ഫെബ്രുവരി 12. അന്നൊരു തിങ്കളാഴ്ചയായിരുന്നു. സമയം രാത്രി 9.30. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പച്ച വിരിച്ച മൈതാനത്തു പാർശ്വ വരയ്ക്കു സമീപം വിയർത്തൊലിച്ച് അവർ നിന്നു; കുറ്റവാളികളെപ്പോലെ! കേരള ബ്ലാസ്റ്റേഴ്സ് ടീം. അവർക്കു മുന്നിൽ തൂവെള്ള ഷർട്ടും പാന്റ്സും ധരിച്ച ആറടി രണ്ടിഞ്ച് ഉയരമുള്ള ആ സെർബിയക്കാരനും; ടീമിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച്. ഈസ്റ്റ് ഗാലറിക്കു മുന്നിലായിരുന്നു ആ നിൽപ്. ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ ഔദ്യോഗിക കൂട്ടായ്മയായ ‘മഞ്ഞപ്പട’ക്കാർ ഇരിക്കുന്ന ഗാലറി. ടീമിലെ 12–ാമൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആ ആരാധകക്കൂട്ടം ഗാലറികളിൽ എഴുന്നേറ്റു നിന്നു. ഗാലറികളിൽ നിന്നു പരിഭവങ്ങൾ ചിതറി വീണ ദിനം. ആരാധകരെ അഭിവാദ്യം ചെയ്യാൻ പോലും കഴിയാതെ, നനഞ്ഞ കണ്ണുകളോടെ ടീം നിശ്ചലം നിന്നു. ആ നിൽപു മിനിറ്റുകളോളം നീണ്ടു. പെട്ടെന്ന്, അക്കൂട്ടത്തിൽ നിന്ന് ഇവാൻ തിരിഞ്ഞു നടന്നു, വേഗത്തിൽ. ഡഗൗട്ടിലേയ്ക്കു മടങ്ങിയ അദ്ദേഹം വൈകാതെ അവിടം വിട്ടു. അൽപനേരം കൂടി ടീം ആരാധകർക്കു മുന്നിൽ നിന്നു. അഭിവാദ്യം ചെയ്തുവെന്നു വരുത്തി അവരും കളം വിട്ടു. ആരാധകരാകട്ടെ, ടീമിന്റെ തകർച്ചയിലെ വേദനയോടെ സ്റ്റേഡിയം വിട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെബ്രുവരി 12, അന്നൊരു തിങ്കളാഴ്ചയായിരുന്നു. സമയം രാത്രി 9.30. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പച്ച വിരിച്ച മൈതാനത്തു പാർശ്വ വരയ്ക്കു സമീപം വിയർത്തൊലിച്ച് അവർ നിന്നു; കുറ്റവാളികളെപ്പോലെ! കേരള ബ്ലാസ്റ്റേഴ്സ് ടീം. അവർക്കു മുന്നിൽ തൂവെള്ള ഷർട്ടും പാന്റ്സും ധരിച്ച ആറടി രണ്ടിഞ്ച് ഉയരമുള്ള ആ സെർബിയക്കാരനും; ടീമിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച്. ഈസ്റ്റ് ഗാലറിക്കു മുന്നിലായിരുന്നു ആ നിൽപ്. ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ ഔദ്യോഗിക കൂട്ടായ്മയായ ‘മഞ്ഞപ്പട’ക്കാർ ഇരിക്കുന്ന ഗാലറി.

ടീമിലെ 12–ാമൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആ ആരാധകക്കൂട്ടം ഗാലറികളിൽ എഴുന്നേറ്റു നിന്നു. ഗാലറികളിൽ നിന്നു പരിഭവങ്ങൾ ചിതറി വീണ ദിനം. ആരാധകരെ അഭിവാദ്യം ചെയ്യാൻ പോലും കഴിയാതെ, നനഞ്ഞ കണ്ണുകളോടെ ടീം നിശ്ചലം നിന്നു. ആ നിൽപു മിനിറ്റുകളോളം നീണ്ടു. പെട്ടെന്ന്, അക്കൂട്ടത്തിൽ നിന്ന് ഇവാൻ തിരിഞ്ഞു നടന്നു, വേഗത്തിൽ. ഡഗൗട്ടിലേയ്ക്കു മടങ്ങിയ അദ്ദേഹം വൈകാതെ അവിടം വിട്ടു. അൽപനേരം കൂടി ടീം ആരാധകർക്കു മുന്നിൽ നിന്നു. അഭിവാദ്യം ചെയ്തുവെന്നു വരുത്തി അവരും കളം വിട്ടു. ആരാധകരാകട്ടെ, ടീമിന്റെ തകർച്ചയിലെ വേദനയോടെ സ്റ്റേഡിയം വിട്ടു.

ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ ഔദ്യോഗിക കൂട്ടായ്മയായ ‘മഞ്ഞപ്പട’ക്കാർ ഗാലറിയിൽ പ്രദർശിപ്പിച്ച ബാനർ. (Picture courtesy X / @KeralaBlasters)
ADVERTISEMENT

∙ തകർച്ചയുടെ കളിക്കാഴ്ച

ഐഎസ്എൽ കളിക്കുന്ന 12 ടീമുകളിൽ താരതമ്യേന ദുർബലരെന്നു വിശേഷിപ്പിക്കപ്പെട്ട പഞ്ചാബ് എഫ്സി ബ്ലാസ്റ്റേഴ്സിനെ വേട്ടയാടിയ ദിനമായിരുന്നു അന്ന്. കൊച്ചിയെന്ന നെടുങ്കോട്ടയിൽ സീസണിൽ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്ന ഖ്യാതിയോടെ കളത്തിലിറങ്ങിയ ‘യെലോ ആർമി’യെ പഞ്ചാബ് എഫ്സി വലിച്ചു കീറിയത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്. അതിനും ഒരാഴ്ച മുൻപ് ഒഡീഷ എഫ്സിയോടു കലിംഗ നാട്ടിൽ പരാജയപ്പെട്ടതിന്റെ ക്ഷീണം തീർക്കണമായിരുന്നു കൊമ്പൻമാർക്ക്. പഞ്ചാബിനെ തോൽപിക്കാൻ ലക്ഷ്യമിട്ടു കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് പക്ഷേ, സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം കളിയാണു കെട്ടഴിച്ചത്; അല്ലെങ്കിൽ അവർ കളിക്കാൻ തന്നെ മറന്നു. ദയനീയ തോൽവിക്കൊടുവിൽ ആരാധകർക്കു മുന്നിൽ പതറി നിന്ന ടീം ദുരന്ത ദൃശ്യമായിരുന്നു.

എഫ്സി ഗോവയെ പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങൾ. (Picture courtesy X / @KeralaBlasters)

ബ്ലാസ്റ്റേഴ്സിന് ആവേശം പകരാൻ കേരളത്തിന്റെ പല ജില്ലകളിൽ നിന്നെത്തിയ പതിനായിരങ്ങൾ കടുത്ത നിരാശയോടെയാണ് അന്നു സ്റ്റേഡിയം വിട്ടത്. അന്നേയ്ക്കു നാലാം ദിനം ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു. ഇക്കുറി, ചെന്നൈയിൻ എഫ്സിയോട്. ചെന്നൈയിലെ കളിയിൽ തോൽവി ഏക ഗോളിന്. ജനുവരി ബ്രേക്കിനു ശേഷം ഐഎസ്എൽ രണ്ടാം ഘട്ടം ആരംഭിക്കുമ്പോൾ ബ്ലാസ്റ്റേഴ്സായിരുന്നു പോയിന്റ് ടേബിളിലെ ഒന്നാമത്. പക്ഷേ, രണ്ടാം ഘട്ടത്തിലെ ആദ്യ 3 കളികളും തോറ്റതോടെ ടീം വീണത് അഞ്ചാം സ്ഥാനത്തേക്ക്. ലക്ഷക്കണക്കിന് ആരാധകർക്കു നെഞ്ചിൽ തീയായി. പരുക്കുകളുടെ വിളയാട്ടത്തിൽ സുപ്രധാന താരങ്ങളെ പലപ്പോഴായി നഷ്ടപ്പെട്ട ടീം തിരിച്ചടികളുടെ നടുവിൽ മുറിവേറ്റു നിന്നു. ഇനിയെന്തു കളി കാണാൻ എന്ന മട്ടിലായി പല ആരാധകരും. അങ്ങനെ, എഫ്സി ഗോവയെ നേരിടേണ്ട ആ ദിവസം വന്നു. ഹാട്രിക് തോൽവിയുടെ സമ്മർദത്തിൽ ബ്ലാസ്റ്റേഴ്സ്.

∙ വിജയോന്മാദം

ADVERTISEMENT

ഫെബ്രുവരി 25 ഞായർ. സമയം രാത്രി 9.30. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 12 നു രാത്രി നിന്ന അതേ സ്ഥലത്തു ബ്ലാസ്റ്റേഴ്സ് താരങ്ങൾ നിന്നു. തല കുനിച്ചല്ല, നെഞ്ചു വിരിച്ച്. അസാധ്യ കാര്യങ്ങളുടെ തമ്പുരാനെപ്പോലെ ഇവാൻ വുക്കോമനോവിച്ച് മുന്നിൽ നിന്നു. ഇക്കുറി പക്ഷേ, സീൻ വേറെയായിരുന്നു. ഏതു മോശം സാഹചര്യത്തിലും ടീമിനൊപ്പം ഉറച്ചുനിൽക്കുമെന്നു പ്രതിജ്ഞ ചെയ്തെത്തിയ ഈസ്റ്റ് ഗാലറിയിലെ ആരാധക സംഘം ആവേശത്തിന്റെ പരകോടിയിലായിരുന്നു. അതേ ആവേശം പകർന്നു ടീം ഗാലറികളെ വണങ്ങി; മൈതാനത്തിനു ചുറ്റും നടന്ന് അവർ ആരാധകരെ അഭിവാദ്യം ചെയ്തു.

എഫ്സി ഗോവയ്ക്കെതിരെ ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ദിമിത്രി ഡയമന്റകോസിന്റെ (നടുവിൽ) ആഹ്ലാദം. സഹതാരങ്ങളായ (ഇടതുനിന്ന്) ഡെയ്സൂകി സകായ്, ഫിയദോർ ചെർനിച് എന്നിവർ സമീപം. (ചിത്രം: ടോണി ഡൊമിനിക് ∙മനോരമ)

താരങ്ങൾ പിച്ച് വിട്ട ശേഷം ഇവാന്റെ വക സ്പെഷൽ അഭിവാദ്യം! ആകാശത്തേക്കു മിന്നൽ വേഗത്തിൽ മുഷ്ടി ചുരുട്ടി... ഒന്നല്ല മൂന്നു വട്ടം! അവിശ്വസനീയമായൊരു വിജയത്തിന്റെ ഉന്മാദ വേളയായിരുന്നു അത്. ടീമിനും ഗാലറികൾക്കും ടിവി സ്ക്രീനുകൾക്കു മുന്നിലിരുന്നു കളി കണ്ട ലക്ഷങ്ങൾക്കും. പക്ഷേ, ചിലർക്കെങ്കിലും നിരാശ തോന്നിയിരിക്കണം. സ്റ്റേഡിയത്തിലേക്കു വരാതിരുന്നതിന്! ടീമിന്റെ മോശം പ്രകടനത്തിൽ നിരാശരായ പതിവു കാണികൾ പലരും ഞായറാഴ്ച സ്റ്റേഡിയത്തിൽ നിന്നു വിട്ടു നിന്നു. അവർക്കു പിന്നീടു തോന്നിയിരിക്കണം: പോകാമായിരുന്നു, കിടുക്കൻ കളി മിസ് ആയല്ലോ! 

ആദ്യ 17 മിനിറ്റിൽ 2 ഗോൾ വഴങ്ങിയ ഒരു ടീം അവസാന 39 മിനിറ്റിൽ എതിരാളികളുടെ വലയിൽ അടിച്ചു കയറ്റിയതു 4 ഗോൾ; അതും, എഫ്സി ഗോവയെപ്പോലെ മികച്ചൊരു ടീമിനെതിരെ!

∙ ഇത്തിരി നേരം കളി മറന്ന്

തുടക്കം ഗോവ! അതിസമ്മർദം. 7 –ാം മിനിറ്റ്. കോർണർ. ഉയർന്നെത്തിയ പന്തു വീണതു ബ്ലാസ്റ്റേഴ്സ് ബോക്സിൽ പ്രതിരോധക്കാരുടെ ‘കണ്ണിൽപെടാതെ’ ഒഴിഞ്ഞുനിന്ന റൗളിൻ ബോർഹെസിന്റെ കാൽപാകത്തിന്. കരുത്തേറിയ വലം കാൽ ഷോട്ട് ചാട്ടുളി പോലെ ബ്ലാസ്റ്റേഴ്സ് വലയുടെ ഇടതു മൂലയിൽ തറച്ചു. ഗോളി കരൺജീത് സിങ്ങിന്റെ നീന്തൽ വിഫലം. ഗോവ മുന്നിൽ; ഗാലറികൾ തല കുമ്പിട്ടു. വെറും 9 മിനിറ്റിനു ശേഷം വീണ്ടും ഗോവ. ഇടതു വിങ്ങിലൂടെ ഓടിക്കയറിയ ഗോവയുടെ മൊറോക്കൻ മിഡ്ഫീൽഡർ നോവ സദൂയി ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ സന്ദീപ് സിങ്ങിനെ മറികടന്നത് അനായാസം. ബോക്സിനു കുറുകെ നീളൻ പാസ് ബ്ലാസ്റ്റേഴ്സ് ഗോളിലേക്കു പായിക്കാൻ മുഹമ്മദ് യാസിറിനു വേണ്ടി വന്നതു നൊടി നേരം മാത്രം.

ADVERTISEMENT

18 മിനിറ്റിനിടെ, രണ്ടു ഗോളിനു പിന്നിലായ ശേഷമാണു ബ്ലാസ്റ്റേഴ്സ് ‘കളിക്കാൻ’ ശ്രമം പോലും തുടങ്ങിയത്! തിരിച്ചടിക്കു തുടക്കം ക്യാപ്റ്റൻ കൂടിയായ ദിമിത്രി ഡയമന്റകോസിൽ നിന്നു തന്നെയായിരുന്നു. പ്രിയപ്പെട്ടവർ ‘ദിമി’ എന്നു വിളിക്കുന്ന ദിമിത്രിയുടെ ചില ഗോൾ ശ്രമങ്ങളാകട്ടെ, ഗോവൻ പ്രതിരോധത്തിന്റെ ഉറപ്പിനു മുന്നിൽ തകർന്നു. ഒന്നാം മിനിറ്റിൽ ഫിയദോർ ചെർനിച്ച് ഇടതു വിങ്ങിൽ നിന്ന് എഫ്സി ഗോവയുടെ ബോക്സിലേക്കു പായിച്ച ക്രോസിൽ അൽപം പ്രയാസപ്പെട്ടാണെങ്കിലും ദിമി ഷോട്ട് ഉതിർത്തതാണ്. പക്ഷേ, നിർഭാഗ്യം ആ പന്തിനെ ഗോവയുടെ ഇടതു പോസ്റ്റിനു സമീപത്തു കൂടി പുറത്തേക്കു പറത്തി. ഗാലറികൾ തല കുമ്പിട്ടു. തുടർച്ചയായ നാലാം തോൽവിയെന്ന ഭീഷണി കളത്തിൽ ഗോവയുടെ രൂപത്തിൽ നിറഞ്ഞു കളിച്ചപ്പോൾ ഹാഫ് ടൈം വിസിൽ. ഗാലറികൾ മൂകം.

∙ ദിമി‘യുഗം’

രണ്ടു ഗോൾ ഷോക്ക് പക്ഷേ, ബ്ലാസ്റ്റേഴ്സിനെ തളർത്തുകയല്ല ചെയ്തത്, ഉണർത്തുകയാണ്. അസാധാരണമായ പോരാട്ട വീര്യത്തിലേക്ക്. ടീം സ്പിരിറ്റിന്റെ വീര്യം. ഇടവേളയ്ക്കു ശേഷം വീണ്ടും പന്തുരുണ്ടപ്പോൾ കളത്തിൽ ബ്ലാസ്റ്റേഴ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. മുറിവേറ്റ കൊമ്പൻമാരുടെ പടയോട്ടം. ആദ്യം ഗോവയെ കുത്തി മലർത്തിയതു ജാപ്പനീസ് വിങ്ങർ ഡെയ്സൂകി സകായ്. അടുത്ത ഊഴം ഐഎസ്എലിൽ ഗോളുകളുടെ ഗ്രീക്ക് ദേവനായ ഡയമന്റകോസിന്റെയായിരുന്നു. വെറും നാലു മിനിറ്റിനിടെ ദിമി ഗോവൻ വലയിൽ നിക്ഷേപിച്ചതു 2 ഗോൾ!

എഫ്സി ഗോവയ്ക്കെതിരായ വിജയത്തിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം.

തകർന്നു പോയ ഗോവയുടെ സങ്കടപ്പെട്ടിയിൽ അവസാന ആണിയടിച്ചതു ഫിയദോർ ചെർനിച്. ലിത്വാനിയൻ ദേശീയ ടീം ക്യാപ്റ്റനായ ചെർനിച് ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതേയുള്ളൂ. മുൻനിരയിൽ ഡയമന്റകോസിനു പറ്റിയ പങ്കാളിയായി അദ്ദേഹം മാറുന്നതു ടീമിന്റെ പ്രഹരശേഷി വർധിപ്പിക്കും. വലതു വിങ്ങിലൂടെ പന്തുമായി കുതിച്ചു കയറിയ ചെർനിച് അത്ര എളുപ്പമല്ലാത്ത ആംഗിളിൽ നിന്നാണു ഗോവൻ വലയിലേക്കു മിസൈൽ പോലെ ആ ഗോൾ ഷോട്ട് തൊടുത്തത്.

∙ ഇവാൻസ് ബോയ്സ്

അവിശ്വസനീയ വിജയത്തിന്റെ അത്യാഹ്ലാദം ഒട്ടും മറച്ചുവയ്ക്കുന്നില്ല, ഇവാൻ വുക്കോമനോവിച്ച്. ടീമിന്റെ മൂന്നാം ഗോളിനു ശേഷം അരികു വരയ്ക്കു പുറത്ത് ആവേശത്തിൽ ഇളകിമറിഞ്ഞു വട്ടം കൂടിയ കളിക്കാർക്കു മുകളിലേക്കു പറന്നു വീഴുകയായിരുന്നു അദ്ദേഹം! ടീമിന്റെ വിജയത്തിൽ ഒരു പക്ഷേ ഏറ്റവും ആഹ്ലാദിക്കുന്നതും ഈ സെർബിയക്കാരൻ തന്നെയാകും. ഇടവേളയിൽ അദ്ദേഹം ‘കുത്തിവച്ച’ ആത്മവിശ്വാസത്തിൽ നിന്നാണു ടീം അവിശ്വസനീയ വിജയത്തിലേക്കു കുതിച്ചു കയറിയത്. യുവ കളിക്കാരെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന, അവർക്കു വളരാൻ ശ്രദ്ധാപൂർവം അവസരമൊരുക്കുന്ന സൂപ്പർ കോച്ച്.

ഈ ലീഗിൽ അർധാവസരങ്ങളിൽപോലും നൊടിനേരം കൊണ്ടു പ്രതികരിക്കാൻ കഴിയുന്ന സ്ട്രൈക്കറാണ് ദിമി. ശരിക്കും സ്കോറിങ് മെഷീൻ. എതിരാളികൾക്കു തികച്ചും അപകടകാരിയാണ് ദിമി. ആരും പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിൽപോലും അദ്ദേഹത്തിനു ഗോൾ കണ്ടെത്താൻ കഴിയും.

കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് എഫ്സി ഗോവയ്ക്കെതിരായ മത്സരത്തിന് ശേഷം പറഞ്ഞത്

ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ എഫ്സി ഗോവയെ കീഴ്പ്പെടുത്തിയ ശേഷം അദ്ദേഹം പുകഴ്ത്തിയതു ടീം സ്പിരിറ്റിനെ. ‘‘ രണ്ടു ഗോളിനു പിന്നിലായ ശേഷം എന്റെ കുട്ടികൾ തിരിച്ചടിച്ച രീതി ഗംഭീരമായിരുന്നു. അവർ പൊരുതിയതു ടീമിനും ഫാൻസിനും വേണ്ടിയായിരുന്നു. ഹാഫ് ടൈമിൽ രണ്ടു ഗോളിനു പിന്നിൽ നിന്ന ശേഷം ഒരിക്കലും ബ്ലാസ്റ്റേഴ്സ് ഇങ്ങനെ തിരിച്ചടിച്ച ചരിത്രമില്ല. മധ്യനിരയിൽ വിയർത്തു കളിച്ച ജീക്സൻ സിങ്, വിബിൻ മോഹനൻ, വിങ് ബാക്ക് സന്ദീപ് സിങ്, സ്ട്രൈക്കർ ഫിയദോർ ചെർനിച് എന്നിവരെയും അദ്ദേഹം പുകഴ്ത്താൻ മറന്നില്ല!

ഒന്നു കൂടി അദ്ദേഹം പറഞ്ഞു: ഈയൊരു ജയം ടീമിനെ എവിടെയും എത്തിക്കുന്നില്ല. എല്ലാം തികഞ്ഞുവെന്നു കരുതാനും സമയമായില്ല. ഇനിയും 6 കളികളുണ്ട്. മുന്നോട്ടു പോകാൻ വലിയ പരിശ്രമം കൂടിയേ തീരു.’’ കടുപ്പമേറിയ എതിരാളികൾ ഇനിയും വരും. തൽക്കാലം ഒന്നു മാത്രമേ ആരാധകരുടെ മനസ്സുകളിലുള്ളൂ; ചില തിരിച്ചു വരവുകൾക്കു ഭംഗി കൂടുതലാണ്!

English Summary:

Kerala Blasters FC made a Triumphant Return to Their Home Ground in Kaloor, Crushing FC Goa with a Score of 4-2.