‘‘പ്രണയിതാവിനോട് സ്നേഹത്തെക്കുറിച്ച് സംവദിക്കുക, ഗസൽ എന്ന വാക്കിന് അറബിയിലുള്ള അർഥമിതാണ്. അവിടെ വരികൾക്ക് അല്ലെങ്കിൽ അതിലെ കവിതയ്ക്കാണ് പ്രാധാന്യം കൂടുതൽ. ആലാപനം രണ്ടാമതാണ്. ആലാപനം സങ്കീർണമാക്കാൻ ശ്രമിക്കുമ്പോൾ ചിലപ്പോൾ വരികളുടെ ഭംഗി നഷ്ടമാകും. അതില്ലെന്ന് ഉറപ്പുവരുത്താൻ പങ്കജ് ഉധാസ് ജി എല്ലായ്പ്പോഴും ശ്രദ്ധിച്ചിരുന്നു. വലിയ കസർത്തുകളില്ലാതെ വ്യക്തതയോടെ അനായാസം ആസ്വാദകനിലേയ്ക്ക് പെയ്തിറങ്ങുന്ന ആലാപനം. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. സംഗീതത്തിലും ജീവിതത്തിലും’’- ഗസൽ മാന്ത്രികൻ പങ്കജ് ഉധാസിനെക്കുറിച്ചുള്ള ജിതേഷ് സുന്ദരത്തിന്റെ വാക്കുകളാണിത്. ഗസൽ സമ്രാട്ട് അനൂപ് ജലോട്ടയുടെ ശിഷ്യനാണ് തലശ്ശേരി സ്വദേശി ജിതേഷ് സുന്ദരം. പങ്കജ് ഉധാസ് മലയാളത്തിൽ ആദ്യമായി പാടിയത് ജിതേഷിന്റെ ആൽബത്തിനു വേണ്ടിയായിരുന്നു. അദ്ദേഹവുമൊത്തുള്ള പാട്ടോർമകൾ പങ്കുവയ്ക്കുകയാണ് ജിതേഷ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘പ്രണയിതാവിനോട് സ്നേഹത്തെക്കുറിച്ച് സംവദിക്കുക, ഗസൽ എന്ന വാക്കിന് അറബിയിലുള്ള അർഥമിതാണ്. അവിടെ വരികൾക്ക് അല്ലെങ്കിൽ അതിലെ കവിതയ്ക്കാണ് പ്രാധാന്യം കൂടുതൽ. ആലാപനം രണ്ടാമതാണ്. ആലാപനം സങ്കീർണമാക്കാൻ ശ്രമിക്കുമ്പോൾ ചിലപ്പോൾ വരികളുടെ ഭംഗി നഷ്ടമാകും. അതില്ലെന്ന് ഉറപ്പുവരുത്താൻ പങ്കജ് ഉധാസ് ജി എല്ലായ്പ്പോഴും ശ്രദ്ധിച്ചിരുന്നു. 

വലിയ കസർത്തുകളില്ലാതെ വ്യക്തതയോടെ അനായാസം ആസ്വാദകനിലേയ്ക്ക് പെയ്തിറങ്ങുന്ന ആലാപനം. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. സംഗീതത്തിലും ജീവിതത്തിലും’’- ഗസൽ മാന്ത്രികൻ പങ്കജ് ഉധാസിനെക്കുറിച്ചുള്ള ജിതേഷ് സുന്ദരത്തിന്റെ വാക്കുകളാണിത്. ഗസൽ സമ്രാട്ട് അനൂപ് ജലോട്ടയുടെ ശിഷ്യനാണ് തലശ്ശേരി സ്വദേശി ജിതേഷ് സുന്ദരം. പങ്കജ് ഉധാസ് മലയാളത്തിൽ ആദ്യമായി പാടിയത് ജിതേഷിന്റെ ആൽബത്തിനു വേണ്ടിയായിരുന്നു. അദ്ദേഹവുമൊത്തുള്ള പാട്ടോർമകൾ പങ്കുവയ്ക്കുകയാണ് ജിതേഷ്.

∙ കടുംപിടിത്തങ്ങളില്ലാത്ത ഗായകൻ

ADVERTISEMENT

പങ്കജ് ഉധാസിനെ പരിചയപ്പെടുന്നത് എൻറെ ഗസൽ ഗുരു അനൂപ് ജലോട്ട വഴിയാണ്. പിന്നീട് ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളുമായി. ഞാൻ സംഗീതസംവിധാനം നിർവഹിച്ച ‘എന്നുമീ സ്വരം’ എന്ന ഗസൽ ആൽബത്തിൽ പങ്കജ് ഉധാസ് പാടിയിരുന്നു.
‘ഈ നിലാവിൽപെയ്ത മഞ്ഞിൽ
കേട്ടു ഞാൻ നിൻസ്വരം
നിൻ സുസ്വരം
ഓർമകൾ തൻ തന്ത്രിതോറും
മീട്ടി ഞാൻ...മീട്ടി ഞാൻ നിൻ സ്വരം’

അനൂപ് ജലോട്ട, പങ്കജ് ഉധാസ് എന്നിവർക്കൊപ്പം ജിതേഷ് സുന്ദരം. (Photo Arranged)

റഫീഖ് അഹമ്മദിന്റെ വരികളിൽ പങ്കജിന്റെ മാന്ത്രിക ശബ്ദം. ആദ്യമായി അദ്ദേഹം പാടുന്ന മലയാളം ഗസൽ. അഞ്ച് ഗസലുകളും മൂന്ന് ഗീതങ്ങളും ആൽബത്തിലുണ്ടായിരുന്നു. പങ്കജ് ഉധാസിനെക്കൂടാതെ എന്റെ ഗുരു അനൂപ് ജലോട്ടയും ആൽബത്തിൻറെ ഭാഗമായി. 2011ൽ കോഴിക്കോട്ട് നടന്ന ആൽബത്തിന്റെ പ്രകാശനച്ചടങ്ങിലും ഇരുവരും പങ്കെടുത്തു. ഗസൽ ഗായകർക്കിടയിലെ വളരെ മൃദുഭാഷിയും അച്ചടക്കവുമുള്ള ഒരു ‘ജെന്റിൽമാൻ ഗായകൻ' ആയിരുന്നു അദ്ദേഹം.‌‌‌ ആൽബത്തിന്റെ കവറിനായുള്ള ഫോട്ടോ ഷൂട്ടെല്ലാം അദ്ദേഹത്തിന്റെ വീട്ടിൽവച്ചായിരുന്നു. അവിടുത്തെ മ്യൂസിക് റൂമിലിരുന്നാണ് അദ്ദേഹം കോംപസിഷൻ കേൾക്കുന്നത്. പാട്ടിൽ അങ്ങനെ വേണം, ഇങ്ങനെ വേണം എന്നുപറയാത്ത കടുംപിടിത്തങ്ങളില്ലാത്ത വ്യക്തി.‌

∙ ഗസലിനെ ജനകീയമാക്കുന്നു

ഒരു മുറിയിലിരുന്ന് പത്തോ അൻപതോ പേർക്കു വേണ്ടി മാത്രമുള്ള മെഹ്ഫിലിൽനിന്ന് വിശാലമായ സദസ്സിലേക്ക് ഗസലിനെ പറിച്ചുനടുകയായിരുന്നു പങ്കജ് ഉധാസ്. ദക്ഷിണേന്ത്യയിലും ഗസലിനെ ജനകീയമാക്കിയതിൽ ഏറ്റവും വലിയ പങ്കുവഹിച്ചതിൽ ഒരാൾ അദ്ദേഹമാണ്. പങ്കജ് ഉധാസിലൂടെയാണ് തെക്ക് ഗസൽ വ്യാപിച്ചു തുടങ്ങിയത്. ‘നാം’ എന്ന സിനിമയിലെ ‘ചിഠി ആയി ഹേ’ എന്ന പാട്ട് ഉത്തരേന്ത്യയിൽ മാത്രമല്ല ദക്ഷിണേന്ത്യയിലും വൻ ഹിറ്റായി. 1986ലാണ് ഈ പാട്ടിറങ്ങുന്നത്. കേരളത്തിൽനിന്ന് ഒട്ടേറെപ്പേർ ജോലിക്കായി ഗൾഫിലേക്ക് പോകുന്ന കാലമായിരുന്നു അന്ന്. അതുകൊണ്ടുതന്നെ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ജീവിതം പറയുന്ന സിനിമയോടും അതിലെ പാട്ടുകളോടും മലയാളിയും കൂട്ടുകൂടി.

ADVERTISEMENT

പ്രിയപ്പെട്ടവരുടെ സ്നേഹവും നൊമ്പരവും പ്രണയവും പരിഭവങ്ങളും പ്രതീക്ഷാഭാരവും പേറി കടൽ കടന്നെത്തുന്ന കത്തുകളെക്കുറിച്ച് പാടി പങ്കജ് ഉധാസും മലയാളി ഹൃദയങ്ങളിൽ നോവു നിറച്ചു. മലയാളികൾക്ക് ഗസലിനോടുള്ള പ്രണയം വളർത്തുന്നതിൽ ചിട്ടി ആയീ ഹേയും പങ്കജ് ഉധാസും വഹിച്ച പങ്ക് ചെറുതല്ല. ഗുലാം അലിയും മെഹ്ദി ഹസനും ജഗ്‌ജിത് സിങ്ങും ഉൾപ്പെടെയുള്ളവർ ഈ മേഖലയിൽ മുൻപ് തന്നെയുണ്ടായിരുന്നെങ്കിലും ദക്ഷിണേന്ത്യയിൽ പങ്കജ് ഉധാസുണ്ടാക്കിയ സ്വാധീനത്തിന്റെ ചുവടുപിടിച്ചാണ് ഇവരെല്ലാവരും കേരളത്തിൽ പ്രസിദ്ധി നേടിയതെന്നു പറയാം.

കേരളത്തോട്, പ്രത്യേകിച്ച് കോഴിക്കോടിനോട് വല്ലാത്ത സ്നേഹമായിരുന്നു പങ്കജ്‌ജിക്ക്. എന്റെ ഗസലുകൾ കൂടുതൽ ഇഷ്ടപ്പെട്ടത് മലയാളികളാണെന്ന് അദ്ദേഹം എപ്പോഴും പറയും.

ചെയ്ത എല്ലാ ഗസൽ ആൽബങ്ങളും ഹിറ്റാക്കിയ ആളെന്നും പങ്കജ് ഉധാസിനെക്കുറിച്ച് പറയേണ്ടതുണ്ട്. ആദ്യ ആൽബമായ ആഹട് മുതൽ നയാബ്, അഫ്രീൻ തുടങ്ങി എല്ലാം. തന്റെ മൂത്ത മകളുടെ പേരിൽ ഇറക്കിയ ആൽബമാണ് നയാബ്. നല്ല സംഗീതം, നല്ല ഓർക്കസ്ട്രേഷൻ, നല്ല സംഗീതസംവിധാനം, നല്ല വരികൾ തുടങ്ങി ഒരു സംഗീതാസ്വാദകനു വേണ്ടതെല്ലാം അദ്ദേഹം ആ ആൽബത്തിൽ ഒരുക്കിയിട്ടുണ്ടാകും. സാധാരണക്കാരന് പെട്ടെന്ന് മനസ്സിലാക്കാനും ഉൾക്കൊള്ളാനുമാകുന്ന ലളിതമായ ആലാപനശൈലിയായിരുന്നു അദ്ദേഹത്തിന്റേത്.

വളരെ ലളിതമായ എന്നാൽ ആസ്വാദക മനസിലേക്ക് ആഴ്ന്നിറങ്ങുന്ന അവതരണം. അതായിരുന്നു പങ്കജ് ഉധാസ് സ്റ്റൈൽ. വളരെ തെളിഞ്ഞ റൊമാന്റിക് ശബ്ദത്തിനുടമ. ഗസലിൽ മാത്രമല്ല സിനിമയിലും ഒട്ടേറെ സംഗീതസംവിധായകർ പങ്കജ് ജിയുടെ ശബ്ദമുപയോഗിച്ചു. അപ്പോഴെല്ലാം ഹിറ്റുകൾ പിറന്നു.

∙ അനായാസം, അതിമധുരം ‘പങ്കജ് ഉധാസ് സ്റ്റൈൽ’

സ്വന്തം ശൈലിയും സ്വന്തം ശബ്ദവുമാണ് പങ്കജ് ഉധാസിനെ വേറിട്ടു നിർത്തുന്നത്. ആരെയും അനുകരിക്കാത്ത സ്വന്തമായി രൂപപ്പെടുത്തിയെടുത്ത ആലാപനവൈഭവം. ഇന്നത്തെ പുതിയ ഗായകരെ ശബ്ദമോ ആലാപനശൈലിയോ കേട്ട് തിരിച്ചറിയാൻ ചിലപ്പോൾ പറ്റിയെന്നു വരില്ല. കിഷോർ കുമാറിനും മുഹമ്മദ് റഫിക്കും മുകേഷിനും ശേഷം വന്ന തലമുറയിൽ ആസ്വാദകർക്ക് വേറിട്ട് തിരിച്ചറിയാനാകുന്ന ശബ്ദത്തിനുടമകളാണ് ജഗ്‌ജിത് സിങ്, മെഹ്ദി ഹസൻ, ഗുലാം അലി, അനൂപ് ജലോട്ട തുടങ്ങിയവർ. അവരുടെ ശബ്ദത്തിന് സ്വന്തമായൊരു വ്യക്തിത്വമുണ്ട്. തന്റേതായ ശൈലികളുള്ള വ്യക്തികൾക്കു മാത്രമാണ് സംഗീതരംഗത്ത് ദീർഘകാലം നിലനിൽക്കാനാകുക.

പങ്കജ് ഉധാസ് Image Credit: Facebook/Pankaj Udhas
ADVERTISEMENT

മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കുന്നവർ വളരെപ്പെട്ടെന്ന് അപ്രത്യക്ഷരാകും. ഒരാൾ ചെയ്തുവച്ച കാര്യം വീണ്ടും ചെയ്തിട്ട് അയാളേക്കാൾ നന്നായി ഞാൻ ചെയ്തുവെന്ന് അവകാശപ്പെടാനാകില്ലല്ലോ. റൊമാന്റിക് ഫീലോടുകൂടി, മിടുക്കരായ പിന്നണിക്കാരെ വെച്ച് മികച്ച ഓർക്കസ്ട്രയൊരുക്കി ഗസലിനെ നന്നായി അവതരിപ്പിക്കുന്നതിൽ പങ്കജ് ഉധാസ് എന്നും അദ്ഭുതമായിരുന്നു. ചുരുക്കത്തിൽ ഗസലിനെ നല്ല സംഘാടനത്തോടെ സദസിലെത്തിച്ചയാളായിരുന്നു അദ്ദേഹമെന്ന് പറയാം. കേരളത്തോട്, പ്രത്യേകിച്ച് കോഴിക്കോടിനോട് വല്ലാത്ത സ്നേഹമായിരുന്നു പങ്കജ് ജിയ്ക്ക്. എന്റെ ഗസലുകൾ കൂടുതൽ ഇഷ്ടപ്പെട്ടത് മലയാളികളാണെന്ന് അദ്ദേഹം എപ്പോഴും പറയും.

എന്നെപ്പോലെ ജൂനിയറായ ഗായകരോട് അദ്ദേഹം കാണിച്ച പരിഗണനയ്ക്ക് മുന്നിൽ അദ്ഭുതത്തോടെ നിന്ന അവസ്ഥയുണ്ടായിട്ടുണ്ടെനിക്ക്. മാഹി മഹോത്സവത്തിൽ പങ്കെടുക്കാനായി പങ്കജ് ഉധാസും അനൂപ് ജലോട്ടയും കേരളത്തിലെത്തിയിരുന്നു. അന്ന് അവർക്കൊപ്പം പരിപാടി അവതരിപ്പിക്കാനുള്ള അവസരമുണ്ടായി. ‘എന്നുമീ സ്വരം’ എന്ന എന്റെ ആൽബത്തിൽ അദ്ദേഹം പാടിയ പാട്ട് സ്റ്റേജിൽ പാടാൻ തുടങ്ങുമ്പോൾ എന്നെയും ഒപ്പം പാടാൻ ക്ഷണിച്ചു. ‘പാട്ട് നീ തുടങ്ങിക്കോളൂ...ഞാൻ ഒപ്പം കൂടിക്കോളാം’ എന്നായിരുന്നു ക്ഷണം. ഫലത്തിൽ ആ പാട്ട് ലീഡ് ചെയ്യുന്നത് ഞാനാണ്.

ഗസൽ ഗായകൻ പങ്കജ് ഉധാസിനൊപ്പം ജിതേഷ് സുന്ദരം. (Photo Arranged)

ഒപ്പം പാടുന്നത് പങ്കജ് ഉധാസും. ഇത്രയും വലിയൊരു ഗായകൻ ഇങ്ങനെ പെരുമാറുന്നത് എനിക്ക് അവിശ്വസനീയമായിരുന്നു. അനൂപ് ജലോട്ടയെ പോലെ മുതിർന്ന ഗായകർ മാത്രം അദ്ദേഹത്തിനൊപ്പം പാടുന്നതാണ് ഞാൻ ഇതുവരെ കണ്ടിട്ടുള്ളത്. അവിടേക്ക് എനിക്കു കിട്ടിയ ക്ഷണം വലിയ ഭാഗ്യമായാണ് ഞാൻ കാണുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ജൂനിയറായ വ്യക്തിയാണ് ഞാൻ. പങ്കജ് ഉധാസിനെപ്പോലുള്ളവർക്ക് മാത്രം ചെയ്യാനാകുന്ന കാര്യമാണിത്. അതൊക്കെ കൊണ്ടാണ് സംഗീതത്തിനൊപ്പം നല്ല മനുഷ്യനെന്ന നിലയിലും ഇവരൊക്കെ മാന്ത്രികരും ഇതിഹാസങ്ങളുമൊക്കെയായി മാറുന്നത്.

∙ ഇന്ത്യ കണ്ട ഇതിഹാസം

മുംബൈയിൽ എല്ലാ വർഷവും ‘ഘസാന’ എന്ന പേരിൽ പങ്കജ് ജി ഗസൽ ഫെസ്റ്റിവൽ സംഘടിപ്പിക്കാറുണ്ട്. വർഷങ്ങൾക്കുമുമ്പ് മ്യൂസിക് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി തുടങ്ങിയ ആശയമായിരുന്നു ഇത്. ഇടയ്ക്കുവച്ച് അത് നിന്നുപോയി. പിന്നീട് ഫെസ്റ്റിവൽ വീണ്ടും തുടങ്ങുന്നതിന് ചുക്കാൻ പിടിച്ചത് പങ്കജ് ഉധാസാണ്. ഇന്ത്യയിലെ മികച്ച ഗസൽ ഗായകർക്കെല്ലാം അതിൽ അവസരമുണ്ടാകും. ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എനിക്കും അവസരങ്ങളുണ്ടായിരുന്നു. ഇന്ത്യ കണ്ട ഇതിഹാസങ്ങളുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് എപ്പോഴുമുണ്ടാകും. അക്കാര്യത്തിൽ സംശയമില്ല. സംഗീതത്തിനു മരണമില്ലല്ലോ.

(തയാറാക്കിയത് : കൃഷ്ണപ്രിയ ടി.ജോണി)

English Summary:

Jithesh Sundaram remembers the renowned ghazal singer Pankaj Udhas