെ കയറിയിരിക്കുന്നു!

ADVERTISEMENT

പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നിങ്ങനെ പേരിട്ടതില്‍ വിയോജിപ്പ് അറിയിച്ച് കല്‍ക്കട്ട ഹൈക്കോടതി കൂടി രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചിരിക്കുകയാണ്. പേരിട്ടതു ത്രിപുര സര്‍ക്കാരാണെന്നും മാറ്റാമെന്നുമാണ് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. രേഖകളെല്ലാം കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തു. നായയ്ക്കും പൂച്ചയ്ക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. അക്ബര്‍ പ്രഗത്ഭനായ മുഗള്‍ ചക്രവര്‍ത്തിയാണ്. അദ്ദേഹത്തിന്റെ പേര് സിംഹത്തിന് ഇട്ടതു ശരിയായില്ല. സിംഹത്തിനു ‘ടഗോര്‍’ എന്നു പേരിടുമോ എന്നും കോടതി ആരാഞ്ഞു. ശരിക്കും രാജ്യത്തെ മൃഗശാലകളിലെ മൃഗങ്ങൾക്ക് ആരാണ് പേരിടുന്നത്? കാട്ടിലെയും നാട്ടിലെയും ആനകൾക്കു പേര് കണ്ടെത്തുന്നത് എങ്ങനെയാണ്? എന്താണ് ഇതിനു പിന്നിലെ നടപടിക്രമങ്ങൾ.

തണ്ണീർക്കൊമ്പൻ മയക്കുവെടിയേൽക്കും മുൻപ്.‌ (ഫയൽ ചിത്രം∙ മനോരമ)

∙ ആന മഹേശ്വരിക്ക് കൂട്ട് അമേരിക്കൻ പ്രസി‍ഡന്റ്

മൃഗങ്ങൾക്കു പേരിടുന്നതുമായി ബന്ധപ്പെട്ടു വിവാദം നടക്കുന്ന ഈ വേളയിൽ ഒരു കഥ കൂടി അറിയാം. വർഷങ്ങൾക്കു മുൻപു തിരുവനന്തപുരം മൃഗശാലയിൽ മഹേശ്വരി എന്ന പേരിൽ ഒരു പെണ്ണാന ഉണ്ടായിരുന്നു. മഹേശ്വരിക്ക് ഒരു കുഞ്ഞു ജനിക്കാനായി മൃഗശാല അധികൃതർ കൂട്ടായി എത്തിച്ചത് കെന്നഡി എന്ന മുൻ യുഎസ് പ്രസിഡന്റിന്റെ പേരുള്ള ആനയെ. തന്നേക്കാൾ പ്രായം കുറഞ്ഞ കെന്നഡിയുമായി മഹേശ്വരിക്ക് അടുപ്പവുമായിരുന്നു. എന്നാൽ ആ കൂട്ട് ഏറെക്കാലം നിലനിന്നില്ല. കെന്നഡിയെ തനിച്ചാക്കി മഹേശ്വരി ചരിഞ്ഞു.‌‌‌‌‌ പക്ഷേ അന്നാരും ആനകളുടെ പേരിൽ ‘മദപ്പാട്’ കാട്ടാനോ കോടതി കയറാനോ പോയില്ല എന്നതും ചരിത്രം.

മൃഗശാലയിലെ മൃഗങ്ങൾക്കു പേരിടുന്നതിനു പിന്നിൽ കൃത്യമായ മാനദണ്ഡങ്ങളൊന്നും ഇല്ല. പ്രാദേശികമായി ജനപ്രിയമായ പേരുകളാണ് പലപ്പോഴും ഇങ്ങനെ തിരഞ്ഞെടുക്കുക. ചിലപ്പോഴൊക്കെ ഇത് പിന്നീട് മാറ്റാറുമുണ്ട്.

ഡോ. ഇ.കെ.ഈശ്വരൻ, റിട്ട. ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ

തിരുവനന്തപുരത്തെ മൃഗശാലയിൽനിന്നുതന്നെ മറ്റൊരു സംഭവം. വര്‍ഷങ്ങൾക്കു മുൻപാണ്. ഇവിടുത്തെ കടുവ പെറ്റു, കുട്ടികൾ രണ്ട് – ആണും പെണ്ണും. അന്ന് മൃഗശാല ഉപദേശക സമിതിയിലുണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകനാണ് കടുവക്കുട്ടികൾക്കു പേരിട്ടത്, ആനിയും അഹമ്മദും. രണ്ടും വെള്ള കടുവാക്കുട്ടികളായിരുന്നു. എന്നാൽ രണ്ടു മാസം തികയും മുൻപേ രണ്ടും ചത്തു. 2023 ജൂണിൽ തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്നു തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിച്ച സിംഹങ്ങൾക്കു പേരിടൽ ചടങ്ങ് നടത്തിയിരുന്നു. അഞ്ചു വയസ്സുള്ള ആൺ സിംഹത്തെ ‘ലിയോ’ എന്നും ആറു വയസ്സുള്ള പെൺസിംഹത്തിനു ‘നൈല’ എന്നുമാണു പേരിട്ടത്. ഇവയെ പേരുചൊല്ലി വിളിച്ചു മന്ത്രി ജെ. ചിഞ്ചുറാണിയാണു പേരിടൽ നിർവഹിച്ചത്. തുറന്ന കൂട്ടിലാണെങ്കിലും രണ്ടിടങ്ങളിലായാണു ലിയോയെയും നൈലയേയും പാർപ്പിച്ചിരിക്കുന്നത്. തുറന്ന കൂട്ടിൽ ഉണ്ടായിരുന്ന ‘ഗ്രേസി’ എന്ന പെൺ സിംഹത്തിനെ മറ്റൊരു കൂട്ടിലേക്കു മാറ്റുകയായിരുന്നു. പ്രായാധിക്യത്താൽ 2023 ൽ ഒരു സിംഹം മൃഗശാലയിൽ ചത്തിരുന്നു,  അതിന്റെ പേര് ‘ആയുഷ്’.

നാട്ടാനകൾ (ഫയൽ ചിത്രം∙ മനോരമ)
ADVERTISEMENT

∙ വേണം ജനപ്രിയ പേരുകൾ, പേരിടുന്നത് ചെവിയിലല്ല ചിപ്പിൽ

രാജ്യത്തെ മൃഗശാലകളിലെ മൃഗങ്ങൾക്കു പേരിടുന്നത് സാധാരണയായി അവിടുത്തെ മൃഗഡോക്ടർമാരും മുതിർന്ന ഉദ്യോഗസ്ഥരുമാണ്. മൃഗങ്ങളുടെ പേരിടൽ പ്രക്രിയയും മാനദണ്ഡവും വിവിധ മൃഗശാലകളിൽ അതുകൊണ്ടു തന്നെ വ്യത്യാസപ്പെടാം. മൃഗശാലയിലെ മൃഗങ്ങൾക്കു പേരിടുന്നതിനു പിന്നിൽ കൃത്യമായ മാനദണ്ഡങ്ങളൊന്നും ഇല്ലെന്നു പറയുന്നു വനംവകുപ്പ് മുൻ ചീഫ് വെറ്ററിനറി സർജൻ ഇ.കെ. ഈശ്വരൻ. മൃഗശാല ഡയറക്ടർ, സൂപ്പർവൈസർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരാണ് പേരിടൽ കർമത്തിനു പിന്നിൽ.

പ്രാദേശികമായി ജനപ്രിയമായിട്ടുള്ള പേരുകളാണ് പലപ്പോഴും ഇങ്ങനെ തിരഞ്ഞെടുക്കുക. ചിലപ്പോഴൊക്കെ ഇത് മാറ്റാറുമുണ്ട്. ഓരോ മൃഗങ്ങൾക്കും മൈക്രോ ചിപ്പുകൾ ഘടിപ്പിക്കും. ഈ മൈക്രോ ചിപ്പിൽ ഉൾപ്പെടുത്താനും ഔദ്യോഗിക രേഖകളിൽ ചേർക്കാനുമാണ് വിളിപ്പേര്. ഇതിനായി പലപ്പോഴും ആ മൃഗശാലയിലെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെയാണ് പേരുകൾ നിർദേശിക്കുക. ചില മൃഗശാലകളിൽ പേരിടൽ ചടങ്ങ് പോലും നടത്താറുണ്ട്!

ചീറ്റപ്പുലികൾ (Photo: Twitter/@airnewsalerts)

∙ ലിയോ ഒരു പേരല്ല, ഇത് മൃഗങ്ങളുടെ തിരിച്ചറിയൽ കാർഡ്

ADVERTISEMENT

മൃഗങ്ങൾക്ക് പേരിടുന്ന പ്രക്രിയയിൽ മൃഗശാല ജീവനക്കാർ തമ്മിലുള്ള കൂടിയാലോചനയും ചില സന്ദർഭങ്ങളിൽ മത്സരങ്ങളിലൂടെയോ നിർദേശങ്ങളിലൂടെയോ പൊതുജന പങ്കാളിത്തവും ഉൾപ്പെട്ടേക്കാം. മൊത്തത്തിൽ, മൃഗശാലകളിൽ മൃഗങ്ങൾക്കു പേരിടുന്നത് മൃഗശാല മാനേജ്മെന്റിനുള്ള പ്രായോഗിക പരിഗണനകളുടെയും വന്യജീവി സംരക്ഷണത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കാനും ബോധവൽക്കരിക്കാനും ഉള്ള ശ്രമത്തിന്റെയും ഭാഗമായാണ്. പേരിടലിനു പിന്നിലെ പ്രധാന ലക്ഷ്യങ്ങൾ ഇങ്ങനെ:

80കൾക്കു ശേഷം ആനകളുടെ സ്വഭാവം അടിസ്ഥാനമാക്കി പേരിടുന്ന രീതിയും തുടരുന്നു. അത്തരത്തിൽ വന്ന പേരാണ് പടയപ്പയും അരിക്കൊമ്പനും തണ്ണീർക്കൊമ്പനും.

1) തിരിച്ചറിയൽ: ഒരു മൃഗത്തെ പ്രത്യേകം തിരിച്ചറിയാൻ പേര് സഹായിക്കുന്നു, പ്രത്യേകിച്ചും ഒരേ ഇനത്തിൽ ഒന്നിലധികം മൃഗങ്ങൾ ഒരേ ചുറ്റുപാടിൽ ഉള്ളപ്പോൾ. കൃത്യമായ രേഖകൾ സൂക്ഷിക്കുന്നതിനും ശരിയായ പരിചരണം നൽകുന്നതിനും ഇതു നിർണായകമാണ്. ഇതിനായി മൈക്രോചിപ്പുകളും ഉപയോഗിക്കുന്നു. മൈക്രോ ചിപ് വഴി ലഭിക്കുന്ന ഡേറ്റ അതതു മൃഗങ്ങളുടെ പേരിലാണ് സൂക്ഷിക്കുന്നത്.

2) സന്ദര്‍ശകർക്ക് ഓർമിക്കാൻ: പഠനത്തിന്റെ ഭാഗമായി വിദ്യാർഥികളും ഗവേഷകരും പലപ്പോഴും മൃഗശാലകള്‍ സന്ദർശിക്കാറുണ്ട്. ഇവര്‍ക്കെല്ലാം പെട്ടെന്ന് ഓർമിക്കാനും ലഭ്യമായ വിവരങ്ങൾ അതതു പേരുകളിൽ രേഖപ്പെടുത്താനും മൃഗങ്ങളുടെ പേരുകൾ ഉപയോഗിക്കുന്നു. പേരുകളുള്ള മൃഗങ്ങളെ സന്ദർശകർക്കു പെട്ടെന്ന് ഓർമിക്കാൻ സാധിക്കും. ഇത് ജീവിവർഗങ്ങളെയും സംരക്ഷണ ശ്രമങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നത് എളുപ്പമാക്കുന്നു.

‘ജോർജ്’ എന്ന കടുവയുടെ കഥ പറയുന്ന പുസ്തകവുമായി തിരുവനന്തപുരം മൃഗശാലയിലെത്തിയ ഫ്രഞ്ച് എഴുത്തുകാരിയും നർത്തകിയുമായ ക്ലെയർ ലേ മിഷേൽ മൃഗശാലയിലെ ശ്രാവൺ എന്ന കടുവയുടെ കൂടിനു മുന്നിൽ. ജോർജും ശ്രാവണും അടുത്തടുത്ത കൂടുകളില്‍ ഏറെ നാൾ കഴിഞ്ഞിരുന്നു. (ഫയൽ ചിത്രം∙ മനോരമ)

3) സാംസ്കാരികവും പ്രാദേശികവുമായ വൈവിധ്യം: ചില സന്ദർഭങ്ങളിൽ മൃഗങ്ങൾക്ക് അതതു പ്രദേശത്തെ സാംസ്കാരികമോ ജനപ്രിയമോ ആയ പ്രാധാന്യമുള്ള പേരുകൾ നൽകാം. ഇന്ത്യയുടെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും വൈവിധ്യം കൂടി ആഘോഷിക്കാനുള്ള ഒരു മാർഗമാണിത്.

4) വന്യജീവി സംരക്ഷണ ബോധവൽകരണം: മൃഗശാലകളിലെ മൃഗങ്ങൾക്കു പേരിടുന്നതു വന്യജീവി സംരക്ഷണ ബോധവൽകരണത്തിനുള്ള ഒരു മാർഗമായും ഉപയോഗിക്കാം. ഒരു മൃഗത്തിന് ഒരു പേര് നൽകുന്നത് അതിനെ കൂടുതൽ വേർതിരിക്കാനും സന്ദർശകർക്കിടയിൽ ജീവിവർഗങ്ങളുടെയും അതിന്റെ ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിനായുള്ള ഉത്തരവാദിത്തബോധവും കരുതലും വളർത്തിയെടുക്കാനും സഹായകമാണ്.

തിരുവനന്തപുരം മൃഗശാലയിലെ കടുവകൾ (ഫയൽ ചിത്രം∙ മനോരമ)


∙ നല്ല പേര് വേണോ സ്വഭാവം നന്നാകണം; പടയപ്പ ഒരു ചീത്തപ്പേര് !

ഉൽസവത്തിനും പൂരങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും നിരവധി ആനകളെ അണിനിരത്തുന്നത് പതിവ് കാഴ്ചയാണ്. അണിനിരത്തുന്ന ഓരോ ആനയുടെയും കഴുത്തിൽ പേര് എഴുതിച്ചേര്‍ത്ത ഫലകവും കാണാം. ഈ പേരിടലിനു പിന്നിലുമുണ്ട് ചില രീതികൾ. കാട്ടിൽനിന്ന് നാട്ടിലെത്തുന്ന ഓരോ ആനയ്ക്കും പേരിടുന്നതു വർഷങ്ങൾക്കു മുൻപേയുള്ള രീതിയാണ്. ആനയെ ആരാണോ ഏറ്റെടുത്തു വളർത്തുന്നത് അവരുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് അതിനെ പരിഗണിക്കുക. അതിനാൽത്തന്നെ അവരുടെ മക്കളുടെ പേരുകൾ തന്നെയാണ് പലപ്പോഴും ആനകൾക്കും നൽകുക. ചില സമയങ്ങളിൽ ആദിവാസി കുടുംബങ്ങൾ വരെ ആനകളെ പരിചരിക്കാറുണ്ട്. ആ സമയത്ത് അവരുടെ മക്കളുടെ പേരുകളാണ് നൽകാറെന്നും പറയുന്നു മുൻ ഡിഎഫ്ഒ ഇന്ദുചൂഡൻ.

ആനകളുടെ ഭക്ഷണരീതി, സ്വഭാവം എന്നിവ കേന്ദ്രീകരിച്ച് നാട്ടുകാരും പേരിടാറുണ്ട്. അരി ഭക്ഷിക്കുന്ന ആന ‘അരിക്കൊമ്പൻ’, ചക്ക ഭക്ഷിക്കുന്ന ആന ‘ചക്കക്കൊമ്പൻ’, പൈപ്പ് തകർത്ത് വെള്ളം അകത്താക്കുന്ന ആന ‘തണ്ണീർക്കൊമ്പൻ’ എന്നിങ്ങനെ പോകുന്നു ആ പേരുകൾ. 

ചില അവസരങ്ങളിൽ ആനയുടെ ഉടമസ്ഥനോ, പാപ്പാനോ ആകും പേരിടുക. മനുഷ്യരോട് ഏറ്റവും അടുപ്പം കാണിക്കുന്ന ജീവി ആയതിനാലാണ് പേരുകളെല്ലാം ഈ രീതിയിലായത്. ഓരോ ആനയ്ക്കും സർവീസ് ബുക്ക് ഉണ്ട്. ഈ ബുക്കിൽ ആനയുടെ പേരിലാണ് ആരോഗ്യകാര്യങ്ങളും മറ്റു വിവരങ്ങളും രേഖപ്പെടുത്തുന്നത്. ഒരിക്കൽ നൽകിയ പേര് പിന്നീട് മാറ്റുന്നത് അപൂർവമാണ്. എൺപതുകൾക്കു ശേഷം ആനകളുടെ സ്വഭാവം അടിസ്ഥാനമാക്കി പേരിടുന്ന രീതിയും തുടരുന്നു.‘പടയപ്പ’ അത്തരത്തിൽ വന്നതാണെന്നും പറയുന്നു. നാട്ടിൽ ഒരാൾ എങ്ങനെയാണ് അറിയപ്പെടുന്നത് അതുപോലെത്തന്നെ പേരുകളിലാണ് ആനകൾ അറിയപ്പെടുന്നതെന്നും ഇന്ദുചൂഡൻ വ്യക്തമാക്കുന്നു.

വഴിയരികിൽ വിൽപനയ്ക്കു കൂട്ടിയിട്ടിരുന്ന കരിക്ക് കഴിക്കുന്ന പടയപ്പ (ഫയൽ ചിത്രം: മനോരമ)

കുറച്ചുവർഷങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ചില കാട്ടുകൊമ്പൻമാരുണ്ട്, ഇവർക്കെല്ലാം പേരുമുണ്ട്. ആരാണ് കാട്ടാനകൾക്ക് പേരിടുന്നത്? കേരളം, കർണാടക, തമിഴ്നാട് അതിർത്തിവനങ്ങളിൽ വസിക്കുന്ന ആനകൾക്കെല്ലാം വനംവകുപ്പിന്റെ കൈവശം കൃത്യമായ പേരുണ്ട്. ഇതിൽ പ്രശ്നക്കാരായ ആനകളുടെ പേരുകൾ മാത്രമാണ് ഇപ്പോൾ കേൾക്കുന്നതെന്നു മാത്രം.

മറ്റ് ആനകൾക്കൊപ്പം അരിക്കൊമ്പൻ കോതയാറിൽ. ചിത്രം∙ തമിഴ്നാട് വനംവകുപ്പ്

തമിഴ്നാട്ടിലെ ഗൂഡല്ലൂരും വയനാട് സുൽത്താൻ ബത്തേരി ടൗണും പരിസരവും വിറപ്പിച്ച ‘പി.എം. 2’, പാലക്കാട് ധോണിയി‍ലെ ജനവാസമേഖലയെ ഭീതിയിലാഴ്ത്തുന്ന ‘പി.ടി. 7’ എന്നിവയ്‌ക്കെല്ലാം കൃത്യമായ നമ്പറും പേരും രേഖപ്പെടുത്തിയതു വനംവകുപ്പു തന്നെയായിരുന്നു. ഓരോ വനമേഖലയിലെയും ആനകളെ നിരീക്ഷിച്ച് സ്വഭാവം പഠിച്ച ശേഷം, വിഹരിക്കുന്ന സ്ഥലവും മറ്റും ഉറപ്പാക്കിയ ശേഷം നമ്പറും കൂടി ചേർത്തു പേരിടുന്നതാണ് വനംവകുപ്പിന്റെ രീതി. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇതു നിലവിലുണ്ട്. പ്രശ്നക്കാരായ കാട്ടാനകളെ തിരിച്ചറിയുന്നത് എളുപ്പമാക്കാനാണ് ഈ രീതി പിന്തുടരുന്നത്.

∙ പി.ടി.7: പേരിലെ ഓരോ അക്ഷരവും പറയുന്നതെന്ത്?

‘പന്തല്ലൂർ മഖ്ന 2’ എന്നതിന്റെ ചുരുക്കമാണ് പി.എം. 2. മഖ്ന എന്നാൽ മോഴയാന എന്നും പറയുന്നു. പി.എം. 2 ആന പിന്നീട് രാജ, അരശിരാജ എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. ആനകളുടെ ആവാസസ്ഥലത്തെ ആദ്യത്തെ അക്ഷരമാണ് പേരിന്റെ കൂടെ ചേർക്കുന്നത്. കൊമ്പൻ, പിടിയാന, മോഴ എന്നിങ്ങനെയുള്ള ലിംഗ വ്യത്യാസമാണ് പേരിലെ രണ്ടാമത്തെ ഭാഗം. ഒരേ വനമേഖലയിൽനിന്നു വേറെ ആനയെ മുൻപു പിടികൂടിയിട്ടുണ്ടെങ്കിൽ എണ്ണം കണക്കാക്കി അതും പേരിന്റെ അവസാന ഭാഗത്തിൽ അക്കമായി ചേർക്കും. ഇത് മൂന്നും ഉൾപ്പെടുത്തിയാണ് പേരിടൽ.

തിരുപ്പതി വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുവന്ന നൈല എന്ന പെൺ സിംഹവും ലിയോ എന്ന ആൺ സിംഹവും .(ഫയൽ ചിത്രം∙ മനോരമ)

ആനകളുടെ ഭക്ഷണരീതി, സ്വഭാവം എന്നിവ കേന്ദ്രീകരിച്ച് നാട്ടുകാരും പേരിടാറുണ്ട്. അരി ഭക്ഷിക്കുന്ന ആന ‘അരിക്കൊമ്പൻ’, ചക്ക ഭക്ഷിക്കുന്ന ആന ‘ചക്കക്കൊമ്പൻ’, പൈപ്പ് തകർത്ത് വെള്ളം അകത്താക്കുന്ന ആന ‘തണ്ണീർക്കൊമ്പൻ’ എന്നിങ്ങനെ പോകുന്നു ആ പേരുകൾ. പി.ടി. 7ന് ‘ധോണി’ എന്നു പേരിട്ടപ്പോഴും പി.എം. 2ന്റെ പേരിൽ തീരുമാനമായിരുന്നില്ല. ഉന്നതോദ്യോഗസ്ഥരുടെ നിർദേശം എത്തിയതോടെയാണ് ‘രാജ’ എന്ന പേര് തിരഞ്ഞെടുത്തതെന്നത് വെളിപ്പെടുത്തിയത് അന്ന് വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡനായിരുന്ന അബ്ദുൽ അസീസാണ്.


∙ ആ ചീറ്റകൾക്ക് പേരിട്ടത് 11,565 പേർ

കഴിഞ്ഞ വർഷം നമീബിയയിൽ നിന്നടക്കം എത്തിച്ച 19 ചീറ്റകൾക്ക് കേന്ദ്രസർക്കാർ തന്നെ പ്രത്യേകം പേരുകൾ നൽകിയിരുന്നു. ‘സംസ്കാരവും പാരമ്പര്യവും’ തുളുമ്പുന്ന പേരുകൾ നിർദേശിക്കാൻ ദേശീയതലത്തിൽ നടത്തിയ മത്സരത്തിൽ നിന്നാണ് ഈ പേരുകൾ തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ‘മൻ കീ ബാത്’ പ്രഭാഷണത്തിൽ പേരുകൾ നിർദേശിക്കാൻ ആഹ്വാനം ചെയ്തത്. 11,565 നിർദേശങ്ങളാണ് ഓൺലൈനായി ലഭിച്ചത്.

മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിലേക്കു തുറന്നു വിട്ട ചീറ്റപ്പുലിയെ നോക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo by PIB / AFP)

നമീബിയയിൽനിന്നു കൊണ്ടുവന്ന ചീറ്റകൾക്ക് പവൻ, നാഭ, ജ്വാല, ഗൗരവ്, ശൗര്യ, ധാത്രി, ആശ എന്നും ദക്ഷിണാഫ്രിക്കയിൽനിന്നു കൊണ്ടുവന്ന ചീറ്റകൾക്ക് ദക്ഷ, നിർവ, വായു, അഗ്നി, ഗാമിനി, തേജസ്, വീര, സൂരജ്, ധീര, ഉദയ്, പ്രഭാസ്, പാവക് എന്നുമാണ് പേരിട്ടത്. ചുരുക്കത്തിൽ മൃഗശാലയിലെ മൃഗങ്ങൾക്ക് പേരിടുന്നതിനു പിന്നിൽ തിരിച്ചറിയലിന്റെ ആവശ്യകതയാണ് പ്രാഥമിക ലക്ഷ്യം. മൃഗശാലാ സൂക്ഷിപ്പുകാർക്ക് അവരുടെ സംരക്ഷണത്തിലുള്ള ഓരോ മൃഗത്തെയും വേർതിരിച്ചറിയാനും ട്രാക്ക് ചെയ്യാനും പേരുകൾ ഒരു പ്രായോഗിക പരിഹാരമാകുകയും ചെയ്യുന്നു.

English Summary:

Naming Zoo Residents: Thiruvananthapuram's Balancing Act of Tradition and Sensitivity