കഴിഞ്ഞ കുറച്ചു നാളുകളായി കൃഷി ഒരു കലാപഭൂമികയായി മാറിയിരിക്കുകയാണ്. കർഷകർ തങ്ങളുടെ അവകാശങ്ങൾക്കും നിലനിൽപിനും വേണ്ടി സർക്കാരുകളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല യൂറോപ്പിലും ഇതുതന്നെ സ്ഥിതി. കർഷക പ്രതിഷേധങ്ങൾ ലോകചരിത്രത്തിൽ ഉടനീളം ആവർത്തിച്ചിട്ടുള്ള ഒരു പ്രതിഭാസമാണ്. പലപ്പോഴും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകളും അവയോടുള്ള എതിർപ്പുകളുമാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് കാരണം. കർഷകസമരങ്ങൾ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയ ചരിത്രവുമുണ്ട്, യൂറോപ്യൻ യൂണിയൻ പാർലമെന്റ് തിരഞ്ഞെടുപ്പ് 2024 ജൂണിൽ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തിൽ കർഷകർ നടത്തുന്നപ്രതിഷേധം ഒരു സമ്മർദ മാർഗം കൂടിയായി മാറുകയാണ്. പ്രതിഷേധക്കാരെ സഹായിക്കാനെന്ന രീതിയിൽ അവർക്കൊപ്പം തീവ്ര വലതുപക്ഷ സംഘടനകളും നിലയുറപ്പിച്ചിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ സംഘടനകളുടെ സാന്നിധ്യം ഏതു നിലയിലാകും എന്നതും വലിയ ആശങ്കയാണ്. ജർമനിയിലും ഫ്രാൻസിലും ആരംഭിച്ച് യൂറോപ്പിലാകെ പടർന്നു കൊണ്ടിരിക്കുന്ന കർഷക സമരം യൂറോപ്യൻ യൂണിയന്റെ നയങ്ങളുടെ മരണമണിയാകുമോ? വിശദമായി വായിക്കാം.

കഴിഞ്ഞ കുറച്ചു നാളുകളായി കൃഷി ഒരു കലാപഭൂമികയായി മാറിയിരിക്കുകയാണ്. കർഷകർ തങ്ങളുടെ അവകാശങ്ങൾക്കും നിലനിൽപിനും വേണ്ടി സർക്കാരുകളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല യൂറോപ്പിലും ഇതുതന്നെ സ്ഥിതി. കർഷക പ്രതിഷേധങ്ങൾ ലോകചരിത്രത്തിൽ ഉടനീളം ആവർത്തിച്ചിട്ടുള്ള ഒരു പ്രതിഭാസമാണ്. പലപ്പോഴും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകളും അവയോടുള്ള എതിർപ്പുകളുമാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് കാരണം. കർഷകസമരങ്ങൾ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയ ചരിത്രവുമുണ്ട്, യൂറോപ്യൻ യൂണിയൻ പാർലമെന്റ് തിരഞ്ഞെടുപ്പ് 2024 ജൂണിൽ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തിൽ കർഷകർ നടത്തുന്നപ്രതിഷേധം ഒരു സമ്മർദ മാർഗം കൂടിയായി മാറുകയാണ്. പ്രതിഷേധക്കാരെ സഹായിക്കാനെന്ന രീതിയിൽ അവർക്കൊപ്പം തീവ്ര വലതുപക്ഷ സംഘടനകളും നിലയുറപ്പിച്ചിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ സംഘടനകളുടെ സാന്നിധ്യം ഏതു നിലയിലാകും എന്നതും വലിയ ആശങ്കയാണ്. ജർമനിയിലും ഫ്രാൻസിലും ആരംഭിച്ച് യൂറോപ്പിലാകെ പടർന്നു കൊണ്ടിരിക്കുന്ന കർഷക സമരം യൂറോപ്യൻ യൂണിയന്റെ നയങ്ങളുടെ മരണമണിയാകുമോ? വിശദമായി വായിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ കുറച്ചു നാളുകളായി കൃഷി ഒരു കലാപഭൂമികയായി മാറിയിരിക്കുകയാണ്. കർഷകർ തങ്ങളുടെ അവകാശങ്ങൾക്കും നിലനിൽപിനും വേണ്ടി സർക്കാരുകളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല യൂറോപ്പിലും ഇതുതന്നെ സ്ഥിതി. കർഷക പ്രതിഷേധങ്ങൾ ലോകചരിത്രത്തിൽ ഉടനീളം ആവർത്തിച്ചിട്ടുള്ള ഒരു പ്രതിഭാസമാണ്. പലപ്പോഴും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകളും അവയോടുള്ള എതിർപ്പുകളുമാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് കാരണം. കർഷകസമരങ്ങൾ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയ ചരിത്രവുമുണ്ട്, യൂറോപ്യൻ യൂണിയൻ പാർലമെന്റ് തിരഞ്ഞെടുപ്പ് 2024 ജൂണിൽ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തിൽ കർഷകർ നടത്തുന്നപ്രതിഷേധം ഒരു സമ്മർദ മാർഗം കൂടിയായി മാറുകയാണ്. പ്രതിഷേധക്കാരെ സഹായിക്കാനെന്ന രീതിയിൽ അവർക്കൊപ്പം തീവ്ര വലതുപക്ഷ സംഘടനകളും നിലയുറപ്പിച്ചിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ സംഘടനകളുടെ സാന്നിധ്യം ഏതു നിലയിലാകും എന്നതും വലിയ ആശങ്കയാണ്. ജർമനിയിലും ഫ്രാൻസിലും ആരംഭിച്ച് യൂറോപ്പിലാകെ പടർന്നു കൊണ്ടിരിക്കുന്ന കർഷക സമരം യൂറോപ്യൻ യൂണിയന്റെ നയങ്ങളുടെ മരണമണിയാകുമോ? വിശദമായി വായിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ കുറച്ചു നാളുകളായി കൃഷി ഒരു കലാപഭൂമികയായി മാറിയിരിക്കുകയാണ്.  കർഷകർ തങ്ങളുടെ അവകാശങ്ങൾക്കും നിലനിൽപിനും വേണ്ടി സർക്കാരുകളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല യൂറോപ്പിലും ഇതുതന്നെ സ്ഥിതി. കർഷക പ്രതിഷേധങ്ങൾ ലോകചരിത്രത്തിൽ ഉടനീളം ആവർത്തിച്ചിട്ടുള്ള ഒരു പ്രതിഭാസമാണ്. പലപ്പോഴും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകളും അവയോടുള്ള എതിർപ്പുകളുമാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് കാരണം. കർഷകസമരങ്ങൾ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയ ചരിത്രവുമുണ്ട്,

യൂറോപ്യൻ യൂണിയൻ പാർലമെന്റ് തിരഞ്ഞെടുപ്പ് 2024 ജൂണിൽ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തിൽ കർഷകർ നടത്തുന്നപ്രതിഷേധം ഒരു സമ്മർദ മാർഗം കൂടിയായി മാറുകയാണ്. പ്രതിഷേധക്കാരെ സഹായിക്കാനെന്ന രീതിയിൽ അവർക്കൊപ്പം തീവ്ര വലതുപക്ഷ സംഘടനകളും നിലയുറപ്പിച്ചിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ സംഘടനകളുടെ സാന്നിധ്യം ഏതു നിലയിലാകും എന്നതും വലിയ ആശങ്കയാണ്. ജർമനിയിലും ഫ്രാൻസിലും ആരംഭിച്ച് യൂറോപ്പിലാകെ പടർന്നു കൊണ്ടിരിക്കുന്ന കർഷക സമരം യൂറോപ്യൻ യൂണിയന്റെ നയങ്ങളുടെ മരണമണിയാകുമോ? വിശദമായി വായിക്കാം.

യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കിടെ (ഫെബ്രുവരി 1) ബെൽജിയൻ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ കാര്‍ഷിക ഉപകരണങ്ങൾ കത്തിച്ചപ്പോൾ. (Photo by Yves Herman /REUTERS)
ADVERTISEMENT

∙ അസ്വസ്ഥത പുകഞ്ഞ യൂറോപ്പ്

ജർമനിയിലെയും ഫ്രാൻസിലെയും കർഷക പ്രതിഷേധങ്ങളാണ് ഈ വർഷം യൂറോപ്പിനെ വിഴുങ്ങിയതെങ്കിലും അതിനു മുൻപു തന്നെ അസ്വസ്ഥതകൾ വ്യാപിച്ചിരുന്നു. എപ്പോൾ വേണമെങ്കിലും പൊട്ടിത്തകരാവുന്ന കുമിള പോലെയായിരുന്നു യൂറോപ്പിലെ കർഷകരുടെ മനസ്സ്. ആ അർഥത്തിൽ യൂറോപ്പിലെ കർഷക പ്രക്ഷോഭങ്ങളുടെ ആദ്യ ചുവടായി കാണുന്നത് 2019 ഒക്ടോബറിൽ ഡച്ച് കർഷകർ നടത്തിയ പ്രതിഷേധമാണ്. ഫാമുകളിൽനിന്നു വലിയ തോതിൽ നൈട്രജൻ പുറന്തള്ളപ്പെടുന്നതിനാൽ അവയ്ക്കു മേൽ വലിയ നിയന്ത്രണങ്ങൾ കൊണ്ടു വന്നതിനെതിരെയായിരുന്നു അന്നത്തെ സമരം.

യൂറോപ്യൻ യൂണിയന്റെ നിയന്ത്രണങ്ങൾക്കനുസരിച്ചാണ് സർക്കാർ കർഷകരോട് ഇടപെട്ടത്. നൈട്രജൻ വലിയ തോതിൽ പുറം തള്ളുന്നതു തടയാൻ ആവശ്യമായ നടപടിയെടുക്കാൻ ഡച്ച് സുപ്രീംകോടതിയും വിധി പുറപ്പെടുവിച്ചു. വളപ്രയോഗത്തിലും കീടനാശിനി ഉപയോഗത്തിലും വലിയ നിയന്ത്രണങ്ങൾ വന്നതോടെ കർഷകർ പ്രതിഷേധവുമായി രംഗത്തിറങ്ങി. ‘കർഷകനായിരിക്കുന്നതിൽ അഭിമാനിക്കുന്നു, കർഷകനില്ലെങ്കിൽ അന്നമില്ല. കൃഷി ചെയ്യാനുള്ള സാഹചര്യം പുനഃസ്ഥാപിക്കുക’ എന്നെല്ലാം കർഷകർ തെരുവിൽ വിളിച്ചു പറഞ്ഞു. ട്രാക്ടറുകൾ കൂട്ടമായി നഗരങ്ങളും വീഥികളും വളഞ്ഞു. ഗതാഗതം സ്തംഭിച്ചു. സർക്കാർ കെട്ടിടങ്ങൾക്കു നേരെ പ്രതിഷേധക്കാർ കല്ലെറി‍ഞ്ഞു.

2023 മാർച്ച് 11 ന് നെതർലൻഡ്സിലെ ഹേഗിൽ നൈട്രജൻ പുറന്തള്ളൽ പരിമിതപ്പെടുത്താനുള്ള സർക്കാർ നയങ്ങൾക്കെതിരെ ഡച്ച് കർഷകർ ബാനറുകളും പതാകകളുമായി പ്രതിഷേധിക്കുന്നു. (Photo by Piroschka van de Wouw /REUTERS)

സർക്കാർ ഉദ്യോഗസ്ഥർക്കു നേരെയും കയ്യേറ്റം നടന്നു. സമരത്തിന്റെ ഭാഗമായി പ്രതിഷേധക്കാർ ഫാർമർ–സിറ്റിസൻ മൂവ്മെന്റ് എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടി തന്നെ രൂപീകരിച്ചു. 2021ൽ നടന്ന നാഷനൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഫാർമർ–സിറ്റിസൻ മൂവ്മെന്റ് ഒരു സീറ്റ് നേടുകയും ചെയ്തു. രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യങ്ങൾക്കെതിരെയുള്ള പ്രതിഷേധമായി കർഷകർ ഈ വിജയത്തെ ഉയർത്തിക്കാട്ടി. 2023 ആയപ്പോഴേക്കും ഫാർമർ–സിറ്റിസൻ മൂവ്മെന്റ് രാജ്യത്തെ 12 പ്രവിശ്യകളിലും വലിയ സ്വാധീനമുള്ള പാർട്ടിയായി മാറി. വരും തിരഞ്ഞെടുപ്പുകളിൽ ഫാർമർ–സിറ്റിസൻ മൂവ്മെന്റിന്റെ സ്വാധീനം വലുതായിരിക്കും എന്നതാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. വലതു പക്ഷ പാർട്ടികൾ കൂടി ഇവർക്കൊപ്പം ചേരാൻ തയാറായി നിൽക്കുകയുമാണ്.

ADVERTISEMENT

റഷ്യ– യുക്രെയ്ൻ യുദ്ധം തുടങ്ങിയതോടെ യുക്രെയ്നിൽനിന്നു വലിയ തോതിൽ ഭക്ഷ്യ ഇറക്കുമതിക്ക് യൂറോപ്യൻ രാജ്യങ്ങൾ അനുമതി കൊടുക്കുകയുണ്ടായി. അതോടെ യൂറോപ്പിലെ ചെറുകിട കർഷകർ പ്രതിസന്ധിയിലായി. വിപണിയിൽ അവർക്കു പിടിച്ചു നിൽക്കാൻ സാധിക്കാതെ വന്നു. അതോടെ 2023 അവസാനം പോളണ്ട്, റുമേനിയ, ബൾഗേറിയ എന്നിവിടങ്ങളിലെ കർഷകർ പ്രതിഷേധവുമായി രംഗത്തിറങ്ങി. യുക്രെയ്നിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ സാധനങ്ങൾ യൂറോപ്യൻ യൂണിയന്റെ മാനദണ്ഡങ്ങൾക്ക് ഉതകുംവിധം നിലവാരമുള്ളതല്ലെന്നും അതുകൊണ്ടുതന്നെ വില കുറച്ച് അവർ നൽകുന്ന സാധനങ്ങൾ തങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്നുവെന്നും കർഷകർ ആരോപിച്ചു.

വേതനം വെട്ടിക്കുറച്ചതിനെതിരെയും യൂറോപ്യൻ കര്‍ഷക നയത്തെ അപലപിച്ചും ഫ്രഞ്ച് കർഷകർ 2010 ഏപ്രിൽ 27 ന് പാരിസിൽ ട്രാക്ടറുകളുമായി പ്രകടനം നടത്തിയപ്പോൾ. (Photo by FRED DUFOUR/AFP)

അവർ തെരുവുകൾ കീഴടക്കി തങ്ങളുടെ പ്രതിഷേധം അറിയിച്ചു. അതിന്റെ തുടർച്ചയാണ് ജർമനിയും ഫ്രാൻ‌സും ഏറ്റടുത്തത്. 2023 ഡിസംബറിൽ ജർമനിയിൽ പതിനായിരത്തോളം വരുന്ന കർഷകർ ഇന്ധന സബ്സിഡി വെട്ടിക്കുറച്ചതിനെതിരെ അണിനിരന്നു. ട്രാക്ടറുകൾ അണിനിരത്തി തെരുവുകൾ അവർ നിശ്ചലമാക്കി. ഇതെല്ലാം യൂറോപ്പിലെ മറ്റു രാജ്യങ്ങളിലെ കർഷകരെ പ്രതിഷേധിക്കാൻ പ്രചോദിപ്പിച്ച ഘടകങ്ങളാണ്.

∙ പ്രതിഷേധം ആളിക്കത്തിച്ച ഫ്രാൻസ്

ജർമനിക്കു പിന്നാലെ ഫ്രാൻസിലെ കർഷകരാണ് പ്രതിഷേധത്തിന്റെ തിരി ആളിക്കത്തിച്ചത്. 2024ന്റെ തുടക്കത്തിൽ അവർ നിരത്തിലിറങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കർഷകർ തലസ്ഥാനത്തേയ്ക്കു ട്രാക്ടർ റാലി നയിച്ചു. പാരിസ് ട്രാക്ടറുകളുടെ സംഗമ ഭൂമിയായപ്പോൾ ലോകത്തിന്റെ ശ്രദ്ധ അവിടേക്കു പതിഞ്ഞു. വിദേശ വിപണിയുടെ കടന്നു കയറ്റത്തിൽ നിന്നു കർഷകരെ സംരക്ഷിക്കുക, കൃഷി സംരക്ഷിക്കുന്നതിനുള്ള ബില്ലുകൾ പാസാക്കുക, വിലക്കയറ്റം, പട്ടിണി എന്നിവയിൽ നിന്നു കർഷകരെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവർ ഉന്നയിച്ചത്. കാർഷിക ഉൽപന്നങ്ങൾക്ക് ഉചിതമായ വില വേണം, വേതനം വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉയർത്തി.

കഴിഞ്ഞ കുറേ വർഷങ്ങളായി യൂറോപ്പ് അഭിമുഖീകരിക്കുന്ന കാലാവസ്ഥാ വ്യതിയാനം ഞെട്ടിക്കുന്നതാണ്. 2003ൽ ഉഷ്ണ തരംഗം പിടിച്ചു കുലുക്കിയതോടെയാണ് ഇതിന്റെ ഭീകരതയെ യൂറോപ്യൻ യൂണിയൻ തിരിച്ചറിയുന്നത്. 2003ലെ ഉഷ്ണ തരംഗം തെക്കൻ യൂറോപ്പിൽ 70,000 മരണങ്ങൾക്കു കാരണമായി. 1500 കോടി യൂറോയുടെ സാമ്പത്തിക നഷ്ടമാണ് ഇതുണ്ടാക്കിയത്.

ADVERTISEMENT

കർഷകർ കൂട്ടത്തോടെ തലസ്ഥാന നഗരത്തിൽ എത്തിയതോടെ ഗതാഗതം പ്രതിസന്ധിയിലായി. വന്ന വഴികളിൽ പലയിടത്തും അവർ നിരത്തുകൾ ഉപരോധിച്ചു. പൊതു നിരത്തുകളിലും സർക്കാർ ഓഫിസുകളുടെ മുന്നിലും പ്രതിഷേധക്കാർ കാർഷിക മാലിന്യം തള്ളി. അധികാരമേറ്റ് അധികമാകാത്ത ഗബ്രിയേൽ അറ്റൽ സർക്കാരിന് കർഷക സമരം വലിയ വെല്ലുവിളിയായി. പാരിസിന്റെ തെരുവുകൾ ദിവസങ്ങളോളം കർഷകർ ഉപരോധിച്ചു. ഫ്രഞ്ച് കെട്ടിടങ്ങളിൽ അവർ ചാണകം തളിച്ചു. ആവശ്യമായ ഭക്ഷണവും ഇന്ധനവുമെല്ലാം കരുതി സമരത്തിനെത്തിയ കർഷകർ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ്.

പാരിസിൽ കർഷകർ നടത്തിയ പ്രതിഷേധത്തിൽനിന്ന്. (Photo by Dimitar DILKOFF /AFP)

ഡീസൽ സബ്സിഡി കുറയ്ക്കാനുള്ള തീരുമാനത്തിൽനിന്നു ഫ്രഞ്ച് സർക്കാർ പിൻമാറിയെങ്കിലും പ്രതിഷേധത്തിൽ നിന്നു പിന്നോട്ടു പോകാൻ സമരക്കാർ തയാറായിട്ടില്ല. പാരിസിലെ ലൂവ്‌റ് മ്യൂസിയത്തിലെ മോണലീസ ചിത്രത്തിനു മേൽ പ്രതിഷേധക്കർ സൂപ്പ് ഒഴിക്കുക വരെ ചെയ്തു. ബുള്ളറ്റ് പ്രൂഫ് സുരക്ഷയോടെ സൂക്ഷിച്ചിരുന്നതിനാൽ, വിഖ്യാതമായ  ആ കലാസൃഷ്ടിക്ക് കേട് സംഭവിച്ചില്ല. കലയ്ക്കല്ല, ജീവിതത്തിനാണ് പ്രാധാന്യം എന്ന് സമരക്കാർ ലോകത്തോടു വിളിച്ചു പറഞ്ഞു.

∙ യൂറോപ്പിലേയ്ക്കും പടർന്നു

എപ്പോൾ വേണെങ്കിലും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലായിരുന്നു യൂറോപ്പിലെ മുഴുവൻ കർഷകരുടെയും മനസ്സ്. ജർമനിയിലും ഫ്രാൻസിലും കർഷകർ നിരത്തിൽ ഇറങ്ങിയതോടെ യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും പ്രതിഷേധം അലയടിച്ചു. പ്രധാന നിരത്തുകളും നഗരങ്ങളും പ്രതിഷേധമറിഞ്ഞു. യൂറോപ്യൻ പാർലമെന്റിന് നേരെ പ്രതിഷേധക്കാർ മുട്ടയെറിഞ്ഞു. നെതർലൻഡ്, പോളണ്ട്, റുമേനിയ, സ്പെയിൻ, ബെൽജിയം, പോർച്ചുഗൽ, ലാത്വിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും കർഷക പ്രക്ഷോഭത്തിന്റെ ചൂടറിഞ്ഞു. പ്രക്ഷോഭത്തിന്റെ തരംഗം ഇപ്പോൾ യൂറോപ്പ് മുഴുവനായി അലയടിക്കുകയാണ്.

യുക്രെയ്ൻ യുദ്ധവും നാണ്യപ്പെരുപ്പവും മൂലമുള്ള പ്രതിസന്ധി തരണം ചെയ്യാൻ യൂറോപ്യൻ യൂണിയന്റെ നയങ്ങളിൽ മാറ്റം ആവശ്യമാണെന്നാണു കർഷകർ പ്രധാനമായും ഉയർത്തുന്ന ആവശ്യം. വിലക്കയറ്റം, കടം, യൂറോപ്യൻ യൂണിയന്റെ പരിസ്ഥിതി നയം, കുറഞ്ഞ വിലയ്ക്ക് യൂറോപ്പിലേക്കു നടക്കുന്ന ഇറക്കുമതി  ഇവയെല്ലാം കർഷകരുടെ ജീവിതം ദുരിതത്തിലാക്കുകയാണ്. ചരക്കു നീക്കങ്ങളുടെ പ്രധാന കേന്ദ്രങ്ങൾ പ്രതിഷേധ സൂചകമായി കർഷകർ വളയുകയും പിടിച്ചെടുക്കുകയും ചെയ്തു. ബെൽജിയത്തിലെ ബീബ്രഗ് തുറമുഖത്തിന്റെയും നോർത്ത്  സീപോർട്ട് തുറമുഖത്തിന്റെയും പ്രവർത്തനം മണിക്കൂറോളം പ്രക്ഷോഭകർ പിടിച്ചെടുത്തു.

2024 ഫെബ്രുവരി 1 ന് യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധിക്കുന്ന ബെൽജിയൻ കർഷകർ. (Photo by Yves Herman /REUTERS)

∙ ഊർജ പ്രതിസന്ധിയും യുക്രെയ്നിന്റെ പങ്കും

കർഷക പ്രക്ഷോഭങ്ങൾക്കു പിന്നിൽ ഊർജ പ്രതിസന്ധിയും യുക്രെയ്ൻ സംഘർഷവും മാറ്റി നിർത്താനാകാത്ത വിഷയങ്ങളാണ്. കോവിഡ് ലോകത്തെ മുഴുവനായി തകർത്തു. തുടർന്ന് 2022ൽ ഊർജ പ്രതിസന്ധി യൂറോപ്പിനെ ഉലച്ചു. അതോടെ വൈദ്യുതി വില കുതിച്ചുയർന്നു.  2022ൽ യുക്രെയ്ൻ – റഷ്യൻ യുദ്ധം ആരംഭിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. യുദ്ധം തുടങ്ങിയതോടെ റഷ്യ ശത്രുപക്ഷത്തായി. യൂറോപ്പിലേക്കുള്ള ഇന്ധന വിതരണം റഷ്യ വെട്ടിക്കുറിച്ചു. ഇന്ധന വില ഉയർന്നു. ഊർജ പ്രതിസന്ധി ഉയർന്നതോടെ ഭക്ഷ്യവിലക്കയറ്റമുണ്ടായി. പണപ്പെരുപ്പവും ഉയർന്നു. 2020ൽ 0.2 ശതമാനമായിരുന്ന പണപ്പെരുപ്പം 2022ൽ 11.5 ശതമാനമായി.

യുദ്ധം തുടങ്ങിയതോടെ യുക്രെയ്നെ സഹായിക്കുന്നതിന്റെ ഭാഗമായി ഉരുക്ക്, കാർഷിക തീരുവകൾ ഇല്ലാതാക്കി. അതോടെ യൂറോപ്പിലേക്ക് ധാന്യങ്ങളും എണ്ണയും മാംസവും വലിയ തോതിൽ കുറഞ്ഞ വിലയ്ക്ക് യുക്രെയ്ൻ ഇറക്കുമതി ചെയ്തു. യുക്രെയ്ൻ സാധനങ്ങൾ യൂറോപ്യൻ വിപണികൾ പിടിച്ചെടുക്കാൻ തുടങ്ങിയതോടെ കർഷകർ ആശങ്കയിലായി. പോളണ്ടും ഹംഗറിയും 2023 ഏപ്രിലിൽ യുക്രെയ്ൻ കാർഷിക വിളകളുടെ ഇറക്കുമതി നിരോധിച്ചു. 2024ൽ പോളണ്ട് വീണ്ടും പരിമിതമായ യുക്രെയ്ൻ ഇറക്കുമതി കരാർ തയാറാക്കി. യുക്രെയ്ൻ യുദ്ധത്തെത്തുടർന്നു യൂറോപ്പിൽ ഉണ്ടായ ഈ പ്രതിസന്ധി ദൂരവ്യാപകമായ പ്രശ്നങ്ങൾ യൂറോപ്പിൽ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് അമേരിക്ക നൽകുകയുണ്ടായി.

യുക്രെയ്നിൽ നിന്ന് ഈ വിധത്തിൽ ഇറക്കുമതി തുട‍ർന്നാൽ യൂറോപ്യൻ രാജ്യങ്ങളുടെ ഉൽപാദന നിരക്കിനെ അതു ബാധിക്കുമെന്നും ആഭ്യന്തര ഉൽപാദന നിരക്ക് ഇടിയുമെന്നും ഭക്ഷ്യവില 20 ശതമാനം മുതൽ 53 ശതമാനം വരെ വർധിക്കുമെന്നും അമേരിക്ക മുന്നിറിയിപ്പ് നൽകി. കാർഷിക മേഖലയ്ക്കായി വലിയ തോതിൽ ബജറ്റിൽ പണം നീക്കി വയ്ക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ഉൽപാദനം കുറയുന്നത് ലോകത്തിനു മുഴുവൻ വെല്ലുവിളിയായി തീരും എന്ന ആശങ്കയും അമേരിക്ക മുന്നോട്ടു വച്ചു.

∙ ഗ്രീൻ ഡീലിനോടുള്ള പ്രതിഷേധം

മറ്റു പല കാരണങ്ങൾ ചേർത്തു വയ്ക്കാമെങ്കിലും യൂറോപ്യൻ യൂണിയൻ തുടക്കമിട്ട ഗ്രീൻ ഡീലിനോടുള്ള ഏതിർപ്പായാണ് പ്രധാനമായും യൂറോപ്പിൽ നടക്കുന്ന പ്രതിഷേധത്തെ കാണേണ്ടത്. പാരിസ്ഥിതിക സുസ്ഥിരതയ്ക്കായി യൂറോപ്യൻ യൂണിയൻ തുടക്കമിട്ട ഗ്രീൻ ഡീൽ കൃഷിഭൂമിയിൽ കീടനാശിനിയും വളവും പ്രയോഗിക്കുന്നതിലടക്കം വലിയ നിയന്ത്രണങ്ങളാണ് യൂറോപ്പിലെ കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുന്നത്. 2050തോടെ കാലാവസ്ഥാ-നിഷ്പക്ഷത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂറോപ്യൻ യൂണിയൻ ഗ്രീൻ ഡീൽ നടപ്പിലാക്കുന്നത്.

കർഷകരുടെ സാമ്പത്തിക പ്രവർത്തനങ്ങൾ സുഗമമാക്കുന്ന സബ്സിഡി സംവിധാനമായ കോമൺ അഗ്രിക്കൾച്ചറൽ പോളിസിയിലാണ് ആദ്യനിയന്ത്രണം കൊണ്ടുവന്നത്. കർഷകർക്ക് യൂറോപ്യൻ യൂണിയന്റെ സഹായം ലഭിക്കുന്നതു തുടരണമെങ്കിൽ വളം ഉപയോഗം 20 ശതമാനം കുറയ്ക്കണം. അല്ലെങ്കിൽ അവരുടെ ഭൂമിയുടെ 4 ശതമാനം തരിശായി സൂക്ഷിക്കണം എന്നാണ് നിർദേശം. യൂറോപ്യൻ യൂണിയന്റെ ഗ്രീൻ ഡീൽ നിയന്ത്രണങ്ങൾ യൂറോപ്പിലെ കർഷകരെ മാത്രമാണു ബാധിക്കുക. യൂറോപ്പിനു പുറത്ത് നിയന്ത്രണങ്ങളില്ലാതെ കൃഷി ചെയ്യുകയും തങ്ങൾ മാത്രം അനീതിക്ക് ഇരയാകുന്നു എന്നാരു ചിന്ത തദ്ദേശീയ കർഷകരിൽ ഉടലെടുത്തു.

2024 ഫെബ്രുവരി 3ന് ജനീവ ഡൗണ്ടൗണിലെ പ്ലെയിൻ ഡി പ്ലെയിൻപലൈസ് സ്‌ക്വയറിന് സമീപം ട്രാക്ടറുകൾ ഓടിച്ച് പ്രതിഷേധിക്കുന്ന സ്വിസ് കർഷകർ. (Photo by Fabrice COFFRINI / AFP)

അതിനൊപ്പം യുക്രെയ്നിൽ നിന്നുള്ള ഇറക്കുമതി ഭീഷണി കൂടിയായതോടെ കർഷകർ വലിയ പ്രതിസന്ധിയിലായി. സബ്സിഡികൾ വെട്ടിക്കുറയ്ക്കുകയും വാഹനങ്ങൾക്കു മേൽ നികുതി വർധിപ്പിക്കുകയും ഉപയോഗിക്കാവുന്ന ഭൂമിയുടെ മേലും പുറന്തള്ളാവുന്ന നൈട്രജൻ അളവിന്റെ കാര്യത്തിലും നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തതോടെ പ്രതിഷേധിക്കാതിരിക്കാൻ കഴിയാത്ത സ്ഥിതിയായി.

∙ ഗ്രീൻ ഡീൽ എന്തിന്?

യൂറോപ്യൻ യൂണിയന്റെ ഗ്രീൻ ഡീൽ നിയന്ത്രണങ്ങളെ കാണാതിരിക്കാനും നമുക്ക് സാധിക്കില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി യൂറോപ്പ് അഭിമുഖീകരിക്കുന്ന കാലാവസ്ഥാ വ്യതിയാനം ഞെട്ടിക്കുന്നതാണ്. 2003ൽ ഉഷ്ണ തരംഗം യൂറോപ്പിനെ പിടിച്ചു കുലുക്കുന്നതോടെയാണു യൂറോപ്യൻ യൂണിയൻ കാലാവസ്ഥ വ്യതിയാനത്തിന്റെ ഭീകരതയെ ആശങ്കയോടെ തിരിച്ചറിയുന്നത്. 2003ലെ ഉഷ്ണ തരംഗം തെക്കൻ യൂറോപ്പിൽ 70000 മരണങ്ങൾക്കു കാരണമായി. 15 ബില്യൺ യൂറോയുടെ സാമ്പത്തിക നഷ്ടമാണുണ്ടായത്. 2018ൽ സമാനമായ പ്രതിസന്ധി വടക്കൻ, മധ്യ യൂറോപ്പിനെയും ബാധിച്ചു.

2020 ജനുവരി 18 ന് സർക്കാരിന്റെ കാർഷിക നയത്തിനെതിരായ പ്രതിഷേധത്തിനിടെ ബെർലിനിലെ ബ്രാൻഡൻബർഗർ ഗേറ്റ് കടന്ന് അണ്ടർ ഡെൻ ലിൻഡൻ തെരുവിലൂടെ കടന്നു പോകുന്ന ട്രാക്ടറുകള്‍. (Photo by Odd ANDERSEN / AFP)

വലിയ തോതിൽ കാർഷിക നാശവും സംഭവിച്ചു. 1976ലെ വരൾച്ചയ്ക്കു ശേഷം യുകെ കണ്ട ഏറ്റവും വലിയ വരൾച്ചയും 2018ലാണ് നടന്നത്. തുടർന്നങ്ങോട്ട് എല്ലാ വർഷവും വലിയ വരൾച്ച യൂറോപ്പിന്റെ രക്തവും ജലവും ഊറ്റിയെടുത്തു തുടങ്ങി. 2022ൽ എത്തിയപ്പോൾ വരൾച്ചയുടെ മൂർധന്യാവസ്ഥയ്ക്കു യൂറോപ്പ് സാക്ഷ്യം വഹിച്ചു. പഠനങ്ങൾ വ്യക്തമാക്കുന്നത് കഴിഞ്ഞ 500 വർഷത്തിനിടയിലെ ഏറ്റവും മോശം വരൾച്ചയായിരുന്നു 2022ലേത്. കാർഷിക മേഖലയെ ഇത് കശക്കിയെറിഞ്ഞു. ജല വൈദ്യുത ഉൽപാദനം കുറഞ്ഞു. വൈദ്യുതി ഉൽപാദനച്ചെലവ് ഗണ്യമായി വർധിച്ചു. അതോടെ ഊർജ പ്രതിസന്ധി രൂക്ഷമായി.

∙ കലങ്ങി മറിയുമോ രാഷ്ട്രീയം?

യൂറോപ്പിനെ ബാധിക്കുന്ന വേറെയും പ്രശ്നങ്ങൾ ഈ പ്രതിഷേധത്തോടു ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഈ വർഷമാണ് യൂറോപ്യൻ യൂണിയൻ പാർലമെന്റ് നടക്കുന്നത്. കർഷകരുടെ പ്രതിഷേധം വലിയ തോതിൽ തിരഞ്ഞെടുപ്പിനെ ബാധിക്കും എന്നതാണ് ഭരണ കക്ഷികൾ നേരിടുന്ന പ്രധാന വെല്ലുവിളി. യൂറോപ്പിൽ തീവ്ര വലതുപക്ഷത്തിന്റെ ഉയർച്ചയ്ക്ക് പ്രതിഷേധങ്ങൾ കാരണമായേക്കാമെന്നും ആശങ്കയുണ്ട്. നെതർലൻഡ്സിൽ ഗീർട്ട് വൈൽഡേഴ്സിന്റെ തിരഞ്ഞെടുപ്പ് വിജയ സാധ്യതയും ഡച്ച് പ്രാദേശിക തിരഞ്ഞെടുപ്പിൽ ഫാർമർ–സിറ്റിസൻ മൂവ്മെന്റിന്റെ വിജയവും ഇക്കുറി സംഭവിക്കാനും കർഷക പ്രക്ഷോഭങ്ങൾ കാരണമായേക്കാം എന്നാണു വിലയിരുത്തുന്നത്.

സമൂഹ മാധ്യമങ്ങളിലെല്ലാം ഇത്തരത്തിലുള്ള പ്രചാരണങ്ങളും പ്രവചനങ്ങളും പാർട്ടികളുടെ ഉറക്കം കെടുത്തുന്നുണ്ട്. ജർമനിയിൽ ‘ഓൾട്ടർനേറ്റിവ് ഫോർ ജർമനി’ എന്ന പേരിൽ സർക്കാരിനെ വെല്ലു വിളിച്ചുകൊണ്ട് ഒരു സമൂഹമാധ്യമ ക്യാംപെയ്ൻ തന്നെ ഉയർന്നു വന്നിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ കാർഷിക നയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ജർമനിയിലും ഓസ്ട്രിയയിലും ‘മെയ്‌ഡ് ഇൻ യൂറോപ്പ്’ എന്ന പ്രചാരണം ശക്തമാണ്. ഭക്ഷ്യമേഖലയിൽ യൂറോപ്പിനുണ്ടായിരുന്ന മേൽക്കോയ്മ തകരാൻ അനുവദിക്കില്ല എന്ന സന്ദേശമാണ് ഈ ക്യാംപെയ്ൻ ഉയർത്തുന്നത്.

ഡച്ച് കർഷകർ 2019ൽ നടത്തിയ സമരം അക്രമാസക്തമായപ്പോൾ. (Photo: Reuters)

ഫ്രാൻസിൽ നാഷനൽ റാലി നേതാവായ ജോർദാൻ ബാർഡെല്ല പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്‌ക്കെതിരെ വലിയ ആരോപണങ്ങൾ അഴിച്ചു വിട്ടുകഴിഞ്ഞു. കാർഷിക മേഖലയെ ഭരണം നശിപ്പിക്കുന്നുവെന്ന് ജോർദാൻ ബാർഡെല്ല ആരോപിക്കുന്നു. ചെറുകിട കർഷകരെ യൂറോപ്യൻ യൂണിയന്റെ കാർഷിക നയങ്ങൾ ഇല്ലാതാക്കുന്നുവെന്നും കർഷകർക്കു വലിയ തോതിൽ ഭാരമുണ്ടാക്കുന്നുവെന്നും പ്രതിഷേധക്കാർ വിമർശിക്കുന്നു. സർക്കാരുകൾക്കെതിരെ സമരക്കാർക്കൊപ്പം തീവ്ര വലതുപക്ഷ പാർട്ടികൾ അണിനിരക്കുന്നത് ഭരണകൂടങ്ങളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്.

 യൂറോപ്യൻ യൂണിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിനെ ഈ കർഷക പ്രക്ഷോഭം വലിയ തോതിൽ ബാധിക്കുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. തീവ്ര വലതുപക്ഷ വികാരത്തിലേക്കു ഫലം മാറാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ കാലാവസ്ഥ നയ രൂപീകരണത്തെ വരെ ഇതു ബാധിക്കും എന്നതാണ് നേരിടുന്ന വലിയ വെല്ലുവിളി. കാരണം യൂറോപ്യൻ യൂണിയന്റെ നയങ്ങൾ പാസാക്കുന്നതിന് നിർണായകമായ 705 അംഗ യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ ഘടനയെ ഈ തിരഞ്ഞെടുപ്പാണ് നിർണയിക്കുന്നത്. ഏകദേശം 40 കോടി വോട്ടർമാർ പങ്കാളികളാകുന്ന തിരഞ്ഞെടുപ്പാണിത്. കർഷകർ ഇവിടെ ഉന്നയിക്കുന്ന ആവശ്യങ്ങളും ഹരിത പരിവർത്തനവും അതിന്റെ പ്രത്യാഘാതങ്ങളുമെല്ലാം ഇതിനെ ബാധിക്കും.

പോളണ്ടിലെ വാർസോയിൽ 2024 മാർച്ച് 6 ന് യൂറോപ്യൻ യൂണിയൻ കാലാവസ്ഥാ നടപടികൾക്കും യുക്രേനിയൻ ഇറക്കുമതിക്കുമെതിരായ പ്രതിഷേധത്തിനിടെ പോളിഷ് കർഷകർ ശവപ്പെട്ടി കത്തിക്കുന്നു (Photo by Wojtek Radwanski / AFP)

യൂറോപ്യൻ യൂണിയന്റെ ജിഡിപിയിൽ 1.4 ശതമാനം സംഭാവന ചെയ്തിരിക്കുന്നത് കൃഷിയാണ്. ജർമനിയിൽ ഇത് 0.7 ശതമാനവും ഫ്രാ‍ൻസിൽ 1.6 ശതമാനവുമാണ്. ഫ്രാൻസിൽ 2 ശതമാനവും ജർമനിയിൽ ഒരു ശതമാനവും കർഷകരാണ്. എണ്ണം കുറവാണെങ്കിലും ഇവിടങ്ങളിൽ കർഷകരുടെ  സ്വാധീനം വലുതാണ്. യൂറോപ്യൻ യൂണിയന്റെ ബജറ്റിന്റെ മൂന്നിലൊന്ന് കർഷകർക്ക് സംബ്സിഡി നൽകാനാണ് മാറ്റിവച്ചിരിക്കുന്നത് എന്നതുതന്നെ കൃഷിക്കുള്ള പ്രാധാന്യത്തെ സൂചിപ്പിക്കുന്നതാണ്. ജർമനിയിലും ഹോളണ്ടിലും നടന്ന കർഷക പ്രതിഷേധങ്ങളിൽ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ സാന്നിധ്യം കാണുകയുണ്ടായി. 1920ലെ ജൂത വിരുദ്ധ കാർഷിക പ്രസ്ഥാനമായ ‘ലാൻഡ്വോൾക്ബെവെഗംഗി’ന്റെ വരെ സാന്നിധ്യം ബെർലിനിൽ നടന്ന കർഷക പ്രതിഷേധങ്ങളിലുണ്ടായിരുന്നു.

എല്ലാ പ്രതിഷേധക്കാരും ഇത്തരത്തിൽ ഉള്ള തീവ്ര ആശയങ്ങളുടെ ഭാഗമല്ലെങ്കിലും യൂറോപ്യൻ യൂണിയന്റെ ഗതി നിർണയിക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഇത്തരം തീവ്ര വലതുപക്ഷ സംഘടനകളുടെ കടന്നു കയറ്റത്തെ ആശങ്കയോടെയല്ലാതെ കാണാനാകില്ല. റൊമാനിയൻ കർഷകർ തങ്ങളുടെ പ്രതിഷേധത്തിൽ നിന്ന് ഇത്തരം തീവ്രവലതുപക്ഷ നേതാക്കളെ ഒഴിവാക്കുകയും ചെയ്തിരുന്നുവെന്നത് ചെറിയൊരു ആശ്വാസമാണ്. പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് ജനകീയ– വലതുപക്ഷ പാർട്ടികളുടെ ഉയർച്ചയും മധ്യ–ഇടത്– ഹരിത പാർട്ടികളുടെ പരാജയവുമാണ്. അങ്ങനെ വന്നാൽ ദൂരവ്യാപകമായ കാലാവസ്ഥാ വ്യതിയാനങ്ങൾ മുന്നിൽ കണ്ടുള്ള യൂറോപ്യൻ യൂണിയന്റെ നടപടികളുടെ മരണ മണിയായി  ഈ കർഷക സമരം മാറിയേക്കാം. താൽക്കാലിക ഇളവുകൾ നൽകി കർഷകരെ പ്രീണിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതൊക്കെ ഫലം കാണുമോ എന്നുള്ളത് കാത്തിരുന്നു കാണണം.

English Summary:

Europe's Farmer Protests: A Growing Movement Demands Policy Change