മൈതാനത്ത് മിന്നൽപിണർ തീർക്കുന്ന ബാറ്റിങ് വെടിക്കെട്ട്, അപ്രതീക്ഷിത നേരത്ത് വമ്പന്മാരെ കടപുഴക്കുന്ന ചടുലമായ ബോളിങ്, മൈതാനത്തിന് കോട്ടകെട്ടി പാറിപ്പറക്കുന്ന ഫീൽഡിങ് മികവ്... ഐപിഎൽ മത്സരം എന്നു കേൾക്കുമ്പോൾ ഏതൊരു ക്രിക്കറ്റ് ആരാധകന്റെ മനസ്സിലേക്കും വരുന്ന ചിത്രങ്ങൾ ഇവയാകും. എന്നാൽ, ഈ തിളക്കമുള്ള കാഴ്ചകളിൽ ഭ്രമിച്ചുപോകുന്ന ആരാധകരിൽ പലരും അറിയാത്ത ഒട്ടേറെ കഥകളുണ്ട്... ഈ വലിയ വേദികളിലേക്കെത്താൻ പല താരങ്ങളും ഒഴുക്കിയ വിയർപ്പിന്റെയും താണ്ടിയ കനൽവഴികളുടെയും കഥകൾ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ പോരാടി, രണ്ട് ദശകത്തിലേറെ...

ADVERTISEMENT

ബാറ്ററെ കബളിപ്പിച്ച് കുത്തിതിരി​യുന്ന പന്ത് സ്റ്റംപിനെ ചുംബിച്ച് കടന്നുപോകുന്ന മനോഹരകാഴ്ച ലോക ക്രിക്കറ്റിന് പലവുരു സമ്മാനിച്ച ഷെയ്ൻ വോൺ എന്ന സ്പിൻ ഇതിഹാസം കന്നി ഐപിഎൽ കിരീടത്തിൽ മുത്തമിടുന്നത് തന്റെ 38–ാം വയസ്സിലാണ്. പ്രായം തളർത്താത്ത മാന്ത്രിക വിരലുകളുമായി ക്രിക്കറ്റിനെ വിസ്മയിപ്പിച്ച അദ്ദേഹത്തെ ‘മൈതാനത്തെ പോരാളി’ എന്ന് ആരാധകർ വാഴ്ത്തിപ്പാടി. എന്നാൽ, ഷെയ്ൻ വോണിനെ പാടിപ്പുകഴ്ത്തിയ പലരും പ്രവീൺ താംബെ എന്ന മുബൈക്കാരൻ ബോളറെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല.

പ്രവീൺ താംബെ ജാക്ക് കാലിസിനൊപ്പം. (Picture courtesy Instagram/ tambepravin)

യൗവനകാലത്ത് നീലക്കുപ്പായം മോഹിച്ച് നിരന്തരം പോരാടി പരാജയപ്പെട്ട താരം. ഇന്ത്യൻ കുപ്പായം പോയിട്ട് ആഭ്യന്തര മത്സരങ്ങളിൽ പോലും അവസരങ്ങൾ കിട്ടിയില്ലെങ്കിലും പ്രവീൺ താംബെ പോരാട്ടം തുടർന്നു, 20 വർഷത്തിലേറെ. എന്നാൽ, മുംബൈയിലെ മൈതാനങ്ങളിൽ ക്രിക്കറ്റ് കളിച്ച് നടന്ന പ്രവീൺ താംബെയിലെ പ്രതിഭയെ ആരും തിരിച്ചറിഞ്ഞില്ല, 41–ാം വയസ്സിൽ ഐപിഎലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി നെറ്റ്സിൽ പന്തെറിയാനായി പ്രവീൺ എത്തുന്നതുവരെ.

യുവതാരങ്ങൾ പലരും ‘ആരാണ് ഈ അങ്കിൾ’ എന്ന് ചോദിച്ച് അദ്ദേഹത്തെ പരിഹസിച്ചു. എന്നാൽ, പ്രായം തളർത്താത്ത മനസ്സും ശരീരവുമായി അയാൾ നെറ്റ്സിൽ പന്ത് എറിഞ്ഞുകൊണ്ടേയിരുന്നു. ഒടുവിൽ പ്രവീണിന്റെ ജീവിതത്തിലെ വഴിത്തിരിവ് സംഭവിച്ചു. മുൻ ഇന്ത്യൻ നായകനും രാജസ്ഥാൻ റോയൽസിന്‍റെ മെന്‍ററുമായിരുന്ന രാഹുൽ ദ്രാവിഡിന്‍റെ ശ്രദ്ധ അദ്ദേഹത്തിനുമേൽ പതിഞ്ഞു. ടീമിലെ മറ്റ് ചുമതലക്കാരുമായി സംസാരിച്ച് പ്രവീണിനെ രാജസ്ഥാൻ റോയൽസിന്‍റെ ഭാഗമാക്കി. അടുത്ത ദിവസം തന്നെ ദ്രാവിഡിനെ തേടി രാജസ്ഥാൻ റോയൽസ് സിഇഒയുടെ കോൾ വന്നു. 

‘‘എന്തിനാണ് 41 വയസ്സുള്ള ഒരാളെ നമ്മൾ ടീമിൽ എടുക്കുന്നത്. നമുക്ക് വേണ്ടത് യുവാക്കളെയാണ്’’ സിഇഒ ദ്രാവിഡിനോട് പറഞ്ഞു. എന്നാൽ, തോൽക്കാൻ ആഗ്രഹിക്കാത്ത മനസ്സുള്ള പ്രവീണിനെ ടീമിന് വേണമെന്ന രാഹുലിന്‍റെ നിലപാടിനു മുന്നിൽ ‍സിഇഒ നിലപാട് മയപ്പെടുത്തി.

പ്രവീൺ താംബെ രാജസ്ഥാൻ റോയൽസ് താരമായി തുടരുകയും ചെയ്തു. ടീമിലെത്തിയെങ്കിലും ആദ്യ മത്സരങ്ങളിൽ പ്ലയിങ് ഇലവനിൽ ഉൾപ്പെടാനാകാതെ റിസർവ് ബെഞ്ചിലായിരുന്നു പ്രവീൺ താംബെയുടെ യോഗം. എന്നാലും ടീമിനൊപ്പമുള്ള പരീശീലത്തിന്റെ ഒരു സെഷനു പോലും പ്രവീൺ മുടക്കംവരുത്തിയില്ല. ആദ്യം പരിശീലനത്തിന് എത്തുന്നതും അവസാനം മടങ്ങുന്നതും പ്രവീണായിരുന്നു.

ADVERTISEMENT

∙ അരങ്ങേറ്റം 41–ാം വയസ്സിൽ

അവസരം കിട്ടാതെ വന്നിട്ടും പരാതികളില്ലാതെ അദ്ദേഹം ടീമിൽ ശാന്തമായി തുടർന്നു. ഒടുവിൽ 2013ൽ ഡൽഹി ഡെയർ ഡെവിൾസിന് എതിരെ 41–ാം വയസ്സിൽ പ്രഫഷനൽ ക്രിക്കറ്റിൽ പ്രവീൺ താംബെ അരങ്ങേറ്റം നടത്തി. ഐപിഎലിൽ അരങ്ങേറ്റം നടത്തിയ ഏറ്റവും പ്രായം കൂടിയ താരമെന്ന ചരിത്രം പ്രവീൺ അന്ന് സ്വന്തമാക്കി. പിന്നീട് മികച്ച പ്രകടനത്തോടെ പ്രവീൺ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ നേടി. ആദ്യമായി മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ശേഷം ഡ്രസ്സിങ് റൂമിലെത്തി പൊട്ടിക്കരയുന്ന പ്രവീൺ താംബെയെ താൻ കണ്ടിട്ടുണ്ടെന്ന് രാഹുൽ ദ്രാവിഡ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

പ്രവീൺ താംബെ വിരേന്ദർ സേവാഗിനൊപ്പം. (Picture courtesy Instagram/ tambepravin)

2014ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ മനീഷ് പാണ്ഡെ, യൂസഫ് പത്താൻ, റയാൻ ടെൻ ദോഷേറ്റ് എന്നിവരെ പുറത്താക്കി ഹാട്രിക്ക് നേടിയതോടെ ഐപിഎൽ ടീമുകൾ പ്രവീൺ താംബെയെ നോട്ടമിട്ട് തുടങ്ങി. 2014ൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരത്തിനുള്ള പർപ്പിൾ തൊപ്പി കുറച്ചുകാലം പ്രവീണിന് സ്വന്തമായിരുന്നു. മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ട് രാജസ്ഥാൻ റോയൽസിന്റെ പ്ലേഓഫ് പ്രവേശം മുടങ്ങിയെങ്കിലും ടീമിനായി ആ വർഷം ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായി പ്രവീൺ താംബെ മാറിയിരുന്നു. ആ സീസണിൽ 15 വിക്കറ്റുകളാണ് പ്രവീൺ എറിഞ്ഞിട്ടത്.

2013 ചാംപ്യൻസ് ലീഗ് ട്വന്‍റി20 ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരത്തിനുള്ള ഗോൾഡൻ വിക്കറ്റ് അവാർഡ് പ്രവീൺ താംബെയാണ് സ്വന്തമാക്കിയത്. രവിചന്ദ്രൻ അശ്വിൻ, സുനിൽ നരെയ്ൻ എന്നിവരെ മറികടന്നാണ് പ്രവീൺ ഈ നേട്ടം സ്വന്തമാക്കിയത്. ഐപിഎലിലെ പ്രകടനമാണ് പ്രവീണിന് ആഭ്യന്തര ക്രിക്കറ്റിലേക്ക് വഴി തുറന്നത്. 2013-14 രഞ്ജി ട്രോഫിയിൽ മുംബൈ ക്രിക്കറ്റ് ടീമിലേക്ക് വിളി വന്നു. ഒഡീഷയ്ക്ക് എതിരെയായിരുന്നു പ്രവീണിന്റെ അരങ്ങേറ്റം. 2016 ഐപിഎലിൽ പ്രവീൺ താംബെയെ ഗുജറാത്ത് ലയൺസ് സ്വന്തമാക്കി. 2017ൽ സൺറൈസേഴ്സ് ഹൈദരാബാദ് താംബെയെ തങ്ങളുടെ കൂടാരത്തിൽ എത്തിച്ചത് 10 ലക്ഷം രൂപ പ്രതിഫലം നൽകിയാണ്. പിന്നീട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അദ്ദേഹത്തെ സ്വന്തമാക്കിയെങ്കിലും മറ്റ് ലീഗുകളിൽ കളിക്കുന്നതിനായി വിരമിക്കൽ പ്രഖ്യാപിച്ചത് വിനയായി.

പ്രവീൺ താംബെ സുരേഷ് റെയ്ന, എം.എസ്.ധോണി എന്നിവർക്കൊപ്പം. (Picture courtesy Instagram/ tambepravin)
ADVERTISEMENT

ബിസിസിഐയുടെ നയങ്ങൾ ലംഘിച്ച് ടി10 ലീഗിൽ കളിച്ച പ്രവീൺ താംബെയ്ക്ക് 2020ലെ ഐപിഎലിൽ പങ്കെടുക്കുന്നതിന് ബിസിസിഐ അനുമതി നിഷേധിച്ചു. എന്നാല്‍, 2020ൽ കരീബിയൻ പ്രീമിയർ ലീഗിനുള്ള (സിപിഎൽ) ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ് ടീമിൽ പ്രവീൺ ഇടംപിടിച്ചു. ഇതോടെ സിപിഎലിൽ അവസരം കിട്ടുന്ന ആദ്യ ഇന്ത്യൻ താരമായി പ്രവീൺ മാറി. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശമുള്ള പ്രവീൺ താംബെയെപോലെ അനേകരെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയ ടൂർണമെന്‍റാണ് ഐപിഎൽ. ചിലർക്ക് ഇന്ത്യൻ ടീമിലേക്ക് വിളിവന്നതും ഐപിഎലിലെ പ്രകടന മികവ് പരിഗണിച്ചാണ്.

∙ മൈതാനം കീഴടക്കിയ 2 വിരലുകൾ; ഗപ്റ്റിലെന്ന വിസ്മയം

ശാരീരിക പരിമിതികളോട് പോരാടി രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ഇരട്ട ശതകം നേടിയിട്ടുള്ള ന്യൂസീലൻഡ് താരം മാർട്ടിൻ ഗപ്റ്റിൽ ഐപിഎലിലും മിന്നും താരമാണ്. കളിക്കളത്തില്‍ എത്തിയപ്പോഴെല്ലാം ബാറ്റ് കൊണ്ടും ഫീൽഡിങ് മികവ് കൊണ്ടും ആരാധകരെ അതിശയിപ്പിച്ച ഗപ്റ്റിൽ ജീവിതത്തിലെ പ്രതിസന്ധിയോട് നിരന്തരം പോരാടിയാണ് ഈ മികവിലേക്കെത്തിയതെന്ന് പലർക്കും അറിയില്ല. പതിമൂന്നാം വയസ്സിൽ മാർട്ടിൻ ഗപ്റ്റിലിന്‍റെ ജീവിതത്തിലുണ്ടായ ഒരു സംഭവം അദ്ദേഹത്തെ സജീവ ക്രിക്കറ്റിൽ നിന്ന് അകറ്റി നിർത്തിയിരുന്നു. പിതാവിന്‍റെ ജോലി സ്ഥലത്തെത്തിയ 13 വയസ്സുകാരനായ മാർട്ടിൻ ഗപ്റ്റിലിന്‍റെ കാൽ ഫോർക്ക് ലിഫ്റ്റ് ട്രക്കിന്‍റെ അടിയിൽപെട്ടു.

മാർട്ടിൻ ഗപ്റ്റിൽ ഐപിഎൽ മത്സരത്തിനിടെ. (Photo by SAJJAD HUSSAIN / AFP)

ജീവൻ രക്ഷിക്കാൻ കാലിലെ മൂന്ന് വിരലുകൾ മുറിച്ചുമാറ്റാതെ വേറെ വഴിയുണ്ടായിരുന്നില്ല. ആ അപകടത്തിൽ വിരലുകൾ നഷ്ടമായതോടെ നടക്കാൻ ഗപ്റ്റിൽ പ്രയാസപ്പെട്ടു. എന്നാൽ, അതിൽ പതറാതെ മുൻപത്തേതിനേക്കാൾ കഠിനമായി പരിശ്രമിച്ച് നടക്കാനും ഓടാനും തുടങ്ങി. നഷ്ടമായി എന്ന് തോന്നിയത് തിരിച്ച് പിടിക്കാൻ ശക്തമായി പരിശ്രമിച്ചു. ഏറെ ഇഷ്ടപ്പെട്ട ക്രിക്കറ്റിൽ ഗപ്റ്റിൽ വീണ്ടും സജീവമായി. 'രണ്ട് വിരലുകൾ' (Two Toes) എന്ന് സ്വയം ഒരു വിളിപ്പേര് ചാർത്തി നൽകിയിട്ടുണ്ട് ഗപ്റ്റിൽ. ക്രിക്കറ്റിൽ അതിവേഗം റൺ കണ്ടെത്തുന്നതിനായി ക്രീസിൽ ഓടുന്ന ഗപ്റ്റിൽ മികച്ച ഫീൽഡിങ്ങിനും പ്രശസ്തനാണ്. മുംബൈ ഇന്ത്യൻസ്, കിങ്സ് ഇലവൻ പഞ്ചാബ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് ഗപ്റ്റിൽ ഐപിഎലിൽ കുപ്പായമണിഞ്ഞത്.

∙ ചൂലെടുക്കാതെ ബാറ്റ് വീശി റിങ്കു സിങ്

അതിവേഗം സ്കോർ ബോർഡ് ചലിപ്പിക്കുന്ന താരമായിട്ടാണ് റിങ്കു സിങ് അറിയപ്പെടുന്നത്. അവസാന ഓവറുകളിലെ വെടിക്കെട്ട് പ്രകടനം നടത്തുന്ന താരത്തിനും ജീവിതത്തിലെ പ്രതിസന്ധികളെ തോൽപിച്ച കഥയുണ്ട്. ദാരിദ്ര്യത്തെ തോൽപിച്ചാണ് റിങ്കു വിജയത്തിന്‍റെ പടവുകളിൽ കയറുന്നത്. റിങ്കുവിന്‍റെ വീട്ടിലെ സാഹചര്യം മോശമായിരുന്നു. തൂപ്പുകാരനായി ജോലി ചെയ്ത് കുടുംബത്തിന് വേണ്ടി സമ്പാദിക്കാൻ അമ്മ റിങ്കുവിനോട് നിർദേശിച്ചിട്ടുണ്ട്.എന്നാൽ ക്രിക്കറ്റിൽ ‍നിന്ന് മാറിച്ചിന്തിക്കാന്‍ റിങ്കു തയാറല്ലായിരുന്നു. 2017ൽ കിങ്സ് ഇലവൻ പഞ്ചാബിലൂടെ ഐപിഎൽ കരിയർ ആരംഭിച്ച റിങ്കു 2018ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ എത്തി.

റിങ്കു സിങ് പിതാവിനൊപ്പം. Photo: FB@RinkuSingh

എന്നാൽ, 2020ൽ കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് റിങ്കുവിന് 3 മാസം വിശ്രമം വേണ്ടിവന്നു. അതിനാൽ അത്തവണ ടീമിൽ ഇടം ഉറപ്പിക്കാനുമായില്ല. ഇതിന് ശേഷം ‘പരാജയപ്പെട്ടാൽ പരിഹസിക്കുന്ന ആളുകളുടെ മുന്നിൽ പ്രശസ്തി ക്ഷണികമാണ്’ എന്ന് റിങ്കു നടത്തിയ പ്രസ്താവന വളരെയേറെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഒരു ഓവറിൽ 5 സിക്സറുകൾ നേടിയതോടെയാണ് റിങ്കു ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഇടം നേടിയത്. 2023ൽ ഇന്ത്യൻ ദേശീയ ടീമില്‍ അരേങ്ങറിയ റിങ്കു ഇത്തവണ ഐപിഎലിലൂടെ ലക്ഷ്യമിടുന്നത് ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കുള്ള വിളിയാണ്.

English Summary:

Pravin Tambe's Late Bloom, Rinku Singh's Fight Against Fate, and Martin Guptill's Two-Fingered Wizardry