ബത്തേരിയിൽ നിന്ന് രാവിലെ വടക്കനാട്ടേക്ക് പോകുമ്പോൾ റോഡരികിൽ ചൂട് മാറാത്ത ആനപ്പിണ്ടം കിടക്കുന്നു. കഴിഞ്ഞ രാത്രിയും ഇതുവഴി ആന കടന്നുപോയെന്ന് വ്യക്തം. ആനയെയും ആനപ്പിണ്ടത്തെയും അപൂർവമായി കണ്ടിരുന്ന ഒരു ജനത്തിന് ഇപ്പോൾ ആന തൊഴുത്തിൽ കെട്ടുന്ന പശുവിനെ പോലെ സുപരിചിതമായിരിക്കുന്നു. കഴിഞ്ഞ രാത്രിയിലും പടക്കവും ടോർച്ചുമെല്ലാമായി നാട്ടുകാർ ആനയെ തുരത്താനിറങ്ങി. ഈ ആനയോടിക്കൽ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നവരാണ് വടക്കനാട്ടുകാർ. കേരളത്തിൽ വന്യമൃഗ ശല്യം ആദ്യമായി ബാധിച്ചു തുടങ്ങിയ സ്ഥലങ്ങളിലൊന്നാണ് വയനാട്ടിലെ ബത്തേരിക്കടുത്ത നൂൽപ്പുഴ പഞ്ചായത്തിലെ വടക്കനാട്. 1990കളിലാണ് ആദ്യം വന്യമൃഗ ആക്രമണം തുടങ്ങിയത്. ഏതാണ്ട് 15 വർഷം മുമ്പ് ഇവിടെ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായി മാറി. ആയിരത്തിയഞ്ഞൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇരുട്ടുവീണാൽ മുറ്റവും കൃഷിയിടവും ആനയുടെയും കടുവയുടെയും വിഹാരകേന്ദ്രമാണ്. മാൻ, കുരങ്ങ്, പന്നി തുടങ്ങിയവ പകൽ സമയത്തും പറമ്പിലൂടെ ഓടിക്കളിക്കും. വടക്കാനാട്ടെ ജനങ്ങളുടെ ജീവിതം വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. 1990കളിലാണ് വടക്കനാട് ആദ്യമായി കാട്ടാനയുെട ആക്രമണം ഉണ്ടാകുന്നത്. വടക്കനാട്ടെ വ്യാപാരിയും അന്നത്തെ പത്ര ഏജന്റുമായിരുന്ന എൻ. ഗോപാലൻ ഓർക്കുന്നു. അക്കാലത്ത് വടക്കനാട്ടുകാർ വന്യമൃഗ ആക്രമണത്തെക്കുറിച്ച് പരാതിയുമായി ചെന്നാൽ അവഗണിക്കുകയായിരുന്നു പതിവ്. ഇന്ന് വന്യമൃഗ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലേക്കെത്തി. വന്യമൃഗ ആക്രമണത്തിന്റെ ആദ്യത്തെ ഇരകളിൽപ്പെട്ടവരാണ് വടക്കനാട്ടുകാർ എന്ന് വിശേഷിപ്പിക്കാം. കേരളത്തിലങ്ങോളമിങ്ങോളം വന്യമൃഗ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ വന്യമൃഗ ശല്യം ഒരു നാടിെന ഏതുരീതിയിലാണ് മാറ്റിയെന്നതിന് ഉദാഹരണമാണ് വടക്കനാട്. ആ കാഴ്ചകൾ കാണാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരിയിൽ നിന്ന് രാവിലെ വടക്കനാട്ടേക്ക് പോകുമ്പോൾ റോഡരികിൽ ചൂട് മാറാത്ത ആനപ്പിണ്ടം കിടക്കുന്നു. കഴിഞ്ഞ രാത്രിയും ഇതുവഴി ആന കടന്നുപോയെന്ന് വ്യക്തം. ആനയെ അപൂർവമായി മാത്രം കണ്ടിരുന്ന ഒരു ജനത്തിന് ഇപ്പോൾ തൊഴുത്തിൽ കെട്ടുന്ന പശുവിനെ പോലെ ആനകൾ സുപരിചിതമായിരിക്കുന്നു. കഴിഞ്ഞ രാത്രിയിലും പടക്കവും ടോർച്ചുമെല്ലാമായി നാട്ടുകാർ ആനയെ തുരത്താനിറങ്ങി. ഈ ആനയെ ഓടിക്കൽ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നവരാണ് വടക്കനാട്ടുകാർ. കേരളത്തിൽ വന്യമൃഗ ശല്യം ആദ്യമായി രൂക്ഷമായിത്തുടങ്ങിയ സ്ഥലങ്ങളിലൊന്നാണ് വയനാട്ടിലെ ബത്തേരിക്കടുത്ത നൂൽപ്പുഴ പഞ്ചായത്തിലെ വടക്കനാട്. തൊണ്ണൂറുകളിലാണ് ഇവിടെ വന്യമൃഗ ആക്രമണം തുടങ്ങിയത്. ഏതാണ്ട് 15 വർഷം മുൻപ് ഇവിടെ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായി മാറി. ആയിരത്തിയഞ്ഞൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

വടക്കനാട് നിന്നൊരു കാഴ്ച. (ചിത്രം: മനോരമ)

ഇരുൾ വീണാൽ മുറ്റവും കൃഷിയിടവും ആനയുടെയും കടുവയുടെയും വിഹാരകേന്ദ്രമാണ്. മാൻ, കുരങ്ങ്, പന്നി തുടങ്ങിയവ പകൽ സമയത്തും പറമ്പിലൂടെ ഓടിക്കളിക്കും. വടക്കാനാട്ടെ ജനങ്ങളുടെ ജീവിതം വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. തൊണ്ണൂറുകളിൽ ഇവിടെയുണ്ടായ കാട്ടന ആക്രമണങ്ങൾ വടക്കനാട്ടെ വ്യാപാരിയും അന്നത്തെ പത്ര ഏജന്റുമായിരുന്ന എൻ. ഗോപാലൻ ഇപ്പോഴും ഓർക്കുന്നു. അക്കാലത്ത് വടക്കനാട്ടുകാർ വന്യമൃഗ ആക്രമണത്തെക്കുറിച്ച് പരാതിയുമായി ചെന്നാൽ അവഗണിക്കുകയായിരുന്നു പതിവ്. ഇന്ന് വന്യമൃഗ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലേക്കുവരെ കാര്യങ്ങൾ എത്തിയിരിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളം വന്യമൃഗ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ വന്യമൃഗ ശല്യം ഒരു നാടിനെ ഏതുരീതിയിലാണ് മാറ്റിയെന്നതിന് ഉദാഹരണമാണ് വടക്കനാട്. ആ കാഴ്ചകൾ കാണാം.

വന്യമൃഗങ്ങളെ ഭയന്ന് അടച്ചിട്ടിരിക്കുന്ന ഗെയ്റ്റിന് പിന്നിൽ നിൽക്കുന്ന വടക്കനാട് ഗവ എൽപി സ്കൂളിലെ കുട്ടികൾ. (ചിത്രം: മനോരമ)
ADVERTISEMENT

∙ ഈ മനുഷ്യരെക്കൊണ്ട് ഒന്നുമാവില്ലെന്ന് അവയ്ക്കറിയാം

വടക്കനാട്ടെ ഭൂരിഭാഗം വരുന്ന ആളുകളുടെയും പ്രധാന വരുമാനം കൃഷിയാണ്. ആദിവാസികളിൽ പലർക്കും സ്വന്തമായി കൃഷിഭൂമി ഇല്ലാത്തതിനാൽ ഭൂവുടമകളുടെ സ്ഥലത്തെ പണികളാണ് ചെയ്തിരുന്നത്. ആനയും മാനും ചവിട്ടിമെതിക്കാൻ തുടങ്ങിയതോടെ കൃഷി ചെയ്യുന്നത് പലരും നിർത്തി. വൈദ്യുതി വേലി തീർത്തും മാടംകെട്ടി കാവലിരുന്നും പിന്നെയും കുറേപ്പേർ കൃഷി ചെയ്തുനോക്കി. അവരും പരാജയപ്പെട്ടു. ആനകൾകളുടെയും മാനുകളുടെയും സ്വഭാവത്തിൽ തന്നെ കാതലായ മാറ്റം വന്നിരിക്കുന്നുവെന്നാണ് വടക്കനാട്ടുകാർ പറയുന്നത്. പണ്ട് പടക്കം പൊട്ടിച്ചാലോ പാട്ട കൊട്ടിയാലോ ആന പോകുമായിരുന്നു. ആളുകളുടെ സാന്നിധ്യം കണ്ടാൽ മാനും പന്നിയും ഓടും. ഇപ്പോൾ പടക്കത്തിനൊന്നും ആനകൾ ഒരു വിലയും കൽപ്പിക്കുന്നില്ല.

എത്ര വേണമെങ്കിലും പൊട്ടിച്ചുകൊള്ളൂ എന്ന നിലപാടിൽ അനങ്ങാതെ നിൽക്കും. മനുഷ്യർ ഒന്നും ചെയ്യില്ലെന്ന് മാനുകൾക്കും കുരങ്ങുകൾക്കും വ്യക്തമായി മനസ്സിലായി. ഇതോടെ നിർബാധം കൃഷിയിടം നശിപ്പിക്കുകയാണ്. വേലി സ്ഥാപിക്കണമെന്ന് അപേക്ഷ കൊടുത്ത് മടുത്തവർ സ്വന്തം പണം മുടക്കിയാണ് ഇവിടെ വൈദ്യുതി വേലി സ്ഥാപിക്കുന്നത്. കുറച്ച് വർഷം മുൻപ് വരെ ഇത്തരം വേലികൾ വളരെ ഫലപ്രദമായിരുന്നു. ഒരേക്കർ സ്ഥലത്ത് വേലി കെട്ടണമെങ്കിൽ 25,000 രൂപയെങ്കിലും വേണം. എന്നാൽ, ഇപ്പോൾ ഇത്തരം വൈദ്യുത വേലികൾ ആഴ്ചകൾക്കുള്ളിൽ ആന തകർക്കാൻ തുടങ്ങി. വേലിയിലേക്ക് മരങ്ങൾ കുത്തിമറിച്ചിട്ടാണ് അവ തകർക്കുന്നത്. അതുകൊണ്ട് വൈദ്യുത വേലികളും ഉപയോഗശൂന്യമായി. കിടങ്ങുകളും കയ്യാലകളും മുന്നേ തന്നെ പൊളിക്കാൻ തുടങ്ങിയിരുന്നു.

വടക്കനാട്ടെ വയൽ. (ചിത്രം: മനോരമ)

∙ നിർമാണം നിലച്ച വീടുകൾ, കുടിയിറങ്ങിയ ജനം

ADVERTISEMENT

കൃഷി ചെയ്യാൻ പറ്റാതായതോടെ കൃഷിഭൂമി ഉപേക്ഷിച്ച് ആളുകൾ മറ്റ് പല പണികൾക്കും പോകാൻ തുടങ്ങി. ഇതോടെ ആദിവാസികളും സ്ഥലം വിട്ടു. കർണാടകയിലെയും മറ്റും എസ്റ്റേറ്റുകളിലേക്കാണ് ഭൂരിഭാഗം ആദിവാസികളും പോയത്. പുതിയ തലമുറയിലെ ആരും വടക്കനാട് വീട് വയ്ക്കാൻ തയാറാകുന്നില്ല. എട്ടും പത്തും ഏക്കർ സ്ഥലം ഉപേക്ഷിച്ച് അഞ്ചോ പത്തോ സെന്റ് സ്ഥലം വാങ്ങി നഗരത്തോട് ചേർന്ന് വീട് വയ്ക്കുകയാണ്. വടക്കനാട് പുതിയ വീടുകളുടെ നിർമാണം ഏറക്കുറെ നിലച്ച അവസ്ഥയാണ്.

വിദ്യാർഥികൾ ആരും തന്നെ നടന്ന് സ്കൂളിലേക്ക് പോകാറില്ല. എല്ലാവരെയും ഓട്ടോറിക്ഷയിലോ ബസിലോ ആണ് കൊണ്ടുപോകുന്നത്. കാരണം ഏതു സമയത്താണ് ആനയോ കടുവയോ മുന്നിൽ ചാടുക എന്ന് പറയാൻ സാധിക്കില്ല. പുറത്ത് പഠനത്തിന് പോയ ഒരാളും ഇവിടേക്ക് തിരിച്ചുവരുന്നുമില്ല.

പൊന്നുവിളയുന്ന മണ്ണാണ് വടക്കനാട്ടേത്. അടുത്ത കാലം വരെ ഗോപാലന്റെ കടയിലേക്ക് ആവശ്യമായ പച്ചക്കറികൾ നാട്ടുകാരുടെ അടുത്തുനിന്നുമായിരുന്നു വാങ്ങിയത്. ഇപ്പോൾ ബത്തേരിയിൽ നിന്നാണ് ഗോപാലൻ പച്ചക്കറി എടുക്കുന്നത്. ചേനയും ചേമ്പും പോലും കൃഷിയിറക്കാൻ ആരും തയാറാകാതെ വന്നതോടെയാണ് കർണാടകയിൽ നിന്ന് വരുന്ന പച്ചക്കറി തേടി ഗോപാലന് ബത്തേരിക്ക് പോകേണ്ടി വരുന്നത്. വടക്കനാട്ടുകാർ ഏതു നിമിഷവും ആനയെയും കടുവയെയും പ്രതീക്ഷിക്കുന്ന മാനസീകാവസ്ഥയിലേക്ക് എത്തിച്ചേർന്നു.

വടക്കനാട്ടിലെ വ്യാപാരിയായ എൻ. ഗോപാലൻ. (ചിത്രം: മനോരമ)

വളർത്തുമൃഗങ്ങളെ വന്യമൃഗങ്ങൾ പിടികൂടുന്നത് വാർത്തയല്ലാതായി. ആഴ്ചയിൽ ഒരു വളർത്തുമൃഗത്തെയെങ്കിലും വന്യമൃഗം പിടിക്കുന്നുണ്ട്. കടുവയുടെ പല്ലിന്റെയും ആനയുടെ കൊമ്പിന്റെയും ഇടയിലൂടെയാണ് വടക്കനാട്ടുകാർ കഴിഞ്ഞുപോകുന്നത്. മുപ്പത് കൊല്ലത്തിനുള്ളിൽ വടക്കനാട് പ്രദേശം മനുഷ്യവാസമില്ലാതെ വനമായി മാറുമെന്നാണ് നാട്ടുകാർ പറയുന്നത്. വടക്കനാട് ഒരു ഉദാഹരണം മാത്രമാണ്. സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഒട്ടേറെ ഗ്രാമങ്ങളാണ് വയനാട്ടിലുള്ളത്.

∙ ഈ വൈദ്യുതി വേലി കൊണ്ട് എന്തു കാര്യം ?

ADVERTISEMENT

വയനാട്ടിലെ ബാണാസുരൻ മലയുടെ അങ്ങേ ചെരിവിലെ കക്കയത്താണ് ചൊവ്വാഴ്ച കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചത്. നാലഞ്ച് വർഷം മുൻപ് വരെ ഈ നാട്ടുകാർക്ക് കാട്ടുപോത്ത് അപൂർവ ജീവിയായിരുന്നു. വർഷങ്ങളുടെ ഇടവേളയിൽ കൂട്ടംതെറ്റി വരുന്ന ഒന്നോ രണ്ടോ കാട്ടുപോത്തുകൾ ആളുകളുടെ സാന്നിധ്യം അറിഞ്ഞ് ഓടിപ്പോകുമായിരുന്നു. പിന്നീട് കരിയാത്തും പാറയിൽ വെള്ളം കുടിക്കാനെത്തിത്തുടങ്ങി. കക്കയം ഡാമിന്റെ റിസർവോയറിന്റെ ഒരു ഭാഗം കാടും മറു ഭാഗം ജനവാസ കേന്ദ്രവുമാണ്. കാടിറങ്ങി വന്ന് കാട്ടുപോത്തുകൾ വെള്ളം കുടിച്ച് പോകാറായിരുന്നു പതിവ്. പിന്നീട് വെള്ളം നീന്തിക്കടന്ന് ഇക്കരെ ജനവാസ കേന്ദ്രത്തിലെത്തി. വനത്തിൽ നിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച് കൂരാച്ചുണ്ട് അങ്ങാടിയിലും കാട്ടുപോത്ത് സന്ദർശനം നടത്തി. ഒടുവിൽ പാലാട്ടിയിൽ ഏബ്രഹാമിന്റെ ജീവനെടുത്തു. കക്കയത്ത് കാട്ടുപോത്തുകൾ കറങ്ങി നടക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി.

ഓടിയാൽ നമ്മൾ എവിടെ വരെ ഓടും, 40 കിലോമീറ്റർ കഴിഞ്ഞാൽ കടലാണ്. കടലിൽ ചാടി മരിക്കണോ സ്വന്തം മണ്ണിൽ കിടന്ന് മരിക്കണോ എന്ന് നമുക്ക് തീരുമാനിക്കേണ്ടതുണ്ട്

കക്കയത്ത് പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ പ്രാസംഗികരിൽ ഒരാൾ ചോദിച്ചത്

മൂന്ന് വർഷം മുൻപ് ഒന്നോ രണ്ടോ കാട്ടുപോത്തുകൾ കക്കയത്ത് എത്തിയിരുന്നു. ഇപ്പോൾ മുപ്പതോളം വരുന്ന കൂട്ടത്തെയാണ് കാണുന്നതെന്ന് പ്രദേശവാസിയായ അരുൺ കക്കയം പറഞ്ഞു. ഏബ്രഹാമിന്റെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധത്തിലെ പ്രധാന ആവശ്യം ഫെൻസിങ് നിർമാണം ആണ്. ഉടൻ ആരംഭിക്കാമെന്നും അധികൃതർ ഉറപ്പു നൽകി. കക്കയത്ത് ആളുകൾ ഫെൻസിങ്ങിനെക്കുറിച്ച് കാര്യമായി ആലോചിക്കാൻ തുടങ്ങിയിട്ടേയുള്ളു. ഒരു മലയുടെ അപ്പുറം വയനാട്ടിൽ ഫെൻസിങ് എങ്ങനെ പൊളിക്കാമെന്ന് ആനകൾ പരിശീലനം നേടിക്കഴിഞ്ഞു. വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങളുടെ പട്ടികയിൽ അവസാനം ഉൾപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കക്കയം. കക്കയത്ത് പ്രതിഷേധം കനക്കുമ്പോൾ വന്യമൃഗ ആക്രമണം വളരെ മുൻപ് തന്നെ തുടങ്ങിയ വടക്കനാട് ഉപേക്ഷിച്ച് ആളുകൾ മറ്റിടങ്ങളിലേക്ക് ചേക്കേറുകയാണ്.

വയനാട് വനമേഖലയിൽ നിന്നൊരു കാഴ്ച. (Photo by PTI)

∙ ഓടിയാൽ നമ്മൾ എവിടെ വരെ ഓടും

വനംവകുപ്പ് സംരക്ഷിത വനമെന്ന് പറഞ്ഞ് സംരക്ഷിച്ചുപോരുന്ന തേക്കിൻ തോട്ടങ്ങളിൽ വന്യമൃഗങ്ങൾക്ക് തിന്നാനായി ഒന്നുമില്ല. കൃഷിക്കാർ നട്ടുപിടിപ്പിച്ച് നനച്ച് വളർത്തുന്ന പുല്ലുതന്നെയാണ് വേനൽക്കാലത്ത് വന്യമൃഗങ്ങൾക്കും ശരണം. മനുഷ്യൻ ഉപദ്രവിക്കില്ലെന്ന് വന്യമൃഗങ്ങൾ പഠിച്ചുകഴിഞ്ഞു. അതുകൊണ്ടാണ് പടക്കം പൊട്ടിച്ചാൽ കാട്ടാന വാലാട്ടുന്നതെന്ന് വടക്കനാട്ടെ നാട്ടുകാർ പറയുന്നു. വനസംരക്ഷണത്തിന് കർശനനിയമങ്ങൾ നടപ്പാക്കി. അബദ്ധത്തിൽ കാട്ടുപന്നിയുടെ മാംസം കഴിച്ചതിന് ജയിലിൽ പോയവർ വരെയുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൃഗീയ മർദനത്തിന് ഇരയായവരും വയനാട്ടിൽ ഒട്ടേറെയാണ്. വന്യമൃഗങ്ങളെയും വനപാലകരെയും ഒരുപോലെ പേടിച്ച് കഴിയേണ്ട ഗതികേടിലാണ് പല ഗ്രാമങ്ങളും. 10 വർഷങ്ങൾക്ക് മുൻപ് വനപാലകർക്കെതിരെ നാട്ടുകാർ സംഘടിച്ചതും ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതും വടക്കനാട്ടാണ്.

വടക്കനാട് വനത്തോട് ചേർന്ന് വന്യമൃഗങ്ങൾ വെള്ളം കുടിക്കനെത്തുന്ന കുളം. (ചിത്രം: മനോരമ)

ഈ പ്രതിഷേധം പിന്നീട് കേരളത്തിൽ പലഭാഗത്തും കാണാൻ തുടങ്ങി. ഏബ്രഹാമിനെ കാട്ടുപോത്ത് കുത്തിക്കൊന്നതിന് ശേഷം കക്കയത്ത് മൂന്ന് സ്ഥലത്താണ് തീപിടിച്ചത്. രാജവെമ്പാല അടക്കമുള്ള ഒട്ടേറെ പാമ്പുകളുടെ താവളമായ വെള്ളത്താൽ ചുറ്റപ്പെട്ട ഹാർട് ഐലൻഡിൽ ചൊവ്വാഴ്ച രാത്രി തീപിടിച്ചിരുന്നു. വടക്കനാട്ടുകാർ ഗ്രാമം വിട്ട് പോയേക്കാം. എന്നാൽ എല്ലാവരും അതിന് തയാറായിക്കൊള്ളണമെന്നില്ല. അതിന്റെ സൂചനയായി മാത്രമേ കക്കയത്തെ തീയെ പരിഗണിക്കാൻ സാധിക്കൂ. വനത്താൽ ചുറ്റപ്പെട്ട സ്ഥലത്തോ വനത്തോട് ചേർന്നോ താമസിക്കുന്നവർക്ക് സർക്കാർ സ്വയംസന്നദ്ധ പുനരധിവാസം നടപ്പാക്കുന്നുണ്ട്. 15 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നൽകുന്നത്. അഞ്ച് സെന്റ് സ്ഥലമുള്ളവർക്കും അഞ്ചേക്കർ സ്ഥലമുള്ളവർക്കും ഈ 15 ലക്ഷമാണ് ലഭിക്കുക.

തണ്ണീർക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം. (ഫയൽ ചിത്രം: മനോരമ)

ഗതികെട്ട് ഈ പണം വാങ്ങി സ്ഥലം വിട്ടവർ വയനാട്ടിൽ ഓട്ടേറെയാണ്. എന്നാൽ കേരളത്തിലെ ഭൂരിഭാഗം വരുന്ന മലയോരമേഖലയിലെ താമസക്കാരും ഇതിന് തയാറായെന്ന് വരില്ല. കക്കയത്ത് പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ പ്രസംഗകരിൽ ഒരാൾ ചോദിച്ചത് ഇങ്ങനെയാണ് ‘‘ഓടിയാൽ നമ്മൾ എവിടെ വരെ ഓടും, 40 കിലോമീറ്റർ കഴിഞ്ഞാൽ കടലാണ്. കടലിൽ ചാടി മരിക്കണോ സ്വന്തം മണ്ണിൽ കിടന്ന് മരിക്കണോ എന്ന് നമുക്ക് തീരുമാനിക്കേണ്ടതുണ്ട്’’. വന്യമൃഗ ശല്യം രൂക്ഷമായ മലയോരമേഖലയിൽ അടുത്ത കാലത്ത് ഉയരുന്ന ചോദ്യവും ഇതുതന്നെയാണ്. ഇവിടം വിട്ട് എവിടെ പോകും ?

English Summary:

The Silent Giants of Vadakkanad: Human-Elephant Conflicts Reshape Rural Kerala