നരേന്ദ്ര മോദിയുടെ ജനപ്രീതി കുറഞ്ഞോ കൂടിയോ എന്ന് അറിയാൻ എളുപ്പവഴിയെന്താണ്? ഡൽഹി മാർക്കറ്റിൽ വിൽക്കുന്ന മോദി കുർത്തകളുടെ എണ്ണമെടുത്തു വിശകലനം നടത്തിയ റിപ്പോർട്ടർമാരുണ്ട്. കോടികൾ വാരിയ മലയാള ചിത്രം ലൂസിഫറിൽ അന്തരിച്ച നേതാവിന്റെ പിൻഗാമിയായി മകനെ അവതരിപ്പിക്കുന്ന ഭാഗം ഓർമയില്ലേ? നേതാവിന്റെ ഭാഷയും പ്രവർത്തിയും മാത്രമല്ല വസ്ത്രങ്ങളും ജനങ്ങൾക്ക് നൽകുന്ന സന്ദേശം വലുതാണ്. ഇക്കാര്യം മനസ്സിലാക്കിയ നേതാക്കൻമാരാണ് നമുക്കുചുറ്റും ഉള്ളത്. ചിലർ വസ്ത്രധാരണത്തിൽ ലാളിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുമ്പോൾ മറ്റു ചിലർ സ്റ്റൈൽ ഐക്കണുകളായി മാറി ജനങ്ങളെ സ്വാധീനിക്കുന്നു. വസ്ത്രങ്ങളിലൂടെ അവർ അണികളുമായി ആശയവിനിമയം നടത്തുന്നു. വാക്കുകളുടെ ആവശ്യമില്ലാതെ തന്നെ നിങ്ങളില്‍ ഒരുവനാണ് ഞാൻ എന്നതിൽ തുടങ്ങി നിങ്ങളുടെ തലവനാണ് ഞാൻ എന്ന സന്ദേശം വരെ വസ്ത്രങ്ങൾ കൈമാറും. അതായത് വിശ്വാസങ്ങൾ, ബന്ധങ്ങൾ, മുൻഗണനകൾ എന്നിവയെക്കുറിച്ച് ഫാഷനിലൂടെ രാഷ്ട്രീയക്കാർക്ക് സംസാരിക്കാൻ കഴിയും.

നരേന്ദ്ര മോദിയുടെ ജനപ്രീതി കുറഞ്ഞോ കൂടിയോ എന്ന് അറിയാൻ എളുപ്പവഴിയെന്താണ്? ഡൽഹി മാർക്കറ്റിൽ വിൽക്കുന്ന മോദി കുർത്തകളുടെ എണ്ണമെടുത്തു വിശകലനം നടത്തിയ റിപ്പോർട്ടർമാരുണ്ട്. കോടികൾ വാരിയ മലയാള ചിത്രം ലൂസിഫറിൽ അന്തരിച്ച നേതാവിന്റെ പിൻഗാമിയായി മകനെ അവതരിപ്പിക്കുന്ന ഭാഗം ഓർമയില്ലേ? നേതാവിന്റെ ഭാഷയും പ്രവർത്തിയും മാത്രമല്ല വസ്ത്രങ്ങളും ജനങ്ങൾക്ക് നൽകുന്ന സന്ദേശം വലുതാണ്. ഇക്കാര്യം മനസ്സിലാക്കിയ നേതാക്കൻമാരാണ് നമുക്കുചുറ്റും ഉള്ളത്. ചിലർ വസ്ത്രധാരണത്തിൽ ലാളിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുമ്പോൾ മറ്റു ചിലർ സ്റ്റൈൽ ഐക്കണുകളായി മാറി ജനങ്ങളെ സ്വാധീനിക്കുന്നു. വസ്ത്രങ്ങളിലൂടെ അവർ അണികളുമായി ആശയവിനിമയം നടത്തുന്നു. വാക്കുകളുടെ ആവശ്യമില്ലാതെ തന്നെ നിങ്ങളില്‍ ഒരുവനാണ് ഞാൻ എന്നതിൽ തുടങ്ങി നിങ്ങളുടെ തലവനാണ് ഞാൻ എന്ന സന്ദേശം വരെ വസ്ത്രങ്ങൾ കൈമാറും. അതായത് വിശ്വാസങ്ങൾ, ബന്ധങ്ങൾ, മുൻഗണനകൾ എന്നിവയെക്കുറിച്ച് ഫാഷനിലൂടെ രാഷ്ട്രീയക്കാർക്ക് സംസാരിക്കാൻ കഴിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നരേന്ദ്ര മോദിയുടെ ജനപ്രീതി കുറഞ്ഞോ കൂടിയോ എന്ന് അറിയാൻ എളുപ്പവഴിയെന്താണ്? ഡൽഹി മാർക്കറ്റിൽ വിൽക്കുന്ന മോദി കുർത്തകളുടെ എണ്ണമെടുത്തു വിശകലനം നടത്തിയ റിപ്പോർട്ടർമാരുണ്ട്. കോടികൾ വാരിയ മലയാള ചിത്രം ലൂസിഫറിൽ അന്തരിച്ച നേതാവിന്റെ പിൻഗാമിയായി മകനെ അവതരിപ്പിക്കുന്ന ഭാഗം ഓർമയില്ലേ? നേതാവിന്റെ ഭാഷയും പ്രവർത്തിയും മാത്രമല്ല വസ്ത്രങ്ങളും ജനങ്ങൾക്ക് നൽകുന്ന സന്ദേശം വലുതാണ്. ഇക്കാര്യം മനസ്സിലാക്കിയ നേതാക്കൻമാരാണ് നമുക്കുചുറ്റും ഉള്ളത്. ചിലർ വസ്ത്രധാരണത്തിൽ ലാളിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുമ്പോൾ മറ്റു ചിലർ സ്റ്റൈൽ ഐക്കണുകളായി മാറി ജനങ്ങളെ സ്വാധീനിക്കുന്നു. വസ്ത്രങ്ങളിലൂടെ അവർ അണികളുമായി ആശയവിനിമയം നടത്തുന്നു. വാക്കുകളുടെ ആവശ്യമില്ലാതെ തന്നെ നിങ്ങളില്‍ ഒരുവനാണ് ഞാൻ എന്നതിൽ തുടങ്ങി നിങ്ങളുടെ തലവനാണ് ഞാൻ എന്ന സന്ദേശം വരെ വസ്ത്രങ്ങൾ കൈമാറും. അതായത് വിശ്വാസങ്ങൾ, ബന്ധങ്ങൾ, മുൻഗണനകൾ എന്നിവയെക്കുറിച്ച് ഫാഷനിലൂടെ രാഷ്ട്രീയക്കാർക്ക് സംസാരിക്കാൻ കഴിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നരേന്ദ്ര മോദിയുടെ ജനപ്രീതി കുറഞ്ഞോ കൂടിയോ എന്ന് അറിയാൻ എളുപ്പവഴിയെന്താണ്? ഡൽഹി മാർക്കറ്റിൽ വിൽക്കുന്ന മോദി കുർത്തകളുടെ എണ്ണമെടുത്തു വിശകലനം നടത്തിയ റിപ്പോർട്ടർമാരുണ്ട്. കോടികൾ വാരിയ മലയാള ചിത്രം ലൂസിഫറിൽ അന്തരിച്ച നേതാവിന്റെ പിൻഗാമിയായി മകനെ അവതരിപ്പിക്കുന്ന ഭാഗം ഓർമയില്ലേ? നേതാവിന്റെ ഭാഷയും പ്രവർത്തിയും മാത്രമല്ല വസ്ത്രങ്ങളും ജനങ്ങൾക്ക് നൽകുന്ന സന്ദേശം വലുതാണ്. ഇക്കാര്യം മനസ്സിലാക്കിയ നേതാക്കൻമാരാണ് നമുക്കുചുറ്റും ഉള്ളത്. ചിലർ വസ്ത്രധാരണത്തിൽ ലാളിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുമ്പോൾ മറ്റു ചിലർ സ്റ്റൈൽ ഐക്കണുകളായി മാറി ജനങ്ങളെ സ്വാധീനിക്കുന്നു. വസ്ത്രങ്ങളിലൂടെ അവർ അണികളുമായി ആശയവിനിമയം നടത്തുന്നു.

വാക്കുകളുടെ ആവശ്യമില്ലാതെ തന്നെ നിങ്ങളില്‍ ഒരുവനാണ് ഞാൻ എന്നതിൽ തുടങ്ങി നിങ്ങളുടെ തലവനാണ് ഞാൻ എന്ന സന്ദേശം വരെ വസ്ത്രങ്ങൾ കൈമാറും. അതായത് വിശ്വാസങ്ങൾ, ബന്ധങ്ങൾ, മുൻഗണനകൾ എന്നിവയെക്കുറിച്ച് ഫാഷനിലൂടെ രാഷ്ട്രീയക്കാർക്ക് സംസാരിക്കാൻ കഴിയും. രാഷ്ട്രീയ ലോകത്ത് എപ്പോഴും നിശബ്ദവും എന്നാൽ ശക്തവുമായ ആശയവിനിമയവുമാണ് ഫാഷൻ. അതിനാലാണ് നിറങ്ങൾ, പാറ്റേണുകൾ, ആക്സസറികൾ എന്നിവയുടെ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള എല്ലാ വിശദാംശങ്ങളും രാഷ്ട്രീയത്തിൽ പ്രധാനമായി മാറുന്നത്. രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും വസ്ത്രധാരണത്തിലെ പ്രത്യേകതകളിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ കുറച്ച് നേതാക്കളെ, ഫാഷനിൽ അവരുടെ ഇഷ്ടങ്ങളെ കുറിച്ച് അറിയാം.

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്‍ (Photo by REUTERS)
ADVERTISEMENT

∙ ഹിറ്റ്ലറിന്റെ സൈനിക യൂണിഫോം, ട്രംപിന്റെ ടൈ

1921 മുതൽ മഹാത്മാഗാന്ധി, ധോത്തി സ്ഥിരവസ്ത്രമായി ധരിക്കാൻ തീരുമാനിച്ചത് പാവപ്പെട്ട ജനങ്ങളുമായി താൻ എത്രത്തോളം അടുത്തുനിൽക്കുന്നുവെന്ന് കാണിക്കുവാനാണ്. താമസിയാതെ ദേശസ്‌നേഹത്തിന്റെ പ്രതീകമായി അതു മാറി. തങ്ങളുടെ പ്രതിച്ഛായ രൂപപ്പെടുത്താനും പൊതുബോധം നിയന്ത്രിക്കാനും ശ്രമിക്കുന്ന നേതാക്കൾ ഫാഷൻ ഒരു നിർണായക ഉപകരണമായി ഉപയോഗിക്കാറുണ്ട്. അവർ ധരിക്കുന്ന വസ്ത്രങ്ങളും സ്വയം അവതരിപ്പിക്കുന്ന രീതിയും വോട്ടർമാരും സഹപ്രവർത്തകരും മാധ്യമങ്ങളും എങ്ങനെ അവരെ കാണുന്നു എന്നതിനെ സ്വാധീനിക്കുന്നു. ചൈനീസ് വിപ്ലവകാരി മാവോ സെ-തുങ്, ക്യൂബൻ രാഷ്ട്രീയക്കാരൻ ഫിദൽ കാസ്ട്രോ, ഇറ്റാലിയൻ രാഷ്ട്രീയക്കാരൻ ബെനിറ്റോ മുസ്സോളിനി എന്നീ നേതാക്കൾ അച്ചടക്കത്തെ സൂചിപ്പിക്കുന്ന കാക്കി റെജിമെന്റൽ വസ്ത്രമാണ് തിരഞ്ഞെടുത്തത്. സ്വേച്ഛാധിപതികളായ ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ, ഉത്തര കൊറിയയുടെ കിം ജോങ്-ഇൽ പോലെയുള്ള നേതാക്കൾ തങ്ങളുടെ അധികാരം ഉറപ്പിക്കാൻ തിരഞ്ഞെടുത്തത് സൈനിക വസ്ത്രമാണ്.

യുഎസ് പ്രസിഡന്റായി ബറാക്ക് ഒബാമയുടെ സ്ഥാനാരോഹണ വേളയിൽ മിഷേൽ ഒബാമ (File photo by Alex Brandon/ AP)

2009-ൽ തന്റെ ഭർത്താവിന്റെ സ്ഥാനാരോഹണ വേളയിൽ മുൻ അമേരിക്കൻ പ്രഥമ വനിത മിഷേൽ ഒബാമ ധരിക്കാൻ തിരഞ്ഞെടുത്തത് ക്യൂബൻ-അമേരിക്കൻ ഡിസൈനർ ഇസബെൽ ടോളിഡോയുടെ മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ്. ഊർജസ്വലമായ ആ നിറം ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുക മാത്രമല്ല, അമേരിക്കൻ സമൂഹത്തിലെ വൈവിധ്യത്തിന്റെയും ഉൾക്കൊള്ളലിന്റെയും പ്രാധാന്യത്തിന് ആദരം അർപ്പിക്കുകയും ചെയ്യുന്നു. അതേ പോലെ ഡോണൾഡ് ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹം ധരിച്ചിരുന്ന നീണ്ട ചുവന്ന ടൈകള്‍ റിപ്പബ്ലിക്കൻ പാർട്ടിയെ പരാമർശിക്കുന്നവയായിരുന്നു. ‌‌ഇത്തരം തിരഞ്ഞെടുപ്പുകൾക്ക് ജനങ്ങളിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിക്കുക.

മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ (Photo from File)

∙ പവർ ഫാഷനിൽ തിളങ്ങിയ താച്ചർ, കമലയോ?

ADVERTISEMENT

ഒരു സ്ഥാനാർത്ഥിയുടെ രൂപഭാവം വോട്ടർമാർ അവർക്ക് വോട്ടുചെയ്യാനുള്ള സാധ്യതയുമായി ബന്ധപ്പെട്ട് കിടക്കുന്നതായി 2010-ൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. ഒരു വ്യക്തിയുടെ ആത്മവിശ്വാസവും കാര്യക്ഷമതയും വെളിവാക്കുന്ന രൂപഭാവമാണ് ജനങ്ങൾ കാണുവാൻ ആഗ്രഹിക്കുന്നത്. സ്വന്തം സ്വത്വം വെളിപ്പെടുത്തുന്ന വസ്ത്രധാരണത്തിലൂടെ സ്റ്റൈൽ ഐക്കണുകളായി മാറിയ നേതാക്കൾ പോലുമുണ്ട്. കടും നിറങ്ങളുള്ള ട്വീഡ് പാവാടകൾ, വലിയ തൊപ്പികൾ, മുത്തുകൾ പതിച്ച ബ്രൂച്ചുകളും ആഭരണങ്ങളും, കറുത്ത ഹാൻഡ്ബാഗുകൾ എന്നിങ്ങനെ പതിറ്റാണ്ടുകളായി എലിസബത്ത് രാജ്ഞി തന്റെ വസ്ത്രധാരണത്തിൽ പുലർത്തിയിരുന്ന കാർക്കശ്യം അനവധിയാണ്. അചഞ്ചലമായ അർപ്പണബോധത്തെ പ്രകടമാക്കുന്ന ഈ രീതി ലോകം മുഴുവൻ ചര്‍ച്ചയായിട്ടുണ്ട്.

കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ (Photo by Jason Henry / AFP)

വ്യതിരിക്തമായ വസ്ത്രധാരണത്തിലൂടെ തന്റെ ‘ഉരുക്കു വനിത’ വ്യക്തിത്വത്തെ തന്ത്രപൂർവ്വം വളർത്തിയെടുത്ത നേതാവാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ. ശക്തിയും അധികാരവും പ്രകടമാക്കുന്ന ഷോൾഡർ പാഡുകളോട് കൂടിയ വസ്ത്രങ്ങളാണ് മാർഗരറ്റ് ഇതിനായി തിരഞ്ഞെടുത്തത്. 1979 മുതൽ 1990 വരെ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ, താച്ചറുടെ പാവാട സ്യൂട്ടുകൾ നിശ്ചയദാർഢ്യത്തിന്റെ സൂചനയായി നിലനിന്നു. നേരെമറിച്ച്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വർണ്ണാഭമായ സോക്സുകളും ചുരുട്ടിയ സ്ലീവുകളും ഉൾപ്പടെയുള്ള കാഷ്വൽ വസ്ത്രധാരണം, യുവജനങ്ങളെ ആകർഷിക്കുന്ന സമീപനത്തിന്റെ‌ ഭാഗമാണ്. ഇന്ത്യൻ സന്ദർശനത്തിനിടെയിൽ ബന്ദ്ഗാല കുർത്തകൾ മുതൽ തിളങ്ങുന്ന ഷെർവാനികൾ വരെ വിവിധ ഇന്ത്യൻ വസ്ത്രങ്ങളും ജസ്റ്റിൻ പരീക്ഷിച്ചിട്ടുണ്ട്. ഇത് ഇന്റർനെറ്റിൽ വൻ തരംഗമായിരുന്നു.

അമേരിക്കൻ രാഷ്ട്രീയക്കാരി അലക്‌സാൻഡ്രിയ ഒകാസിയോ-കോർട്ടെസ്. (Photo credit: X/statesgh)

2020ലെ ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷനിടെ, അമേരിക്കൻ രാഷ്ട്രീയക്കാരി അലക്‌സാൻഡ്രിയ ഒകാസിയോ-കോർട്ടെസ് സ്ത്രീകളുടെ അവകാശങ്ങളോടും സമത്വത്തോടുമുള്ള പ്രതിബദ്ധതയെ അനുസ്മരിപ്പിക്കുന്ന വെള്ള സ്യൂട്ടാണ് ധരിക്കാൻ തിരഞ്ഞെടുത്തത്. 2021 സെപ്റ്റംബറിൽ തന്റെ ആദ്യ മെറ്റ് ഗാലയിൽ എത്തിയപ്പോൾ "ടാക്സ് ദ റിച്ച്" എന്ന് എഴുതിയ ഒരു വസ്ത്രമാണ് അലക്‌സാൻഡ്രിയ ധരിച്ചിരുന്നത്. സാമ്പത്തിക നിലപാടുകൾക്ക് പിന്തുണയും ശ്രദ്ധയും നേടാനുള്ള തന്ത്രപരമായ ആ രാഷ്ട്രീയ നീക്കം വിജയകരമായിരുന്നു. അമേരിക്കൻ വൈസ് പ്രസിഡന്റായിരുന്ന കമല ഹാരിസ് പാന്റ്സ്യൂട്ട്, വെള്ള ഷർട്ട്, സ്കിന്നി ജീൻസ് എന്നിവയാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ, ക്രിസ്റ്റഫർ ജോൺ റോജേഴ്‌സ്, പയർ മോസ് തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ള ഡിസൈനർമാരെ ബോധപൂർവം തിരഞ്ഞെടുത്തു കൊണ്ട്, ഫാഷൻ വ്യവസായത്തിലെ വൈവിധ്യത്തിനും ഉൾക്കൊള്ളലിനും വേണ്ടിയുള്ള തന്റെ വാദത്തിനും കമല അടിവരയിട്ടു.

കമലാ ഹാരിസ് (Photo: Twitter/VP)

അതേസമയം പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖാർ, തന്റെ മോണോടോൺ കുർത്തകളിലൂടെയും സൺഗ്ലാസുകളും ഹാൻഡ്‌ബാഗുകളും ഉപയോഗിച്ച് ലളിതമായ ഫാഷൻ തിരഞ്ഞെടുപ്പാണ് നടത്തിയത്. എന്നും ഒരേ പോലെ കാണപ്പെടുക എന്നത് ജനങ്ങൾക്ക് നേതാക്കളെ എളുപ്പത്തിൽ തിരിച്ചറിയുവാൻ സഹായിക്കുന്നു. എന്നും ഒരേ പോലെ തങ്ങൾക്കൊപ്പമവർ തുടരും എന്ന പ്രതീതിയാണ് ഇതുണ്ടാക്കുന്നത്. ഇത് വേഷത്തിൽ മാത്രമല്ല, മുടിയുടെ സ്റ്റൈലും കെട്ടുന്ന വാച്ചും ഉപയോഗിക്കുന്ന പേനയിൽ പോലും കാണാം. അന്താരാഷ്ട്ര നേതാക്കൾ മുതൽ പ്രദേശിക നേതാക്കൾ വരെ ഈ രീതി പിന്തുടരാറുണ്ട്.

ADVERTISEMENT

∙ ഇന്ത്യൻ രാഷ്ട്രീയക്കാരുടെ ഫാഷൻ സ്റ്റൈൽ

ഇന്ത്യൻ രാഷ്ട്രീയക്കാരെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ വരുന്ന ചിത്രം ഖദർ അല്ലെങ്കിൽ ഖാദി കുർത്ത, പൈജാമ, മുണ്ട്, ഷർട്ട്, സാരി എന്നിവയാണ്. ലാളിത്യവും കർക്കശതയും സൂചിപ്പിക്കുന്നതിനാണ് ഖദർ അല്ലെങ്കിൽ ഖാദി വസ്ത്രങ്ങൾ ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരകാലഘട്ടം മുതൽ ഈ വസ്ത്രധാരണരീതി ഇന്ത്യയിൽ നിലനിൽക്കുന്നു. ഫാഷനിലെ മാറ്റത്തെ ഉൾക്കൊള്ളുന്ന രാഷ്ട്രീയക്കാരനാണ് നരേന്ദ്ര മോദി. അതുകൊണ്ട് തന്നെയാണ് ഓരോ തവണയും അദ്ദേഹത്തിന്റെ ഫാഷൻ വാർത്തകളിൽ നിറയുന്നത്. തന്റെ രാഷ്ട്രീയ പാർട്ടിയുടെ നിറമായ കാവി തന്റെ വസ്ത്രധാരണത്തിന്റെ ഭാഗമാക്കി മാറ്റിയ മോദി, ഖാദി കുർത്ത പോലെയുള്ള പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുമ്പോഴും ജാക്കറ്റിന്റെ നിറങ്ങളിൽ പരീക്ഷണങ്ങൾ നടത്താറുണ്ട്. 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയും (Photo by SAUL LOEB / AFP)

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദർശിച്ചപ്പോൾ വിരുന്നിനിടെ മോദി ധരിക്കുന്ന ഇന്ത്യൻ പരമ്പരാഗത ഹാഫ് സ്ലീവ് കുർത്ത ധരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്നതു തന്നെ അതിന്റെ പ്രസിദ്ധിയുടെ ഉദാഹരണമാണ്. പല പ്രാദേശിക പരിപാടികളിലും പ്രചാരണ വേളകളിലും വസ്ത്രത്തിലെ ലാളിത്യം കർക്കശമായി തുടരുന്നയാളാണ് മോദി. മാത്രമല്ല തന്റെ വസ്ത്രം ഒരു ഫാഷൻ ഡിസൈനറുടെ ഉൽപന്നമല്ലെന്ന് ഉറപ്പിക്കുവാനും മോദി ശ്രമിക്കാറുണ്ട്. പണ്ഡിറ്റ് നെഹ്‌റുവിന്റെ ജാക്കറ്റും ഖാദി തൊപ്പിയും മുതൽ കടുംനിറങ്ങളും സ്ലീവ്‌ലെസ് ജാക്കറ്റുകളുള്ള ഖാദി കുർത്ത പൈജാമകളും എംബ്രോയിഡറി കശ്മീരി ഷാളുകളും ഉൾപ്പെടുന്ന രാജീവ് ഗാന്ധിയുടെ സ്‌മാർട്ട് സ്‌റ്റൈൽ വരെ നെഹ്‌റു കുടുംബത്തിന് സ്വന്തമാണ്.

പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും. (ചിത്രം∙മനോരമ)

ചന്ദേരി, മഹേശ്വരി ശൈലിയിലുള്ള കൈത്തറി ഇന്ത്യൻ സാരികളാണ് സോണിയാ ഗാന്ധിയ്ക്ക് പ്രിയം. വ്യക്തിപരമായ ബ്രാൻഡിങിലും വസ്ത്രത്തിന്റെ പ്രാദേശികതയിലും വിശ്വസിക്കുന്നയാളാണ് പ്രിയങ്ക ഗാന്ധി. ഗാന്ധിക്കുടുംബം അവരുടെ ലാളിത്യമാർന്ന ശൈലിക്ക് പേരുകേട്ടവരാണെങ്കിൽ, സ്മൃതി ഇറാനി ഇന്ത്യയെ മൊത്തത്തിൽ പ്രതിനിധീകരിച്ചുക്കൊണ്ട് വൈവിധ്യമാർന്ന നിറങ്ങൾ ധരിക്കുന്നു. തന്റെ ബോബ് കട്ട് മുടി, ആഡംബര ഹാൻഡ്ബാഗുകൾ, ഡയമണ്ട് കമ്മലുകൾ, സൽവാർ-കമീസ് എന്നിവ കൊണ്ട് സ്വത്വരാഷ്ട്രീയത്തിന്റെ ഹൃദയത്തിലേക്ക് ഇടിച്ചുകയറിയ നേതാവാണ് മായാവതി. പുരുഷന്മാർ ആധിപത്യം പുലർത്തുന്ന സ്ഥലത്ത് ആത്മവിശ്വാസത്തിന്റെയും ശക്തിയുടെയും ഒരു പ്രസ്താവനയായി മാറി ആ ബോബ് കട്ട് മുടി.

മമത ബാനർജി (Photo by PTI)

മമത ബാനർജിയുടെ വെള്ള സാരികൾ ദാരിദ്ര്യത്തോടുള്ള ആദരവാണ്. ഇന്ത്യയിലെ ഒരു സാധാരണ സ്ത്രീയാണ് താനെന്നും പണമോ മുതലാളിത്തമോ ഏശാതെ, ഭൗതിക മോഹങ്ങളില്ലാതെ ജനങ്ങളെ സേവിക്കാൻ മാത്രമാണ് താനുള്ളതെന്നും എന്ന പ്രതിച്ഛായയാണ് മമത പൊതുസമൂഹത്തിന് നൽകുന്നത്. സാരികൾ, പാദരക്ഷകൾ, വാച്ചുകൾ, ആഭരണങ്ങൾ, സ്റ്റൈലിഷ് ഹൈ-കോളർ നിറമുള്ള കേപ്പുകൾ എന്നിവ ജയലളിതയുടെ അധികാരത്തിന്റെ ചിഹ്നമായിരുന്നു. അതേസമയം അരവിന്ദ് കെജ്‌രിവാളിന്റെ മഫ്‌ളർ ലാളിത്യത്തിന്റെ സന്ദേശം നൽകുകയും അദ്ദേഹത്തെ സാധാരണക്കാരുമായി ബന്ധിപ്പിക്കുകയും ചെയ്തു.

∙ വസ്ത്രത്തിൽ ഒളിപ്പിച്ച അടയാളങ്ങളും നയതന്ത്രവും 

പ്രധാന ദേശീയ മൂല്യങ്ങളോടുള്ള വിധേയത്വം അറിയിക്കുന്നതിനായി വസ്ത്രങ്ങള്‍ ഉപയോഗിക്കാറുണ്ട്. അന്താരാഷ്ട്ര വേദിയിലും നയതന്ത്ര ബന്ധങ്ങളിലും ഫാഷൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ, രാഷ്ട്രീയക്കാർ പലപ്പോഴും പ്രാദേശിക ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കുന്ന രീതിയിലാണ് വസ്ത്രം ധരിക്കുന്നത്. സാംസ്കാരിക വിനിമയവും പരസ്പര ധാരണയും വളർത്തിയെടുക്കാനും രാജ്യങ്ങൾക്കിടയിൽ ഒരു പാലമായി പ്രവർത്തിക്കാനും ആഗോള വിഷയങ്ങളിൽ സംഭാഷണവും സഹകരണവും പ്രോത്സാഹിപ്പിക്കാനും ഈ രീതിയ്ക്ക് കഴിയും.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാരമ്പര്യ ഗോത്രവേഷത്തിൽ (Photo by PTI)

താൻ ഉൾപ്പെടുന്ന പ്രദേശത്തിന്റെ പാരമ്പര്യങ്ങളോടും സംസ്‌കാരത്തോടുമുള്ള ബഹുമാനം അറിയിക്കാനാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും ശ്രമിക്കുന്നത്. താൻ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ തന്റെ ശൈലി പ്രാദേശികവൽക്കരിക്കാൻ ഇഷ്ടപ്പെടുന്ന മോദി, പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളും അനുയോജ്യമായ ശിരോവസ്ത്രവും വർണ്ണാഭമായ സ്കാർഫുകളുമുള്ള ബിസിനസ്സ് സ്യൂട്ടുകളും പലപ്പോഴും ധരിച്ചിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ, വടക്കുകിഴക്കൻ അസമിലെ പരമ്പരാഗത അസമീസ് ജാപ്പി ധരിച്ചപ്പോൾ, അരുണാചൽ പ്രദേശിൽ അദ്ദേഹം ആദി ഗോത്രത്തിന്റെ പരമ്പരാഗത ശിരോവസ്ത്രമായ ദുമുലുക്ക് ധരിച്ചിരുന്നു. 2014ൽ നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിവലിൽ ജനങ്ങളെ അഭിസംബോധന ചെയ്തപ്പോൾ, അദ്ദേഹം പരമ്പരാഗത നാഗ യോദ്ധാവിന്റെ ശിരോവസ്ത്രം ധരിച്ചു. 

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിത (Photo by PTI)

ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി ഇന്ത്യയിലെ കരകൗശല വിദഗ്ധരെ സൂചിപ്പിക്കുന്ന കൈത്തറി സാരികളാണ് ധരിച്ചിരുന്നത്. ജയലളിത എഐഎഡിഎംകെയുടെ നിറങ്ങളെ സൂചിപ്പിക്കുന്ന കറുപ്പും ചുവപ്പും ബോർഡറുള്ള വെളുത്ത സാരിയിലെത്തിയതും തന്റെ മുൻഗണന സൂചിപ്പിക്കുവാൻ വേണ്ടിയായിരുന്നു. എലിസബത്ത് രാജ്ഞിയുടെ തിരഞ്ഞെടുക്കലുകളിലും പലപ്പോഴും ആതിഥേയ രാജ്യവുമായി ബന്ധപ്പെട്ട നിറങ്ങളും രൂപങ്ങളും ഉൾക്കൊള്ളിച്ചിരുന്നു.

ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവർ. (ഫയൽ ചിത്രം∙മനോരമ)

രാഷ്ട്രീയത്തിലെ ഫാഷനിൽ മിഷേൽ ഒബാമയുടെ ഏറ്റവും പ്രസക്തമായ സംഭാവനയാണ് 'ജനാധിപത്യ വസ്ത്രധാരണം'. ഓരോ യാത്രയിലും ആ സ്ഥലത്തെ ഡിസൈനർമാരുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന മിഷേൽ, നമ്മെ സ്വീകരിക്കുവാൻ തയാറായ ഒരാൾ എന്ന വ്യക്തിപ്രഭാവം ഇതിലൂടെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്ത്, ഹിലരി ക്ലിന്റൺ ഔദ്യോഗിക സന്ദർശനങ്ങളിൽ തന്ത്രപരമായി വൈവിധ്യമാർന്ന നിറങ്ങളിലുള്ള പാന്റ്‌സ്യൂട്ടുകൾ ധരിച്ചിരുന്നു, ആഗോള വേദിയിൽ ശക്തമായതും ആത്മവിശ്വാസമുള്ളതുമായ പ്രതിച്ഛായ ഉയർത്തിക്കാട്ടുന്നതിനൊപ്പം പ്രാദേശിക ആചാരങ്ങളോടുള്ള ബഹുമാനത്തെയും ഇത് സൂചിപ്പിക്കുന്നു.

ഹിലരി ക്ലിന്റൺ (Photo by Mandel NGAN / AFP)

∙ ഫാഷൻ, പ്രതിഷേധത്തിന്റെ രാഷ്ട്രീയ ആയുധം

രാഷ്ട്രീയ പ്രതിഷേധത്തിനും വിയോജിപ്പിനുമുള്ള ഒരു ഉപകരണം കൂടിയാണ് ഫാഷൻ. സർഗ്ഗാത്മകവും പ്രതീകാത്മകവുമായ മാർഗങ്ങളിലൂടെ നിലപാടുകൾ ദൃശ്യപരമായി സൂചിപ്പിക്കാനും ഫാഷൻ ഉപയോഗിക്കാം. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൂഡികൾ ധരിക്കുന്ന ആക്ടിവിസ്റ്റുകൾ മുതൽ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ വിശുദ്ധിയുടെയും ഐക്യത്തിന്റെയും പ്രതീകമായി വെള്ള വസ്ത്രങ്ങൾ ധരിക്കുന്ന വോട്ടർമാര്‍ വരെ, വസ്ത്രം പ്രതിരോധത്തിന്റെ രൂപത്തിലാണ് കാണുന്നത്.

വസ്ത്രധാരണത്തിൽ ഇത്തരം തിരഞ്ഞെടുപ്പിലൂടെ ജനങ്ങളിൽ വൈകാരിക പ്രതികരണം ഉണർത്താനും അവരുടെ സാംസ്കാരിക തലവുമായി ബന്ധപ്പെട്ടു നിൽക്കുന്നുവെന്ന് പ്രതീതി ഉണർത്തുവാനുമാണ് അധികാര സ്ഥാനങ്ങളിലിരിക്കുന്ന ആളുകൾ ലക്ഷ്യമിടുന്നത്.

 

 

അന്റോണിയോ മൗറിസിയോ ഗ്രിയോലി (ഡീൻ, പേൾ സ്കൂൾ ഓഫ് ഫാഷൻ അക്കാദമി)

സ്ത്രീകളുടെ ലൈംഗികാവയവങ്ങളെക്കുറിച്ച് ഡോണൾഡ് ട്രംപ് നടത്തിയ അശ്ലീലമായ അഭിപ്രായങ്ങളിൽ പ്രതിഷേധിച്ചാണ് 2017-ൽ വാഷിംഗ്ടണിൽ നടന്ന വിമൻസ് മാർച്ചിൽ സ്ത്രീകൾ പിങ്ക് നിറത്തിലുള്ള പുസി ഹാറ്റ് ധരിച്ചെത്തിയത്. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനത്തെ പിന്തുണച്ച ആളുകൾ "എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല" എന്ന പ്രസ്താവനകളുള്ള ടീ ഷർട്ടുകളും അത്തരം അക്രമത്തിൽ മരിച്ച ആളുകളുടെ പേരും ചിത്രങ്ങളുമുള്ള വസ്ത്രങ്ങളും ധരിച്ചിരുന്നു. 2018-ൽ, 75-ാമത് വാർഷിക ഗോൾഡൻ ഗ്ലോബ് പുരസ്കാരസമയത്ത്, സെലിബ്രിറ്റികൾ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് എത്തിയിരുന്നു. ടൈംസ് അപ്പ് പ്രസ്ഥാനത്തിനുള്ള അവരുടെ പിന്തുണയെ പ്രതിനിധീകരിക്കുന്ന ആ കറുത്ത വസ്ത്രങ്ങളിലൂടെ ലൈംഗികാതിക്രമത്തിനും പീഡനത്തിനും ഇരയായവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയായിരുന്നു ലക്ഷ്യം.

2017-ൽ വാഷിംഗ്ടണിൽ നടന്ന വിമൻസ് മാർച്ചിലെ ‘പുസി ഹാറ്റ്’ പ്രതിഷേധത്തിനെത്തിയ ആൾ. (Photo by DAVID MCNEW / AFP)

വൈവിധ്യവും സ്വത്വരാഷ്ട്രീയവും മുഖമുദ്രയാക്കിയ ഒരു കാലഘട്ടത്തിൽ, ഫാഷനും ഒരു രാഷ്ട്രീയ ആയുധമാണ്. ഉൾക്കൊള്ളലിന്റെയും ഐക്യദാർഢ്യത്തിന്റെയും ശക്തമായ സന്ദേശങ്ങൾ കൈമാറുന്നതിനൊപ്പം പ്രതിഷേധത്തിന്റെ ഒരു രൂപമായും ഫാഷൻ മാറുന്നു. ജനങ്ങളുടെ പൊതുബോധത്തിൽ കയറിപ്പറ്റുവാനും അനിഷേധ്യമായ സാന്നിധ്യമാകുവാനും അതിലൂടെ സാധിക്കും. ഭരണകേന്ദ്രത്തോടുള്ള പ്രതിഷേധമായി ആളുകൾ കറുത്ത ഷർട്ട് ധരിച്ചെത്തുമ്പോഴും, ബജറ്റ് അവതരിക്കുവാൻ മന്ത്രി വരുമ്പോഴുമൊക്കെ വസ്ത്രധാരണം ചർച്ചാവിഷയമാകുന്നത് അതുകൊണ്ടാണ്. നിശബ്ദമായി പറയേണ്ടതൊക്കെ പറയുവാൻ, ആദരവ് പ്രകടിപ്പിക്കാന്‍, നിഷേധമറിയിക്കുവാൻ ഇനിയും ഫാഷൻ ഉപയോഗിക്കപ്പെടും. ലോകമെമ്പാടും നിരവധി തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന ഈ വർഷം കൂടുതൽ ശക്തമായ നിലപാടുകൾ ഫാഷനിലൂടെ പ്രതിഫലിക്കുമെന്നത് തീർച്ച.

English Summary:

Dressing for Power: How Fashion Shapes the Political Landscape