നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളാണ് കർഷകന്റെ ഇപ്പോഴത്തെ ആദ്യത്തെ ശത്രു. കീടങ്ങളും രോഗങ്ങളും ഇപ്പോൾ രണ്ടാമതേയുള്ളൂ. വെള്ളം കോരി, വളമിട്ടു വളർത്തി, കൂമ്പ് വിടരാറായി നിൽക്കുന്ന വാഴ കാട്ടാന കണ്ടാൽ പിന്നെ പറയേണ്ടതില്ല. സദ്യ കഴിക്കും പോലെ അത് കുശാലായി തിന്നുമെന്നാണ് കർഷക പക്ഷം. അതുപോലെയാണ് കാട്ടുപന്നികളുടെ വിളയാട്ടവും. പെറ്റുപെരുകി നാട്ടിൽ കൂടിയ ഇവയെ പിടിക്കാൻ സംവിധാനമില്ല. ആന കരിമ്പിൻ കാട്ടിൽ കയറുംപോലെയാണ് ഇവയുടെ പ്രവൃത്തി. ആകെ ചവിട്ടിമെതിച്ചേ കൃഷിയിടത്തിൽനിന്ന് പോകൂ. കേരളത്തിലെ മലയോര കർഷക ജില്ലകളിലെല്ലാം ഇതാണ് നിലവിലെ അവസ്ഥ. നാട്ടിലേക്കിറങ്ങി മനുഷ്യ ജീവനെടുത്തും ദുരിതം വിതയ്ക്കുകയാണ് വന്യ മൃഗങ്ങൾ. പാട്ടകൊട്ടിയാൽപ്പോലും പേടിക്കാത്ത കാട്ടുമൃഗങ്ങളെ തുരത്താൻ പുതുവഴി തേടേണ്ട സമയമായോ? അതിനുള്ള ഉത്തരവുമായി ഒരു പുതിയ യന്ത്രം എത്തിയിട്ടുണ്ട്. കാട്ടുമൃഗങ്ങൾ എങ്ങനെയാണ് മനുഷ്യന് ഭീതിയാകുന്നത്? ഐസിഎആർ തയാറാക്കിയ പുതിയ യന്ത്രം അവയെ എങ്ങനെ പ്രതിരോധിക്കും? വിശദമായി അറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളാണ് കർഷകന്റെ ഇപ്പോഴത്തെ ആദ്യത്തെ ശത്രു. കീടങ്ങളും രോഗങ്ങളും ഇപ്പോൾ രണ്ടാമതേയുള്ളൂ. വെള്ളം കോരി, വളമിട്ടു വളർത്തി, കൂമ്പ് വിടരാറായി നിൽക്കുന്ന വാഴ കാട്ടാന കണ്ടാൽ പിന്നെ പറയേണ്ടതില്ല. സദ്യ കഴിക്കും പോലെ അത് കുശാലായി തിന്നുമെന്നാണ് കർഷക പക്ഷം. അതുപോലെയാണ് കാട്ടുപന്നികളുടെ വിളയാട്ടവും. പെറ്റുപെരുകി നാട്ടിൽ കൂടിയ ഇവയെ പിടിക്കാൻ സംവിധാനമില്ല. ആന കരിമ്പിൻ കാട്ടിൽ കയറുംപോലെയാണ് ഇവയുടെ പ്രവൃത്തി. ആകെ ചവിട്ടിമെതിച്ചേ കൃഷിയിടത്തിൽനിന്ന് പോകൂ. 

കേരളത്തിലെ മലയോര കർഷക ജില്ലകളിലെല്ലാം ഇതാണ് നിലവിലെ അവസ്ഥ. നാട്ടിലേക്കിറങ്ങി മനുഷ്യ ജീവനെടുത്തും ദുരിതം വിതയ്ക്കുകയാണ് വന്യ മൃഗങ്ങൾ. പാട്ടകൊട്ടിയാൽപ്പോലും പേടിക്കാത്ത കാട്ടുമൃഗങ്ങളെ തുരത്താൻ പുതുവഴി തേടേണ്ട സമയമായോ? അതിനുള്ള ഉത്തരവുമായി ഒരു പുതിയ യന്ത്രം എത്തിയിട്ടുണ്ട്. കാട്ടുമൃഗങ്ങൾ എങ്ങനെയാണ് മനുഷ്യന് ഭീതിയാകുന്നത്? ഐസിഎആർ തയാറാക്കിയ പുതിയ യന്ത്രം അവയെ എങ്ങനെ പ്രതിരോധിക്കും? വിശദമായി അറിയാം.

മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീർക്കൊമ്പനെ ദൗത്യസംഘം മയക്കുവെടി വയ്ക്കുന്നു. (ഫയൽ ചിത്രം : മനോരമ)
ADVERTISEMENT

∙ ആന, കുരങ്ങ്, കാട്ടുപന്നി, കാട്ടുപോത്ത്...

കേരളത്തിലെ വന്യമൃഗങ്ങളുടെ ആക്രമണം കൂടുതലായിട്ടുള്ള വയനാട്ടിൽ 75.85% കൃഷിനാശമുണ്ടാക്കുന്നതും  കാട്ടാനകളാണ്. കാട്ടുപന്നി 10.4 ശതമാനവും കാട്ടുപോത്ത് 9.7 ശതമാനവും കൃഷി നശിപ്പിക്കുന്നു. നെൽകൃഷിയിലാണ് കാട്ടാനകളുടെ താൽപര്യം. കാട്ടാനകൾ നശിപ്പിച്ചിരുന്നതിൽ 70 ശതമാനവും നെൽകൃഷിയാണ്. ഇതോടെയാണ് വയലുകളിൽ നെൽകൃഷി വാഴക്കൃഷിക്ക് വഴിമാറിയത്. അതോടെ കാട്ടാനകള്‍ വർഷം മുഴുവൻ നാട്ടിലിറങ്ങാൻ ആരംഭിച്ചു. കുരങ്ങൻമാരുടെ ശല്യം പ്രധാനമായും കേരകർഷകർക്കാണ്. മച്ചിങ്ങ മുതൽ കരിക്കു വരെ  കുരങ്ങന്മാർ നശിപ്പിക്കും.

Show more

അതേസമയം കാട്ടാനക്കൂട്ടം തെങ്ങുകളെ കുത്തിമറിച്ചിട്ടാണ് നശിപ്പിക്കുന്നത്. തേങ്ങ വിറ്റ് ജീവിച്ചിരുന്ന  കർഷകർക്ക് ഇപ്പോൾ സ്വന്തം ആവശ്യത്തിന് നാളികേരം വാങ്ങേണ്ട അവസ്ഥയാണ്. കൂർക്ക, ചേമ്പ്, ചേന, കപ്പ എന്നിവയാണ് കാട്ടുപന്നികൾ നശിപ്പിക്കുന്നത്. വലുപ്പത്തിൽ കുഞ്ഞനെങ്കിലും മലയണ്ണാനും മയിലുകളും കൃഷി നശിപ്പിക്കുന്നതിൽ മറ്റുള്ള മൃഗങ്ങളോട് മത്സരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷം മാത്രം (2022–23) 6863 പേരുടെ കൃഷി വന്യജീവികൾ മുഖേന നശിച്ചു. 10.48 കോടി രൂപയാണ് വനം വകുപ്പ് വന്യജീവികൾ കാരണമുണ്ടായ നാശ നഷ്ടങ്ങൾക്ക് മാത്രം നഷ്ടപരിഹാരമായി നൽകിയത്. വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ഉൾപ്പെടെയാണിത് നൽകിയത്.

∙ കാടുകള്‍ നിറയുന്ന ആനകൾ

ADVERTISEMENT

വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകി എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. 1993 ലെ സെൻസസിൽ 4300 ആനകളാണ് കേരളത്തിലെ വനങ്ങളി‍ൽ ഉണ്ടായിരുന്നത്. 2011 ൽ കാട്ടാനകളുടെ എണ്ണം 7400 ആയി. ആനകളുടെ എണ്ണത്തിൽ ഇരട്ടിയോളം വർധനയുണ്ടാകുമ്പോൾ  വനത്തിന്റെ വിസ്തൃതി കൂടി പരിഗണിക്കണം. അതായത് വനത്തിന് ഉൾക്കൊള്ളാൻ സാധിക്കാത്ത വിധം ആനകൾ പെരുകിയിട്ടുണ്ട്. വയനാട് സ്ഥിതി സങ്കീർണമാവാൻ ഒരു കാരണം കൂടിയുണ്ട്. തമിഴ്നാട്, കർണാടക എന്നീ 2 സംസ്ഥാനങ്ങളുമായി കൂടിച്ചേർന്നു കിടക്കുന്ന ജില്ലയാണ് വയനാട്. 

2016- 2023 കാലയളവിൽ കേരളത്തിലുണ്ടായ വന്യജീവി ആക്രമണങ്ങൾ

∙ വന്യജീവി ആക്രമണം: 55,839

∙ ജീവഹാനി സംഭവിച്ചവർ: 909

∙ പരുക്കേറ്റവർ: 712

∙ കൃഷിനാശത്തിലുണ്ടായ നഷ്ടം: 68,43,98,000 രൂപ

∙ കൃഷിനാശം സംഭവിച്ചവർക്ക് അനുവദിച്ച നഷ്ടപരിഹാരത്തിന്റെ എണ്ണം: 39,551

ചിത്രീകരണം : പി.സി. മാർട്ടിൻ ∙ മനോരമ

ഇന്ത്യയിൽ ആകെ 30,000 ആനകൾ ഉള്ളതിൽ 15,000 എണ്ണവും ഈ 3 സംസ്ഥാനങ്ങളിലാണ്. ചുരുക്കിപ്പറഞ്ഞാൽ രാജ്യത്തെ കാട്ടാനകളിൽ 20 ശതമാനവും ഭൂവിസ്തൃതിയുടെ 1.2% മാത്രമുള്ള കേരളത്തിലാണ്. ലോകത്ത് 45,000 ഏഷ്യൻ ആനകൾ ഉള്ളതിൽ 30,000 എണ്ണവും ഇന്ത്യയിലാണ്. പക്ഷേ ഇത്രയും ആനകളെ ഉൾക്കൊള്ളാനുള്ള ശേഷി ഇന്ത്യൻ വനങ്ങൾക്കില്ല. മുപ്പതും നാൽപതും ആനകളാണ് ചിലപ്പോൾ കൂട്ടമായി നാട്ടിലേയ്ക്ക് എത്തുന്നത്. 

∙ കർഷകൻ പരാജയപ്പെടുന്നതെങ്ങനെ?

കൃഷിയിടത്തിലിറങ്ങുന്ന വന്യജീവികളെ തുരത്താൻ ഹൈറേഞ്ചിലെ കർഷകർ പരമ്പരാഗതമായി തുടർന്നിരുന്ന ചില മാർഗങ്ങളുണ്ട്. പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയുമാെക്കെ കാട്ടാനകളെ  കൃഷിയിടത്തിൽനിന്ന് തുരത്തിയിരുന്ന കർഷകരുടെ പിൻതലമുറയിലുള്ളവർ പക്ഷേ കാട്ടുമൃഗങ്ങളോട് തോറ്റു. പടക്കം പൊട്ടിച്ചാൽ ആ ഭാഗത്തേയ്ക്ക് കാട്ടാന വരുമെന്നാണ് ഇപ്പോൾ കർഷകർ പറയുന്നത്. കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്ന കാട്ടുകുരങ്ങുകളെ ഓടിക്കാനുള്ള മനുഷ്യന്റെ എല്ലാ പ്രയത്നങ്ങളും വെറുതെയായി.

പാലക്കാട് തേങ്കുറുശ്ശി ഉതുങ്ങോട്ട്ക്കളം തായങ്കാവ് പാടത്ത് കാട്ടുപന്നിയുടെ ശല്യം മൂലം വല കെട്ടി കൃഷി സംരക്ഷിച്ചിരിക്കുന്നു. (ഫയൽ ചിത്രം : മനോരമ)
ADVERTISEMENT

മരത്തിനു മുകളിൽ പ്ലാസ്റ്റിക് അല്ലെങ്കിൽ റബർ കൊണ്ട് നിർമിച്ച പാമ്പുകളെ തൂക്കിയിടുന്നതായിരുന്നു ഏതാനും വർഷം മുൻപ് വരെ കുരങ്ങുകൾ കൃഷിയിടത്തിൽ കയറാതിരിക്കാൻ സ്വീകരിച്ചിരുന്ന പ്രധാന മാർഗം. പാമ്പുകളെ അത്രത്തോളം ഭയമാണ് കുരങ്ങുകൾക്ക്. എന്നാൽ ഇപ്പോൾ കാടിറങ്ങിയെത്തുന്ന കുരങ്ങുകൾ ആദ്യം ചെയ്യുന്നത് ഇത്തരം പാമ്പുകളുടെ അപരന്മാരെ എടുത്ത് കഴുത്തിലിടുന്ന പരിപാടിയാണ്. കപ്പയും കാച്ചിലും തിന്നാനെത്തിയിരുന്ന കാട്ടുപന്നിയെ പാട്ട കൊട്ടി തുരത്തിയത് കർഷകരുടെ ഓർമയിൽ മാത്രമായി. രാത്രിയിൽ മാത്രം കൃഷിയിടങ്ങളിലിറങ്ങിയിരുന്ന കാട്ടുപന്നികൾ ഇപ്പോൾ രാപ്പകൽ വ്യത്യാസമില്ലാതെ നാട് ചുറ്റുന്ന കാഴ്ചകളാണെങ്ങും. 

ചിത്രീകരണം : പി.സി. മാർട്ടിൻ ∙ മനോരമ

∙ ഇതാ പുതിയ മാർഗം

ഈ സാഹചര്യത്തിലാണ് കാട്ടാന മുതൽ കുരങ്ങ് വരെയുള്ള വന്യജീവികളെ തുരത്താൻ പുതുയന്ത്രവുമായി ഐസിഎആർ (ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്) രംഗത്തു വരുന്നത്. കർണാടകയിലെ ബെളഗാവി ഐസിഎആർ കൃഷി വിജ്ഞാന കേന്ദ്രവുമായി സഹകരിച്ചാണ് ഇടുക്കി കേന്ദ്രം യന്ത്രം വികസിപ്പിച്ചത്. ഒരേക്കറിൽ 3 യന്ത്രങ്ങൾ സ്ഥാപിച്ചാൽ വന്യജീവികളുടെ ശല്യം പൂർണമായി ഒഴിവാക്കാനാകുമെന്ന് ശാന്തൻപാറ ഐസിഎആർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ സസ്യസംരക്ഷണ വിഭാഗം സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് സുധാകർ സൗന്ദർരാജൻ പറയുന്നു.

വന്യമൃഗങ്ങളെ തുരത്താനുള്ള സംവിധാനവുമായി സുധാകർ സൗന്ദർരാജൻ (ചിത്രം: മനോരമ)

13,000 രൂപയാണ് ഒരു യന്ത്രത്തിന് ചെലവ് വരുന്നത്. കാട്ടാന, കാട്ടുപന്നി തുടങ്ങിയവയെ തുരത്താൻ കൃഷി വിജ്ഞാന കേന്ദ്രം മുൻപ് കണ്ട് പിടിച്ച യന്ത്രങ്ങളുടെ പോരായ്മകളെല്ലാം പരിഹരിച്ചാണ് പുതിയ യന്ത്രം കണ്ടെത്തി അവതരിപ്പിച്ചിരിക്കുന്നത്. ജില്ലയിൽ കുരങ്ങ് ശല്യമുള്ള പല ഭാഗത്തും യന്ത്രം സ്ഥാപിച്ച് പരീക്ഷണം നടത്തിയിരുന്നു. ഇത് വിജയിച്ചതോടെയാണ് യന്ത്രം കൂടുതൽ കർഷകരിലെത്തിക്കാൻ കൃഷി വിജ്ഞാന കേന്ദ്രം നടപടി സ്വീകരിച്ചത്.

∙ പ്രവർത്തന രീതി

12 വോൾട്ടിന്റെ സോളർ പാനലിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് യന്ത്രത്തിന്റെ പ്രവർത്തനം. രാത്രിയും പകലും പ്രവർത്തിക്കുന്ന മോഷൻ സെൻസറുകൾ, ജിപിഎസ് സിസ്റ്റം, 8 ജിബി മെമറി കാർഡ്, സ്പീക്കർ എന്നിവയാണ് യന്ത്രത്തിലെ പ്രധാന ഭാഗങ്ങൾ. വന്യമൃഗങ്ങൾ കൃഷിയിടത്തിലിറങ്ങുമ്പോൾ മോഷൻ സെൻസറുകളുടെ സഹായത്തോടെ യന്ത്രം തിരിച്ചറിയുന്നു. തുടർന്ന് നായ, കടുവ, പുലി, സിംഹം എന്നിവയുടേതുൾപ്പെടെ പത്തോളം മൃഗങ്ങളുടെ ശബ്ദം സ്പീക്കറിലൂടെ പുറത്ത് വിടും. ഗർജന ശബ്ദത്തോടൊപ്പം ഒരു ചുവന്ന ബീക്കൺ ലൈറ്റ് കൂടി തെളിയുന്നതോടെ വന്യ ജീവികൾ സ്ഥലം വിടും.

ഐസിഎആർ തയാറാക്കിയ, വന്യമൃഗങ്ങളെ തുരത്താനുള്ള സംവിധാനം (ചിത്രം: മനോരമ)

ഒരേക്കറിൽ മൂന്നു യന്ത്രങ്ങളെങ്കിലും സ്ഥാപിക്കേണ്ടി വരും. കൃഷി വകുപ്പും പഞ്ചായത്തുകളും മുൻകയ്യെടുത്ത് സബ്സിഡി നിരക്കിൽ ഈ യന്ത്രം കർഷകർക്ക് ലഭ്യമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ആവശ്യമനുസരിച്ച് യന്ത്രം നിർമിച്ചു നൽകാനുള്ള തയാറെടുപ്പിലാണ് ഐസിഎആർ. യന്ത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്: 95260 20728.

English Summary:

New Dawn for Kerala's Farmers: Solar-Powered Deterrents Combat Wildlife Incursions