ഒരു രാത്രി മുഴുവൻ കഴുത്തറ്റം വെള്ളത്തിൽ കൂരിരുട്ടിൽ കിണറ്റിൽ കഴിയേണ്ടി വന്നാലോ ? ഓർക്കുമ്പോൾ പോലും ഭയം വരുന്നല്ലേ. അങ്ങനെ ഒരു രാത്രി കഴിഞ്ഞ ശേഷം ജീവിതത്തിലേക്ക് തിരികെ വന്നത് അടൂരിനടുത്ത് വയലാ പ്ലാവിളയിൽ എലിസബത്ത് ബാബുവാണ്. വന്യമൃഗശല്യത്തിൽ ജീവനുവേണ്ടി പായുന്ന നാട്ടുകാരുടെ പ്രതിനിധിയാണ് എലിസബത്ത്. സ്വന്തം വീടിനു സമീപത്തു പോലും സുരക്ഷിതമില്ലാത്ത അവസ്ഥ. ജീവൻ തിരികെ കിട്ടയത് ഭാഗ്യം കൊണ്ടു മാത്രം. ഒരു പക്ഷേ കേരളം ഇന്നു വരെ കണ്ടിട്ടില്ലാത്ത ദുരന്തം നമുക്കരികെയുണ്ടെന്ന മുന്നറിയിപ്പും എലിസബത്ത് നൽകുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കിണറ്റിൽവീണ അടൂർ വയലാ പ്ലാവിളയിൽ എലിസബത്ത് ബാബു (54) കഴുത്തറ്റം വെള്ളത്തിൽ മുങ്ങി കിടന്നത് 22 മണിക്കൂർ‌. തിങ്കളാഴ്ച വൈകിട്ട് 5ന് വീണ എലിസബത്തിന‌െ നാട്ടുകാർ കണ്ടെത്തി അഗ്നിരക്ഷാകേന്ദ്രത്തിന്റെ സഹായത്തോടെ കരയ്ക്കെത്തിച്ചപ്പോൾ ചൊവ്വാഴ്ച വൈകിട്ട് 3 മണിയായിരുന്നു. ഇപ്പോൾ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് എലിസബത്ത്. 22 മണിക്കൂർ കഴുത്തറ്റം വെള്ളത്തിൽ മുങ്ങി കിടന്നപ്പോഴത്തെ അനുഭവം മനോരമ ഓൺലൈൻ പ്രീമയത്തിൽ എലിസബത്ത് ബാബു വിവരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു രാത്രി മുഴുവൻ കഴുത്തറ്റം വെള്ളത്തിൽ കൂരിരുട്ടിൽ കിണറ്റിൽ കഴിയേണ്ടി വന്നാലോ! ഓർക്കുമ്പോൾ പോലും ഭയം തോന്നുന്നുണ്ടല്ലേ? എന്നാൽ, അങ്ങനെ ഒരു രാത്രി മുഴുവൻ ചെലവഴിച്ച ശേഷം ജീവിതത്തിലേക്ക് തിരികെ വന്നത് അടൂർ വയലാ പ്ലാവിളയിൽ എലിസബത്ത് ബാബുവാണ്. വന്യമൃഗശല്യത്തിൽ നിന്ന് ജീവനുവേണ്ടി പായുന്ന നാട്ടുകാരുടെ പ്രതിനിധിയാണ് എലിസബത്ത്. സ്വന്തം വീടിനു സമീപത്തു പോലും സുരക്ഷയില്ലാത്ത അവസ്ഥ. ജീവൻ തിരികെ കിട്ടിയത് ഭാഗ്യംകൊണ്ടു മാത്രം. ഒരു പക്ഷേ കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ദുരന്തം നമുക്കരികെയുണ്ടെന്ന മുന്നറിയിപ്പും എലിസബത്ത് നൽകുന്നു.

കഴിഞ്ഞ ദിവസമാണ് സംഭവം. കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കിണറ്റിൽവീണ എലിസബത്ത് ബാബു (54) കഴുത്തറ്റം വെള്ളത്തിൽ മുങ്ങി കിടന്നത് 22 മണിക്കൂർ‌. തിങ്കളാഴ്ച വൈകിട്ട് 5ന് വീണ എലിസബത്തിന‌െ നാട്ടുകാർ കണ്ടെത്തി അഗ്നിരക്ഷാസേനയുടെ സഹായത്തോടെ കരയ്‌ക്കെത്തിച്ചപ്പോൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയായിരുന്നു. ഇപ്പോൾ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് എലിസബത്ത്. 22 മണിക്കൂർ കഴുത്തറ്റം വെള്ളത്തിൽ മുങ്ങി കിടന്നപ്പോഴത്തെ അനുഭവം മനോരമ ഓൺലൈൻ പ്രീമിയത്തിൽ എലിസബത്ത് ബാബു വിവരിക്കുന്നു.

എറണാകുളം – തൃശൂർ അതിർത്തിയിലെ ഏഴാറ്റുമുഖം 18–ാം ബ്ലോക്ക് വഴി പോകുന്ന മോട്ടർ സൈക്കിൾ യാത്രക്കാർക്ക് മുന്നിലൂടെ റോഡ് മുറിച്ചു കടന്നോടുന്ന കാട്ടുപന്നി. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ പിന്നിൽ നിന്ന് ഇടിച്ചിട്ടു, വിടാതെ പിന്തുടർന്നു

‘തിങ്കളാഴ്ച വൈകിട്ട് 4ന് ‍വീടിനു അൽപം അകലെയുള്ള പുരയിടത്തിൽ പുല്ലുചെത്തുന്നതിനിടെയായിരുന്നു സംഭവം. ഈ സമയം കാട്ടുപന്നി പിന്നിൽ നിന്ന് ഓടിവന്ന് കയ്യിൽ ആഞ്ഞിടിച്ചു. ഇടിയുടെ ആഘാതത്തിൽ വീണശേഷം അവിടെ നിന്ന് എഴുന്നേറ്റ് ഓടി. പന്നി വിടാതെ പിന്തുടർന്നതിനാൽ അതിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപെടാനായി ആ പുരയിടത്തിലെ തന്നെ ആൾപ്പാർപ്പില്ലാത്ത വീടിന് സമീപത്തെ കിണറിന്റെ മുകളിലത്തെ തിട്ടയിൽ കയറിനിന്നു. എന്നിട്ടും പന്നി അവിടെ നിന്ന് പോകാൻ കൂട്ടാക്കാതെ വന്നതോടെ ഭയം വർധിച്ചു’.

കിണറിന്റെ അടുത്തേക്ക് വരുമെന്ന് തോന്നിയതിനാൽ കിണർ മൂടിയിട്ടിരുന്ന പലകകൾക്ക് മുകളിലേക്ക് കയറി നിൽക്കാൻ ശ്രമിച്ചു. എന്നാൽ, ദ്രവിച്ചിരുന്ന പലക ഒടിഞ്ഞ് 50 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറ്റിൽ കഴുത്തറ്റം വെള്ളമുണ്ടായിരുന്നു. വശത്ത് പിടിത്തം കിട്ടിയത് രക്ഷയായി.

ADVERTISEMENT

∙ ‘എവിടെ നിന്നോ കിട്ടിയ മനശക്തിയുടെ ബലത്തിൽ ഒരു രാത്രി മുഴുവൻ ഉറങ്ങാതെ പിടിച്ചു നിന്നു’

കിണറ്റിലേക്ക് അപ്രതീക്ഷിതമായി വീണതോടെ ആകെ പേടിയായി. ആകെ ഇരുട്ടായതിനാൽ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി. എങ്കിലും ഉറക്കെ വിളിച്ചു നോക്കി. പക്ഷേ വെപ്രാളത്തോടെയുള്ള ശബ്ദം പുറത്തേക്ക് കേട്ടതേയില്ല. അടുത്തെങ്ങും ആൾ താമസമുള്ള വീടുകളില്ലാത്തതിനാൽ സംഭവം ആരുമറിഞ്ഞതുമില്ല. രാത്രിയായതോടെ ഭയം കൂടി കൂടി വന്നു. പക്ഷേ എവിടെ നിന്നോ കിട്ടിയ മനശക്തിയുടെ ബലത്തിൽ ഒരു രാത്രി മുഴുവൻ കിണറിന്റെ വശത്ത് പിടിച്ചു നിന്നു. ഇതിനിടയിൽ മുകളിലേക്ക് കയറാനായി നോക്കിയെങ്കിലും സാധിച്ചില്ല. അങ്ങനെ ദൈവത്തെ വിളിച്ച് എങ്ങനെയൊക്കെയോ കിണറിനുള്ളിൽ കഴിച്ചു കൂട്ടി. നേരം വെളുത്തതോടെയാണ് ഭയപ്പാടിന് അൽപം ആശ്വാസമായത്. രാവിലെയും ആരെങ്കിലും കേൾക്കട്ടേയെന്ന് കരുതി ഉറക്കെ നിലവിളിച്ചു നോക്കി, എന്നാൽ ആരും കേട്ടില്ല.

കാട്ടുപന്നി (ഫയൽ ചിത്രം: മനരോമ)
ADVERTISEMENT

∙ കിണറ്റിൽ കിടന്നു നിലവിളിച്ചു, ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ

പഞ്ചായത്ത് അംഗം സൂസൻ ശശികുമാറും മുൻ പഞ്ചായത്ത് അംഗം ശൈലേന്ദ്രനാഥും എന്റെ ഭർത്താവ് ബാബുവും കൂടി തിരച്ചിൽ നടത്തുന്നതിനിടെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ്  ഈ കിണറിന്റെ സമീപത്ത് നിന്ന് എന്റെ നിലവിളി ശബ്ദം കേൾക്കുന്നത്. അങ്ങനെ അവർ നോക്കിയപ്പോഴാണ് എന്നെ കണ്ടത്. അതോടെ എനിക്ക് ജീവൻ തിരിച്ചു കിട്ടിയല്ലോയെന്നുള്ള ആശ്വാസമായി മനസ്സിൽ. തുടർന്ന് നാട്ടുകാരെല്ലാം ഓടിക്കൂടി. അതിനിടയിൽ അഗ്നിരക്ഷാസേനയുടെ രണ്ടു പേർ വലയുമായി കിണറ്റിലിറങ്ങി എന്നെ കരയിലേക്ക് എത്തിക്കുകയായിരുന്നു. എനിക്ക് എന്തെന്നില്ലാത്ത ആശ്വാസമായി. ഭർത്താവ് ബാബുവിനെ ചേർത്തു പിടിച്ചു ജീവിതം തിരിച്ചു കിട്ടിയതിന്റെ സന്തോഷം പങ്കുവച്ചു. പിന്നീട് അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

∙ ഭർത്താവ് കിണറ്റിൽ ടോർച്ചടിച്ചു നോക്കിയിരുന്നു

ഞാനും ഭർത്താവും മാത്രമാണ് വീട്ടിലുള്ളത്. വെൽഡിങ് ജോലിക്കാരനായ ഭർത്താവ് ബാബു രാത്രി 7ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എന്നെ കാണാതായതോടെ പരിസരത്തെ വീടുകളിലും മറ്റും അന്വേഷിച്ച് പോയിരുന്നു. വീടിന്റെ പരിസര പ്രദേശങ്ങളിലാകെ അർധരാത്രി വരെ തിരഞ്ഞെങ്കിലും രക്ഷയില്ലാത്തതിനെ തുടർന്ന് തിരച്ചിൽ നിർത്തിയ ശേഷം പുലർച്ചെ വീണ്ടും തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഞാൻ വീണു കിടന്ന കിണറ്റിലും ടോർച്ച് അടിച്ചു നോക്കിയിരുന്നെങ്കിലും എന്നെ കാണാനോ, എന്റെ കരച്ചിൽ കേൾക്കാനോ അദ്ദേഹത്തിനായില്ല. പിന്നീട് നേരം പുലർന്നും അന്വേഷണം നടത്തി.

പ്ലാവിളയിൽ എലിസബത്ത് ബാബു . (ചിത്രം: മനോരമ)

എന്നിട്ടും ഫലമുണ്ടാകാതെ വന്നപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസിന്റെ നിർദേശപ്രകാരം ഒന്നു കൂടി വീടിനു സമീപത്തുള്ള പുരയിടങ്ങളിലും കിണറുകളിലുമെല്ലാം അന്വേഷണം നടത്തുന്നതിനിടെയാണ് അവർക്ക് എന്നെ കണ്ടുകിട്ടിയത്. അവിടെ നിന്നാണ് ഞാൻ പുതിയ ജീവിതത്തിലേക്ക് ‘കയറിവന്നത്’. കിണറ്റിൽ കഴിച്ചു കൂട്ടിയത് ഓർക്കുമ്പോഴെല്ലാം വല്ലാത്ത ‌ഉൾഭയമാണ്. ഇതിന്റെ ഓർമ ഇനി മനസ്സിലേക്ക് കടന്നു വരരുതേയെന്നുള്ള പ്രാർഥനയിലാണിപ്പോൾ. ഇങ്ങനെയൊരനുഭവം ആർക്കുമുണ്ടാകാതിരിക്കട്ടേ എന്ന പ്രാർഥനയും.

English Summary:

Terrifying Ordeal: Elizabeth Babu's Night of Survival Against a Wild Boar and Well